2015 ജൂൺ 10, ബുധനാഴ്‌ച

നിവിൻ പോളി ...ഇളം കാറ്റ് വീശുന്നത് പോലെ ഒരു നടൻ

നിവിൻ പോളി ...ഇളം കാറ്റ് വീശുന്നത് പോലെ ഒരു നടൻ




കുറച്ചു കാലമായി നമ്മൾ നിവിനെ കാണുന്നു .
മലർവാടി ആർട്സ് ക്ലബ് (2010)  വിനീത്  ശ്രീനിവാസൻ
തട്ടത്തിൻ മറയത്തു  (2012)വിനീത് ശ്രീനിവാസൻ  
നേരം (2013), അൽഫോൻസ് പുത്തെരൻ  
ഓം ശാന്തി ഓശാന  (2014), ജൂഡ് ആന്റണി ജോസഫ്‌ 
1983(2014),അബ്രിദ് ഷൈൻ ,ഫാഷൻ ഫോട്ടോഗ്രാഫർ 

ബംഗ്ലൂർ ഡെയ്സ്  (2014),അഞ്ജലി മേനോൻ 
ഒരു വടക്കൻ സെൽഫി  (2015) തിരക്കഥ വിനീത് ശ്രീനിവാസൻ ,സംവിധാനം ജി .പ്രീജിത് 
പ്രേമം  (2015).അൽഫോൻസ് പുത്തെരൻ  
ഇവയെല്ലാം ഹിറ്റ്‌ ആയ ചിത്രങ്ങൾ ആണ്.കണ്ടാൽ  നമ്മൾ മറന്നു പോകാത്ത ചിത്രങ്ങൾ..അഭിനയം കൊണ്ട് കഥാപാത്രത്തിന് നിവിൻ  നല്കുന്ന ചാരുത അനന്യം തന്നെ ആണ്  


നെഞ്ചോട്‌ ചേർത്തു  (ആൽബം യുവ് )എന്ന ഗാനം  ആണ് ഈ യുവ നടനെ ഇത്ര പോപുലർ ആക്കിയതെന്നു നമുക്ക് നിസംശയം പറയാം.കൂടെ നസ്രിയ ആയിരുന്നു ഈ ഗാന രംഗത്ത് അഭിനയിച്ചത് ..സംവിധായകൻ അൽഫോൻസ് പുത്തെരൻ .
വെറും ഒരു ചോക്ലേറ്റ് നായകൻ അല്ല താൻ എന്ന് നിവിൻ നിസംശയം തെളിയിച്ച ഒരു കഥാപാത്രമാണ് `ഡാ തടിയ`യിലെ ഒന്നാം തരാം വില്ലൻ .മുഖത്തെ പേശികളിൽ അഭിനയം യാതൊരു ബുദ്ധിമുട്ടും  കൂടാതെ പ്രതിഫലിപ്പിക്കാൻ നിവിന് വളരെ എളുപ്പം കഴിയുന്നു 
പല ഒന്നാം ക്ലാസ് നടന്മാരും റോളുകളിൽ കിടന്നങ്ങ് വിയര്ക്കുന്നത് നമ്മൾ കാണാറില്ലേ 
അവരുടെ അഭിനയം കൊട്ടയിലും കൊള്ളില്ല വട്ടിയിലും കൊള്ളില്ല എന്ന മട്ടിൽ  ആവും പലപ്പോഴും  .കാണുന്ന നമുക്കങ്ങു ശ്വാസം മുട്ടിപ്പൊകും .പ്രസവിക്കാൻ  ഇത്ര വിഷമം ഇല്ല എന്ന് തോന്നും ചില നടന്മാർ  കഥാപാത്രങ്ങളിൽ കിടന്നു പരുങ്ങുന്നതും വിതുമ്പുന്നതും കിതക്കുന്നതും കാണുമ്പോൾ .
അപ്പോഴാണ്‌ ശുദ്ധ വായു പോലെ അല്പ്പം തണുപ്പും കുളിരും കാറ്റും കൊണ്ട് നിവിൻ  വന്നത്.
ഈയിടെ കണ്ട മൂന്നു ചിത്രങ്ങൾ .ഒരു വടക്കൻ സെൽഫി  ,ഇവിടെ ,പ്രേമം ..ഈ മൂന്നു ചിത്രങ്ങൾ ആണ് ഈ കുറിപ്പ് എഴുതാൻ സംഗതിയായത്‌.ഒരു നല്ല പെർ ഫോമൻസ് പോര ഒരു നടനെ അളക്കാൻ ..അനേകം സിനിമകളിലെ കയ്യടക്കം ഉള്ള ,നിരന്തര പ്രകടനമാണ് നിവിനെ മഹാനായ ഒരു ചലച്ചിത്രകാരൻ ആക്കുന്നത് .


ഒരുപദേശം   

അഭിനയം തലയ്ക്കു പിടിച്ചു മഹാന്റെ റോളുകളിൽ മാത്രമേ അഭിനയിക്കൂ എന്നു ശഠിക്കാതെയിരുന്നാൽ നന്ന്  ..വയറു മൂലം കുനിയാൻ കഴിയാതെ വന്നപ്പോൾ വൃദ്ധയായ   അഭിനേത്രിയെ മേശപ്പുറത്തു കയറി നിർത്തി ,കാലു തൊട്ടു തൊഴുന്നതു ചെയ്യാതിരുന്നാലും നിവിനെ നിനക്ക് നല്ലത് 
നന്നായി മദ്യപിച്ചും ശരീരം മുഴുവൻ തുളുമ്പുന്ന മാംസവുമായി ,കണ്ണിനു ചുറ്റും കൊളസ്ട്രോൾ വലയങ്ങലുമായി ..വയറു ഉള്ളിലേക്ക് വലിച്ചും കോട്ടിട്ടു കുമ്പ മറച്ചും അഭിനയിക്കാതിരുന്നാലും നിവിനെ നിന്നെ ഞങ്ങൾ സ്തുതിക്കും 

തമാശക്കും അപ്പുറം ഈ യുവ നടനെ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം 
  









2015 ജൂൺ 9, ചൊവ്വാഴ്ച

അമേരിക്കയിലെ റോഡുകൾ

വിശാലമായ റോഡുകൾ ആണ് അമേരിക്കയുടെ ഒരു സവിശേഷത .റോഡുകൾ അങ്ങോട്ടും ഇനോട്ടും ഒരേ വഴിയിൽ  അല്ല.എന്ന് പറഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള റോഡുകൾ മിക്കപ്പോഴും നമ്മൾ കാണുക തന്നെ ഇല്ല.എന്നാൽ വലിയ് നഗരങ്ങളിൽ നമുക്ക് ഇങ്ങോട്ട് വരുന്ന റോഡുകൾ  കാണാൻ കഴിഞ്ഞേക്കും
എല്ലാ റോഡുകളിലും നാലും കൂടിയ കവലകളിലും ഇടക്കിടക്കു ഒരു കൈപ്പത്തിയുടെ ചിഹ്നം കാണാം .റോഡു ക്രോസ് ചെയ്യേണ്ടുന്നവർ ആ സിഗ്നലിൽ കയ്യ് അമർത്തണം


അപ്പോൾ റോഡിലെ സിഗ്നനലിൽ പെഡ സ്റ്റ്രിയൻ ക്രോസിംഗ് തെളിയും
പൊതുവെ വണ്ടികളുടെ വേഗത ഏതാണ്ട് 90-100 മൈൽ ആണ്.നമ്മുട 130 ഒക്കെ കിലോമീടർ സ്പീഡിൽ ആണ് ഇവിടെ വാഹനങ്ങൾ  ഓടിക്കുന്നത് .സിഗ്നൽ ഇല്ലാതെ ക്രോസ് ചെയ്‌താൽ ആര്ക്കും നമ്മളെ രക്ഷിക്കാൻ കഴിയില്ല
ഇൻഷൂറൻസും  ലഭിക്കില്ല .അത് കൊണ്ട് എല്ലാവരും നല്ല കരുതലിൽ ആണ് റോഡു കുറുകെ കടക്കുന്നത്‌
റോഡരികിൽ പ്രകടനങ്ങൾ തീരെയും കുറവാണ്.ഒന്നോ രണ്ടോ ജാഥകൾ കണ്ടു
കുടി ഒഴിക്കപ്പെട്ട ഒരു ചൈനീസ് വംശജരുടെ പ്രകടനം ആയിരുന്നു ഒന്ന്
ഒരു വഴി പ്രസംഗവും കേട്ടു
ക്രിസ്തു മത പ്രവർത്തകർ അടുത്തടുത്തുള്ള കുറെ കവലകളിൽ വന്നിറങ്ങി ഓരോരുത്തർ ആയി പ്രസംഗിക്കുന്നു
വിഷയം പഴയത് തന്നെ
ലോകം അവസാനിക്കാറായി
നമ്മൾ എല്ലാവരും വളരെ സൂക്ഷിക്കണം
ദൈവത്തിൽ വിശ്വസിക്കണം എന്നൊക്കെ
 നടന്നത് തന്നെ
ഒരു അഗ്നി പർവതം   പൊട്ടി ലാവ ഒഴുകി വരുന്നത് നേരെ നിന്ന് ഫോണിൽ സെൽഫി  പിടിക്കുന്ന അമേരിക്കക്കാർ ഉണ്ടോ പാവം പാതിരിയെ ശ്രദ്ധിക്കുന്നു. ?
കൊച്ചിക്ക്‌ പോകാൻ വലത്തോട്ടു തിരിയും
കോട്ടയത്തിനു പോകാൻ ഇടത്തോട്ടുതിരിയും 
വൈറ്റില ചെന്നിട്ടു ഇടത്തോട്ടു ചോറ്റാനിക്കരക്ക് 
വലത്തോട്ടു ചേർത്തലക്ക് എന്നൊക്കെയല്ലേ സിഗ്നൽ കാണുക ...
ഇവിടെ അങിനെ അല്ല 
എക്സിറ്റ് 32 
എക്സിറ്റ് 47 
എന്നോക്കെയാണ് റോഡിൽ എഴുതിയിരിക്കുന്നത് അവിടെ നിന്നും ഇടത്തോട്ടോ വലത്തോട്ടോ തിരിയാം 
റോഡിനു മുകളിൽ എല്ലാം എഴുതി വച്ചിട്ടുണ്ടാവും
ആരോടും ചോദിക്കാൻ ഒന്നും സാധിക്കില്ല


ഒരു കാൽ നടയാത്രക്കാരനെ കാണണമെങ്കിൽ നമ്മൾ വല്ല പാർക്കിംഗ് ഏരിയ യിൽ ചെല്ലണം .
ഷോപ്പിംഗ്‌,മാളിൽ ,അല്ലെങ്കിൽ പാർക്ക്‌ ചെയ്തിട്ട് ഓഫീസിലേക്ക് ഒക്കെ നടക്കുന്നതെ ഇവിടെ നടപ്പുള്ളൂ
അല്ലെങ്കിൽ പട്ടിയെയും കൊണ്ടുള്ള പ്രഭാത സായാഹ്ന സവാരിക്കാരേയുള്ളൂ
ചുമ്മാ നടക്കുന്നവരില്ല
പബ്ലിക് ട്രാൻസ്പോർട്ടും തീരെ കുറവാണു.
എക്സ്പ്രസ്സ്‌ ഹൈവേകൾ  വേറെയും ഉണ്ട് ..ഒരു റോഡിൽ തന്നെ ഒരു ഭാഗം മഞ്ഞ സെൻസറുകൾ ഇട്ടു തിരിച്ചിരിക്കുന്നു

ഈ മഞ്ഞ ഭാഗം പ്രത്യേകം ഫീസ്‌ ഉള്ളതാണ് .അവിടെ വണ്ടി ഓടിക്കാൻ വേറെ ഫീസ്‌ കൊടുക്കണം .ഈ വഴിയിൽ കയറുന്നതിനു മുൻപ് ഒരു ചെറിയ സമ ചതുര പെട്ടി(ഫാസ്റ്റ് ട്രാക്ക് ) ഇവർ  കാറിൽ മിററിന് മുകളിൽ ഒട്ടിച്ചു വൈക്കും .വണ്ടി ഈ റോഡിൽ കയറിയാൽ സെൻസർ സിഗ്നൽ പ്രകാരം ഇവരുടെ ബാങ്ക് അകൌന്റിൽ നിന്നും ഒരു തുക പിൻവലിക്കും .ഞങ്ങൾ മൂന്നു പ്ര ഉണ്ടായത് കൊണ്ട് യാത്ര സൌജന്യം ആയിരുന്നു .രണ്ടു പേർ  യാത്രക്കാർ ഉണ്ടെങ്കിലും പണം കൊടുക്കേണ്ട.ഒരാൾ  മാത്രം ആണ് യാത്ര ചെയ്യുന്നത് എങ്കിൽ  പണം പോകും .നമ്മൾ റോഡിൽ കൂടി പോകുമ്പോൾ സൈഡ് കൊടുക്കാൻ എങ്ങാൻ അബദ്ധത്തിൽ ഈ വഴിയിൽ  കയറിയാൽ 500 ഡോളർ ആണ് പിഴ .ഓരോ ട്രാഫിക് നിയമ ലംഘനത്തിനും കൊടുക്കേണ്ട പിഴ എത്ര ആണ് എന്ന് റോഡരികിൽ തന്നെ എഴുതി വച്ചിട്ടുണ്ട് .നമുക്കൊരു സംശയം വേണ്ട..അതങ്ങ് അടച്ചാൽ മതി .
ഇല്ലെങ്കിൽ നോട്ടീസ് വരും..പിന്നെയും നോട്ടീസ് വരും.പിന്നെ ലൈസന്സ് കട്ട് ചെയ്യും.എന്നിട്ടും അടച്ചില്ലെങ്കിൽ നമ്മൾ ജോലി  ചെയ്യന്ന സ്ഥാപനത്തിൽ നിന്നും ഗാര്നീഷി ഓർഡർ പ്രകാരം ശമ്പളത്തിൽ നിന്ന് പിടിക്കും
അറ്റ  കൈക്ക് റോഡുപയോഗിക്കാൻ ഉള്ള അവകാശം നിഷേധിക്കും ഡ്രൈവറുടെ ലൈസൻസിൽ  പോയിന്റ്‌ ആയാണ് കുറ്റങ്ങൾ എണ്ണ പ്പെടുക .
അങ്ങിനെ 32 പോയിന്റ്‌ ഒക്കെ ആയാൽ പിന്നെ അവര്ക്ക് റോഡു പയോഗിക്കാൻ ഉള്ള അനുമതി ഇല്ലാതെ ആവും.വാഹനം ഓടിക്കാൻ കഴിയില്ല .മിക്കവാറും അത്രക്കൊന്നും പോകാൻ നിൽക്കില്ല .വണ്ടി ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാര്യ ഉപേക്ഷിക്കും,ജോലി പോലും എന്നൊക്കെ പറഞ്ഞു ഇവർ  തടി തപ്പും

കൈക്കൂലി തീരെ കുറവുള്ള ഒരു രാജ്യമാണ് ഇവിടെ എന്ന് പറയാതെ വയ്യ .പൊതുവെ നിയമ ലംഘനങ്ങൾ കുറവാണ് .എന്നാൽ ഒരു വാഹനാപകടം ഉണ്ടായാൽ അതിന്റെ ആഘാതം വളരെ വലുത് തന്നെ ആവും.വണ്ടികൾ  നിരത്തിലൂടെ ഓടുന്നത് അത്ര വേഗത്തിലാണ്
നമ്മുടെ നാട്ടിലെപ്പോലെയല്ല ..ബൈക്കുകൾ ഇവിടെ തീരെ തീരെ കുറവാണ്
ഒരു മാസത്തെ താമസത്തിനിടയിൽ ഞങ്ങൾ ധാരാളം സഞ്ചരിച്ചു എന്നാൽ കൂടി വന്നാൽ  ഒരു 10 ബൈക്കുകാരെ ആവും ആകെ കണ്ടിട്ടുണ്ടാവുക .അതിങ്ങനെ   ബൈക്ക് എങ്ങിനെ ഉള്ളതാണ്..ഇവന്മാർ  ഹാർലെ ഡേവിസണ്‍   ആണോ ഓടിക്കുന്നത് എന്നൊക്കെ അറിയാനുള്ള ആഗ്രഹം കൊണ്ട് നോക്കിയിരുന്നു കണ്ടു പിടിച്ചതാണ്.ഇവിടെ .ആരും ബൈക്കുപയോഗിക്കാൻ താല്പര്യം കാണിക്കുന്നില്ല .റോഡിൽ ഉള്ളതും ഒരു തരം  ഉണക്ക ബൈക്കുകൾ
യു വി റെ കൂടുതൽ ഉള്ളത് കൊണ്ട് ഇവിടങ്ങളിലെ  വെയിൽ  കൊള്ളുന്നത്‌  ആരോഗ്യത്തിനു നല്ലതല്ല.ഒപ്പം തണുപ്പിൽ  ബൈക്കിൽ യാത്ര ചെയ്താൽ നമ്മൾ തണുത്തു മരവിച്ചു വടി പോലെ ആയി പ്പൊകും .അത് കൊണ്ടോക്കെയാകും ബൈക്ക് യാത്രക്കാർ തീരെ കുറവ് .അവരുടെ ജീവിതം വളരെ അപകടം പിടിച്ചതും ആണ് .
ഇനിയും ഒത്തിരി വിസ്തരിക്കാനുണ്ട് ..അത് പിന്നീട്







2015 മേയ് 26, ചൊവ്വാഴ്ച

യാത്രയയപ്പ്




യാത്ര പറയേണ്ടത്

ആരോടോക്കെയാണ്
എന്നെ സ്നേഹിച്ചവരോട്
എന്നോട് ക്ഷെമിച്ചവരോട്
എന്നെ സഹിച്ചവരോട്
എന്നെ വെറുത്തവരോട്

എങ്ങിനെയൊക്കെയാണ്
യാത്ര പറയേണ്ടത്
കൈകൾ കൂപ്പി
മുഖം കൂമ്പി
വിഷമിച്ചു
സങ്കടപ്പെട്ടു
അതോ ചിരിച്ചു കൊണ്ടോ


എന്തിനോടോക്കെയാണ്
യാത്ര പറയേണ്ടത്

എപ്പോഴൊക്കെയാണ്
അതും അറിയുന്നില്ല

യാത്രയയപ്പ്

കാരാഗൃഹത്തിലെ ഏകാന്ത വാസത്തിൽ നിന്ന്
നാവിലെ കല്ലിപ്പിൽ നിന്ന്
തൂലികയിലെ മരവിപ്പിൽ നിന്ന്
കൈത്തണ്ടിലെ കാണാ വിലക്കിൽ നിന്ന്
കാലുകളിലെ കൂച്ച് വിലങ്ങുകളിൽ നിന്ന്
ഈ
യാത്രയയപ്പ്

നന്ദി
ആരോടൊക്കെ ചൊല്ലണം
 അമ്മയെ പ്പൊലെ ചേച്ചിയെ പ്പോലെ സ്നേഹിച്ച
യുവതയ്ക്ക്
അനിയത്തിയെപ്പോലെ ,അരുമയായി പെരുമാറിയ മുതിർന്നവർക്ക്
എന്നും തണലായി നിന്ന ഉയർന്ന  ഉദ്യോഗസ്ഥർക്ക്
ഓഫീസിനെ ഒരു മനോഹര അനുഭവമാക്കിയ
പ്രിയ സഹപ്രവർത്തകർക്ക്
നിങ്ങൾ
ഓരോരുത്തർക്കും
നന്ദി

പിറകിൽ നിന്ന് കുത്തിയവരെ
 ഊമക്കത്തെഴുതിയവരെ
കള്ള പ്പരാതി കൊടുത്തവരെ
നിങ്ങൾക്ക് ഹ കഷ്ട്ടം


നിങ്ങൾ വെറുക്കുന്നതു
ഈ തിളങ്ങുന്ന കണ്ണുകളും 
                                                       
വിടര്‍ന്ന ചിരിയും 


ഒക്കെ ആണെന്നറിയാം 

കണ്ണിലെ തിളക്കം

അടര്‍ന്നു വീഴാതെ 


വൈരമായി ഉറച്ച 

ഒരു കണ്ണ് നീര്‍ തുള്ളിയാണെ ന്നും

പുഞ്ചിരി 

ഒരു തച്ചന്‍ 

അവിടെ പണിതു വച്ചതാണെന്നും

എന്തിനു ഞാൻ നിങ്ങളോട് പറയണം  


സ്നേഹിതരെ ഇതെന്റെ വിടപറയൽ സന്ദേശം 
ആശംസകൾ 
നന്ദി നമസ്കാരം 





`നീന

` `നീന
പ്രണയ കവിതകൾ  കഥകൾ നോവലുകൾ സിനിമകൾ
ഇവയെല്ലാം എന്നും നമുക്ക് പ്രിയങ്കരമാണ്
പറഞ്ഞു പറഞ്ഞു തേഞ്ഞ പ്രമേയം തന്നെയാണ്
എങ്കിലും പ്രണയത്തിൽ പെട്ട് നെഞ്ചും മനവും വിങ്ങുന്ന നായകനും നായികയും ഇവിടെ വിജയ ബാബുവും, ദീപ്തി സതിയും മനോഹരമായ പ്രകടനമാണ് കാഴ്ഴ്ച വച്ചിരിക്കുന്നത് ..,
ആനി അഗസ്റ്റ്യൻ .ഭാര്യ ആയി അഭിനയിച്ചു കുഴങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ




തടയാൻ ഒത്തിരി  ശ്രമിച്ചിട്ടും അയാൾ  ആ പെണ്‍കുട്ടിയെ സ്നേഹിച്ചു പോവുകയാണ്
മദ്യത്തിന് അടിമ ആയി , ജീവിതം തുലച്ചു കളഞ്ഞ അവളെ തിരികെ കൊണ്ട് വരാൻ ആയി അയാള് വലിയ ഒരു റിസ്ക് ഏറ്റെടുക്കുകയാണ് മദ്യം സിരകളിൽ നിന്നും ഇറങ്ങിയപ്പോൾ അവൾ ബുദ്ധിമതിയായ ഒരു സാധാരണ പണ്‍ കുട്ടിയെ പ്പോലെ തൻ സ്നേഹിക്കുന്നവന്റെ തന്നെ സ്നേഹിക്കുന്നവന്റെ ജീവിതത്തിൽ നിന്നും പാടി ഇറങ്ങുകയാണ് ഭാര്യയുടെ വിരലുകൾ  മുറുകെ പ്പിടിച്ചു പൊട്ടി ക്കരയുന്ന നായകൻറെ നിസ്സഹായത..വിജയ ബാബു അവിസ്മരണീയമാക്കി .
നമുക്ക് പാർക്കാം മുന്തിരി തോപ്പുകളിൽ
വില്ലൻ ബലാൽ സംഗം ചെയ്ത പെണ്‍കുട്ടിയെ നായകൻ വിവാഹം ചെയ്തപ്പോൾ മലയാളിക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു
മറ്റൊരു സ്ത്രീയോടുള്ള  അദമ്യ പ്രണയം കൊണ്ടും വിരഹം കൊണ്ടും പൊട്ടി ക്കരയുന്ന നായകനും അങ്ങിനെ ഒരു പുതു ക്കാഴ്ചയാണ് നൽകുന്നത്
മാക്കോ നായകന്മാരുടെ ഇടയിൽ  നിന്നും മലയാള സിനിമക്ക് ഇങ്ങിനെ എങ്കിലും  മോചനം കിട്ടട്ടെ
നായിക സുന്ദരി തന്നെ .നായകന് അത്ര പോരാ എന്ന് പറയേണ്ടി വരും.കണ്ണാടിയുടെ മുന്നിൽ  നിന്നും ഒന്നഭിനയിച്ചു നോക്കിയിട്ട് സീനിൽ അഭിനയിച്ചാൽ വിജയ ബാബു ഇനിയും മെച്ചപ്പെടും.
നടന്റെ... നടിയുടെ ഒരു 90% കുറവുകളും.. കാണാൻ നല്ലതാണെങ്കിൽ ജനം മറന്നോളും
അരവിന്ദ് സ്വാമിയെ ഓർക്കുന്നില്ലേ
എന്നാൽ മമ്മൂട്ടിയോ മോഹൻ ലാലോ പോലെ പ്രേക്ഷക മനസ്സിൽ ദീർഘകാലം ഇടം തേടണം എങ്കിൽ വിജയ ബാബു ഇത്തിരി കൂടി അദ്ധ്വാനിക്കേണ്ടി വരും
ആനി അധികം താമസിയാതെ ബിന്ദു പണിക്കരുടെ ഉടുപ്പ് വാങ്ങി ഇടേണ്ടി വരുമെന്നാണ് എന്റെ ഭയം
അഭിനേതാവിനു ആയുധവും ,അടയാളവും ,സമ്പത്തും സ്വന്തം ശരീരമാണ്
അത് വൃത്തിയായും വെടിപ്പായും ചൊടിയോടെയും,തൂത്തും തുടച്ചും ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ഒക്കെ  സുന്ദരമായി വച്ചാൽ ,ഒത്തിരി കൊല്ലം അത് കൊണ്ട് സുഖമായി ജീവിക്കാൻ ഉള്ള വക കിട്ടും .
തടി കുറച്ചു കൂടിയാൽ എന്താണ്?
ഒരു കുഴപ്പവുമില്ല
..ബിന്ദു നല്ല അഭിനേത്രി തന്നെ ആണല്ലോ
അഭിനയിച്ച ബാക്കി ഉള്ളവരും നന്നായി തന്നെ അഭിനയിച്ചു
എന്നാൽ ഗാനങ്ങൾ  ഒന്നും തന്നെ എനിക്കത്ര സുഖിച്ചില്ല
ഇംഗ്ലീഷ് ആകട്ടെ ,മലയാളം ആകട്ടെ സംഗീതം ഇമ്പമുള്ളതാകണം
ക്യാമറ നന്നായിരിക്കുന്നു
മൊത്തത്തിൽ കൊള്ളാവുന്ന ഒരു ലാൽ ജോസ് ചിത്രം



Directed byLal Jose
Produced byLal Jose
Written byR. Venugopal
StarringAnn Augustine
Deepti Sati
Vijay Babu
Music bySongs:
Nikhil J Menon[1]
Background Score:
Bijibal
CinematographyJomon T. John


2015 മേയ് 24, ഞായറാഴ്‌ച

Sea World---Sandiago

അമേരിക്കയിലെ ഒരു ധനിക സംസ്ഥാനമാണ് കാലിഫോർണിയ
സാന്റിയാഗോ അവിടെ ഉള്ള ഒരു പ്രധാന പട്ടണം ആണ്.പർവതങ്ങളും ,ചെറു നദികളും ,വിശാലമായ സമതലങ്ങളും ആയി സന്ദർശകരെ അകര്ഷിക്കുന്നു ഈ പഴയ നഗരം .അങ്ങോട്ടുള്ള യാത്ര രസകരമായിരുന്നു .വഴിയിൽ  ഒരു ഊര്ജ്ജ നിലയം കണ്ടു.അത് പ്രവർത്തിക്കുന്നത് ന്യൂക്ലിയർ എനർജി കൊണ്ടാണ്.എന്നാൽ ഇപ്പോൾ അത് ഡീ കമ്മീഷൻ ചെയ്തിരിക്കുകയാണ് .
അമേരിക്കൻ ആർമി യുടെ ഒരു ക്യാമ്പും ഇവിടെ ഉണ്ട് .
പസിഫിക് സമുദ്രത്തിന്റെ തീരത്ത്‌ കൂടെയുള്ള ആ കാർ  യാത്ര അവിസ്മരണീയമായിരുന്നു
 മെക്സിക്കൻ ,സ്പാനിഷ്‌ വംശജരാണ്‌ ഇവിടെ കൂടുതലും .മക്കളുടെ അടുത്ത കുടുമ്പ സുഹൃത്തായിരുന്നു ഞങ്ങളുടെ ആതിഥേയർ ഹരിയും വിധുവും  .ചെറിയ കുഞ്ഞുമായി ഞങ്ങളെ ആദരിക്കാൻ അവർ കാട്ടിയ സൌമനസ്യവും സ്നേഹവും മറക്കാൻ കഴിയില്ല.അവരുടെ വീട്ടിൽ  കുഞ്ഞിനെ നോക്കാൻ ഒരു നാനിയുണ്ട് .ഇന്ത്യൻ വംശജ ആയ ഒരു അമേരിക്കക്കാരി .അവർ കുഞ്ഞിനെ നോക്കാൻ വരുന്നത് ബി എം ഡ ബ്ല്യു  കാറിൽ ആണ്
ഹരിയും വിധും പിന്നീട് കാർ  വാങ്ങിയപ്പോൾ അത്  ബി എം ഡ ബ്ല്യു  ആക്കിയത് ഈ നാണക്കേട്‌ ഒഴിവാക്കാൻ ആണ് എന്നാണു ഇവർ  കൂട്ടുകാർ  കളിയാക്കുന്നത് .സത്യമാകണം എന്നില്ല .
നമ്മുടെ വീഗാലാണ്ട്  പോലെ അവിടെ ഉള്ള ഒരു വാട്ടർ തീം പാർക്ക് ആണ് സീ വേൾഡ് .
എന്നാൽ വീഗാലാണ്ട് എവിടെ? സീ വേൾഡ്  എവിടെ ?

അജ ഗജാന്തരം എന്നൊക്കെ പറഞ്ഞാൽ  ഇതാണ്
നമ്മുടെ കേരളത്തിൽ ഉള്ള റയിഡുകൾ   എല്ലാം ഇവിടെയും ഉണ്ട്
കൂടാതെ ജലത്തിനടിയിൽ ചെന്ന് ചില്ല് പാളികൾക്കും  അപ്പുറം
ലോകത്തുള്ള  ഒരു വിധം എല്ലാ  സമുദ്ര ജല ജീവികളെയും ഇവിടെ നേരിൽ കാണാം.
നല്ല തണുപ്പുള്ള ഒരു പ്രദേശം ഇവിടെ ഒരുക്കിയിട്ടുണ്ട്.അതിനകം മുഴുവനും
ഐസ് നിറച്ചിരിക്കുകയാണ്

ധ്രുവ പ്രദേശത്ത് മാത്രം കാണപ്പടുന്ന ജല ജീവികൾ എല്ലാം തന്നെ ഇവിടെ ഉണ്ട്
ധൃവക്കരടികൾ ജലത്തിനടിയിൽ ഊളിയിട്ടു  നടക്കുന്നു



പെൻഗ്വിൻ ,പെലിക്കൻ ,ആൽബട്രോസ് ,അങ്ങിനെ നമ്മൾ അധികം പരിചയപ്പെടാത്ത അനേകം പക്ഷികളും മത്സ്യങ്ങളും ഇവിടെ സമാധാനമായി ജീവിക്കുന്നു

പലതരം പ്രദർശനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്




ഷാർക്ക്‌ ,തിമിംഗലം ,ബീവർ ,ഡോൾഫിൻ ,കടൽ  സിംഹം ഇവയുമായിൻ ചെയ്യുന്ന പല തരം പ്രദർശനങ്ങൾ ഇവിടെ കണ്ടു.നമ്മൾ ചെല്ലുമ്പോൾ ഈ പ്രടര്ഷനഗളുടെ സമയവും നഗരിയുടെ ഒരു മാപ്പും തരും റയ്ഡുകളിൽ കയറുന്നത് ഫ്രീ ആണ് .കാലിഫോര്ണിയ മുഴുവൻ കാനവുന്നാ ഒരു ക്ലോക്ക് ടവർ ഉണ്ട് .സമയ ക്കുരവുമൂലം അതിൽ കയറാൻ സാധിച്ചില്ല
ജീവ ഭയം മൂലം റയ്ഡുകളിൽ ഒന്നും കയറിയതുമില്ല
 എനിക്ക് ഉയരങ്ങൾ വലിയ ഭയമാണ് .
എങ്ങാനും പൊട്ടി ത്തകര്ന്നു താഴെ വീണാൽ പിന്നെ പരസ്യത്തിൽ പറഞ്ഞത് പോലെ
പൊടി  പോലുമില്ല കണ്ടു പിടിക്കാൻ എന്നാകും അവസ്ഥ
ഓരോ ഷോ കാണാൻ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി ക്കൊണ്ടിരുന്നു
സെവൻ സീസ് ,ഡോൾഫിൻ ഡെയ്സ്  ,വണ്‍ ഓഷ്യൻ ,ഷാമുസ് സെലിബ്രേഷൻ ,പെറ്റ്സ് റൂൾ ,സീ ലയണ്സ് ലൈവ് ,സർഖു ഡി ലെ മർ അങ്ങിനെ പല ഷോകൾ
പല രാജ്യങ്ങളിലെ ജല ജീവികളെ മെരുക്കി ചെയ്യുന്ന ഈ ഷോ കൾ എല്ലാം ബഹു രസമാണ്
പരിശീലകർ ചെയ്യുന്നത് പോലെ തന്നെ ഇവയും നൃത്തം വയ്ക്കും
എ പ്പോഴും ചെറു മീനുകൾ അവയുടെ വായിൽ ഇട്ടു കൊടുക്കണം
ഞങ്ങൾ ചെന്നപ്പോൾ ഒരു ഡോൾഫിൻ ഷോ യിലെ പ്രധാന വാര്ത്ത അവിടെ മുൻപ് ഉണ്ടായിരുന്നു പെണ്‍ ഡോൾഫിൻ പ്രസവിച്ചു എന്നതാണ് എല്ലാവരും കയ്യടിച്ചു അത് കേട്ട് സന്തോഷിച്ചു
നമ്മൾ ഭാരതീയർ നമ്മുടെ സൈനീകരെ ക്കുറിച്ച് വലിയ് മേനി നടിക്കും
എന്നാൽ അവരെ ഒര്മിക്കുകയെ പതിവില്ല
 ഇവിടെ ഷോ തുടങ്ങുന്നതിനു മുൻപ് അവർ ചോദിക്കും
അമേരിക്കൻ സൈനീകർ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി എഴുനെൽക്കൂ
എന്ന്  പറയും
സൈനീകരും  കുടുമ്പവും എഴുനേൽക്കും .ക്യാമറ അവരെ ഫോക്കസ് ചെയ്യും .അവർ നമ്മെ കൈ വീശി കാണിക്കും
മുഴുവൻ സദസ്യരും എഴുനേറ്റു നിന്ന് ഈ സൈനീകരെ ആദരിക്കും
ചില കാറുകളിൽ
 ഞങ്ങളുടെ വീട്ടിൽ അമേരിക്കൻ സൈനീകൻ ഉണ്ട്
എന്നൊരു സ്റ്റിക്കെർ ഒട്ടിച്ചിരിക്കും
നല്ല രസമാണ് ഈ ഷോകൾ കാണാൻ .രാജകുമാരിയുടെ സ്നേഹം ,വിരഹം ഒക്കെ ആണ് ഒരു സർകസ് ഷോയുടെ പ്രധാന ആകര്ഷണം
മിക്ക ഡോൾഫിനുകളും ഷാർക്ക്കളും   തങ്ങളുടെ വലിയ വാല് വീശി സദസ്യരെ നന്നായി കുളിപ്പിക്കും .വലിയ ഒച്ചയും ബഹളവും ആണ് ഈ ഷോകളിൽ
തങ്ങൾ  ഇവയെ ഉപദ്രവിച്ചല്ല പരിശീലിപ്പിക്കുന്നത് എന്നും ഇവർ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു
വിചിത്രങ്ങൾ ആയ മത്സ്യങ്ങൾ ,പക്ഷികൾ ,മൃഗങ്ങൾ മറ്റു  ജല ജീവികൾ ..എല്ലാം ഒരു ചില്ല് പാളിക്കപ്പുറം   നമ്മുടെ മുഖത്ത് വന്നു ഉരുമ്മും.
ഒരു തടാകത്തിൽ നമുക്ക് ചെറിയ മത്സ്യങ്ങളെ കൈ കൊണ്ട് പിടിക്കാം
കുഞ്ഞുങ്ങൾ തങ്ങളുടെ ചെറിയ കയ്യ് കൊണ്ട് ഇവയെ പിടിക്കാൻ ശ്രമിക്കുന്നത് കണ്ടു
വളരെ വളരെ സന്തോഷം തോന്നി ഈ സമുദ്ര ജല പ്രദർശനം കണ്ടപ്പോൾ എന്നതാണ് വാസ്തവം





2015 മേയ് 9, ശനിയാഴ്‌ച

അമേരിക്കൻ മ്യൂസിയങ്ങൾ

അമേരിക്കയിലെ മ്യൂസിയങ്ങൾ ഒരു തരം  കച്ചവടം ആണ്
നമ്മുടെ അംബാനി അദാനിമാരെ പ്പോലുള്ള ശത കോടീശ്വരന്മാർ അവിടെങ്ങളിൽ ധാരാളം ഉണ്ട് .കയ്യിൽ  ഒത്തിരി ധനം വന്നാൽ  നല്ല വീട് വൈക്കും, കാർ  വാങ്ങും പിന്നെ വിമാനം വാങ്ങും..പിന്നെ സമൂഹത്തിൽ പേരെടുക്കണം അതിനായി രാഷ്ട്രീയത്തിൽ ഇറങ്ങും .ചിലർ  പ്രസിദ്ധ  ചിത്രങ്ങൾ ശിൽപ്പങ്ങൾ  ഒക്കെ വാങ്ങി സൂക്ഷിക്കും.ഒരു വീട് നിറയെ അതായാൽ എന്നാൽ പിന്നെ അതൊരു മ്യൂസിയം ആക്കിയേക്കാം എന്നാലോചിക്കും പത്തോ പതിനഞ്ചോ ഡോളർ നിരക്കിൽ ആളുകളെ പ്രവേശിപ്പിച്ചു അവിടെ കുടുമ്പത്തിലെ  ചരിത്രം എഴുതി വച്ച് മൂന്നു നാല് തലമുറയുടെ ഫോട്ടോയും ഭിത്തിയിൽ തൂക്കി ഇവർ  സായൂജ്യം അടയുന്നു.
മോളുടെ വീടിന്റെ അടുത്ത് തന്നെയുള്ള നോർട്ടൻ  സൈമണ്‍  ആര്ട്ട് മ്യൂസിയം  
അങ്ങിനെ ഒന്നാണ്.അതിന്റെ ചരിത്രം വായിച്ചു കാണേണ്ട എന്ന് വച്ചു
ഹഡിങ്ങ്ടൻ പാർക്കും ആത്തരം ഒന്നാണ് .കല്ലച്ചിൽ അടിച്ച ആദ്യത്തെ ബൈബിൾ ഇവിടെ ഹഡിങ്ങ്ടൻ ലൈബ്രറിയിൽ ഉണ്ട് .എന്നിട്ട് പോലും അവിടം കാനാൻ തോന്നിയില്ല .പാർക്ക് വനം പോലെ ആണ് .പണം കൊടുക്കാതെ കേറി കാണാവുന്ന ഹാളിൽ ചെന്നപ്പോൾ ഇവരുടെ ചരിത്രം മനസിലായി

കാലിഫോർണിയ സയൻസ് സെൻറെർ

എന്നാൽ കാലിഫോർണിയ സയൻസ് സെൻറെർ അങ്ങിനെ ഒന്നല്ല
ശാസ്ത്രത്തെ സ്നേഹിക്കുന്ന ആര്ക്കും അവിടെ എന്തെങ്കിലും ഒക്കെ കാണാൻ കഴിയും
അവിടെ എന്റെ ശ്വാസം നിലപ്പിച്ച ഒരു കാഴ്ച"" എൻറെവർ""എന്ന ബഹിരാകാശ പേടകം കൊണ്ട് വന്നു പ്രദർശിപ്പിചിരിക്കുന്നതാണ്


1986 ജനുവരി 28-ന് ചലഞ്ചർ ബഹിരാകാശ ദുരന്തത്തിൽ 6 യാത്രികർ കൊല്ലപ്പെട്ട കഥ നമുക്കറിയാമല്ലോ . തുടർന്ന്, 1987ൽ  എൻഡവർ നിർമിക്കാൻ അമേരിക്കൻ കോൺഗ്രെസ് അനുമതി നൽകി. ക്യാപ്റ്റൻ ജെയിംസ്‌ കുക്കിന്റെ , അമേരിക്ക കണ്ടുപിടിക്കപ്പെട്ട 1768 -1771 ലെ  സമുദ്രയാത്രക്ക് ഉപയോഗിച്ച ബ്രിട്ടന്റെ കപ്പലായ എൻഡവറിന്റെ ഓർമ്മക്കായി , അതേ പേരാണ് പുതിയ ബഹിരാകാശ വാഹനത്തിനും നൽകിയത്. പേര് നിർദേശിക്കാൻ വേണ്ടി അമേരിക്കൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ ഉപന്യാസ മത്സരത്തിലും തെരഞ്ഞെടുക്കപ്പെട്ടത് എൻഡവർ എന്നാണ്. വിജയിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോർജ് ബുഷ്‌ , വൈറ്റ് ഹൌസിലെ ചടങ്ങിൽ വച്ച് സമ്മാനവും നൽകി.റോക്ക്വെൽ ഇന്റർനാഷണൽ എന്ന കമ്പനി 1991 ല് ഇത് നിർമിച്ചു നൽകി. 1992 മെയ്‌ മാസത്തിലെ പ്രഥമ വിക്ഷേപണത്തിൽത്തന്നെ, വഴിതെറ്റിയ ഇന്റെൽസാറ്റ് (INTELSAT) എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ നേർവഴിയിലാക്കി. മായേ ജെമിസൺ എന്ന പ്രഥമ ആഫ്രോ-അമേരിക്കൻ വനിതാ ഗഗനസഞ്ചാരിയും ആവർഷം സെപ്റ്റംബർ 12 നു ബാഹ്യാകാശ യാത്ര നടത്തി. 1998 ഡിസംബറിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ട ഘടകങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു.
ആദ്യം ഈ ഷട്ടിൽ ബഹിരാകാശത്തെക്ക് പോയത് 1992 മെയ് മാസത്തിൽ ആണ് .പിന്നെ ഈ കെങ്കേമൻ 25 പ്രാവശ്യം ബഹിരാകാശത്തേ ക്ക് പറന്നു .152 പേരെ ബഹിരാകാശത്തു  എത്തിച്ചു.തിരികെ കൊണ്ട് വന്നു .അങ്ങിനെ ആകെ ത്തളർന്നു .നാസ കരുതി ഇനി ഈ പേടകം റിട്ടയർ ചെയ്യട്ടെ .എന്ന് 
കാലിഫോർണിയ സയൻസ് മ്യൂസിയത്തിൽ ഇത് പ്രദർശനത്തിനു വച്ചിട്ടുണ്ട് 
അത് എങ്ങിനെ അവിടെ എത്തിച്ചു എന്നതും അറിയുന്നത് കൗതുകകരം ആകും 
അവസാനത്തെ മിഷൻ  പൂർത്തി ആയതിനു ശേഷം ഷട്ടിൽ ഡീ കമ്മീഷൻ ചെയ്തു.ഒരു വലിയ വിമാനത്തിൽ കയറ്റി ലോസ് എന്ജലസ് വിമാനത്താവളത്തിൽ എത്തിച്ചു .ഇത് സെപ്റ്റംബർ 2012 നു ആയിരുന്നു .പിന്നെ തെരുവുകളിലൂടെ വളരെ സാവധാനം ട്രാക്കിൽ കയറ്റി ഇത് സയൻസ് സെന്റെറിൽ എത്തിച്ചു 
അതിന്റെ ഒരു വിഡീയൊ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് 
കാലിഫോർണി യക്കാർ ഒന്നടങ്കം  റോഡിൽ എത്തി ഈ ഭീമനെ ആദരിച്ചു.ഒപ്പം നിന്ന് ഫോട്ടോ എടുത്തു 







ഈ പേടകത്തിന്റെ വിവിധ ഭാഗങ്ങൾ അവിടെ വേറെ പ്രദർശിപ്പിച്ചിട്ടുണ്ട് .അതൊന്നും പറഞ്ഞു വിശദമാക്കാൻ ..പ്രീയപ്പെട്ടവരെ ഞാൻ പോളി റ്റെക്നിക് പഠിച്ചിട്ടില്ലല്ലോ
 ബഹിരാകശ യാത്രയുടെ അതെ പ്രതീതി ഉളവാക്കുന്ന ഒരു പേടകം ഇവിടെ ഉണ്ട്.
പുറമേ നിന്ന് കണ്ടാൽ  നിരുപദ്രവിയായി ഇത് കിടന്നു അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നുണ്ട്.കുറച്ചു ഡോളർ കൊടുത്തൽ അതിനകം കയറാം.എന്നാൽ പുറമേ കാണുന്ന പോലെയല്ല അകത്തു.സംഭവം. നമ്മെ ഇട്ടുരുട്ടി നാമാവശേഷം ആക്കുമെന്ന് മോൾ പറഞ്ഞു. ഞാൻ പേടിച്ചു അതിൽ കയറിയില്ല അത് കൊണ്ട് ഇപ്പോൾ ഇതെഴുതാൻ  ജീവനോടെ ഉണ്ട് എന്ന് കരുതിയാൽ മതി.ഇല്ലേൽ ഹാര്ട്ട് നിന്ന് പോകുമായിരുന്നെനെ 
 .
വേറെയും ശാസ്ത്ര ബന്ധിയായ ഒത്തിരി പുതുമയാർന്ന  വസ്തുക്കൾ  ഇവിടെ കാണാൻ ഉണ്ട് 

ചെറിയ ഭൌമ പേടകങ്ങൾ ഇവിടെ സീലിങ്ങിൽ നിന്നും   തൂക്കി ഇട്ടിരിക്കുന്നു .

അത് പോലെ തന്നെ ഇരുട്ടിൽ  ഭൂമി ആകാശത്തു നിന്നും നോക്കിയാൽ  എങ്ങിനെ ഇരിക്കും എന്നത് കാണിച്ചു തരുന്ന ഒരു ഗ്ലോബ് കണ്ടു.

കടലിൽ കഴിയുന്ന അപൂര്വ്വ ഇനം ജീവികൾ ഇവിടെ വലിയ അക്ക്വേറിയങ്ങളിൽ പ്രദര്ശിക്കപ്പെടുന്നു.  
മറ്റൊരു മുറിയിൽ  ഒരു തടിക്കഷണം വച്ചിട്ടുണ്ട് ..ആകെ കുശുത്തു വീഴാറായ ഒരു മരം .
 ..ഇങ്ങിനെ മരങ്ങൾ  അഴുകുന്നതു  ജൈവ ചക്രത്തിന്റെ നിലനില്പ്പിനു അനുപെക്ഷണീയം ആണ് എന്ന് നമ്മോടു പറയുന്ന ഒരു ജീവനുള്ള പ്രദര്ശനം തന്നെ ആണീ മുറിയിൽ ഒരുക്കിയിരിക്കുന്നത് ..പല തരത്തിലുള്ള കീടങ്ങൾ പ്രാണികൾ ഇവയെ ഗ്ലാസ് കൂട്ടിനുള്ളിൽ ആക്കി കാണിച്ചു തരുന്നുണ്ട് ഒപ്പം.അവ അഴുകൽ  പ്രക്രിയയെ എങ്ങിനെ സഹായിക്കുന്നു എന്നതും കണ്ടു 
ഐമാക്സ്‌ ചിത്ര പ്രദർശനം ഇവിടെ ഉണ്ട് .ജെറുസലേം എന്നാ ചിത്രമാണ്‌ കണ്ടത് ..ഇവരുടെ 3 ഡി സിനിമകൾ വളരെ പ്രത്യേകതകൾ ഉള്ളതാണ്.തീർത്തും  യാഥാർധ്യ പ്രതീതി തന്നെ തോന്നും . ഈ സിനിമാ ജെറുസലേം എന്നാ ആ പഴയ നഗരത്തെ ക്കുറിച്ച് എല്ലാം നമുക്ക് കാട്ടി ത്തന്നു .അന്നത്തെ,ഇന്നത്തെ ജെറുസലേം നമ്മുടെ മുന്നിൽ  മനോഹരമായി വിടര്ന്നു വന്നു  
നല്ല ഭംഗിയുള്ള ഒരു റോസാ പ്പൂന്തോട്ടം ഇവിടെ ഉണ്ട് 




ഒരേ ഇനം റോസകൾ ഒരു തടത്തിൽ നട്ടിരിക്കുന്നു 




എത്ര ഫോട്ടോ എടുത്താലും നമുക്ക് മതിയാവില്ല.അവിടെ അദുത്തുഅ ഒരു കോളേജിലെ കുട്ടികളുടെ ബിരുദ ദാന ചടങ്ങായിരുന്നു.കൂടുതലും ചൈനക്കാർ തന്നെ.അവ തൊപ്പിയും കുപ്പായവും ഒക്കെ ഇട്ടു ഇവിടെ വന്നു ചാഞ്ഞും ചെരിഞ്ഞും ഫോട്ടോ എടുക്കുന്ന മനോഹര ദൃശ്യങ്ങളും കാണാൻ കഴിഞ്ഞു .നല്ല ഒരു ഫൌണ്ടനും ഇവിടെ ഉണ്ട് 





ഇതിനു അടുത്തു തന്നെയാണ് ഇവുടെ ഒളിമ്പിക് സ്റ്റെഡിയം 

1984 ഇൽ ഇവിടെ നടന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഓര്മ്മക്കായി പണിത മന്ദിരം ഒളിമ്പിക്സ് കൊളീസിയം എന്നാണു അറിയപ്പെടുന്നത് ..കണ്ടു.കണ്ടു എന്ന് പറഞ്ഞാല,കണ്ടു..മുൻപിൽ ചെന്ന് നിന്ന് ഫോട്ടോ എടുത്തു എന്നൊക്കെയേ അർത്ഥ മുള്ളൂ.അകത്തു കയറിയില്ല .
സീവേൾഡ്  എന്നൊരു പ്രദർശനം കണ്ടു 
അതിനെ ക്കുറിച്ച് പിന്നീട് എഴുതാം 

2015 ഏപ്രിൽ 28, ചൊവ്വാഴ്ച

Flower fields ..Santiago

സാന്തിയാഗോവിലെ പൂവയലുകൾ
സതേണ്‍ കാലിഫോർണിയയിലെ കാൾസ്ബാഡ് എന്നാ സ്ഥലത്തെ അതി വിശാലമായ ഒരു പുഷപ്പ പ്രദർഷനം   ആണ് ഫ്ലവെർഫീൽഡ് എന്നറിയപ്പെടുന്നത്
മാർച് ഒന്ന് മുതൽ മെയ് 10 വരെയാണ് ഇത് നടത്തുന്നത്

"Tecolote Giant Ranunculus" എന്നൊരു തരം പൂവ് വിവിധ നിറങ്ങളിൽ നട്ടു വളര്ത്തി ഒരേ സമയം പുഷ്പ്പിച്ചു നില്ക്കുന്നു ഇവിടെ 



ഒന്നോ രണ്ടോ  ഏക്കർ  സ്ഥലത്ത് അല്ല 
ആയിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് നോക്കാത്താ ദൂരത്തു ഈ പൂക്കൾ  മാത്രം 
ഓരോ നിറങ്ങൾ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്നു .ആദ്യം വെളുപ്പ്‌,പിന്നെ മഞ്ഞ,പിന്നെ നല്ല മഞ്ഞ ..ഇളം ചുവപ്പ്, ഓറഞ്ച് ,നല്ല ചുവപ്പ് കടും ചുവപ്പ് ,മജന്ത അങ്ങിനെ ,ഒരേ രീതിയിൽ പൂത്തു നില്ക്കുന്നു 






അമേരിക്കൻ പതാക അതി മനോഹരമായി ഇവർ  ഈ  ഫീൽഡിൽ ചെയ്തിട്ടുണ്ട്.(300-by-170-foot )



ഇത്രയും സ്ഥലത്ത് ഈ പ്പൂകൃഷി ചെയ്യാൻ ഇവർ  ചെയ്ത അധ്വാനം അഭിനന്ദനീയം തന്നെ ആണ്.അമേരിക്കയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം .ഒരു വലിയ കെട്ടിടം പണിയുന്നത് പോലെയോ ഒന്നും എളുപ്പമല്ല ഒരേ നിറങ്ങൾ  ഇത്ര വലിയ ഒരു പ്രദേശത്തു ഇത്ര ശ്രദ്ധയോടെ വളര്ത്തി വലുതാക്കി നമ്മെ കാട്ടി ത്തരുന്നത്‌ .എല്ലാം കച്ചവടമായ ഈ രാജ്യത്ത് സത്യമായും പുഷ്പ്പങ്ങളെ  സ്നേഹിക്കുന്ന അവയിൽ   അഭിമാനം കൊള്ളുന്ന കുറച്ചു ഗ്രാമീണരെ കണ്ടു എന്നതാണ് വാസ്തവം

12  ഡോളർ ആണ് എന്ട്രൻസ് ഫീ .ഇത് കേട്ട് ഞെട്ടേണ്ട.ഇവിടെ മിക്കവാറും കാർ  പാർക്ക്‌ ചെയ്യാൻ 5 ഡോളർ മുതൽ 10 ഡോളർ വരെയാണ് ഫീസ്‌ എന്നിരിക്കെ ഇത് തീരെ  തുച്ചമായ ഒരു തുകയാണ് എന്ന് നിസംശയം പറയാം
ഇവിടെ ഒരു പ്രമാദമായ നേഴ്സറി ഉണ്ട്.പല അപൂര്വ്വ ഇനം ഓർ ക്കിഡുകളും മറ്റു പൂന്തോട്ട ഉപകരണങ്ങളും ഇവിടെ വാങ്ങാൻ കിട്ടും.പല വിധത്തിൽ ഉള്ള വാട്ടർ ഫൌണ്ടനുകളും വില്പ്പനക്ക് ഉണ്ട്
ഇവിടെ പുറത്തു സ്റ്റാളിൽ  അപ്പോൾ പറിച്ച സ്ട്രോബറി പഴങ്ങൾ വില്പ്പനക്ക് വച്ചിരുന്നു
നിങ്ങൾ അവിടെ പോവുകയാണെങ്കിൽ അത് വാങ്ങണം അത്ര രുചികരമാണ് ആ പഴങ്ങൾ
ഐസിൽ ഇടാത്ത നല്ല ഒന്നാന്തരം  പഴങ്ങൾ
വായിൽ അലിയുന്ന രുചി
പൂക്കൾ മാത്രമല്ല ഇവിടെ കാണാൻ ഉള്ളത്
അതീവ സുന്ദരികൾ ആയ പെണ്‍ കുട്ടികൾ നമുക്ക് സങ്കല്പ്പിക്കാൻ ആകുന്നതിലും കുഞ്ഞു പാവടകൾ ഉടുത്തു ഫോട്ടോ എടുക്കാൻ ചാഞ്ഞും ചെരിഞ്ഞും നില്ക്കുന്ന മനോഹര ദൃശ്യങ്ങളും ഉണ്ട്
വിവിധ ജന വർഗങ്ങളുടെ ഒരു സങ്കലനം ആണീത്തരം ടൂറിസ്റ്റു കേന്ദ്രങ്ങളിൽ കാണാൻ കഴിയുക.കറുത്തവർ വെളുത്തവർ ,മംഗോളിയൻ വംശജർ ,നമ്മൾ ഭാരതീയർ ..അങ്ങിനെ അങ്ങിനെ .വസ്ത്രധാരണ രീതിയും അങ്ങിനെ തന്നെ ..തീര്ത്തും വിഭിന്നം

അത്ര ഇറുക്കമില്ലാത്ത ജീൻസ്  ഇട്ട ഒരു സാധാരണ മദാമ്മ ടൂറിസ്റ്റിനെ ഇവിടെ കണ്ടു .എനിക്ക് വലിയ സന്തോഷമായി
അങ്ങിനെ ഉള്ളവരും ഉണ്ടല്ലോഈ നാട്ടിൽ .ഒരു  മരുന്നിന്   തുണി ഉടുക്കുന്ന ഒരു മദാമ്മയെ വേണം എങ്കിൽ എന്ത് ചെയ്യും എന്നൊരു വേവലാതി എനിക്കുണ്ടായിരുന്നു .അത് അതോടെ മാറി കിട്ടി
സാധാരണ മദാമ്മമാർ ജോലിക്ക് പോകുമ്പോൾ എല്ലാം നല്ലപോലെ വസ്ത്രം ധരിച്ചാണ് പോകുന്നത് .പന്റോ , സ്കെർട്ടൊ,ഒക്കെ ധരിച്ചു അന്തസ്സായി തന്നെ .എന്നാൽ ടൂറിനു ഇറങ്ങിയാൽ വിധം മാറും എന്നെ ഉള്ളൂ

സാന്റിയാഗോ മാര്ട്ടിനെ അറിയാത്ത മലയാളി ഉണ്ടോ
ഉണ്ടാവാൻ വഴിയില്ല
അടുത്തത്‌ അത് കൊണ്ട് സാന്റിയാഗോയെ ക്കുറിച്ച് എഴുതാം


അമേരിക്ക ഒരു ധനിക രാഷ്ട്രമല്ല

അമേരിക്ക ഒരു ധനിക രാഷ്ട്രമല്ല
47 ദശ ലക്ഷം അമെരിക്കക്കാർ ഒരാഴ്ച കഴിയുന്നത്‌ 27 ഡോളർ കൊണ്ടാണ്
27 x 65 =1755 ഇന്ത്യൻ രൂപ
അമേരിക്കയിലെ ദാരിദ്ര്യ രേഖ എന്ന് വച്ചാൽ വാർഷീക വരുമാനം ഏതാണ്ട് $20,665 ഇൽ താഴെ ആണ്
ഈ താഴ്ന്ന വരുമാനക്കാർക്ക് ഭക്ഷണം നല്കാൻ ഫെഡറൽസർക്കാർ നല്കുന്ന ധന സഹായം ആണ് 27 ഡോളർ .ഇത് ഓരോ സ്റ്റെറ്റിനും വേറെ വേറെ തുകയാണ്
അപേക്ഷിച്ചാൽ അന്വേഷണം നടത്തിൽ അർഹതയുള്ളവർക്ക് ഇത് നൽകുന്നു
ഫുഡ്‌ സ്റ്റാമ്പ്‌ എന്നാണു ഇത് അറിയപ്പെടുന്നത് .ഒരു ഡെബിറ്റ് കാർഡ് (EBT CARD )പോലെ ഒന്നാണ് 

ഇത് .കര്ഷകരുടെ കൂട്ടായ്മമകൾ നടത്തുന്ന വലിയ ഗ്രോസേറി സ്റോറുകൾ ,പിന്നെ മറ്റു ചില കടകൾ എല്ലാം ഈ കാർഡുകൾ സ്വീകരിച്ചു ഭക്ഷ്യ വസ്തുക്കൾ നൽകുന്നു .ചുരുങ്ങിയ വിലക്ക് ഇവിടെ എല്ലാം ഭക്ഷ്യ സാധനങ്ങൾ ലഭ്യവുമാണ്
മാവേലി സ്റൊറുകളിലെ ഓണം കിറ്റ് പോലെ ചുരുങ്ങിയ വിലക്ക് ഒരു വലിയ കവറിൽ ഒരാൾക്ക്‌ ഒരാഴ്ചത്തേക്ക് വേണ്ടുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളും കിട്ടുന്ന കടകളും ഉണ്ട്
അതെ അമേരിക്ക അവരുടെ പട്ടിണി പ്പവങ്ങളെ ഊട്ടാൻ ശ്രദ്ധിക്കുന്നുണ്ട്
ഈ മെയ്‌ 9 നു അവർ എല്ലായിടത്തു നിന്നും ഭക്ഷണം വാങ്ങി വേണ്ടുന്നവർക്ക് എത്തിച്ചു കൊടുക്കുന്നു
എല്ലാവര്ഷവും മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ചകളിൽ ആണ് ഈ ഭക്ഷണ ശേഖരണ പരിപാടി
കഴിഞ്ഞ വര്ഷം അവർ 22 ലക്ഷം പൌണ്ട് ആഹാരമാണ് ശേഖരിച്ചു വിതരണം ചെയ്തത്
അതെ അമേരിക്ക ഒരു ദരിദ്ര രാഷ്ട്രം കൂടിയാണ്
47 ദശ ലക്ഷം അമെരിക്കക്കാർ കഴിയുന്നത്‌ സർക്കാർ സഹായം കൊണ്ടാണ്
ഇവരെ സഹായിക്കാനായി ആദായ നികുതി മറ്റുള്ളവര അധികം അടക്കുകയാണ്.ഇവിടെ ഒക്കെ നമ്മൾ സർചാർജ് ലേവി ചെയ്യുന്നില്ലേ .അത് പോലെ ആദായ നികുതിയുടെ ഒരു ഭാഗം അഗതികളുടെ പരിപാലനത്തിനായി ഉപയോഗിക്കുന്നു
സ്റ്റെറ്റ് ലോട്ടറി കാരുണ്യ എന്നൊരു പ്രവര്ത്തന ഫണ്ട് കേരളത്തിൽ ഉണ്ടാക്കിയിടില്ലേ..അത് പോലെ..ഇത്രയും ദരിദ്രർ സര്ക്കാര് ചിലവിൽ കഴിയുന്നു എന്നത് കൊണ്ടാണ്അമെരിക്കക്ക ഒരു ധനിക രാഷ്ട്രമല്ല എന്ന് ഞാൻ പറയുന്നത്
അംബാനിയെ വച്ച് നമ്മളെ അളന്നാൽ എങ്ങിനെ ഇരിക്കും
ഇന്ത്യ പോലെ ഒക്കെ തന്നെ അവിടെയും സ്ഥിതി
എന്നാലോ
ഇവിടങ്ങളിലെ വ്യാപാര ശാലകളിലും മാളുകളിലും തുണി ക്കടകളിലും ബീച്ച് കളിലും സീ വേൾഡ് മുതലായ വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഞങ്ങൾ ധാരാളം സഞ്ചരിച്ചു
അവിടെ കണ്ട ഒരു പ്രധാന കാഴ്ച സന്തോഷമുള്ള കുട്ടികൾ ആയിരുന്നു.ധൈര്യവും ആരോഗ്യവും ഉള്ള ബാലിക ബാലന്മാർ.
20 വയസിനു താഴെ ഉള്ളവർ ആരോഗ്യമുള്ളവർ തന്നെ
നാല്പ്പത് വയസിനു മുകളിൽ ഉള്ളവർ ഒത്ത തടിയുള്ളവർ.നല്ല ഉയരവുംഅവർക്കുണ്ട്
40 കഴിഞ്ഞാൽ അമേരിക്കക്കാർ അങ്ങ് തടിക്കുകയാണ്
ഞാൻ കണ്ട നൂറു പേരിൽ 60 പേരും 80 നും നൂറിനും ഇടയ്ക്കു കിലോ ഭാരമുള്ളവർ ആണ്
ചുരുങ്ങിയത് 20 പേര് എങ്കിലും 100 നും 120 നും ഇടക്ക് ഭാരമുള്ളവർ
150 കിലോ തൂക്കമുള്ള വർ ആണ് നൂറ്റുക്ക് മൂന്നു പേർ
സംശയം വേണ്ട
കണ്ടാൽ ഭയം തോന്നുന്ന ഭീമാകരന്മാർ..ഭീമാ കാരികളും
അവരില പലരും തനിയെ നടക്കാൻ കഴിയാത്തവർ ആണ്
വലിയ വീൽ ചെയറിൽ തനിയെ സഞ്ചരിക്കുന്നവർ
വലിയ വലിയ ശീമ പ്പന്നികൾ പോലെ ഉള്ള മനുഷ്യർ
, 2014 ഇൽ പുറത്തു വന്ന കണക്കു പ്രകാരം 40-59 വയസിന്ടക്ക് ഉള്ളവരിൽ (39.5%)അധിക തടിയുള്ളവർ ആണ് . 20-39 പ്രായ ഗ്രൂപ്പിൽ (30.3%) തൂക്കം കൂടുതൽ ഉള്ളവര ആണ്
60 വയസിനു മുകളിൽ പ്രായമുള്ളവർ (35.4%) ഭാരക്കൊടുത്തൽ കൊണ്ട് വിഷമിക്കുന്നവർ ആണ്
തടി കൂടുന്നത് തീര്ത്തും സ്വാഭാവികം ആണെന്നും അതിൽ ലജ്ജിക്കാൻ ഒന്നുമില്ല എന്നും മക്കൾ എന്നോട് പറഞ്ഞു
ഇവരൊന്നും അമേരിക്കക്കാർ അല്ല ഇവിടെ കുടിയെറിയ മെക്സിക്കോ സ്പെയിൻ തുടങ്ങിയ നാട്ടുകാർ ആണത്രെ . അമേരിക്കക്കാർ അങ്ങിനെ ഒന്നും അല്ല എന്നും അവർ കൂട്ടി ചേര്ത്തു
പാണ്ടവരും കൗരവരും തമ്മിൽ ഉള്ള യുദ്ധത്തിന്റെ ന്യയാന്യായത നോക്കുമ്പോൾ രണ്ടു കൂട്ടരും രാജ്യാവകാ ശികൾ അല്ല എന്നും പറയുന്നുണ്ട് വ്യാസൻ
അത് പോലെ അമേരിക്കമുഴുവൻ നോക്കിയാൽ അമെരിക്കക്കാർ എന്നൊരു വര്ഗം അവിടെ ഇല്ല എന്ന് കാണാൻ കഴിയും
മുഴുവനും കുടിയേറ്റക്കാർ തന്നെ
അമേരിക്കൻ ആദിവാസികൾ( aborignals )ഇപ്പോഴും സംരക്ഷിത വര്ഗം ആണ്
അവരെ അടിച്ചും കൊന്നും കേട്ടിപ്പെടുത്തതാണ് ഇന്നത്തെ അമേരിക്ക
ഇപ്പോൾ ചെറിയ ചെറിയ സെറ്റിൽമെന്റുകളിൽ ഒതുക്കിയിരിക്കുന്നു അമേരിക്കയിലെ ആദിമ ജനതയെ ഈ രാഷ്ട്രം
5,220,579.പേരാണ് ഇപ്പോൾ ഇവിടെ ഉള്ള റെഡ് ഇന്ത്യൻസ് .അവരെ ആവും ഇവർ അമേരിക്കക്കാർ എന്ന് കരുതുന്നത്
ധാരാളം ചൈനക്കാരെ ഇവിടെ കണ്ടു.അമേരിക്കയിലെ ചൈനീസ് വംശജരുടെ സംഖ്യ വളരെ പെട്ടന്ന് വര്ധിക്കുകയാണ് .സ്കൂളുകളിലും മാളുകളിലും ഒക്കെ ഇവരുടെ സാന്നിധ്യം ധാരാളം ഉണ്ട്
നമ്മൾ ഇവിടെ നിന്ന് പഠിക്കാൻ ആയി ജോലിക്കായി ഒക്കെ ഒരാളെ അമെരിക്കയിൽ അയക്കുന്നു
അവൻ പഠിച്ച് ജോലി നേടി കാശുണ്ടാക്കി നാട്ടിലേക്ക് പോരുന്നു
എന്നാൽ ചൈനാക്കാർ തങ്ങളുടെ വീടും മറ്റു സ്ഥാവര ജംഗമ വസ്തുക്കൾ എല്ലാം വിറ്റു
കയ്യിൽ നല്ലൊരു സംഖ്യയുമായി ഇങ്ങോട്ടു വണ്ടി കയറുന്നു
ചെറു ബിസിനെസുകൾ ചെയ്യുന്നു .അഭിവൃദ്ധി പ്പെടുന്നു ..
എന്താണ് ചനിനക്കരുമായി ഇവരുടെ ഇമിഗ്രേഷൻ റൂളുകൾ എന്നത് നമ്മൾ ഒന്ന് അറിയേണ്ടതുണ്ട്
മേക്സിക്കൻ ,സ്പാനിഷ്‌ (ലാറ്റിൻ),ഭാഷ സംസാരിക്കുന്നവരാണ്‌ കൂടുതൽ ആളുകളും ..
ലാറ്റിൻ സ്വാധീനം പ്രകടമാണ് എല്ലായിടത്തും.
റോഡുകളിൽ എല്ലാം ഇംഗ്ലീഷിലും സ്പനിഷിലും സ്ഥല പ്പേരുകൾ എഴുതിയിരിക്കുന്നത് കാണാം
ബൈ റോഡുകൾക്ക് എക്സിറ്റ് എന്നാണു പറയുന്നത്
അതി വിശാലമാണ് ഹൈ വേ കൾ
ദരിദ്രരും ധനികരും ഒരു പോലെ ജീവിക്കുന്ന ഈ രാജ്യത്തെ ക്കുറിച്ച് വീണ്ടും എഴുതാം

2015 ഏപ്രിൽ 23, വ്യാഴാഴ്‌ച

അമേരിക്കയിലെ ചില കാഴ്ചകൾ


ഡോളറും നമ്മളും
മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രചരിച്ചിരുന്ന ഒരു മെസേജ് അവരുടെ സാമ്പത്തിക നടപടികളെ ക്കുറിച്ചായിരുന്നു
അതിൽ നൂറു രൂപയ്ക്കു മുകളിലുള്ള നോട്ടുകൾ നിരോധിക്കുമെന്ന് കേട്ടിരുന്നു.
പേപ്പർ കറൻസി യുടെ ഉപയോഗം തീരെ കുറയ്ക്കുമെന്നും കേട്ടിരുന്നു
ഇവിടെ അമേരിക്കയിൽ വന്നപ്പോൾ അതിന്റെ പ്രായോഗിക രൂപവും അറിഞ്ഞു
ഇവിടെ ഡോളർ നോട്ടുകൾ  ആരും തീരെ ഉപയോഗിക്കുന്നില്ല
 നമുക്ക് നോട്ടുകൾ കൊടുക്കാൻ സാധിച്ചത് ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ്
ചക്കപ്പഴവും കപ്പയും പഴം പൊരിയും വില്ക്കുന്ന ഒരു ചൈനക്കാരിയുടെ ഒരു കട
അവിടെ അവർ നോട്ട് എടുത്തു .
പിന്നെ ചൈന ടൌണ്‍ ..എന്ന ഒരു സ്ഥലത്ത് നമ്മുടെ ബ്രോഡ്‌ വേ പോലെ ഒരു വ്യാപാര ത്തെരുവ് മുഴുവൻ ചൈനീസ്  വംശജർ  ആണ് കച്ചവടം നടത്തുന്നത്
അവരിൽ  ഒരു സ്ത്രീ ഞങ്ങളോട് പറഞ്ഞു
ക്യാഷ്  കൊടുക്കുക ആണെങ്കിൽ  വില മൂന്നു ഡോളർ കുറയുമെന്ന്


ബീച്ചുകളിലും അവർ ഡോളർ വാങ്ങും
മറ്റു കറൻസികളും ടൂറിസ്റ്റ് മേഖലകളിൽ വാങ്ങുന്നുണ്ട്
മിക്കവാറും ഷോപ്പിങ്ങ മാളുകളിൽ പണം സ്വീകരിക്കുകയെ ഇല്ല
കാർഡ് വഴി മാത്രമാണ്  കൊടുക്കൽ വാങ്ങൽ കൂടുതലും നടക്കുന്നത്
വളരെ സുതാര്യമായ ഒരു പണമിടപാട് രീതി തന്നെ
ഭാരതത്തിലെ  വലിയ സിറ്റി കളിൽ എങ്കിലും അത് നടപ്പാക്കാൻ ആയാൽ നല്ലത് തന്നെ
കള്ളപ്പണം തീരെ കുറക്കാൻ കഴിയും
ബിലോ പോവെർട്ടി ലൈൻ
ആത്തരക്കാർ ധാരാളം ഉണ്ട് ഇവിടെ
അവരെക്കുറിച്ച് പിന്നെ എഴുതാം  

2015 ഏപ്രിൽ 19, ഞായറാഴ്‌ച

പാസഡീനയിലെ മയിലുകൾ

പാസഡീന കാലിഫോർണിയയിലെ വളരെ പഴയ നഗരങ്ങളിൽ ഒന്നാണ്
അതീവ മനോഹരമായ ഒരു നഗരം തന്നെ .
മോണ്ടെ റി കുന്നിന്റെ താഴ്വരയിലെ സമതലമാണ് ഈ നഗരം( San Gabriel Mountains) നഗരത്തിന്റെ ഏതു ഭാഗത്ത് നിന്ന് നോക്കിയാലും ഈ പർവത  നിരകൾ കാണാം ..നമ്മെ അങ്ങോട്ട്‌  മാടി വിളിക്കുന്ന ഒരു ആകര്ഷണീയത ഈ  മല നിരകൾക്കുണ്ട്
വിശാലമായ തെരു വീഥികളും ,വൃത്തിയും വെടുപ്പും ഉള്ള നഗര പരിപാലന രീതിയും..
എല്ലാം ക്യാമറ ക്ക് അപ്പോൾ ഫോട്ടോ എടുക്കാവുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കണ്ണിനു വിരുന്നായ നഗരം
മെരിക്കയിലെ അറിയപ്പെടുന്ന ഒരു ടൂറിസ്റ്റു നഗരവും കൂടിയാണ്

വീടുകൾക്കൊന്നും ചുറ്റു മതിൽ  പതിവില്ല എല്ലാ വീടിനു മുന്നിലും കുറച്ചു മുറ്റവും പറമ്പും ഉണ്ട് അതിൽ നല്ല പ്രായമുള്ള  മരങ്ങളും നഗരം കാണുന്നതിനിടയിൽ സമ്പന്നർ താമസിക്കുന്ന ആർക്കേഡിയ എന്നാ സ്ഥലത്ത് പോയി അവിടം മയിലുകളുടെ കേളീ രംഗമാണ്
സ്വതന്തരായി മയിലുകൾ വീടുകൾക്ക്  മുന്നിൽ നല്ല ഗൌരവത്തിൽ തല ഉയർത്തി നടക്കുന്നു
കാറുകളെയോ ,കാൽ നടക്കാരേയോ ഭയവുമില്ല
അമേരിക്കയിൽ എങ്ങിനെ ഈ മയിലുകൾ എത്തി എന്നതൊരു അത്ഭുതമാണ്
ഏതാണ്ട് 400 മയിലുകൾ എങ്കിലും ഇവിടെ ഉണ്ട്
അവ രാത്രിയിൽ ഏതെങ്കിലും വീടിന്റെ മുന്നിലെ മരത്തിനു മുകളിൽ കയറിക്കൂടും
അവ സംരക്ഷിത മൃഗങ്ങൾ ആണ്
കൊന്നു കൂടാ .മ്യൂസിയം എന്ന വലക്കു അകത്തല്ലാതെ സുന്ദരന്മാരും സുന്ദരികളും ആയ ഇവരെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ




ആദ്യം കണ്ടപ്പോൾ എനിക്കൊരു പേടി ഉണ്ടായിരുന്നു.വന്നു കൊത്തുമോ എന്നൊക്കെ
മയിലിനു അങ്ങിനെ യാതൊരു ഭയവുമില്ല
കൂൾ ആയി വന്നു കാറിനു മുന്നിൽ  വന്നു നിന്ന് പോസ് ചെയ്തു തന്നു ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്നൊരു ഭാവം മുഖത്തുണ്ടോ എന്നൊരു സംശയം 

2015 ഏപ്രിൽ 12, ഞായറാഴ്‌ച

Furious 7



2013 വർഷത്തിൽ ഇറങ്ങിയ 2 ഫാസ്റ്റ് ആൻഡ്‌ 2 ഫൂറിയസ് ന്റെ അടുത്ത ഭാഗം പോലെ ആണിത് ചെയ്തിരിക്കുന്നത്
കലക്കൻ സിനിമ തന്നെ .നല്ല അഭിനയവും.ഒന്നാംതരം കാർ ചേസിങ്ങും ..കിടിലം  കൊള്ളിക്കുന്ന ഫൈറ്റ് സീനുകളും ,കുടുംബങ്ങളെ അനുനയിക്കാൻ  അല്പ്പം വികാര പ്രകടനങ്ങളും ..അൽപ്പ വസ്ത്ര ധാരികളായ  നായികമാരും മറ്റു സുന്ദരികളും 
എല്ലാം കൂടി തൃശൂർ പൂരം വെടിക്കെട്ട്‌ കണ്ട പോലെയാണ് തോന്നിയത്
എല്ലാവര്ക്കും വേണ്ടത് ഇതിലുണ്ട്
സൂക്ഷ്മതയൊടെ  ചേർത്ത  ചേരുവകൾ തന്നെ
സംഘട്ടന രംഗങ്ങളും കാർ ചെസിങ്ങും എല്ലാം കുറച്ചു നേരം ഉറങ്ങി തീർക്കാവുന്നത്ര നീളമുള്ളതാണ്
ഒന്ന് ഞാൻ പറയാം നിങ്ങൾക്ക്  ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും
ഹോളിവുഡ് സിനിമ നമ്മുട രജനി കാന്തിനു പഠിക്കുകയാണ്
അത്രയും അവിശ്വസനീയമായി ആണ് കാര്യങ്ങൾ പറയുന്നത്
കൊക്കേഷ്യൻ മല നിരകളിൽ കാർ  ആകാശത്തു നിന്നും ചാടിച്ചു റോഡിൽ ഓടിക്കുന്നത് പോലെ അസാധ്യമായ കാര്യങ്ങൾ ആണ് സിനിമ നമ്മെ കാണിച്ചു തരുന്നത് .
golden eye ..ഒരു വ്യക്തിയുടെ ശബ്ദം കൊണ്ട് അയാള് എവിടെ ആണെങ്കിലും ട്രാക്ക് ചെയ്യാവുന്ന ഒരു അഭിനവ സംവിധാനം ..അത് കൈക്കലാക്കാനുള്ള  ശ്രമം
ചേട്ടനും അനിയനും തമ്മിലുള്ള പക ..ഇതെല്ലാമാണ് കഥയുടെ ചുരുക്കം
പോൾ വാക്കെർ അഭിനയിച്ച അവസാന സിനിമ
ഹോളിവുഡ് എന്നും വാത്സല്യത്തോടെ കരുതിയിരുന്ന ഒരു അഭിനേതാവാണ് പോൾ .ഇനിയും കൌമാരം വിട്ടുമാറാത്ത ഒരു കുഞ്ഞിന്റെ പുഞ്ചിരി കണ്ണിലും ചുണ്ടിലും ഒളിപ്പിച്ച നടൻ
ആദരാജ്ഞലികളോടെ നമിക്കട്ടെ
Starring
Music byBrian Tyler
Cinematography