2013 വർഷത്തിൽ ഇറങ്ങിയ 2 ഫാസ്റ്റ് ആൻഡ് 2 ഫൂറിയസ് ന്റെ അടുത്ത ഭാഗം പോലെ ആണിത് ചെയ്തിരിക്കുന്നത്
കലക്കൻ സിനിമ തന്നെ .നല്ല അഭിനയവും.ഒന്നാംതരം കാർ ചേസിങ്ങും ..കിടിലം കൊള്ളിക്കുന്ന ഫൈറ്റ് സീനുകളും ,കുടുംബങ്ങളെ അനുനയിക്കാൻ അല്പ്പം വികാര പ്രകടനങ്ങളും ..അൽപ്പ വസ്ത്ര ധാരികളായ നായികമാരും മറ്റു സുന്ദരികളും
എല്ലാം കൂടി തൃശൂർ പൂരം വെടിക്കെട്ട് കണ്ട പോലെയാണ് തോന്നിയത്
എല്ലാവര്ക്കും വേണ്ടത് ഇതിലുണ്ട്
സൂക്ഷ്മതയൊടെ ചേർത്ത ചേരുവകൾ തന്നെ
സംഘട്ടന രംഗങ്ങളും കാർ ചെസിങ്ങും എല്ലാം കുറച്ചു നേരം ഉറങ്ങി തീർക്കാവുന്നത്ര നീളമുള്ളതാണ്
ഒന്ന് ഞാൻ പറയാം നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും
ഹോളിവുഡ് സിനിമ നമ്മുട രജനി കാന്തിനു പഠിക്കുകയാണ്
അത്രയും അവിശ്വസനീയമായി ആണ് കാര്യങ്ങൾ പറയുന്നത്
കൊക്കേഷ്യൻ മല നിരകളിൽ കാർ ആകാശത്തു നിന്നും ചാടിച്ചു റോഡിൽ ഓടിക്കുന്നത് പോലെ അസാധ്യമായ കാര്യങ്ങൾ ആണ് സിനിമ നമ്മെ കാണിച്ചു തരുന്നത് .
golden eye ..ഒരു വ്യക്തിയുടെ ശബ്ദം കൊണ്ട് അയാള് എവിടെ ആണെങ്കിലും ട്രാക്ക് ചെയ്യാവുന്ന ഒരു അഭിനവ സംവിധാനം ..അത് കൈക്കലാക്കാനുള്ള ശ്രമം
ചേട്ടനും അനിയനും തമ്മിലുള്ള പക ..ഇതെല്ലാമാണ് കഥയുടെ ചുരുക്കം
പോൾ വാക്കെർ അഭിനയിച്ച അവസാന സിനിമ
ഹോളിവുഡ് എന്നും വാത്സല്യത്തോടെ കരുതിയിരുന്ന ഒരു അഭിനേതാവാണ് പോൾ .ഇനിയും കൌമാരം വിട്ടുമാറാത്ത ഒരു കുഞ്ഞിന്റെ പുഞ്ചിരി കണ്ണിലും ചുണ്ടിലും ഒളിപ്പിച്ച നടൻ
ആദരാജ്ഞലികളോടെ നമിക്കട്ടെ
Starring | |
---|---|
Music by | Brian Tyler |
Cinematography |
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ