2015, ജൂൺ 9, ചൊവ്വാഴ്ച

അമേരിക്കയിലെ റോഡുകൾ

വിശാലമായ റോഡുകൾ ആണ് അമേരിക്കയുടെ ഒരു സവിശേഷത .റോഡുകൾ അങ്ങോട്ടും ഇനോട്ടും ഒരേ വഴിയിൽ  അല്ല.എന്ന് പറഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള റോഡുകൾ മിക്കപ്പോഴും നമ്മൾ കാണുക തന്നെ ഇല്ല.എന്നാൽ വലിയ് നഗരങ്ങളിൽ നമുക്ക് ഇങ്ങോട്ട് വരുന്ന റോഡുകൾ  കാണാൻ കഴിഞ്ഞേക്കും
എല്ലാ റോഡുകളിലും നാലും കൂടിയ കവലകളിലും ഇടക്കിടക്കു ഒരു കൈപ്പത്തിയുടെ ചിഹ്നം കാണാം .റോഡു ക്രോസ് ചെയ്യേണ്ടുന്നവർ ആ സിഗ്നലിൽ കയ്യ് അമർത്തണം


അപ്പോൾ റോഡിലെ സിഗ്നനലിൽ പെഡ സ്റ്റ്രിയൻ ക്രോസിംഗ് തെളിയും
പൊതുവെ വണ്ടികളുടെ വേഗത ഏതാണ്ട് 90-100 മൈൽ ആണ്.നമ്മുട 130 ഒക്കെ കിലോമീടർ സ്പീഡിൽ ആണ് ഇവിടെ വാഹനങ്ങൾ  ഓടിക്കുന്നത് .സിഗ്നൽ ഇല്ലാതെ ക്രോസ് ചെയ്‌താൽ ആര്ക്കും നമ്മളെ രക്ഷിക്കാൻ കഴിയില്ല
ഇൻഷൂറൻസും  ലഭിക്കില്ല .അത് കൊണ്ട് എല്ലാവരും നല്ല കരുതലിൽ ആണ് റോഡു കുറുകെ കടക്കുന്നത്‌
റോഡരികിൽ പ്രകടനങ്ങൾ തീരെയും കുറവാണ്.ഒന്നോ രണ്ടോ ജാഥകൾ കണ്ടു
കുടി ഒഴിക്കപ്പെട്ട ഒരു ചൈനീസ് വംശജരുടെ പ്രകടനം ആയിരുന്നു ഒന്ന്
ഒരു വഴി പ്രസംഗവും കേട്ടു
ക്രിസ്തു മത പ്രവർത്തകർ അടുത്തടുത്തുള്ള കുറെ കവലകളിൽ വന്നിറങ്ങി ഓരോരുത്തർ ആയി പ്രസംഗിക്കുന്നു
വിഷയം പഴയത് തന്നെ
ലോകം അവസാനിക്കാറായി
നമ്മൾ എല്ലാവരും വളരെ സൂക്ഷിക്കണം
ദൈവത്തിൽ വിശ്വസിക്കണം എന്നൊക്കെ
 നടന്നത് തന്നെ
ഒരു അഗ്നി പർവതം   പൊട്ടി ലാവ ഒഴുകി വരുന്നത് നേരെ നിന്ന് ഫോണിൽ സെൽഫി  പിടിക്കുന്ന അമേരിക്കക്കാർ ഉണ്ടോ പാവം പാതിരിയെ ശ്രദ്ധിക്കുന്നു. ?
കൊച്ചിക്ക്‌ പോകാൻ വലത്തോട്ടു തിരിയും
കോട്ടയത്തിനു പോകാൻ ഇടത്തോട്ടുതിരിയും 
വൈറ്റില ചെന്നിട്ടു ഇടത്തോട്ടു ചോറ്റാനിക്കരക്ക് 
വലത്തോട്ടു ചേർത്തലക്ക് എന്നൊക്കെയല്ലേ സിഗ്നൽ കാണുക ...
ഇവിടെ അങിനെ അല്ല 
എക്സിറ്റ് 32 
എക്സിറ്റ് 47 
എന്നോക്കെയാണ് റോഡിൽ എഴുതിയിരിക്കുന്നത് അവിടെ നിന്നും ഇടത്തോട്ടോ വലത്തോട്ടോ തിരിയാം 
റോഡിനു മുകളിൽ എല്ലാം എഴുതി വച്ചിട്ടുണ്ടാവും
ആരോടും ചോദിക്കാൻ ഒന്നും സാധിക്കില്ല


ഒരു കാൽ നടയാത്രക്കാരനെ കാണണമെങ്കിൽ നമ്മൾ വല്ല പാർക്കിംഗ് ഏരിയ യിൽ ചെല്ലണം .
ഷോപ്പിംഗ്‌,മാളിൽ ,അല്ലെങ്കിൽ പാർക്ക്‌ ചെയ്തിട്ട് ഓഫീസിലേക്ക് ഒക്കെ നടക്കുന്നതെ ഇവിടെ നടപ്പുള്ളൂ
അല്ലെങ്കിൽ പട്ടിയെയും കൊണ്ടുള്ള പ്രഭാത സായാഹ്ന സവാരിക്കാരേയുള്ളൂ
ചുമ്മാ നടക്കുന്നവരില്ല
പബ്ലിക് ട്രാൻസ്പോർട്ടും തീരെ കുറവാണു.
എക്സ്പ്രസ്സ്‌ ഹൈവേകൾ  വേറെയും ഉണ്ട് ..ഒരു റോഡിൽ തന്നെ ഒരു ഭാഗം മഞ്ഞ സെൻസറുകൾ ഇട്ടു തിരിച്ചിരിക്കുന്നു

ഈ മഞ്ഞ ഭാഗം പ്രത്യേകം ഫീസ്‌ ഉള്ളതാണ് .അവിടെ വണ്ടി ഓടിക്കാൻ വേറെ ഫീസ്‌ കൊടുക്കണം .ഈ വഴിയിൽ കയറുന്നതിനു മുൻപ് ഒരു ചെറിയ സമ ചതുര പെട്ടി(ഫാസ്റ്റ് ട്രാക്ക് ) ഇവർ  കാറിൽ മിററിന് മുകളിൽ ഒട്ടിച്ചു വൈക്കും .വണ്ടി ഈ റോഡിൽ കയറിയാൽ സെൻസർ സിഗ്നൽ പ്രകാരം ഇവരുടെ ബാങ്ക് അകൌന്റിൽ നിന്നും ഒരു തുക പിൻവലിക്കും .ഞങ്ങൾ മൂന്നു പ്ര ഉണ്ടായത് കൊണ്ട് യാത്ര സൌജന്യം ആയിരുന്നു .രണ്ടു പേർ  യാത്രക്കാർ ഉണ്ടെങ്കിലും പണം കൊടുക്കേണ്ട.ഒരാൾ  മാത്രം ആണ് യാത്ര ചെയ്യുന്നത് എങ്കിൽ  പണം പോകും .നമ്മൾ റോഡിൽ കൂടി പോകുമ്പോൾ സൈഡ് കൊടുക്കാൻ എങ്ങാൻ അബദ്ധത്തിൽ ഈ വഴിയിൽ  കയറിയാൽ 500 ഡോളർ ആണ് പിഴ .ഓരോ ട്രാഫിക് നിയമ ലംഘനത്തിനും കൊടുക്കേണ്ട പിഴ എത്ര ആണ് എന്ന് റോഡരികിൽ തന്നെ എഴുതി വച്ചിട്ടുണ്ട് .നമുക്കൊരു സംശയം വേണ്ട..അതങ്ങ് അടച്ചാൽ മതി .
ഇല്ലെങ്കിൽ നോട്ടീസ് വരും..പിന്നെയും നോട്ടീസ് വരും.പിന്നെ ലൈസന്സ് കട്ട് ചെയ്യും.എന്നിട്ടും അടച്ചില്ലെങ്കിൽ നമ്മൾ ജോലി  ചെയ്യന്ന സ്ഥാപനത്തിൽ നിന്നും ഗാര്നീഷി ഓർഡർ പ്രകാരം ശമ്പളത്തിൽ നിന്ന് പിടിക്കും
അറ്റ  കൈക്ക് റോഡുപയോഗിക്കാൻ ഉള്ള അവകാശം നിഷേധിക്കും ഡ്രൈവറുടെ ലൈസൻസിൽ  പോയിന്റ്‌ ആയാണ് കുറ്റങ്ങൾ എണ്ണ പ്പെടുക .
അങ്ങിനെ 32 പോയിന്റ്‌ ഒക്കെ ആയാൽ പിന്നെ അവര്ക്ക് റോഡു പയോഗിക്കാൻ ഉള്ള അനുമതി ഇല്ലാതെ ആവും.വാഹനം ഓടിക്കാൻ കഴിയില്ല .മിക്കവാറും അത്രക്കൊന്നും പോകാൻ നിൽക്കില്ല .വണ്ടി ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാര്യ ഉപേക്ഷിക്കും,ജോലി പോലും എന്നൊക്കെ പറഞ്ഞു ഇവർ  തടി തപ്പും

കൈക്കൂലി തീരെ കുറവുള്ള ഒരു രാജ്യമാണ് ഇവിടെ എന്ന് പറയാതെ വയ്യ .പൊതുവെ നിയമ ലംഘനങ്ങൾ കുറവാണ് .എന്നാൽ ഒരു വാഹനാപകടം ഉണ്ടായാൽ അതിന്റെ ആഘാതം വളരെ വലുത് തന്നെ ആവും.വണ്ടികൾ  നിരത്തിലൂടെ ഓടുന്നത് അത്ര വേഗത്തിലാണ്
നമ്മുടെ നാട്ടിലെപ്പോലെയല്ല ..ബൈക്കുകൾ ഇവിടെ തീരെ തീരെ കുറവാണ്
ഒരു മാസത്തെ താമസത്തിനിടയിൽ ഞങ്ങൾ ധാരാളം സഞ്ചരിച്ചു എന്നാൽ കൂടി വന്നാൽ  ഒരു 10 ബൈക്കുകാരെ ആവും ആകെ കണ്ടിട്ടുണ്ടാവുക .അതിങ്ങനെ   ബൈക്ക് എങ്ങിനെ ഉള്ളതാണ്..ഇവന്മാർ  ഹാർലെ ഡേവിസണ്‍   ആണോ ഓടിക്കുന്നത് എന്നൊക്കെ അറിയാനുള്ള ആഗ്രഹം കൊണ്ട് നോക്കിയിരുന്നു കണ്ടു പിടിച്ചതാണ്.ഇവിടെ .ആരും ബൈക്കുപയോഗിക്കാൻ താല്പര്യം കാണിക്കുന്നില്ല .റോഡിൽ ഉള്ളതും ഒരു തരം  ഉണക്ക ബൈക്കുകൾ
യു വി റെ കൂടുതൽ ഉള്ളത് കൊണ്ട് ഇവിടങ്ങളിലെ  വെയിൽ  കൊള്ളുന്നത്‌  ആരോഗ്യത്തിനു നല്ലതല്ല.ഒപ്പം തണുപ്പിൽ  ബൈക്കിൽ യാത്ര ചെയ്താൽ നമ്മൾ തണുത്തു മരവിച്ചു വടി പോലെ ആയി പ്പൊകും .അത് കൊണ്ടോക്കെയാകും ബൈക്ക് യാത്രക്കാർ തീരെ കുറവ് .അവരുടെ ജീവിതം വളരെ അപകടം പിടിച്ചതും ആണ് .
ഇനിയും ഒത്തിരി വിസ്തരിക്കാനുണ്ട് ..അത് പിന്നീട്







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ