നിവിൻ പോളി ...ഇളം കാറ്റ് വീശുന്നത് പോലെ ഒരു നടൻ
കുറച്ചു കാലമായി നമ്മൾ നിവിനെ കാണുന്നു .
മലർവാടി ആർട്സ് ക്ലബ് (2010) വിനീത് ശ്രീനിവാസൻ
തട്ടത്തിൻ മറയത്തു (2012)വിനീത് ശ്രീനിവാസൻ
നേരം (2013), അൽഫോൻസ് പുത്തെരൻ
ഓം ശാന്തി ഓശാന (2014), ജൂഡ് ആന്റണി ജോസഫ്
1983(2014),അബ്രിദ് ഷൈൻ ,ഫാഷൻ ഫോട്ടോഗ്രാഫർ
ബംഗ്ലൂർ ഡെയ്സ് (2014),അഞ്ജലി മേനോൻ
ഒരു വടക്കൻ സെൽഫി (2015) തിരക്കഥ വിനീത് ശ്രീനിവാസൻ ,സംവിധാനം ജി .പ്രീജിത്
പ്രേമം (2015).അൽഫോൻസ് പുത്തെരൻ
ഇവയെല്ലാം ഹിറ്റ് ആയ ചിത്രങ്ങൾ ആണ്.കണ്ടാൽ നമ്മൾ മറന്നു പോകാത്ത ചിത്രങ്ങൾ..അഭിനയം കൊണ്ട് കഥാപാത്രത്തിന് നിവിൻ നല്കുന്ന ചാരുത അനന്യം തന്നെ ആണ്
നെഞ്ചോട് ചേർത്തു (ആൽബം യുവ് )എന്ന ഗാനം ആണ് ഈ യുവ നടനെ ഇത്ര പോപുലർ ആക്കിയതെന്നു നമുക്ക് നിസംശയം പറയാം.കൂടെ നസ്രിയ ആയിരുന്നു ഈ ഗാന രംഗത്ത് അഭിനയിച്ചത് ..സംവിധായകൻ അൽഫോൻസ് പുത്തെരൻ .
വെറും ഒരു ചോക്ലേറ്റ് നായകൻ അല്ല താൻ എന്ന് നിവിൻ നിസംശയം തെളിയിച്ച ഒരു കഥാപാത്രമാണ് `ഡാ തടിയ`യിലെ ഒന്നാം തരാം വില്ലൻ .മുഖത്തെ പേശികളിൽ അഭിനയം യാതൊരു ബുദ്ധിമുട്ടും കൂടാതെ പ്രതിഫലിപ്പിക്കാൻ നിവിന് വളരെ എളുപ്പം കഴിയുന്നു
പല ഒന്നാം ക്ലാസ് നടന്മാരും റോളുകളിൽ കിടന്നങ്ങ് വിയര്ക്കുന്നത് നമ്മൾ കാണാറില്ലേ
അവരുടെ അഭിനയം കൊട്ടയിലും കൊള്ളില്ല വട്ടിയിലും കൊള്ളില്ല എന്ന മട്ടിൽ ആവും പലപ്പോഴും .കാണുന്ന നമുക്കങ്ങു ശ്വാസം മുട്ടിപ്പൊകും .പ്രസവിക്കാൻ ഇത്ര വിഷമം ഇല്ല എന്ന് തോന്നും ചില നടന്മാർ കഥാപാത്രങ്ങളിൽ കിടന്നു പരുങ്ങുന്നതും വിതുമ്പുന്നതും കിതക്കുന്നതും കാണുമ്പോൾ .
അപ്പോഴാണ് ശുദ്ധ വായു പോലെ അല്പ്പം തണുപ്പും കുളിരും കാറ്റും കൊണ്ട് നിവിൻ വന്നത്.
ഈയിടെ കണ്ട മൂന്നു ചിത്രങ്ങൾ .ഒരു വടക്കൻ സെൽഫി ,ഇവിടെ ,പ്രേമം ..ഈ മൂന്നു ചിത്രങ്ങൾ ആണ് ഈ കുറിപ്പ് എഴുതാൻ സംഗതിയായത്.ഒരു നല്ല പെർ ഫോമൻസ് പോര ഒരു നടനെ അളക്കാൻ ..അനേകം സിനിമകളിലെ കയ്യടക്കം ഉള്ള ,നിരന്തര പ്രകടനമാണ് നിവിനെ മഹാനായ ഒരു ചലച്ചിത്രകാരൻ ആക്കുന്നത് .
ഒരുപദേശം
അഭിനയം തലയ്ക്കു പിടിച്ചു മഹാന്റെ റോളുകളിൽ മാത്രമേ അഭിനയിക്കൂ എന്നു ശഠിക്കാതെയിരുന്നാൽ നന്ന് ..വയറു മൂലം കുനിയാൻ കഴിയാതെ വന്നപ്പോൾ വൃദ്ധയായ അഭിനേത്രിയെ മേശപ്പുറത്തു കയറി നിർത്തി ,കാലു തൊട്ടു തൊഴുന്നതു ചെയ്യാതിരുന്നാലും നിവിനെ നിനക്ക് നല്ലത്
നന്നായി മദ്യപിച്ചും ശരീരം മുഴുവൻ തുളുമ്പുന്ന മാംസവുമായി ,കണ്ണിനു ചുറ്റും കൊളസ്ട്രോൾ വലയങ്ങലുമായി ..വയറു ഉള്ളിലേക്ക് വലിച്ചും കോട്ടിട്ടു കുമ്പ മറച്ചും അഭിനയിക്കാതിരുന്നാലും നിവിനെ നിന്നെ ഞങ്ങൾ സ്തുതിക്കും
തമാശക്കും അപ്പുറം ഈ യുവ നടനെ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ