2015, മേയ് 26, ചൊവ്വാഴ്ച

യാത്രയയപ്പ്




യാത്ര പറയേണ്ടത്

ആരോടോക്കെയാണ്
എന്നെ സ്നേഹിച്ചവരോട്
എന്നോട് ക്ഷെമിച്ചവരോട്
എന്നെ സഹിച്ചവരോട്
എന്നെ വെറുത്തവരോട്

എങ്ങിനെയൊക്കെയാണ്
യാത്ര പറയേണ്ടത്
കൈകൾ കൂപ്പി
മുഖം കൂമ്പി
വിഷമിച്ചു
സങ്കടപ്പെട്ടു
അതോ ചിരിച്ചു കൊണ്ടോ


എന്തിനോടോക്കെയാണ്
യാത്ര പറയേണ്ടത്

എപ്പോഴൊക്കെയാണ്
അതും അറിയുന്നില്ല

യാത്രയയപ്പ്

കാരാഗൃഹത്തിലെ ഏകാന്ത വാസത്തിൽ നിന്ന്
നാവിലെ കല്ലിപ്പിൽ നിന്ന്
തൂലികയിലെ മരവിപ്പിൽ നിന്ന്
കൈത്തണ്ടിലെ കാണാ വിലക്കിൽ നിന്ന്
കാലുകളിലെ കൂച്ച് വിലങ്ങുകളിൽ നിന്ന്

യാത്രയയപ്പ്

നന്ദി
ആരോടൊക്കെ ചൊല്ലണം
 അമ്മയെ പ്പൊലെ ചേച്ചിയെ പ്പോലെ സ്നേഹിച്ച
യുവതയ്ക്ക്
അനിയത്തിയെപ്പോലെ ,അരുമയായി പെരുമാറിയ മുതിർന്നവർക്ക്
എന്നും തണലായി നിന്ന ഉയർന്ന  ഉദ്യോഗസ്ഥർക്ക്
ഓഫീസിനെ ഒരു മനോഹര അനുഭവമാക്കിയ
പ്രിയ സഹപ്രവർത്തകർക്ക്
നിങ്ങൾ
ഓരോരുത്തർക്കും
നന്ദി

പിറകിൽ നിന്ന് കുത്തിയവരെ
 ഊമക്കത്തെഴുതിയവരെ
കള്ള പ്പരാതി കൊടുത്തവരെ
നിങ്ങൾക്ക് ഹ കഷ്ട്ടം


നിങ്ങൾ വെറുക്കുന്നതു
ഈ തിളങ്ങുന്ന കണ്ണുകളും 
                                                       
വിടര്‍ന്ന ചിരിയും 


ഒക്കെ ആണെന്നറിയാം 

കണ്ണിലെ തിളക്കം

അടര്‍ന്നു വീഴാതെ 


വൈരമായി ഉറച്ച 

ഒരു കണ്ണ് നീര്‍ തുള്ളിയാണെ ന്നും

പുഞ്ചിരി 

ഒരു തച്ചന്‍ 

അവിടെ പണിതു വച്ചതാണെന്നും

എന്തിനു ഞാൻ നിങ്ങളോട് പറയണം  


സ്നേഹിതരെ ഇതെന്റെ വിടപറയൽ സന്ദേശം 
ആശംസകൾ 
നന്ദി നമസ്കാരം 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ