2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

ഓണം വരാനൊരു മൂലം

ഓണം വരാനൊരു മൂലം

ഒരോണം കൂടി വരുന്നു
എന്നല്ല വന്നിങ്ങു  കയറി
ഒരു മുപ്പതു കൊല്ലം മുൻപ് ജനിച്ചവർ ഓണം ആഘോഷിച്ചതും ഇന്നത്തെ രീതിയുമായി ഒന്ന് താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ
പൂവിടുന്ന രീതി തന്നെ മാറി
ഇടുന്ന പൂക്കളും മാറി
പൂക്കളങ്ങളുടെ വ്യാസവും ..തീമുകളും മാറി
പുലി കളി ത്രിശൂരൊക്കെ വലിയ ഉത്സവം തന്നെ ആയി
മഹാബലിയെ മാവേലിയാക്കിയപ്പോഴോ
അരോഗ ദൃഢ ഗാത്രനും ആജാനുബാഹുവും ..വീരനും ധീരനും ..വിദ്വാനും പക്വമതിയും ബുദ്ധിമാനുമായ മഹാബലിയെ നമ്മൾ കുട വയറും കപ്പടാ  മീശയും ഉണ്ടക്കണ്ണും അമിത മേദസ്സും ..മണ്ടൻ ചിരിയും ഉള്ള ഒരു മദ്ധ്യ വയസ്കനാക്കിയിരിക്കുന്നു ..
ഓണക്കളിയിൽ എന്നാണു തിരുവാതിര കളി കടന്നു കൂടിയത് എന്നറിയുന്നില്ല
തിരുവാതിര പാട്ടുകൾ പാടി പൂക്കളം ഇട്ടു അതിനു ചുറ്റും സ്ത്രീകൾ പകൽ എന്നോ രാത്രിയെന്നോ ഭേദം ഇല്ലാതെ ചുവടു വയ്ക്കുന്നു
പാടുന്നതും ശിവ സ്തുതികൾ തന്നെ മിക്കതും
സ്‌കൂളുകൾ ഓണം വെക്കേഷൻ കഴിഞ്ഞാക്കി ഓണ പരീക്ഷകൾ
അങ്ങിനെ കുട്ടികൾ സുഖിക്കേണ്ട എന്ന് കരുതി തന്നെ ആവും അത് ചെയ്തത്
തുമ്പയും പൂച്ചപ്പൂവും  വൻ കദളിയും ഒക്കെ തമിഴ് നാട്ടിൽ കൃഷി ഇല്ലാത്തതുകൊണ്ട് നമുക്ക് വാങ്ങാൻ കിട്ടുന്നില്ല
ഓണ സദ്യയിൽ വിപ്ലവ കരമായ പരിഷ്‌ക്കാരങ്ങൾ തന്നെ വന്നിട്ടുണ്ട്
സദ്യയുടെ റെഡി മെഡ് കിറ്റുകൾ വീട്ടിൽ എത്തിച്ചു കിട്ടും..ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഉണ്ണാൻ ഉണ്ടെങ്കിൽ..ഈ സദ്യ കിറ്റുകൾ സുഖമാണ്.രണ്ടോ മൂന്നോ കൂട്ടം പായസം അടക്കം എല്ലാം ..ഇല അടക്കം ഇതിലുണ്ടാകും ..ഉണ്ണാനിരിക്കുകയെ വേണ്ടൂ
ഉപ്പേരികൾ അച്ചാറുകൾ പായസങ്ങൾ ..കാളൻ ..സാമ്പാർ ഒക്കെ റെഡിമേഡ് ആയി പ്ലാസ്റ്റിക് പാത്രത്തിൽ കിട്ടും
പുതു വസ്ത്രങ്ങൾ ഉത്രാടത്തിനും അലക്കിയ വസ്ത്രങ്ങൾ തിരുവോണത്തിനും എന്ന രീതിയെ മാറി .ഉത്രാടം അത്ര കാര്യമല്ലാതെ ആയി
കോടി ഉടുക്കലും കൊടുക്കലും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു
ഒന്നാവും നാൾ ഒരു പൂ
രണ്ടാവും നാൾ രണ്ടു പൂ
മൂന്നാം നാളെ മൂന്നു പൂ
ചെറു കുന്നുകൾ പൂക്കളത്തിനു ചുറ്റും ഇടൽ ..ഇതൊക്കെ മാറി
അത്തത്തിനെ തന്നെ നല്ല ഗഡാ ഘണ്ടൻ പൂക്കളം ഇടുന്നത് ആയി തീർന്നു ഫാഷൻ
അമ്പലങ്ങളിൽ കണ്ടാൽ ഞെട്ടുന്ന ഘോര രൂപങ്ങൾ ആണ് പ്പൂക്കളങ്ങൾ ആയി വരുന്നത്
മാവേലി കണ്ടാൽ പേടിച്ചു പോവും
എങ്കിലും
ഓണമല്ലേ
ആഘോഷിക്കാതെ വയ്യല്ലോ
അടിച്ചു പൊളിച്ചു കളയാം
എല്ലാവര്ക്കും ഹൃദ്യവും മധുരം നിറഞ്ഞതും ഹൃദയഹാരിയുമായ ഓണം ആശംസിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ