വിധി പകർപ്പ് വായിച്ചില്ല എങ്കിലും ..ഈ വിധി ച രിത്രമാണ് എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു .അതിനെ സ്വാഗതം ചെയ്യുന്നു ..പൂർണ്ണ മനസോടെ
കേരളത്തിലെ മുസ്ലിം വനിതകൾ ..പുരുഷന്മാരും ഈ വിധിയിൽ അധികം ആകുലരാകേണ്ട കാര്യമില്ല..പക്ഷെ അവർക്കു സന്തോഷിക്കാനും ഒന്നുമില്ല .
മലപ്പുറത്തെ ലീഗിന്റെ വല്ല ചില്ലറ നേതാക്കന്മാരോ .ചില ബിസിനസ് കാരോ .മാധവിക്കുട്ടിയുടെ ആത്മ കഥയിലെ നായകനോ ഒക്കെ ആയി വളരെ വളരെ ചുരുക്കം പുരുഷന്മാർ മാത്രമേ ബഹു ഭാര്യാത്ത്വം ഇവിടെ കേരളത്തിൽ പിന്തുടരുന്നുള്ളൂ
രണ്ടു ഭാര്യമാരുള്ളവനെ സമൂഹം വല്ലാതെ മോശമായി കാണുന്ന ഒരു സാമൂഹ്യ പ്രവണത ഇവിടെ നിലവിലുണ്ട് .അതാണ് ഇതിനെ തടുക്കുന്ന ഒരു പ്രധാന ഘടകം തന്നെ
രണ്ടാമത് വിവാഹം ചെയ്യാൻ ആദ്യ ഭാര്യയുടെ സമ്മതം വേണമെന്നതും ഒരു നിർണ്ണായക വിഷയമാണ് എന്ന് മറക്കുന്നില്ല
മുത്തലാക് അതിന്റെ കാഠിന്യം കൊണ്ട് അസഹനീയമാണ് ,നാല് മക്കൾ ആയി ..സൗന്ദര്യവും പോയി ..മുലകൾ തൂങ്ങി ...നിരന്തരം രക്തം വാർന്നൊഴുകുന്ന ഗർഭ പാത്രവും ആയി ..എടുക്കാ ചരക്കായി മാറുന്നു മുസ്ലിം സ്ത്രീകൾ ..അൽപ്പം കടുപ്പത്തിൽ ഒന്ന് ഭർത്താവിനോട് കയർത്താൽ ..അയാൾക്ക് അവരെ തലാഖ് ചൊല്ലാം ..മൂന്നു പ്രാവശ്യം ..ഫോണിൽ കൂടി
തലാഖ് തലാഖ് തലാഖ് എന്ന് ഭാര്യയുടെ ചെവിയിൽ ചൊല്ലിയാൽ അവർ അയാളുടെ ഭാര്യ അല്ലാതെ ആയി
സ്ത്രീകളെ വല്ലാതെ അലട്ടുന്ന മറ്റൊരു വിഷയം ഇങ്ങനെ തലാഖ് ചൊല്ലി വീട്ടിൽ പറഞ്ഞു വിടുന്ന ഭാര്യക്ക് ചിലവിനു കൊടുക്കാൻ ഭർത്താവിന് ബാധ്യതയില്ല എന്നതാണ് .
പിന്നെ ആർക്കാണ് ബാധ്യത ..അതാണ് കടുപ്പം ..അച്ഛനോ അമ്മയോ സഹോദരന്മാരോ മറ്റു ബന്ധുക്കളോ ചിലവിനു കൊടുക്കാൻ ബാധ്യതയുള്ളവരോ അതിനു തയ്യാർ അല്ലെങ്കിൽ വഖഫ് ബോർഡ് ഈത്തരം അനാഥ സ്ത്രീകളെ പോറ്റണം എന്നാണു കോൺഗ്രസ് കൊണ്ട് വന്ന നിയമ ഭേദഗതിയിൽ പറഞ്ഞിരിക്കുന്നത് .
ശുദ്ധ തോന്ന്യാസമാണിത് ..കാരണം മികയിടത്തും വഖഫുകൾ കേടു കാര്യസ്ഥയുടെ പ്രതീകമാണ്.അവയുടെ മേൽനോട്ടം നന്നായി നടത്തപ്പെടുന്നില്ല.മലപ്പുറത്തെ യത്തീം ഖാനകളും അനാഥാലയങ്ങളും പലപ്പോഴും പത്രങ്ങളിൽ വരുന്നത് ഓർക്കുന്നില്ലേ.ആത്തരം കേന്ദ്രങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും പ്രസിദ്ധമാണ്
അത് കൊണ്ട് തന്നെ സർക്കാരിന്റെ നിയന്ത്ര ണം ഈത്തരം വഖഫ് ബോർഡുകൾക്ക് കഴിയില്ല എന്ന് തന്നെ പറയേണ്ടി വരും .
വഖഫുകൾ എന്നാൽ പൊതുവെ പറഞ്ഞാൽ ധനികർ സമുദായ ത്തിലെ ദരിദ്രക്കായി സക്കാത്ത് ആയി നൽകുന്ന പണമോ സ്ഥാവര ജംഗമ വസ്ത്തുക്കളോ ആണ് ..അതിന്റെ ഭരണം ആരായിരിക്കണം എന്നും വഖഫ് റൂപ്പീകരിയ്ക്കുന്ന ആൾക്ക് തീരുമാനിക്കാം ..അതിൽ നിന്നുള്ള വരുമാനത്തിന്റെ കണക്കുകൾ സർക്കാരിനെ ഒരു റിട്ടേൺ വഴി ബോധിപ്പിക്കണം ..ഓഡിറ്റിങ് ഉണ്ടോ എന്നറിയില്ല.കാണുമായിരിക്കും.എങ്കിലും പാർലിമെന്റ് നിയമം കൊണ്ട് വന്നത് ഭർത്താവ് താലക് ചല്ലി വിടുന്ന അനാഥ സ്ത്രീകൾ..വഖഫിനെ മേൽ തമ്പ്രാക്കൻമാരുടെ മുന്നിൽ ..കൃഷ്ണന് മുന്നിൽ ..കൗരവ സഭയ്ക്ക് മുന്നിൽ വലിച്ചിഴക്കപെട്ട പാഞ്ചാലിയെ പ്പോലെ ഒറ്റ വസ്ത്രത്തിൽ ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി ഇരക്കേണ്ടുന്ന സ്ഥിതിയാണ്
മറ്റൊന്ന്
അടുത്ത ആർത്തവം വരെയേ അവൾക്കു ഭർത്താവിൽ നിന്നും ചിലവിനു കിട്ടാൻ ബാധ്യതയുള്ളൂ എന്നാണു .ഗർഭിണി ആണെങ്കിൽ അവളുടെ പ്രസവ കാലാവധി വരെ അവൾക്കു ചിലവിനു കൊടുക്കാൻ അയാൾക്ക് ബാധ്യതയുണ്ട്
അങ്ങിനെ കൈ കഴുകി വീട്ടിൽ പോകാൻ പുരുഷന്മാരെ അനുവദിയ്ക്കുന്ന ഈ കാടൻ നിയമത്തെ ഒരു പ്രസിദ്ധമായ വിധി ന്യായത്തിലൂടെ സുപ്രീം കോടതി നിർത്തലാക്കിയിരുന്നു ..കോൺഗ്രസ് പിന്നീട് നിയമ ഭേദഗതിയിലൂടെ മുസ്ലിം പുരുഷന്മാരെ ഈ കാടൻ നിയമം വീണ്ടും കൊണ്ട് നടക്കാൻ അനുവദിച്ചു ..സൈറാബാനു കേസിൽ വീണ്ടും വിവാഹം കഴിക്കാൻ ഭർത്താവിന് അനുമതി കൊടുക്കാതെ ഇരുന്നതാണ് 65 വയസായ ഭാര്യയെ മുത്തലാക് ചൊല്ലാൻ ആ ഭർത്താവിനെ പ്രേരിപ്പിച്ചത്
ഇന്നത്തെ ഈ വിധി നിർണ്ണായകമാവുന്നത് ബിജെപ്പിക്കാണ് ..ഏകീകൃത സിവിൽ കോഡ് അവരുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് .രാജ്യ സഭയിലെ കോൺഗ്രസ് ഭൂരിപക്ഷം മാത്രം ആയിരിക്കും ഈ നിയമം നിർത്തലാക്കാൻ ബിജെപിയ്ക്ക് തടസ്സം നിൽക്കുന്ന ഏക ഘടകം
ടി എച് മുസ്തഫ രണ്ടാമത് വിവാഹം ചെയ്തത് ഒരിക്കൽ വാർത്ത ആയിരുന്നു ..ഓർമ്മ ശരിയാണെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ .. അവർ ഏതാണ്ട് 25 വർഷത്തോളമായി പൂർണ്ണമായും കിടപ്പിലായിരുന്നു .അവരുടെ മരണ ശേഷം ..സ്വത്തുക്കൾ മക്കൾക്ക് ഭാഗം നൽകിയാണ് അദ്ദേഹം വീണ്ടും വിവാഹം ചെയ്തത് ..ഇ .അഹമ്മദ് എംപിയും ആദ്യ ഭാര്യയുടെ മരണ ശേഷമാണു രണ്ടാമത് വിവാഹം ചെയ്തത് ..
ലീഗിന്റെ ഒരു യുവ എം എൽ എ ,രോഗിയായ ഭാര്യയെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നു എന്നോ അവർക്കു ചിലവിനു കൊടുക്കുന്നില്ല എന്നൊ ഒക്കെ ഒരിക്കൽ പത്രങ്ങളിൽ വന്നിരുന്നു
പറഞ്ഞു വരുന്നത് എന്താണ് എന്ന് വച്ചാൽ കേരളത്തിലെ ലീഗോ നേതാക്കന്മാരോ ആരും തന്നെ ഒരു ഭാര്യ ഇരിക്കെ രണ്ടാമത് വിവാഹം ചെയ്യാനും മുത്തലാക് ചൊല്ലാനും ഒന്ന് സാധാരണ ഗതിയിൽ ധൈര്യപ്പെടുന്നതായി കാണുന്നില്ല
കേരളത്തിലെ മുസ്ലിം ആയ കോൺഗ്രസ് നേതാക്കന്മാർ ആരും തന്നെ ഭാര്യയെ വിവാഹ മോചനം നടത്തിയതായി പറയാൻ കഴിയില്ല ..
അത് കൊണ്ട് തന്നെ ലീഗോ കോൺഗ്രെസോ ഈ വിധിയെരാഷ്ട്രീയമായി എതിർക്കേണ്ടതില്ല .എന്നാൽ സ്വ സമുദായത്തിലെ വളരെ പഴഞ്ചന്മാർ ആയ മത പണ്ഡിതരുടെ വാക്കുകൾക്കു ഈ രണ്ടു കക്ഷികളും പിന്തുണ നൽകുമോ എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്
സ്വ സമുദായത്തിലെ 50 %വരുന്ന അംഗങ്ങളെ... അതായത് വനിതകളെ ..ഉപദ്രവിയ്ക്കുന്ന ഈ കാടൻ നിയമത്തിനെ രാജ്യ സഭയിൽ എതിർക്കാൻ കോൺഗ്രസിന് കുറച്ചു ബുദ്ധിമുട്ടാകും
ന്യൂന പക്ഷ സംരക്ഷണം കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു വിട്ട് വീ ഴ്ചയില്ലാത്ത നിലപാടാണ് ..ഏകീകൃത സിവിൽ കോഡിനെ അത് കൊണ്ട് തന്നെ സിപിഎമ്മും സിപി ഐ യും എതിർക്കുകയും ആണ് ..ഈ സുപ്രീം കോർട്ട് വിധി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായുള്ള തന്ത്രപരമായ ഒരു നീക്കമാണ് താനും ..അത് കൊണ്ട് തന്നെ ഇടതു പക്ഷ പാർട്ടികളും കോൺഗ്രെസും തങ്ങളുടെ നിലപാട് കരുതലോടെയേ പ്രഖ്യാപിക്കൂ എന്ന് കരുതാം
എന്നാൽ 21 ആം നൂറ്റാണ്ടിൽ ഭാരതം ഇങ്ങനെ സ്ത്രീ വിരുദ്ധമായ ഒരു നിയമം കൊണ്ട് നടക്കേണ്ടതുണ്ടോ എന്നതാണ് നമ്മുടെ മുന്നിലുള്ള വിഷയം
അതിനെ സെക്കുലർ ആയി സ്വയം കരുതുന്ന കോൺഗ്രെസും സിപിഎമ്മും അനുകൂലിക്കേണ്ടതും ഉണ്ടോ എന്നും വരും കാലങ്ങളിൽ നമ്മൾ ചർച്ച ചെയ്യും
AIRFA പോലുള്ള ശ്രദ്ധേയമായ മത പരിഷ്‌ക്കാരങ്ങൾ അമേരിക്ക പോലുള്ള രാ ജ്യങ്ങൾ ചെയ്യുന്നുണ്ട് .മുസ്ലിം ജന സംഖ്യാ നന്നായുള്ള ഒരു യൂറോപ്യന് രാജയങ്ങളിലും..അവരാരും തന്നെ തങ്ങളുടെ ആധൂനിക സ്ത്രീ സഹായിയായ നിയമങ്ങളെ അൽപ്പം പോലും മുസ്ലിം വ്യക്തി നിയത്തിനു വിട്ടു കൊടുക്കുന്നില്ല.ഒരാൾ ഏതു മതത്തിൽ വിശ്വസിച്ചാലും അമേരിക്കൻ പൗരൻ ആയാൽ അമേരിക്കയുടെ വിവാഹ നിയമങ്ങൾ അയാൾക്ക് ബാധകമാണ്.അതാണ് എല്ലാം ആധൂനിക രാജ്യങ്ങളും ഈക്കരുത്തിൽ എടുത്തിരിയ്ക്കുന്ന നിലപാട് ..
ശുദ്ധ സെക്കുലർ എന്ന് ആണ ഇടുന്ന കോൺഗ്രസിന് ..ഇടതു പക്ഷ കക്ഷികൾക്കൊക്കെ അത്ര വിശാലമായ ഒരു നിയമ ഭേദഗതി ദഹിയ്ക്കാൻ ഇടയില്ല..മാത്രമല്ല
ബിജെപി അത്തരം ഒരു നിയമം ..കൊണ്ട് വരുമ്പോൾ..അതിൽ അന്യ മതങ്ങളെ മത ന്യൂന പക്ഷങ്ങളെ തങ്ങളുടെ ഹിതാനുവർത്തികൾ ആക്കാനുള്ള ശ്രമവും ഉണ്ടാവും എന്നുറപ്പാണ് .അവരുടെ അനുഷ്ട്ടാന രീതികളെ ആരാധന രീതികളെ..എല്ലാം കൊണ്ട് നടക്കാൻ അനുവദിയ്ക്കുമ്പോഴും..വിവാഹം സ്വത്തു തുടങ്ങിയ മേഖലകിൽ..സ്ത്രീ വിരുദ്ധ നിലപാടുകൾ ഉണ്ടെങ്കിൽ അവയെ അരിച്ചു കഴുകേണ്ടുന്ന..വൃത്തി ആക്കേണ്ടുന്ന ബാധ്യത ഈ രണ്ടു കക്ഷികൾക്കും ഉണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ