2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

നിർമല സീതാ രാമൻ

നിർമല സീതാ രാമൻ  ഭാരതത്തിന്റെ പ്രതിരോധ മന്ത്രി ആവുന്നത് സ്വാഗതാർഹമാണ് ..പല കാരണമാണ് കൊണ്ടും ഈ തീരുമാനം വളരെ നന്നായി എന്നെ പറയാൻ കഴിയൂ
ഒന്നാമതായി കടുത്ത യാഥാസ്തികർ ആയ ബിജെപി തങ്ങളുടെ ഏറ്റവും പ്രധാനമായ വകുപ്പുകളിൽ ഒന്ന് ഒരു സ്ത്രീയെ ഏൽപ്പിച്ചു എന്നതാണ്.സ്ത്രീയുടെ ചുമതലകൾ എന്തായിരിക്കണം എന്നത് പലപ്പോഴും ഇന്നത്തെ ഭരിക്കുന്ന കക്ഷിയുടെ പല നേതാക്കളും നമ്മളെ പേർത്തും പേർത്തും ഓർമ്മിപ്പിക്കാറുണ്ട് .പതിദേവന്റെ കാലു കഴുകി എല്ലാ പ്രഭാതത്തിലും ആ ജലം ഭാര്യ സേവിക്കണം എന്നാണു അവരിൽ പലരുടെയും വിചാരം .അവരത് പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട് .
സുഷമ സ്വരാജിനപ്പുറം ഒരു വനിതാ ബിജെപി നേതാക്കന്മാരും അങ്ങ് മുകളിലേയ്ക്കു വന്നിട്ടും ഇല്ല ..
അങ്ങിനെ ഒക്കെ ഇരിയ്ക്കേ രാഷ്ട്രീയത്തിൽ പൊതുവെ പുതുമുഖവും ശരാശരി രാഷ്ട്രീയക്കാരിയുടെ ചിട്ടവട്ടബികൾ പാളിയാക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന നിർമ്മല സീതാരാമനെപ്പോലുള്ള ഒരാൾ കേന്ദ്ര മന്ത്രി സഭയിൽ ഉണ്ടായിരുന്നു എന്ന് തന്നെ  നമ്മൾ മിക്കവാറും അറിഞ്ഞിരുന്നില്ല .ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടേണ്ടുന്ന രീതിയിൽ ഉച്ചത്തിൽ കാര്യങ്ങൾ ചെയ്യുന്ന നേതാവും അല്ല ഇവർ

രണ്ടു മൂന്നു വര്ഷം മുൻപ് മട്ടാഞ്ചേരി ചേംബർ ഓഫ് കോമ്മെഴ്സും ഒരു സാമ്പത്തിക  കാര്യ ജേർണലും  ചേർന്ന് ഒരു സെമിനാർ മട്ടാഞ്ചേരിയിൽ നടത്തുകയുണ്ടായി .അതിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചത് ശ്രീമതി നിർമ്മല സീതാരാമനായിരുന്നു .വളരെ പ്രൗഢ മായ ഒരു പഠനം ആയിരുന്നു അത്.അടിച്ച കോപ്പികൾ നേരത്തെ നമുക്ക് തന്നിരുന്നു
അതൊക്കെ റുട്ടീൻ സാധനങ്ങൾ തന്നെ.എന്നാൽ വന്ന സ്ത്രീ നമ്മളെ അതുഭുതപെടുത്തി
നന്നേ മെലിഞ്ഞു ..തീരെ മേക്കപ്പ് ഇല്ലാതെ ..ഒരു കോൺവെൻഷനൽ ബിജെപി സ്ത്രീ നേതാവിന്റെ യാതൊരു ആടയാഭരങ്ങളും ഇല്ലാതെ ..ഒരു സ്ത്രീ ..റോഡിൽ വച്ച് കണ്ടാൽ നമ്മൾ ഇവരെ ശ്രദ്ധിക്കുകയെ ഇല്ല .കോട്ടും സൂട്ടും ഇട്ടാൽ  ഒരു മൾട്ടി  നാഷണൽ കമ്പനിയു ടെ സി ഈ ഓ ആയേക്കും ..
കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും അതെ കൃത്യതയുടെയും കണിശമായും ..
കൊമേഴ്സ് ആൻഡ്  ഇൻഡസ്ടറി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ആയിരുന്നു അന്നവർ .അത് കൊണ്ട് തന്നെ കേരളത്തിലെ പ്രധാന പെട്ട ബിസിനസ് കാരും  മറ്റു വാണിജ്യ  വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും അവരെ കാണാനായി എത്തിയിരുന്നു

കശുവണ്ടി കമ്പനികളുടെ ഉടമകളും കശുവണ്ടി വികസന കോര്പറേഷന്ഭാരവാഹികളും മറ്റു കേന്ദ്ര സർക്കാർ കോർപറേഷൻ ഭാരവാഹികൾ..നാളികേര ബോർഡ് ..കശുവണ്ടി വികസന ബോർഡ് ഭാരവാഹികൾ ,,തുടങ്ങിയവരൊക്കെ  .കശുവണ്ടി ഫാക്റ്ററി മുതലാളികളോട്  അവരുടെ നിവേദനം  സ്വീകരിച്ചു കൊണ്ട് മന്ത്രി പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു.

"ഞാൻ നിങ്ങളുടെ  കമ്പനികൾ  കണ്ടിരുന്നു.അവിടെ ജോലി ചെയ്യുന്ന  സ്ത്രീകളുടെ എല്ലാം കയ്യുകൾ പൊള്ളി വീർത്ത് ഇരിക്കുകയാണ് ..അത് മാറണം .അതിനായി മെഷീനുകൾ സ്ഥാപിക്കൂ .എങ്കിലേ എനിക്ക് നിങ്ങളുടെ ഈ നിവേദനം അനുഭാവ പൂർവ്വം പരിഹരിയ്ക്കാൻ കഴിയൂ .എന്നിട്ട് വീണ്ടും വരൂ "
എന്ന്
അതൊരു നല്ല നിലപാട് ആയിത്തോന്നി.ട്രേഡ് യൂണിയൻ പ്രവർത്തക എന്ന നിലയിൽ  അത്തരം മെഷീനുകൾ സ്ഥാപിയ്ക്കുന്നത് ..ഒത്തിരി സ്ത്രീകളുടെ ജോലി ഇല്ലാതാക്കും..അതറിയാനുള്ള അത്ര ഇടതുപക്ഷ ബോധം അവർക്കില്ല..എങ്കിൽ കൂടി മറ്റേതോ സംസ്ഥാനത്തെ കശുവണ്ടി ഫാക്റ്ററിയിൽ ..പൊള്ളിയടർന്ന സ്ത്രീകളുടെ കയ്യുകൾ ഒരു മന്ത്രിയെ വേദനിപ്പിച്ചു എങ്കിൽ..അതൊരു സ്ത്രീ പക്ഷ നിലപാടാണ് ..ഒരു വലതു പക്ഷ മന്ത്രിയെ സംബന്ധിച്ചിടത്തോളം ..ഒരു ദരിദ്ര ഭാരത സ്ത്രീയെ കാണാൻ അവർക്കുള്ള സാധ്യത ..സ്വന്തം വീട്ടിലെ ജോലിക്കാരിയെ മാത്രമാണ്
സുഷമ സ്വരാജിന്റെ കനത്ത മേക്കപ്പും ..വലിയ ചുവന്ന പൊട്ടും ..സ്മൃതി ഇറാനിയുടെ സിനിമ നടിയുടെതായ സഹജമായ  ഗിമ്മിക്കുകളും  കണ്ടു നമ്മൾ ശീലിച്ചിരുന്നു എങ്കിലും ..ആരും ഇവരെ ശ്രദ്ധിച്ചതേയില്ല..ദേശീയ മാധ്യമങ്ങൾ പൊതുവെ ഇടതു പക്ഷത്തെയും ബിജെപിയിലെയും നേതാക്കളെ കുറ്റം പറയാൻ അല്ലാതെ അവരുടെ പേരുകൾ ഉച്ചരിക്കാൻ ശ്രമിക്കാറില്ല .

ഇവർ കൊള്ളാമല്ലോ എന്നൊരു ചിന്ത അന്ന് ഉടലെടുത്തൂ.പിന്നെ ഇവർ എന്ത് ചെയ്യുന്നു..ആരാണിവർ എന്നൊക്കെ അറിയാൻ ശ്രമിച്ചു
ഫിനാൻസിൽ എംഫിൽ ഉള്ള ഇവർ പ്രൈസ് വാട്ടർ ഹൗസ്സ് കൂപ്പേഴ്‌സ് എന്ന സ്ഥാപനത്തിൽ യു കെയിൽ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു ..ഭർത്താവ് ആന്ധ്രയിൽ നിന്നുള്ള  ഒരു വനിതാ കോൺഗ്രസ് എൽ എൽ ഐയുടെ മകനാണ്.അവർ ഒരു കോൺഗ്രസ് കുടുമ്പം ആണ്.രാജ്യ സഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.സുഷമാ  സ്വരാജാണ് ഇവരെ ബിജെപിയിലേക്ക് കൂട്ടി കൊണ്ടു വന്നത് ..
പിന്നീട് സംസ്ഥാങ്ങളിലെ ബിജെപി നേതാക്കന്മാരുടെ ആവശ്യങ്ങൾ അനുഭവ പൂർവം പരിഗണിയ്ക്കുന്നില്ല..എന്ന രീതിയിൽ ഇവർക്കെതിരെ ബിജെപിയിൽ ശക്തമായ ലോബിയിങ് നടന്നു ..കർശനമായ അഴിമതി വിരുദ്ധ നിലപാട് കേന്ദ്ര മന്ത്രിമാർക്ക് എങ്ങിനെ ഭൂഷണം ആവും .അത് കൊണ്ട് ഇവരെ മന്ത്രി സഭയിൽ നിന്നും മാറ്റണം എന്നൊരു ആവശ്യം ഉയർന്നു വന്നു .നിതിൻ  ഗഡ്കരിയുടെ യും ..ആർ എസ് എസ് ന്റെയും പിന്തുണ ഇവർക്കുണ്ടായിരുന്നു ..അത് കൊണ്ട് നല്ല കറവയുള്ള ഇൻഡസ്ടറി ആൻഡ് കോമേഴ്സ് കണ്ടു പനിച്ചു പല നേതാക്കന്മാർക്കും വാലും  ചുരുട്ടി പോകേണ്ടി വന്നു
പ്രതിരോധം ഒരു വല്ലാത്ത വകുപ്പാണ് ..ഇത് വരെ ആ വകുപ്പിൽ ഇരുന്നവരിൽ എനിക്കേറ്റവും ഇഷ്ട്ടം എ കെ ആന്റണിയായിരുന്നു ..കറ  കളഞ്ഞ വ്യക്തികൾ അല്ല അവിടെ ഇരിയ്ക്കുന്നത് എങ്കിൽ രാജ്യത്തെ വിറ്റ്  അവർ പണം വാങ്ങിക്കളയും .ഓഡിറ്റിങ് ഇല്ലാത്ത വകുപ്പാണ് പ്രതിരോധം ..അവർക്കായി കൊടിക്കാനക്കായുള്ള തുകയാണ് ഒരോ  ബജറ്റിലും വക ഇരുത്തപ്പെടുന്നത് ..
അവിടെ ശക്തമായാ ഈ സ്ത്രീ തന്റെ കർക്കശമായ നിലപാടുകൾ കൊണ്ട് മേൽക്കൈ നേടട്ടെ എന്നാശംസിക്കുന്നു


അൽഫോൻസ് കണ്ണന്താനം ..കേരളത്തിൽ നിന്നും മന്ത്രി
വളരെ നന്നായി
മന്ത്രിയാവാനായി കുപ്പായമിട്ടും തൊപ്പി തയ്പ്പിച്ചും നടന്ന അണ്ണന്മാർ  അനവധിയാണ്
അവരുടെ ദുഃഖം മനസിലാക്കുന്നു ..അതിൽ പങ്കു ചേരുന്നു
ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ബ്രിടീഷ് രാജ കുടുമ്പവും ഒരു വിധം എല്ലാ രാജ്യ തലവന്മാരും ഒരു സുരക്ഷിത ടൂറിസ്റ്റു കേന്ദ്രം എന്ന നിലയിൽ പുകഴ്ത്ത്തുന്ന സന്ദർശിക്കാൻ സമയം കണ്ടെത്തിയിട്ടുള്ള ..കേരളത്തിന് ഈ മന്ത്രിയ്ക്ക് എന്ത് നൽകാൻ കഴിയും എന്ന് നോക്കാം
ശുഭ ദിനം











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ