2010 ജൂലൈ 24, ശനിയാഴ്‌ച

മലര്‍വാടി ആര്‍ട്സ് ക്ലബ്‌














 മലര്‍വാടി  ആര്‍ട്സ്  ക്ലബ്‌

യൌവനം ..
അതി വൈകാരികതയുടെ സമയമാണ്..
ബാല്യ കാല സുഹൃത്തുക്കളായ അഞ്ചു ചെറുപ്പക്കാരുടെ അതി ജീവനത്തിന്റെ..
അവരുടെ ജീവിതത്തിന്റെ
അവരുടെ സ്നേഹത്തിന്റെ
പിണക്കത്തിന്റെ
ഒരു അതി മനോഹര കഥയാണ് ഇത്
ദിലീപ് അഭിനയിച്ചു കുളമാക്കിയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം..
ദിലീപിന്റെ പോലെ ഉള്ളിന്റെ ഉള്ളിലെ തമാശക്കാരനെ
നല്ല ബിസിനെസ്സ് കണ്ണുള്ള ഒരു മുതിര്‍ന്ന ആളിന്റെ ഇടപെടല്‍
ഈ സിനിമയെ വളരെ സഹായിക്കുകയും ചെയ്തു
ഇരുത്തം വന്ന ഒരു സംവിധായകന്റെ കണക്കു കൂട്ടിയെടുത്ത ഒരു ചിത്രമല്ല..നായികയുടെ അംഗ വടുവുകള്‍ ഇതില്‍ ഒരു ഖടകമെയല്ല
സംഗീതം..അതാണ്‌ ഈ കഥയുടെ സിനിമയുടെ ഒരു ജീവ രേഖ..
ഒരു നല്ല പാട്ട് കേട്ട്ടാല്‍ ചുമലും കയ്യും കാലും ഇളക്കുന്ന യുവ തലമുറയുടെ ശരിയായ പകര്ര്പുകള്‍ തന്നെ ഇതിന്റെ അമരക്കാര്‍
എന്ത് ഇതും അവര്‍ പറയുന്നത് പാട്ടിലൂടെയാണ്
സങ്കടവും ദുഖവും സന്തോഷവും അവര്‍ പാട്ടിലൂടെയാണ് പ്രകടിപ്പിക്കുക
കഥ
എന്താ ഇതിന്റെ കഥ..
അടിച്ചു പൊളിച്ചു പണി ഒന്നും എടുക്കാതെ നടക്കുന്ന അഞ്ചു ചെറുപ്പക്കാര്‍..
അവരില്‍ വലിയ കലാകാരന്മാരെ കാണുന്ന ഒരു ചായക്കടക്കാരന്‍
നെടുമുടി വേണുവിന്റെ കുമാരേട്ടന്‍ നന്നായി ചിത്രീകരിച്ച ഒരു കഥാ പാത്രം തന്നെ..
ഇവര്‍ക്കൊരു ക്ലബ്‌ ഉണ്ട്..മലര്‍ വാടി..
അത് ഇപ്പോള്‍ ഇവര്‍ ഉപയോഗിക്കുന്നത് അത്യാവശ്യം മീന്‍ പൊരിച്ചു കൂട്ടി കള്ളു കുടിക്കാനാണ്
രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഹര്‍ത്താല്‍ വിജയപ്പിച്ചും പോലീസിന്റെ തല്ലു കൊണ്ടും ജീവിക്കുന്ന ഇവര്‍ക്ക്
പണത്തിന്റെ വലിയ ആവശ്യങ്ങള്‍ വരുന്നില്ല..
അത് വേണ്ടി വന്നപ്പോള്‍..
കൂട്ടത്തില്‍ ഗായകന്‍ ആയ കൂട്ട്ടുകാരന്റെ വീട് ജപ്തി ചെയ്യപ്പെടും എന്ന അവസ്ഥ വന്നപ്പോള്‍
ഇവര്‍ അവനെ ഒരു reaality ഷോവില്‍ മത്സരിക്കാന്‍ പ്രേരിപ്പിക്കുകയാണ്

പിന്നെടുണ്ടാവുന്ന നാടകീയതകള്‍ ആണ് കഥയുടെ കാതല്‍
മനോഹരമായ ഒരു ക്ലിമാക്ഷ് തന്നു വിന്നെത് നമുക്ക് എന്ന് പറയാതെ വയ്യ

അഭിനയം..

നായകന്‍ സുന്ദരന്‍ തന്നെ..
അവന്റെ തിളങ്ങുന്ന സംസാരിക്കുന്ന കണ്ണുകള്‍
നമ്മോടു പറയാതെ പറയുന്ന കാര്യങ്ങള്‍ അനവധിയാണ്..
നമ്മള്‍ അവനെ ഇനിയും കാണും..
അവനെ മറി കടന്നു മലയള സിനിമ പോവില്ല എന്നാണു പ്രതിഭ കാണിക്കുന്നത്

മറ്റുള്ളവരും നന്നായി തന്നെ അഭിനയിച്ചു
കാമുകി ഒഴിച്ച്.
ക്യാമറ മുഖത്തു തട്ടിയാല്‍ ഉടനെ മുഖം കല്ലിപ്പിക്കുന്ന ഒരു സ്വഭാവം ഉണ്ട് ആ കുട്ടിക്ക്..
എനിക്കത് തീരെയും പിടിച്ചില്ല
ഒരു പുതിയ താര നിര തന്നെ..
അഭിനയിക്കുമ്പോള്‍ ഉള്ള അവരുടെ കൂസലില്ലായ്മ .
.അംഗ ചലങ്ങളിലെ അനായാസത..
നമുക്ക് നന്നായി ഇഷ്ട്ടപെടുക തന്നെ ചെയ്യും
എല്ലാവരും തന്നെ നല്ല അഭിനയം ആണ് കാഴ്ച വച്ചിരിക്കുന്നത്

തമാശ

ചന്ദ്രക്കല എവിടെ ?
എന്ന് ചോദിക്കുമ്പോള്‍ ഉടനെ ആകാശത്തെക്ക് വിരല്‍ ചൂണ്ടുന്ന കുട്ടു
ഉടനെ അടി മേടിച്ചു
എങ്ങിനെ മേടിക്കതിരിക്കും
"സന്തോഷ ദാമോദരന്‍ "എന്നാണു കൂട്ടുകാരന്റെ പേര് എഴുതി കൊണ്ട് വന്നിരിക്കുന്നത്..അതും പോസ്റ്ററില്‍
സന്തോഷിന്റെ പേരിലെ ചന്ദ്രക്കല എവിടെ ചോദിക്കുമ്പോഴാണ് അടി മേടിക്കുന്നത്
താഷ എല്ലാം നമുക്ക് ഇഷ്ട്ടപെടും
കല്യാണത്തിന് പഴ കുല പിരിവു ചോദിക്കുമ്പോള്‍ കുട്ടു പറയുന്നുണ്ട്
ഇവിടെ ഒരു കല്യാണം നടത്തി ജെട്ടി കീറി ഇരിക്കുകയാണ് എന്ന്

ഭൂ ഗുരുത്വാകര്‍ഷണം
ഐസക് ന്യൂട്ടണ്‍
രണ്ടും ഉഗ്രന്‍ തന്നെ
പിന്നെയും നല്ല രസമുള്ള തമാശകള്‍ ധാരാളം കിട്ടും നമുക്ക് ഇതില്‍

സംവിധാനം

മകനെ വിനീത്

എടുത്ത്തത് എടുത്തു
ഇനി ഈ പണിക്കു പോകാതിരിക്കുന്നതാ ബുദ്ധി
ഒസംവിധാനം

മകനെ വിനീത്

എടുത്ത്തത് എടുത്തു
ഇനി ഈ പണിക്കു പോകാതിരിക്കുന്നതാ ബുദ്ധി
ഒരു കൊതി ഉണ്ടായിരുന്നു
ഒരു ചിത്രം സംവിധാനം ചെയ്യണമെന്നു..
ചിലപ്പോള്‍ അമ്മ വല്ല വഴിപാടും നേര്ന്നതാനും
ഇതെടുത്തപ്പോള്‍ ഏതാണ്ട് കാര്യം മനസിലായല്ലോ..
ഇതിപ്പോള്‍ ദിലീപായിട്ടും കൂട്ടുകാരായിട്ടും ഒക്കെ അങ്ങ് രക്ഷപെട്ടു
ഒരു ചക്ക വീണു മുയല് ചത്തു
ഇപ്പോഴും അത് സംഭവിക്കണം എന്നില്ല
അടുത്ത ചിത്രം ഒരു അഞ്ചു കൊല്ല്ലം കഴിഞ്ഞു മതി
കുറച്ചും കൂട്ടി ഒന്ന് ഉറക്കാന്‍ ഉണ്ട്
നാടുകാരുടെ കാശ് കളയേണ്ട എന്ന് കരുതിയാണ്
പറയുന്നത്.പരിഭവം വേണ്ട


എന്നാല്‍ ഈ ചിത്രം
അതി മനോഹരം തന്നെ
നല്ല സംവിധായകന്‍ ആയി വളര്‍ന്നു വരാന്‍ ഉള്ള എല്ലാ കഴിവും സിദ്ധിയും വിനീതില്‍ ഉണ്ട്

എന്നാല്‍ മകനെ നമുക്ക് അറിയാവുന്ന ജോലി ചെയ്‌താല്‍ മതി മേലില്‍
ബാലാ ചന്ദ്ര മേനോന്റെ പോലെ
കഥ തിരക്കഥ സംവിധാനം,ഗാന രചന എല്ലാം കൂടി ചെയ്തു കുളം ആക്കല്ലേ

പാട്ടുകള്‍ അത്ര ഗംഭീരം ആകാഞ്ഞത്
പറയുമ്പോള്‍ വിഷമം തോന്നരുത്
സ്വയമെഴുതി ഉണ്ടാക്കിയിട്ടാണ്
കൊള്ളാവുന്നവര്‍ ചെയ്തിരുന്നേല്‍ നന്നാവുമായിരുന്നു

തിരക്കഥ ഒന്നാം തരാം
സംവിധാനവും തെറ്റില്ലാതെ ചെയ്തു
കൂട്ടുകാര്‍ കഴിവുള്ളവര്‍ തന്നെ
എല്ലാ ക്രെഡിറ്റും എടുത്തു തലയില്‍ വൈക്കാതെ ഒരു സംയുക്ത സംരഭം എന്നനിലയില്‍ പങ്കു വൈക്കുകയും ചെയ്തു

തലശ്ശേരിക്ക് ഇത്ര ഭംഗിയുണ്ടെന്നു
വിന്നീത് അവിടെ ഒരു ചിത്രം പിടിച്ചു വേണ്ടി വന്നു മനസിലാക്ക്കാന്‍
കാല സംവിധാനവും,ചാമെരായും ഒന്നാം തരാം തന്നെ

അല്‍പ്പം പോലും മടുക്കാതെ നമ്മള്‍ ആസ്വദിച്ചു കാണും ഈ ചിത്രം
കാരണം അവര്‍ ഈ പടം പിടിച്ചിരിക്കുന്നത് അത്ര ഉള്ളില്‍ തട്ടിയാണ്
അത്ര ആത്മാര്‍ത്ഥ മായിട്ടാണ്
അത്ര സത്യസന്ധം ആയിട്ടാണ്
തന്നോടും കലയോടും അല്‍പ്പം പോലും ആത്മ വഞ്ചന കാണിക്കാതെ
ഉള്ളിലെ സ്നേഹ വികാരങ്ങളെ അതെ അര്‍ത്ഥത്തില്‍ നമ്മോടു പങ്കു വച്ചു ഈ ചെറുപ്പക്കാര്‍
നാട്യങ്ങള്‍ അല്‍പ്പം പോലും ഇല്ലാതെ
അത് കൊണ്ട് തന്നെ നമ്മുടെ കണ്ണുകളെ ഈറന്‍ അണിയിക്കുന്നു ഈ സിനിമ പലപ്പോഴും

പ്രീയപെട്ടവര്‍ക്ക് അപകടം പറ്റുമ്പോഴും മരണം അവരെ തട്ടി എടുക്കുമ്പോഴും എല്ലാം ഈ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന വേണ്ടന ഉള്ളില്‍ തട്ടും
ഏറ്റവും പ്രീയപെട്ട കൂട്ടുകാരന്‍ ചതിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ദുഃഖം
അത് നമ്മുടെയും ദുഃഖം ആവുന്നു
ശുഭ പര്യാവസി ആയ ഈ നല്ല ചിത്രം പ്രേക്ഷകര്‍ കയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും










നിര്‍മാണം - ദിലീപ്
സംവിധാനം - വിനീത് ശ്രീനിവാസന്‍
അഭിനേതാക്കള്‍ നിവിന്‍ പോളി , അജി ഭാര്‍ഗവന്‍ , മാളവിക , നെടുമുടി വേണു , സുരാജ് വെഞാരമൂട്

സംഗീതം ഷാന്‍ റഹ്മാന്‍
ഗാന രചന -കഥ ,തിരക്കഥ , സംഭാഷണം വിനീത് ശ്രീനിവാസന്‍



സിനെമാടോഗ്രഫി :പി .സുകുമാര്‍ ’

എഡിറ്റര്‍ . രഞ്ജന്‍ എബ്രഹാം
ആര്‍ട്ട്‌ -ഡയറക്ടര്‍:അജയ് മങ്ങാട്

2010 ജൂൺ 13, ഞായറാഴ്‌ച

mummy & me















 mummy & me


വളരെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ട ഒരു സിനിമ.
ഒരു നിമിഷം പോലും നമുക്ക് സമാധാനം കിട്ടില്ല..
വീട്ടില്‍ ഒരു ബോംബ്‌ ഉള്ള പോലെ ഉര്‍വശി
അവള്‍ മകള്‍
രണ്ടു ബോംബുകള്‍ ഉള്ള പോലെ മുകേഷ്
ഭാര്യയും മകളും
.മൂന്നു ബോംബുകള്‍ ഉള്ള പോലെ അവരുടെ ഏക മകനും
അച്ഛന്‍ അമ്മ ചേച്ചി
ഒരു കൌമാരക്കാരിയുടെ തീക്കാറ്റ് പോലെ ആളി പടരുന്ന വികാരങ്ങള്‍..
അവള്‍ക്കു അതില്‍ നിയന്ത്രണമേ ഇല്ല..
ഒറ്റ മകള്‍..അവളുടെ കാര്യത്തില്‍ ആവശ്യത്ത്തില്‍ കൂടുതല്‍ ഉത്കന്ട പെടുന്ന അമ്മ ഉര്‍വശി
വൈകീട്ട് വന്നു കയറുമ്പോഴേ നൂറു കൂട്ടം പരാതികളുമായി ഭര്‍ത്താവിനെയും
നിരന്തര കുറ്റ പെടുതലുമായി മകളെയും കാത്തിരിക്കുന്ന ഉര്‍വശിയുടെ ക്ലാര
നമുക്ക് പരിചിതമായ കാഴ്ചയാണ്..
അവരുടെ കുടുമ്പത്തിലെ വഴക്ക് മകളെ ജുവല്‍ ..എന്നാണു അര്‍ച്ചന കവിയുടെ കഥാ പാത്രത്തിന്റെ പേര് ..വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു..
കുഞാക്കോ ബോബന്റെ മനോഹരമായി ആഖ്യാനം ചെയ്യപെട്ട കഥാ പാത്രം..നമുക്കെല്ലാം സുപരിചിതന്‍ തന്നെ..
ശരാശരി മലയാളി യുവാവിന്റെ പാകതയും പക്വതയും അവനുണ്ട്..
വലിയ കുടുമ്പ കലഹങ്ങള്‍ക്ക് ശേഷം അവള്‍ക്കു ഒരു കമ്പ്യൂട്ടര്‍ വാങ്ങി കൊടുക്കുകയാണ്..
അതില്‍ അവള്‍ക്കു ഒരു ചങ്ങാതിയെ കിട്ടുന്നു.ചാറ്റ് ഫ്രണ്ട്
ശാന്തനും അനാധനുമായ അമീര്‍..
അവളുടെ സ്വഭാവത്തില്‍ ഒരു നല്ല വ്യതിയാനങ്ങള്‍ വരുത്താന്‍ അമീരിനായി..
സാവധാനം അവള്‍ അവനുമായി പ്രണയത്തില്‍ ആവുന്നു..
ഒരിക്കലും കണ്ടിട്ടില്ലാത്ത അവനെ വിവാഹം കഴിക്കാന്‍ അവള്‍ തീരുമാനിക്കുന്നു
ശെരി ചെയ്യാന്‍ ഭയക്കരുത് എന്ന് പപ്പാ പറഞ്ഞിട്ടില്ലേ
അമീര്‍ ആണ് എന്റെ ശരി
എന്നവള്‍ പറയുന്നു
നാടകീയമായ രംഗങ്ങള്‍..
മനോഹരമായ ആഖ്യാനം
മുകേഷും ഉര്‍വശിയും അര്‍ച്ചന കവിയും ചേര്‍ന്നുള്ള ഒന്നാംതരം അഭിനയ മുഹൂര്‍ത്തങ്ങള്‍..
ആ അനിയന്‍ പോലും എത്ര നന്നായി അഭിനയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ..
തങ്ങളുടെ അഭിനയം കൊണ്ട് കൂടുതല്‍ കയ്യടി നേടണം എന്ന് ഓരോരുത്തര്‍ക്കും ഒരു വാശി ഉള്ളത് പോലെ..
പരസ്പരം മത്സരിച്ചു അഭിനയിച്ചു..




അവരുടെ വീട്ടിലെ ഒരു വഴക്ക് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കയ്യ് നെഞ്ചില്‍ അമര്‍ത്തി പിടിച്ചിരിക്കുകയാണ്.
.അറിയാതെ..
ആധി കയറിയിട്ട്..
അബോധ പൂര്‍വ്വം ചെയ്തതാണ്..
അത്ര ശക്തവും തീകഷണവും ആണ് സംഭാഷണവും അഭിനയവും
ഫ്രീകി ഫ്രൈഡേ എന്ന ഒരു സിനിമ പണ്ട് കണ്ടതോര്‍ക്കുന്നു..
വളരെ രസകരമായ ഒരു കഥയാണിത്..തനിയെ രണ്ടു മക്കളെ വളര്‍ത്തുന്ന ഒരു ചെറുപ്പക്കാരിയായ അമ്മ്മയും
teen ആയ മകളും മകനും,അമ്മയുടെ കാമുകനും മകളുടെ ബോയ്‌ ഫ്രണ്ടും ..
എല്ലാം ചേര്‍ന്ന് മനോഹരമായ ഒരു സിനിമ..
അമ്മക്ക് മകളെ മനസിലാവുന്നെ ഇല്ല..
തീര്‍ച്ചയായും മകള്‍ക്ക് അമ്മയെ സഹിക്കാനെ ആവുന്നില്ല
..ഒരു മന്ത്രവാദതാല്‍ മുപ്പത്തഞ്ചുകാരിയായ അമ്മ മകളുടെ ശരീരത്തിലേക്കും മറിച്ചും ആവുകയാണ്..
പിന്നെ നടക്കുന്ന നാടകീയ രംഗങ്ങള്‍..
രണ്ടു പേരും മറ്റേ ആളുടെ കുപ്പായത്തിനുള്ളില്‍ ആവുമ്പോള്‍ പരസ്പരം മനസിലാവുന്നു..
ഒരു വിധം തിരിച്ചു മനസുകള്‍ കിട്ടി പരസ്പരം നല്ല കൂട്ടുകാര്‍ ആവുന്നു..
ഈ സിനിമ പല കാരണങ്ങളാലും നമ്മെ ആ സിനിമയെ ഓര്‍മിപ്പിക്കും..
പിന്നെ അമ്മയും മകളും തമ്മിലുള്ള കലഹത്തിനു മിക്കവാറും ഹവ്വയുടെ കാലം മുതല്‍ ഉള്ള ചരിത്രം കാണും..
ആരും എഴുതാത്തതാവും എന്നാണു എന്റെ ബലമായ വിശ്വാസം
കൌമാരം പെണ്‍ മക്കള്‍ക്ക്‌ വലിയ വിഷമത്തിന്റെ കാലഖട്ടമാണ്..
അവളുടെ രക്തത്തില്‍ അപ്പോള്‍ ഒരു സാധാരണ സ്ത്രീയുടെ ഉള്ളതിനേക്കാള്‍ ,ആവശ്യമുള്ളതിനേക്കാള്‍ പല മടങ്ങ്‌ കൂടുതല്‍ സ്ത്രീ ഹോര്‍മോണുകള്‍ ഉണ്ടാവും..
അവളുടെ പിരിമുറുക്കം കൂടുതലും അത് കൊണ്ടാണ്.
കൂട്ടുകാരാണ് അവളുടെ ശരികള്‍..
അവരുടെ സ്നേഹവും അന്ഗീകാരവും അവര്‍ക്കു വളരെ വലുതാണ്‌...
വസ്ത്ര ധാരണ രീതികള്‍ കണ്ടാല്‍ നമ്മള്‍ മാതാ പിതാക്കള്‍ നിസ്സഹായര്‍ ആയി പോകും..
പൌഡര്‍ ഇടാത്ത മുഖവും പടര്തിയിട്ട മുടിയും നരച്ച ജീന്‍സും
,ആളെ ഇട്ടു തുന്നിയെടുത്ത പോലുള്ള കുപ്പായങ്ങളും..
കാതില്‍ ഒരു പട്ടിക്കു കുറുകെ ചാടാന്‍ തക്ക വലിപ്പമുള്ള റിങ്ങുകളും,
അല്ലെങ്കില്‍ ഇപ്പോള്‍ കാതോടെ താഴെ വീണു പോകും എന്ന് നമ്മെ പേടിപ്പിക്കുന്ന തരത്തില്‍ ഉള്ള പടു കൂറ്റന്‍ കുണുക്കുകളും
ഒരു കുട്ടി സ്ടൂളിന്റെ അത്ര പൊക്കം ഉള്ള ചെരുപ്പും..
അതാണ്‌ ഇന്നത്തെ ടീനെജു കാരിയുടെ മുഖ മുദ്രകള്‍
എല്ലാം കണ്ടാല്‍ അപ്പോള്‍ നമ്മള്‍ ക്ലാരയെ ഒര്തോണം..
ഏതെങ്കിലും അമ്മ
അവള്‍ എന്തേലും ചെയ്യട്ടെ എന്നെ കൊണ്ട് തല്ലു കൂടാന്‍ കഴിയില്ല
എന്ന് കരുതിയതിന്റെ ഫലമാണ് ആ ഇറങ്ങി നടക്കുന്നത്
എന്നാല്‍ ഹിന്ദി സിനിമ നടിമാരെ പോലെ പൊക്കിള്‍ ചുഴി പുറത്തു കാണിക്കുകയോ ശരീര പ്രദര്‍ശനം നടത്തുകയോ ഇവരുടെ രീതിയല്ല
ജീന്‍സ് നനക്കുകില്ല എങ്കിലും ഇവര്‍ അതാണ്‌ ഇഷ്ട്ടപെടുക..
കാതില്‍ ഇപ്പോഴും ഒരു ഫോണും..
അവരുടെ യഥാര്‍ത്ഥ പതിപ്പാണ്‌ ഈ സിനിമയിലെ നായിക..
അവളെ തോണ്ടിയവനെ നല്ല ഊക്കില്‍ അവള്‍ ഒരു ഇടി വച്ച് കൊടുക്കുന്നു..
നമുക്കത് നന്നായി സുഖിക്കും കേട്ടോ
എന്നാല്‍ വീട് ഒരു തീച്ചൂള പോലെ അവളെ പൊള്ളിക്കുന്നു..
ആരും അവളെ സ്നേഹിക്കുന്നില്ല.
.ആരും അവളെ മനസിലാക്കുന്നില്ല
ആരും അവളെ ബഹുമാനിക്കുന്നില്ല
അവള്‍ക്കു വേണ്ട അംഗീകാരം കൊടുക്കുന്നില്ല..
എല്ലാത്തിനും ഉപരിയായി അവളുടെ അഭിപ്രായങ്ങളെ ഞെരിച്ചു അമര്‍ത്തുകയാണ്
ഇഷ്ട്ടപെട്ട വസ്ത്രങ്ങള്‍ പോലും അവള്‍ക്കു കിട്ടുന്നില്ല..അങ്ങിനെ അങ്ങിനെ


ക്ലൈമാക്സ്‌ ഒരു കലക്കന്‍ തന്നെ...
അത് മുന്‍പേ പറഞ്ഞു ഞാന്‍ നിങ്ങളുടെ രസം കൊല്ലി ആവുന്നില്ല
എന്നാല്‍ ജിത്തു തോമസിന്റെ ഈ സിനിമ നിങ്ങള്‍ കാണാതെ ഇരിക്കരുത്
നിങ്ങള്‍ ഒരു അച്ഛന്‍ ആണെങ്കില്‍ ഒരു മകന്‍ ആണെങ്കില്‍ ഒരു മകള്‍ ആണെങ്കില്‍ ഒരു അമ്മയാണെങ്കില്‍..
ഒരു കാമുകന്‍ ആണെങ്കില്‍ ഒരു ചാറ്റ് ഫ്രണ്ട് ആണെങ്കില്‍..ഈ സിനിമ നിസംശയം കണ്ടിരിക്കണം
നിങ്ങളുടെ കണ്ണ് തുറപ്പിക്കാന്‍ ഈ സിനിമയില്‍ എന്തെങ്കിലും ഉണ്ടാവും.
സംഘട്ടനം അധികം ഇല്ല..എന്നാല്‍ ഉള്ളത് നല്ല രസികന്‍ കലക്കന്‍ ഇടി തന്നെ..
കുഞ്ചാക്കോ ബോബനെ വില്ലന്മാര്‍ അടിച്ചു ഇടിച്ചു കാലൊടിച്ചു കളയുന്നു..
ഭയന്ന് പോകുന്ന ഒരു രംഗം തന്നെ കേട്ടോ .
പാശ്ചാത്യ സ്ത്രീ പുരുഷ സങ്കല്പങ്ങള്‍ യുവ മനസുകളിലെ ശരി ആവുന്ന ഈ കാലത്ത്
ഈ സിനിമ നമ്മള്‍ കുടുമ്പം മുഴുവനുമായി പോയി കാണേണ്ടതാണ്

ഞാന്‍ തനിയെ യാണ് എന്ന പാട്ട്
iam feeling so lonely..
എന്ന പാട്ടും
പിന്നെ ഗാനങ്ങള്‍ എല്ലാം തന്നെ ഹൃദ്യമായി തോന്നി
ഹൃദയത്തില്‍ തട്ടുന്നവ
വീട്ടില്‍ വന്നിട്ട് വീണ്ടും കേള്‍ക്കണം മൊബൈലില്‍ പകര്‍ത്തണം എന്ന് തോന്നിയ പാടുകള്‍ തന്നെ
സെജോ ജോണ്‍ ന്റെ സംഗീതം അപാരം തന്നെ
കട്ടി കൂടിയ ചെമ്പു പാത്രത്തില്‍ തടുംപോള്‍ ഉള്ള സ്വരം ഉള്ള ആ ഗായിക ആരാണ്
ഗാന രചന ജാസി ഗിഫ്റ്റ് ആണ്
മനോഹരം എന്ന് മാത്രമേ പറഞ്ഞുകൂടൂ
ക്യാമറയും എഡിറ്റിങ്ങും വളരെ നന്നായിരിക്കുന്നു..
നേര്‍ത്ത മൂടല്‍ മഞ്ഞില്‍ ഊട്ടിയില്‍ വച്ചെടുത്ത ഈ ചിത്രം നയന മനോഹരം എന്ന കാവ്യ ഭാഷയിലും..അടി പൊളി എന്ന് മലയാളത്തിലും പറയാം

സംവിധാനം ജിത്തു ജോസഫ്‌ .
അഭിനേതാക്കള്‍ കുഞ്ചാക്കോ ബോബന്‍ , അര്‍ച്ചന കവി , മുകേഷ് , ലാലു അലക്സ്‌ , ഉര്‍വശി , ശരി , ജനാര്‍ദ്ദനന്‍ , അനൂപ്‌ മേനോന്‍
.
നിര്‍മാണം ജോയ് തോമസ്‌

സംഗീത സംവിധാനം സെജോ ജോണ്‍

2010 ജൂൺ 10, വ്യാഴാഴ്‌ച

pokkiri raja


 pokkiri raja


വളരെ സംശയിച്ചാണ് ഈ സിനിമ കാണാന്‍ പോയത്..പ
ലര്‍ക്കും ഈ സിനിമ പിടിചിരിന്നു ഇല്ല .
പ്രധാനമായും ഒരു തമിള്‍ ചിത്രം ആണ് എന്നാ ആക്ഷേപം ആണ് പ്രധാനമായും അവര്‍ പറഞ്ഞത്..സിനിമ കണ്ടിറങ്ങിയപ്പോള്‍ അത് ശെരി ആണ് എന്ന് ബോധ്യമാവുകയും ചെയ്തു..
തീരെ നിവൃത്തി ഇല്ലാത്ത ഖട്ടത്തില്‍ തീരെ കുറച്ചു മാത്രം തമിള്‍ സിനിമ
തീരെ നിവൃത്തി ഇല്ലാത്ത ഖട്ടത്തില്‍ തീരെ കുറച്ചു മാത്രം തമിള്‍ സിനിമ കാണുന്ന ഈയുള്ളവള്‍ക്കു.മലയാളം എന്നാ പേരില്‍ തമിള്‍ കാണേണ്ടി വന്നു
പ്രധാനമായും തമിഴരുടെ അതി ഭാവുകത്വം പിടിക്കാഞ്ഞിട്ടാണ് തമിള്‍ സിനിമകള്‍ ഒഴിവാക്കിയിരുന്നതും ..ഇത് ഒരു മലയാളം സിനിമ കാണാന്‍ പോയപ്പോള്‍
അതി ഭാവുകത്വം മാത്രമല്ല ..അമിതാഭിനയവും,അത്യുക്തിയും,വിട് വായത്തരാവും അസംഭവ്യമായ സംഭവങ്ങളും ,എല്ലാം ചേര്‍ത്തു വച്ചുണ്ടാകിയ ഒരു സിനിമ എന്ന് നമുക്ക് നിസംശയം പറയാന്‍ കഴിയും
പൊതുവേ പ്ര്ത്വിരാജ് വളരെ നിയന്ത്രിതമായ അഭിനയം ഒരു ഗുണമായി കൊണ്ട് നടക്കുന്ന ഒരു നടന്‍ ആണ്..തമിഴിലും ആ നിലപാട് തന്നെയാണ് ആ നടന്‍ പിന്‍ തുടര്‍ന്നിരുന്നത്..
ഇതിപ്പോള്‍ അതില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് നമ്മളെ അസ്വസ്ഥരാക്കുന്നു..
തമിള്‍ നാട്ടിലെ ഏതോ ഗ്രാമത്തില്‍ ഭംഗിയായി നടക്കുമായിരുന്ന ഒരു കഥ..
കേരളത്തിലേക്ക് പറിച്ചു നട്ടു..
ദൈവമേ ഒറ്റ ക്കാലില്‍ ചിലമ്പ് അണിഞ്ഞു ശ്വേത മേനോന്റെ നൃത്തം ..
അമ്പലത്തില്‍ നടക്കുന്ന കൂട്ട നൃത്തം.അങ്ങിനെ എന്തെങ്കിലും കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടന്നാല്‍ പിന്നെ ആ അമ്പലം നമ്മള്‍ പുണ്യാഹം തളിച്ച് ഏഴ് വട്ടം ശുധീകരികേണ്ടി വരും..
പിന്നെ ഒരേ ഒരു സമാധാനം ആണ് നമുക്ക് ഉള്ളത്..
സംവിധായകന്റെ ആദ്യത്തെ സിനിമ അല്ലെ..നമുക്ക് ക്ഷേമിക്കാം..
മമ്മൂടിയുടെ അഭിനയം പഴയത് പോലെ തന്നെ..എന്നാല്‍ ആ കുട്ടി ചാത്തന്‍ ചിത്രത്തിലെ പോലെ തന്നെ തോന്നി .
അതില്‍ ആ മഹാ നടന്റെ തലയില്‍ രണ്ടു കൊമ്പു പിടിപ്പിച്ചവര്‍ ആണ് നമ്മുടെ സംവിധായകര്‍.
ഇനി ഇടിയോ..
സിനിമ ഭാഷയില്‍ പറഞ്ഞാല്‍ സംഖട്ടന രംഗങ്ങള്‍
അത് വളരെ നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്..
എഴുപതു വില്ലന്മാരെയും നമ്മുടെ നായകന്‍ ഇടിച്ചു ഇടുമല്ലോ..
സാരമില്ല..നമ്മള്‍ മലയാളികള്‍ എന്തും വിശ്വസിക്കുന്ന മണ്ടന്മാര്‍ ആണ്
അല്ലേല്‍ അത് കേട്ട് നമ്മള്‍ കയ്യടിക്കുമോ
കഥ നല്ല ഒന്നാംതരം തന്നെ..
ഏതെല്ലാം തമിള്‍ സിനിമകളെ അനുകരിച്ചു നിര്‍മിച്ചു എന്ന് എനിക്ക് പറയാന്‍ കഴിയില്ല..
തമിള്‍ സിനിമകള്‍ വേണ്ടത്ര കാണാത്തതിന്റെ പോരായ്മയാണ്..
എന്നാല്‍ ഇതിന്റെ ഇംഗ്ലീഷ് ഒറിജിനല്‍ തേടി പോകേണ്ടതില്ല..
തനി പാണ്ട്യ രാജ്യത്തു തന്നെ നിര്‍മ്മിച്ചത്‌ .
എനിക്ക് സംശയം സംവിധായകന്‍ ഇതിനു മുന്‍പ് തമിള്‍ പടങ്ങളുടെ സഹ സംവിധായകന്‍ ആയോ മറ്റോ പ്രവര്‍ത്തിച്ച പരിചയം ഉള്ള ആള്‍ ആയിരിക്കും എന്നാണു
അല്ലെ ലൊരു കാര്യവുമില്ലാതെ ഇങ്ങനെ ഒരു സിനിമ പടച്ചു വിടുമോ
അഭിനയം..
നായികയും നായകനും മമ്മൂട്ടിയും എല്ലാം വളരെ നന്നായി അഭിനയിച്ചിരിക്കുന്നു..
മമ്മൂട്ടിക്ക് പൊതുവേ ഒരു ബഫൂണ്‍ വേഷം ആണ്..
പ്ര്ത്വിയും നന്നായി ചെയ്തു..നെടുമുടി വേണു അത്ര തിളങ്ങിയില്ല..
സുരാജ് ബിന്ദു പണിക്കര്‍ ജോഡി തിളങ്ങി..അയ്യോ ബിന്ദുവിന്റെ നെഞ്ചിലെ ഒരു ആഞ്ഞിടി..നമ്മള്‍ സത്യമായും ഒന്ന് ഞെട്ടി പോകും
അത്ര ഊക്കിലാണ് ഇടിക്കുന്നെ..
വിജയ രാഘവന്‍ നന്നായി.
വില്ലന്‍ സിദ്ധിക്ക് നന്നായി..എന്നാല്‍ നമ്മുടെ ആഭ്യന്തര മന്ത്രിയുടെ മകന്റെ മുടി അല്‍പ്പം കടന്നു പോയി..
ഒരു കോമിക് ലുക്ക്‌ ആയി ആ നല്ല നടന്..അരോചകമായ ഒരു ഹെയര്‍ സ്റ്റൈല്‍

സംഭാഷണങ്ങള്‍ പൊതുവേ ഓജസ്സും ഹാസ്യവും തുളുമ്പുന്നത്‌ തന്നെ..
മമ്മൂട്ടിയുടെ ഇംഗ്ലീഷ്
കസറി എന്ന് തന്നെ പറയേണ്ടി വരും..
ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ വകയുണ്ട് അതില്‍..
തിരക്കഥ കഥ പറയുന്ന രീതി എല്ലാം വളരെ നന്നായി.
.എന്നാല്‍ ഈ കഥ തന്നെ വേണമായിരുന്നോ പറയാന്‍ എന്നെ ഉള്ളൂ
കഥ
അച്ഛന്‍ ചെയ്ത തെറ്റ് ഏറ്റെടുത്തു ജയിലില്‍ പോകുന്ന ഒരു ഒരു പതിനാറു കാരന്‍..
അവന്‍ പിന്നെ ഒരു ഗുണ്ട ആവുകയാണ്..
അനിയന്‍ പണ്ടും ചൂടനും തല്ലു കൊള്ളിയും ആണ്/..
കാലം അനിയനെ വല്ലാത്ത ഒരു കത്രിക പൂട്ടില്‍ എത്തിച്ചപ്പോള്‍ ചേട്ടന്‍ പണ്ടത്തെ പോലെ പിന്നെയും അനിയനെ രക്ഷിക്കാന്‍ എത്തുന്ന കഥയാണിത്..
രജനി രീതിയില്‍ ഉള്ള ആവര്‍ത്തിച്ചു വരുന്ന സംഭാഷണം കേട്ടാല്‍ അത് എഴുതിയവനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ രണ്ടു കൊടുത്തു വിടാമായിരുന്നു എന്ന് തോന്നി..
അത്രയ്ക്ക് ദേഷ്യം വരും..
ഈ വര്‍ത്തമാനം ഒന്നും പറയേണ്ട സിനിമയില്‍ ഒരു കഥ പത്രം തിളങ്ങാന്‍..
കഥ അവസാനം വരെ നമ്മെ പിടിച്ചിരുത്തുന്ന രീതിയില്‍ ആണ് പറഞ്ഞു പോകുന്നത്..
നായകനും പ്രതി നായകനും ശക്തന്മാര്‍ ആകുമ്പോള്‍,പൊതുവേ കഥയ്ക്ക് ഒരു മുറുക്കവും ഉണ്ടാകും..
ഇനി മമ്മൂട്ടിയെ ഈത്തരം ഒരു റോളില്‍ കണ്ടാല്‍ ആളുകള്‍ കൂവിയെക്കും..
ഗാനങ്ങളും ഗാന ചിത്രീകരണവും കൊള്ളാം..അല്‍പ്പം സ്സ്‌യ്‌ ആയ ഒരു ഗാനം രംഗം ഇപ്പോള്‍ പതിവായി വരികയാണ് എന്ന് തോന്നുന്നു..
എന്തെങ്കിലും ആവട്ടെ.മമ്മൂട്ടിയുടെ ഡാന്‍സ് മെച്ചപ്പെടുന്നു എന്നതാണ് ഒരു നല്ല ലക്ഷണം..
മംമ്മൂട്ടിക്കു നായിക ഇല്ല ഇതില്‍
ശ്രിയ നന്നായി..
മെലിഞ്ഞു നീണ്ട ആനായികയുടെ തിളങ്ങുന്ന കണ്ണുകള്‍ ധാരാളം കാര്യങ്ങള്‍ പറയാന്‍ കഴിവുള്ളവ തന്നെയാണ്
നല്ല താളമുള്ള ഗാനങ്ങള്‍..തനിയെ നമ്മള്‍ ഒന്ന് മൂളുന്ന രണ്ടു പാട്ടെങ്കിലും ഇതില്‍ ഉണ്ട്
ക്യാമറയും നന്നായി മൊത്തത്തില്‍ കയറി അല്ലോ എന്നാ വിഷമം തോന്നില്ല..
എന്നാല്‍ കയറാതിരുന്നാല്‍ ഒരു നഷ്ട്ടവും നമുക്കോ സിനിമക്കോ ഉണ്ടാവുകയം ഇല്ല താനും

അഭിനയിക്കുന്നവര്‍
മമ്മൂട്ടി , ശ്രിയ സരന്‍ , പ്രിത്വിരാജ് , സ്നേഹ , നെടുമുടി വേണു , വിജയരാഘവന്‍ , സിദ്ദിക്ക് , സുരാജ് വെഞ്ഞരമൂട് , സലിം കുമാര്‍ ,
Director: വൈശാഖ്
Music: Jassie Gift

Producer: Tomichan Mulakupadom

2010 മേയ് 31, തിങ്കളാഴ്‌ച

kadha thudarunnu



സത്യന്‍ അന്തികാട്
ലളിതവും സുന്ദരവും ആയ ഒരു മനോഹര സിനിമ
എന്നെ ഇതിനെ കുറിച്ച് പറഞ്ഞു കൂടൂ
സത്യന്‍ അന്തികാട് എല്ലായ്പ്പോഴും നല്ല സിനിമകളെ കുറിച്ച് എഴുതുന്ന ഒരു നല്ല സംവിധായകന്‍ ആണ്..
കൊലപാതക്ങ്ങലോ ..കൊല്ലയോ കൊലയോ രാഷ്ട്രീയ അതി പ്രസരമോ തീണ്ടാത്ത ശുദ്ധ സിനിമകള്‍..
ഇതും അങ്ങിനെ തന്നെ
നാടകീയമായ് ഒത്തിരി മുഹൂര്തങ്ങള്‍ക്ക് ശേഷം
വിദ്യ തന്റെ കമിതാവായ കീ ബോര്‍ഡ് വായിക്കുന്ന മുസ്ലിം യുവാവിന്റെ കൂടെ പോവുകയാണ്..
രണ്ടു കുടുമ്പങ്ങളും അവരെ ഉപേക്ഷിക്കുന്നു..
ഒരു കുഞ്ഞും ആയി ജീവിക്കുന്ന അവരുടെ ജീവിതം ഒരു രാത്രിയില്‍ തകിടം മറിയുകയാണ്..
അനാധയാക്കപെടുന്ന ഒരു അമ്മയും കുഞ്ഞും..
സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കപെട്ട അവള്‍..
കൊച്ചു കുട്ടിയുമായി റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറക്കം ആരംഭിക്കുകയാണ്..
ലളിത മനസ്കനായ ഒരു ഓട്ടോ ഡ്രൈവര്‍ (ജയറാം)aayi അവള്‍ ചങ്ങാത്തത്തില്‍ ആവുന്നു..
അങ്ങിനെ ഒരു ചേരിയിലെ വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ അവളും കുഞ്ഞും എത്തി പെടുകയാണ്..
സ്നേഹത്തിന്റെ നന്മയുടെ ഒരു ചെറിയ ലോകം അതില്‍ അവളും കുഞ്ഞും ആണ്ടു മുങ്ങി പോവുകയാണ്
കൂട്ടായ്മയുടെ മനോഹര സന്ദേശം നമുക്ക് നല്‍കുന്ന ഒരു മത നിരപേക്ഷ ചിത്രം കൂടിയാണിത്
ഇളയ രാജയുടെ സംഗീതം എന്തോ അത്ര ഹൃദയവര്‍ജകം ആയി തോന്നിയില്ല..
മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഈണങ്ങള്‍ ഒന്നും തന്നെ ഇല്ല വീണ്ടും കേള്‍ക്കാന്‍ ഹൃദയം മോഹിക്കുന്ന ഒരു പാട്ട് പോലും ഇല്ല ഇതില്‍
നല്ല പാട്ടുകള്‍ ഉള്ള സിനിമകള്‍ കാണാന്‍ കൊതി ആയി തുടങ്ങി എന്നതാണ് സത്യം
നെഞ്ചു പിടക്കുന്ന ചില മനോഹര രംഗങ്ങള്‍ കൂടിയുണ്ട് ഈ സിനിമയില്‍
കീ ബോര്‍ഡ് വായിക്കുന്ന സ്വരം കേള്‍ക്കുമ്പോള്‍പപ്പാ മരിച്ചതോര്‍ക്കാതെ കുഞ്ഞു പപ്പാ എന്ന് വിളിച്ചു ഓടി വരുന്ന രംഗം നമ്മളെ വല്ലാതെ ചലിപ്പിക്കും
നല്ല തമാശ രംഗങ്ങളും ഉണ്ട് കൂടെ..
നമ്മളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ
എന്നാലും മമതയുടെ make അപ്പ്‌ ഉം മുടിയും ആദ്യം മുതലേ നമ്മളെ മടുപ്പിക്കും..
ചേരിയില്‍ താമസിച്ചപ്പോള്‍ എട്ടു ലെയര്‍ make upഅഞ്ചായി കുറഞ്ഞു എന്ന് മാത്രം..
നാട്ടില്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍ കുട്ടികള്‍ തീരെ ഇല്ലാതായോ എന്ന് നമ്മള്‍ ഓര്‍ത്ത്‌ പോകും..
ഇവരെയെല്ലാം അഭിനയിപ്പിക്കുന്ന കാണുമ്പോള്‍
മുഖത്ത് ഭാവം വരാന്‍ ആ നടി നമ്മുടെ ഉദയനാണ് താരം സിനിമയിലെ ശ്രീനിവാസനെ പോലെ ആളെ വൈകേണ്ടി വരും എന്ന് മാത്രം
പിന്നെ നയന്‍ താരയെ കൊണ്ട് വന്നില്ലല്ലോ എന്ന് സമാധാനിക്കാം
അല്ലെങ്കില്‍ നമ്മുടെ ലളിത ജയറാമിന് കാണിച്ചു കൊടുക്കുന്ന പോലെ ഒരു നിമിഷം കൊണ്ട് കണ്ണ് നിറക്കുന്ന ആ അഭിനയം പഠിപ്പിച്ചാലും മതി .
ജയറാം ഒരു വിധം ഒപ്പിച്ചു പോയി എന്ന് പറയാം..
ആരും ഒരു മനോഹര അഭിനയ മുഹൂര്‍ത്തം കൊണ്ട് നമ്മളെ മന്ത്ര മുഗ്ധര്‍ ആക്കില്ല
ഇന്നസെന്റ് ,ലളിത മാമു കോയ , അസിഫ് അലി , ലക്ഷ്മി പ്രിയ , ശ്രീജിത്ത്‌ രവി ചെമ്പില്‍ അശോകന്‍ ഇവരാണ് മറ്റു സഹ താരങ്ങള്‍
ആരുടേയും അഭിനയം അത്ര സുഖമായില്ല എന്ന് തന്നെ പറയേണ്ടി വരും
വേണു വിന്റെ എന്നാല്‍ ഒന്നാം തരം തന്നെ
നയന മനോഹരമാണ് രംഗങ്ങള്‍..ചടുലവും അനുഭവ ഭേദ്യവും ആയ എഡിറ്റിംഗ്..
നല്ല കഥ..നന്നായി തന്നെ പറയുകയും ചെയ്തു
മൊത്തത്തില്‍ ഒരു നല്ല ചിത്രം
സംഗീതം ഇളയരാജ
ഗാനങ്ങള്‍ വയലാര്‍ ശരത് ചന്ദ്ര വര്‍മ .

.
.

2010 മേയ് 29, ശനിയാഴ്‌ച

ഒരായിരം നന്ദി .

ഒരു ജന്മ ദിനത്തില്‍ എന്തിരിക്കുന്നു
.എനിക്ക് ഒരിക്കലും അതിന്റെ വില അറിയുമായിരുന്നില്ല..
അച്ഛനും അമ്മയ്ക്കും വളരെ വളരെ വൈകി ഉണ്ടായ ഒരു മകള്‍..
അമ്മയുടെ പത്താമത്തെ പ്രസവം..
അമ്മ മരിച്ചു പോയേക്കും എന്ന പേടി എല്ലാവര്ക്കും ഉണ്ടായിരുന്നു..
വല്ലാതെ അമ്മ വിഷമിക്കുകയും ചെയ്തു
അങ്ങിനെ ഉണ്ടായ ഒരു കറുത്ത കുട്ടി .
ജനിച്ചു നാലാം കൊല്ലം അച്ഛനും മരിച്ചു..
കെട്ടിക്കാതെ അഞ്ചു പെണ്‍ മക്കള്‍..
ഒരു പ്രൈമറി സ്കൂളില്‍ അധ്യാപകന്‍ ആയ ഒരു ചേട്ടന്‍..
കയ്യിലെ പണം മുഴുവനും പാടത്തും പറമ്പിലും കൃഷി എന്ന പേരില്‍ കളഞ്ഞു
ജീവിക്കാന്‍ വലയുന്ന ഒരു കുടുമ്പം..
എനിക്ക് തോന്നിയിട്ടുണ്ട് വീട്ടിലെ രണ്ടു പോത്തുകള്‍ക്കും പശുവിനും എന്നെക്കാള്‍ പ്രാധാന്യ ഉണ്ടെന്നു..
അവരെ കൊണ്ട് എന്നെക്കാള്‍ പ്രയോജനം വീട്ടിനുണ്ടായിരുന്നു എന്നത് കൊണ്ടാവാം..
അല്ലെങ്കില്‍ അനാഥത്വം..
അതിന്റെ ഊതി വീര്‍പ്പിച്ച കൌമാര കാല മുഖം
ഇരുണ്ട കണ്ണാടിയില്‍ കൂടി നോക്കിയിട്ടാവാം..
വീട്ടിലെ ഓരോ മുറിയിലും ഒരു കുടുമ്പം ആണ്..ഒരു ചേട്ടനോ ചേച്ചിയോ..അവരുടെ മക്കളോ കുടുമ്പമായി കഴിയുന്ന സ്വര്‍ഗം..
അവര്‍ ഓമനയോടെ സ്നേഹത്തോടെ അവരുടെ മക്കളെ വളര്‍ത്തുന്നത് ഒരു അഞ്ചു വയസുകാരി പത്തു വയസുകാരി നിസാഹയതയോടെ കണ്ടു വളരുകയായിരുന്നു..
അവര്‍ ആരും അവളെ തല്ലിയിട്ടില്ല..അപമാനിചിട്ടില്ല..നിന്ദിച്ചിട്ടില്ല..
എന്നാല്‍ ആര്‍ക്കും അവളെ വേണ്ടായിരുന്നു..
ആരും അവളുടെതല്ലായിരുന്നു..
അവര്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം കൊടുക്കുമ്പോള്‍ അത് നോക്കി നോക്കി നില്‍കുന്ന ഒരു ചെറിയ പെണ്‍ കുട്ടി..
ഭക്ഷണതിനോടുള്ള കൊതിയല്ല..
അവര്‍ എത്ര സ്നേഹത്തോടെ വാരി കൊടുക്കുന്നു എന്നതാണ് നോക്കി നില്‍ക്കുന്നത് എന്ന് പറഞ്ഞു മനസിലാക്കാന്‍ അവള്‍ക്കറിയില്ലല്ലോ

വിവാഹം കഴിഞ്ഞു ഒരു കുഞ്ഞായപ്പോള്‍..
അവളുടെ ജന്മ ദിനം എത്ര കാത്തിരിക്കുന്നു എന്നറിഞ്ഞു ..
അതിനായി വളരെ മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങുന്നു..
അവളുടെ പതിനെട്ടാമത്തെ പിറന്നാളിന് കൊടുകേണ്ട സമ്മാനം പോലും എന്താണ് എന്ന് രണ്ടു വയസ്സില്‍ മനസ്സില്‍ ഉണ്ടായിരുന്നു
അതനുസരിച്ച് സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്ന്
ഒരു ഇരുപതു വയസ്സുള്ള അമ്മയുടെ മണ്ടത്തരം..
എന്നാല്‍ അതിനായി സമ്പാദിക്കാന്‍ തുടങ്ങിയിരുന്നു..
മക്കളുടെ ഓരോ ജന്മ ദിനവും സ്നേഹത്തിന്റെ ഒരു വലിയ ആഖോഷമാക്കാന്‍..
എനിക്ക് ഒരിക്കലും ലഭിക്കാതെ പോയ സ്നേഹം എന്റെ മക്കള്‍ക്ക്‌
ഒപ്പം മറ്റു കുഞ്ഞുങ്ങള്‍ക്ക്‌ ആവോളം നല്‍കാന്‍ എന്നും ശ്രേമിച്ചിരുന്നു ..
അതിനു പകരം മക്കള്‍ വലുതായപ്പോള്‍ മനോഹരമായ ജന്മ ദിനങ്ങള്‍ പകരം നല്‍കി..
കൊച്ചു സമ്മാനങ്ങള്‍ തരാന്‍ അവര്‍ പണം സൂക്ഷിച്ചു വൈക്കുന്നത് അറിഞ്ഞതേയില്ല..
എന്ത് വേണം അമ്മക്ക് എന്നറിഞ്ഞു.സ്വന്തം എളിയ സമ്പാദ്യത്തില്‍ നിന്നും ..
ഭംഗിയുള്ള മുടി പിന്നുകളും എല്ലാം അവര്‍ കരുതി വച്ചു....
ഇപ്പോള്‍ നിങ്ങളുടെ എല്ലാം സ്നേഹം കാണുമ്പോള്‍..
മക്കള്‍ എതന്ന സ്നേഹം ആണ് ഓര്മ വരുന്നത്
ഒരു സ്വാര്‍ഥതയും ഇല്ലാതെ..
സ്നേഹം അല്ലാതെ മറ്റൊന്നും പകരം പ്രതീക്ഷിക്കാതെ ..
തരുന്ന ഈ സ്നേഹം ..
അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ എടുക്കുകയാണ്.
ഓര്‍മിച്ച ഈ ജന്മ ദിനത്തിന്..
ഒരായിരം നന്ദി .
.

2010 ഏപ്രിൽ 3, ശനിയാഴ്‌ച

പ്രമാണി..



 പ്രമാണി..

ഒരു പഞ്ചായത്ത് പ്രസിഡന്റ്‌..
അഴിമതിയില്‍ മുങ്ങി കുളിച്ചു നടക്കുന്നു..
അയാള്‍ക്ക്‌ വിട് വേല ചെയ്യുന്ന ഒരു ഉപജാപക സന്ഖവും
അതിനിടയില്‍ കുട്ടനാട്ടെ നെല്‍ വയലുകള്‍ ചുള് വിലക്ക് വാങ്ങി വില്‍ക്കാന്‍ ശ്രേമിക്കുന്ന ഒരു സംഘം ആളുകള്‍..
അവരുടെ വലയില്‍ പ്രലോഭനത്തില്‍ വീഴുന്ന നായകന്‍..
എതിര്‍ക്കുന്ന സ്വരങ്ങള്‍ ഒന്നും തടസ്സമാവാതെ മുന്നോട്ടു നീങ്ങുമ്പോള്‍ എങ്ങിനെയോ നന്മയുടെ നേര്‍ക്ക്‌ അയാള്‍ മിഴികള്‍ തുറക്കുന്നു..
തെറ്റുകള്‍ മനസിലാക്കി അയാള്‍ വാങ്ങിയ ഭീമമായ കൈക്കൂലി തിരികെ നല്‍കാന്‍ ശരമിക്കുകയാണ്..
അപ്പോള്‍ തിന്മയുടെ സന്തതികള്‍ എല്ലാം ചേര്‍ന്ന് അയാളെ എതിര്‍ക്കുന്നു
ഏതു പ്രശനത്തിലും ഇടപെട്ടു തനിക്കായി കാര്യങ്ങള്‍ നീക്കുന്ന സമര്‍ഥനായ പണിക്കര്‍ക്ക് പിഴച്ചതും അവിടെ മുതല്‍ ആണ് എന്ന് പറയാം..
എല്ലാം ഉണ്ടാക്കിയത് മച്ചംപിയുടെ പേരില്‍..
അവന്‍ കാലു മാറുന്നു..
നിസ്വന്‍ ആയി പുറത്തിറങ്ങുമ്പോള്‍..
നന്മയുടെ ചെറു കീറുകള്‍ അവനെ സഹായിക്കാന്‍ ഉണ്ടാവുന്നു..
ലക്ഷ്മി അവതരിപ്പിക്കുന്ന റോസി ടീച്ചര്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രമാണ്..
തിളച്ചു മറിയുന്ന വികാരങ്ങള്‍ മുകഹ്ത്തു യധേഷ്ട്ടം വരുന്ന ആ അഭിനേത്രി നായകനെ
വഴി തിരിച്ചു വിടുന്നതില്‍ വളരെ നല്ല പങ്കാണ് നിരവഹിച്ചത്

പണിക്കരുടെ മലക്കം മറിച്ചില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍.
.തിരഞ്ഞെടുപ്പില്‍ മച്ചമ്പി തന്നെ പണിക്കര്‍ക്കെതിരെ മത്സരിക്കുന്നു..
നായകന്‍റെ ഗുരുവും ദൈവവുമായ പ്രഭു അവതരിപ്പിക്കുന്ന വര്‍ഗീസ് ,
അയാളുടെ മകന്‍ പുരോഗമന ചിന്ത ഗതിക്കാരന്‍ ആയ ജോബി..
വളര്‍ത്തു മകള്‍..
നാടകീയമായ രംഗങ്ങള്‍..വഴിത്തിരിവുകള്‍..മലക്കം മറിച്ചിലുകള്‍ ..
ആ ച്ചുഴികള്‍ക്കിടയില്‍ തിന്മയുടെ തീ നാളങ്ങളെ അടക്കം ചെയ്യുന്നതില്‍ മന പരിവര്‍ത്തനം വന്ന നായകന്‍ വിജയിക്കുന്നു
സുരാജിന്റെ മാവോയെ യഥാര്‍ത്ഥ തീവ്ര വാദികള്‍ കാണേണ്ട..
കണ്ടാല്‍ അവര്‍ അപ്പോള്‍ തന്നെ അവനെ വെടി വച്ച് കൊല്ലും ..തീര്‍ച്ച
ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കുന്ന സുരാജിന് വന്ന ഒരു ഗതി കേടു ..





നല്ല ഭംഗിയുള്ള നായിക..കാണാന്‍ കൊള്ളാവുന്ന നായകന്‍..ഒന്നാംതരം പ്രതി നായകന്‍
അടി പൊളി കഥ
മമ്മൂട്ടി നന്നായി അഭിനയിച്ചു
കാമറയും മനോഹരം തന്നെ
കണ്ണിനു കുളിര്‍മ്മ തരുന്ന പ്രകൃതി ദൃശ്യങ്ങളും..
നെല്‍ വയലുകളുടെ ചെതോഹാരിതയും ഒപ്പിയെടുക്കുന്ന ക്യാമറ നമ്മളെ നിരാശ പെടുത്തില്ല

എന്നിട്ടും ചിത്രം കണ്ടു ഇറങ്ങിയാല്‍ നമുക്ക് വലിയ ഒരു ശൂന്യത തോന്നും..
എന്തോ ഒരു വലിയ കുറവ് ഉള്ളത് പോലെ..
ഒരു ശൂന്യത
മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭാഷണം ഇല്ല..
ആര്‍ജവം ഉള്ള ഒരു കഥ സന്ദര്‍ഭം ഇല്ല..
തിളങ്ങുന്ന ഒരു അഭിനയ മുഹൂര്‍ത്തം ഇല്ല


മനസ്സില്‍ തങ്ങുന്ന ഒരു കഥ പാത്രം ജനാര്‍ദനന്റെ കാസ്ട്രോ മാത്രമാണ്..
സുരാജെല്ലാം ശുദ്ധ ഭോഷ്ക്ക് തന്നെ
ഒരു കഥയ്ക്കും സിനിമക്കും മിഴിവും സുഗന്ധവും വരുന്നത് മമ്മൂട്ടി അതില്‍ ഉണ്ടായത് കൊണ്ട് മാത്രമല്ല
ഭംഗിയായി എഴുതിയ ഒരു തിര ക്കഥ..
നല്ല പാട്ടുകള്‍..
നല്ല കഥ സന്ദര്‍ഭങ്ങള്‍
എല്ലാം ഉണ്ടാവുമ്പോള്‍ ആണ്
കൊള്ളാവുന്ന തമാശകള്‍ ഉണ്ടായാല്‍ പോലും സിനിമ നന്നായി ഓടും
ഇതിപ്പോള്‍ അതി പ്രഗല്ഭന്‍ ആയ ഒരു നായക നടന്‍ ഉണ്ടായിട്ടും ഈ സിനിമ ഹൃദയത്തില്‍ തട്ടുന്നില്ല എന്ന് പറയേണ്ടി വരുന്നു
യുവ സുന്ദരിയായ സ്നേഹ പോലും നല്ല ഒരു അഭിനയമല്ല കാഴ്ച വച്ചത് ..
പുതു സംവിധായകരോട് പ്രേക്ഷകന് പറയാനുള്ളത് മറ്റൊന്നാണ്
നിങ്ങള്‍ ജനങള്‍ക്ക് രസിക്കുന്ന രീതിയില്‍ ഉള്ള ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ശ്രേമിക്കൂ
അല്ലാതെ സെറ്റില്‍ വരുന്ന നായക നടനെ പ്രീതി പെടുത്താന്‍ നോക്കല്ലേ
പാട്ടുകള്‍ പൊതുവേ നന്നായിട്ടുണ്ട്..
കേള്‍കാനും കാണാനും സുഖമുള്ളവ തന്നെ
ഒന്ന് ഞാന്‍ പറയാം..
ആകെ കൂടി നമുക്ക് ഒരു തൃപ്തി തരില്ല എങ്കിലും
ചിത്രം കണ്ടാല്‍ നമുക്ക് മരിക്കണം എന്നൊന്നും തോന്നില്ല..
സമയം കളഞ്ഞു എന്നൊരു വല്ലായ്മ ആല്ലാതെ..
നമുക്കായി സവിശേഷമായി ഒന്നും കരുതിയില്ല സംവിധായകന്‍..




അഭിനയിക്കുന്നവര്‍
മമ്മൂട്ടി , സ്നേഹ , സിദ്ദിക്ക് , സുരേഷ് കൃഷ്ണ , ബൈജു , ബാബുരാജ്‌ , ജനാര്‍ദ്ദനന്‍ , ബിജു പപ്പന്‍ , കവിയൂര്‍ പൊന്നമ്മ , ലക്ഷ്മി പ്രിയ , ദിയ , ശ്രീലത തുടങ്ങിയവര്‍
സംഗീതം M. ജയചന്ദ്രന്‍
ക്യാമറ : ശ്യാം ദത്ത്
ലിറിക്സ് : ഗിരീഷ്‌ പുത്തെന്ചെരി
നിര്‍മാണം : ബി .സി . ജോഷി
സംവിധാനം : B. ഉണ്ണികൃഷ്ണന്‍
ബാനെര്‍ : സുര്യ സിനിമ

2010 മാർച്ച് 26, വെള്ളിയാഴ്‌ച

in ghost house inn



In Ghost House Inn

തമാശ ചിത്രങ്ങള്‍ കാന്നന്‍ ഉള്ള ശിശു സഹജമായ ഒരു കൌതുകം എനിക്കുണ്ട്.
ഇംഗ്ലീഷ് പേരുമായി ലാല്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു..
ഹരിഹരന്‍ നഗര്‍ മൂന്ന്നം ഭാഗം..
ഈ നാല് മധ്യ വയസ്കരുടെ കോപ്രായങ്ങള്‍ കാണേണ്ടി വരുമല്ലോ എന്നാ വിഷമത്തോടെയാണ് പക്ഷെ ചിത്രത്തിന് പോയത്
ആളുകള്‍ തിയെടരില്‍ കൂടി നില്‍ക്കുന്നില്ല
ചിത്രം ഗുണമില്ല എന്നാ പ്രാഥമിക നിഗമനം
എന്നാല്‍ മുഴുവന്‍ സീറ്റും ബുക്ക് ചെയ്തിരിക്കുകയായിരുന്നു..
മമ്മൂട്ടിയുടെയോ ലാലിന്റെയോ,പ്രത്വിയുടെയോ കാന്തിക സാന്നിധ്യം ഇല്ല
അതി സുന്ദരികള്‍ ആയ നായികമാര്‍ ഇല്ല
എന്നാല്‍ മനോഹരമായി കഥ പറഞ്ഞു ലാല്‍ നമ്മെ ഈ കുറവുകള്‍ എല്ലാം ഇല്ലാതാക്കി എന്നതാണ് വാസ്തവം
തോമസ്‌ കുട്ടി പ്രേത വാസമുള്ള ഒരു കെട്ടിടം വിലക്കെടുജ്ജുന്നു
അതില്‍ ഒരാഴ്ച താമസിക്കാന്‍ കോട്ടുകാഎ എത്തുന്നു
ഓരോ നിമിഷവും പിരിമുറുക്കവും ആകാംക്ഷയും നിറഞ്ഞേ ഒരു ഒന്നാം തരം കഥയുടെ ചുരുള്‍ നിവരുകയാണ്‌..
പ്രേതം ..അവരെ കൊല്ലാതെ കൊല്ലുന്നു
അവസാനം പ്രേതത്തെ തോല്‍പ്പിച്ചു അവര്‍ തിരിച്ചു പോകുന്നു ശുഭ പര്യവസായി ആയ കഥ
നെടുമുടി വേണുവിന്റെ ക്ലാസ്സിക്‌ അഭിനയം
ഈ ചിത്രത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഖടകം ആണ്
ജഗദീഷിന്റെ നിര്‍ത്താത്ത മണ്ടത്തരങ്ങളും
തമാശകളും ഇല്ലായിരുന്നെങ്കില്‍
കാണികളുടെ ഹൃദയം നിന്ന് പോകുമായിരുന്നു പല സന്ദര്‍ഭങ്ങളിലും
ചന്ദ്ര ഗ്രഹണം ..അപകടം നിറഞ്ഞ സന്ദര്‍ഭം..ജീവന്‍ വരെ പോയേക്കാം
നായകന്മാര്‍ പ്രേതത്തെ ഉച്ചാടനം ചെയ്യാന്‍ തന്നെ തീരുമാനിച്ചു..
അപ്പോള്‍ ജഗദീഷു ഭാര്യയോടു ഒരു ചോദ്യം ഉണ്ട്
നീ ഇന്‍ഷുറന്‍സ് പ്രീമിയം അടചായിരുന്നോ
ഉവ്വ ചേട്ടാ
സങ്കടത്തോടെ
നീ ഇതെല്ലാം മുന്നേ കൂട്ടി കണ്ടാരുന്നല്ലേ
തുടങ്ങി..
ജഗദീഷു വായു തുറന്നാല്‍ നമ്മള്‍ ചിരിച്ചു പോകും
വാതില്‍ തുറക്കാന്‍ വൈകിയപ്പോള്‍ തമിള്‍ വണ്ടി ഡ്രൈവര്‍ പുറകോട്ടു ഓടി , മുഴുവന്‍ ശക്തിയും സംഭരിച്ചു മുന്നോട്ട് ഓടി വന്നു കതകു ചവിട്ടി പൊളിക്കുന്ന ഒരു രംഗം ഉണ്ട്
മുകേഷ് കൃത്യം ആ സമയത്ത് തന്നെ വാതില്‍ തുറക്കുകയും..നെഞ്ചില്‍ തന്നെ ഒരു നൂറു ടോണ്‍ കേവ് ഭാരമുള്ള ഒരു ചവിട്ടു കിട്ടുന്നുണ്ട്‌
മുകേഷ്,സിടിക്ക് ,അശോകന്‍ ഇവര്‍ നന്നായി അഭിനയിച്ചു.
ലക്ഷ്മി റായുടെ നൃത്തവും നന്നായി..
രാധികയുടെ തര്പ്പന്‍ അഭിനയം തന്നെ
മറക്കില്ല നമ്മള്‍ ആ നടിയെ
ചിത്ര സന്നിവേശവും ക്യാമറയും കൊള്ളാം എന്നെ പറയാന്‍ കഴിയൂ
ഒരു ഡോകുമെന്ടരിയില്‍ നിന്നും ഒരു സിനിമയെ മാറ്റി നിര്‍ത്തുന്നത് പലപ്പോഴും നല്ല ക്യാമറ മാന്‍ ആണ്..
ഇവിടെ കഥ പറയാന്‍ സംവിധായകനെ സഹായിക്കുക എന്നല്ലാതെ..
പാവം ക്യാമറ ക്കാരന് മറ്റൊരു ജോലിയും ഇല്ലായിരുന്നു എന്ന് തന്നെ പറയേണ്ടി വരും
പാട്ടുകള്‍..
എന്താണപ്പാ ഇത്..
നായകന്മാര്‍ സ്വപ്നം കാണുന്നത് തമിള്‍ പാട്ടില്‍..
അതാണിപ്പോ നന്നായെ
പിന്നെ മലയാളം
പാട്ടുകള്‍ ഉണ്ട്..
അത് കാണുകയും കേള്‍ക്കയും ചെയ്തു
അതിനപ്പുറം ഒന്നും ഇല്ല..
സംവിധാനം
എന്നിലെ സിന്ക്ക് പറയുന്നത് ഇത് ഏതോ ഇംഗ്ലീഷ് കഥ പോലെ തന്നെ ഉണ്ടെന്നാണ്..
എന്നാല്‍ നമുക്കതില്‍ ഒരു വിരോധം തോന്നേണ്ടതില്ല
അത്ര മനോഹരമായി ലാല്‍ തന്റെ കടമ നിര്‍വഹിച്ചു
നല്ല ഒരു കഥ,നല്ല ശ്രദ്ധയോടെ സംവിധാനം ചെയ്തു
അവസാനം വരെ തമാശയും പിരിമുറുക്കവും ആകാംക്ഷയും നില നിര്‍ത്തി
അല്‍പ്പം പോലും നമ്മെ മുഷിപ്പിച്ചില്ല
നമുക്കായി ഒരു മഹാ അത്ഭുതം കാത്തു വൈക്കുകയും ചെയ്തു
സ്വയം അഭിനയിച്ചില്ല എന്നാ മാന്യത കൂടി ലാല്‍ കാട്ടി
മൊത്തത്തില്‍ അടി പൊളി പടം


ലാല്‍ creation
സിദ്ദിക്ക് , മുകേഷ് , ജഗടിഷ് , അശോകന്‍ , നെടുമുടി വേണു , കൊച്ചു പ്രേമന്‍ , ഹരിശ്രീ അശോകന്‍ , മോഹിനി , ലെന , രാധിക , റീന
സംഗീതം : അലക്സ്‌ പുല്‍
ഗാനങ്ങള്‍ : ബിച്ചു തിരുമല
ക്യാമറ : വേണു
എഡിറ്റിംഗ് : V. സാജന്‍
ആര്‍ട്ട്‌ : പ്രശാന്ത് മാധവ
നിര്‍മാതാവ് : ലാല്‍ ജോസ്
സംവിധാനം : ലാല്‍

2010 മാർച്ച് 19, വെള്ളിയാഴ്‌ച

വിഷു





വിഷു
വളരെ സമ്മോഹനമായ ഒരു ആഘോഷം..
സര്‍വാംഗം അണിഞ്ഞൊരുങ്ങി കാമുകനെ കാത്തു നില്‍ക്കുന്ന കന്യകയെ പോലെ
തീ മഞ്ഞ പൂക്കളിൽ  വിടര്‍ന്നു വിലസി നിൽ ക്കുന്ന കൊന്ന മരങ്ങൾ
എന്റെ പൊന്നലുക്കുകൾ  കണ്ടോ  ??എങ്ങിനെ ഉണ്ട് ?
ഞാൻ സുന്ദരി അല്ലെ 
എന്നൊക്കെ അവൾ  നമ്മോടു ചോദിക്കുന്നുണ്ട്..
വിഷുവിനെ കുറിച്ച് ഏറ്റവും ദീപ്തമായ ഓർമ്മ മറ്റൊന്നാണ് 
വിഷു പ്പുലരിയിൽ രാവിലെ നാലു മണിക്ക്
അമ്മയുടെ പരു പരുത്ത വിരലുകൾ  കണ്ണുകൾ  മൂടി പടിഞ്ഞാറേ മുറിയിൽ  നിന്നും ഉമ്മറത്തേക്കുള്ള നടപ്പാണ്..
അമ്മ എന്നെ തൊടുന്നത് അപൂർവ്വം ആണ്..
അമ്മയുടെ വിരലുകൾക്ക് തലേന്ന് കുപ്പിയിലാക്കിയ അച്ചാറിന്റെയും,മുല്ലപൂവിന്റെയും ഒരു സമ്മിശ്ര ഗന്ധം ആണ്.
മനസ് കിടന്നു വെമ്പുകയാണ് ഇറയത്തെ വർണ പ്രപഞ്ചം കാണാൻ .
.രാത്രി കണി ഒരുക്കി  വിളക്കിൽ  ഒരെണ്ണത്തിൽ ഒരു തിരിയിട്ടു  ഒന്ന് കത്തിച്ചു കെടുത്തി വൈക്കും..
അത് പോരല്ലോ
രാവിലെ  എല്ലാ നില വിളക്കും തേച്ചു മിനുക്കി തിരിയിട്ടു കത്തിച്ചു വച്ചേക്കും..
കൃഷ്ണന്റെ മുഖം ഉള്ള ഒരു ഫോട്ടോ,
പഴുത്ത മനോഹരമായ ഒരു ചെറു ചുവന്ന വെള്ളരിക്ക

കണി വെയ്ക്കാൻ  ഉള്ള വെള്ളരിക്ക നമ്മൾ  നേരത്തെ കണ്ടു വച്ചിട്ടു ണ്ടാവും..
നന്നായി പഴുത്ത ഒരു കൊച്ചു വെള്ളരിക്കയാണ് വേണ്ടത്..
അതില്‍ കണ്‍മഷി  കൊണ്ട് കണ്ണും മൂക്കും എല്ലാം വരച്ചു.
ചെവിയുടെ ഭാഗത്ത് രണ്ടു ഈര്‍ക്കില്‍ കഷണം കുത്തി അതില്‍ ഒരു കമ്മലും ജിമുക്കിയും ഇട്ടു..
പിന്നെ കഴുത്തിന്റെ ഭാഗത്ത്തു രണ്ടു ഈര്‍ക്കില്‍ കുത്തി മാ ലകളും,ഇടുവിച്ചു,അമ്മയുടെ കസവു നേര്യതിന്റെ സ്വര്ന്ന ഭാഗം മാത്രം ചുരുക്കാകി തല വഴി  ഒരു തൊപ്പിയും ഇട്ടു നവ വധുവിനെ പോലെ 
വെള്ളരി പെണ്ണ് അങ്ങിനെ സുന്ദരിയായി ഇരിക്കുകയാവും..

വലിയ ഉരുളിയിൽ മഞ്ഞ നിറമാർന്ന 
നന്നായി  പഴുത്ത മാമ്പഴം,
ചുവന്ന ചെത്തി പൂവ്,
നല്ല കൊന്ന പൂക്കൾ  ..
മൊട്ടുകൾ കനത്തിൽ ചേര്‍ത്തു കെട്ടിയ മുല്ല പ്പൂ മാല..
വീട്ടിലെ മുല്ലയിൽ  നിന്നും  പറിച്ചു കോർത്തത്
അതിന്റെ ഹൃദ്യ സുഗന്ധം മുറി മുഴുവൻ  പരന്നിരിക്കും..
കുറെ മുല്ല മൊട്ടുകൾ  വെറുതെ ഇട്ടിരിക്കും..
വലിയ ഒരു ഓട്ടു ഉരുളിയാണ് കണി വൈക്കാൻ എടുക്കുന്നത് 
തലേന്നത് പുളിയും ചാരവും ഇട്ടു തേച്ചു തേച്ചു വെളുപ്പിച്ചി ചിട്ടുണ്ടാവും
നവ ധാന്യങ്ങള്‍
എല്ലാം അടുക്കിയിരിക്കും
അമ്മയുടെ കസവ് നേരിയതു മടക്കി കസവ് പുറമേ കാണുന്ന വിധം ചുറ്റി ഒതുക്കി കൃഷ്ണന്റെ ഫോട്ടോയുടെ ചുറ്റും വച്ചിരിക്കും..
കൃഷ്ണന് ഒരു സ്വർണ്ണസ്വര്‍ണ തലേ ക്കെട്ട് .
അമ്മ എന്റെ കണ്ണ് മുറുകെ അടച്ചു പിടിചിടുണ്ടാവും..
കണി യുടെ മുന്‍പില്‍ കൊണ്ട് പോയി നിര്‍ത്തിയിട്ടു കണ്ണിലെ കയ്യെടുക്കും
അനേകം വിളക്കുകളുടെ , നെയ്‌ ത്തിരികളുടെ പ്രഭയിൽ  ഒരു വർണ പ്രപഞ്ചം തന്നെ മുന്‍പിൽ 
കണ്ടാലും കണ്ടാലും മതി വരില്ലാ..
വലിയ ഒരു കൂട്ട് കുടുമ്പം ആണ് ഞങ്ങളുടേത് ..ഓരോ മുറിയിലും ഒരു കുടുമ്പം ഉണ്ടാകും
 അച്ഛനും അമ്മയും കൂടി അവരുടെ മക്കളെ കണ്ണ് തുറക്കാതെ പുറത്തു കൊണ്ട് വന്നു കണി കാണിക്കാൻ ഉള്ള ശ്രേമങ്ങള്‍ കേള്‍ക്കാം..
അച്ഛാ ..അമ്മ എന്റെ കണ്ണ് കുത്തി പൊട്ടിച്ചെന്നാ തോന്നുന്നേ..
എനിക്കിപ്പോ പോയി കണി കാണണം..ഞാൻ ഒന്നും തട്ടി കളയില്ല
എന്നെല്ലാം കേള്‍ക്കാം
എല്ലാവരും വന്നു കണി കണ്ടു കഴിഞ്ഞാൽ പിന്നെ 
കണിയുടെ ഉരുളി ചുവന്നു ഒരു പുരുഷനും മുന്നിൽ  നിലവിള ക്കുകളുമായി   
ഞാങ്ങൾ  സ്ത്രീകളും പിള്ളേരും പുറത്തു ഇറങ്ങും
 മാവും പ്ലാവും കണി കാണേ 
തെങ്ങും കവുങ്ങും കണി കാണേ  
പോത്തും പശുവു കണി കാണേ.
പട്ടി പൂച്ച കണി കാണേ..
എന്നിങ്ങനെ സകല ജന്തുക്കളെയും മരങ്ങളെയും രാവിലെ തന്നെ കൊണ്ട് പോയി കണി കാണിക്കും..
അന്നതിന്റെ ആവശ്യം മനസിലായില്ലെങ്കിലും പിന്നീട് വലിയ പരിസ്ഥിതി പ്രേമി ആയപ്പോൾ ആ ഗ്രാമീണ ചടങ്ങിന്റെ അന്തസ്സത്ത മനസിലായി 
പറമ്പിലെ മരങ്ങളെയും തൊഴുത്തിലെ പശുവിനേയും തുല്യമായി സഹ ജീവി എന്ന് കരുതി ആദരിച്ച ഒരു ശുദ്ധ ഗ്രാമീണത.നമുക്കെന്നോ കൈ മോശം വന്നു പോയി ക്കഴിഞ്ഞു എന്നതാണ് വാസ്തവം 
കണി ഉമ്മറത്തു തിരികെ വച്ച് കഴിഞ്ഞാൽ  
പിന്നെ അമ്മയുടെ കൈനീട്ടം കൊടുക്കല്‍ ആണ്..
ഓരോരുത്തർക്കും അവരുടെ ഗ്രേഡ് അനുസരിച്ചാണ്..
എനിക്ക് അത് വെറും ഒരു രൂപ ആയിരുന്നു
കൂടെ അമ്മ ഒരു സ്വർണ നാണയവും തരും..
അത് തിരിച്ചു കൊടുക്കണം..
ഒരു പിടി ധാന്യങ്ങളും,ഒരു പിടി പൂവും അതിൽ  ഒരു സ്വർണ നാണയവും ,ഒരു ഒറ്റ രൂപാ തുട്ടും
തുട്ടു എടുത്തു ബാക്കി എല്ലാം തിരികെ കൊടുക്കണം
ചേട്ടന്മാരും ചേച്ചിമാരും എല്ലാം വിഷു ക്കൈ നീട്ടം തരും..
അത് പിന്നത്തെ കൊല്ലത്തേക്കുള്ള ഒരു കരുതൽ  ധനം ആണ്
കൊണ്ട് പോയി മേശയിൽ സൂക്ഷിച്ചു വയ്ക്കും
അപ്പോഴേക്കും കുട്ടികൾ  പടക്കം പൊട്ടിക്കാൻ  ഉള്ള ശ്രേമം ആയി..
മുറ്റത്തെ കൂവളത്തിൽ  ഒരു മാല പ്പടക്കം കെട്ടി തൂക്കി അത് പൊട്ടിച്ചാ ണ്  തുടക്കം 

ഞങ്ങൾ  ഉണർന്നെടാ ,,
ചുണ ഉണ്ടെങ്കില്‍ പോരിനു വാടാ
എന്നാ അയല്‍വക്കത്തെ കുട്ടികളോടുള്ള ഒരു പോര്‍ വിളിയാണ്..ആ മാല പ്പടക്കം 
ആണുങ്ങള്‍ എല്ലാം ഗുണ്ട് ,അമിട്ട് വാണം തുടങ്ങിയ അന്താരാഷ്ട്ര യുദ്ധ സന്നാഹങ്ങളും ആയി പാടത്തേക്കും,
ഏറു പടക്കം,കമ്പിത്തിരി,പൂത്തിരി ,ചക്രം തുടങ്ങി ലഘു ആയുധങ്ങളുമായി ഞങ്ങൾ  പെണ്ണുങ്ങൾ  വീട്ടു മുറ്റത്തും ഇറങ്ങും 
കുരവ പ്പൂ  കത്തിക്കുന്നതിന് മുന്‍പ് എല്ലാവരെയും വിളിക്കും..
പാടത്തെ ചേട്ടന്മാർക്ക് കൂടി കാണണമല്ലോ
കുഴിഞ്ഞ കവിടി പിഞ്ഞാണത്തിൽ  ആണ് ചക്രം കത്തിക്കുക..
നിലത്തു കത്തിച്ചാൽ  അത് മുഴുവൻ  കത്തിയില്ല എന്ന് വരും
കവിടി പാത്രത്തില്‍ കിടന്നു ചക്രം കറങ്ങുന്നതിന്റെ ഭംഗി അപാരം തന്നെ
എല്ലാവരും പടക്ക ഭ്രാന്തന്മാർ  ആയതിനാൽ ..
ഒരോം ചേട്ടനും ചേച്ചിയും നല്ല ഒരു തുക മുടക്കി ഒരു പടക്കപ്പൊ തിയുമായെ വിഷുവിനു വീട്ടിൽ വരൂ..
വളരെ അഭിമാനത്തോടെയാണ് ആ പൊതി പുറത്തെടുക്കുക,..
ഞാൻ  മേടിച്ചായിരുന്നല്ലോട
പിന്നെ നീയെന്തിനാ മേടിച്ചേ എന്ന് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും മര്യാദ പറയും..എങ്കിലും..
ഇത് കൊണ്ട് നേരം വെളുക്കും വരെ കത്തിക്കാൻ  തികയുമോ എന്നാവും എല്ലാവർക്കും എന്നിട്ടും ഉള്ളിൽ ശങ്ക
ഭാനു ഒരു ആയിരം രൂപ പൊടിചിടുണ്ടാവും,ഭ്രാന്തന്‍,
അവനു എന്തിന്റെ കേടാ എന്ന് വലിയേട്ടന്‍ ഒട്ടൊരു അഭിമാനത്തോടെ
മൂത്ത ചെടത്തിയമമയോട് പറയും..
എന്നാൽ  അവന്മാർ  കൊണ്ട് വന്നില്ലെങ്കിൽ  മോശമാവുമല്ലോ എന്ന് പറഞ്ഞു തലേന്ന്
അത്രയും തന്നെ തുകക്ക് വാങ്ങി വീട്ടിൽ  കരുതിയിടുണ്ടാവും കാരണവര്‍ എന്നത് സത്യം..
ചേച്ചിമാരും ഇതിൽ  ഒട്ടും മോശമല്ല
അവർ  വാങ്ങിയത് തികഞ്ഞില്ലെങ്കിലോ..ഭർത്താക്കന്മാർ  കുടുമ്പത്തെ കുറിച്ച് എന്ത് കരുതും എന്ന വിചാരത്തിൽ പടക്ക ഭ്രാന്തികളായ അവരും ഒരു വലിയ പൊതി കൊണ്ട് വരും..
എല്ലാം ചൊരിഞ്ഞിട്ടു അടുക്കി പെറുക്കി തരം തിരിച്ചു ഓരോരുത്തരുടെയും വയസിനു ചേർന്ന രീതിയിൽ  വിതരണം ചെയ്യുക കുഞ്ഞോപ്പയാണ്
ആർക്കും അപകടം പറ്റാതെ എല്ലാവരുടെയും മേൽ  കണ്ണ് വച്ച് വീട്ടിലെ പെണ്ണുങ്ങളും ഒപ്പം തന്നെ യുണ്ടാവും..
കുട്ടികളുടെ ആവേശ തിമിർപ്പിൽ  ആണുങ്ങൾ  ഒന്നും കത്തിക്കാൻ  മിനക്കെടില്ല..
ഏറു പടക്കം എറിയാൻ  കുട്ടികളെ പരിശീലിപ്പിക്കുക വലിയ കളി ആണ്
ആദ്യം കുഞ്ഞി കയ്യിൽ  പടക്കം പിടിച്ചു ആഞ്ഞിലി തിരിയുടെ അറ്റം കത്തിച്ചു അതിൽ  മുട്ടിച്ചു എറിയാൻ  ശീലിപ്പിക്കും
അച്ഛൻ ചേര്‍ത്തു പിടിചിടുണ്ടാവും
അവനെ കൊണ്ട് എറിയിക്കും
നാലഞ്ചു പടക്കം എറിഞ്ഞു കഴിഞ്ഞാൽ അങ്ങിനെ അങ്ങിനെ അച്ഛന്റെ മടിയില്  വച്ച് എറിഞ്ഞു കഴിഞ്ഞാൽ പിന്നെ അവൻ  ബിരുദം എടുത്തു..
പിന്നെ പതുക്കെ ഓരോന്നായി കത്തിച്ചു ,വിറയ്ക്കുന്ന വിരൽ കൊണ്ട് ആഞ്ഞു ഏറിയും
പലതും  കത്താതെ പോയി മുറ്റത്തു വീഴും..
തൃശ്ശൂർ  പൂരത്തിലെ വെടിക്കെട്ടുകാരന്റെ ഗമയിൽ  പിന്നെ അവൻ  പടക്കം വലിച്ചെറിഞ്ഞു തുടങ്ങും..
പകുതിയേ കത്തിയിട്ടുണ്ടാവൂ
എങ്കിലും ഒരു ചെറുക്കനെ ധീരനാക്കിയതിന്റെ ഗമയുമായി അച്ഛനും..എന്റെ മോൻ മിടുക്കൻ ന ആയി എന്ന് കരുതി വെളുക്കെ ചിരിച്ച ഒരമ്മയും..ഞാൻ അച്ഛനെക്കാൾ കേമൻ ആയി എന്ന് കരുതുന്ന ഒരു അഞ്ചു വയസുകാരനും കൂടി അവിടം നിറയ്ക്കും
പൊട്ടാതെ എറിഞ്ഞ പടക്കങ്ങൾ , രാവിലെ ഞങ്ങൾ  ചെന്ന് പെറുക്കി എടുക്കും
ഒരു മാല പ്പടക്കം. രണ്ടു ഗുണ്ട്..അതങ്ങ് ചെല്ലുമ്പോഴേക്കും പാടത്തിന്റെ മറു കരയിൽ  ഉള്ളവർ  ഉണർന്നിരിക്കും
അവിടുന്ന് ഒരു വാണം ഇങ്ങു ചീറി പാഞ്ഞു വരും..
അത്രക്കായോ
എന്നാ മട്ടിൽ  ഇവിടുന്നു ഒരു വാണം അനന്ത വിഹായസ്സിലേക്ക് ഉയരും
അതിനു അനുബന്ധം എന്നാ മട്ടിൽ  ഒരു ഗുണ്ടും കൊടുക്കും ..
കണ്ടോടാ എന്നാ മട്ടിൽ 
ഒരു മാസം മുമ്പേ  മലയ്ക്കപ്പുറത്തെ കൊല്ലന്മാരുടെ പറമ്പിലെ വിശറി പനയുടെ ഒരു ഓല വെട്ടി വാങ്ങി വാട്ടി ഉണക്കി പടക്കം കെട്ടൽ  ആരംഭിച്ചിട്ടുണ്ടാവും..
വെടി മരുന്നും തിരിയും ഉണ്ടാക്കി പടക്കം കെട്ടി മച്ചിൽ  സൂക്ഷിക്കും 
വലിയ ഗുണ്ടുകളും,തയ്യല്‍ക്കാരൻ  ദാമുവിന്റെ അടുത്ത് നിന്ന് വാങ്ങിയ നൂലുണ്ടയുടെ കുഴലിൽ  ചെയ്ത സ്വദേശി വാണങ്ങളും ആയി പിള്ളേര്‍ സെറ്റ് (പത്തിനും ഇരുപതിനും ഇടയ്ക്കു പ്രായമുള്ളവർ )വിഷുവിനെ കാത്തിരിക്കുകയാവും
അങ്ങോട്ടും ഇങ്ങോട്ടും വാനം കത്തിച്ചും പൂത്തിരി കത്തിച്ചു അയല്ക്കാരെ കാണിച്ചും ഒക്കെ ..ഇരിക്കുമ്പോൾ നേരം വെളുക്കാൻ തുടങ്ങും
തലേന്ന് വൈകി ഉറങ്ങിയതും,രാവിലെ നേരത്തെ ഉണർന്നതും..
 നേരം വെളുക്കുമ്പോഴേക്കും എല്ലാവരും ഉറക്കം തൂങ്ങാൻ തുടങ്ങും 
അങ്ങിനെ 
ഒരു വിഷു ദിനം ആരംഭിക്കുകയായി
ആ പത്തു വയസുകാരിയുടെ നിഷ്കളങ്കത നിറഞ്ഞ
 സ്വപ്നം കാണുന്ന മിഴികൾ   എന്റേത് തന്നെയാണോ 
അറിയില്ല 

തെളിച്ചവും,
പ്രകാശവും 
സന്തോഷവും,
കാത്തിരിപ്പും..
ഒത്തിരി ഒത്തിരി പ്രതീക്ഷകളും ആയി വിഷു ഇപ്പോഴും നമ്മെ മോഹിപ്പിക്കുന്നു