സത്യന്‍ അന്തികാട്
ലളിതവും സുന്ദരവും ആയ ഒരു മനോഹര സിനിമ
എന്നെ ഇതിനെ കുറിച്ച് പറഞ്ഞു കൂടൂ
സത്യന്‍ അന്തികാട് എല്ലായ്പ്പോഴും നല്ല സിനിമകളെ കുറിച്ച് എഴുതുന്ന ഒരു നല്ല സംവിധായകന്‍ ആണ്..
കൊലപാതക്ങ്ങലോ ..കൊല്ലയോ കൊലയോ രാഷ്ട്രീയ അതി പ്രസരമോ തീണ്ടാത്ത ശുദ്ധ സിനിമകള്‍..
ഇതും അങ്ങിനെ തന്നെ
നാടകീയമായ് ഒത്തിരി മുഹൂര്തങ്ങള്‍ക്ക് ശേഷം
വിദ്യ തന്റെ കമിതാവായ കീ ബോര്‍ഡ് വായിക്കുന്ന മുസ്ലിം യുവാവിന്റെ കൂടെ പോവുകയാണ്..
രണ്ടു കുടുമ്പങ്ങളും അവരെ ഉപേക്ഷിക്കുന്നു..
ഒരു കുഞ്ഞും ആയി ജീവിക്കുന്ന അവരുടെ ജീവിതം ഒരു രാത്രിയില്‍ തകിടം മറിയുകയാണ്..
അനാധയാക്കപെടുന്ന ഒരു അമ്മയും കുഞ്ഞും..
സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കപെട്ട അവള്‍..
കൊച്ചു കുട്ടിയുമായി റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറക്കം ആരംഭിക്കുകയാണ്..
ലളിത മനസ്കനായ ഒരു ഓട്ടോ ഡ്രൈവര്‍ (ജയറാം)aayi അവള്‍ ചങ്ങാത്തത്തില്‍ ആവുന്നു..
അങ്ങിനെ ഒരു ചേരിയിലെ വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ അവളും കുഞ്ഞും എത്തി പെടുകയാണ്..
സ്നേഹത്തിന്റെ നന്മയുടെ ഒരു ചെറിയ ലോകം അതില്‍ അവളും കുഞ്ഞും ആണ്ടു മുങ്ങി പോവുകയാണ്
കൂട്ടായ്മയുടെ മനോഹര സന്ദേശം നമുക്ക് നല്‍കുന്ന ഒരു മത നിരപേക്ഷ ചിത്രം കൂടിയാണിത്
ഇളയ രാജയുടെ സംഗീതം എന്തോ അത്ര ഹൃദയവര്‍ജകം ആയി തോന്നിയില്ല..
മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഈണങ്ങള്‍ ഒന്നും തന്നെ ഇല്ല വീണ്ടും കേള്‍ക്കാന്‍ ഹൃദയം മോഹിക്കുന്ന ഒരു പാട്ട് പോലും ഇല്ല ഇതില്‍
നല്ല പാട്ടുകള്‍ ഉള്ള സിനിമകള്‍ കാണാന്‍ കൊതി ആയി തുടങ്ങി എന്നതാണ് സത്യം
നെഞ്ചു പിടക്കുന്ന ചില മനോഹര രംഗങ്ങള്‍ കൂടിയുണ്ട് ഈ സിനിമയില്‍
കീ ബോര്‍ഡ് വായിക്കുന്ന സ്വരം കേള്‍ക്കുമ്പോള്‍പപ്പാ മരിച്ചതോര്‍ക്കാതെ കുഞ്ഞു പപ്പാ എന്ന് വിളിച്ചു ഓടി വരുന്ന രംഗം നമ്മളെ വല്ലാതെ ചലിപ്പിക്കും
നല്ല തമാശ രംഗങ്ങളും ഉണ്ട് കൂടെ..
നമ്മളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ
എന്നാലും മമതയുടെ make അപ്പ് ഉം മുടിയും ആദ്യം മുതലേ നമ്മളെ മടുപ്പിക്കും..
ചേരിയില്‍ താമസിച്ചപ്പോള്‍ എട്ടു ലെയര്‍ make upഅഞ്ചായി കുറഞ്ഞു എന്ന് മാത്രം..
നാട്ടില്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍ കുട്ടികള്‍ തീരെ ഇല്ലാതായോ എന്ന് നമ്മള്‍ ഓര്‍ത്ത് പോകും..
ഇവരെയെല്ലാം അഭിനയിപ്പിക്കുന്ന കാണുമ്പോള്‍
മുഖത്ത് ഭാവം വരാന്‍ ആ നടി നമ്മുടെ ഉദയനാണ് താരം സിനിമയിലെ ശ്രീനിവാസനെ പോലെ ആളെ വൈകേണ്ടി വരും എന്ന് മാത്രം
പിന്നെ നയന്‍ താരയെ കൊണ്ട് വന്നില്ലല്ലോ എന്ന് സമാധാനിക്കാം
അല്ലെങ്കില്‍ നമ്മുടെ ലളിത ജയറാമിന് കാണിച്ചു കൊടുക്കുന്ന പോലെ ഒരു നിമിഷം കൊണ്ട് കണ്ണ് നിറക്കുന്ന ആ അഭിനയം പഠിപ്പിച്ചാലും മതി .
ജയറാം ഒരു വിധം ഒപ്പിച്ചു പോയി എന്ന് പറയാം..
ആരും ഒരു മനോഹര അഭിനയ മുഹൂര്‍ത്തം കൊണ്ട് നമ്മളെ മന്ത്ര മുഗ്ധര്‍ ആക്കില്ല
ഇന്നസെന്റ് ,ലളിത മാമു കോയ , അസിഫ് അലി , ലക്ഷ്മി പ്രിയ , ശ്രീജിത്ത് രവി ചെമ്പില്‍ അശോകന്‍ ഇവരാണ് മറ്റു സഹ താരങ്ങള്‍
ആരുടേയും അഭിനയം അത്ര സുഖമായില്ല എന്ന് തന്നെ പറയേണ്ടി വരും
വേണു വിന്റെ എന്നാല്‍ ഒന്നാം തരം തന്നെ
നയന മനോഹരമാണ് രംഗങ്ങള്‍..ചടുലവും അനുഭവ ഭേദ്യവും ആയ എഡിറ്റിംഗ്..
നല്ല കഥ..നന്നായി തന്നെ പറയുകയും ചെയ്തു
മൊത്തത്തില്‍ ഒരു നല്ല ചിത്രം
സംഗീതം ഇളയരാജ
ഗാനങ്ങള്‍ വയലാര്‍ ശരത് ചന്ദ്ര വര്‍മ .
.
.
:) thanks !
മറുപടിഇല്ലാതാക്കൂ