ഒരു ജന്മ ദിനത്തില്‍ എന്തിരിക്കുന്നു
.എനിക്ക് ഒരിക്കലും അതിന്റെ വില അറിയുമായിരുന്നില്ല..
അച്ഛനും അമ്മയ്ക്കും വളരെ വളരെ വൈകി ഉണ്ടായ ഒരു മകള്‍..
അമ്മയുടെ പത്താമത്തെ പ്രസവം..
അമ്മ മരിച്ചു പോയേക്കും എന്ന പേടി എല്ലാവര്ക്കും ഉണ്ടായിരുന്നു..
വല്ലാതെ അമ്മ വിഷമിക്കുകയും ചെയ്തു
അങ്ങിനെ ഉണ്ടായ ഒരു കറുത്ത കുട്ടി .
ജനിച്ചു നാലാം കൊല്ലം അച്ഛനും മരിച്ചു..
കെട്ടിക്കാതെ അഞ്ചു പെണ്‍ മക്കള്‍..
ഒരു പ്രൈമറി സ്കൂളില്‍ അധ്യാപകന്‍ ആയ ഒരു ചേട്ടന്‍..
കയ്യിലെ പണം മുഴുവനും പാടത്തും പറമ്പിലും കൃഷി എന്ന പേരില്‍ കളഞ്ഞു
ജീവിക്കാന്‍ വലയുന്ന ഒരു കുടുമ്പം..
എനിക്ക് തോന്നിയിട്ടുണ്ട് വീട്ടിലെ രണ്ടു പോത്തുകള്‍ക്കും പശുവിനും എന്നെക്കാള്‍ പ്രാധാന്യ ഉണ്ടെന്നു..
അവരെ കൊണ്ട് എന്നെക്കാള്‍ പ്രയോജനം വീട്ടിനുണ്ടായിരുന്നു എന്നത് കൊണ്ടാവാം..
അല്ലെങ്കില്‍ അനാഥത്വം..
അതിന്റെ ഊതി വീര്‍പ്പിച്ച കൌമാര കാല മുഖം
ഇരുണ്ട കണ്ണാടിയില്‍ കൂടി നോക്കിയിട്ടാവാം..
വീട്ടിലെ ഓരോ മുറിയിലും ഒരു കുടുമ്പം ആണ്..ഒരു ചേട്ടനോ ചേച്ചിയോ..അവരുടെ മക്കളോ കുടുമ്പമായി കഴിയുന്ന സ്വര്‍ഗം..
അവര്‍ ഓമനയോടെ സ്നേഹത്തോടെ അവരുടെ മക്കളെ വളര്‍ത്തുന്നത് ഒരു അഞ്ചു വയസുകാരി പത്തു വയസുകാരി നിസാഹയതയോടെ കണ്ടു വളരുകയായിരുന്നു..
അവര്‍ ആരും അവളെ തല്ലിയിട്ടില്ല..അപമാനിചിട്ടില്ല..നിന്ദിച്ചിട്ടില്ല..
എന്നാല്‍ ആര്‍ക്കും അവളെ വേണ്ടായിരുന്നു..
ആരും അവളുടെതല്ലായിരുന്നു..
അവര്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ അത് നോക്കി നോക്കി നില്‍കുന്ന ഒരു ചെറിയ പെണ്‍ കുട്ടി..
ഭക്ഷണതിനോടുള്ള കൊതിയല്ല..
അവര്‍ എത്ര സ്നേഹത്തോടെ വാരി കൊടുക്കുന്നു എന്നതാണ് നോക്കി നില്‍ക്കുന്നത് എന്ന് പറഞ്ഞു മനസിലാക്കാന്‍ അവള്‍ക്കറിയില്ലല്ലോ
വിവാഹം കഴിഞ്ഞു ഒരു കുഞ്ഞായപ്പോള്‍..
അവളുടെ ജന്മ ദിനം എത്ര കാത്തിരിക്കുന്നു എന്നറിഞ്ഞു ..
അതിനായി വളരെ മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങുന്നു..
അവളുടെ പതിനെട്ടാമത്തെ പിറന്നാളിന് കൊടുകേണ്ട സമ്മാനം പോലും എന്താണ് എന്ന് രണ്ടു വയസ്സില്‍ മനസ്സില്‍ ഉണ്ടായിരുന്നു
അതനുസരിച്ച് സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്ന്
ഒരു ഇരുപതു വയസ്സുള്ള അമ്മയുടെ മണ്ടത്തരം..
എന്നാല്‍ അതിനായി സമ്പാദിക്കാന്‍ തുടങ്ങിയിരുന്നു..
മക്കളുടെ ഓരോ ജന്മ ദിനവും സ്നേഹത്തിന്റെ ഒരു വലിയ ആഖോഷമാക്കാന്‍..
എനിക്ക് ഒരിക്കലും ലഭിക്കാതെ പോയ സ്നേഹം എന്റെ മക്കള്‍ക്ക്
ഒപ്പം മറ്റു കുഞ്ഞുങ്ങള്‍ക്ക് ആവോളം നല്‍കാന്‍ എന്നും ശ്രേമിച്ചിരുന്നു ..
അതിനു പകരം മക്കള്‍ വലുതായപ്പോള്‍ മനോഹരമായ ജന്മ ദിനങ്ങള്‍ പകരം നല്‍കി..
കൊച്ചു സമ്മാനങ്ങള്‍ തരാന്‍ അവര്‍ പണം സൂക്ഷിച്ചു വൈക്കുന്നത് അറിഞ്ഞതേയില്ല..
എന്ത് വേണം അമ്മക്ക് എന്നറിഞ്ഞു.സ്വന്തം എളിയ സമ്പാദ്യത്തില്‍ നിന്നും ..
ഭംഗിയുള്ള മുടി പിന്നുകളും എല്ലാം അവര്‍ കരുതി വച്ചു....
ഇപ്പോള്‍ നിങ്ങളുടെ എല്ലാം സ്നേഹം കാണുമ്പോള്‍..
മക്കള്‍ എതന്ന സ്നേഹം ആണ് ഓര്മ വരുന്നത്
ഒരു സ്വാര്‍ഥതയും ഇല്ലാതെ..
സ്നേഹം അല്ലാതെ മറ്റൊന്നും പകരം പ്രതീക്ഷിക്കാതെ ..
തരുന്ന ഈ സ്നേഹം ..
അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ എടുക്കുകയാണ്.
ഓര്‍മിച്ച ഈ ജന്മ ദിനത്തിന്..
ഒരായിരം നന്ദി .
.
touching one
മറുപടിഇല്ലാതാക്കൂtouching one
മറുപടിഇല്ലാതാക്കൂമനസ്സ് തൊടുന്ന എഴുത്ത്..
മറുപടിഇല്ലാതാക്കൂവളരെ മനോഹരം ആയ വിവരണം , മനസ്സില്‍ മായതെ മങ്ങാതെ നില്‍ക്ക്ന്നു ..
മറുപടിഇല്ലാതാക്കൂഇനിയും സന്തോഷകരം ആയ ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
Ndannarillya. Njan karanjupoyi!!! Aa jeevidathil eni vasantam maatram viriyattennu sarveshwaranod prarthikkanuto.
മറുപടിഇല്ലാതാക്കൂAde. Ade ndavu eni.
Nanmakal nernnukond
ഭയങ്കര ടച്ചിംഗ് !!!
മറുപടിഇല്ലാതാക്കൂchechi karayippikkalle
മറുപടിഇല്ലാതാക്കൂഎഴുതെണ്ടിയിരുന്നില്ല എന്ന് തോന്നുന്നു
മറുപടിഇല്ലാതാക്കൂനന്ദി വായിച്ചതിനും അഭിപ്രായം എഴുതിയതിനും..
എവിടെയോ ഒളിപ്പിച്ചു വച്ചിരുന്ന കൊച്ചു കൊച്ചു ദുഃഖങ്ങള്‍..
എങ്ങിനെയോ പുറത്തു ചാടിയതാണ്..അങ്ങ് മറന്നേക്കൂ
നിറകണ്‍കളോടെ എഴുതിയത് , അങ്ങിനെ തന്നെ അല്ലെ വായിച്ചു തീര്‍ക്കാനും പറ്റു...
മറുപടിഇല്ലാതാക്കൂഅനുഭവത്തിന്റെ തീചൂളകള്‍, പ്രതിഭകളെ വാര്‍ത്തെടുക്കുന്നു....