In Ghost House Inn
തമാശ ചിത്രങ്ങള്‍ കാന്നന്‍ ഉള്ള ശിശു സഹജമായ ഒരു കൌതുകം എനിക്കുണ്ട്.
ഇംഗ്ലീഷ് പേരുമായി ലാല്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു..
ഹരിഹരന്‍ നഗര്‍ മൂന്ന്നം ഭാഗം..
ഈ നാല് മധ്യ വയസ്കരുടെ കോപ്രായങ്ങള്‍ കാണേണ്ടി വരുമല്ലോ എന്നാ വിഷമത്തോടെയാണ് പക്ഷെ ചിത്രത്തിന് പോയത്
ആളുകള്‍ തിയെടരില്‍ കൂടി നില്‍ക്കുന്നില്ല
ചിത്രം ഗുണമില്ല എന്നാ പ്രാഥമിക നിഗമനം
എന്നാല്‍ മുഴുവന്‍ സീറ്റും ബുക്ക് ചെയ്തിരിക്കുകയായിരുന്നു..
മമ്മൂട്ടിയുടെയോ ലാലിന്റെയോ,പ്രത്വിയുടെയോ കാന്തിക സാന്നിധ്യം ഇല്ല
അതി സുന്ദരികള്‍ ആയ നായികമാര്‍ ഇല്ല
എന്നാല്‍ മനോഹരമായി കഥ പറഞ്ഞു ലാല്‍ നമ്മെ ഈ കുറവുകള്‍ എല്ലാം ഇല്ലാതാക്കി എന്നതാണ് വാസ്തവം
തോമസ് കുട്ടി പ്രേത വാസമുള്ള ഒരു കെട്ടിടം വിലക്കെടുജ്ജുന്നു
അതില്‍ ഒരാഴ്ച താമസിക്കാന്‍ കോട്ടുകാഎ എത്തുന്നു
ഓരോ നിമിഷവും പിരിമുറുക്കവും ആകാംക്ഷയും നിറഞ്ഞേ ഒരു ഒന്നാം തരം കഥയുടെ ചുരുള്‍ നിവരുകയാണ്..
പ്രേതം ..അവരെ കൊല്ലാതെ കൊല്ലുന്നു
അവസാനം പ്രേതത്തെ തോല്‍പ്പിച്ചു അവര്‍ തിരിച്ചു പോകുന്നു ശുഭ പര്യവസായി ആയ കഥ
നെടുമുടി വേണുവിന്റെ ക്ലാസ്സിക് അഭിനയം
ഈ ചിത്രത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഖടകം ആണ്
ജഗദീഷിന്റെ നിര്‍ത്താത്ത മണ്ടത്തരങ്ങളും
തമാശകളും ഇല്ലായിരുന്നെങ്കില്‍
കാണികളുടെ ഹൃദയം നിന്ന് പോകുമായിരുന്നു പല സന്ദര്‍ഭങ്ങളിലും
ചന്ദ്ര ഗ്രഹണം ..അപകടം നിറഞ്ഞ സന്ദര്‍ഭം..ജീവന്‍ വരെ പോയേക്കാം
നായകന്മാര്‍ പ്രേതത്തെ ഉച്ചാടനം ചെയ്യാന്‍ തന്നെ തീരുമാനിച്ചു..
അപ്പോള്‍ ജഗദീഷു ഭാര്യയോടു ഒരു ചോദ്യം ഉണ്ട്
നീ ഇന്‍ഷുറന്‍സ് പ്രീമിയം അടചായിരുന്നോ
ഉവ്വ ചേട്ടാ
സങ്കടത്തോടെ
നീ ഇതെല്ലാം മുന്നേ കൂട്ടി കണ്ടാരുന്നല്ലേ
തുടങ്ങി..
ജഗദീഷു വായു തുറന്നാല്‍ നമ്മള്‍ ചിരിച്ചു പോകും
വാതില്‍ തുറക്കാന്‍ വൈകിയപ്പോള്‍ തമിള്‍ വണ്ടി ഡ്രൈവര്‍ പുറകോട്ടു ഓടി , മുഴുവന്‍ ശക്തിയും സംഭരിച്ചു മുന്നോട്ട് ഓടി വന്നു കതകു ചവിട്ടി പൊളിക്കുന്ന ഒരു രംഗം ഉണ്ട്
മുകേഷ് കൃത്യം ആ സമയത്ത് തന്നെ വാതില്‍ തുറക്കുകയും..നെഞ്ചില്‍ തന്നെ ഒരു നൂറു ടോണ്‍ കേവ് ഭാരമുള്ള ഒരു ചവിട്ടു കിട്ടുന്നുണ്ട്
മുകേഷ്,സിടിക്ക് ,അശോകന്‍ ഇവര്‍ നന്നായി അഭിനയിച്ചു.
ലക്ഷ്മി റായുടെ നൃത്തവും നന്നായി..
രാധികയുടെ തര്പ്പന്‍ അഭിനയം തന്നെ
മറക്കില്ല നമ്മള്‍ ആ നടിയെ
ചിത്ര സന്നിവേശവും ക്യാമറയും കൊള്ളാം എന്നെ പറയാന്‍ കഴിയൂ
ഒരു ഡോകുമെന്ടരിയില്‍ നിന്നും ഒരു സിനിമയെ മാറ്റി നിര്‍ത്തുന്നത് പലപ്പോഴും നല്ല ക്യാമറ മാന്‍ ആണ്..
ഇവിടെ കഥ പറയാന്‍ സംവിധായകനെ സഹായിക്കുക എന്നല്ലാതെ..
പാവം ക്യാമറ ക്കാരന് മറ്റൊരു ജോലിയും ഇല്ലായിരുന്നു എന്ന് തന്നെ പറയേണ്ടി വരും
പാട്ടുകള്‍..
എന്താണപ്പാ ഇത്..
നായകന്മാര്‍ സ്വപ്നം കാണുന്നത് തമിള്‍ പാട്ടില്‍..
അതാണിപ്പോ നന്നായെ
പിന്നെ മലയാളം
പാട്ടുകള്‍ ഉണ്ട്..
അത് കാണുകയും കേള്‍ക്കയും ചെയ്തു
അതിനപ്പുറം ഒന്നും ഇല്ല..
സംവിധാനം
എന്നിലെ സിന്ക്ക് പറയുന്നത് ഇത് ഏതോ ഇംഗ്ലീഷ് കഥ പോലെ തന്നെ ഉണ്ടെന്നാണ്..
എന്നാല്‍ നമുക്കതില്‍ ഒരു വിരോധം തോന്നേണ്ടതില്ല
അത്ര മനോഹരമായി ലാല്‍ തന്റെ കടമ നിര്‍വഹിച്ചു
നല്ല ഒരു കഥ,നല്ല ശ്രദ്ധയോടെ സംവിധാനം ചെയ്തു
അവസാനം വരെ തമാശയും പിരിമുറുക്കവും ആകാംക്ഷയും നില നിര്‍ത്തി
അല്‍പ്പം പോലും നമ്മെ മുഷിപ്പിച്ചില്ല
നമുക്കായി ഒരു മഹാ അത്ഭുതം കാത്തു വൈക്കുകയും ചെയ്തു
സ്വയം അഭിനയിച്ചില്ല എന്നാ മാന്യത കൂടി ലാല്‍ കാട്ടി
മൊത്തത്തില്‍ അടി പൊളി പടം
ലാല്‍ creation
സിദ്ദിക്ക് , മുകേഷ് , ജഗടിഷ് , അശോകന്‍ , നെടുമുടി വേണു , കൊച്ചു പ്രേമന്‍ , ഹരിശ്രീ അശോകന്‍ , മോഹിനി , ലെന , രാധിക , റീന
സംഗീതം : അലക്സ് പുല്‍
ഗാനങ്ങള്‍ : ബിച്ചു തിരുമല
ക്യാമറ : വേണു
എഡിറ്റിംഗ് : V. സാജന്‍
ആര്‍ട്ട് : പ്രശാന്ത് മാധവ
നിര്‍മാതാവ് : ലാല്‍ ജോസ്
സംവിധാനം : ലാല്‍
|
|
ഹോ...ഒരു പേടി ഉണ്ടായരുന്നു. അപ്പം പടം രക്ഷപെടും അല്ലെ ?
മറുപടിഇല്ലാതാക്കൂനാല് പേരും നമ്മുടെ സ്വന്തം ആണ്.
സുഹൃത്തേ,
മറുപടിഇല്ലാതാക്കൂനല്ല വിവരണം . പക്ഷെ നിറയെ അക്ഷര തെറ്റുകള്‍ ആണല്ലോ .തിരുത്തുവാന്‍ ശ്രമിക്കൂ!.
puzhu
മറുപടിഇല്ലാതാക്കൂellaam theertthu
kappitthaan
padam nannayitundu
ആ പാവം ലാൽ ജോസിനെ എന്തിനാ ഇതിലെക്ക് വലിച്ചെഴച്ചത് തെറ്റി അടിച്ചതാവും അല്ലേ..
മറുപടിഇല്ലാതാക്കൂ