2019 ജനുവരി 13, ഞായറാഴ്‌ച

മതിലിനു നേരെ തിരിഞ്ഞു

മതിലിനു നേരെ തിരിഞ്ഞു

Facing the Wall

Janet Aalfs.

ചന്ത റോഡിൽ ഒരു ഹൃദയം
ആരോ തുരന്നെടുത്തു കൊണ്ട് ഇട്ടിരിക്കുന്നു
.അതിന്റെ ചൂട് മാറിയിട്ടില്ല
തുറന്നു കിടക്കുകയാണ്
ഒന്ന് മൂടിയിട്ടു പോലുമില്ല

പേടിക്കേണ്ട കാര്യമൊന്നുമില്ല
ഹാലോവീൻ ആഘോഷം നടക്കുമ്പോൾ
വഴിയരികിൽ ഒരു ഹൃദയം കിടക്കുന്നു
അത്രേള്ളൂ

പ്രാധാന്യമുള്ള ഒരു ഹൃദയം ആവില്ല
ഭയപ്പെടാനുമൊന്നുമില്ല
വിഷമിക്കാനും കാര്യമില്ല
വെറുമൊരു അനാഥ ഹൃദയമല്ലേ

നിങ്ങൾ വേറൊരു കാര്യം അറിഞ്ഞായിരുന്നോ

മരുഭൂമിയിലെ വിജനമായ നിരത്തു വക്കുകളിൽ
ഒന്നിന് പിറകെ ഒന്നായി കൊന്നു വലിച്ചെറിയപ്പെട്ട
പതിനേഴു സ്ത്രീ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്
വേശ്യകൾ ആയിരുന്നു അവരെല്ലാം

പോലീസും നിസ്സഹായരാണ്
മറ്റു വേശ്യകളെ ചോദ്യം ചെയ്തിട്ട് കാര്യമില്ല
അവർ നുണ പറയുന്നവരാണ്
ജീവിതത്തിനു ഉറപ്പില്ലാത്തവരാണ്
അത് കൊണ്ട് തന്നെ
ആരാണിത് ചെയ്തത് എന്ന് അവരോടു ചോദിച്ചു കണ്ടു പിടിക്കാൻ സാധിക്കില്ല
സാധിക്കില്ല എന്നല്ല
നമുക്കതിനു കഴിയില്ല എന്നതാണ് വാസ്തവം

വേശ്യകൾ നേരെ ചൊവ്വേ മറുപടി പറയില്ല..
പോലീസിനോട് പ്രത്യേകിച്ചും
പിന്നെങ്ങിനെ കണ്ടു പിടിക്കാനാണ്‌

എന്താണ് സംഭവിക്കുന്നത് എന്ന്
ആർക്കും അറിയില്ല
വേശ്യകളുടെ കാര്യം അറിയാമല്ലോ
ആരൂ വന്നു വിളിച്ചാലും അവർ കൂടെ പ്പോകും

സ്വന്തം വീട്ടിൽ
മര്യാദക്ക് തുണി ഒക്കെ ഉടുത്തു
തൻ കാര്യം നോക്കി ജീവിക്കേണ്ട സ്ത്രീകൾ
ഇങ്ങിനെ ഒക്കെ ചെയ്യുമ്പോൾ
ഇത് പോലെ എല്ലാം സംഭവിക്കും
ആർക്കു തടയാൻ കഴിയും

ഒന്ന് ഞങ്ങൾ പറയാം
ഈ പെണ്ണുങ്ങൾ
മര്യാദക്കാർ ആയിരുന്നു എങ്കിൽ
അടുത്ത ഇര ആരെന്നു ഞങൾ കണ്ടെത്തിയേനെ

ഒന്നെനിക്കു അറിഞ്ഞേ മതിയാവൂ

ഇരുപതു കൊല്ലം മുൻപ് നടന്ന ഒരു ബാങ്ക്കൊള്ളയിലെ പ്രതികളെ വരെ
സർക്കാരിനെ മറിച്ചിടാൻ ശ്രമിച്ചു എന്ന് ആരോപിച്ചു
നമ്മുടെ പൊലീസിന് കണ്ടെത്താൻ കഴിയുന്നുണ്ട്

ഒരു കോർപ്പറേറ്റ് മേധാവിയെ ആരെങ്കിലും ആക്രമിച്ചാൽ
ആ പ്രതിയെ ..അദ്ദേഹം സ്വന്തം സ്ഥാപനത്തിന്റെ
മുൻ വാതിലിൽ എത്തും മുൻപേ നമ്മുടെ പോലീസുകാർ പൊക്കിയിരിക്കും

കഷ്ടം എന്താണെന്ന് വച്ചാൽ
ഏതോ ഒരുത്തൻ
പതിനെട്ടു പെണ്ണുങ്ങളെ
ജീവനോടെ തൊലി പൂർണ്ണമായും ഉരിച്ചും .മുറിവേൽപ്പിച്ചും ,
ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റിയും
കൊന്നു റോഡിൽ തള്ളിയിട്ട്
ഒരു പെണ്ണിന്റെ ഹൃദയം തുരന്നെടുത്ത്‌
ചന്തയിൽ പ്രദർശനത്തിന് വച്ചിട്ടും

അയാൾ
സ്വന്തം കാറിൽ കയറി
ഒന്നും സംഭവിക്കാത്തത് പോലെ
വീട്ടിൽ പോയിരുന്നു ടിവി കാണുകയാണ്
അയൽക്കാരോട് സംസാരിക്കുകയാണ്.


ആ ഹൃദയം ഉപ്പിലിട്ട മാങ്ങ പോലെ ഏതോ
ഹോസ്പിറ്റൽ ജാറിൽ ഇപ്പോഴും പൊങ്ങി കിടക്കുന്നു

പതിനെട്ടു ശവ ശരീരങ്ങൾ
ആശുപത്രിയിൽ ശീതികരിച്ച മുറികളിൽ
നഗ്‌ന ശരീരത്തിൽ ഒരു ടാഗും തൂക്കിയിട്ട് കിടക്കുകയാണ്
അവക്കൊന്നും ആ ടാഗിലെ നമ്പർ അല്ലാതെ
ഒരു മേൽ വിലാസവുമില്ല

എനിക്കറിഞ്ഞേ മതിയാകൂ
എങ്ങിനെയാണ് ആ ഹൃദയം ചന്തയിൽ എത്തിയത്?
ആരാണ് ആ ഹൃദയം മുറിച്ചു മാറ്റിയത് ?
ആരുടെ ശരീത്തിൽ നിന്നാണ് ആ ഹൃദയം പറിച്ചെടുത്തത് ?

എന്റെ ആവശ്യം എന്താണ് പറയാം

മരിച്ച ഓരോ സ്ത്രീയുടെയും മേൽവിലാസം..
ഒരു കറുത്ത മതിലിൽ
തിളങ്ങുന്ന അക്ഷരങ്ങളിൽ കൊത്തി വയ്ക്കണം

ലോകത്തെല്ലാവർക്കും ആ മതിലിലെ കുറിപ്പുകൾ
കാണേണ്ടി വരണം
ആർക്കും അത് കാണാതെ ഇരിക്കാൻ ആവരുത്
,,,,,,,,,,,,,,,,,,,,,,,,,..............................
............................................

ജാനറ്റ് ആൽഫ്സ്
ഒരു അമേരിക്കൻ എഴുത്തുകാരിയാണ് .അമേരിക്കക്കാരുടെ ഏറ്റവും വലിയ ഭയം കവർച്ചക്കാരെയാണ്.പിന്നെ സ്ത്രീകളെ ഉപദ്രവിക്കുന്നവരെയും.നമുക്കൊന്നും സങ്കൽപ്പിക്കാൻ ആകാത്ത വണ്ണം സ്ത്രീ ശരീരങ്ങളോട് ക്രൂരത ചെയ്യാൻ മടിയില്ലാത്തവർ
അവിടുണ്ട് .കുഞ്ഞുങ്ങളെ കണ്ടില്ലെങ്കിൽ പിന്നെ നോക്കേണ്ട.അവർ ഓർഗൻ മാഫിയക്കാരുടെ കൈയിൽ ആയിക്കാണും
തനിയെ നടക്കാൻ ..പ്രത്യേകിച്ചും വിജന സ്ഥലങ്ങളിൽ നടക്കാൻ സ്ത്രീകൾ വളരെ ഭയക്കുന്നു
പതിനെട്ടു വയസിനു താഴെ ഉള്ളവരുടെ വേശ്യാവൃത്തി നിരോധിച്ചിട്ടുണ്ടെങ്കിലും ,അമേരിക്കയുടെ പല സംസ്ഥാനങ്ങളിലും മയക്കു മരുന്നുകൾ പോലും നിരോധിച്ചിട്ടില്ല

വേശ്യകൾ മിക്കപ്പോഴും മയക്കു മരുന്നുകൾ ഉപയോഗിക്കുന്നവരും ഏതെങ്കിലും മാഫിയ സംഘങ്ങളുടെ അടിമകളും ആയിരിക്കും
അമേരിക്കൻ വേശ്യകളുടെ..ലോകത്ത് എല്ലായിടത്തും ഉള്ള വേശ്യകളുടെ പ്രധാന പ്രശ്നം ഈ സാഡിസ്റ്റുകളുടെ ആക്രമണമാണ്
അമേരിക്കൻ പോലീസിന്റെ ..നമ്മുടെയും അങ്ങിനെ തന്നെ..പണമുള്ളവന്റെയും ഇല്ലാത്തവന്റെയും കാര്യങ്ങളിൽ കാണിക്കുന്ന ശുഷ്ക്കാന്തി ഇതിൽ എടുത്തു പറയാവുന്നതാണ്

ലോകത്തെമ്പാടും ഉള്ള സ്ത്രീകൾ
തങ്ങളുടെ വസ്ത്ര ധാരണ രീതി കൊണ്ടും
ജീവിത ശൈലി കൊണ്ടും
വില ഇരുത്തപ്പെടുന്നതും
അവഹേളിക്കപ്പെടുന്നതും
പാർശ്വവൽക്കരിക്കപ്പെടുന്നതും
ഈ കവിതയിലൂടെ
നമുക്ക് കാണാം
കേരളത്തിൽ മാത്രമല്ല ഈത്തരം ആക്രമണങ്ങൾ സ്ത്രീകളുടെ നേരിടുന്നത് അത്ഭുതകരമായ ഒരു യാഥാർഥ്യമാണ്

വിവർത്തനം അത്ര ഭംഗിയായിട്ടില്ല ക്ഷമിക്കുമല്ലോ

ശുഭ ദിനം

Facing the Wall

Janet Aalfs.
1. Someone found a heart

on market street not human
there’s really no cause
for alarm though a naked heart
warm on the sidewalk on halloween
is upsetting but not as bad as if
it were the organ of a valuable life
we don’t mean
one of the seventeen women found
strewn along desert highways
you can’t question whores their stories
aren’t reliable their lives aren’t stable
the reason we haven’t found a suspect
yet is that we can’t
get a straight answer out of anyone
and no one really knows
a slut she’ll go with whatever man
will take her you can’t trust women
like that to die when they’re supposed to
with their clothes on at a legal address
we think we’ve discovered the eighteenth

2. I want to know why

the fbi is so good at tracking down
bank robbers twenty years later charging them
with attempt to overthrow the government and
if the killer were out to slaughter corporation
presidents they’d nab him before he stepped
into the first lobby but they can’t find
a guy who hits on women one after the next
leaves them stripped to the bone
returns to his car job tv neighbors
like whoever left the heart on market street
now floating pickled in a hospital jar
silent as the eighteenth woman tagged
in a numbered refrigerator drawer no name address
important as she ever was


I want to know how that heart
arrived at market street who cut it out
of what body I want the names of every
thrown-away life engraved on a shiny
black wall then no one will be able to stand
anywhere in the world and not face it

2019 ജനുവരി 12, ശനിയാഴ്‌ച

മൃഗ ശിക്ഷകൻ

മൃഗ ശിക്ഷകൻ

വിജയലക്ഷ്‍മി

പെൺ കവിതകൾ


''ഭയമാണെനിക്കങ്ങയെ "
പുളയുന്ന ചാട്ട മിഴികളിൽ ,വിരൽ
 മുനകളിൽ ,ശിക്ഷാമുറകൾ ,ആർദ്രമോ 
ഹൃദയ? മെങ്കിലുമിതേറ്റു   ചൊല്ലുന്നു 
ഭയമാണെനിക്കങ്ങയെ 

വനത്തിലേക്കെന്റെ  വപുഃസ്സു പായുവാൻ 
 വിറയ്ക്കുന്നു ,പക്ഷേ നിറ  കൺ മുന്നിലീ 
ച്ചുവന്ന തീച്ചക്രം ,വലയത്തിന്നക -
ത്തിടം  വലം നോക്കാതെടുത്തു ചാടണം 
ഇതെത്ര കാലമായ് , പഠിച്ചു  ഞാൻ ,പക്ഷെ 
ഇടക്കെൻ തൃഷ്ണകൾ ,കുതറി ചാടുന്നു 

തണുത്ത ചന്ദ്രിക യുറഞ്ഞ  പച്ചില-
പ്പടര്പ്പിൻ ,കൂടാരം  ,പതുക്കെ  യോമലാൾ 
ക്ഷണിക്കുന്നു ,നേർത്ത മുരൾച്ച ,സാന്ദ്ര -
നിമിഷങ്ങൾ ,താന്ത ശയനങ്ങൾ ,ഇളം 
കുരുന്നുകൾ ,ചാടി ക്കളിക്കും മർമ്മരം 
പൊടുന്നനെ ചാട്ട ഉയർന്നു താഴുന്നു 
ഇടിമിന്നൽ കോർത്തു പിടയും വേദന 
അരുതു ,തീക്ഷ്ണമാം മിഴികൾ ശാസന 
പൊളിയുന്നൂ ,ദേഹമെരിയുന്നൂ ,തോളി- 
ലിടിഞ്ഞു താഴ്‌ന്നെന്റെ  അഭിമാനം ,ശബ്ദ -
മുയരാതുള്ളിൽ മുരളുന്നു ഞാനിങ്ങനെ 

ശിലാ മനുഷ്യന്റെ കഠിന നേത്രത്താ
ലുഴിയാതെന്നേ ,ഞാൻ മൃഗമാണെങ്കിലും 
മരുതിനി  ക്കാട്ടിൽ ക്കുടുങ്ങി ക്കൂടുവാൻ 
ഇരയെ കാൽച്ചോട്ടിലമർത്തി, പ്പല്ലുകൾ 
ത്തുടയ്ക്കുമ്പോഴകം നിറയും സംതൃപ്തി 
തെറിക്കും ചോരയാൽ മുഖം നനക്കുവാൻ 
തരിക്കയാണെന്റെ ,നഖവും ,ദംഷ്ട്രവും  
നിരന്നിരിക്കുവർ ,പലരാണെന്റെ,
 അവരെ കൊല്ലുവാൻ യുടൽ  ത്രസിക്കുന്നു 

പറയൂ ,പാവയോ മൃഗം ?മെരുങ്ങിയ -
ലടിമയെ ക്കണക്കൊതുങ്ങു മെങ്കിലും 
ഇടക്കിടക്കെന്റെ വന ചേതസ്സിലാ -
മൃഗ പൗരാണികൻ ,കുടഞ്ഞെണീക്കുന്നു 
അതി പുരാതന,ഇല ചാർത്തിൻ മേലെ 
കുത്തിപ്പൊൻ,സൂര്യനെ പിടിക്കാൻ ചാടുവോൻ 

കുനിയുന്നു കണ്ണുകളവന്റെ നോട്ടത്തിൽ 
തളരുന്നു ദേഹമവന്റെ ഹാസത്തിൽ  
തൊഴുതു പോകയാണവനെത്താണു ഞാൻ 
അരുത്  നോക്കുവാനീ,യതി തേജസ്സിനെ 
തൊഴുതു പോകയാണവനെ ത്താണു  ഞാൻ  
ച്ചുഴിഞ്ഞു നോക്കിയാലുടയും കണ്ണുകൾ ത്തെ
അതിനു മുൻപീ ,നഖ മുനകളാൽ ത്തന്നെ  ,
ഇനിയു മീ കൺകൾ ഞാൻ   പിഴുതു മാറ്റട്ടെ


അതിനും വയ്യല്ലോ..ഭയം ഭയം മാത്ര-
മടിമ ഞാൻ തോറ്റു ,കുനിഞ്ഞിരിക്കുന്നു 
മുതുകിൽ നിൻ ചാട്ട ഉലച്ചു കൊള്ളുക 
വലയത്തിൽ ചാടാനുണർന്നിരിപ്പൂ ഞാൻ "




വിജയലക്ഷ്‍മി ,tഅത്ര പ്രസിദ്ധയില്ലാത്ത ഒരു കവിയാണ്.നന്ദിതയയേയോ  റോസ് മേരിയെ യേയോ  മാധവിക്കു ട്ടിയെപ്പോലെയോ ഒത്തിരി സംസാരിക്കപ്പെട്ട കവിതകൾ അല്ല അവരുടേത്.എന്നാൽ നല്ലൊരു ആക്റ്റിവിസ്റ്റും ഫെമിനിസ്റ്റും എല്ലാം ആണവർ എന്ത് കൊണ്ട് അവർ അത്രമാത്രം അറിയപ്പെട്ടില്ല എന്നു ചോദിച്ചാൽ..  അതി പ്രഗത്ഭനായ ഭർത്താവിന്റെ നിഴലിൽ അവർ ഒതുങ്ങി പോയി എന്ന് പറയേണ്ടി വരും.അവരുടെ സമകാലീനരാണ് ഞങ്ങളിൽ പലരും {.ഞങ്ങൾ കവിതാസ്വാദകർ  }പലരും വിശ്വസിക്കുന്നത്  രണ്ടു പേരിലും വച്ച് നല്ല കവി വിജയലക്ഷ്‌മി ആണ് എന്നാണ് .എന്നാൽ ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ മുഴങ്ങുന്ന സ്വരവും കവിയരങ്ങുകളും കൊണ്ട് പ്രശസ്തനായി 
എന്ത് കൊണ്ട് അവർ പിന്നിലേയ്ക്ക് ഒതുങ്ങി പോയി എന്നതിനുള്ള മറുപടി കൂടിയാണ് ഈ കവിത എന്നാണ് തോന്നുന്നത് 


''ഭയമാണെനിക്കങ്ങയെ "
പുളയുന്ന ചാട്ട മിഴികളിൽ ,വിരൽ
 മുനകളിൽ ,ശിക്ഷാമുറകൾ ,ആർദ്രമോ 
ഹൃദയ? മെങ്കിലുമിതേറ്റു   ചൊല്ലുന്നു 
''ഭയമാണെനിക്കങ്ങയെ "

എന്നാണു കവിത തുടങ്ങുന്നത് 

മൃഗ ശിക്ഷകനെ ഭയപ്പെടുന്ന ഒരു സിംഹം.
അത്രയേറെ പരിശീലിപ്പിക്കപ്പെട്ടിട്ടും, തീ ചക്രം കാണുമ്പോൾ അതിനുള്ളിൽ കൂടി ചാടുവാൻ പിന്നെയുംആ മൃഗത്തിന്  ഭയമാവുമാകയാണ്  .ചാടിയില്ലെങ്കിൽ അവന്റെ കയ്യിലെ ചാട്ട.മുതുകിൽ പതിക്കും .അത് നൽകുന്ന വേദന ..അത്ര മാത്രം  അസഹനീയമാണ് .
എങ്കിലും അതിനു രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ല  
സുഖമുള്ള ഒരു സാധാരണ കുടുമ്പ ജീവിതം ആ മൃഗം ആഗ്രഹിക്കുന്നുണ്ട് .ആ ചിന്ത മനസ്സിൽ വരുമ്പോൾ തന്നെ ചാട്ട ,തൊലിയിൽ  ആഞ്ഞു പതിക്കും

ഈ വരികൾ നോക്കൂ 

"കുനിയുന്നു കണ്ണുകളവന്റെ ഹാസത്തിൽ 
തളരുന്നു ദേഹമവന്റെ ഹാസത്തിൽ  
തൊഴുതു പോകയാണവനെത്താണു ഞാൻ 
അരുത്  നോക്കുവാനീയതി തേജസ്സിനെ 
ച്ചുഴിഞ്ഞു നോക്കിയാലുടയും കണ്ണുകൾ "

അടിമയുടെ നൊമ്പരം 
അടിച്ചമർത്തപ്പെട്ടവളുടെ നിസ്സഹായത 
ഇതെല്ലാം  ഈ കവിതയിൽ പ്രതിധ്വനിക്കുന്നുണ്ട്  

കവിത അവസാനിക്കുന്നത് ഇങ്ങിനെയാണ്‌ .

"അതിനും വയ്യല്ലോ..ഭയം ഭയം മാത്ര-
മടിമ ഞാൻ തോറ്റു ,കുനിഞ്ഞിരിക്കുന്നു 
മുതുകിൽ നിൻ ചാട്ട ഉലച്ചു കൊള്ളുക 
വലയത്തിൽ ചാടാനുണർന്നിരിപ്പൂ ഞാൻ "

പ്രണയം, മഴ, പ്രവാസം തുടങ്ങി അവരുടെ പല കവിതകളേക്കാൾ നമ്മെ അലട്ടുക ഈ മൃഗത്തിന്റെ വേദനയാണ് 
മൃഗ ശിക്ഷകനോ ക്രൗര്യം ആണവന്റെ സ്ഥായിയായ ഭാവം 
അവന്റെ ഹൃദയം ആർദ്രമാണോ എന്നതിന് സംശയമാണ് 

ഈ കവിത നമ്മൾ സ്ത്രീകളോട് നേരിട്ട് സംവദിക്കുന്നതാണ് 
നമ്മിൽ ഓരോരുത്തരും വിവിധ രൂപങ്ങളിൽ  ഈ ചാട്ടവാറടിയേറ്റവർ ആണ് 
അത്  സമൂഹത്തിൽ നിന്നാവാം..
പുരുഷനിൽ നിന്നാവാം..
പ്രിയനിൽ നിന്നാവാം  
അധികാര സ്ഥാനങ്ങളിൽ നിന്നാവാം
 നമ്മെ നിലയ്ക്ക് നിർത്തുന്നു അവർ 
 സിന്ദൂരം ഇടാതെ ..താലി ഇല്ലാതെ..
ഭംഗിയായി വേഷം ധരിക്കാതെ..
സമൂഹം ആവശ്യപ്പെടുന്നത്കൊണ്ട് പർദ്ദ  ധരിച്ചല്ലാതെ 
 ഇരുളിൽ പുറത്തിറങ്ങാതെ..
അവനെ ധിക്കരിക്കാതെ 
മറുവാക്ക്  പറയാതെ  
തല താഴ്ത്തി നടക്കാൻ ശീലിച്ചു  
രണ്ടാംതരം  പൗരന്മാരായി ജീവിക്കാൻ നമ്മൾ നിർബന്ധിക്കപ്പെടുന്നു
അനുസരിച്ചില്ലെങ്കിൽ 
ഇല്ല --അതിനു നമുക്ക് ധൈര്യം ഇല്ല ---- 

കാരണം 
ഈ ചാട്ടയുടെ മുരളൽ തന്നെ 
ചാട്ട ,ആ പദത്തെ ,അതിന്റെ അക്ഷരർഥത്തിൽ എടുക്കേണ്ട 
ചാട്ട ..അത് വാക്കുകളും വെറുപ്പും നിന്ദയും പരിഹാസവും ശകാരവും ,ശിക്ഷയും ,ചിലപ്പോൾ ശാരീരികമായ അക്രമവും,അപവാദ പ്രചാരണവും എല്ലാം കൂടിച്ചേർന്നതാണ് 
നമ്മെ മുഖം കുനിപ്പിക്കുന്ന ആജ്ഞയാണത് 
എന്നെയും നിങ്ങളെയും ശിരസു കുനിപ്പിക്കുന്ന അനേകം ശിക്ഷകൾ തന്നെയാണവ 
ഈ കവിത നൽകുന്ന സന്ദേശവും അതാണ് 

നാളെക്കാണാം 
ശുഭ ദിനം പ്രിയരേ



2019 ജനുവരി 11, വെള്ളിയാഴ്‌ച

പെൺ കവിത

പെൺ കവിത



എം.ടി.രാജലക്ഷ്മി


ഉപ്പ്‌കവിത ------

പരാലംബയിവൾ

താങ്ങുമ്പോൾ

മുറുമുറുക്കുന്നു ശയ്യ.

നരച്ച പകൽ

ജനാലക്കീറിലൂടെറിയുന്നു

പുച്ഛാഗ്നി രസം.

ആരാണുടയവർ?

ഉടയുവാനിനിയേതുമില്ലാത്ത

നെഞ്ചകം.

ഇവളിനി

ചലിക്കുന്ന വനമല്ല.

നിലാക്കുളിരേറ്റും തടാകമല്ല.

നീലക്കടലുമല്ല

നിറം വാർന്നൊരുപ്പുപരൽ.

അനുകമ്പയോ?

ആർദ്ദ്രകണങ്ങളോ?

അരുതരുത്‌.

നീരേറ്റാലിനി ഞാനില്ല.







ആദ്യത്തെ പെൺ കവിത രാജലക്ഷ്‌മി യുടേതാവട്ടെ .ആത്മഹത്യ ചെയ്ത ഒരു യുവ കവി ആയിരുന്നു ഇവർ.കോളേജ് അദ്ധ്യാപിക .വളരെ ലജ്ജാലു,അന്തർമുഖ ,മിത ഭാഷി.ജോലിക്കു ചേർന്ന കോളേജിലെ ഒരു അധ്യാപകൻ ഇവരോട് വളരെ സ്നേഹമായി പെരുമാറി.അവർ ആ വ്യക്തിയെ സ്നേഹിക്കുവാൻ തുടങ്ങി.ഇവരുടെ പെരുമാറ്റത്തിലെ മാറ്റങ്ങളും സ്നേഹവും എല്ലാം അയാൾ അറിയുന്നും കാണുന്നും ഉണ്ടായിരുന്നു.യഥാർഥത്തിൽ അയാൾ വിവാഹം കഴിച്ച വ്യക്തിയാണ് .വെറുതെ ഒരു രസത്തിനു ഇവളെ ഒന്ന് കളിയാക്കാനുള്ള ഉദ്ദേശമേ അയാൾക്ക്‌ ഉണ്ടായിരുന്നുള്ളൂ .മറ്റു അധ്യാപകരും ഇതൊരു തമാശയായി കണ്ടു.എന്നാൽ വലിയ അപമാന ഭാരത്താൽ ഈ യുവതി ആത്മഹത്യ ചെയ്തു

ഇനി കവിതയിലേക്ക് വരാം.അപ്പോഴാണ് ഈ കവിതയുടെ തീവ്രത നമുക്ക് മനസ്സിലാവൂ



"നിറം വാർന്നൊരുപ്പുപരൽ.

അനുകമ്പയോ?

ആർദ്ദ്രകണങ്ങളോ?

അരുതരുത്‌.

നീരേറ്റാലിനി ഞാനില്ല."

വെറും ഉപ്പു പരൽ. ആയി സ്വയം സങ്കൽപ്പിക്കുകയാണ്‌ കവി.എന്നെ സ്നേഹിക്കല്ലേ.ജലം ഉപ്പു പരലിനെ ഇല്ലാതാക്കുന്നത് പോലെ അനുകമ്പയോടെ, സ്നേഹത്തിന്റെ, സഹതാപത്തിന്റെ ഒരു ചെറു തരി പോലും ,
ആത്മ ജളത കൊണ്ട്,
അപമാന ഭാരം കൊണ്ട് തന്നെ കരയിക്കും,തകർക്കും ,അതിനിടെ വരുത്തരുതേ.ഞാൻ തകർന്നു പോകും.എന്ന വിലാപം

ആരുടേയും സഹതാപത്തിനും സ്നേഹത്തിനും കാത്തു നിൽക്കാതെ അവർ ലോകം വിട്ടു പോവുകയും ചെയ്തു .

ജീവിതത്തിലെ അതി സങ്കീർണ്ണ ജീവിത സന്ദർഭങ്ങളിൽ സ്വയം ജീവൻ വെടിയാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ കുറവായിരിക്കും.മക്കൾ,മാതാപിതാക്കൾ,സാമൂഹ്യമായ വിമർശനങ്ങൾ,മരണ ഭീതി..അതെത്രമാത്രം വേദനിപ്പിക്കുന്നതാവും എന്ന ഭയം..ഇതെല്ലാമാണ് സ്തത്രീകളെ പിറകോട്ടു വലിക്കുന്ന ഘടകങ്ങൾ .ഇതെല്ലം അതി ജീവിച്ചു മരിച്ചവരുടെ കാര്യങ്ങൾ കേൾക്കുമ്പോൾ വലിയ സഹതാപമാണ് തോന്നുക..ജീവിക്കുന്നത് അത്രമേൽ അസഹനീയമായ വേദന ആയിട്ടാവും അവർ പോകാൻ തീരുമാനിക്കുന്നത്

പെൺ കവിതൾ അവയുടെ തീവ്രമായ ആത്മ നൊമ്പരങ്ങളുടെ സൃ ഷ്ടിയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..അവയെ സവിശേഷവും, ശക്തവും ആക്കുന്നതും തീവ്രമായ അനുഭൂതികൾ നൽകുന്നതും ഈ ആത്മാശം കൊണ്ട്കൂടി ആവാം

എല്ലാ ദിവസവും ഇവിടെ വരാൻ കഴിഞ്ഞില്ലെന്നു വരാം
ക്ഷമിക്കുമല്ലോ

ശുഭദിനാശസകൾ


2019 ജനുവരി 5, ശനിയാഴ്‌ച

BHAGAVATHA KADHAKAL BY SREEJA VARYAR

ശ്രീജ വാര്യരുടെ
 ഭാഗവത കഥകൾ
എന്ന പുസ്തകം ആര് മാസം മുൻപ് തത്വമസിയുടെ വാർഷീകാഘോഷങ്ങളോട് ചേർന്ന് വായിക്കാനായി ലഭിച്ചതായിരുന്നു.എന്നാൽ പല കാരണങ്ങളാൽ അത് വിശദമായി വായിക്കാൻ  ഇത് വരെ കഴിഞ്ഞിരുന്നില്ല
മഹാ ഭാരത കഥകളുമായി എനിക്കാകെയുള്ള ബന്ധം കൊടുങ്ങല്ലൂർ കുഞ്ഞി കുട്ടൻ തമ്പുരാന്റെ മഹാ ഭാരതത്തിന്റെ വിവർത്തനം ഒരു നാല് പതിറ്റാണ്ടിനു മുൻപ് വായിച്ചതായിരുന്നു.വളരെ ചെറുപ്പമായിരുന്ന ആ കാലത്ത് .. എന്നൊരു ആഗ്രഹം കൊണ്ട് വളരെ വിഷമിച്ചു വായിച്ചു തീർത്തതാണ്.സംസ്കൃതം അറിയാത്തത് ആ വായന വളരെ ബുദ്ധിമുട്ടുണ്ടാക്കി
ശബ്ദ താരാവലി നോക്കി നോക്കി ഞാൻ ആകെ കുഴഞ്ഞു.
ഒരു വര്ഷം എടുത്തു  ആ  പന്ത്രണ്ടു പുസ്തകങ്ങൾ വായിച്ചു തീരാൻ . ,പ്രധാനമായും വ്യുല്പത്തി കൂടാൻ എന്നെ വളരെ സഹായിച്ചത് കഷായം  കുടിക്കുന്നത്ൽ പോലുള്ള ആ വായന ആയിരുന്നു . പിന്നീട ആ കഥകൾ ഏതാണ്ട് മിക്കതും തന്നെ ഞാൻ മറന്നു  പോവുകയും ചെയ്തു  .ഭാഗവത സപ്‌താഹം ഇത് വരെ കേട്ടിട്ടുമില്ല.അത് കൊണ്ട് ശൂന്യമായ ഒരു മനസുമായാണ് ഈ പുസ്തകം വായിക്കാൻ എടുത്തത്.
വായിച്ചു തുടങ്ങിയപ്പോൾ എനിക്കത്ര ഇഷ്ടമായില്ല.എന്നാൽ കുറച്ചങ്ങു ചെന്നപ്പോൾ മനസ് പൂർണ്ണമായും ഈ പുസ്തകത്തിൽ ലയിച്ചു.പുരാണങ്ങളുടെ  ഒരു മാന്ത്രിക വനത്തിൽ  പ്രവേശിച്ചത് പോലെ ഞാൻ മന്ത്ര മുഗ്ദ്ധയായി..അന്ന് വായിച്ചാ ഓരോരോ കഥകൾ ഓർമ്മ  വന്നു തുടങ്ങി.

പിന്നെ മുഴുവൻ വായിച്ച പുസ്തകം താഴെ വച്ചുള്ളൂ ഭാരതം അനേകം ചെറുകഥയുടെ ഒരു ബ്രഹുത് സമാഹാരമാണ് .എന്നാൽ എല്ലാം കൂടി കേട്ട് പിണഞ്ഞു കിടക്കുകയും ചെയ്യുന്നു .ലളിത മനസ്ക്കർക്ക് അത് വായിച്ചു എടുക്കുക ബുദ്ധിമുട്ടാണ്.അത് കൊണ്ട് തന്നെ ഭാഗവത വായന എന്ന് മടുപ്പിച്ചിട്ടേ ഉള്ളൂ.അതിലെ തന്നെ ശിവ പുരാണമാണ് എന്റെ ഇഷ്ട്ട ഭാഗം.
എന്റെ അറിവ് കുറവും പ്രാപ്തിക്കുറവും അപരിചിതത്വവും പരിഹരിക്കാൻ ഈ പുസ്തകത്തിനു കഴിഞ്ഞു.
അതിനു ഞാൻ ശ്രീജയോട് നന്ദിയുള്ളവളാണ്
നിങ്ങൾ ഒരു കൃഷ്ണ ഭക്തയാണെങ്കിൽ,ഈ പുസ്തകം വായിച്ചോളൂ.കൃഷ്ണ ചരിതം ഇതിൽ പ്രതിപാദിക്കുന്നുണ്ട്വി ..വിശദമായി ഇല്ല തന്നെ
നിങ്ങൾ ഒരു വിഷ്ണു ഭക്തയാണെങ്കിൽ .നിങ്ങൾ ശിവ ഭക്തയാണെകിൽ ഈ പുസ്തകം വായിച്ചോളൂ ..ശിവ പുരാണവും ഇതിലുണ്ട്..മഹാ ഭാരത യുദ്ധം കഴിഞ്ഞുള്ള കഥകൾ ആണ് പ്രധാനമായും ഈ പുസ്തകത്തിൽ വിവരിക്കപ്പെടുന്നത്.അതിൽ അശ്വഥാമാവിന്റെ കഥയൊക്കെ പൂർണ്ണമായും മറന്നു പോയിരുന്നു.എല്ലാം ഓർമ്മിപ്പിച്ചതിനു നന്ദി
ഹൈന്ദവ വരുടെ ഇതിഹാസമായ മഹാഭാരതത്തിന്റെ സാരവത്തായ ഭാഗമാണ് ഭാഗവതം.അത് വായിക്കാനിടയായത് ആ ഇതിഹാസം പൂർണ്ണമായും മനസിലാക്കാൻ സഹായിച്ചു നിങ്ങൾക്കും താല്പര്യമുണ്ടെങ്കിൽ ഇത് വായിക്കാം
മക്കൾക്ക് വായിച്ചു കേൾപ്പിക്കാൻ അനുയോജ്യമായ കഥകൾ അനിവ.ഒരെണ്ണം വീട്ടിൽ വാങ്ങി വച്ചാൽ നന്നായിരിക്കും

കുട്ടികൾക്ക്
ഭാഗവത കഥാമൃതം
ശ്രീജ  വാര്യർ 
മെയ് ഫ്ലളവർ പബ്ലിക്കേഷൻസ്
വില 120 /-രൂപ







2019 ജനുവരി 1, ചൊവ്വാഴ്ച

NJAN PRAKSHAN

""ഞാൻ പ്രകാശൻ" കണ്ടു
തീം  പുതിയതാണ്
തിരക്കഥ നന്നായിരിക്കുന്നു
കഥാപാത്രങ്ങളുടെ തിരഞ്ഞടുപ്പ് നന്നായി
മനോഹരമായ തമാശകൾ
ഓർത്തോർത്തു ചിരിക്കാൻ വക നല്കുന്നവ തന്നെ മിക്കതും

ശ്രീനിവാസൻ  തന്റെ  കഥാപാത്രം വളരെ നന്നായി ചെയ്തു
ഫഹദ് ഫാസിൽ നൈസാരികമായി അഭിനയിച്ചു
ഒരേ മുഖം,, ഒരേ അഭിനയം..ഒരേ ചേഷ്ടകൾ ,ഒരേ ഹെയർ സ്റ്റൈൽ
ഒന്ന് മാറ്റി പിടിക്കാൻ സമയമായി ഫഹദേ

സത്യൻ അന്തിക്കാട് ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല
എന്നാൽ ഒന്ന് പറയാം..മിക്ക ചിത്രങ്ങളിലും ആവർത്തിച്ചു വരുന്ന ഒരു കഥാപാത്രമുണ്ട്
തനിയെ അധ്വാനിച്ചു വീട് നോക്കുന്ന ഒരു അവിവാഹിതയായ പെൺകുട്ടി
ഇനിയുള്ള കഥകളിൽ എങ്കിലും അവളെ ഒഴിവാക്കിയാൽ കൊള്ളാം.ഇതൊരപേക്ഷയാണ്

പക്ഷെ ആ  പെൺകുട്ടിയുടെ അഭിനയം കൊള്ളാം.
കഥയിലെ ലീഡ് ആയ പത്തു വയസുകാരി..ഭംഗിയായി അഭിനയിച്ചിരിക്കുന്നു
കൊടുത്ത കാശ് തിരിച്ചു മേടിച്ചാൽ ഹീറോയിസം കുറഞ്ഞു പോകും എന്ന് കരുതിയാണോ വാങ്ങാതിരുന്നത്
നാട്ടുകാരുടെയും വീട്ടുകാരുടെയും പണം കടം വാങ്ങിയിട്ട് പിന്നെ ഒരു തരം  മമ്മൂട്ടി കളി എനിക്കിഷ്ട്ടമായില്ല.
കഥാപാത്രങ്ങൾ ഇങ്ങനെ ആകാശത്തു നിൽക്കുന്നവർ ആയിരിക്കരുത് അവർ നിലത്തു നിൽക്കുന്നവർ ആയിരിക്കണം
പിന്നെ നായികയുടെ വഞ്ചന..അതിനൊരു യാഥാർഥ്യ ബോധമില്ല.ജർമ്മനിയിൽ ഉള്ളവരൊക്കെ വെറും മണ്ടന്മാർ ആണോ.ഒരു പെണ്ണിനെ കണ്ടു പിറ്റേന്ന് കല്യാണം  കഴിക്കാൻ .
നാസികളുടെ മനോ നില അറിഞ്ഞു കൂടാഞ്ഞിട്ടാണ് .യൂറോപ്യന്മാർക്ക്  നമ്മൾ ബ്രൗൺ തൊലിക്കാരെ,അധഃകൃതരെ കാണുന്നത് പോലെ അറപ്പാണ്.അവർ അത് പുറമെ കാട്ടില്ല.എങ്കിലും നമ്മളെ അവർ നിവൃത്തി ഉണ്ടെങ്കിൽ അടിച്ചതിനകത്ത്  കയറ്റില്ല .അൽപ്പം ബ്രോൺ നിറമുണ്ട് എന്നത് കൊണ്ട് അവർ ജൂതരെ കൊന്നു കളഞ്ഞത് മറന്നോ .അവർ അന്നും ഇന്നും കരുതുന്നത് ലോകം ഭരിക്കാനായി ദൈവം തിരഞ്ഞെടുത്ത ജനത അവരാണെന്നാണ്‌
അവർ മറ്റുള്ള രാജ്യക്കാരെ  ഡേറ്റ്  ചെയ്യുക പോലും കുറവാണ് .പിന്നെയാണല്ലോ കല്യാണം .ഒരു മൂന്നു കൊല്ലമെങ്കിലും ഡേറ്റ്  ചെയ്യാതെ കല്യാണം  കഴിക്കുക അവരുടെ രീതിയുമല്ല
നായകനെ എടുത്തു തട്ടിൻ  പുറത്തു വയ്ക്കുന്ന രീതി..അത് നന്നല്ല.അവർ നിലത്തു നിൽക്കട്ടെ.കഥാപാത്രങ്ങൾ സ്വാഭാവികമായി അഭിനയിക്കുമ്പോൾ ആണ് ..പെരുമാറുമ്പോൾ ആണ് സിനിമ നന്നാവുന്നത്
കുറച്ചു കൂടി ശ്രീനിവാസൻ സത്യൻ അന്തിക്കാട് ടീമിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു.
എങ്കിലും ഇതൊരു നല്ല സിനിമയാണ്.സത്യവും ധർമ്മവും വിജയിക്കുന്ന ഏതു സിനിമയും കഥയും നല്ലതാണ്.കാണാൻ സുഖമുള്ളതാണ് 

ഛായാഗ്രഹണം ..നമ്മൾ ഓർക്കുന്നില്ല.
പെണ്ണിന്റെ അപ്പൻ കലക്കി.
ഗാനങ്ങൾ സുഖമില്ല
സംഭാഷണം ആണ് ഇതിന്റെ ഒരു പ്ലസ് പോയിന്റ് .
സിനിമയെ രക്ഷിക്കുന്നതും അതാണ്

എഡിറ്റിങ് അൽപ്പം കൂടി മുറുകാൻ  ഉണ്ട്
പത്തിൽ ഏഴു കൊടുക്കാം.
കാണാൻ പോയാൽ കാശ് മുതലാവും


Directed by Sathyan Anthikad
Produced by Sethu Mannarkad
Written by Sreenivasan
Starring Fahadh Faasil
Nikhila Vimal
Music by Shaan Rahman
Cinematography S. Kumar
Edited by K. Rajagopal

2018 ഡിസംബർ 28, വെള്ളിയാഴ്‌ച

ODIYAN FILM REVIEW

ഒടിയൻ കണ്ടു
സമ്മിശ്ര വികാരങ്ങൾ ആണ് ഉണ്ടായത്
ഈ ചിത്രത്തിനു പല നല്ല വശങ്ങൾ ഉണ്ട്
മോഹൻ ലാൽ മഞ്ജുവാര്യർ പ്രകാശ്  രാജ് എന്നിവരുടെ കാനോഹരമായ അനുഭവം ആണ് ഒന്നാമത്
സംഘട്ടന രംഗങ്ങളുടെ  കൃത്യത,ഭീകരത ,എഡിറ്റിങ്ങിലെ വിരുത് എല്ലാം വളരെ നന്നായി എന്ന് തന്നെ പറയണം..ഇരുളിൽ തീകൊണ്ടുള്ള ആ യുദ്ധം കണ്ടവർ മറക്കാൻ വഴിയില്ല
സുഭദ്രമായ തിരക്കഥ
തീമിലെ  പുതുമ ഇതെല്ലാമാണ്  ഈ ചിത്രത്തിൻറെ മറ്റു ഗുണങ്ങൾ
ഗാനങ്ങളുടെ ലിറിക്‌സ് നന്നായി എങ്കിലും സംഗീതം അത്ര പോരാ എന്ന് തോന്നി.എങ്കിലും ചിലവ മനസ്സിൽ തങ്ങുന്നവയാണ് 
ചിത്രത്തെ ബോക്സ്ഓഫീസിൽ പരാജയമാക്കിയ ഘടകമാണ് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം
മോഹൻ ലാൽ ശരീര തൂക്കം 20 കിലോയെങ്കിലും കുറയ്ക്കണം
കാണാൻ ഈ ചിത്രത്തിൽ യാതൊരു ഭംഗിയുമില്ല
മഞ്ജു വാര്യരെക്കാൾ ഭംഗിയുള്ളതും പ്രായം കുറഞ്ഞതുമായ ഒരു നായികയെ ആയിരുന്നു പ്രധാന  കഥാപാത്രമായി വേണ്ടിയിരുന്നത്
അന്ധയായ ഉപനായികയും ഗുണമായില്ല
ധ്രുവത്തിലെ തളിർ വെറ്റിലയുണ്ടോ എന്ന ഗാന രംഗം ഓർമ്മയുണ്ടോ.അതീവ സുന്ദരൻ ആയ നായകനും നായികയും,തെളിഞ്ഞ അന്തരീക്ഷം ..ആ  ഗാന  ചിത്രീകരണം മറക്കാൻ ആവില്ല
ഒരു വടക്കൻ വീര കഥയിൽ മമ്മൂട്ടിയും ഗീതയും മാധവിയും..അവരുടെ കത്തി ജ്വലിക്കുന്ന സൗന്ദര്യം ആ സിനിമയുടെ വിജയത്തിന്റെ ഒരു മൂല കാരണമാണ്
പരസ്യ സംവിധായകൻ ആയ ശ്രീകുമാർ മണി രത്നത്തെ കണ്ടു പഠിക്കണം
ഓരോ സീനും ഒരു പരസ്യ ചിത്രം പോലെ ചേതോഹരമാക്കി..അതിനെ എഡിറ്റ് ചെയ്തു സിനിമ ആക്കിയിരിക്കുന്നതു  പോലെയാണ് റോജ കണ്ടപ്പോൾ എനിക്ക് തോന്നിയത്
ധാരാളം ധാരാളം സിനിമകൾ കാണുക..നൂറോ അഞ്ഞൂറോ അല്ല..ആയിരവും രണ്ടായിരവും കാണണം .ഏതെങ്കിലും ചിത്രത്തിൻറെ സഹ സംവിധായകൻ ആയി കുറച്ചു കാലം ജോലി ചെയ്യണം.അടുത്ത മെഗാ പ്രോജക്ട് അതിനു ശേഷം ചെയ്‌താൽ നന്നായിരിക്കും
ഗാനങ്ങൾ ചിത്രീകരിച്ചപ്പോൾ രംഗത്തെ ശബ്ദത്തെക്കാൾ  സ്വരം കൂടുതൽ ഉള്ള പോലെ തോന്നി .ഗാനങ്ങൾ ചെയ്തത് ശരിയായുമില്ല.പ്രഭ വർമ്മയുടെയും റഫീഖ് അഹമ്മദിന്റെയും വരികളെ  സംഗീതം  കൊടുത്ത് നാശമാക്കി എന്നൊരു പരാതി എനിക്കുണ്ട്
മോഹൻലാൽ എന്താ വല്ല വിള ക്കിനെഴുന്നള്ളിക്കുന്ന ദേവനാണോ.രംഗത്ത് വരുമ്പോഴുള്ള   കൊട്ടും  കുരവയും ശബ്ദ കോലാഹലവും കണ്ടിട്ട് സംശയം തോന്നുകയാണ്  .അതൊക്കെ നിർത്തേണ്ട കാലമായി .ഇംഗ്ലീഷ് സിനിമകൾ കണ്ടു നോക്കൂ .നായകൻ ലെജൻഡ് ആകുന്നത് തന്റെ പ്രകടനം..അഭിനയം കൊണ്ടാണ്.അല്ലാതെ ബാക് ഗ്രൗണ്ട് മ്യൂസിക് കൊണ്ടല്ല .

മൊത്തം ഇരുളിൽ ആണ് സിനിമ.ചിത്രീകരിച്ചിരിക്കുന്നത്.കുറച്ചു  കൂടി തെളിച്ചം ഉണ്ടായിരുന്നെകിൽ കാണാൻ ഒരു സുഖമുണ്ടായിരുന്നു.

ഒടിയന്മാരെ ക്കുറിച്ചു തിരക്കഥാകാരൻ വേണ്ടത്ര പഠിച്ചിട്ടുണ്ട് എന്ന് തോന്നിയില്ല.പാവക്കൂത്തു കളിയിൽ സാധാരണ കാണിക്കുന്ന ഒരിനം, നിഴൽ കൂത്താണ്.അതിൽ നായകനെ.,അർജുനനെ   ഒടി  വിദ്യ  ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുന്നതായി പറയുന്നുണ്ട്  .ഒടിയന്മാരെ കുറിച്ചുള്ള ആദ്യ പരാമർശം അതിലാണ് എന്ന് തോന്നുന്നു.ഇരയുടെ നിഴലിൽ കുത്തി ആളെ കൊല്ലുന്ന  ഒടിയനെ കുറിച്ചാണ് ആ കഥ പറയുന്നത്.ഒടിയന്മാർ ഭയപ്പെടുത്തുന്നവർ അല്ല.കൊല്ലുന്നവർ തന്നെയാണ് .ഉത്തരാ  സ്വയംവരം കഥകളിയിലും ഈ നിഴൽക്കൂത്തിനെ കുറിച്ച് പാടുന്നുണ്ട്.നായകൻ സ്വന്തം നിഴൽ കണ്ടു ഭയക്കുന്നതായി ഒരു ചെറു പരാമർശം കഥയിൽ ഉണ്ടെന്നു മറക്കുന്നില്ല


ഇവിടെ നാട്ടിലൊക്കെ കേട്ടിരുന്ന കഥ വേറൊന്നു കൂടിയാണ്  .ഇരുളിൽ നമ്മൾ നടന്നു വരുമ്പോൾ വഴിയിൽ ഒരു മുള വേലി കാണാം.അത് കവച്ചു കടന്നാൽ മരണം ഉറപ്പാണ് ഓടിയനാണ് അങ്ങിനെ വേലിയായി കിടക്കുന്നതത്രെ .അതാണ് സാധാരണ ഒടിയന്മാർ ചെയ്യുന്ന മറ്റൊരു വിദ്യ  .പൂരം  കഴിഞ്ഞു വരുമ്പോൾ മൂത്തവർ പറഞ്ഞു കേട്ട കഥയാണ് ..കുട്ടികളെ പേടിപ്പിക്കാൻ  പറഞ്ഞതും ആവാം
പറയന്മാർ എന്നൊരു മത വിഭാഗം ആണ് തങ്ങളുടെ കുല ത്തൊഴിലായി  ഒടി വിദ്യ ചെയ്തിരുന്നത് എന്നും കേട്ടിട്ടുണ്ട്  .തീണ്ടലും തൊടീലും നില നിന്നിരുന്ന അക്കാലത്ത് തീണ്ടപ്പാടകലെ മാത്രമേ ഈ മത വിഭാഗക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ.അതായത് പടിപ്പുരയ്ക്കും അപ്പുറം മാത്രമേ അവർക്കു വരാൻ സാധിക്കുമായിരുന്നുള്ളൂ .അത് കൊണ്ട് വീട്ടു വേലക്കാരനായി ഒടിയൻ ജോലി ചെയ്യുന്നു എന്നതും തെറ്റായ വ്യാഖ്യാനമാണ്
കഥ തന്നെ  മിത്ത്ആ കുമ്പോൾ അതിന്റെ മറ്റു ഭാഗങ്ങൾ കൂടി സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നെകിൽ  നന്നായേനെ .വേണ്ടത്ര ഹോം വർക്ക് ച്യ്തല്ല തിരക്കഥ ചെയ്തിരിക്കുന്നത് എന്നാണു എന്റെ ഒരിത്

എസ്രാ സിനിമ ഇറങ്ങുന്നതിനു മുൻപേ 40 പ്രാവശ്യം എങ്കിലും ആ ചിത്രം  കണ്ടു എന്ന് പൃഥ്വി രാജ്  ഒരു  അഭിമുഖത്തിൽ പറയുന്നുണ്ട് . അത്ര വേണ്ട ഒരു 10 പ്രാവശ്യം എങ്കിലും സംവിധായകൻ എഡിറ്റഡ് രൂപത്തിൽ ഇ ചിത്രം  കണ്ടിരുന്നെങ്കിൽ നന്നായേനെ
അത്ര കൊറ്റിയുമല്ല ,അത്ര കണ്ടനുമല്ല ,എന്നൊരു ചൊല്ലുണ്ട്
നവ സിനിമ ആയോ..അതുമില്ല.എന്റർടൈനർ ആയോ അതുമില്ല എന്നതാണ് ഇതിന്റെ ഒരു തലവിധി എന്ന് പറയാതെ വയ്യ

അല്ലെങ്കിൽ നന്നാവുമായിരുന്ന ഈ സിനിമയെ അലസമായ ചേരുവകളും സംവിധാനവും എഡിറ്റിങ്ങും കൊണ്ട് എല്ലാവരും കൂടി  കൊന്നു എന്ന് പറയാതെ വയ്യ.മോഹൻ ലാൽ ഫാൻസ്‌ എന്നോട് ക്ഷമിക്കണം .
"മദ് വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ ശുദ്ധിയാൽ മാപ്പു നൽകൂ "എന്ന് വള്ളത്തോൾ പാടിയിട്ടുണ്ട്

പത്തിൽ ആറു കൊടുക്കാം ..അതും കഷ്ട്ടിയാണ്
സംവിധാനംവി.എ. ശ്രീകുമാർ മേനോൻ
നിർമ്മാണംആന്റണി പെരുമ്പാവൂർ
തിരക്കഥകെ. ഹരികൃഷ്ണൻ
അഭിനേതാക്കൾ
  • മോഹൻലാൽ
  • പ്രകാശ് രാജ്
  • മഞ്ജു വാര്യർ
സംഗീതം
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംജോൺ കുട്ടി











2018 ഡിസംബർ 26, ബുധനാഴ്‌ച

makara jyothi

മകര ജ്യോതിക്ക് ബിജെപിയുടെ മുൻ നിര നേതാക്കൾ
വായോ വൃദ്ധനായ ഓ രാജഗോപാലടക്കം പങ്കെടുക്കുന്നത്
പക്വമായ ഒരു തീരുമാനം ആയിരിക്കില്ല
ലക്ഷങ്ങൾ ആണ് അപ്പോൾ അവിടെ ഉണ്ടാവുക
അവർ ഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്തർ ആവും
മകര ജ്യോതി ദൈവ നിർമ്മിതമാണ് എന്ന മൂഢ വിശ്വാസത്തിൽ എത്തി ചെരുന്നവർ ആണ് അവരിൽ ഭൂരിഭാഗവും
പൊന്നമ്പല മേട് വന പ്രദേശമാണ്
പോലീസുകാർക്ക് അവിടെ കാര്യമായി ഒന്നും ചെയ്‌യാനാവുകയുമില്ല
പോലീസ് സേന ഇപ്പോൾ കാര്യമായി ഒന്നും ചെയ്യാൻ  ശ്രമിക്കുന്നുമില്ല 
സാധാരണ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഹെയ്‌യുന്നതു പോലെ ജല പീരങ്കി കൊണ്ട് ജനങ്ങളെ അകറ്റാനോ ..ലാത്തി വീശി കുഴപ്പമുണ്ടാക്കുന്നവരെ അടിക്കാനോ ..ആകാശത്തേയ്ക്ക് വേദി  വയ്ക്കാനോ ..ഒന്നും ശ്രമിക്കുന്നില്ല
ചെറുത്തു നില്പിനു് പകരം അവർ നിശബ്ദം പിൻവാങ്ങുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത് 
പോലീസിനെ കുറൈഹ്ള്ള അപവാദ പ്രചരണവും ,തങ്ങളുടെ ഭാഗത്തു നിന്നുള്ള ചെറിയ  പ്രകോപനം പോലും വലിയ ജീവ നാശവും പരിക്കും ഒക്കെ അനേകം പേർക്ക് ഉണ്ടാക്കും എന്ന ഭയമാണ് പോലീസിനെ നിഷ്ക്രിയരാക്കുന്നത്
അത് തന്നെയാണ് പൊന്നമ്പലമേട്ടിലും നടക്കുന്നത് എങ്കിൽ .പൊലീസിന് കാര്യമായി ഒന്നും ചെയ്യാനാവുകയുമില്ല..ചെയ്യാനും വഴിയില്ല
ശ്രീധരൻ പിള്ളയും ശോഭ സുരേന്ദ്രനും ഒക്കെ അൽപ്പം തിക്കും തിരക്കിലും ഒക്കെ പെടേണ്ടവർ തന്നെയാണ്
ബിജെപിയാ നാണം കെടുത്താൻ രണ്ടു പേരും തന്നാൽ ആവും വിധം ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്
എന്നാൽ ഓ രാജഗോപാൽ വാജ്‌പേയി കഴിഞ്ഞാൽ ബിജെപിയിലെ പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്
അദ്ദേഹത്തെ ഈ രാഷ്ട്രീയ പ്രചരണ  നാടകത്തിൽ നിന്നും ഒഴിവാക്കുന്നതാവും ബുദ്ധി
ബിജെപി കരുതുന്നതും പ്രചരിപ്പിക്കുന്നതും പോലെ അവരുടെ ശത്രുക്കൾ കമ്മ്യുണിസ്റ്റുകൾ മാത്രമല്ല
അവർക്ക് രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നല്ല .വരമ്പത്തു കൂലി എന്നതാണ് പാർട്ടിക്കാരുടെ നയം.അപ്പോൾ തന്നെ തീർക്കും കാര്യങ്ങൾ

എന്നാൽ ദേശ വ്യാപകമായി ബിജെപിക്കെതിരെ വലിയ രാഷ്ട്രീയ കരു നീക്കങ്ങൾ നടക്കുന്ന ഈ സമയത്ത്
ഒരു ഗൂഢ നടപടി നടപ്പാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ
പോലീസിനത് തടയാൻ കഴിയില്ല
കാരണം ഭക്തരുടെ തിരക്ക് അത്ര കൂടുതൽ ആണ്

2011 ഇൽ ഇവിടെ ഒരു ചെറിയ ഒരു  ഉന്തും തള്ളും ഉണ്ടായതെ ഉള്ളൂ
പക്ഷെ അതങ്ങു വല്ലാതെ വലുതായി
106 ഭക്തർ മരിച്ചു
100 പേർക്ക് പരിക്ക് പറ്റി
ആർക്കും ഒന്നും ചെയ്യാൻ കഴിഞില്ല.
ഒരു വലിയ മൈതാനത്തു വച്ചായിരുന്നു ഈ അപകടം ഉണ്ടായത് എന്ന് കൂടി ഓർക്കണം
അന്ന് പലർക്കും അതിന്റെ കാരണങ്ങളെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു
ഭക്തർ ഇറങ്ങുന്ന വഴിയിൽ ആരുമില്ലാതെ പാർക്കു ചെയ്തിരുന്ന ഒരു കാർ ആണ് അപകട കാരണം എന്നായിരുന്നു ഒരു ഭാഷ്യം
ജുഡീഷ്യൽ അനേഷണം പ്രഖ്യാപിചിരുന്നു
അതെന്തായി  എന്നറിയില്ല
വി എസ്  മുഖ്യ മന്ത്രി ആയിരുന്ന സമയത്താണ് അന്നും ഈ അപകടം ഉണ്ടായത് .ഇപ്പോൾ പിണറായി ഭരിക്കുമ്പോൾ അത് ആവർത്തിക്കാനുള്ള സാധ്യത തള്ളി ക്കളായാനും ആവുകയില്ല

എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചായാലും 
 
സ്വന്തം നേതാക്കളെ കുരുതി കൊടുക്കാൻ ശ്രമിക്കുന്നത് നന്നാവില്ല 

https://www.youtube.com/watch?v=wcgdjkDW9vE

https://www.youtube.com/watch?v=nINIIRwIY9

https://www.youtube.com/watch?v=RixCwOuTpkg





2019

പ2018

വാഗ്‌ദാനലംഘനങ്ങളുടെ 
വിശ്വാസ രാഹിത്യങ്ങളുടെ 
വഞ്ചനകളുടെ
എണ്ണിയാൽ തീരാത്ത അഗാധ ദുഖങ്ങളുടെ  വർഷമായിരുന്നു
നാൾ  വഴി ത്താളുകളിലെ
കുറിക്കപ്പെട്ടു കണക്കുകളുടെ നഷ്ടം കുറിക്കുന്ന  അവസാനമായിരുന്നു 
നഷ്ടങ്ങളുടെ കൂട്ടി കിഴിക്കലിന്റെ തനിയാവർത്തനമായിരുന്നു 
പ്രണയത്തിന്റെ ..പ്രണയ നിരാസത്തിന്റെ 
താങ്ങാനാവാത്ത നൊമ്പരമായിരുന്നു
ഒന്നും ശരിയായി വരാത്ത
പ്രളയം വിഴുങ്ങിയ കറുത്ത നാളുകൾ ആയിരുന്നു
നാടും വീടും കുടുമ്പവും നഷ്ട്ടപ്പെട്ടവന്റെ തോരാത്ത കണ്ണീരായിരുന്നു
അതെ 2018
നമുക്ക് വേദനയും പരാജയവും ആയിരുന്നു

ഇനി നമുക്ക് പുതിയ താളിൽ തുടങ്ങാം

2019
നന്മ ചെയ്യുമെന്ന്
ദാനം  നൽകുമെന്ന്
അയൽക്കാരനെ സ്നേഹിക്കുമെന്ന് 
സഹോദരനെ വഞ്ചി ക്കില്ലെന്നു
കൂട്ടുകാരനെ ..പങ്കുകാരനെ
പിറകിൽ നിന്ന് കുത്തില്ലെന്നു
പണത്തിനായി ആരെയും കൊല്ലില്ലെന്നു
പാപങ്ങളെല്ലാം ദൈവത്തിനു കാണിക്കയിടുമെന്നു
നഷ്ട്ടങ്ങളെല്ലാം എഴുതി ത്തള്ളുമെന്നു
ഇണയോട്  വിശ്വസ്തത പുലർത്തുമെന്നു
പുലരി വിടരുന്നതെല്ലാം  തനിക്കു വെളിച്ചമേകാൻ  ആണെന്ന്
മൂഢ സ്വപനം കാണുമെന്ന്
 ദുശീലങ്ങൾ എല്ലാം വെടിഞ്ഞു പ്യൂണാളൻ ആകുമെന്ന്

അങ്ങിനെ എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ,സ്വപ്‌നങ്ങൾ
എല്ലാം ശരിയായി വരട്ടെ


പ്രത്യാശയുടെ ഈ  നവ വർഷത്തിൽ 
പ്രിയരേ
നിങ്ങൾക്കോരോരുത്തർക്കും
എല്ലാം ..എല്ലാം നല്ലതാവട്ടെ

നവ വത്സര ആശംസകൾ


2018 ഒക്‌ടോബർ 21, ഞായറാഴ്‌ച

KOODE" FILM REVIEW

"കൂടെ "എന്ന മലയാളം സിനിമ കണ്ടു .അഞ്ജലി മേനോൻ ചിത്രം ചിത്രം ആയതു കൊണ്ട് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു .
നല്ല ഗ്രിപ്പിംഗ്  ആയ കഥ
തീർത്തും പുതിയ തീം
രഞ്ജിത് ,പൃഥ്വിരാജ് ,നസ്രിയ ,പാർവതി എന്നിവരുടെ ഹൃദ്യവും ക്ലാസ്സും ആയ ഭിനയം.
നല്ല പാട്ടുകൾ
കഥയിൽ അലിഞ്ഞു ചേർന്നപോലെയുള്ള മധുരമുള്ള..കയ്പ്പുള്ള ..ഹൃദയഹാരിയായ പ്രണയ സാന്നിദ്ധ്യം ..
കഥ അവിശ്വസനീയം ആണെങ്കിലും നമ്മൾ ഇഷ്ടപ്പെടും
 കാമറ ..ലൊക്കേഷൻ ..എല്ലാം ഗംഭീരം  ആണ്
എന്നാൽ ഒരു ക്രിട്ടിക് എന്ന നിലയിൽ എന്നെ അലോസരപ്പെടുത്തിയ ചില കാര്യങ്ങൾ ഇവിടെ കുറിയ്ക്കാതെ വയ്യ
സിനിമ കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉച്ചത്തിൽ ഒന്ന് കരഞ്ഞു .മോൾ ഓടി വന്നു .
ഞാൻ കരഞ്ഞത് ഈ സിനിമ കണ്ടു ഉണ്ടായ നിസ്സാഹായത കൊണ്ടാണ്
ഈ സിനിമ എന്തായാലും കാണണം എന്ന് ഞാനുറച്ചിരുന്നു .
എന്നാൽ പടം അങ്ങ് ഇഴഞ്ഞു വലിഞ്ഞു അസ്സഹനീയമാം വണ്ണം ബോർ ആയി  തീരുകയാണ്   .മുഴുവൻ സിനിമയും കാണും എന്ന് ഞാൻ പ്രതിജ്ഞയും എടുത്തു പോയി
ഓടിച്ചു കളയാതെ ..ത്യാഗ ബുദ്ധിയോടെ ..എല്ലാവര്ക്കും മാതൃക ആയി ചിത്രം മുഴുവനും കണ്ടു തീർത്തു
കരിക്കിൻ വെള്ളത്തിന്റെ മധുരം ആസ്വദിക്കാൻ കരിക്ക് സ്വന്തം തലയിൽ ഉടച്ചു കുടിച്ച പോലെ ആയിരുന്നു ആ പ്രവൃത്തി എന്നെ എനിക്ക് പറയാനുള്ളൂ

ഇനി ഇത് പോലെ സ്ലോ മോഷനിൽ ചിത്രമെടുത്തു ശിക്ഷിക്കരുത് നിങ്ങളുടെ ആരാധകരെ എന്ന് വിനയ പൂർവ്വം അഞ്ജലി മേനോനെ ഓർമ്മപ്പെടുത്തുകയാണ്
എഡിറ്റർ എന്ന് പറഞ്ഞു ഒരു കുശവനെ  എന്തിനാണ് ഈ   ചിത്രത്തിൽ നിയമിച്ചിരിക്കുന്നത് എന്ന് മനസിലാകുന്നില്ല

ദീർഘ ക്ഷമ വിജയം തരും ..
ചിത്രത്തിനും ശിൽ
പ്പികൾക്കും അഭിനന്ദനങ്ങൾ