2016 നവംബർ 15, ചൊവ്വാഴ്ച

currency ban

ഇല്ലത്തു ഒരൂക്കൻ കാളയുണ്ട് .വളഞ്ഞു കൂട്ടി മുട്ടി നിൽക്കുന്ന കരുത്തുറ്റ കൊമ്പുകൾ ആണ് കാളയുടെ സവിശേഷത .ഒരു ദിവസം നമ്പൂരി കാള യുടെ പിറകിൽ കൂടി ചെന്ന് ആ കൊമ്പിനകത്തു കൂടി തന്റെ തല കടത്തി ..കാള ആകെ വിരണ്ടു ..ഓട്ടമായി
..നമ്പൂരി കരച്ചിലും പിഴിച്ചിലും ..ഒന്നൊന്നര മണിക്കൂർ എടുത്തു
വാല്യക്കാരും നാട്ടുകാരും കൂടി ഒരു വിധം കാളയെ പിടിച്ചു കെട്ടി
നമ്പൂരിക്ക് മിണ്ടാൻ ആവതില്ല ..
കൊമ്പ് മുറിച്ചു നമ്പൂരിയെ പുറത്തെടുത്തു ..

ഇല്ലത്തെ ഒരു നമ്പൂരി മരിക്കാറായ നമ്മുടെ നമ്പൂരിയോട് ഉവാച
എന്നാലുംഅങ്ങ് ഇത്ര ആലോചനയില്ലാതെ പെരുമാറിക്കളഞ്ഞല്ലോ
ശരീരം മുഴുവൻ ചോരയാണ്..കയ്യിലും കാലിലും തലയിലും മുറിവും ഉണ്ട്
എങ്കിലും നമ്പൂരി മറുപടി വൈകിച്ചില്ല
ആലോചിച്ചില്ലെന്നോ ..ശിവ ശിവ
എത്ര ചിന്തിച്ചു നോം എന്ന താൻ കരുതണെ
മുൻപിൻ നിന്ന് തല കടത്തണോ ..പിറകിൽ നിന്ന് തല കടത്തണോ എന്ന് ഒരു മാസം ചിന്തിച്ചിട്ടാണ് ചെയ്തത്

വാ കഷ്ണം

ഇതും നോട്ടു ബാനുമായി ഒരു ബന്ധവുമില്ല
LikeShow more reactions
Comment
7 Comments
Comments
Hassan Hassy  
Gopakumar Pb രാജ്യദ്രോഹിണി!
Suresh Babu നമ്മുടെ നാടിനെ നശിപ്പിക്കാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ശ്രദ്ധക്ക് ഒരുനാൾ നിങ്ങൾ തലകുമ്പിട്ട് ആരുടേയും മുഖത്തു നോക്കാതെ വരും . . നമ്മുടെ രാജ്യം നന്നാവുന്ന ദിവസങ്ങൾ കാത്തിരിക്കുന്നു
Giri Menon · Friends with Prasanna Kumar and 1 other
Shiva Shiva endha ee kelkanaa
    Uma Devi
    Write a comment...

2016 നവംബർ 4, വെള്ളിയാഴ്‌ച

americaan election

അമേരിക്കൻ തിരഞ്ഞെടുപ്പിൽ സ്‍കൂപ്പുകൾ സ്‌കൂപ്പുകൾ..തന്നെ
ഫോക്സ് ന്യൂസ് കഴിഞ്ഞ ദിവസം പറഞ്ഞു..ഹിലാരിക്കെതിരെ കേസ് എടുക്കും എന്ന് എഫ് ബി ഐ എന്ന്.വലിയ കോളിളക്കം ആയി അത് ..ഹിലാരി സ്റ്റേറ്റ് സെക്രെട്ടറി ആയിരിക്കെ ..സ്വന്തം മെയിൽ സെർവർ ഉപയോഗിച്ച് സ്റ്റേറ്റ് ഈമെയിലുകൾ അയച്ചു എന്നതാണ് ആരോപണം..ആ സെർവർ ഇത് വരെ ഹാക്ക് ചെയ്യപ്പെട്ടിരുന്നില്ല..എന്നാൽ അത് ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയെന്നും..അതിനാൽ ഹിലറിക്കെതിരെ കുറ്റം ആരോപിച്ചു കേസെടുക്കും എന്നുമായിരുന്നു ആരോപണം ഉന്നയിച്ചത്..തിരഞ്ഞെടുപ്പിന് എട്ടു ദിവസം മുന്പുള്ളത് ഈ നീക്കം ഡെമോക്രാആറ്റിക്കുകളുടെ കൊടുത്താ വിമർശനവും ഉയർന്നു വരാൻ ഇടയായി..റിപ്പബ്ലിക്കൻസ് തങ്ങൾക്കു മേധാവിത്വമുള്ള സെനറ്റിനെ ഉപായോഗിച്ചു ഹിലറിക്കെതിരെ കേസ് ഉണ്ടാക്കിയതാണ് എന്ന് ആരോപണം ഉയർന്നു.തീരാൻ ജെടുപ്പിൽ നിശബ്ദത പാലിച്ചിരുന്ന ഒബാമ ശക്തമായി തിരിച്ചടിച്ചു.എന്തായാലും ആ റിപ്പോർട് തെറ്റായിരുന്നു എന്നും..അത് സത്യമാണോ എന്ന് തളിയിക്കാൻ തന്റെ കയ്യിൽ തെളിവുകൾ ഇല്ല എന്നും പറഞ്ഞു ഫോക്സ് ഖേദ കുറിപ്പ് ഇറക്കി തടി ഊരി
ഒന്ന് നിസംശയം പറയാം..ഹിലാരിക്ക് മുൻതൂക്കം ഉള്ള ഈ തിരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും വീണ്ടും പോരാട്ടം തുടരും ..പിന്നെ കോടതിയിൽ ആകും ബാക്കി അങ്കം എന്നത് നിസ്തർക്കമാണ് ..ഞാൻ ജയിച്ചില്ല എങ്കിൽ തിരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ല എന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു .എങ്കിൽ പിന്നെയും കടുത്ത മത്സരം ആവും ഫലം ..
2000 ത്തിൽ അൽ ഗോർ--- ബുഷ് മത്സരം നടന്നത് പോലെ വീണ്ടും വോട്ടെണ്ണൽ നടക്കാൻ സാധ്യതയുണ്ട് .അന്ന് കൂടുതൽ പേര് വോട്ടു ചെയ്തു വിജയിപ്പിച്ചത് അൽ ഗോറിനെ ആയിരുന്നു ..ബുഷ് പക്ഷം വളരെ സൂക്ഷ്മം ആയി വോട്ടു വീണ്ടും എണ്ണിച്ചു ജയിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ..അൽഗോർ-- 271 ---ബുഷ് --270 ..ആയിരുന്നു അന്ന് വോട്ടിന്റെ നില ..
ഇപ്പോഴത്തേത് പോലെ ഫ്ലോറിഡ സംസ്ഥാനത്തിലെ 27 ഇലക്ട്രൽ സീറ്റുകൾ ആയിരുന്നു അന്നും നിർണായകം ആയതു ..അൽഗോറിന് നല്ല സ്വാധീനം ഉള്ള ഉള്ള മേഖലകളിൽ ബുഷ് വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെട്ടു..എന്നാൽ തിരികെ അങ്ങിനെ താൻ പിറകിൽ ആയിപ്പോയ സ്ഥലങ്ങളിൽ വീണ്ടും വോട്ടെണ്ണാൻ അൽ ഗോർ ആവശ്യപ്പെട്ടുമില്ല ..അങ്ങിനെ ആണ് ആ തിരഞ്ഞെടുപ്പിൽ അൽ ഗോർ മാഞ്ഞു പോയത് സുപ്രീം കോടതി ബുഷിനെ വിജയി ആയി പ്രഖ്യാപിക്കുക ആണുണ്ടായത്..
ഈ തിരഞ്ഞെടുപ്പിലും അങ്ങിനെ എന്തെങ്കിലും ഒക്കെ സംഭവിക്കാൻ ഇടയുണ്ട് ..യാധാര്ഷ്ത്തിൽ കൊള്ളാവുന്ന ഏതു സ്ഥാനാർഥി ആയിരുന്നെങ്കിലും റിപ്പാളികണ്സ് പുഷ്പ്പവും പോലെ ജയിച്ചേനെ..ഹിലാരിക്ക് ഡെമോക്രാസ്റ്റുകളുടെ ഇടയിൽ തന്നെ ധാരാളം ശത്രുക്കൾ ഉണ്ട്..അവർ ജയിക്കരുത് എന്നും അമേരിക്കൻ ജനതയിൽ ഒരു പങ്കു ആഗ്രഹിച്ചിരുന്നു..എന്നാൽ പകരം ജയിക്കാൻ പോകുന്നത് ട്രംപിനെ പ്പോലെ ഒരു മോശം സ്ഥാനാർഥി ആണ് എന്നതാണ്..ഇക്കുറി റിപ്പബ്ലിക്കൻസിന്റെഅധികാര മോഹത്തിന് കനത്ത ആഘാതം ഏൽപ്പിച്ചത്  ..
മെക്സിക്കൻ കുടിയേറ്റക്കാരും മറ്റു അന്യ രാജ്യ കുടിയേറ്റക്കാരും ട്രംപിനെതിരെ കനത്ത പ്രചാരണം നടത്തുന്നുണ്ട്..ആഫ്രോ അമേരിക്കൻ വംശ ജരുടെ വോട്ടു കഴിഞ്ഞ പ്രാവശ്യത്തെതു പോലെ ഇക്കുറി അത്ര വോട്ടു പെട്ടിയിൽ വീഴുകയില്ല എന്നത് ഹിലാരിയെ അലട്ടുന്നുണ്ട് ..

ഇത്രയും കടുത്ത ..തീക്ഷ്ണമായ ഒരു മത്സരം അമേരിക്കൻ ചരിത്രത്തിൽ നടന്നിട്ടും ഉണ്ടാവില്ല മത നിരപേക്ഷത ലോകത്തു ഒരു സ്വപനം മാത്രമായി തീരുമ്പോൾ..ലോകമെങ്ങും മനുഷ്യർ മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ തല്ലി തല കീറി മരിക്കുമ്പോൾ..ട്രംപിനെ പ്പോലെ പരസ്യമായി മത ഭ്രാന്തു പറയുന്ന ഒരു വ്യക്തി അമേരിക്കൻ  ഭരണാധികാരി ആയിത്തീരുന്നത് ഒരു പക്ഷെ ലോക ചരിത്രത്തിന്റെ രാഷ്ട്രീയ സമ വാക്യങ്ങളിൽ അതി ഭയങ്കരമായ അപകടങ്ങൾ വരുത്തി വയ്ക്കും എന്നത് നിസ്തർക്കമാണ് ..
വാൽക്കഷണം
നയങ്ങൾ മാത്രമല്ല ഇവിടെ മാറ്റുരക്കപ്പെടുന്നത് ..
ഒന്നുമില്ലാത്തെ അമെരിക്കൻ മണ്ണിലേക്ക് വന്ന ഒരു മെക്സിക്കന് ..ഉഴക്കരിക്കു വക ഉണ്ടാക്കാനുള്ള അവസരം നിഷേധിക്കുന്ന ..മുസ്ലിമുകൾ എല്ലാം ഐസിസ് കാരാണ് എന്ന് കരുതുന്ന ..സ്ത്രീകൾ എല്ലാം പുരുഷന് കീഴ്പ്പെട്ടു ജീവിക്കേണ്ടവർ ആണെന്ന് കരുതുന്ന ഒരാൾ അമേരിക്കൻ പ്രസിഡന്റ് ആകുന്നതു
അമേരിക്കയുടെ എന്നല്ല ..എവിടുത്തെയും ഭരണാധികാരി ആകുന്നതു അപകടകരമാണ്












yosmetite












യോസ്‌മൈറ്റി   മിറ്റി നാഷണൽ പാർക്
സമുദ്രമോ പർവതമോ ..ഏതാണ് വേണ്ടത് എന്ന് ചോദിച്ചാൽ സംശയം ഇല്ല സമുദ്രം എന്ന് പറയുന്ന ആളാണ് ഞാൻ..എന്നാൽ പച്ചപ്പുള്ള പർവതങ്ങൾ എന്നും മനസിന് കുളിർമ്മയും സന്തോഷവും നൽകുകയും ചെയ്യും
കേരളത്തിലെ വന്യ മൃഗ സംരക്ഷണ കേന്ദ്രങ്ങൾ പോലെയാണ് അമേരിക്കയിൽ നാഷണൽ പാർക്കുകൾ.വന്യ ജീവികളെയും..ജൈവ പച്ചപ്പുകളെയും..മരങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കാൻ ആയി അ മേരിക്കയിൽ റൂപം കൊണ്ട സർക്കാർ സംവിധാനം ആണ് നാഷണൽ പാർക്കുകൾ..സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള അപ്പൂർവ്വം ചില സംഭവങ്ങളിൽ ഒന്നാണിവ..റോഡുകൾ പോലും ഏതെങ്കിലും സ്വകാര്യ കമ്പനിയുടെ ആകും..നമ്മൾ ടോൾ കൊടുക്കണം..വൈറ്റ് ഹൗസിൽ  പോലും കോൺട്രാക്ട് ലേബർ ആണ് പതിവ് . പിന്നെ പോസ്റ്റ് ഓഫീസുകൾ ..അവയിലും സർക്കാർ ജീവനക്കാരെ കാണാം ..
ഈ പാർക്കുകൾ ...
അവയുടെ സംരക്ഷണം വളരെ ജാഗ്രതയോടെ ആണ്  സർക്കാർ ചെയ്യുന്നത്
ഹൈ വെ 120 ഇൽ കൂടി ഏതാണ്ട് 200 മൈൽ യാത്ര ചെയ്‌താൽ നമുക്ക് ഈ പാർക്കിലെത്താം
അടിമാലിയിൽ ഒരു ബൂത്ത് തുടങ്ങി കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും ഒരു തുക ഈടാക്കി  പോകുന്നത് സങ്കൽപ്പിച്ചു നോക്കൂ അല്ല..റാണിക്കല്ലിന്റെ അവിടെ നിന്നും എന്ന് കരുതാം 30  ഡോളർ ഫീസ് അടച്ചാൽ (ഒരു വണ്ടിക്ക് ).മതി ..ഒരു ദിവസമോ രണ്ടു ദിവസമോ തങ്ങാം .പാർക്കിന്റെ  ഒരുറൂട്ട്  മാപ് തരും .അത് മായി വണ്ടി ഓടിച്ചു പോകാം..പല പോയിന്റുകളിൽ പല കാഴ്ചകൾ ഉണ്ടാകും
നമുക്ക് എല്ലായിടത്തും പോകാം..ഞങ്ങൾ ചെന്നത് ഇല പൊഴിയും കാലത്തായിരുന്നു..പാർക്കിലേക്കുള്ള വഴി തുടങ്ങി പിന്നെ സ്വകാര്യ വീടുകൾ ഒന്നും ഇല്ല..വനം മാത്രം..ജോമിട്ടി വന്യമായ സൗന്ദര്യം കൊണ്ട് പ്രസിദ്ധമാണ് ..ചെങ്കുത്തായ പാറകൾ ..ആണ് ഈ പർവത നിരയുടെ ആകർഷണം..നമ്മോടൊപ്പം ഒഴുകുന്ന ചെറു പുഴലാല നിറങ്ങളിൽ മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നു..എന്നല്ല പറയേണ്ടത് ..ഇലകൾക്ക് പച്ച നിറം എന്നാണല്ലോ സങ്കല്പം ..മഞ്ഞു  വീഴുന്നതിനു മുന്നോടിയായി മരങ്ങൾ.. ഇവിടെ നമ്മുടെ റബർ മരം ചെയ്യന്നത് പോലെ ഇലകൾ പൂർണ്ണമായും പൊഴിച്ച് കളയും ..ഓരോ തരം  മരവും പഴുക്കുമ്പോൾ ഇലകൾക്ക് ഓരോ തരാം നിറമാണ് .മാവിലയുടെ മഞ്ഞ നിറം..വയലറ്റ്‌ ..ചുവപ്പ് ..കടും ചുവപ്പ്‌ .. മഞ്ഞ ..കടും മഞ്ഞ ..അങ്ങിനെ ..
.റോഡുകൾ വീതിയൊന്നും ഉള്ളതല്ല..രണ്ടു വണ്ടികൾക്ക് സുഖമായി കടന്നു പോകാം..താഴേക്കു നോക്കിയാൽ തല കറങ്ങി പോകും ..നമ്മൾ എത്തേണ്ട പോയിന്റ് ഗ്ലാസിയെർ എന്നറിയപ്പെടുന്ന ഒരു മല  മുകളിൽ ആണ് .നമുക്ക് ആ മല കണ്ടാൽ ഭയം ആകും..അത്രയ്ക്ക് കുത്തനെ  ആണ് മല  താഴെ നിന്ന് നോക്കിയാൽ കാണപ്പെടുന്നത്.
കരടികൾ  ഉണ്ട് പതുക്കെ പോകണം..എന്ന ബോർഡുകൾ ചില ഇടത്തു കാണാം
ചില ഇടത്തു ...മാനുകൾ ഉണ്ട് സ്പീഡ് ലിമിറ് 15  മൈൽ എന്നും എഴുതിയിട്ടുണ്ട് .സത്യത്തിൽ മാനുകൾ ഒക്കെ നമ്മെ ഭയക്കുന്നതെ ഇല്ല
ആരും അവയെ തൊടാൻ ശ്രമിക്കുന്നില്ല
വന്യമൃഗങ്ങൾ അപകടകാരികൾ ആണെന്നും ബോർഡുകൾ ധാരാളം ഉണ്ട്
ക്യാമ്പിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് ടെന്റുകളും അല്ലെങ്കിൽ കാമ്പിങ് കാബിനുകളും ലഭിക്കും..ട്രെക്കിങ്ങിനും ഹൈക്കിങ്ങിനും അവർ സൗകര്യം ഒരുക്കി തരും..ഈ മലകളിൽ ട്രെക്കിങ്ങ് മല  കയറ്റക്കാരുടെ ഒരു ഒരു ചലഞ് ആണ്...സാധാരണ ഗതിയിൽ കുത്തനെയുള്ള മലയിൽ ചെറു ചുറ്റികകൾ കൊകൊണ്ടു പാറയിൽ കുഴി ഉണ്ടാക്കി കയറി പോകുന്ന മാള കയറ്റക്കാരെ നമുക്ക് താഴെ നിന്ന് നോക്കിയാൽ കാണാം..മഴ ആയതു കൊണ്ട് അതിനു കഴിഞ്ഞില്ല..മഞ്ഞു മഴ ഇതൊക്കെ വരുമ്പോൾ ടൂറിസ്റ്റുകളുടെ സുരക്ഷാ ഇവർ ശ്രദ്ധിക്കുന്നുവോ എന്ന് സംശയമാണ്..മിക്കവാറും മാള കയറി തുടങ്ങുമ്പോഴേ നമുക്ക് മൊബൈലിൽ റേൻജ് ഇല്ലാതെ ആകും .ഞങ്ങൾ നല്ല മഴയത്താണ് അവിടെ ചെന്നത്
അത് ഹൈക്കിങ് ട്രെക്കിങ്ങ് ഒന്നും ഉണ്ടായിരുന്നില്ല നല്ലവെയിൽ  തണുപ്പത്തും കാബിനുകളും ടെന്റുകളും നിറയെ ആളുകൾ ഉണ്ടായിരുന്നു ചന്നം പിന്നം പെയ്യുന്ന മഴ ഞങ്ങളെ വല്ലാതെ കുഴക്കിയെന്നെ പറയേണ്ടൂ ഗ്ലേസിയർറിലേക്കുള്ള മലമ്പാത മഴ കാരണം  അപക ടം എന്ന് പറഞ്ഞു അവർ ക്ലോസ് ചെയ്തു .അത് കൊണ്ട് കാണാൻ കഴിഞ്ഞില്ല
യാത്രയിൽ മക്കൾ ഏറ്റവും കൊതിയോടെ കാത്തിരുന്നത് ആ പോയിന്റിൽ എത്താനായിരുന്നു.അവിടെ നിന്നും താഴേക്കുള്ള വ്യൂ അത്ര സുന്ദരമാണത്രെ..
വഴിയിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച ബൈഡ്സ് വെയിൽ (brides veil ) എന്നൊരു വെള്ളച്ചാട്ടം ആയിരുന്നു
എന്റെ മൊബൈലിനു ആ വെള്ള ച്ചാട്ടത്തിന്റെ സൗന്ദര്യം നിങ്ങൾക്കു  തരാൻ ഉള്ള കഴിവുണ്ടെന്ന് തോന്നുന്നില്ല.. ഗൂഗിൾ ചിത്രം തരാം..മഞ്ഞു പോലെ തരിയായി പൊങ്ങി പ്പറക്കുന്ന ആ വെള്ളച്ചാട്ടം ലോകത്തിലെ ഏറ്റവുംപൊക്കം കൂടിയവയിൽ ഒന്നായി കണക്കാക്കപ്പെടുന്നു .ഏറ്റവും സുന്ദരവും ..
.അമേരിക്കയിലെ ഈത്തരം ടൂറിസ്റ്റു കേന്ദ്രങ്ങൾ ലോകത്തു വേണ്ടത്ര പ്രചരിപ്പിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം..കാരണം അമേരിക്കയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് ഭയങ്കര നിയന്ത്രണമാണ്..കാഴ്ച കാണാൻ ഉള്ള യാതിർകർക്കു പോലും അമേരിക്കയിൽ ഒരു സ്പോൺസർ വേണം..അയാളുടെ ബാങ്കിൽ നല്ല തുക ഉണ്ടാവണം..പിന്നെ ആ വഴക്കു ചെല്ലുന്ന ആരും അവിടെ തിര താമസം ആക്കിയേക്കും എന്ന മറിക്കാൻ ഭയവും..വിസയുടെ ലഭ്യത അപൂർവ്വം ആക്കുന്നു..ടൂറിസ്റ്റു ഏജൻസികൾ ഒന്നും തന്നെ മരിക്കാൻ ടൂറിസ്റ്റു കേന്ദ്രങ്ങളെ തങ്ങളുടെ യാത്രകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടും ഇല്ല..അമേരിക്കകത്തു തന്നെയുള്ള ടൂറിസ്റ്റുകളെ അത് കൊണ്ട് ഇവിടെ ഒക്കെ ഉണ്ടാവുകയുള്ളൂ
ഫ്രാൻസും ഇംഗ്ലണ്ടും യൂറോപ്പും ഒക്കെ പോലെ നമുക്ക് ടൂറിസം എന്ന ആലോചനയുടെ കടന്നു ചെല്ലാൻ മറിക്കാൻ വിസ നിയത്രണങ്ങൾ സമ്മതിക്കുന്നില്ല..
അത് കൊണ്ട് തന്നെ ഇവിടെ ഒക്കെ ടൂർസൈറ്റുകളുടെ സംഖ്യാ അത്ര ക്രമാതീതം അല്ല കാലാവസ്ഥ മോശമായത് കൊണ്ട് കൂടിയാവാം ഇനാഗനെ എന്ന് മാവാം.
ആഴ്ചയിൽ അഞ്ചു ദിവസം ജോലി ചെയ്‌താൽ ആറാം ദിവസം ഏഴാം ദിവസം..അടിച്ചു പൊളിക്കുന്നതാണ് ഇവരുടെ രീതി..വർഷത്തിൽ പത്തു ദിവസം വാശികാവധി ഉണ്ട്..അതും എടുത്തു ഇവർ കറങ്ങാൻ ഇറങ്ങുന്നു
ഭാരതത്തിൽ അനുവദിച്ചിട്ടില്ലാത്ത ഗൂഗിൾ മാപ്പാണ് ഇവരുടെ സഞ്ചാര സഹായി
ദേശീയ പാതകളിൽ ഓരോ സ്ഥലത്തേക്കും ഉള്ള സ്ഥലങ്ങൾ..ഫിക്സ് ചെയ്തു ഇരുന്നാൽ മതി ...വഴി കൃത്യമായി ഗൂഗിൾ പറഞ്ഞു തരും തിരിയേണ്ടുന്ന സ്ഥലത്തേക്കുള്ള റോഡിനു ഒരു നമ്പർ കാണും..97 A യിൽ വലത്തേക്ക്  തിരിയണം എന്ന് പറഞ്ഞാൽ..നമ്മൾ അപ്പോൾ 230 ബി യിൽ ആണെങ്കിൽ ആ സംഖ്യ  മാത്രം ഓർത്ത് വച്ചാൽ  മതി..വഴി ഗൂഗിൾ പറഞ്ഞു തന്നു കൊണ്ടേ ഇരിക്കും..ഞങ്ങൾ ഏതാണ്ട് 5000 മൈൽ സഞ്ചരിച്ചു .വഴി ആരോടും ചോദിക്കേണ്ടി വന്നില്ല
എന്നാൽ പാർക്കിനകത്തു കടന്നു .അപ്പോഴേക്കും തന്നെ ഫോൺ കണക്ഷൻ ഇല്ലാതെയായി ...അതോടെ നെറ്റും പോയി .ഗൂഗിൾ മാപ് മൊബൈൽ പോലെ ഒരു ചെറു ഉപകരണം ഇറക്കിയിട്ടുണ്ട്..അത് ഉപയോഗിക്കാൻ  തുടങ്ങി.അന്തരീക്ഷം നന്നായി മൂടി കെട്ടിയിരുന്നു..മഴ പെത്തേക്കും എന്ന് തോന്നിയെങ്കിലും ..കുടകൾ ഉണ്ടല്ലോ എന്ന് സമാധാനിച്ചു ഞങ്ങൾ മുന്നോട്ടു പോയി .ചില ഫോട്ടോ എടുക്കാൻ ഉള്ള സ്ഥലങ്ങൾ..വിസ്റ്റാ പോയിന്റ് എന്നിവ അറിയപ്പെടുന്നു.അവിടെയല്ലാതെ റാഫിൾ അരികിൽ വണ്ടി നിർത്തുക പതിവില്ല .കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ
നല്ല മഴയും മൂടൽ മഞ്ഞും ..മുന്നോട്ടുള്ള യാത്ര അസാധ്യമാക്കി തീർത്തു .അപ്പോഴാണ് ഒരു പുതിയ പ്രെശ്നം ഉടലെടുക്കുന്നത് ..
കുഞ്ഞിനെ കാർ സീറ്റിൽ കിടത്തിയിരിക്കുകയാണ്..നെഞ്ചും അരക്കെട്ടും നല്ലവണ്ണം മുറുകുന്ന രീതിയിൽ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.ഇവിടെ കാർ സീറ്റ് കുട്ടികൾക്ക് നിര്ബന്ധമാണ്..പ്രസവം കഴിഞ്ഞു കുഞ്ഞിനെ കൊണ്ട് പോരുന്നതിനു മുൻപ് ആശുപത്രി അധികൃതർ കാറിൽ വന്നു നോക്കി കാർ സീറ്റു പിടിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ കുഞ്ഞിനെ തന്നു വിടൂ ..മോൾക്ക് .ഒരു രണ്ടു മണിക്കൂർ സീറ്റിൽ കിടന്നാൽ  പിന്നെ കുഞ്ഞിനെ നമ്മൾ ഒന്ന് എടുക്കണം ..പുറത്തേക്കു കറക്കി ഡയപ്പർ ഒക്കെ മാറ്റി പാലൊക്കെ കുടിച്ചു വീണ്ടും കാറിൽ ആക്കും .കരച്ചില് തീരെ ഇല്ല..ഉണ്ണി വയർ എപ്പോഴും ഫുൾ ആയിരിക്കണം എന്നൊരു കലഹമേ അവൾക്കുള്ളൂ .++൬++++ എന്നാൽ ഇവിടെ കുഞ്ഞും ഞങ്ങളും കുഴങ്ങി പ്പോയി..നല്ല മഴ..20നും 40 നും ഈടാക്കാനും തണുപ്പ് പുറത്തു ..അവൾക്കു പുറത്തു ഇറങ്ങണം ..എത്രയൊക്കെ മൂടിയാലും തണുപ്പിൽ മഴയത്തു കുഞ്ഞിനേയും കൊണ്ട് പുറത്തിറങ്ങിയാൽ അത് അസുഖം വരുത്തും.അവൾക്കു കാറിൽ ഇരിക്കുകയും വേണ്ട..താഴേക്കു തിരികെ ഇറങ്ങുമ്പോൾ ഏതാണ്ട് ഒന്നാ മണിക്കൂർ രാത്രിയിൽ വിജനമായ പാതയിൽ വണ്ടി എൻജിൻ ഓൺ ആക്കി നിർത്തി അവളെ സമാധാനിപ്പിക്കേണ്ടി വന്നു..കരച്ചിൽ നിർത്തി പാല് കുടിച്ചു കാർ സീറ്റിൽ അവളെ കിടത്തി ഉറക്കാൻ അത്രയും സമയം എടുത്തു .ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ 200 മൈൽ  അകലെയാണ് ..ഒരു വണ്ടി പോലും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നില്ല..ഒരു കരടിയോ എങ്ങാൻ വന്നു വണ്ടി മറിച്ചിട്ടാൽ താഴെ പോകുന്നത് ചുരുങ്ങിയത് മൂവായിരം അടി താഴേക്കാണ് ..
വണ്ടിയുടെ ഇന്ധനം തീർന്നാലോ എന്തെങ്കിലും കേടു പാട് പറ്റിയാലോ..ബാറ്ററി ഓഫ് ആയിപോയാലോ ഒക്കെ പെട്ട് പോകും ..150 ദിവസം പ്രായമുള്ള കുഞ്ഞാണ് വണ്ടിയിൽ ഉള്ളത് ..
അൽപ്പം കരഞ്ഞാലും കുഞ്ഞിനേയും കൊണ്ട് വണ്ടി മുന്നോട്ടു എടുക്കാം എന്ന് പറഞ്ഞാൽ സമ്മതിക്കുന്ന മാതാപിതാക്കൾ അല്ല രണ്ടു പേരും..പുസ്തകത്തിൽ ഉള്ളത് പോലെ തന്നെ കുഞ്ഞുങ്ങളെ വളർത്തണം എന്ന നിര്ബന്ധ ബുദ്ധിക്കാർ
എന്നാൽ കുഞ്ഞിനെ മടിയിൽ വച്ച് കൊണ്ട് ഓടിക്കാം എന്നതും അവർക്കു സ്വീകാര്യമല്ല..ആക്സിഡന്റ് എന്നാൽ എന്താണ് എന്ന് അമ്മക്ക് അറിയാമോ..ആ വാക്കിന്റെ അർദ്ധം തന്നെ ആക്സിഡന്റ് എന്നാണു ..അതായത് വിചാരിച്ചിരിക്കാതെ വരുന്നത്.അപ്പോൾ കുഞ്ഞു സുരക്ഷിത ആയിരിക്കണം..അത് കൊണ്ട് കാർ സീറ്റിൽ നിന്നുംകുട്ടിയെ മാറ്റി ഇരുത്തി യാത്ര ചെയ്യാനും പറ്റില്ല..
അവർ വിവാഹം കഴിഞിട്ടു ഏഴു വർഷമേ ആകുന്നുള്ളൂ ..ധാരാളം യാത്ര ചെയ്തിരിക്കുന്നു ..മിക്കപ്പോഴും കൃത്യമായ ടൈം പ്ലാൻ വച്ചാണ്.കുഞ്ഞിനേയും കൊണ്ടുള്ള യാത്രയുടെ പ്ലാനിങ്ങിൽ അവർ ഒരു മൂന്നു മണിക്കൂർ ഡിലെ (വൈകൽ )മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ ..ദക്ഷിണ ഭാരതത്തിലെ ഒരു വിധം വണ്ടി പോകുന്ന മിക്ക വന പാതകളും ഈ കുഞ്ഞുങ്ങളെയും കൊണ്ട് പോയിട്ടുള്ളവരാണ് ഞങ്ങൾ അച്ഛനും അമ്മയും..
ഹേ ദേവി കല്ലുണ്ട് മുള്ളുണ്ട് കാട്ടിൽ
പാദ വ്യഥക്കങ്ങു  ശ്രീരാമ രാമാ
എന്ന് പറഞ്ഞു കൊടുത്താൽ ഒന്നും ഇവർ ശ്രദ്ധിക്കുകയും ഇല്ല
വിളിച്ചാൽ ഹെലിക്കോപ്റ്ററിൽ ആണെങ്കിലും ഡോക്റ്റർ വന്നു കൊണ്ട് പൊയ്ക്കൊള്ളും..എന്നാണു അവരുടെ ഒരു വിചാരം ..അതിനു വേണ്ടി എടുക്കുന്ന അര  മണിക്കൂർ പോലും ഒരു പിഞ്ചു കുഞ്ഞിന് എത്ര കുഴപ്പം പിടിച്ചതാണ് എന്ന് അവർക്കു അറിയുകയും ഇല്ലല്ളോ
എന്തായാലും ഇരുളിലെ ആ പാതയിലെ ഒന്നര മണിക്കൂർ ..ഒരു വലിയ ആഘാതം ആയിരുന്നു..
ഞങ്ങൾ അപ്പൂപ്പനും അമ്മൂമ്മക്കും..പിള്ളേർക്ക് യാതൊരു കൂസലും ഇല്ല അമേരിക്കൻ സംവിധാനങ്ങളുടെ  ഒരു വലിയ പോരായ്മ്മയാണ്  ഇവിടെ  കാണുന്നതും..പാതകളിൽ എങ്ങും വെളിച്ചമില്ല..911 വിളിക്കാൻ ഫോണിൽ ബാറ്ററി ഇല്ലങ്കിൽ..നമ്മൾ അടിഞ്ഞു പോയത് തന്നെ ..കാരണം ആകെ ഞങ്ങളെ കടന്നു മുകളിലേക്ക് പോയത് ഒരേ ഒരു വണ്ടിയാണ് ..താഴേക്കും അങ്ങിനെ തന്നെ ..ഏതാണ്ട് രാത്രി പത്തര ആയപ്പോഴാണ് അവിടെ നിന്നും ഇറങ്ങാൻ ആയതു .
747956 ഏക്കർ ആണ് ഈ  പാർക്കിന്റെ വിസ്തൃതി ..സിയാറ നെവാദ പർവ്വത  ശൃംഗങ്ങൾ ആണ് ഈ പാർക്കിന്റെ  ഒരു ഭാഗം.പാർക്കിന്റെ 95 %ഭാഗവും വനമാണ് ...യോസ്‌മൈറ്റി  വാലി  എന്നാണു നമ്മൾ സന്ദർശകർ ചെല്ലുന്ന ഭാഗം പൊതുവെ അറിയപ്പെടുന്നത് ..
ഒരു വര്ഷം ഏതാണ്ട് നാലു ലക്ഷം ടൂറിസ്റ്റുകൾ ഇവിടം സന്ദർശി ക്കുന്നു എന്നാണു കണക്കുകൾ പറയുന്നത്..എന്നാൽ ഒരു തുണ്ടു പ്ലാസ്റ്റിക്കോ കടലാസോ..വഴിയിലോ വനത്തിലോ ഇല്ല എന്നതാണ് മറ്റൊരു അത്ഭുതം ..13114 അടിയാണ് സമുദ്ര നിരപ്പിൽ നിന്നും ഉള്ള ഉയരം ..മഞ്ഞു കാലത്തു ഇവിടം മുഴുവനും തണുത്തുറഞ്ഞു കട്ടിയാവും ..അപ്പോൾ മഞ്ഞു കാല വിനോദങ്ങൾക്കായി നാട്ടുകാർ എത്തും ...
ഒരു ചെറു നദി ഉണ്ടെന്നു പറഞ്ഞില്ലേ ..അതിലെ ജലം അത്ര തെളിഞ്ഞതാണ് ..നല്ല മഴയില്ലായിരുന്നെങ്കിൽ ആ നീരൊഴുക്കില്ല ഒന്ന് ഇറങ്ങി വിലസിയേനെ ..സംശയമില്ല
മാവോക് (mivok ) എന്നൊരു ആദിമ ഗോത്ര വംശജർ ആണ് ഇവിടെ കഴിഞ്ഞിരുന്നത് .. അവർ പരദേശികളെ കണ്ടാൽ കൊന്നു കളയുമായിരുന്നു ..yosmite എന്ന വാക്കിന്റെ അർദ്ധം മിവോക്കി ഭാഷയിൽ  കില്ലർ (killer ) എന്നാണു ..
അഹ് വാനി ..വലിയ വായ (ahaahavaahni ) എന്നായിരുന്നു അടിമ ഗോത്രക്കാർ ഈ താഴ്വരയെ  വിളിച്ചിരുന്നത് ..എന്നാൽ ആ ഗോത്രം പൂർണ്ണമായും കൊന്നൊടുക്കപ്പെട്ടു ..ഉന്മൂലനാശം വന്നു ..എന്നാൽ കൊന്നൊടുക്കി എന്നതാണ് വാസ്തവം..എബ്രഹാം ലിങ്കൺ ആണ് ഈ പ്രദേശത്തെ നാഷണൽ പാർക് ആക്കി പ്രഖ്യാപിച്ചത് ..ഇതിന്റെ വിസ്തൃതി പിന്നീട് വർധിപ്പിച്ചു
ഇവിടെ ക്യാമ്പ് ചെയ്യുന്നവർക്ക് സാധനങ്ങൾ വാങ്ങാൻ ഒക്കെയായി ഒരു സ്റ്റോർ ഉണ്ട് ..കാലം ഇവിടെ അനങ്ങാതെ നിൽക്കുകയാണ്..ഏതാണ്ട് നൂറു വർഷം പുറകോട്ടു പോയത് പോലെ തോന്നും..പഴയ കെട്ടിടങ്ങൾ..തകര കാബിനുകൾ...വൈദ്യുതി ഉണ്ട്..അതാണ് ഒരേ ഒരു നല്ല കാര്യം ..
കാണാൻ എന്തൊക്കെയോ ബാക്കി വച്ചിട്ട് പൊന്നു എന്നൊരു തോന്നൽ ..കണ്ടത് മതിയായില്ല എന്ന് തോന്നും..വീണ്ടും ഒന്ന് വരണം എന്ന് തോന്നും..
അതാണ് ഈ വനത്തിന്റെ ആകർഷണം























2016 നവംബർ 2, ബുധനാഴ്‌ച

കണ്ണൂർ ആക്രമങ്ങൾ.



കണ്ണൂർ ആക്രമങ്ങൾ.. കൊലപാതകങ്ങൾ തീർത്തും തെറ്റാണ് സംശയമില്ല
എങ്കിലും പിണറായിയുടെ മണ്ഡലത്തിൽ ഏഴു കൊലപാതകങ്ങൾ കഴിഞ്ഞു എന്ന രീതിയിലുള്ള പ്രചാരണം കേൾക്കുമ്പോൾ..
ഇതിലൊരു ഗൂഡാലോചന ഇല്ലേ എന്നൊരു സംശയം
ചന്ദ്രശേഖരൻ വധക്കേസിലും പിണറായിയെ കൂട്ടി ചേർക്കാൻ ഒരു ശ്രമം നടന്നിരുന്നു 
കോടിയേരി ആഭ്യന്തര മന്ത്രി ആയിരുന്ന സമയത്തു
ആ ഇട കേരളത്തിൽ നടന്ന എല്ലാ സാമ്പത്തിക അനാശാസ്യ ..കൊലപാതക സംഭവങ്ങളിലും..ശ്രീമതി ടീച്ചറിന്റെയും..കൊടിയേരിയുടെയും മക്കൾക്ക് പങ്കുണ്ട് എന്ന രീതിയിൽ മാധ്യമങ്ങൾ കൊണ്ട് പിടിച്ചു പ്രചാരണം നടത്തിയിരുന്നു
ശബരിനാഥ്‌ ..സന്തോഷ് മാധവൻ ..അങ്ങിനെ എത്ര പേരുകൾ
കോടിയേരിയുടെ മകനുമായി കലാ കൗമുദിയിൽ വന്ന ഒരു അഭിമുഖ സംഭാഷണം വായിക്കുന്നതുവരെ ഞങ്ങളൊക്കെ കരുതിയിരുന്നത് ആ ചെറുപ്പക്കാരൻ വെറും മോശക്കാരൻ ആണെന്നായിരുന്നു.
ഈ സംഭവങ്ങൾ ഒക്കെ നടക്കുമ്പോഴും അവർ ഗൾഫിൽ ആയിരുന്നു..എന്നിട്ടും അവരെ പേര് ചേർത്തു മാധ്യമങ്ങൾ വാർത്തകൾ ചമച്ചു കൊണ്ടേ ഇരുന്നു
സന്തോഷമാധവന്‌ യുഡിഎഫ് സർക്കാർ ഭൂമി പതിച്ചു കൊടുത്തപ്പോഴാണ് മറ്റൊരു സംശയം മാറിയത് മുത്തൂറ്റിന്റെ മകനെ കൊന്നത് കോടിയേരിയുടെ മക്കൾ ആണെന്ന് ആരും പറഞ്ഞില്ല..എന്നത് ഭാഗ്യം
പിണറായി പിന്നെ ജീവൻ ഭയന്ന് മക്കളെ രണ്ടു പേരെയും കേരളം കാണിച്ചിട്ടില്ല ഇതുവരെ
ഇങ്ങനെ പാർട്ടിയുടെ നേതാക്കളെ കേന്ദ്രീകരിച്ചു വാർത്തകൾ ചമക്കുന്നതിന്റെ പിന്നിലെന്താണ് ഉദ്ദേശം എന്നറിയുന്നില്ല
നിയോജക മണ്ഡലം കേന്ദ്രീകരിച്ചു കൊലപാതക കഥകൾ സൃഷ്ടിക്കുന്നത് ..ഭീതി പരത്തുന്ന ഒന്നാണ്
ആരെങ്കിലും കുറച്ചു പേർ .വിചാരിച്ചാൽ പുഴക്കാവുന്ന ആൽമരമാണോ പിണറായി വിജയൻ
ഹിന്ദു ആണെങ്കിലും മുസൽമാൻ ആണെങ്കിലും സഖാവാണെങ്കിലും .വെട്ടിയാൽ ഒഴുകുന്നത് ചോരയാണ് ..അതിനു നിറം ചുവപ്പാണ്
ഏതെങ്കിലും അമ്മയുടെ പൊന്നു മോനാണ്..അച്ഛനോ..ആങ്ങളയെ ഭർത്താവോ ആണ് കൊല്ലപ്പെടുന്നത്
ആ മുറിവ് ..എത്ര നൂറ്റാണ്ടു കഴിഞ്ഞാലും മുറി കൂടില്ല
രക്തം കിനിഞ്ഞു കൊണ്ടേ ഇരിക്കും
രണ്ടു കൂട്ടർക്കും അത് ഭൂഷണമല്ല
വാൽക്കഷണം
പയറ്ററിയാവുന്ന ചേകവന്മാരോടാണ് കളിക്കുന്നത്
എന്നോർത്താൽ നന്ന്
പദ്മ വ്യൂഹത്തിലെ അഭിമന്യുവിന്റെ ഗതി അറിയില്ലേ

e.p jayarajan



കേരളം അങ്ങ് മാറുകയാണല്ലോ ..
ബ്രിട്ടൻ ...അമേരിക്ക ...യൂറോപ്പ് ..
ഇവിടെ ഒക്കെ ഏറ്റവും നല്ലവരെ ആളുകൾ കളിയാക്കി വിളിക്കുന്നത്
""അവർ സെനറ്റർമാരെപ്പോലെ തെളിഞ്ഞവർ ""എന്നാണു
അവർ നുണ പറയില്ല..അനധികൃത സ്വത്ത് സമ്പാദിക്കില്ല..
പരസ്ത്രീ ഗമനം നടത്തില്ല ഏക ഭാര്യാവൃതക്കാർ ആകും..
ഇംഗ്ലണ്ടിൽ സെനറ്ററുടെ ഭാര്യ ഏഴാമത് ഗർഭിണി ആയാൽ പ്പോലും ഗർഭ ചിദ്രം നടത്തില്ല
നേഴ്‌സറി ക്ലാസിൽ പോലും അയാൾ കോപ്പി അടിച്ചിട്ടുണ്ടാവില്ല
അങ്ങിനെ പരമ കാരുണികർ ആവും ഈ സെനറ്റർ മാർ
ഒരു ചെറിയ തെറ്റ് മതി അവരുടെ രാഷ്ട്രീയ ഭാവി തകരാൻ
വളരെ ശ്രദ്ധാപൂർവം വളർത്തപ്പെട്ടവരും പെരുമാറ്റത്തിൽ അങ്ങേ അറ്റം മാന്യതയും സംയമനവും പുലർത്തുന്നവരും ആവും ഈ സെനറ്റർമാർ
എംപിമാരും എം എൽ എ മാരും അവിടെ സെനറ്റർമാർ എന്നാണു അറിയപ്പെടുന്നത്
പിണറായി സർക്കാർ അങ്ങിനെ ക്ളീൻ ആയി ത്തുടങ്ങുക ആണ്
എന്തായാലും ..മൂന്നു കൊല്ലം എടുക്കുന്നില്ല ഒരു തെറ്റ് മനസ്സിലായാൽ തിരുത്താൻ
സുധീറിനെ...ദാമോദരൻ വക്കീലിനെ ഒക്കെ ഒഴിവാക്കിയത് വളരെ വേഗത്തിൽ എടുത്ത
നല്ല തീരുമാനങ്ങൾ ആണ്
ഈ രീതിയിൽ ജനാധിപത്യത്തെ ബഹുമാനിച്ചു മുന്നോട്ടു പോകുന്നത് ഈ സർക്കറിന് നല്ലതായിരിക്കും
മാധ്യമങ്ങൾക്കു സത്യം കണ്ടു പിടിക്കാൻ ഉള്ള ഒരു പ്രേരകവും.
ഭരണാധികാരികൾക്ക് ശ്രദ്ധയോടെ പെരുമാറാൻ ഉള്ള ഒരു കരുതലും ആവും ഈത്തരം തിരുത്തൽ നടപടികൾ
വാൽ കഷണം
പുത്തനച്ചിയാണോ
.

മത്സര പരീക്ഷ നടത്തി 70 .പേര് മുന്നിൽ എത്തി ..പത്തു വേക്കന്സി ..ആദ്യത്തെ പത്തു പേരെ നിയമിക്കണം .അല്ലാതെ സുധീറിനെ നിയമിച്ചാൽ അത് പക്ഷപാതപരമാകും
രാഷ്ട്രീയ നിയമനങ്ങളിൽ അതാണോ സാധാരണ കണ്ടു വരിക പതിവ്
പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പരിശോധിച്ച് ആകാം എന്ന് പറഞ്ഞ നിയമനങ്ങൾ
അത് പണ്ടേ പതിവുണ്ട്
എ കെ ജി യുടെ ഭാര്യ
ഈഎംഎസ് ന്റെ മരുമകൻ
വി എസ ന്റെ മകൻ
പിന്നെ അങ്ങ് പറയാൻ തുടങ്ങിയാൽ ആരെങ്കിലും ഒക്കെ കാണും
ജയരാജന്റെ കഴുത്തിലെ ഇനിയും എടുത്തു മാറ്റാത്ത ഒരു വെടിയുണ്ട ഉണ്ട്
അത് മാറ്റിയിട്ടു സിപിഎമ്മിലെ പുന്യാളൻമാർക്കു അങ്ങേരെ ക്രൂശിക്കാം
എഴുതണമോ എന്ന് വളരെ ശങ്കിച്ചാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത് .പാർട്ടിയുടെ രണ്ടു നേതാക്കന്മാരെ ക്കുറിച്ചു നമ്മൾ നവ മാധ്യമക്കാർ വളരെ ആക്ഷേപിക്കാറുണ്ട്
ചിരിക്കാത്തെ പിണറായി വിജയനും ..മണ്ടനായ.. ജയരാജനും
മുഹമ്മദാലി യെക്കുറിച്ചു മനോരമ ലേഖകൻ ചോദിച്ചത് ശരിക്കു കേട്ടില്ല എന്ന ജയരാജന്റെ വാക്കുകൾ നമ്മൾ മുഖ വിലക്കെടുത ..കഴുത്തിലെ നീക്കം ചെയ്യാത്തെ വെടി ഉണ്ട കൊടുത്ത ഒരു പാർശ്വ ഫലമാണ് ചെവി കേൾക്കായ്ക ..ട്രോളന്മാർ അതറിഞ്ഞില്ല പാർട്ടിക്കാർ വിശദീകരണം നടത്തിയുമില്ല
സൈമൺ ബ്രിട്ടോയുടെ ഭാര്യക്ക് ജോലി കൊടുക്കേണ്ടിയിരുന്ന എന്ന് ചിലർ പറഞ്ഞു
ബ്രിട്ടോയുടെ ത്യാഗത്തിനു മറു വാക്കില്ല ..നമിക്കുന്നു എന്നാൽ വേദനിക്കുന്ന ആ ഉണ്ടകൊണ്ടു ..കിടക്കാനോ ഇരിക്കാനോ കഴുത്തു അനക്കാനോ ബുദ്ധിമുട്ടുന്ന ജയരാജന്റെ വിഷമം നിങ്ങളോടു ആരും പറഞ്ഞുമില്ല കിടന്നാൽ ശ്വാസം നിന്ന് പോകും എന്നത് കൊണ്ട് രാത്രീയിൽ ഓക്സിജൻ സിലിണ്ടറിൽ കൂടി കൃത്രിമ ശ്വാസോച്‌വാസം എടുത്താണ് ഈ സഖാവ് കഴിയുന്നത് എന്നും പാർട്ടിക്കാർ നമ്മളോട് പറഞ്ഞില്ല
ഈ മനുഷ്യൻ തന്റെ വരുമാനം മുഴുവനും ഒരു അനാഥ ശാലയിലെ കുഞ്ഞുങ്ങൾക്കാണ് നൽകുന്നത് എന്ന് കണ്ണൂരിലെ സഖാക്കൾക്ക് അറിയാം
എന്നാൽ ആരും ജയരാജനെ അനുകൂലിച്ചു ഒന്നും എഴുതിയില്ല.
ഇനി പിണറായിയുടെ ചിരിക്കാത്ത മുഖത്തെക്കുറിച്ചു കൂടി പറയാം
ചവിട്ടി നട്ടെല്ലൊടിച്ച പോലീസ് നൽകിയത് സഖാവിനു നിരന്തം നടുവ് വേദനയാണ്...
തുടർച്ചയായ ചികിത്സയിൽ ആണ് സഖാവ്
നമുക്ക് ശ്രദ്ധിച്ചാൽ കാണാം വളരെ നിയന്ത്രി ച്ചു ശരീരം ചലിപ്പിക്കുന്നത്
വാൽ ക്കഷണം
പി കെ ശ്രീമതിയെ കുറിച്ച് ഒന്നു പറയാതെ വയ്യ .....
വേണ്ട അത് പോട്ടെ

ഒരു സങ്കീർത്തനം പോലെ

ഡെസ്റ്റോവ്സ്ക്ക്കി  റഷ്യൻ എഴുത്തുകാരിൽ എനിക്കേറ്റവും ഇഷ്ട്ടപെട്ട ഒരാൾ ആണ്..സതിയും വ്യക്തിയും തമ്മിലുള്ള അതി തീക്ഷ്ണമായ പോരാട്ടമാണ് ഓരോ ഡെസ്റ്റോവ്സ്ക്ക്കി നോവലുകളും അധമ ബോധത്തിന്റെ..കുറ്റ ബോധത്തിന്റെ..സ്വയ നിന്ദയുടെ എല്ലാം ജ്വലിക്കുന്ന ആൾ രൂപങ്ങൾ ആണ് കഥാപാത്രങ്ങൾ പലപ്പോഴുണ്..റഷ്യയുടെ അശാന്തമായ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒരു നേർ ചിത്രം കൂടിയാണ് ഇത് ..


ക്രൈം ആൻഡ് പണിഷ്മെൻറ് (കുറ്റവും ശിക്ഷയും )
വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവൽ ആണ്..എളുപ്പ വായനക്ക് വഴങ്ങി തരില്ലെങ്കിലും നോവൽ ചരിത്രത്തിലെ ഒരു ക്ലാസിക് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം..ശരി എന്ത് തെറ്റ് എന്ത്..കൊലപാതകം ..പാപമോ ..നല്ലതോ..അതാണ് ഈ നോവലിന്റെ പ്രമേയം..ക്രൂരയായ ഒരു പണം പലിശക്കാരിയെ കൊല്ലാൻ ആഗ്രഹിക്കുന്ന നായകൻ..അങ്ങേരുടെ പേര് ഓർക്കുന്നില്ല..കൊന്നാൽ പാപമാകുമോ എന്ന ചിന്ത അയാളെ വേട്ട ആടുന്നു..കൊന്നു അവരുടെ സ്വത്തു വാഹകൾ എടുത്തു സമൂഹത്തിനു നമ ചെയ്യാം എന്ന് വിചാരിക്കുന്നു ..സ്വയം തീരുമാനത്തിൽ ഏതാണ് കഴിയുന്നില്ല ആത്മഹത്യ ചെയ്യാൻ കഴിയുന്നത് ധീരമായ പ്രവർത്തി ആണെന്നും ഇയാൾ കരുതുന്നു..
ഗ്യാമ്പ്ലെർ (ചൂതാട്ടക്കാരൻ  )
ഏതാണ്ട് ഇതേ സമയം തന്നെ എഴുതി പൂർത്തിയാക്കിയ മറ്റൊരു നോവൽ ആണ് ചൂതാട്ടക്കാരൻ .ഒരു പക്ഷെ നമുക്ക് എഴുത്തുകാരനെ മറ നീക്കി കാണാൻ കഴിയുന്നത് ഈ നവലിൽ ആണ്.സ്വയം ഒരു കടുത്ത ചൂതാട്ടക്കാരൻ ആയി തീർന്നിരുന്നു അദ്ദേഹം അപ്പോഴേക്കും..ചെറു ജയങ്ങൾ തരുന്ന ഹര്ഷോന്മാദം..വലിയ പരാജയങ്ങൾ നൽകുന്ന തീരാ നഷ്ട്ടങ്ങൾ..കട ക്കെണി..എല്ലാം വിറ്റു  തുലച്ചു അധമർണ്ണൻ ആകുന്ന വ്യക്തിയുടെ പരാജയ ബോധം..ചൂത് കളിക്കാരനെ നിയന്ത്രിക്കുന്ന ആ ശക്തി എന്താണ്..സ്വയം കൊല  ചെയ്യുന്നതിന് തുല്യമായ ആ കൊടുമ..വിഷം പാനം  ചെയ്യുന്നത് പോലെ മദ്യപിക്കുന്നത് പോലെ തന്നെ ഉന്മത്തനാക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു..ശരിയാവാം.ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകത്തിന്റെ തിരശീല നീങ്ങുന്നത് ഈയൊരു  ഡെസ്റ്റോവ്സ്ക്ക്കിയിലേക്കാണ് ...എല്ലാം നശിപ്പിച്ചിട്ടും വീണ്ടും വീണ്ടും ചൂതാടാൻ  ഉള്ള ത്വര അടക്കാൻ ആകാത്ത എഴുത്തുകാരന്റെ ഹൃദയ വ്യഥയാണ് ഒരു സങ്കീർത്തനം പോലെ .എന്ന പുസ്തകം
സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി ചൂത് കളിക്കാൻ പോകുന്ന ഒരാളാണ് ഇതിലെ നായകൻ..അവനു ജയിച്ചു കിട്ടിയ കുറെ പണവും കയ്യിലെടുത്തുഅവൾ അവനെ ഉപേക്ഷിച്ചു പോവുകയാണ്..  ..
സ്നേഹിക്കുന്ന പെണ്ണിനോട് ഞാൻ നിനക്ക് അടിമ എന്ന് പറയുന്ന നായകൻ ..സത്യത്തിൽ ശിലാ ഹൃദയ ആയ അവൾ മൂലം  വഞ്ചിക്കപ്പെടുന്നു

ബ്രദർസ്  കാരമസോവ് (കരമസോവ് സഹോദരന്മാർ )
ഇതും വായിക്കാൻ അത്ര എളുപ്പമുള്ള പുസ്തകമല്ല ..ഫിലോസഫി ..ധാർമികത..പാപം പുണ്യം ..ശരി തെറ്റ്..ഇവ അഗാധമായി വിശകലനം ചെയ്യപ്പെടുന്നു ഈ പുസ്തകത്തിൽ .അലസനയം സുഖിമാനുമായ മൂത്ത മകനും..നിരീശ്വരവാദിയും..റെബെലും ആയ രണ്ടാമത്തെ മകനും..പിന്നെ ജാര സന്തതിയും..അങ്ങിനെ മൂന്നു മക്കൾ..അവരെ ചുറ്റി പറ്റിയാണ് ഈ കഥ പോകുന്നത്..

ഒരു സങ്കീർത്തനം പോലെ സത്യത്തിൽ കഥാകാരനെ അല്ല ഹൈ ലൈറ്റ് ചെയ്യുന്നത് ..
മറിച്ചു റഷ്യയിലെ ആദ്യ സ്‌റ്റെനോഗ്രാഫർ ആയ അന്നയെയാണ് കേന്ദ്ര കഥ പത്രമാക്കിയിരിക്കുന്നതു.
.തന്റെ ഒൻപതു വർഷത്തെ മുഴുവൻ എഴുത്തുകളുടെ അവകാശവും ഫയഡോർ ഒരു പ്രസിദ്ധീകരണ ശാലയ്ക്ക് നൽകുകയാണ്.
അവരാണ് അദ്ദേഹം പറയുന്നതെല്ലാം എഴുതി എടുത്തു ചിട്ടപ്പെടുത്തി ശരിയാക്കാൻ ആയി അന്നയെ അയക്കുന്നത്..അന്ന  സത്യത്തിൽ കഥാകാരനെ ഹൃദയം തുറന്നു സ്നേഹിക്കുന്നുണ്ട്
എപ്പിലെപ്റ്റിക് ആണ് ഫയഡോർ ..ബോധാബോധങ്ങളുടെ ..ഇടയിൽ അന്നയെ അയാൾ അറിയുന്നുണ്ട്..അതിനും അപ്പുറം..അന്ന  ഒരു തണലോ..വിശ്രമം കേന്ദ്രമോ..ആശയോ ആശ്രയമോ..പ്രണയമോ ഒന്നുമല്ല ഫയദോറിനു
ഒരു കാലഘട്ടം കഴിയുമ്പോൾ ഫയദോർ ചൂത് കളി ഉപേക്ഷിക്കുന്നു ..പിന്നീട് റഷ്യയിലെ ഏറ്റവും പോപുലർ ആയ എഴുത്തുകാരൻ ആയി അദ്ദേഹം മാറുന്നുണ്ട്
ആ കഥ കൂടി എഴുതാമായിരുന്നു  എന്നൊരു പാഠ ഭേദമേ എനിക്കുള്ളൂ
നന്ദി
ശുഭ ദിനം

2016 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

കേരളം കണ്ട് ബിജെപി നേതൃത്വം പഠിക്കാനുണ്ട്

കേരളം കണ്ട് ബിജെപി നേതൃത്വം പഠിക്കാനുണ്ട്
എന്നു പറഞ്ഞാൽ ആത്മപ്രശംസ ആകുമോ
നമ്മുടെ വയനാട് പോലും അവർക്കൊരു അത്ഭുതം ആകും

 ഇതിലെ രാഷ്ട്രീയം അല്ല ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിച്ചതു 
കേരളത്തിന്റെ വികസന മാർഗ രേഖകൾ..ഒരു ചൂണ്ടു പലകയായി എടുക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞാൽ നല്ലതാണ് 
കൃഷി ചെയ്യാത്ത കോടിക്കണക്കിനു ഏക്കർ ഭൂമി ഗ്രാമീണ ഭാരതത്തിൽ ഉണ്ട്..ഒരു നേരം കഞ്ഞി കുടിക്കാൻ ഇല്ലാത്ത അടിമ പണിക്കാരും കോടി ക്കണക്കിനാണ് 

കഴിഞ്ഞ കോൺഗ്രസ് സർക്കാർ 
അവിഭക്ത ഹിന്ദു കൂട്ട് കുടുമ്പങ്ങൾ..ആ നിയമം എടുത്തു കളഞ്ഞു..ജമീന്ദാരി സമ്പ്രദായത്തെ നിർത്തലാക്കിയിരുന്നു ..
അതു കൊണ്ട് വ്യക്തികളുടെ കയ്യിൽ മിച്ചഭൂമി കൂടുതൽ ഉണ്ടാകാൻ സാധ്യത ഉണ്ട് 
ആ മിച്ച ഭൂമി പിടിച്ചെടുത്ത് ഈ ദരിദ്ര നാരായണമാർക്കു നൽകിയാൽ ..
അതിനു കഴിഞ്ഞാൽ..സാധ്യത തീരെയും ഇല്ല അതിനു..
എങ്കിലും സ്വപ്നം കാണുകയാണ്

ട്രംപ്--- ഹിലാരി

ട്രംപ്--- ഹിലാരി 
ആദ്യ ടെലിവിഷൻ സംവാദം കണ്ടു 
ഹിലാരിയെ സപ്പോർട് ചെയ്യുന്നത് അവർ സ്ത്രീ ആയതു കൊണ്ടല്ല
ട്രംപിന്റെ സ്ത്രീ വിരുദ്ധത കൊണ്ടും ആഴമില്ലായ്മ്മയും കൊണ്ടാണ്
സങ്കുചിതത്വവും ദരിദ്ര ജന കോടികളോടുള്ള പുച്ഛവും അവഗണനയും കൊണ്ടാണ് 
മത ന്യൂന പക്ഷങ്ങളോടും.. കുടിയേറ്റ ജനതകളോടുള്ള വൈരാഗ്യവും മൂലമാണ്
ഹിറ്റ്‌ലർ... ട്രംപ് രൂപം പൂണ്ട് വന്ന് അമേരിക്ക കീഴടക്കാൻ ശ്രമിക്കുന്നത് പോലെ
നമ്മൾ ഭയക്കേണ്ടിയിരിക്കുന്നു


ഹിറ്റ്ലറുടെ താരതമ്യം ചെയ്തത് ചുമ്മാതല്ല..മെക്സിക്കൻസിനെ ഇഷ്ട്ടമല്ല..മുസ്ലിമുകൾ അമേരിക്കയിൽ നിന്നും നാട് കടത്തണം..എമിഗ്രേഷൻ നിയമങ്ങൾ കർക്കശമാക്കണം..സ്ത്രീകൾ രണ്ടാം തരക്കാർ ആണ്..പന്നികൾ ആണ്..അങ്ങിനെ ഒക്കെയാണ് ട്രംപിന്റെ പ്രസ്താവനകൾ വരുന്നത് ..കേരളത്തിൽ വരുന്ന അന്യ ദേശ തൊഴിലാളികളെ പ്പോലെ ആണ് അമേരിക്കയിലെ മെക്സിക്കക്കാർ ..വീട് പണിചെയ്യാൻ വരുന്ന വീട്ടമ്മമാരും..മറ്റു ശരീരമനങ്ങി വേല ചെയ്യേണ്ടുന്ന തൊഴിലാളികളും ..അതിർത്തി നടന്നും അല്ലാതെയും ഒക്കെ കടന്നു അമേരിക്കയിൽ എത്തുന്നു....ഇവർ ദരിദ്രരാണ് .മിക്കപ്പോഴും അക്ഷരാഭ്യാസമില്ലാത്തവരും..ഊക്കൻ ശരീരമുള്ളവരും..ചിലപ്പോൾ അക്രമ സ്വഭാവം കാണിക്കുന്നവരും ആണ്..
അതിർത്തി പ്രദേശങ്ങളിൽ പെരുമ്പാവൂർ ആവർത്തിക്കുകയും ചെയ്യുന്നുണ്ട് ..മയക്കു മരുന്നുകൾ ബലാത്സംഗം..മാഫിയ ബന്ധങ്ങൾ ..സംഘങ്ങൾ ..ഒക്കെ ഒക്കെ..അതിർത്തിയിൽ ഇപ്പോഴും ഉണ്ട് 
കാലിഫോർണിയയിൽ ഒക്കെ ഉള്ള ജന സംഖ്യയുടെ നല്ല ശതമാനം മെക്സിക്കൻസാണ് ..
ഇവരെല്ലാം വർക് പെര്മിറ്റി എടുത്തു നിയമ വിധേയമായി ജോലി ചെയ്യുന്നവർ ആണ്.ഇവരെ മുഴുവനും തിരികെ അയക്കണം ..എന്നതാണ് ട്രംപിന്റെ ഒരാവശ്യം..അമേരിക്കയിൽ നാലോ അഞ്ചോ തലമുറയായി കഴിയുന്ന മുസ്ലിമുകൾ ഉണ്ട്..അവരെ തിരികെ സ്വ രാജ്യത്തേക്ക് വിടണം 
ഒരു ചാരിറ്റബിൾ സ്ഥാപനം ഉണ്ടാക്കി അതിലേക്കു സംഭാവന ചെയ്തു എന്ന് കാണിച്ചു ഫെഡറൽ നികുതി അടച്ചിട്ട ഇല്ല ട്രംപ്..അങ്ങിനെ അടിമുടി തട്ടിപ്പു..
റിപ്പബ്ലിക്കൻസ് ഇക്കുറി അധികാരത്തിൽ വരേണ്ടുന്നതാണ്..അമേരിക്കയുടെ ചരിത്രം പഠിച്ചാൽ..രണ്ടു വട്ടം ഡെമോക്രാഅറ്സ്..പിന്നെ രണ്ടു വട്ടം റിപ്പബ്ലിക്കൻസ്..അങ്ങിനെയാണ് അമേരിക്കൻ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുക പതിവ് 
റിപ്പബ്ലിക്കൻസ് പൊതുവെ യാഥാസ്ഥിതികർ ആണ്..ആഫ്രോ അമേരിക്കൻ വംശജരെ..മറ്റു മത ജാതി വർണ്ണ വിഭാഗക്കാരെ അവർക്കു അത്ര ഇഷ്ട്ടമല്ല..
എന്നാൽ അവർ അടിമുടി മാന്യന്മാർ ആയിരുന്നു..ആദ്യമായാണ് ..നാല് വിവാഹം കഴിച്ച ഒരാൾ 

റിപ്പബ്ലിക്കൻ സ്ഥാനാർഥി ആകുന്നതും

അമേരിക്കൻ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ
അമേരിക്കയിലെ ഒരു ഹിന്ദു ചാരിറ്റബിൾ സംഘടനാ .(. Republican Hindu Coalition’s (RHC) Humanity United Against Terror charity concert,) നടത്തിയ ഒരത്താഴ വിരുന്നിൽ ഡൊണാൾഡ് ട്രംപ് തല കാണിച്ചു ..
ഹിന്ദു മഹത്താണ് ..ഇന്ത്യൻ പ്രധാന മന്ത്രി മഹാൻ ആണ് ..
എന്നൊരു പ്രസ്താവനയും നടത്തി ..
9 00,000 (ഒൻപതു ലക്ഷം )ഡോളർ ട്രംപിന് പിരിച്ചു നൽകി (ഏതാണ്ട് ആറു കോടി രൂപ )
അമേരിക്കയിലെ മൊത്തം ഹിന്ദു അമേരിക്കൻസിന്റെ 13 %തങ്ങൾ ആണെന്ന് ഇവർ അവകാശപ്പെടുന്നു ..തങ്ങളുടെ ഈ പരിപാടി നടത്തി കിട്ടുന്ന തുകയുടെ പകുതി.... രാജ്യം വിട്ടു പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകൾക്കു നൽകും എന്നവർ അവകാശപ്പെട്ടു.
സ്വയം ഒരു കാശ്മീരി പണ്ഡിറ്റായ അനുപം ഖേറിനോട് ആലോചിച്ചു ഈ കാര്യത്തിൽ തീരുമാനം എടുക്കും എന്നും ഇവർ പ്രസ്താവിച്ചു (എന്തൊരു ഉത്തരവാദിത്വം )
ഇസ്ലാം തീവ്രവാദത്തെ ..നന്നായി ഭയക്കുന്നവരാണ് അമേരിക്കൻ ഹിന്ദുക്കൾ .സത്യം പറഞ്ഞാൽ അമേരിക്കൻ മുസ്ലിമുകളും..കൃസ്‌ത്യാനികളും ഇവരെ ഭയക്കുന്നുണ്ട് ..
എന്നാൽ ട്രംപിന്റെ അതി തീവ്രമായ ഇസ്‌ലാം വിരുദ്ധ നിലപാടുകൾ ഐക്യ രാഷ്ട്ര സംഘടനയെ പ്പോലും ട്രംപിന്റെ സ്ഥാനാർഥിത്വത്തെ തള്ളി പറയുന്ന തരത്തിൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ ഹൈന്ദവ സംഘടനാ എന്ന പേര് പറഞ്ഞു കുറച്ചു പേര് ചേർന്ന് നടത്തിയ ഈ നാടകത്തിൽ സത്യത്തിൽ അമേരിക്കൻ ഹിന്ദുക്കൾ..മാത്രമല്ല അമേരിക്കരുകിലെ മൊത്തം ഭാരതീയർക്കും നാണക്കേടുണ്ടാക്കിയിരിക്കുകയാണ്
ട്രംപിനെ റിപ്പബ്ലിക്കൻ സെനറ്റർമാർ പോലും കയ്യൊഴിയുമ്പോൾ ..ട്രംപിന്റെ കൂടെ സ്വന്തം നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്താൻ പോലും സെനറ്റർമാർ തയ്യാറാവാത്ത ഈ സാഹചര്യത്തിൽ
ഉത്സവം വരുമ്പോൾ നാട്ടിലെ മാന്യന്മാർ കൂടി ഒരു അമ്പല കമ്മിറ്റി ഉണ്ടാക്കി ഉത്സവം നടത്തുന്നത് പോലെ..
ഈത്തരം ഒരു ചടങ്ങു നടത്തിയത് ഭാരതത്തിന്റെ ആദർശ ശുദ്ധിയെപ്പോലും അവഹേളിക്കുന്നതായിപ്പോയി എന്ന് പറയാതെ വയ്യ..
ബിജെപിയെ കോൺഗ്രസോ ആര് ഭരിച്ചാലും നമ്മുടേത് ഒരു മത നിരപേക്ഷ രാജ്യമാണ്
ശക്തമായ വലതു പക്ഷ നിലപാടുള്ള രണ്ടു പ്രസ്ഥാനങ്ങൾ ഭാരതം ഭരിച്ചപ്പഴും ഈ മത ബന്ധിയായ നിഷ്പക്ഷത നമ്മൾ നില നിർത്തുകയും ചെയ്തിട്ടുണ്ട് .
റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ..നല്ല കൃത്യമായ വേർ തിരിവോടെയാണ് ഇവിടെ പ്രവർത്തിക്കുന്നത് ..പണ്ടത്തെ ഈസ്റ്റ് ബംഗാൾ ...മോഹൻ ബഗാൻ മത്സരം പോലെ..കുടുമ്പങ്ങൾ തലമുറയായി ഓരോ കക്ഷിയിൽ ആയിരിക്കും ..ബിസിനസ് കാരും അങ്ങിനെ തന്നെ....ഏതെങ്കിലും ഒരു കക്ഷിയിൽ പെട്ടവരായിരിക്കും ..ഇപ്പോഴൊക്കെ ഒരു കക്ഷിയിലെ പ്രസിഡണ്ട് സ്ഥാനാർഥിയെ രാണ്ടോ മൂന്നോ ബിസിനസ് ഗ്രൂപ്പുകൾ ചേർന്നാകും സ്പോൺസർ ചെയ്യുന്നത് .
നമ്മളാരുടെ കൂടെ ചേർന്ന് നിന്നാലും..അമേരിക്കയുടെ വിദേശ നയം വ്യത്യാസപ്പെടാൻ പോകുന്നില്ല..
ബിസിനെസ്സിൽ ആഗ്ര ഗണ്യന്മാർ ആണ് നമ്മുടെ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ട്ടാക്കാൾ
കൃത്യമായും അവർ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നത് റഷ്യയോടാണ്
അത് റഷ്യ സോഷ്യലിസ്റ് ആയതു കൊണ്ടൊന്നുമല്ല
വില കുറച്ചു തരുന്നത് അവരാണ് എന്നത് കൊണ്ടാണ്
അമേരിക്കക്കു അത്തരം കച്ചവടങ്ങളിൽ തൃപ്തിയില്ല എന്നതും പകൽ പോലെ വ്യക്തമാണ്
.ട്രംപ് വന്നാലും ഹിലാരി വന്നാലും അത് കൊണ്ട് നമ്മുടെ സർക്കാരിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല താനും
ഔദ്യോഗിക ഹൈന്ദവ സംഘടനകൾ അമേരിക്കയിൽ പ്രവർത്തിക്കുന്നുണ്ട് ..അവർ ഈ ചടങ്ങിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല ..
അമേരിക്കൻ ദളിത് ഹിന്ദു സംഘടനകൾ ..ഈ പ്രസ്താവനയെ തങ്ങളുടേതായ സ്വീകരിച്ചിട്ടില്ല ..ഉന്നതകുലജാതരായ ചില ഹിന്ദുക്കളുടെ പരിപാടിയാണ് ഇത്..ദളിത് അമേരിക്കൻസിനു ഇതിൽ പങ്കില്ല എന്നവർ പ്രസ്താവനഇറക്കിയിട്ടുണ്ട്
ഗുജറാത്തി ബിസിനസ് സമൂഹം.അമേരിക്കയിൽ പ്രബലരാണ് ... അവർ ഇക്കുറിയും ..കരുതലോടെ നിശബ്തത പാലിക്കുന്നു ..
ബിജെപിയെ കോൺഗ്രെസ്സോ .. എലെക്ഷന് മുൻപ് തങ്ങൾ ഒരു സ്ഥാനാർഥിയെ അമേരിക്കയിൽ പിന്തുണക്കുന്നുവെന്നു ഇന്നുവരെ പറഞ്ഞിട്ടില്ല ..
ട്രംപ് കയറിയാൽ ..ഇസ്‌ലാമിക ഭീകരവാദം അവസാനിപ്പിക്കും എന്ന് കരുതി ശിവസേനയുടെ ഒരു പോഷക സംഘടനാ ഡൽഹിയിൽ ഒരു ചടങ്ങും നടത്തി ..ഒരു യാഗമോ മറ്റോ ..എന്തിനു കുറയ്ക്കണം ..
വാൽ ക്കഷണം
മലം ചുമക്കുന്നവനെ തൊട്ടാൽ തൊട്ടവനും നാറും എന്ന് ആരാണ് പറഞ്ഞത്
ട്രമ്പോ മറ്റോ ആണോ
വീണ്ടും അമേരിക്കൻ തിരഞ്ഞെടുപ്പാണ് വിഷയം
പണ്ട് 'അമ്മ പറയുമായിരുന്നു
ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കു (അന്നത്തെ കാലത്തെ അംബാനി )
ആണ്ടോടാണ്ട് ..പതിനായിരം പറ അളന്നാൽ എന്ത് പന്തീരായിരം പറ അളന്നാൽ നമുക്കെന്ത് ?
(അംബാനിയുടെ വാർഷീക വരുമാനം..മുപ്പത്തി മൂവായിരം കോടി ആയാൽ എന്ത് ...മുപ്പത്തി നാലായിരം കോടി ആയാൽ എന്ത്.. )
നമ്മൾ അതിന്റെ പേരിൽ എന്തിനു തർക്കികണം
കോരന് കഞ്ഞി കുമ്പിളിൽ തന്നെ ..എന്ന്
അത് പോലെ ട്രംപ് വന്നാലും ഹെൽറി വന്നാലും ലോക സമാധാനത്തിനോ ..കോർപ്പറേറ്റ് ഭരണത്തിനോ സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കോ..ഗാസയിലെ അതിക്രമങ്ങൾക്കോ ഐസിസ് ന്റെ ...താലിബാന്റെ... ക്രൂരതകൾക്കോ ..ഒരറുതിയും വരാൻ പോകുന്നില്ല
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന ആകർഷണം ഈ നേരിട്ടുള്ള സംവാദമാണ്
മുഖത്തോടു മുഖം നോക്കി ..പോര് കോഴിയെ പ്പോലെ കൊത്തുമ്പോഴും..മുഖത്തെ പുഞ്ചിരി മായത്തെ..ഇവർ നടത്തുന്ന അഭ്യാസം ....
മിക്കപ്പോഴും അത് വളരെ വളരെ രസകരമാവും..
2008 ഇൽ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി സാറാ പാലിൻ ഒരു പത്രവും വായിക്കാതെ പത്രം വായിക്കാറുണ്ട് എന്നും ഏതു പത്രമാണ് എന്ന് ചോദിച്ചപ്പോൾ അപ്പോൾ വായിൽ തോന്നിയ ഒരു പത്രത്തിന്റെ പേര് പറഞ്ഞു നാണം കെട്ടതും..
അവതാരകനോട് ..തനിക്കറിയാത്ത വിഷയത്തെ കുറിച്ച് ചാടിച്ചപ്പോൾ അറിയില്ല എന്ന് പറയുന്നതിന് പകരം
മിസ്റ്റർ ജോൺ
താങ്കൾ അതിനെ കുറിച്ച് എന്ത് കരുതുന്നു എന്ന് ചോദിച്ചതും
ഒക്കെ ചരിത്രമാണ്
ഹിലരി ക്ലിന്റൺ ട്രംപ് മത്സരം വളരെ കൗതുകത്തോടെ വീക്ഷിക്കുമ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിന്റെ തീക്ഷ്ണത പുറത്തു വന്നു
വിക്കി ലീക്സ് റഷ്യൻ രേഖകൾ പുറത്തു വിടും എന്നൊരു ഭീഷണി നില നിൽക്കുന്നുണ്ട് അത് ഡെമോക്രാറ്റിക് സ്ഥാനാർഥിക്കു എതിരാവും എന്നൊരു സംസാരവും ഉണ്ട്
ഈ ഞായറാഴ്ചയാണ് ഇവർ തമ്മിലുള്ള രണ്ടാം സംവാദം തീരുമാനിച്ചിരുന്നത്
വെള്ളിയാഴ്ച വാഷിങ്ടൺ പോസ്റ്റ് ഒരു വിഡീയോ പുറത്തു വിടുന്നു
ട്രംപ് ഒരു നാൻസിയെ കുറിച്ച് സംസാരിക്കുകയാണ്.
അവർ ഭർത്താവുള്ള സ്ത്രീയാണ് ..അവരെ വരുതിക്ക് കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു ..നടന്നില്ല ..
.കൂടെ വേറെ ചില ചിന്തകളും .പിന്നെ സ്ത്രീകളെ കുറിച്ചും..പല സ്ത്രീകളെയും ബലമായി ഉമ്മ വച്ചതിനെ കുറിച്ചും അവരുടെ നാഭിയിൽ കയറി പിടിച്ചതിനെ കുറിച്ചും ഒക്കെയാണ് സംസാരം
ട്രംപ് പറയുന്നത്
നമ്മൾ പ്രസിദ്ധർ ആണെങ്കിൽ സ്ത്രീകൾ ഇതെല്ലാം സമ്മതിച്ചു തരും എന്നാണു
ശനിയാഴ്ച കഴിഞ്ഞു ഞായറാഴ്ച സംവാദം ആണല്ലോ ഇത്ര ആഭാസമായ വീഡിയോ കേട്ടപ്പോൾ എല്ലാവരും കരുതി ട്രംപ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുമെന്നു
ഇല്ലേ ഇല്ല ഞാൻ ഒരിക്കലും പിന്മാറില്ല എന്ന് പുള്ളി തീർത്ത് പറഞ്ഞു
43 % അമേരിക്കക്കാരും ആഗ്രഹിക്കുന്നത് ട്രംപ് പിൻമാറണം എന്നാണ് എന്ന് സർവേ ഫലങ്ങൾ കാണിക്കുന്നു
അങ്ങിനെ സംവാദം തുടങ്ങി
സി എൻ എൻ ..എ ബിസി സംയുകഥാംയി ആണ് സംവാദം നടത്തുന്നുന്നതു
ആദ്യത്തെ ചോദ്യം തന്നെ സ്ത്രീകളുടെ ജെനിറ്റൽസിൽ അവരുടെ സമ്മതമില്ലാതെ കയറി പിടിച്ചു എന്ന് പറഞ്ഞു കേട്ടല്ലോ..നേരാണോ എന്നായിരുന്നു
നേരല്ല എന്നൊന്നും പറയാൻ കഴിയില്ല
ഞാൻ അതിനു എന്റെ കുടുമ്പത്തോടും അമേരിക്കൻ ജനതയോടും മാപ്പു ചോദിക്കുന്നു.അതൊരു പ്രൈവറ്റ് സംഭാഷണം ആയിരുന്നു.അങ്ങിനെ സംസാരിച്ചതിന് എനിക്ക് ലജ്ജയുണ്ട്
എന്ന് ട്രംപ് മറുപടി പറഞ്ഞു
..എന്നല്ല (.ഐയാം നോട്ട് പ്രൌഡ് ഓഫ് ഇറ്റ് ) എന്നായിരുന്നു വാചകം
മാത്രമല്ല ..നമ്മൾ ഈത്തരം കാര്യങ്ങൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടത് ..മരിച്ചു ഐസിസ് ആക്രമണങ്ങളെ കുറിച്ചാണ് ..
അമേരിക്കൻ നിയമ സംഹിത അനുസരിച്ചു ലൈംഗീക അതിക്രമം ..sexual assault എന്ന വകുപ്പിൽ കുറ്റകരമാണ്
(At the second presidential debate, moderator Anderson Cooper said: “We received a lot of questions about the tape released on Friday. You called what you said locker room banter — kissing women without consent, grabbing their genitals. That is sexual assault. You bragged that you have sexually assaulted women.”)
അമേരിക്കൻ ഭരണ കൂടം അടിമ വ്യാപാരം നിർത്തിയതിനു ശേഷം..കൊണ്ട് വന്ന പാവങ്ങൾക്ക് വളരെ പ്രയോജനകരമായ ഒരു പദ്ധതിയാണ് ഒബാമ കെയർ
എന്ന ഇൻഷുറൻസ് പദ്ധതി
അമേരിക്കയിൽ മെഡിക്കൽ ഇൻഷുറൻസ് ഇല്ലാതെ നമുക്ക് ആശുപത്രിയിൽ അഡ്മിറ്റാകാൻ കഴിയില്ല..ചികിത്സാ ചിലവുകൾ അതി ഭീമമാണ്
മിക്കപ്പോഴും ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ..ആഫ്രോ അമേരിക്കൻ..വംശജർക്കും മറ്റു നിർധന വിഭാഗങ്ങൾക്കും പിടിപെട്ടാൽ..സൗജന്യ ചികിത്സ നൽകുന്ന ഫൗണ്ടേഷനുകൾ സഹായിച്ചില്ലെങ്കിൽ
കുടുമ്പം ആ രോഗിയെ ചികില്സിക്കാൻ ആകാതെ മരിക്കാൻ വിടുക ആയിരുന്നു പതിവ് ..
കോടിക്കണക്കിനു അമേരിക്കക്കാർ അങ്ങിനെ അവിടെ വേദനിച്ചു മരിക്കുന്നതു ..പതിവായിരുന്നു
സ്വയം ആഫ്രോ അമേരിക്കൻ ആയതു കൊണ്ട്..ആ വംശജർ അനുഭവിക്കുന്ന അതി തീക്ഷ്ണമായ ഈത്തരം ഞെരുക്കങ്ങളെ ക്കുറിച്ചു ഒബാമ ബോധവാനായിരുന്നു
വരുമാനം ഇല്ലാത്തവർക്കും വൃദ്ധർക്കും..സ്ത്രീകൾക്കും കുട്ടികൾക്കും.അവശത അനുഭവിക്കുന്നവർക്കും സർക്കാർ നൽകുന്ന .സൗജന്യ ഇൻഷുറൻസ് ആണ് ഒബാമ കെയർ..
ആൻഡേഴ്സൺ കൂപ്പർ വളരെ ആകാക്ഷയോടെ ചോദിച്ച ചോദ്യം..ഇപ്പോഴത്തെ സ്റേറ് സെക്രെട്ടറി കൂടി ആയ ഹിലാരിയോടായിരുന്നു
ഒബാമ കെയർ പദ്ധതി പ്രീമിയം ചെലവ് കൂടുകയും..കവറേജ് കുറയുകയും ആണല്ലോ..
എന്ത് ചെയ്യാൻ ആണ് കരുതുന്നത്
എന്നായിരുന്നു
ഈ പദ്ധതി നവീകരിച്ചു എന്ത് വില കൊടുത്തും മുൻപോട്ടു കൊണ്ട് പോകും
എന്നു ഹിലരി പറഞ്ഞു
ട്രമ്പിനോട് ചോദിച്ചപ്പോൾ..
തനി റിപ്പബ്ലിക്കൻ മറുപടി ഉടനെ വന്നു
""നിങ്ങൾ ഈ ചോദ്യം ചോദിക്കണം എന്നാണു ഞാൻ ആഗ്രഹിച്ചത്
ഞാൻ അധികാരത്തിൽ വന്നാൽ ഈ പദ്ധതി നിർത്തലാക്കും..
കാരണം റവന്യൂ കമ്മി വർധിക്കുന്നു ""
അതൊരു ഭയം ജനിപ്പിക്കുന്ന വാചകം ആയിരുന്നു
സർക്കാർ ആശുപത്രികൾ അടച്ചു പൂട്ടും എന്ന് നമ്മുടെ മുഖ്യ മന്ത്രി പറഞ്ഞാൽ നമ്മൾ കേരളീയർ എന്ത് ചെയ്യും..
അതെ പോലെ ഉള്ള നിസ്സഹായതായാണ് അമേരിക്കൻ ദരിദ്രർക്കു വരാൻ പോകുന്നത്
പല റിപ്പബ്ലിക്കൻ സെനറ്റർമാരും ട്രംപിന് പിൻ തുണ പിൻവലിച്ചു കഴിഞ്ഞു
നമ്മുടെ ആർനോഡ്ല് ഷെവന്സാർ പിന്തുണ പിൻവലിച്ചു എന്നോ ഇനി ട്രംപ് പോകുന്ന വഴി പോകില്ലെന്നോ ഒക്കെ കേട്ടു
സംവാദം ദീർഘമായിരുന്നു ..തത്ക്കാലം ഇത്രയും കൊണ്ട് നിർത്തുന്നു
വീണ്ടും അപ്‌ഡേറ്റസുമായി വരാം
വാൽ ക്കഷണം
നമുക്ക് അഭിമാനിക്കാം
അസെംബ്ലി ഇലക്ഷന്റെ സമയത്തു കേരളത്തിൽ നടക്കുന്ന അതെ കളികൾ തന്നെ അങ്ങ് അമേരിക്കയിലും
വെളിപ്പെടുത്തലുകൾ തന്നെ വെളിപ്പെടുത്തലുകൾ ..
അതും പെൺ വിഷയം തന്നെ
കഴിഞ്ഞിട്ടില്ല എന്നാണു ഇൻസൈഡർസ് പറയുന്നത്
നമുക്ക് കാത്തിരിക്കാം



ട്രംപ്..ഹിലാരി
മൂന്നാമത്തെയും അവസാനത്തേയും സംവാദം
ട്രംപ് കുറച്ചെങ്കിലും ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ നില എടുത്തത് ഈ സംവാദത്തിൽ ആണെന്ന് പറയാം..
എങ്കിലും തന്റെ പ്ലെ ബോയ് ശൈലി കൈവിടാൻ ട്രംപിന് ഇക്കുറിയും കഴിഞ്ഞില്ല
ഹിലാരിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ അവസരങ്ങൾ കണ്ടെത്തുകയും ചെയ്തു .
ഒബാമ കെയർ തുടരും എന്ന് ഹിലരി പറഞ്ഞപ്പോൾ..""nasty woman ""എന്ന് പറയാതിരിക്കാനും ട്രമ്പിനായില്ല
വലിയൊരു ബ്ളാക്ക് മാർക്കായി ആ വാക്ക് ട്രമ്പിനെതിരെ തിരിയും എന്നുറപ്പാണ്
ബേണി സാൻഡേർസ് ( ഡെമോക്രാറ്റ് സ്ഥാനാർഥി)നിങ്ങളെ തെറ്റായ നീതി ബോധം ഉള്ള സ്ത്രീ എന്ന് വിശേഷിപ്പിച്ചല്ലോ ..ഞാൻ അത് ശരി വയ്ക്കുന്നു
a woman with bad judgment
എന്ന് ട്രംപ് ആക്ഷേപിച്ചപ്പോൾ
ഉടനെ ഹിലാരിയുടെ മറുപടി വന്നു
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ പ്രസിഡണ്ട് എന്ന് ബേണി നിങ്ങളെ ക്കുറിച്ചു പറഞ്ഞിട്ടുണ്ടല്ലോ..ഞാനും അത് ശരി വയ്ക്കുന്നു
അങ്ങിനെ കുത്തും കോളും മുനയും..അമ്പും വില്ലും മലപ്പുറം കത്തിയും സ്റ്റെൻ ഗണ്ണും ..മഷീൻ ഗണ്ണും വരെ അവിടെ എടുത്തു പെരുമാറി രണ്ടു പേരും
ലോക രാജ്യങ്ങളുടെ അമേരിക്കൻ കാവൽ പണി താൻ പ്രെസിഡണ്ടായാൽ നിർത്തും എന്ന് ട്രംപ് പറഞ്ഞു
എന്നാൽ ലോക സമാധാനത്തിനായി ഇനിയും യത്നിക്കുമെന്നു ഹിലരി പ്രതിവചിച്ചു
അമേരിക്കൻ ഭരണ ഘടനയുടെ രണ്ടാമത്തെ ഭേദഗതി ..ആയുധങ്ങൾ കയ്യിൽ വയ്ക്കാൻ ഉള്ള പൗരന്റെ അധികാരം ശരി വയ്ക്കുന്നതാണ്
"A well regulated Militia, being necessary to the security of a free State, the right of the people to keep and bear Arms, shall not be infringed."
ട്രംപ് ഇതിൽ status quo (ഇപ്പോഴുള്ള അതെ രീതി ) തുടരണം എന്നും..ഹിലാരി ആയുധ നിയന്ത്രണം കുറെയൊക്കെ ആവശ്യമാണ് എന്നും പറഞ്ഞു
സിറിയൻ അഭയാർഥികൾ അപകടകാരികൾ ആയ മുസ്ലിമുകൾ ആയിരിക്കും..എന്ന ട്രംപിന്റെ ആരോപണത്തിന്..കുടുമ്പം നഷ്ട്ടപെട്ട ആ സ്ത്രീകളെയും കുഞ്ഞുങ്ങളുടെയും മുഖത്തു നോക്കൂ എന്നായിരുന്നു ഹിലാരിയുടെ മറുപാടി
മെക്സിക്കൻ നുഴഞ്ഞു കയറ്റക്കാർ ..അവിടെ മതിൽ കെട്ടണം എന്നായിരുന്നു ട്രംപിന്റെ ആദ്യ കാല പ്രഖ്യാപനങ്ങളിൽ ഒന്ന്
അങ്ങിനെ നുഴഞ്ഞു കയറുന്നവർ തിരിച്ചു വിടണം എന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോൾ ഹിലാരി തിരിച്ചടിച്ചത് വളരെ രസകരമായാണ്
ട്രംപിന്റെ സ്ഥാപനങ്ങളിൽ ഈത്തരം ധാരാളം ആളുകൾ ജോലി ചെയുന്നുണ്ട്..നമ്മുടെ നാട്ടിലെ അന്യ ദേശ തൊഴിലാളികളെ പ്പോലെ
അവർക്കു ട്രംപ് മിനിമം വെജ്‌സ് കൊടുക്കുന്നില്ല
അവർ നാട്ടിൽ നിലവിലുള്ള ശമ്പളം ചോദിച്ചാൽ അവരെ ഡീപോർട് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയാണ് ട്രംപ് പതിവ് (ട്രമ്പതു നിഷേധിച്ചുമില്ല )
അത്തരം അഭയാർഥികൾക്കു താമസിക്കാൻ ഉള്ള അനുമതി കൊടുത്താൽ അവരെ ട്രംപിനെ പ്പോലുള്ള വാൻ കിട കമ്പനികൾ ചൂഷണം ചെയ്യുന്നതിൽ നിന്നും രക്ഷിക്കാൻ കഴിയും എന്നാണു ഹിലരി അഭിപ്രായപ്പെട്ടത്
ട്രംപിന്റ് നാലാം ഭാര്യ പഴയ റഷ്യക്കാരിയാണ് ..അത് കൊണ്ട് തന്നെ ട്രംപിനെ പുട്ടിന്റെ ആളായി ഹിലാരി കാണുന്നു എന്ന് തോന്നുന്നു.റഷ്യ റിപ്പബ്ലിക്ക സ്ഥാനാർഥിയെ സപ്പോർട് ചെയ്യുന്നു എന്നാണ് ഹിലാരി ആക്ഷേപിച്ചത്
വലിയ കോർപറെഷൻസിനോട് നേർക്ക് നേർ നിൽക്കാൻ കെൽപ്പുള്ള ജഡ്ജിമാരെ സുപ്രീം കോർട്ടിൽ നിയമിക്കും എന്നായിരുന്നു ഹിലാരിയുടെ മറ്റൊരു വാഗ്ദാനം
ഒരു പക്ഷെ ഭാരതത്തിലേതു പോലെ കയ്യിൽ പണം ഉള്ളവന് കൂടുതൽ മെച്ചപ്പെട്ട നീതി അമേരിക്കയിലും ലഭിക്കുന്നണ്ടാകണം.അതവസാനിപ്പിക്കാൻ ഹിലാരിക്കാകുമോ
സത്യം പറഞ്ഞാൽ ഒരാൾ സംസാരിക്കുമ്പോൾ മറ്റേ ആൾ കയറി അഭിപ്രായം പറയുക..മോഡറേറ്റർ ഇടപെടുക..അങ്ങിനെ പല സമയത്തും ആകെ ബഹളമയം ആയിരുന്നു ഈ സംവാദം..
നമ്മുടെ ചാനൽ ചർച്ച തോറ്റു പോകും ഇവരുടെ ബഹളത്തിന് മുന്നിൽ
സാധാരണ റിപ്പബ്ലിക്കൻസ് ആണ് വിദ്യഭ്യാസം വിവരവും ഉള്ളവർ..തിരഞ്ഞെടുപ്പിൽ വോട് ചെയ്യാൻ പോകുന്നവരും അവർ മാത്രമാവും..ഇക്കുറി ആഫ്രോ അമേരിക്കൻ വംശജർ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ വോട്ടുകൾ രെജിസ്റ്റർ ചെയ്യിക്കാൻ വലിയ പ്രചാരണം നടന്നു .
അത് ട്രംപിനെ ചൊടിപ്പിച്ചു എലെക്ഷൻ അട്ടിമറി നടക്കുന്നു എന്ന് ട്രംപ് ക്യാമ്പ് ആരോപിച്ചിരുന്നു
ഈ തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും താങ്കൾ അത് അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ഉവ്വ എന്ന് പറയാൻ ഉള്ള ആർജ്ജവം കാണിക്കാൻ ട്രമ്പിനായില്ല പകരം ഞാൻ ആലോചിച്ചു മറുപടി പറയാം
എന്ന് പറഞ്ഞു ട്രംപ് ഒഴിഞ്ഞു മാറി
ഈ മൂന്നാം സംവാദവും ഹിലാരി മേൽക്കൈ നേടിയത് വ്യക്തമായി കാണാമായിരുന്നു
വാൽ ക്കഷണം
ട്രംപിന്... സ്ത്രീ എന്ന നിലയിൽ ഹിലാരിയോടുള്ള വെറുപ്പും പുച്ഛവും അവജ്ഞയും മറച്ചു വെക്കാൻ ഇപ്പോഴും ആയില്ല
കാരസ്കരത്തിൻ കുരു പാലിലിട്ടാൽ
കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ
കാഞ്ഞിരക്കുരു പാലിൽ ഇട്ടാൽ കൈപ്പു മാറുമോ എന്ന് വി കെ എൻ ഭാഷ്യം


2016 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

equality for women

സ്വാതന്ത്ര്യം ..അതൊരു അബ്സ്ട്രാറ്റ് വാക്കാണ് ..കാലവും സമയവും വ്യക്തിയും സമൂഹവും അനുസരിച്ചു മാറി കൊണ്ടിരിക്കുന്ന വാക്ക്
സ്ത്രീക്ക് സ്വാതന്ത്ര്യം ..അതും വളരെ സൂക്ഷിച്ചു പെരുമാറേണ്ടുന്ന വാക്കാണ്
സൗദിയിലെ സ്ത്രീയെ സംബന്ധിച്ചിടത്തോളം
അത് എന്ത് പഠിക്കണം..
ആരുടെ കൂടെ സഞ്ചരിക്കണം..
ആരെ ഭർത്താവാക്കണം..
എത്ര കുട്ടികളെ പ്രസവിക്കണം..
എന്നെല്ലാം സ്വയം നിർണ്ണയിക്കാൻ ആവുന്നതാണ് സ്വാതന്ത്ര്യം
പാക്കിസ്ഥാനി സ്ത്രീക്ക് സ്വാതന്ത്ര്യം എന്നാൽ
ഭർത്താവിന്റെ മർദ്ദനം ..
സമൂഹത്തിലെ മറ്റു പുരുഷന്മാരുടെ പീഡനം..
ഒടുങ്ങാത്ത അപമാനങ്ങൾ
സ്‌കൂളിൽ പോകാൻ ഉള്ള അവസരം ..എന്നിവ കൂടി ആണ്
ആധൂനിക മലയാളി വനിതക്ക്
സമൂഹത്തിന്റെ ഒളിഞ്ഞു നോട്ടങ്ങൾ
ജോലി ഇടങ്ങളിലെ സദാചാര രാഹിത്യങ്ങൾ
ഭർത്താവിന്റെ മദ്യപാനവും ..ഉയർന്ന ആധൂനിക ജീവിത സാഹചര്യങ്ങൾ നേടി എടുക്കാൻ ആയി ചെന്ന് ചാടുന്ന കട ക്കെണികൾ ...ഒക്കെയാണ് അവളെ ഞെരുക്കി കൊല്ലുന്നത്
സ്ത്രീ പുരുഷ അസമത്വങ്ങൾ നമ്മുടെ ഗ്രാമങ്ങളിൽ പോലും കുറവാണ് 
കുടുമ്പം എന്നത് സ്ത്രീയുടെ തടവിടം ആണെന്ന ധാരണ തീർത്തും അബദ്ധമാണ് ..
അവളുടെ ചുമതലകൾ..
കുഞ്ഞിനെ ഗർഭം ധരിക്കലും

പ്രസവിക്കലും അരുമയോടെ കുഞ്ഞിനെ മുല ഊട്ടലും..
എല്ലാം തീർത്തും നൈസർഗ്ഗീക സ്ത്രീ ധർമ്മങ്ങൾ ആണ്
.സ്ത്രീ അത് ആസ്വദിച്ചു ചെയ്യുകയാണ് പതിവ്..
കുടുമ്പം എന്ന ആസ്ഥാന ശിലയെ 
തള്ളി പറഞ്ഞു കൊണ്ട് 
നിരാകരിച്ചു കൊണ്ട് 
ഒരു സ്ത്രീ പഠനം നിരർഥമാണ് 
സ്ത്രീ ബഹുമാനിക്കപ്പെടുന്നതും സ്വ കർമ്മങ്ങൾ 
ശ്രദ്ധയോടെ നിഷ്‌കാമ കർമ്മത്തോടെ ചെയ്യുന്നത് കൊണ്ടാണ് 
കുടുമ്പം സ്ത്രീക്ക് തടവറ ആകുന്നതു അവൾക്കു സാമ്പത്തികമായി സ്വയം പര്യാപ്തത ഇല്ലാത്തതു കൊണ്ടാണ് 
മിക്കപ്പോഴും സ്വയം തീരുമാനങ്ങൾ എടുക്കാൻ ഉള്ള സിദ്ധി അവൾക്കു കുടുമ്പത്തിൽ ലഭിക്കുന്നില്ല.
അതവളെ ബാല്യ കൗമാര കാലത്തു ശീലിപ്പിക്കുന്നുമില്ല എന്നൊക്കെ കൊണ്ട് കൂടിയാണ് 
ലൈംഗീക സ്വാതത്ര്യം എന്നൊക്കെ പറഞ്ഞാൽ ഇടത്തരം മധ്യവർഗ ധനിക സ്ത്രീകൾ സ്വന്തമാക്കാൻ കൊതിക്കുന്ന മായ പൊന്മാൻ ആണ് 
ശരീരം ആക്രമിക്കപ്പെടാതെ..മുറിവേൽകാതെ ..അപമാനിക്കപ്പെടാതെ ..പുരുഷനുമായി കിടക്ക പങ്കിടാൻ ആണ് ലോകത്തിലെ ഏതാണ്ട് 70 % സ്ത്രീകളും ഇപ്പോഴും ആഗ്രഹിക്കുന്നത് എന്നതാണ് വാസ്തവം 
ശൗചാലയം എന്ന കേന്ദ്ര സർക്കാരിന്റെ ശ്രമം പോലും ആരോഗ്യ ശൗച്യ രീതികൾ അവലംബിക്കാൻ മാത്രം വേണ്ടിയുള്ളതല്ല 
ഗ്രാമീണ വനിതകൾ ഇരുളിൽ തനിയെ പുറത്തു പോകുന്നതും കാറ്റിൽ തനിച്ചാവുന്നതും ..അവരെ മദ്യപാനികളായ പുര്‌ഹന്മാരുടെ ഇര ആക്കുന്നു എന്നതാണ് നിസ്സഹായമായ ഒരു യാഥാർഥ്യം 
അതിനെതിരായുള്ള ഒരു ശ്രമവും കൂടിയാണ് ശൗചാലയ നിർമ്മിതി 
ഒരു ഒക്കത്തൊരു കുഞ്ഞും മറു ഒക്കത്ത് ഒരു കുടം വെള്ളവും ..അങ്ങിനെ അല്ലാതെ രണ്ടും കയ്യും വീശി തല ഉയർത്തി പിടിച്ചു നടക്കുന്ന ഒരു ഗ്രാമീണ സ്ത്രീയെ കാണാൻ ആണ് നമുക്കൊക്കെ കൊതി 
ബാക്കി എല്ലാം വെറും കാൽപ്പനിക സ്വപനം

ഭാരതത്തിന്റെ മറ്റു ദേശങ്ങളിൽ..നഗരങ്ങൾ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും
ഗ്രാമങ്ങളിൽ .പ്രത്യേകിച്ചും .
ദിവസം ഒരു കുടം ശുദ്ധ ജലവും
ആഴ്ചയിൽ ഒരിക്കൽ എങ്കിലും കുളിക്കാൻ ഉള്ള വെള്ളവും..
കുടുമ്പാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാൻ
ഭർത്താവിൽ നിന്നും കുടുമ്പത്തിൽ നിന്നും ഉള്ള അനുവാദവും
മിക്കപ്പോഴും ഒരു നേരമെങ്കിലും വയർ നിറയെ ആഹാരം കഴിക്കാൻ ഉള്ള ഭൗതീക സാഹചര്യവും ഒക്കെ വലിയ സ്വാതന്ത്ര്യമാണ്
ദളിത് ആദിവാസി സ്ത്രീകൾക്ക് ..
തൊട്ടു കൂടായ്‌മ്മയും തീണ്ടി കൂടായ്‌മ്മയും..വിദ്യാഭ്യാസം ലഭിക്കാൻ ഉള്ള സാഹചര്യം ഇല്ലാത്തതും
സമൂഹം ഏൽപ്പിക്കുന്ന ജാതീയ അത്യാചാരങ്ങൾ എതിർക്കാൻ ഉള്ള ശേഷി ഇല്ലായ്മ്മയും
കടുത്ത ദാരിദ്ര്യവും ,ആരോഗ്യ രംഗത്തെ കടുത്ത അവഗണനകളും ..ശാരീരി ക അസ്വാസ്ഥ്യങ്ങളും..ആയുസിന്റെ ദൈർഘ്യം ആപൽക്കരമാം വിധം കുറയുന്നതും
ആണ് പ്രധാന പ്രശ്നങ്ങൾ
പ്രസവം ശ്രദ്ധിക്കാതെ രക്തം വാർന്നു മരിക്കുന്ന സ്ത്രീകളുടെ..
പോഷക കുറവ് മൂലം ചെറു പ്രായത്തിലെ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണവും
ആദിവാസി മേഖലയിലെ സ്ത്രീകളുടെ ജ്വലിക്കുന്ന ഭീതികളിൽ ഒന്നാണ്
ലോകമെങ്ങും സ്ത്രീ നേരിടുന്ന മറ്റൊരു വലിയ അസമത്വം അവളുടെ ലിംഗമാണ്
ഭോഗവസ്തു എന്ന നിലയിൽ കമ്പോളവൽക്കരിക്കപ്പെടുന്ന ആധൂനിക വനിതക്ക്
തൊഴിലിടങ്ങളും
സാമൂഹ്യ ഇടങ്ങളും
കുടുമ്പവും..
എല്ലാം പുരുഷന്റെ ലൈംഗീക ചോദനക്കുള്ള ഉപകരണം ആവുന്ന സ്ഥിതിയാണ്
അവൾക്കിപ്പോൾ ഉള്ളത്
കഴുകൻ കണ്ണുകളും
കാമം നുര പൊന്തുന്ന സംസാരങ്ങളും
ശരീര ഭാഗങ്ങൾ തുറന്നു കാട്ടുന്ന യൂണിഫോമുകളും
വസ്ത്ര ധാരണ രീതികളും അവളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന
ഒരു വനിതാ ടെന്നീസ് താരത്തിന്റെ പാവാടയുടെ നീളം ..അടിവസ്ത്രത്തിന്റെ ബ്രാൻഡ്.. നിറം ..എല്ലാം നിശ്ചയിക്കുന്നത് പുരുഷൻ നിയന്ത്രിക്കുന്ന കമ്പോളമാണ് സമത്വം എന്നത് അത് കൊണ്ട് ..സ്ത്രീക്ക് സ്ത്രീ ആയിരിക്കുന്ന കാലത്തോളം അസാധ്യമാണ്
സാധ്യമാവും എന്ന് തോന്നുമെങ്കിലും ..
സ്വ ശരീരത്തിന്റെ തടവിൽ കിടന്നു നരകിക്കാൻ ആണ് സ്ത്രീക്കിപ്പോഴും വിധി
സമത്വം വരട്ടെ
സാമ്പത്തികവും
സാമൂഹ്യവും ആയ സമത്വം വരട്ടെ
നമുക്ക് കാത്തിരിക്കാം

2016 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കപ്പക്കും ഒരു കഥ പറയാനുണ്ട്

കപ്പക്കും ഒരു കഥ പറയാനുണ്ട്
കപ്പയെ ക്കുറിച്ചുള്ള ദീപ്ത സ്മരണകൾ പലതാണ്
പട്ടിണിയെ ഞങ്ങൾ ഗ്രാമങ്ങളിലെ കർഷകർ ചെറുത്തിരുന്നത് ഒരു കാലത്തു ഈ കപ്പ കൊണ്ടാണ്

അതിൽ  ഏറ്റവും പ്രധാനം
നല്ല വേനലിൽ ഇത് മലയിൽ കമ്പ് മുറിച്ചു നടുന്നതാണ്
മുറിച്ചു നട്ടാൽ പോരല്ലോ
 പിന്നെ നനയ്ക്കെണ്ടേ
കുളത്തിൽ നിന്നും വെള്ളം മുക്കി മൂന്നോ നാലോ തൂക്കായി മലയിൽ എത്തിക്കും
നമ്മുടെ റിലെ ടീം പോലെയാണ്
ഒരാൾ ചെപ്പു കുടത്തിൽ വെള്ളം മുക്കി കുളത്തിനു മുകളിലേക്ക് വൈ ക്കും
അടുത്ത ആൾ അതെടുത്തും കൊണ്ട് മുകളിലേക്ക്‌ ഓടും
റെയിൽ പാതയുടെ ഒരു വശത്ത്‌ വച്ച് അവിടെ ഇരിക്കുന്ന രണ്ടു കുടങ്ങൾ എടുത്തു തിരിഞ്ഞു ഓടും
ലൈൻ ക്രോസ് ചെയ്തു കപ്പ ത്തോട്ടത്തിന്റെ അടുത്തു എത്തിക്കാൻ മൂന്നാമത്
ഒരാൾ വെള്ളം മുക്കാനും കപ്പക്ക്‌ ഒഴിക്കാനും ഞങ്ങൾ സ്ത്രീകൾ

അങ്ങിനെ ഒന്നരാടം വച്ച് ഒരു മാസം ഒക്കെ നനച്ചാൽ അപ്പോഴേക്കും രണ്ടു ഇലയൊക്കെ വന്നു പതുക്കെ വേര് പിടിച്ചു തുടങ്ങും .
പിന്നെ മഴ വീണോളും
അപ്പോൾ ചാണകവും ചാരവും ഒക്കെ ചേര്ത്തു വെട്ടി മൂടും
വേറെ ശുശ്രൂഷ ഒന്നും വേണ്ട
പിന്നെ പറിക്കുമ്പോൾ ചെന്നാൽ മതി

ഇന്നത്തെ പോലെ വാൻ സെയിൽസ് ഒന്നുമില്ല അന്ന് കപ്പക്ക്‌
പറിച്ചാൽ ..ഉടനെ വേവിചില്ലെങ്കിൽ കപ്പ മോശമാകും
കുറച്ചു മണലിൽ പൂഴ്ത്തിയിടും ..ഒരാഴ്ച്ചവരെ കിടന്നോളും ചീത്തയാവാതെ

ബാക്കി കപ്പ സൂക്ഷിച്ചു പറിച്ചു കൊണ്ട് വന്നു കൂട്ടിയിടും
മുറ്റത്തു അടുപ്പ് കൂൂട്ടി നെല്ല് പുഴുങ്ങുന്ന വട്ട ചെമ്പിൽ വെള്ളം നിറച്ചു അത് തിളക്കുമ്പോൾ
ചുറ്റും ഇരുന്നു ഞങ്ങൾ എല്ലാവരും കൂടി കപ്പ പൂളി അരിഞ്ഞു അതിലേക്കു വീശി എ റിയും
അല്പ്പം ഉപ്പു ചേര്ത്താണ് ഈ തിളപ്പിക്കൽ
ഒരു പത്തു മിനിട്ട് വെള്ളത്തിൽ കിടന്നാൽ മതി
വലിയ ചിക്കു പായിൽ കോരി വിടര്ത്തി ഇടും
അങ്ങിനെ ഒരു മൂന്നോ നാലോ ചെമ്പു കപ്പ കാണും
നാല് ദിവസം നല്ല വെയിലത്ത് ഉണക്കിയാൽ ഉണക്ക കപ്പ റെഡി

ഞങ്ങൾ സ്ത്രീകള് കുറച്ചു വേറെ അരിഞ്ഞു മര്യാദക്ക് വേവിച്ചു കൊണ്ടാട്ടം ഉണങ്ങും
അത് വെളിച്ചെണ്ണയിൽ വറുത്തു തിന്നാൻ ഉള്ളതാണ്

മുട്ടും മുരടും എല്ലാം തൊണ്ട് കളഞ്ഞു ഉണക്കി വൈക്കും
അത് വേവിച്ചു കന്നുകാലികൾക്ക് കൊടുക്കും
കപ്പയുടെ കരിന്തൊലി കളഞ്ഞു രണ്ടാന്തൊലി ഈ പുഴുക്ക് വെള്ളത്തിൽ ഒന്ന് ചൂടാക്കിയാൽ അതിന്റെ കട്ടിറങ്ങി പോകും
കട്ട് പോയാൽ പിന്നെ ഈ തൊലി കന്നു കാലികൾക്ക് തിന്നാം..
പുഴുങ്ങിയ വെള്ളം നല്ല പോഷക സമ്പന്നമാണ്
അതും പശുക്കൾക്കും പോത്തിനും പഥ്യമാണ്
ഇത്തിരി ഉപ്പു രസം ഉള്ളത് കൊണ്ട് അവര്ക്ക് കുടിക്കാൻ ബഹു സന്തോഷവും

ഈ പുഴുങ്ങി ഉണങ്ങിയ കപ്പചാക്കിൽ കെട്ടി  അകത്തു പത്തായത്തിൽ കയറ്റും
..ഉച്ചൻ കയറാതെ ഇരിക്കാൻ അത് ഇടയ്ക്കിടയ്ക്ക് എടുത്തു ഉണക്കിഎടുക്കും
അത് പിന്നെ പുറം ലോകം കാണുന്നത് മിഥുനം കർക്കിടകത്തിൽ ആണ്
പത്തായത്തിലെ നെല്ല് ഏതാണ്ട് തീർന്നിരിക്കും

പിന്നെ ഈ ഉണക്ക കപ്പ കൊണ്ടൊരു കളിയാണ്
തലേന്നേ വെള്ളത്തിൽ ഇട്ടു കുതിർക്കാൻ വൈക്കും
രാവിലെ ഉപ്പും മുളകും മഞ്ഞളും ചേർത്തു വേവിക്കും
കപ്പ പുഴുക്ക് ..
കപ്പയും പയറും പുഴുക്ക് ..
കപ്പയും കടലയും പുഴുക്ക് ..
കപ്പ ചുമ്മാ വേവിച്ചു തേങ്ങ അരച്ചത്‌
കപ്പയും കടലയും ഇറച്ചിയും ഉലർത്ത്‌
അങ്ങിനെ അങ്ങിനെ
ഒരറ്റത്ത് ഇത്തിരി ചോറും കൂടുതൽ കപ്പയും എന്നരീതിയിൽ ആവും കർക്കിടകത്തിൽ കാര്യങ്ങളുടെ പോക്ക്

മകര വിളവു തീരെ മോശമാവുമ്പോൾ അമ്മ പറയുന്നത് കേൾക്കാം
ഈക്കുറി കപ്പ കൊണ്ടും അങ്ങ് തീർന്നു പോവില്ല കള്ള കർക്കിടകം എന്നാണു തോന്നുന്നത്

കപ്പേ
നീ അന്നം
അന്നും ഇന്നും
നമിക്കുന്നു നിന്നെ 

2016 ഓഗസ്റ്റ് 7, ഞായറാഴ്‌ച

ബി ജി എന്‍ വര്‍ക്കല

വായനകളെ ഉപകാരപ്രദമാക്കുന്ന തലം തുറന്നിടുന്നത് പലപ്പോഴും ചരിത്രപഠനങ്ങള്‍ , യാത്രാ വിവരങ്ങള്‍ എന്നിവയാണ് എന്ന് പറയാന്‍ കഴിയും . ഇന്ന് വ്യവസ്ഥാപിതമായ ഒരു താല്പര്യം ചരിത്രപഠനങ്ങളില്‍ കടന്നു കൂടിയിട്ടുണ്ട് എന്നത് മറച്ചു വയ്ക്കാന്‍ കഴിയില്ല എങ്കിലും പൊതുവേ ചരിത്ര പഠനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കാലത്തിന്റെ ദിനാന്ത്യക്കുറിപ്പുകള്‍ എന്ന തലം തന്നെയാണ് . അതുപോലെ നാം കാണാത്ത ദേശങ്ങളെയും ഭാഷയെയും ചരിതങ്ങളെയും നമുക്ക് വേണ്ടി ഒരാള്‍ പോയി നടന്നു കാണുകയും നമുക്കത് വര്‍ണ്ണിച്ചു തരികയും ചെയ്യുക എന്നത് വളരെ സന്തോഷപ്രദവും , പലപ്പോഴും ഉപകാരപ്രദവും ആണ് . നമ്മുടെ ഭാവി യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അവ നമുക്ക് ഉപകാരമാകുന്നു എന്നത് ആ കുറിപ്പുകളുടെ ഒരു ഗുണമേന്മയാണ് . കെ എ ബീനയില്‍ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരികള്‍ ആ ഒരു നന്മ വായനക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ തങ്ങളുടേതായ പങ്കു വഹിച്ചിരിക്കുന്നു . അവസാനം വായിച്ചു നിര്‍ത്തിയ സര്‍ഗ്ഗ റോയുടെ യാത്രാവിവരണക്കുറിപ്പായ "താഴ്വാരങ്ങളുടെ നാട്ടില്‍" കെനിയയുടെ ചിത്രം വരച്ചുതന്ന ഭംഗി ഓരോരുത്തരും അറിഞ്ഞു കഴിഞ്ഞതാണല്ലോ . ആ ശ്രേണിയിലേക്ക് ആണ് മറ്റൊരു യാത്രാവിവരണക്കുറിപ്പും ആയി ഉമാദേവി എന്ന എഴുത്തുകാരി കടന്നു വരുന്നത് . "മഞ്ഞിന്റെ നാട്ടിലൂടെ " എന്ന യാത്രാ വിവരണ ഗ്രന്ഥത്തിലൂടെ ഉമാദേവി തന്റെ ഉത്തരേന്ത്യന്‍ യാത്രയെ വായനക്കാരന് മുന്നില്‍ സമര്‍പ്പിക്കുന്നു . ഇന്ത്യയുടെ ഹൃദയത്തിലൂടെ ഒരു തണുത്ത യാത്ര . ഹിമാലയത്തിലേക്കുള്ള ആ യാത്രയുടെ സാഹസികതയും , മനോ സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും യാത്രക്കാരി നമ്മോടു വിശദീകരിക്കുന്നു . ഒപ്പം ഓരോ സ്ഥലത്തെയും കുറിച്ചുള്ള വിശേഷങ്ങളും പ്രത്യേകതകളും അവര്‍ പങ്കു വയ്ക്കുന്നുണ്ട്‌ വായനക്കാര്‍ക്ക് . തത്വമസി പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പുറംചട്ടയും അച്ചടിയും നല്ല നിലവാരം പുലര്‍ത്തി . ഫോട്ടോകള്‍ നല്ല രീതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു . 120 രൂപ മുഖവിലയുള്ള ഈ പുസ്തകം യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും , ദേശങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു നല്ല വിരുന്നാകും . കണ്ട കാഴ്ചകളെ വളരെ ലഘുവായി പറഞ്ഞു എന്നതും , കണ്ട കാഴ്ചകളിലെ പ്രത്യേകതകള്‍ പറഞ്ഞു പിടിപ്പിക്കാനും , പരിചയപ്പെടുത്താനും എഴുത്തുകാരിക്ക് കഴിഞ്ഞില്ല പൂര്‍ണ്ണമായും എന്നതൊരു പോരായ്മ ആണെങ്കിലും ഒരു പൊതുവായനയ്ക്കും കൌതുകകാഴ്ചകള്‍ക്കും ഈ യാത്രക്കുറിപ്പു ഉപയോഗപ്പെടും എന്ന് പ്രത്യാശിക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

അത് പുരുഷന്മാരോട് മതി സ്ത്രീകളോട് വേണ്ട

ആരെയും ജാതിപ്പേര് വിളിക്കേണ്ട കാര്യം ഇല്ല
മൂത്താന്മാരെയും കീഴാന്മാരെയും ..ആരെയും ജാതിപ്പേര് വിളിക്കേണ്ട .
.അതിനു ന്യായങ്ങളും കണ്ടെത്തേണ്ട
കോൺഗ്രസിലെ ചാണ്ടിയിസം ഇനിയും നില നിൽക്കുന്നു എന്നെ കരുതേണ്ടൂ
രാഷ്ട്രീയ ചാണക്യൻ കളിയാണിത് .
അതിനെ ചെറുക്കാൻ സഖാക്കൾക്ക് കഴിയണം
ഒരു കോടതിയിലും നില നിൽക്കാത്ത ഒത്തിരി കേസുകൾ കേരളത്തിലെ സഖാക്കളുടെ പേരിൽ കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്
ഈ സര്ക്കാരിന്റെ കാലത്തും അത് കഴിയുമോ എന്ന് അവർ ശ്രമിച്ചു നോക്കുകയാണ്
അവർ അതിൽ ജയിക്കുകയും ആണ്
മാദ്ധ്യമങ്ങൾ ഈ കേസിന്റെ പിന്നാലെ പോകുന്നതും അത് കൊണ്ടാണ്
ഭീഷ്മ്മരെ എതിർക്കാൻ മഹാഭാരത യുദ്ധ സമയത്ത് ആരാണ് ഇറങ്ങിയത്‌
ഒരു സ്ത്രീ
എല്ലാം യുദ്ധങ്ങളും ധര്മ്മ യുദ്ധങ്ങൾ ആണ്
എന്നാൽ അവ ജയിക്കുന്നത് വരെ അധർമ്മ യുദ്ധങ്ങൾ ആണ്
കണ്ണൂർ കോൺഗ്രസിന് സന്തോഷിക്കാം ..
അവർക്കൊരു മൈലേജ് കിട്ടിയെന്ന്
പാർട്ടിയുടെ കണ്ണൂർ ജില്ല നേതൃത്വം ഉടനെ ചെയ്യേണ്ടത്
ഈ കേസിന് കാരണമായ സംഭവങ്ങൾ ..എന്തെന്നറിയണം
ഉചിതമായ പരിഹാര മാർഗങ്ങൾ കണ്ടെത്തണം
പാർട്ടി ഓഫീസിൽ വന്നു പ്രവര്ത്തകനെ തല്ലാൻ മാത്രം പ്രകോപനം .
.എന്താണ് ഉണ്ടായത് എന്നന്വേഷിക്കണം
കോൺഗ്രെസുകാരികൾ ആണെങ്കിൽ കൂടി അവർ നമ്മുടെ പാര്ട്ടി ഓഫീസിൽ വരാൻ ധൈര്യപെട്ടു എന്നത് വേറൊരു കാര്യമാണ് .
അത് നമ്മുടെ പ്രസ്ഥാനത്തിൽ അവര്ക്കുള്ള വിശ്വാസമാണ്
അവരിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നതും കാണാതെ പോകരുത്
പരിഹാര മാർഗങ്ങൾ ഉടനെ വേണം എന്നതാണ് ആ കാണിക്കുന്നത്
അവരെ ജയിലിൽ അയച്ചിട്ട് എന്തെല്ലാം മോശം പെരുമാറ്റം ലഭിച്ചു കാണും എന്നും നമ്മൾ ആലോചിക്കണം
നമ്മൾ നമ്മുടെ ഒരു സ്ത്രീ സഖാവിനെ ജയിലിൽ അയക്കാൻ വിടുന്നത് എപ്പോഴാണ് എന്നാലോചിച്ചിട്ടുണ്ടോ
എത്ര മുൻ കരുതൽ എടുത്തിട്ടാണ് എന്നാലോചിച്ചിട്ടുണ്ടോ
ജയിലിൽ കിടക്കാൻ അനുവദിച്ചിട്ടു ...പിന്നീട് പിന്നീട് മാത്രം
കോൺഗ്രസ് ആ സ്ത്രീ പ്രവർത്തകരെ ഖദർ മാലയിട്ടു സ്വീകരിച്ചു
ജയിലിനകത്ത് ആ സ്ത്രീകൾ എന്ത് മാത്രം അപമാനിക്കപ്പെട്ടിരിക്കാം എന്ന് ആ ആത്മ ഹത്യ ശ്രമം നമ്മെ കാണിച്ചു തരുന്നുണ്ട്
മനപ്പൂർവം ജയിലിൽ പോകാൻ ആ സ്ത്രീകളെ അയച്ചിട്ട് ആ കുറ്റവും പാര്ട്ടിയുടെ തലയിൽ വൈക്കാൻ കോൺഗ്രസിനായി
ആ കേസ് പിൻ വലിക്കുകയാണ് പാർട്ടിക്കു ചെയ്യേണ്ടത്
ചിലപ്പോൾ നാട്ടിലുള്ള ഏതെങ്കിലും സഖാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കും
എന്നാൽ പാർട്ടി ആകെയും ഒന്നായി കണ്ടു തീരുമാനങ്ങൾ എടുക്കുന്നതാണ് ബുദ്ധി
വെട്ടിലും കുത്തിലും അറസ്ടിലും ജയിലും കാര്യങ്ങൾ അവസാനിപ്പിക്കുന്ന പതിവ്
അത് പുരുഷന്മാരോട് മതി
സ്ത്രീകളോട് വേണ്ട
കേരളം ഭരിക്കുന്നത്‌ പിണറായി വിജയനാണ്
ആ സഖാവിനു മോശമായ കാര്യങ്ങൾ കണ്ണൂരിൽ ഉണ്ടായിക്കൂടാ തന്നെ
നന്നായി കാര്യങ്ങൾ അവസാനിപ്പിക്കുക