പുത്തൻ പണം
രഞ്ജിത് നമ്മെ മോഹിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധായകൻ ആണ്
നന്ദനം പോലെ സമ്മോഹനങ്ങൾ ആയ ചലച്ചിത്രങ്ങളും തനി അറുബോറൻ ചിത്രങ്ങളും ..പ്രാഞ്ചിയേട്ടൻ പോലെ നർമ്മ മധുരങ്ങൾ ആയ ചിത്രങ്ങളും ..ദേവാസുരം പോലെ തട്ട് പൊളിപ്പൻ ചിത്രങ്ങളും
മായ മയൂരം പോലെ വിഭ്രാത്മക ചിത്രങ്ങളും
ഒക്കെ ആയി എന്നും വിസ്മയം തരുന്ന സംവിധായകൻ
സ്വയം ആവർത്തിക്കുന്ന പതിവും കുറവാണ്.രാവണ പ്രഭുവിനെ മറന്നല്ല പറയുന്നത്
എങ്കിൽ കൂടി ജയറാമിന്റെയും മോഹൻ ലാലിനെയും പൃഥ്‌വി രാജിനെയും മമ്മൂട്ടിയെയും കാസ്റ് ചെയ്തു നല്ല ചിത്രങ്ങൾ നൽകിയ ഒരു സംവിധായകൻ ആണ് രഞ്ജിത്
നന്ദനം ആണ് രഞ്ജിത് ന്റെ തായി ഞാൻ ആദ്യം ശ്രദ്ധിച്ച ചിത്രം .
കാരണം അതിൽ മമ്മൂട്ടിയോ മോഹൻ ലാലോ ജയറാമോ ഒന്നും ആയിരുന്നില്ല നായകൻ എന്നത് കൊണ്ടും..
സിനിമ ചെയ്ത മനോഹാരിത കൊണ്ടും അതൊരു ബിഗ് സ്റ്റാർ ചിത്രമായിരുന്നില്ല
ആരാണ് ഡയറക്ടർ എന്ന് ശ്രദ്ധിച്ചു ..രഞ്ജിത് ആണല്ലോ..ആള് കൊള്ളാമല്ലോ എന്ന് കരുതുകയും ചെയ്തു
സൂപ്പർ സ്റ്റാറുകൾ വച്ച് സിനിമ ചെയ്യുമ്പോൾ സംവിധായകന് അന്നും ഇന്നും വലിയ പ്രാധാന്യമില്ല
നായക നടന്റെ ഡ്രൈവർ...കണക്കപ്പിള്ള ഇവരൊക്കെ ആയിരിക്കും തിരക്കഥ എഴുതുന്നതും തിരുത്തുന്നതും ..മിക്കപ്പോഴും സംവിധാനം ചെയ്യുന്നതും ..അവർക്കൊരു സംവിധയകനെ വേണം..അതേയുള്ളൂ
അതിപ്പോൾ ചില കുടിയന്മാർ വഴിയിൽ സാരി ഉടുപ്പിച്ചു നിർത്തിയിരിക്കുന്ന വൈക്കോൽ നോക്ക് കുത്തിയെയും ഒന്ന് തുണി പൊക്കി നോക്കും എന്നത് പോലെയേ ഉള്ളൂ
അങ്ങിനെ അല്ലാത്ത സംവിധായകരും അഭിനേതാക്കളും മലയാളത്തിൽ ഉണ്ട്
നന്ദനം കണ്ടപ്പോൾ മുതൽ ഞാൻ രഞ്ജിത്തിന്റെ ഒരു ഫാൻ ആയി തീർന്നു എന്നതാണ് വാസ്തവം
എന്നാൽ ഇന്ത്യൻ റുപ്പീ പോലെ ഗുണമില്ലാത്ത സിനിമകളും പിറകെ തന്നെ വന്നു ..പ്രാഞ്ചിയേട്ടൻ വന്നപ്പോൾ ഇത് വരെ രഞ്ജിത് മലയാള സിനിമക്ക് ചെയ്ത എല്ലാ പാപങ്ങളും ഞാൻ ക്ഷെമിച്ചു എന്നതാണ് വാസ്തവം
മറ്റൊരു പത്മ രാജൻ എന്നും പോലും തോന്നും വിധം ഭംഗിയായി ചെയ്ത അനേകം സിനിമകൾ നമുക്ക് തന്നു രഞ്ജിത്
മമ്മൂട്ടിയെ വച്ച് ചെയ്ത പുത്തൻ പണവും ഇത് പോലെ നമുക്ക് വളരെ ഇഷ്ട്ടമാവുന്ന ഒരു സിനിമയാണ്
മമ്മൂട്ടി അയഞ്ഞു അഭിനയിക്കുന്നു ഏതാണ്ട് 90 % ഭാഗത്തും എന്നതാണ് പ്രധാന ആകർഷണം ..
മസിലുകൾ അയച്ചിട്ട് ..മുഖത്തു ഭാവാഭിനയങ്ങളുമായി മമ്മൂട്ടി സിനിമയിൽ നിറഞ്ഞു നിൽക്കുന്നു
കഥ.എന്നല്ല തിരക്കഥ സുഭദ്രവും പൂർണ്ണവും കുറ്റമറ്റതും ആണ് .
ഉദ്വേഗവും ആവേഗവും ഉടനീളം നിലനിർത്താൻ ആയി എന്നതും ശ്രദ്ധേയമാണ്
കഥ പറഞ്ഞിരിക്കുന്ന രീതിയും നന്നായി
കാസർകോടൻ ഭാഷ കടുകട്ടി
ബൈജുവിന്റെ കഥാപാത്രം കലക്കി
പണ്ട് സതി നിര്ത്തലാക്കിയത് ആര്
എന്ന് ബാല ചന്ദ്ര മേനോൻ ചോദിക്കുമ്പോൾ
ഗോപാലാ കൃഷ്ണ കൊക്കലെ അല്ലെ എന്ന് ചോദിക്കുന്ന പതിനഞ്ചു കാരനിൽ നിന്നും കടുപ്പക്കാരനായ ഒരു കൊലപാതകിയിലേക്കുള്ള ബൈജുവിന്റെ വളർച്ച അഭിനന്ദനീയം തന്നെ എന്നെ പറയേണ്ടൂ
സുരേഷ് കൃഷ്ണ ശരീരവും മുഖവും ശ്രദ്ധിച്ചില്ലെങ്കിൽ സായി കുമാറിന്റെ സ്ഥിതി വരും..വയസൻ റോളുകളിൽ ഒതുങ്ങേണ്ടിയും വരും
മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മറ്റുള്ളവർ ..എല്ലാവരും നന്നായി തന്നെ ചെയ്തു.ചെറിയകുട്ടിയും യുവ മിഥുനനങ്ങളും ..വില്ലന്മാരും ഒക്കെ ..ചെറിയ റോളുകളും അഭിനേതാക്കൾ നല്ല പ്രകടനം കൊണ്ട് അവിസ്മരണീയമാക്കി എന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്
സംഗീതം പണ്ടേപ്പടി തന്നെ..ഗുണമില്ല
അധികം പണം ചിലവിട്ടു എടുത്ത ചെയ്ത ചിത്രമല്ല..ബോക്സ്ഓഫീസിൽ ഒരു വിധം നന്നായി ഓടുകയും ചെയ്യും
കുറേക്കാലം കൂടി ഒരു നല്ല മമ്മൂട്ടി ചിത്രം കണ്ടു ..ഇഷ്മമാവുകയും ചെയ്തു
അണ്ടർവെൾ ഡിന് അണ്ടർ വേൾഡ്
തുപ്പാക്കിക്ക് തുപ്പാക്കി
തുട്ടിനു തുട്ട്
കൊലക്കു കൊല
പൊലീസിന് പോലീസ്
എങ്കിലും സി ഐ യെ തല്ലേണ്ടായിരുന്നു
അമേരിക്കൻ സിനിമകളിൽ പോലീസിനെ ആക്ഷേപിക്കുന്ന ഉപദ്രവിക്കുന്ന രംഗങ്ങൾ പാടില്ല എന്ന നിയമം ഉണ്ടത്രേ
ഒരു നല്ല പോലീസ് ഓഫീസറെ ..അടിച്ചിട്ട് മമ്മൂട്ടി പോയത് രഞ്ജിത്തിന് ശോഭ ആയില്ലഎന്ന്
തന്നെ പറയേണ്ടി വരും
തന്നെ പറയേണ്ടി വരും
അധികം വസ്ത്രമില്ലാത്ത കുറച്ചു സുന്ദരിമാരുടെ ഒരു ആഭാസ നൃത്തത്തിനുള്ള സ്കോപ് ഉണ്ടായിരുന്നു ..എന്തെ വേണ്ട എന്ന് വച്ച് എന്നറിയില്ല
പത്തിൽ ഏഴു കൊടുത്താൽ കുഴപ്പമില്ല
Directed by | Ranjith |
---|---|
Produced by | Ranjith Abraham Mathew Arun Narayanan |
Written by | Ranjith P. V. Shajikumar |
Starring | [Mammootty] |
Music by | Songs: Shaan Rahman Background Score: Achu Rajamani |
Cinematography | Om Prakash |
Producti
|
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ