2017, ഏപ്രിൽ 30, ഞായറാഴ്‌ച

കുടുംബം

കുടുംബം 

അച്ഛനാരെന്നു അറിയില്ലെനിക്കെന്നാൽ 
'അമ്മ താരാട്ടു പാടിയുറക്കിയില്ല 
കൊച്ചനുജത്തിക്ക് പാവാട വാങ്ങുമ്പോൾ 

പൊന്നു ചേട്ടന് കളിപ്പാട്ടം വാങ്ങുമ്പോൾ 
ആരുമെന്നെ ഓർത്തതുമില്ല 
മുത്തശ്ശിചൊല്ലും കീർത്തനങ്ങളിൽ 
നൂറു വട്ടം ചൊല്ലി ഉറപ്പിച്ച 
ദൈവങ്ങൾ ആരും വന്നതുമില്ലെന്റെ 
കൊച്ചു മുറിയിലെ ഇരുട്ടകറ്റി ത്തരാൻ 
വെള്ളി നക്ഷത്രങ്ങൾ എന്നു മെനിക്കായി 
ആകാശ വീഥിയിൽ പുഞ്ചിരിക്കുമ്പോൾ 
ഒന്ന് ചുംബിക്കാൻ അച്ഛനില്ലെങ്കിലും 
കെട്ടി പിടിക്കുവാൻ അമ്മയില്ലെങ്കിലും 
താരാട്ടു പാടുവാൻ മുത്തശ്ശി ഇല്ലെങ്കിലും 
കൂടെ കളിക്കുവാൻ തോഴരില്ലെങ്കിലും 
ആകാശ വീഥിയിൽ കാണുന്നു ഞാൻ നിന്നെ 
ഒറ്റക്ക്‌ പുഞ്ചിരിക്കുമൊരു കൊച്ചു നക്ഷത്രത്തെ
അച്ഛനും മമ്മക്കും വേണ്ട എങ്കിൽ കൂടി നീ 
ഒരു ധ്രുവ നക്ഷത്രമായി നീ മാറിയെങ്കിൽ 
നിന്റെ പുഞ്ചിരി തന്നൂർജ്ജം വഹിച്ചു ഞാൻ 
പുഞ്ചിരിച്ചും ചിരിപ്പിച്ചും ഈ ജന്മം 
മർത്യനു നന്മ ഏകാൻ ജ്വലിച്ചിടും

UnlikeReply1319 hrs

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ