2017, ഏപ്രിൽ 26, ബുധനാഴ്‌ച

പൊൻ കുരിശും മൂന്നാറും

പൊൻ കുരിശും മൂന്നാറും


തോട്ടം തൊഴിലാളി മേഖല കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കടുത്ത പ്രതിസന്ധിയിൽ ആയിരുന്നു  കുറെ തൊഴിലാളികൾ തേയില നുള്ളി സ്വയം വിൽക്കുകയാണ് ചെയ്യുന്നത് എങ്കിലും ഭാരതത്തിൽ ഒരു കിലോ തേയില ഉൽപ്പാദനത്തിനു ഏറ്റവും കൂടുതൽ ചെലവ് കേരളത്തിലെയാണ്
.ലോക വിപണിയിൽ തേയില വില ഗണ്യമായി കുറഞ്ഞപ്പോൾ കേരളത്തിലെ തോട്ടമുടമകൾക്കു വലിയ നഷ്ട്ടം വന്നു.അവർ ഫാക്റ്ററികൾ അടച്ചിട്ടു .ഏതാണ്ട് വര്ഷങ്ങളോളം ആ സ്ഥിതി തുടർന്നു ..
ചില തോട്ടങ്ങൾ ഉടമകൾ ഉപേക്ഷിച്ചപ്പോൾ തൊഴിലാളികൾ കൊളുന്തു നുള്ളി ഫാക്റ്ററിയിൽ എത്തിച്ചു അല്ലെങ്കിൽ ഇലയായി തന്നെ അത് പ്രവർത്തിക്കുന്ന ഫാക്റ്ററികളിൽ എത്തിച്ചു വില വാങ്ങി വീതിച്ചെടുത്തു ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിച്ചു .പട്ടിണിയും തണുപ്പും രോഗങ്ങളും..ക്യാൻസറും ..തോട്ടം മേഖല നശിച്ചു എന്ന് തന്നെ പറയാം
പെമ്പിളൈ ഒരുമയൊക്കെ എവിടെ ആയിരുന്നു തോട്ടം തൊഴിലാളി സ്ത്രീകൾ വേശ്യകൾ ആക്കപ്പെട്ടപ്പോൾ എന്നറിയാൻ ആഗ്രഹമുണ്ട് .കാരണം അതി ഭയങ്കരമായ പട്ടിണിയും ദാരിദ്ര്യവും ആണ് ആ സ്ത്രീകൾ ..എന്നല്ല ആ കുടുമ്പങ്ങൾ വർഷങ്ങളോളം നേരിട്ടത് ..
നല്ലൊരു പങ്കു വീട്ടമ്മമാരും ചെറു മക്കളെ അപ്പനെയേൽപ്പിച്ചു മലയിറങ്ങി..ഹോം നേഴ്‌സുമാർ ആയും വീട്ടു വേലക്കാരികൾ ആയും..അവർ കോട്ടയം എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു ജോലി ചെയ്തു.ധാരാളം പേര് വേശ്യ വൃത്തിയിലേക്കും ആകർഷിക്കപ്പെട്ടു .കഴിഞ്ഞ വി എസ് ഭരണ കാലത്ത് സർക്കാർ മുൻകയ്യെടുത്ത് പല തോട്ടങ്ങളും തുറപ്പിക്കാൻ ശ്രമം നടത്തി ..കുറെയൊക്കെ വിജയിക്കുകയും ചെയ്തു .
എം എം മണി പറഞ്ഞു എന്നാരോപിക്കപ്പെടുന്ന  മറ്റേ പണിയിലേക്കു സ്ത്രീകൾ നിസ്സഹായരായി  വന്നു വീഴുക ആയിരുന്നു .എന്ന് മാത്രമല്ല മൂന്നാർ പള്ളിവാസൽ..വഴി താഴേക്കു ഒഴുകുന്ന മൂവാറ്റുപുഴ ആറിൽ എത്ര പെണ്  കുട്ടികളുടെ ശവം വീണിട്ടുണ്ട് എന്നറിയുമോ .
കൂട്ട ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെടുന്ന സ്ത്രീകളുടെ ശവങ്ങൾ വനത്തിൽ നദിയിൽ നദിക്കരയിൽ ഒക്കെ ചിന്നി ചിതറി കിടക്കും
ഒരു കുടുമ്പം ഒരു അമ്മയെ ..മകളെ സഹോദരിയെ കണ്ടില്ല എന്ന് പറഞ്ഞു ഒരു പരാതി കൊടുക്കും ..ആരതൊക്കേ  ശ്രദ്ധിക്കുന്നു.ചിലപ്പോൾ ശവം തിരിച്ചറിയപ്പെടും ..മിക്കവാറും അതുമുണ്ടാവില്ല .അനാഥ ശവം ആയി ഒരു പിഞ്ചു ബാലിക അടക്കം ചെയ്യപ്പെടുന്നു ..അത്ര തന്നെ
സത്യത്തിൽ മുല്ലപ്പെരിയാറിനെ കുറിച്ച് വനം കയ്യേറ്റം ത്തിനെ കുറിച്ച്..പുറമ്പോക്കു ഭൂമിയിൽ കൃഷി ചെയ്യുന്നതിനെ കുറിച്ച് ഒക്കെ വലിയ പ്രസ്താവനകൾ നടത്തുന്ന ഇവർ ..അതി കഠിനമായി സ്വന്തം സഹോദരികൾ ചൂഷണം ചെയ്യപ്പെട്ടപ്പോൾ എവിടെ ആയിരുന്നു എന്നറിയാൻ താത്പര്യമുണ്ട്
പത്രത്തിന്റെ ചാനലിന്റെ കവറേജ് ഇല്ലെങ്കിൽ ഇവർക്കൊന്നും സാമൂഹ്യ വിമർശനം വരില്ലേ ..സാമൂഹ്യ പ്രവർത്തനം ജനങ്ങളെ കാണിക്കാനുള്ള വയറ്റു പിഴപ്പായി അധഃപതിക്കുകയാണോ
144 പ്രഖ്യാപിക്കുന്നു..ദൗത്യ സേനയെ ഇറക്കുന്നു..കേന്ദ്രം ഭരണം ഏറ്റെടുക്കുന്നു..അടിയന്തിരാവസ്ഥ പ്രസ്താവിക്കാൻ പോകുന്നു..എന്തൊക്കെ അഭ്യൂഹങ്ങൾ ആണ് പ്രചരിക്കുന്നത്.കേന്ദ്രം അങ്ങ് ഏറ്റെടുത്താൽ ഭരിക്കുന്ന സർക്കാരിനെ അങ്ങ് പിരിച്ചു വിട്ടാൽ ..ആറു  മാസത്തിനകം പുതിയ തിരഞ്ഞെടുപ്പ് നടത്തണം

എങ്കിൽ ഒരു കാര്യം പറയാം ..മുന്നണി മര്യാദ ഇല്ലാത്ത സി പി ഐ ഇല്ലാതെ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടണം എന്നാണു സാധാരണ പാർട്ടി പ്രവർത്തകരുടെ മോഹം..ബി ജെ പി കഠിനമായി യത്നിച്ചു സ്വന്തം പാർട്ടി ബേസ് കൂട്ടുന്നത് സി പി ഐ ഒരു മാതൃക ആയി എടുത്തു സ്വതന്ത്രമായി മത്സരിക്കട്ടെ ..എത്ര സീറ്റു കിട്ടുമെന്ന് നോക്കട്ടെ..എന്നിട്ടു സ്വന്തം ബലം വച്ച് രണ്ടു മുന്നണിയ്ക്കായി പേശി വാശ്യമുള്ള മന്ത്രി സ്ഥാനമോ..വേണമെങ്കിൽ മുഖ്യ മന്ത്രി സ്ഥാനമോ നേടി എടുക്കട്ടേ
അമ്മായി തലയിൽ കയ്യ്
അമ്പഴ കൊമ്പിൽ കണ്ണ്
എന്ന മരുമകൾ സിദ്ധാന്തം ഇനി വേണ്ട
ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് പിണറായി വിജയന്റേതു എന്ന് ഇത് വരെ തോന്നിയിട്ടില്ല ..
കുറച്ചു മാധ്യമങ്ങൾ ചേർന്ന് പ്രശ്ന മുണ്ടാക്കിയാൽ ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന ഒരു സർക്കാരിനെ അട്ടിമറിച്ചു കേരളം പോലുള്ള ഒരു പ്രബുദ്ധ സംസ്ഥാനത്തിൽ കേന്ദ്ര ഭരണം കൊണ്ട് വരാൻ ഉള്ള ബുദ്ധി മോശം പ്രധാന മന്ത്രി ചെയ്യുമെന്നും കരുതരുത്
ഇനി  തിരഞ്ഞെടുപ്പ്    വന്നു എന്ന് തന്നെ വിചാരിക്കുക
  ജനങ്ങൾ എന്ത് ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത് ..പ്രത്യേകിച്ചും മൂന്നാറിലെ  .. ജനങ്ങൾ ..  
വൻ കിട റിസോർട്ടുകളിൽ ചെന്ന് രാ പാർത്തു അവരുടെ ചിലവിൽ കുടിച്ചു മത്തടിച്ചു ..സർക്കാർ അഹമ്മതി കാണിക്കുന്നു എന്നഴുതുന്ന മാധ്യമ റിപ്പോർട്ടുകളെ വിശ്വസിച്ചു ..ഈ സർക്കാരിനെതിരെ ജന വിധി എഴുതുമെന്നോ
ദൗത്യ സേന ഇങ്ങു വരട്ടെ..അവരെന്താ മൂന്നാറിൽ ചെയ്യുക ..അവർക്കെന്താണ് ചെയ്യാൻ കഴിയുക ,
ഓരോ പത്തേക്കർ ഭൂമിയോടൊപ്പവും ഒരു നാലേക്കർ എങ്കിലും പുറമ്പോക്കുണ്ടാവും
  അത് തിരിച്ചു പിടിക്കാൻ സർക്കാരിനോ ദൗത്യ സേനക്കൊ കഴിയുമോ
എട്ടും പത്തും നിലകളുള്ള റിസോർട്ടുകൾ പൊളിച്ചു മാറ്റാൻ ദൗത്യ സേനക്ക് ആകുമോ ..
ഒഴിപ്പിച്ച പുറമ്പോക്കുകൾ എന്ത് ചെയ്യാനാണ് സർക്കാരിന്റെ നീക്കം..അവിടെയൊക്കെ വേലി കെട്ടി തിരിച്ചു സർക്കാർ ഭൂമി എന്ന ബോർഡ് വയ്ക്കുമോ
എത്ര കാലം അതങ്ങിനെ കെട്ടി തിരിച്ചു ഇടും
ഭൂമി വെറുതെ കിടന്നാൽ അയല്വക്കത്തുള്ളവർ അതിൽ കൊണ്ട് വന്നു കറിവേപ്പും പച്ച മുളകും നടും .പിന്നെയും വെറുതെ കിടന്നാൽ അതിൽ തെങ്ങും കമുകും കുരുമുളകും നടും
റോഡുവക്കിലെ പുറമ്പോക്കിൽ ഷെഡ്ഡ് കെട്ടി സി ഐ റ്റി യു ..ക്കാർ ഷെഡ്ഡ് കെട്ടും ..സി പി ഐ ക്കാർ പാർട്ടി ഓഫീസ് പണിയും ..
ഇതിനെതാണ് യഥാർഥ പോം വഴി
അതാണ് ആലോചിക്കേണ്ടത്
അല്ലാതെ ഓരോ പ്രാവശ്യവും ഇടതു പക്ഷ സർക്കാരുകൾ അധികാരത്തിൽ കയറിയാൽ കൊട്ടയും പിക്കാസും ജെ സീ ബിയും എടുത്തു കൊണ്ട് മൂന്നാറിലെ സാധുക്കളുടെ തലയിലേക്ക് കയറുക അല്ല
കോടതി ഉത്തരവ് മറി കടന്നു കെട്ടിയ എട്ടും പത്തും നില കെട്ടിടങ്ങൾ ഒഴിപ്പിക്കാൻ ഈ ജനകീയ സർക്കാരി നാവുമോ
കുരിശു ഒരു പ്രതീകമാണ് ..സാധാരണ മനുഷ്യന് വേണ്ടി കുരിശിലേറിയ ഒരു വിപ്ലവകാരിയുടെ രക്തം ഓരോ കുരിശിലും ഉണ്ട് ..അത് മറക്കുന്നില്ല
എന്നാൽ ഡിവൈൻ പോലുള്ള ധ്യാന കേന്ദ്രങ്ങൾ നല്ല കച്ചവട സ്ഥാപനങ്ങൾ കൂടി ആണ് ..കോടിക്കണക്കിനു രൂപയുടെ വിദേശ സംഭാവന വാങ്ങി തട്ടിപ്പു നടത്തി കോടീശ്വരന്മാർ ആവുന്നവർ ആണ് സ്വകാര്യ ധ്യാന നടത്തിപ്പ് കാർ .  
പള്ളിയും ബിഷപ്പും ഇവരെ കയ്യൊഴിഞ്ഞു കഴിഞ്ഞു എന്നും ഓർക്കണം
കേരളത്തിലെ ഒരു  ക്രൈസ്തവ  സ്ഥാപനങ്ങളും  പുറമ്പോക്കു ഭൂമിയിൽ പള്ളിയോ സ്ഥാപനങ്ങളോ കെട്ടില്ല
കുരിശു നാട്ടി പുറമ്പോക്കു ഭൂമി കയ്യേറുന്ന ധ്യാന കേന്ദ്രക്കാർ ,,വൻ കിട റിസോർട്ട് ഉടമകളെ പ്പോലെ തന്നെയാണ് .കുരിശവിടെ നിർത്തി സ്ഥാപനം .ഒഴിപ്പിക്കണം.
അതിൽ സഭക്ക് ഒരു മന സ്താപവും വേണ്ട
പത്രോസേ നീ പാറയാകുന്നു
ആ പാറ മേൽ ഞാൻ എന്റെ മന്ദിരം തീർക്കും
എന്നാണു യേശു  പറഞ്ഞിട്ടുള്ളത്
പുറമ്പോക്കു ഭൂമി എന്തായാലും ചതുപ്പു നിലം പോലെ ആണ്
അവിടെ ആലയം കെട്ടി ക്കൂടാ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ