2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ധിഷണ

ധിഷണ
നീ അവളുടെ തലയിണയിൽ ഒന്ന് ചെവി വൈക്കുമോ
അറിയാതെ നിറഞ്ഞൊഴുകുന്ന 
രണ്ടു കണ്ണുകളുടെ
രഹസ്യ സങ്കടങ്ങൾ ആണ്
അവ മന്ത്രിക്കുന്നത്
കുളത്തിലെ കല്ലിനോട് ഒന്ന് ചോദിക്കുമോ
അലക്കി പിഴിഞ്ഞ് അവൾ വെളുപ്പിച്ച
പ്രാണ നോവുകളുടെ കഥ അത് പറയും
കാറ്റത്തു പറക്കുന്ന ആ ചേല തുമ്പിൽ
ഒന്ന് മുഖം ചേർക്കൂ
മൂടി വച്ച പൊള്ളുന്ന അപമാനങ്ങളുടെ
കെട്ട ഗന്ധം അറിയാം
അവളുടെ ചുവന്ന ചുണ്ടുകളിൽ ഒന്ന് ചുമ്പിച്ചു നോക്കൂ
എണ്ണമറ്റ ക്ഷതങ്ങളുടെ രുചി നാവിൽ അറിയാം
അവളുടെ നീറുന്ന ഹൃദയത്തിൽ
പതിയെ നെഞ്ചു ചേർക്കൂ
ആയിരം ചതികളുടെ മൃദു സ്പന്ദനം കേൾക്കുന്നില്ലേ
വിങ്ങി പഴുത്ത അവളുടെ തല
ഒന്നു തലോടൂ ..സ്നേഹമായി ..ഒരിക്കൽ ..
മഹത്ത്വം അടിചെല്പ്പിച്ചു മയങ്ങി പോയ
ഒരു അരണ്ട മാംസ കഷണം
വിരലിനടിയിൽ വിതുമ്പുന്നത് കേൾക്കാം
ധിഷണ ആണ് പോലും അത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ