2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

equality for women

സ്വാതന്ത്ര്യം ..അതൊരു അബ്സ്ട്രാറ്റ് വാക്കാണ് ..കാലവും സമയവും വ്യക്തിയും സമൂഹവും അനുസരിച്ചു മാറി കൊണ്ടിരിക്കുന്ന വാക്ക്
സ്ത്രീക്ക് സ്വാതന്ത്ര്യം ..അതും വളരെ സൂക്ഷിച്ചു പെരുമാറേണ്ടുന്ന വാക്കാണ്
സൗദിയിലെ സ്ത്രീയെ സംബന്ധിച്ചിടത്തോളം
അത് എന്ത് പഠിക്കണം..
ആരുടെ കൂടെ സഞ്ചരിക്കണം..
ആരെ ഭർത്താവാക്കണം..
എത്ര കുട്ടികളെ പ്രസവിക്കണം..
എന്നെല്ലാം സ്വയം നിർണ്ണയിക്കാൻ ആവുന്നതാണ് സ്വാതന്ത്ര്യം
പാക്കിസ്ഥാനി സ്ത്രീക്ക് സ്വാതന്ത്ര്യം എന്നാൽ
ഭർത്താവിന്റെ മർദ്ദനം ..
സമൂഹത്തിലെ മറ്റു പുരുഷന്മാരുടെ പീഡനം..
ഒടുങ്ങാത്ത അപമാനങ്ങൾ
സ്‌കൂളിൽ പോകാൻ ഉള്ള അവസരം ..എന്നിവ കൂടി ആണ്
ആധൂനിക മലയാളി വനിതക്ക്
സമൂഹത്തിന്റെ ഒളിഞ്ഞു നോട്ടങ്ങൾ
ജോലി ഇടങ്ങളിലെ സദാചാര രാഹിത്യങ്ങൾ
ഭർത്താവിന്റെ മദ്യപാനവും ..ഉയർന്ന ആധൂനിക ജീവിത സാഹചര്യങ്ങൾ നേടി എടുക്കാൻ ആയി ചെന്ന് ചാടുന്ന കട ക്കെണികൾ ...ഒക്കെയാണ് അവളെ ഞെരുക്കി കൊല്ലുന്നത്
സ്ത്രീ പുരുഷ അസമത്വങ്ങൾ നമ്മുടെ ഗ്രാമങ്ങളിൽ പോലും കുറവാണ് 
കുടുമ്പം എന്നത് സ്ത്രീയുടെ തടവിടം ആണെന്ന ധാരണ തീർത്തും അബദ്ധമാണ് ..
അവളുടെ ചുമതലകൾ..
കുഞ്ഞിനെ ഗർഭം ധരിക്കലും

പ്രസവിക്കലും അരുമയോടെ കുഞ്ഞിനെ മുല ഊട്ടലും..
എല്ലാം തീർത്തും നൈസർഗ്ഗീക സ്ത്രീ ധർമ്മങ്ങൾ ആണ്
.സ്ത്രീ അത് ആസ്വദിച്ചു ചെയ്യുകയാണ് പതിവ്..
കുടുമ്പം എന്ന ആസ്ഥാന ശിലയെ 
തള്ളി പറഞ്ഞു കൊണ്ട് 
നിരാകരിച്ചു കൊണ്ട് 
ഒരു സ്ത്രീ പഠനം നിരർഥമാണ് 
സ്ത്രീ ബഹുമാനിക്കപ്പെടുന്നതും സ്വ കർമ്മങ്ങൾ 
ശ്രദ്ധയോടെ നിഷ്‌കാമ കർമ്മത്തോടെ ചെയ്യുന്നത് കൊണ്ടാണ് 
കുടുമ്പം സ്ത്രീക്ക് തടവറ ആകുന്നതു അവൾക്കു സാമ്പത്തികമായി സ്വയം പര്യാപ്തത ഇല്ലാത്തതു കൊണ്ടാണ് 
മിക്കപ്പോഴും സ്വയം തീരുമാനങ്ങൾ എടുക്കാൻ ഉള്ള സിദ്ധി അവൾക്കു കുടുമ്പത്തിൽ ലഭിക്കുന്നില്ല.
അതവളെ ബാല്യ കൗമാര കാലത്തു ശീലിപ്പിക്കുന്നുമില്ല എന്നൊക്കെ കൊണ്ട് കൂടിയാണ് 
ലൈംഗീക സ്വാതത്ര്യം എന്നൊക്കെ പറഞ്ഞാൽ ഇടത്തരം മധ്യവർഗ ധനിക സ്ത്രീകൾ സ്വന്തമാക്കാൻ കൊതിക്കുന്ന മായ പൊന്മാൻ ആണ് 
ശരീരം ആക്രമിക്കപ്പെടാതെ..മുറിവേൽകാതെ ..അപമാനിക്കപ്പെടാതെ ..പുരുഷനുമായി കിടക്ക പങ്കിടാൻ ആണ് ലോകത്തിലെ ഏതാണ്ട് 70 % സ്ത്രീകളും ഇപ്പോഴും ആഗ്രഹിക്കുന്നത് എന്നതാണ് വാസ്തവം 
ശൗചാലയം എന്ന കേന്ദ്ര സർക്കാരിന്റെ ശ്രമം പോലും ആരോഗ്യ ശൗച്യ രീതികൾ അവലംബിക്കാൻ മാത്രം വേണ്ടിയുള്ളതല്ല 
ഗ്രാമീണ വനിതകൾ ഇരുളിൽ തനിയെ പുറത്തു പോകുന്നതും കാറ്റിൽ തനിച്ചാവുന്നതും ..അവരെ മദ്യപാനികളായ പുര്‌ഹന്മാരുടെ ഇര ആക്കുന്നു എന്നതാണ് നിസ്സഹായമായ ഒരു യാഥാർഥ്യം 
അതിനെതിരായുള്ള ഒരു ശ്രമവും കൂടിയാണ് ശൗചാലയ നിർമ്മിതി 
ഒരു ഒക്കത്തൊരു കുഞ്ഞും മറു ഒക്കത്ത് ഒരു കുടം വെള്ളവും ..അങ്ങിനെ അല്ലാതെ രണ്ടും കയ്യും വീശി തല ഉയർത്തി പിടിച്ചു നടക്കുന്ന ഒരു ഗ്രാമീണ സ്ത്രീയെ കാണാൻ ആണ് നമുക്കൊക്കെ കൊതി 
ബാക്കി എല്ലാം വെറും കാൽപ്പനിക സ്വപനം

ഭാരതത്തിന്റെ മറ്റു ദേശങ്ങളിൽ..നഗരങ്ങൾ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും
ഗ്രാമങ്ങളിൽ .പ്രത്യേകിച്ചും .
ദിവസം ഒരു കുടം ശുദ്ധ ജലവും
ആഴ്ചയിൽ ഒരിക്കൽ എങ്കിലും കുളിക്കാൻ ഉള്ള വെള്ളവും..
കുടുമ്പാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാൻ
ഭർത്താവിൽ നിന്നും കുടുമ്പത്തിൽ നിന്നും ഉള്ള അനുവാദവും
മിക്കപ്പോഴും ഒരു നേരമെങ്കിലും വയർ നിറയെ ആഹാരം കഴിക്കാൻ ഉള്ള ഭൗതീക സാഹചര്യവും ഒക്കെ വലിയ സ്വാതന്ത്ര്യമാണ്
ദളിത് ആദിവാസി സ്ത്രീകൾക്ക് ..
തൊട്ടു കൂടായ്‌മ്മയും തീണ്ടി കൂടായ്‌മ്മയും..വിദ്യാഭ്യാസം ലഭിക്കാൻ ഉള്ള സാഹചര്യം ഇല്ലാത്തതും
സമൂഹം ഏൽപ്പിക്കുന്ന ജാതീയ അത്യാചാരങ്ങൾ എതിർക്കാൻ ഉള്ള ശേഷി ഇല്ലായ്മ്മയും
കടുത്ത ദാരിദ്ര്യവും ,ആരോഗ്യ രംഗത്തെ കടുത്ത അവഗണനകളും ..ശാരീരി ക അസ്വാസ്ഥ്യങ്ങളും..ആയുസിന്റെ ദൈർഘ്യം ആപൽക്കരമാം വിധം കുറയുന്നതും
ആണ് പ്രധാന പ്രശ്നങ്ങൾ
പ്രസവം ശ്രദ്ധിക്കാതെ രക്തം വാർന്നു മരിക്കുന്ന സ്ത്രീകളുടെ..
പോഷക കുറവ് മൂലം ചെറു പ്രായത്തിലെ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണവും
ആദിവാസി മേഖലയിലെ സ്ത്രീകളുടെ ജ്വലിക്കുന്ന ഭീതികളിൽ ഒന്നാണ്
ലോകമെങ്ങും സ്ത്രീ നേരിടുന്ന മറ്റൊരു വലിയ അസമത്വം അവളുടെ ലിംഗമാണ്
ഭോഗവസ്തു എന്ന നിലയിൽ കമ്പോളവൽക്കരിക്കപ്പെടുന്ന ആധൂനിക വനിതക്ക്
തൊഴിലിടങ്ങളും
സാമൂഹ്യ ഇടങ്ങളും
കുടുമ്പവും..
എല്ലാം പുരുഷന്റെ ലൈംഗീക ചോദനക്കുള്ള ഉപകരണം ആവുന്ന സ്ഥിതിയാണ്
അവൾക്കിപ്പോൾ ഉള്ളത്
കഴുകൻ കണ്ണുകളും
കാമം നുര പൊന്തുന്ന സംസാരങ്ങളും
ശരീര ഭാഗങ്ങൾ തുറന്നു കാട്ടുന്ന യൂണിഫോമുകളും
വസ്ത്ര ധാരണ രീതികളും അവളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന
ഒരു വനിതാ ടെന്നീസ് താരത്തിന്റെ പാവാടയുടെ നീളം ..അടിവസ്ത്രത്തിന്റെ ബ്രാൻഡ്.. നിറം ..എല്ലാം നിശ്ചയിക്കുന്നത് പുരുഷൻ നിയന്ത്രിക്കുന്ന കമ്പോളമാണ് സമത്വം എന്നത് അത് കൊണ്ട് ..സ്ത്രീക്ക് സ്ത്രീ ആയിരിക്കുന്ന കാലത്തോളം അസാധ്യമാണ്
സാധ്യമാവും എന്ന് തോന്നുമെങ്കിലും ..
സ്വ ശരീരത്തിന്റെ തടവിൽ കിടന്നു നരകിക്കാൻ ആണ് സ്ത്രീക്കിപ്പോഴും വിധി
സമത്വം വരട്ടെ
സാമ്പത്തികവും
സാമൂഹ്യവും ആയ സമത്വം വരട്ടെ
നമുക്ക് കാത്തിരിക്കാം

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കപ്പക്കും ഒരു കഥ പറയാനുണ്ട്

കപ്പക്കും ഒരു കഥ പറയാനുണ്ട്
കപ്പയെ ക്കുറിച്ചുള്ള ദീപ്ത സ്മരണകൾ പലതാണ്
പട്ടിണിയെ ഞങ്ങൾ ഗ്രാമങ്ങളിലെ കർഷകർ ചെറുത്തിരുന്നത് ഒരു കാലത്തു ഈ കപ്പ കൊണ്ടാണ്

അതിൽ  ഏറ്റവും പ്രധാനം
നല്ല വേനലിൽ ഇത് മലയിൽ കമ്പ് മുറിച്ചു നടുന്നതാണ്
മുറിച്ചു നട്ടാൽ പോരല്ലോ
 പിന്നെ നനയ്ക്കെണ്ടേ
കുളത്തിൽ നിന്നും വെള്ളം മുക്കി മൂന്നോ നാലോ തൂക്കായി മലയിൽ എത്തിക്കും
നമ്മുടെ റിലെ ടീം പോലെയാണ്
ഒരാൾ ചെപ്പു കുടത്തിൽ വെള്ളം മുക്കി കുളത്തിനു മുകളിലേക്ക് വൈ ക്കും
അടുത്ത ആൾ അതെടുത്തും കൊണ്ട് മുകളിലേക്ക്‌ ഓടും
റെയിൽ പാതയുടെ ഒരു വശത്ത്‌ വച്ച് അവിടെ ഇരിക്കുന്ന രണ്ടു കുടങ്ങൾ എടുത്തു തിരിഞ്ഞു ഓടും
ലൈൻ ക്രോസ് ചെയ്തു കപ്പ ത്തോട്ടത്തിന്റെ അടുത്തു എത്തിക്കാൻ മൂന്നാമത്
ഒരാൾ വെള്ളം മുക്കാനും കപ്പക്ക്‌ ഒഴിക്കാനും ഞങ്ങൾ സ്ത്രീകൾ

അങ്ങിനെ ഒന്നരാടം വച്ച് ഒരു മാസം ഒക്കെ നനച്ചാൽ അപ്പോഴേക്കും രണ്ടു ഇലയൊക്കെ വന്നു പതുക്കെ വേര് പിടിച്ചു തുടങ്ങും .
പിന്നെ മഴ വീണോളും
അപ്പോൾ ചാണകവും ചാരവും ഒക്കെ ചേര്ത്തു വെട്ടി മൂടും
വേറെ ശുശ്രൂഷ ഒന്നും വേണ്ട
പിന്നെ പറിക്കുമ്പോൾ ചെന്നാൽ മതി

ഇന്നത്തെ പോലെ വാൻ സെയിൽസ് ഒന്നുമില്ല അന്ന് കപ്പക്ക്‌
പറിച്ചാൽ ..ഉടനെ വേവിചില്ലെങ്കിൽ കപ്പ മോശമാകും
കുറച്ചു മണലിൽ പൂഴ്ത്തിയിടും ..ഒരാഴ്ച്ചവരെ കിടന്നോളും ചീത്തയാവാതെ

ബാക്കി കപ്പ സൂക്ഷിച്ചു പറിച്ചു കൊണ്ട് വന്നു കൂട്ടിയിടും
മുറ്റത്തു അടുപ്പ് കൂൂട്ടി നെല്ല് പുഴുങ്ങുന്ന വട്ട ചെമ്പിൽ വെള്ളം നിറച്ചു അത് തിളക്കുമ്പോൾ
ചുറ്റും ഇരുന്നു ഞങ്ങൾ എല്ലാവരും കൂടി കപ്പ പൂളി അരിഞ്ഞു അതിലേക്കു വീശി എ റിയും
അല്പ്പം ഉപ്പു ചേര്ത്താണ് ഈ തിളപ്പിക്കൽ
ഒരു പത്തു മിനിട്ട് വെള്ളത്തിൽ കിടന്നാൽ മതി
വലിയ ചിക്കു പായിൽ കോരി വിടര്ത്തി ഇടും
അങ്ങിനെ ഒരു മൂന്നോ നാലോ ചെമ്പു കപ്പ കാണും
നാല് ദിവസം നല്ല വെയിലത്ത് ഉണക്കിയാൽ ഉണക്ക കപ്പ റെഡി

ഞങ്ങൾ സ്ത്രീകള് കുറച്ചു വേറെ അരിഞ്ഞു മര്യാദക്ക് വേവിച്ചു കൊണ്ടാട്ടം ഉണങ്ങും
അത് വെളിച്ചെണ്ണയിൽ വറുത്തു തിന്നാൻ ഉള്ളതാണ്

മുട്ടും മുരടും എല്ലാം തൊണ്ട് കളഞ്ഞു ഉണക്കി വൈക്കും
അത് വേവിച്ചു കന്നുകാലികൾക്ക് കൊടുക്കും
കപ്പയുടെ കരിന്തൊലി കളഞ്ഞു രണ്ടാന്തൊലി ഈ പുഴുക്ക് വെള്ളത്തിൽ ഒന്ന് ചൂടാക്കിയാൽ അതിന്റെ കട്ടിറങ്ങി പോകും
കട്ട് പോയാൽ പിന്നെ ഈ തൊലി കന്നു കാലികൾക്ക് തിന്നാം..
പുഴുങ്ങിയ വെള്ളം നല്ല പോഷക സമ്പന്നമാണ്
അതും പശുക്കൾക്കും പോത്തിനും പഥ്യമാണ്
ഇത്തിരി ഉപ്പു രസം ഉള്ളത് കൊണ്ട് അവര്ക്ക് കുടിക്കാൻ ബഹു സന്തോഷവും

ഈ പുഴുങ്ങി ഉണങ്ങിയ കപ്പചാക്കിൽ കെട്ടി  അകത്തു പത്തായത്തിൽ കയറ്റും
..ഉച്ചൻ കയറാതെ ഇരിക്കാൻ അത് ഇടയ്ക്കിടയ്ക്ക് എടുത്തു ഉണക്കിഎടുക്കും
അത് പിന്നെ പുറം ലോകം കാണുന്നത് മിഥുനം കർക്കിടകത്തിൽ ആണ്
പത്തായത്തിലെ നെല്ല് ഏതാണ്ട് തീർന്നിരിക്കും

പിന്നെ ഈ ഉണക്ക കപ്പ കൊണ്ടൊരു കളിയാണ്
തലേന്നേ വെള്ളത്തിൽ ഇട്ടു കുതിർക്കാൻ വൈക്കും
രാവിലെ ഉപ്പും മുളകും മഞ്ഞളും ചേർത്തു വേവിക്കും
കപ്പ പുഴുക്ക് ..
കപ്പയും പയറും പുഴുക്ക് ..
കപ്പയും കടലയും പുഴുക്ക് ..
കപ്പ ചുമ്മാ വേവിച്ചു തേങ്ങ അരച്ചത്‌
കപ്പയും കടലയും ഇറച്ചിയും ഉലർത്ത്‌
അങ്ങിനെ അങ്ങിനെ
ഒരറ്റത്ത് ഇത്തിരി ചോറും കൂടുതൽ കപ്പയും എന്നരീതിയിൽ ആവും കർക്കിടകത്തിൽ കാര്യങ്ങളുടെ പോക്ക്

മകര വിളവു തീരെ മോശമാവുമ്പോൾ അമ്മ പറയുന്നത് കേൾക്കാം
ഈക്കുറി കപ്പ കൊണ്ടും അങ്ങ് തീർന്നു പോവില്ല കള്ള കർക്കിടകം എന്നാണു തോന്നുന്നത്

കപ്പേ
നീ അന്നം
അന്നും ഇന്നും
നമിക്കുന്നു നിന്നെ 

2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ബി ജി എന്‍ വര്‍ക്കല

വായനകളെ ഉപകാരപ്രദമാക്കുന്ന തലം തുറന്നിടുന്നത് പലപ്പോഴും ചരിത്രപഠനങ്ങള്‍ , യാത്രാ വിവരങ്ങള്‍ എന്നിവയാണ് എന്ന് പറയാന്‍ കഴിയും . ഇന്ന് വ്യവസ്ഥാപിതമായ ഒരു താല്പര്യം ചരിത്രപഠനങ്ങളില്‍ കടന്നു കൂടിയിട്ടുണ്ട് എന്നത് മറച്ചു വയ്ക്കാന്‍ കഴിയില്ല എങ്കിലും പൊതുവേ ചരിത്ര പഠനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കാലത്തിന്റെ ദിനാന്ത്യക്കുറിപ്പുകള്‍ എന്ന തലം തന്നെയാണ് . അതുപോലെ നാം കാണാത്ത ദേശങ്ങളെയും ഭാഷയെയും ചരിതങ്ങളെയും നമുക്ക് വേണ്ടി ഒരാള്‍ പോയി നടന്നു കാണുകയും നമുക്കത് വര്‍ണ്ണിച്ചു തരികയും ചെയ്യുക എന്നത് വളരെ സന്തോഷപ്രദവും , പലപ്പോഴും ഉപകാരപ്രദവും ആണ് . നമ്മുടെ ഭാവി യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അവ നമുക്ക് ഉപകാരമാകുന്നു എന്നത് ആ കുറിപ്പുകളുടെ ഒരു ഗുണമേന്മയാണ് . കെ എ ബീനയില്‍ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരികള്‍ ആ ഒരു നന്മ വായനക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ തങ്ങളുടേതായ പങ്കു വഹിച്ചിരിക്കുന്നു . അവസാനം വായിച്ചു നിര്‍ത്തിയ സര്‍ഗ്ഗ റോയുടെ യാത്രാവിവരണക്കുറിപ്പായ "താഴ്വാരങ്ങളുടെ നാട്ടില്‍" കെനിയയുടെ ചിത്രം വരച്ചുതന്ന ഭംഗി ഓരോരുത്തരും അറിഞ്ഞു കഴിഞ്ഞതാണല്ലോ . ആ ശ്രേണിയിലേക്ക് ആണ് മറ്റൊരു യാത്രാവിവരണക്കുറിപ്പും ആയി ഉമാദേവി എന്ന എഴുത്തുകാരി കടന്നു വരുന്നത് . "മഞ്ഞിന്റെ നാട്ടിലൂടെ " എന്ന യാത്രാ വിവരണ ഗ്രന്ഥത്തിലൂടെ ഉമാദേവി തന്റെ ഉത്തരേന്ത്യന്‍ യാത്രയെ വായനക്കാരന് മുന്നില്‍ സമര്‍പ്പിക്കുന്നു . ഇന്ത്യയുടെ ഹൃദയത്തിലൂടെ ഒരു തണുത്ത യാത്ര . ഹിമാലയത്തിലേക്കുള്ള ആ യാത്രയുടെ സാഹസികതയും , മനോ സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും യാത്രക്കാരി നമ്മോടു വിശദീകരിക്കുന്നു . ഒപ്പം ഓരോ സ്ഥലത്തെയും കുറിച്ചുള്ള വിശേഷങ്ങളും പ്രത്യേകതകളും അവര്‍ പങ്കു വയ്ക്കുന്നുണ്ട്‌ വായനക്കാര്‍ക്ക് . തത്വമസി പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പുറംചട്ടയും അച്ചടിയും നല്ല നിലവാരം പുലര്‍ത്തി . ഫോട്ടോകള്‍ നല്ല രീതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു . 120 രൂപ മുഖവിലയുള്ള ഈ പുസ്തകം യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും , ദേശങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു നല്ല വിരുന്നാകും . കണ്ട കാഴ്ചകളെ വളരെ ലഘുവായി പറഞ്ഞു എന്നതും , കണ്ട കാഴ്ചകളിലെ പ്രത്യേകതകള്‍ പറഞ്ഞു പിടിപ്പിക്കാനും , പരിചയപ്പെടുത്താനും എഴുത്തുകാരിക്ക് കഴിഞ്ഞില്ല പൂര്‍ണ്ണമായും എന്നതൊരു പോരായ്മ ആണെങ്കിലും ഒരു പൊതുവായനയ്ക്കും കൌതുകകാഴ്ചകള്‍ക്കും ഈ യാത്രക്കുറിപ്പു ഉപയോഗപ്പെടും എന്ന് പ്രത്യാശിക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

അത് പുരുഷന്മാരോട് മതി സ്ത്രീകളോട് വേണ്ട

ആരെയും ജാതിപ്പേര് വിളിക്കേണ്ട കാര്യം ഇല്ല
മൂത്താന്മാരെയും കീഴാന്മാരെയും ..ആരെയും ജാതിപ്പേര് വിളിക്കേണ്ട .
.അതിനു ന്യായങ്ങളും കണ്ടെത്തേണ്ട
കോൺഗ്രസിലെ ചാണ്ടിയിസം ഇനിയും നില നിൽക്കുന്നു എന്നെ കരുതേണ്ടൂ
രാഷ്ട്രീയ ചാണക്യൻ കളിയാണിത് .
അതിനെ ചെറുക്കാൻ സഖാക്കൾക്ക് കഴിയണം
ഒരു കോടതിയിലും നില നിൽക്കാത്ത ഒത്തിരി കേസുകൾ കേരളത്തിലെ സഖാക്കളുടെ പേരിൽ കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്
ഈ സര്ക്കാരിന്റെ കാലത്തും അത് കഴിയുമോ എന്ന് അവർ ശ്രമിച്ചു നോക്കുകയാണ്
അവർ അതിൽ ജയിക്കുകയും ആണ്
മാദ്ധ്യമങ്ങൾ ഈ കേസിന്റെ പിന്നാലെ പോകുന്നതും അത് കൊണ്ടാണ്
ഭീഷ്മ്മരെ എതിർക്കാൻ മഹാഭാരത യുദ്ധ സമയത്ത് ആരാണ് ഇറങ്ങിയത്‌
ഒരു സ്ത്രീ
എല്ലാം യുദ്ധങ്ങളും ധര്മ്മ യുദ്ധങ്ങൾ ആണ്
എന്നാൽ അവ ജയിക്കുന്നത് വരെ അധർമ്മ യുദ്ധങ്ങൾ ആണ്
കണ്ണൂർ കോൺഗ്രസിന് സന്തോഷിക്കാം ..
അവർക്കൊരു മൈലേജ് കിട്ടിയെന്ന്
പാർട്ടിയുടെ കണ്ണൂർ ജില്ല നേതൃത്വം ഉടനെ ചെയ്യേണ്ടത്
ഈ കേസിന് കാരണമായ സംഭവങ്ങൾ ..എന്തെന്നറിയണം
ഉചിതമായ പരിഹാര മാർഗങ്ങൾ കണ്ടെത്തണം
പാർട്ടി ഓഫീസിൽ വന്നു പ്രവര്ത്തകനെ തല്ലാൻ മാത്രം പ്രകോപനം .
.എന്താണ് ഉണ്ടായത് എന്നന്വേഷിക്കണം
കോൺഗ്രെസുകാരികൾ ആണെങ്കിൽ കൂടി അവർ നമ്മുടെ പാര്ട്ടി ഓഫീസിൽ വരാൻ ധൈര്യപെട്ടു എന്നത് വേറൊരു കാര്യമാണ് .
അത് നമ്മുടെ പ്രസ്ഥാനത്തിൽ അവര്ക്കുള്ള വിശ്വാസമാണ്
അവരിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നതും കാണാതെ പോകരുത്
പരിഹാര മാർഗങ്ങൾ ഉടനെ വേണം എന്നതാണ് ആ കാണിക്കുന്നത്
അവരെ ജയിലിൽ അയച്ചിട്ട് എന്തെല്ലാം മോശം പെരുമാറ്റം ലഭിച്ചു കാണും എന്നും നമ്മൾ ആലോചിക്കണം
നമ്മൾ നമ്മുടെ ഒരു സ്ത്രീ സഖാവിനെ ജയിലിൽ അയക്കാൻ വിടുന്നത് എപ്പോഴാണ് എന്നാലോചിച്ചിട്ടുണ്ടോ
എത്ര മുൻ കരുതൽ എടുത്തിട്ടാണ് എന്നാലോചിച്ചിട്ടുണ്ടോ
ജയിലിൽ കിടക്കാൻ അനുവദിച്ചിട്ടു ...പിന്നീട് പിന്നീട് മാത്രം
കോൺഗ്രസ് ആ സ്ത്രീ പ്രവർത്തകരെ ഖദർ മാലയിട്ടു സ്വീകരിച്ചു
ജയിലിനകത്ത് ആ സ്ത്രീകൾ എന്ത് മാത്രം അപമാനിക്കപ്പെട്ടിരിക്കാം എന്ന് ആ ആത്മ ഹത്യ ശ്രമം നമ്മെ കാണിച്ചു തരുന്നുണ്ട്
മനപ്പൂർവം ജയിലിൽ പോകാൻ ആ സ്ത്രീകളെ അയച്ചിട്ട് ആ കുറ്റവും പാര്ട്ടിയുടെ തലയിൽ വൈക്കാൻ കോൺഗ്രസിനായി
ആ കേസ് പിൻ വലിക്കുകയാണ് പാർട്ടിക്കു ചെയ്യേണ്ടത്
ചിലപ്പോൾ നാട്ടിലുള്ള ഏതെങ്കിലും സഖാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കും
എന്നാൽ പാർട്ടി ആകെയും ഒന്നായി കണ്ടു തീരുമാനങ്ങൾ എടുക്കുന്നതാണ് ബുദ്ധി
വെട്ടിലും കുത്തിലും അറസ്ടിലും ജയിലും കാര്യങ്ങൾ അവസാനിപ്പിക്കുന്ന പതിവ്
അത് പുരുഷന്മാരോട് മതി
സ്ത്രീകളോട് വേണ്ട
കേരളം ഭരിക്കുന്നത്‌ പിണറായി വിജയനാണ്
ആ സഖാവിനു മോശമായ കാര്യങ്ങൾ കണ്ണൂരിൽ ഉണ്ടായിക്കൂടാ തന്നെ
നന്നായി കാര്യങ്ങൾ അവസാനിപ്പിക്കുക

അസ്പഷ്ട്ട ഭാഷയിലെ ആ ഗീതങ്ങളെ വായിക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല

കവേ
നിന്നെ ഞങ്ങള്‍ വായിക്കണം എങ്കില്‍
നീ ചില്ല് പോലെ സുതാര്യന്‍ ആയിരിക്കണം
വജ്രം പോലെ പ്രകാശം ചിതറുന്നവന്‍ ആയിരിക്കണം
മഞ്ഞുതുള്ളി പോലെ വിരലില്‍ തൊട്ടു 
ചുണ്ടില്‍ വൈക്കാന്‍ കഴിയുന്നവന്‍ ആകണം
ചേര്‍ത്തു പിടിച്ചാല്‍ നീ നെഞ്ചില്‍ വെണ്ണ പോലെ അലിയണം
കരിങ്കല്ലുകള്‍ കൊണ്ട് നീ ഉത്തുംഗ ഹര്മ്മ്യങ്ങള്‍ കെട്ടിക്കോളൂ
അതിലിരുന്നു സൂര്യനെ ചന്ദ്രനെ .
.നക്ഷത്രങ്ങളെ ..
അവളെ ക്കുറിചോക്കെ എഴുതിക്കോളൂ
അസ്പഷ്ട്ട ഭാഷയിലെ ആ ഗീതങ്ങളെ വായിക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല
ഇംഗ്ലീഷ് വിവര്‍ത്തനം
o poet
if we want to read you,
you be as pellucid as a glass;
be effusing light like diamond;
be able to touch
and kept on the lips
like the dew drop;
when hugged,
be melted on the chest
like the butter.
you can raise palatial abodes of granites
and write about sun, moon, stars
and about her….
we can’t afford time to read the verses
in the babbling tongues
Achuthan Vatakketath Ravi
നന്ദി രവി മാഷെ ..
മനോഹരമായിരിക്കുന്നു ഈ പരിഭാഷ

കാബാലി കണ്ടു

കാബാലി കണ്ടു
തമിഴ് പടത്തിന്റെ ചേരുവകൾ കൃത്യമായി ചേർത്ത ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രം
അടിക്ക് അടി
ഇടിക്ക് ഇടി
കലക്കൻ സംഘട്ടനരംഗങ്ങൾ
അതി ഭാവുകത്വം
ഭാവനയില്ലായ്മ്
സുന്ദരി നായിക
എട്ടര കട്ട വില്ലൻ
മെലോഡ്രാമ
വികാര നിർഭര രംഗങ്ങൾ
തലങ്ങുംവിലങ്ങും പാട്ടുകൾ
ഇതൊന്നും പൊരാഞ്ഞ്
രജനി ചിത്രങ്ങളുടെ സ്ഥിരം ചിട്ടവട്ടങ്ങളും
മടുത്തു പോയി
എന്നാൽ " ബാബ" കണ്ടപ്പോൾ പോലെ തിയേറ്ററിൽ ഇരുന്ന് ഉറങ്ങിയില്ല
രജനികാന്ത് അഭിനയം നിർത്തുമോ
വയസ്സായി.വല്ലാതെ
കയ്യടിക്കാൻ തയ്യാറായി വന്ന അമെരിക്കൻ തമിഴർ നിശബ്ദരായിപ്പോയി
പത്തിൽ അഞ്ചു കൊടുക്കാം

ധിഷണ

ധിഷണ
നീ അവളുടെ തലയിണയിൽ ഒന്ന് ചെവി വൈക്കുമോ
അറിയാതെ നിറഞ്ഞൊഴുകുന്ന 
രണ്ടു കണ്ണുകളുടെ
രഹസ്യ സങ്കടങ്ങൾ ആണ്
അവ മന്ത്രിക്കുന്നത്
കുളത്തിലെ കല്ലിനോട് ഒന്ന് ചോദിക്കുമോ
അലക്കി പിഴിഞ്ഞ് അവൾ വെളുപ്പിച്ച
പ്രാണ നോവുകളുടെ കഥ അത് പറയും
കാറ്റത്തു പറക്കുന്ന ആ ചേല തുമ്പിൽ
ഒന്ന് മുഖം ചേർക്കൂ
മൂടി വച്ച പൊള്ളുന്ന അപമാനങ്ങളുടെ
കെട്ട ഗന്ധം അറിയാം
അവളുടെ ചുവന്ന ചുണ്ടുകളിൽ ഒന്ന് ചുമ്പിച്ചു നോക്കൂ
എണ്ണമറ്റ ക്ഷതങ്ങളുടെ രുചി നാവിൽ അറിയാം
അവളുടെ നീറുന്ന ഹൃദയത്തിൽ
പതിയെ നെഞ്ചു ചേർക്കൂ
ആയിരം ചതികളുടെ മൃദു സ്പന്ദനം കേൾക്കുന്നില്ലേ
വിങ്ങി പഴുത്ത അവളുടെ തല
ഒന്നു തലോടൂ ..സ്നേഹമായി ..ഒരിക്കൽ ..
മഹത്ത്വം അടിചെല്പ്പിച്ചു മയങ്ങി പോയ
ഒരു അരണ്ട മാംസ കഷണം
വിരലിനടിയിൽ വിതുമ്പുന്നത് കേൾക്കാം
ധിഷണ ആണ് പോലും അത്

""അറിവുള്ളവരോട് ചോദിച്ചു ചെയ്യണം കാര്യങ്ങൾ ""

""അറിവുള്ളവരോട് ചോദിച്ചു ചെയ്യണം കാര്യങ്ങൾ ""
പിണറായി മുഖ്യ മന്ത്രി ആയതിൽ പിന്നെ കേരളം ഒരു പുതു തരംഗത്തിൽ കൂടി കടന്നു പോവുകയാണ്
അദ്ദേഹം ഏകാധിപതിയാണ് എന്ന് മാധ്യമങ്ങൾ ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്
ഇനി അതിനു തക്ക എന്തെങ്കിലും സംഭവം വീണു കിട്ടണം
ഒന്ന് തുമ്മിയാൽ പ്രസ് ക്ലബ്ബിലേക്കോടുന്ന സാധാരണ നേതാക്കന്മാരെയാണ് പത്രക്കാർക്കും ജനങ്ങൾക്കും പരിചയം
ഒന്നാമത് പിണറായി കുറച്ചേ സംസാരിക്കൂ
അതും ആലോചിച്ചു മാത്രം
പത്രക്കാർ വായിൽ കൊലിട്ടു കൊടുത്താൽ അങ്ങേരോട്ട് കടിക്കുകയും ഇല്ല
രാവിലെയും വൈകീട്ടും പ്രസ് മീറ്റിങ്ങും പതിവില്ല
ഇതെല്ലാം അഹങ്കാരം അല്ലാതെ മറ്റെന്ത്
ഏ കെ ആന്റണി ആദ്യമായികേന്ദ്ര മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തപ്പോൾ .
.കഴിഞ്ഞ ഉടനെ അദ്ദേഹം ചെയ്തത് ലോക്സഭയിലെ പ്രസ് ഗാലറിയിലേക്കു നോക്കി വിനയത്തോടെ കുമ്പിടുകയാണ്
അത് അദ്ദേഹത്തിന്റെ വിനയം..
എന്നാൽ പിണറായിയും അങ്ങിനെ ചെയ്യണം എന്നു മാധ്യമങ്ങൾ ശഠിച്ചാലേ വിഷമമുള്ളൂ
ഇപ്പോഴത്തെ വിമർശനങ്ങൾ എന്നാൽ വളരെ നല്ലതും ആണ്
ആരാവണം ഒരു മുഖ്യമന്ത്രിയുടെ ഉപദേഷ്ട്ടാക്കൾ എന്ന് ജനങ്ങൾക്കിടയിൽ ഒരു ചർച്ച വന്നു കഴിഞ്ഞു
അതൊരു നല്ല കാര്യമാണ്
""അറിവുള്ളവരോട് ചോദിച്ചു ചെയ്യണം കാര്യങ്ങൾ ""
എന്ന് നമ്മൾ മക്കളെ ഉപദേശിക്കും
എന്നാൽ രാജ്യ ഭരണത്തിൽ അങ്ങിനെ ചെയ്യുന്നതിനെ ന്യായാന്യായത്തിന്റെ പരിധി വിട്ടു വിമര്ശിക്കുന്നതെന്തിന്
ഏകാധിപതികൾ പൊതുവെ അങ്ങിനെ ആണോ ചെയ്യുക പതിവ് എന്നും അറിയില്ല
സ്ഥിത പ്രജ്ഞനും ബുദ്ധിമാനുമായ നമ്മുടെ മുഖ്യമന്ത്രി ആരോടെങ്കിലും രഹസ്യ ചർച്ച നടത്തി എങ്കിൽ നമുക്ക് വിമർശിക്കാം..
എന്താണ് ഗീതയോട് മുഖ്യമന്ത്രിക്ക് രഹസ്യ സംവാദത്തിനു കാര്യം എന്ന്
ഓരോ വിഷയങ്ങളിലും അതീവ പ്രഗത്ഭരെയാണ് മുഖ്യമന്ത്രി തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
അത് രാഷ്ട്രീയ പോസ്റ്റിങ്ങ് അല്ല എന്നതും ശ്രദ്ധിക്കണം
സംസ്ഥാനത്തിന്റെ വികസനത്തിന് തനിക്കു സഹായകമായേക്കാവുന്നതു എന്ന്
തനിക്കു ബോധ്യമുള്ളവർ പറഞ്ഞത് കേട്ട്
പാർട്ടിയുടെ അനുമതി നേടി മാത്രം ചെയ്ത തീരുമാനങ്ങളാണവ
നമുക്കതിനെ സ്വാഗതം ചെയ്യാം
ഹാർവാർഡിൽ പഠിപ്പിക്കുന്ന അവരുടെ പ്രത്യേകത അവരുടെ സ്പെഷ്യലൈസ് ചെയ്ത ഫീൽഡുകൾ ആണ്
എന്ത് കൊണ്ട് തോമസ് ഐസക് അല്ല ഈ കാര്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന് നമുക്കവരുടെ പ്രൊഫൈൽ കാണുമ്പോൾ മനസിലാകും
ഇതെല്ലാമാണ് ഗീത
http://scholar.harvard.edu/gopinath/home
Her research focuses on International Finance and Macroeconomics.
She is a visiting scholar at the Federal Reserve Bank of Boston,
member of the economic advisory panel of the Federal Reserve Bank of New York,
a Managing Editor of the Review of Economic Studies,
co-editor of the current Handbook of International Economics, and
a research associate with the National Bureau of Economic Research (NBER) for the programs in Economic Fluctuations and Growth,
was a member of the Eminent Persons Advisory Group on G-20 Matters for India's Ministry of Finance.
In 2011, she was chosen as a Young Global Leader by the World Economic Forum.
അതവിടെ നിൽക്കട്ടെ ..
ഒരു കാര്യവുമില്ലാതെ പട്ടര് കിണറ്റിൽ ചാടില്ല എന്നറിയുക
ഒരു വര്ഷം കൊണ്ട് എന്ത് പുതുമയാണ് പുതു മുഖ്യമന്ത്രിക്ക് കേരളത്തിനായി നൽകാൻ ഉള്ളത് എന്നും നോക്കാം
അദ്ദേഹത്തെ വിമർശിക്കുന്നത് നല്ലതാണ്
കാരണം ഒരു ജനാധിപത്യസംവിധാനത്തിൽ വിമർശനം ഒരാളെ സ്വയം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു തിരുത്തൽ ശക്തിയാണ്.
സ്വയം മാറാൻ ഉള്ള അവസരമാണ്
അഴിമതി, കൊള്ള ,സ്വജന പക്ഷപാതം.അധികാര ദുർവിനിയോഗം ,പരസ്ത്രീ ഗമനം ..വേശ്യാപ്രാപ്തി ..നീല ചിത്രം ,കെടു കാര്യസ്ഥത ..ഇതെല്ലാം നമ്മുടെ പത്രങ്ങളുടെ മുൻ പേജിൽ നിന്നും മാറിയല്ലോ
വീണ്ടും ജനാധിപത്യം തന്നെ കേരളത്തിൽ വന്നല്ലോ
""പ്രബുദ്ധ കേരളം"" എന്ന് മുഖമുയർത്തി പറയാൻ പറ്റുന്ന ഒരു സംവിധാനം ആണല്ലോ ഇപ്പോൾ ഉള്ളത്
നമ്മുക്ക് ആശ്വസിക്കാം
സരിതാ നായരും ബിജുമാരും റെജീനമാരും അല്ലല്ലോ ഇപ്പോൾ രാജ്യം ഭരിക്കുന്നത് .
പി എസ്
കോടിയേരി ബാലകൃഷ്‌ണൻ ഗാന്ധി സാഹിത്യം പഠിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു

അഗ്നി

ചിത ..
അത് തീ മാത്രമല്ല
അഗ്നി മാത്രമല്ല
അത് മരണമാണ്
അത് അവസാനമാണ്
അത് നോവും വിരഹവും വേർപാടും ആണ്
അത് കൊണ്ട് തന്നെ അത് ഭയവും ആധിയും ഏകാന്തതയും ആണ്
ഓരോ ആത്മഹത്യയും സ്വന്തം ചിത തിരഞ്ഞെടുക്കലാണ്
നമുക്ക് ചുറ്റും അങ്ങിനെ സ്വയം എരിഞ്ഞു തീർന്ന ഒത്തിരി പെരെ നാം കണ്ടിട്ടുണ്ട്
മാവിൻ കൊമ്പിലും..
റയിൽ പാലത്തിലും വിഷത്തിലും ഉറക്ക ഗുളികയിലും
കള്ളി ലും കഞ്ചാവിലും കാമത്തിലും സ്വയം കത്തി തീരുന്നവർ
ചിത അത് കൊണ്ട് അഗ്നി മാത്രമല്ല അത് തീയും മാത്രമല്ല
എഴുതൂ
സ്വന്തം ചിതക്ക് മനസു കൊണ്ട് തീ കൊളുത്താത്ത ആരാണിവിടെ ഉള്ളത്