2009, ജൂൺ 27, ശനിയാഴ്‌ച

വിചാരണ


വലിയ അപരാധം ആണ്  ആണ് നടന്നിരിക്കുന്നത് ..പ്രായം അറിയിച്ച പെണ്ണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയിട്ട് തിരികെ വന്നിരിക്കുന്നത് അഞ്ചാറ് മണിക്കൂറിനു  ശേഷമാണു ..ഒരു വലിയ പാടത്തിന്റെ കരയിൽ  ആണ് വീട്..എല്ലാവര്ക്കും ഞങ്ങളുടെ പോക്കും വരവും ഒക്കെ കാണാം..ഞങ്ങൾ അഞ്ചാറ് പേരുമുണ്ട് .എന്റെ സമ പ്രായക്കാരും അല്ലാത്തവരും .ഭയക്കാൻ ഒന്നുമില്ല ..വഴിയില ബലാൽസംഗം ഒന്നും അന്ന് പതിവുമില്ല .എന്നാൽ ഉച്ചക്ക് ഊണ് കഴിക്കാൻ വരാതെ ഇരിക്കുക..വൈകീട്ട് ചായ കുടിക്കാൻ എത്താതെ ഇരിക്കുക ..ഇതെല്ലാം ഗുരുതരമായ അച്ചടക്ക ലംഘനമാണ് ..

ഒരു വലിയ കൂട്ട് കുടുംബം.. കാരണവർ നേരത്തെ മരിച്ചു.
അധ്യാപകനായ
മൂത്ത ചേട്ടൻ  ആണ് എല്ലാം നോക്കി നടത്തുന്നത്. പുള്ളി ഒരു ഗാന്ധിയൻ  ആയതു കൊണ്ടു അടി ഉണ്ടാവില്ല  .. മഹാ ശുണ്ടിക്കാരൻ ആണ് വല്യേട്ടൻ  . പുള്ളി പറഞ്ഞാൽ അനുസരിക്കണം . അത് വീട്ടിൽ നിര്ബന്ധമാണ് .മഷന്മാര്ക്കുള്ള ഒരു സ്വഭാവം തന്നെ അതാണല്ലോ .അവർ പറയുന്നത് ചോദ്യം ചെയ്യാൻ പാടില്ല 
ഞാൻ മിറ്റത്തു തന്നെ നിൽക്കുകയാണ് ..അകത്തേക്ക് കയറിയിട്ടില്ല ..ആരും എന്നെ കണ്ട മട്ട്  പോലും വൈക്കുന്നില്ല
ഏട്ടൻ  അപ്പോഴേക്കും പാടത്തു പോയിട്ട് കുളിച്ചു വന്നു
വൈകീട്ട് മേല്‍ കഴുകി നാമം ചൊല്ലണം ..
അത് നിർബന്ധമാണ്
പക്ഷെ
മുറ്റത്ത് നിന്നും അകത്തേക്ക് ഇതു വരെ കയറാൻ ഒത്തിട്ടില്ല ..
അമ്മ
അപ്പോഴാണ്അടുക്കളയിൽ   നിന്നും പുറത്തു വന്നത്
എന്നെ ആകെ ഒന്നു നോക്കി
മുടി
കെട്ടി വൈക്കടി  ഭദ്രകാളി... മറ്റപ്പിള്ളി
അമ്മ
ഒന്ന് മുരണ്ടു
ദൈവമേ..പോക്ക് തന്നെ..
മുതിർ ന്നവരുടെ ഈ  ഭീകര ലോകത്തിൽ  എന്റെ ഏക അത്താണി അമ്മയാണ്.. 
ഏറ്റവും വലിയ ശത്രു നേരെ മൂത്ത ചേച്ചിയും.. ..
കുശുമ്പിന്റെ പര്യായം തന്നെ ആൾ 
മുടി കെട്ടുന്നത് പണ്ടേ എനിക്ക് അത്ര ഇഷ്ട്ടമല്ല..
എന്നല്ല..
അത് ആവശ്യമാണ്എന്ന് ഒരു തോന്നലില്ല  ..
എന്നാല്‍ മറ്റുള്ളവർക്ക് എന്താണെന്നറിഞ്ഞു കൂടാ മുടി അഴിച്ചിട്ടു എന്നെ കണ്ടു കൂടാ.
മുടി കെട്ടി വൈക്കൂ ,മുടി കെട്ടി വൈക്കൂ 
എന്ന് എല്ലാവരും എന്നെ കാണുമ്പോൾ  പറയും..
മുടി കെട്ടിൽ  താനേ കൈ ചെന്നു..
രാവിലെ കെട്ടിയ റിബ്ബൺ എപ്പോഴോ അഴിച്ചിരുന്നു..
പിന്നെ അതെവിടെയോ പോയി എന്ന് തോന്നുന്നു
ചൂടു കൂടിയപ്പോൾ  ഒരു വാഴ വള്ളി കൊണ്ടു കെട്ടിയതാണ്‌. എന്നാൽ അത് താഴേക്ക് ഊർന്നു പോന്നിരിക്കുന്നു.
വാഴ വള്ളി വലിചിട്ടതും മുടി ഊർന്നു വിടർന്നു. എന്തോ താഴെ വീണു.
നീണ്ട ഇറയത്തു കൂട്ട ച്ചിരി  
മുടിയിൽ  നിന്നും ഒരു പരൽ മീൻ താഴേക്ക്ചാടുന്നു.
അത് നിലത്തു കിടന്നു ഒന്നു പിടഞ്ഞു
"ഇവൾ മുല്ല പ്പൂവിനു പകരം ഇപ്പോൾ പരൽ  മീൻ ചൂടാൻ  തുടങ്ങി അല്ലെ" അത് കുഞ്ഞേട്ടന്റെ കളിയാക്ക.
ദുഷ്ട്ടൻ ജോൺ  അവന്റെ പണിയാണ്.. വെള്ള ചാട്ടത്തി കളിച്ചു നടന്നപ്പോൾ ആ  കുരങ്ങൻ ഒപ്പിച്ച പണി ആണ് 
അമ്മയുടെ ദേഷ്യം തെർമോ   മീറ്ററിൽ എന്ന പോലെ കൂടുകയാണ്.
"ഇനി മുടി ഒന്നു മണത്തു നോക്കെടി ഉളുമ്പ് നാറ്റംകാണും .എന്റെ കൂടെ കിടെക്കേണ്ട ഇന്നു."
അമ്മ.
ആദ്യത്തെ ശിക്ഷ
"ചന്ദ്ര ഇവള്‍ എവിടെ ആയിരുന്നു ഇതുവരെ എന്ന് ചോദി ക്കെടാ "
അതെന്താ അമ്മ ചോദിച്ചാൽ ഞാൻ  പറയില്ലേ ..
ഏട്ടനെ കൊണ്ട് ചോദിപ്പിക്കണോ?
"അത് ശെരി അപ്പോൾ  നേതാവ് വന്നോ?".
ഇത് വരെ എവിടെ ആയിരുന്നു "?
ഏട്ടൻ ഒരു ചെറു ചിരിയോടെ ആണ് ചോദിക്കുന്നത് 
കുറെ കൊച്ചു പിള്ളേർ ..
അവരിലെ മൂത്ത ആൾ  ..
അതുകൊണ്ട് എന്നെ വിളിക്കുന്ന പേരാണ് നേതാവ് ..
""പൂ പറിക്കാൻ  പോയി"
എപ്പോൾ 
"9 മണിക്ക്"
"ഇപ്പോൾ  എത്ര മണി അയി"?
ആറു മണി "
" രാവിലെ എന്താ കഴിച്ചേ"?
"പൂട്ടും പയറും"
"ഉച്ചക്കോ" ?
മൌനം 
"ഉച്ചക്കെന്താണ് കൊച്ചേ നീ കഴിച്ചേ "
""കപ്പ"
"എവിടുന്നു" ???????
മറുപടി എന്ത് പറഞ്ഞാലും കുഴപ്പമാണ്.
മനിക്കത്തുകാരുടെ കപ്പപ്പാടത്തു നിന്ന് മോഷ്ടിച്ചു എന്ന് പറഞ്ഞാൽ  കുഴപ്പം തന്നെ
അവര്‍ പുതു പണക്കാർ ..
നമ്മളോഅമ്മയുടെ ഭാഷയിൽ  പറഞ്ഞാല്‍ കിരിയാത്ത്
സ്ഥാനി തറവാട്ടുകാര്‍
"ആരെയും ഒന്നിനും  ആശ്രയിക്കരുത്""
അന്യന്റെ വഹ കക്കരുത്" .
അങ്ങോട്ട്‌ കൊടുക്കുകയല്ലാതെ ആരിൽ  നിന്നും ഒന്നും ഇങ്ങോട്ട് വാങ്ങരുത്.."
"നുണ പറയരുത് "
ഇതെല്ലം വീടിലെ പത്തു കൽപ്പനകൾ  ആണ്
ഒപ്പയോടു ആരും നുണ പറയില്ല
നേര് പറഞ്ഞാൽ  ശിക്ഷ ഇല്ല എന്നാണു വീട്ടിലെ നീതി
പാപ്പയോട്‌ ആരും നുണ പറയാറും ഇല്ല
അത്ര സാത്വികൻ  ആണ്
"കപ്പ എവിടുന്നാണ് .കിഴക്കേതിന്നാണോ "?
"അല്ല "
പിന്നെ 
""മാനിക്കത്തെ ""
അവര് നിനക്ക് കപ്പ തന്നോ 
ഇല്ല 
പിന്നെ 
"പൂച്ച പ്പൂ  പറിക്കാൻ കയറിയപ്പോൾ കപ്പ കണ്ടു "
എന്നിട്ട് 
അത് മാന്തി എടുത്തു 
തിന്നു 
കഴുകിയാണോടി  കപ്പ തിന്നത് 
ചേച്ചി 
കഴുകിയാണ് തിന്നത്  

പൂച്ചപ്പൂ നമ്മുടെ പാടത്തു ഇല്ലായിരുന്നോ"?
"അത് സുജാത ഒക്കെ ഇന്നലെ പറിച്ചു"
"അയാള്‍ ഒരു പട്ടാളക്കാരൻ ആണ് അറിയുമോ  നിനക്ക് ..കയ്യിൽ  തോക്കും ആയാണ് നടക്കുന്നെ "
"എടീ നമ്മുടെ കപ്പ തോട്ടത്തിൽ  കയറി തോക്കുകാരൻ  കപ്പ പിഴുതാൽ  നിനക്ക് ഇ ഷ്ട്ടമാവുമോ ?
"ഇല്ല
നമ്മുടെ വാഴക്കുല  അയാൾ  വെട്ടി എടുത്താൽ  നീ  സമ്മതിച്ചു  കൊടുക്കുമോ 
 ഇല്ല...
എനിക്ക് സ്വന്തം വാഴ ഉണ്ട് തോട്ടത്തിൽ 
അതിലെങ്ങാൻ  തൊട്ടാൽ   തോക്ക് കാരൻ  വിവരം അറിയും
കപ്പ തോട്ടത്തിൽ  ആരെങ്കിലും കയറിയാൽ  അയാൾ  എന്ത് ചീത്തയാണ്‌ പറയുന്നേ
വടി കൊണ്ടു തല്ലാൻ  വരും..
പിള്ളേരെ ഓടിക്കും
അതെല്ലാമാണ്‌ അയാളുടെ തോട്ടത്തിൽ ല്‍ കയറാൻ  ഇത്ര ഹരം
"കൊച്ചിമ്പ കുട്ടി "
സ്നേഹത്തോടെ പാപ്പാ വിളിക്കുന്നു
"നമുക്ക് വേദനിക്കുന്ന പോലെ തന്നെയാണ് അവര്‍ക്കും"
"വിശന്നാൽ  ഇവിടെ വന്നു ഊണ് കഴികണം "
"അല്ലാതെ കപ്പ കക്കരുത്.."
"ഉവ്വ "
അത്രയുമേ മറുപടി പറഞ്ഞുള്ളൂ
കക്കില്ല ഇനി കക്കില്ല
മനസ്സില്‍ ഉറപ്പികുകയും ചെയ്തു
"നമ്മുടെ വാഴക്കുല  അയാൾ  വെട്ടിയാൽ നമുക്ക് വിഷമം ആവില്ലേ 
എന്താവും നമുക്ക് ദേഷ്യം അങ്ങേരോട്"?
"അത് പോലാവും അവര്ക്ക് നമ്മളോടും.ആ ചേട്ടൻ ഇവിടെ വന്നു പറഞ്ഞു നീയോക്കെക്കൂടി കപ്പ മാന്തിയ കാര്യം ..ഇനി അങ്ങിനെ ഉണ്ടാവില്ല എന്ന് പറഞ്ഞു ഞാൻ വിട്ടിട്ടുണ്ട് . "
"നീ ചെയ്തത് തെറ്റ് തന്നെ അല്ലെ"?
"അതെ"
തെറ്റ് തന്നെ... തെറ്റ് തന്നെ
നൂറു പ്രാവശ്യം തന്നോടു തന്നെ ആവര്‍ത്തിച്ചു
"ഇനി ഇങ്ങനെ ഒക്കെ ചെയ്യുമോ"?
"ഇല്ല പാപ്പേ ..ഉറപ്പു "
 കാർത്തി ചേച്ചി തേങ്ങ പൊതിക്കാൻ  ആളെ വേണം എന്ന് പറഞ്ഞു ഇവിടെ വന്നിരുന്നു
കാർത്തി ചേച്ചി തോക്ക് ചേട്ടന്റെ ഭാര്യ ആണ്
നീ നാളെ പോയി നിന്റെ കിങ്കരന്മാരുമായി ചെന്ന് ഒരു നൂറു തേങ്ങ പൊതിച്ച്‌ കൊടുക്കണം
അയാള്ക്ക് നടുവ് പാടില്ല ..
അതോണ്ടാ
ഉവ്വ
വിനയത്തോടെ തലയാട്ടി
പകരത്തിനു പകരം അവരുടെ കപ്പ മോഷ്ട്ടിച്ചു എങ്കിൽ  പകരം അവർ ക്ക് തേങ്ങ പൊതിച്ച്‌ കൊടുക്കണം ..
ബൈബിളിലെ സോളമൻ രാജാവ് മാറി നില്ക്കും
പാപ്പയുടെ  നീതി ബോധത്തിൽ 
ജോണ്‍കഴുവേറി
എടാ തേങ്ങ നീ പൊതിക്കും
ഇല്ലെങ്കില്‍ എന്റെ പേരു ഇന്ദു  എന്നല്ല....
മനസ്സിൽ  കുറിച്ചു
"ശെരി എന്നാൽ  പോയി കുളിക്കൂ"
ഇനിയും ഒത്തിരി കടമ്പകള്‍ ഉണ്ട്
എന്നാല്‍ കുളം
അതെന്റെ ഏറ്റവും പ്രീയപ്പെട്ട സ്ഥലമാണ്

5 അഭിപ്രായങ്ങൾ:

  1. മുടി കെട്ടി വൈക്കൂ പെണ്ണെ...ഭദ്രകാളി...

    -----------------------

    മിക്ക വീടുകളിലും കേള്‍കാറുള്ള കാര്യം... ഇപ്പോഴില്ല... പണ്ട് കാലത്ത് ... :)

    മറുപടിഇല്ലാതാക്കൂ
  2. thank you kannaunnni..enikku ithinte chitta vattangal onnum ariyilla..paranju thannal venda thirutthum aavaam

    മറുപടിഇല്ലാതാക്കൂ
  3. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. kooduthal parayan ariyilla enkilum vayichappol ishtamayi. oru kochu penkuttiyude kannukaliloode kadha kanukayayirunnu. nannayi.. swantham anubhavangal iniyum iniyum kunju kadhakal pole vidaratte... ente ella asamsakalum... blog... ithu nammudeyokke manassinte avishkaramanu. namukku parayanullathu..... kelkkan arokkeyo undenna thonnal... ithu vare namukku parayan kazhiyathirunnathu... okke ivide ezhuthanam..
    snehathode..
    lal.

    മറുപടിഇല്ലാതാക്കൂ