2009, ജൂൺ 26, വെള്ളിയാഴ്‌ച

രക്ത പുഷ്പം


ശിശിരം വന്നു ..
ഒരു വെളുത്ത റോസാ പൂവ് തോട്ടത്തില്‍ തനിയെ നിക്കുന്നു..
തണുപ്പ് കൊണ്ട് അവള്‍ വിറക്കുകയാണ്..
കുഞ്ഞി കുരുവി പൂവിന്റെ വലിയ ആരാധകന്‍ ആയിരുന്നു..
മൂളി പറക്കുന്ന വണ്ടുകളും
പാറി പറക്കുന്ന ചിത്ര ശലഭങ്ങളും
പകല്‍ മുമുഴുവന്‍ തൂവെള്ള പൂവിനെ ചുറ്റി
പ്രണയ ഗാനങ്ങള്‍ പാടുക ആയിരുന്നു
അപ്പോഴും കുരുവി മരത്തില്‍ തനിയെ
പൂവിന്റെ മനോഹര മുഖം നോക്കി നെടുവീര്‍പ്പിട്ടു
ഇപ്പോള്‍ രാത്രിയായി
ശിശിര രാവുകള്‍ക്ക്‌ തണുപ്പ് കൂടി വരികയാണ്

ശിശിര കാറ്റില്‍ പൂവിന്റെ ഇതളുകള്‍ വിറ കൊള്ളുന്നത്‌
കുരുവി അറിഞ്ഞു
അവന്റെ പ്രണയാര്‍ദ്ര ഹൃദയം അവളുടെ അടുത്തെത്താന്‍ വെമ്പി
പൂവിന്റെ തണ്ട് എന്‍റെ ഭാരത്താല്‍ ഒടിയുമോ
കുരുവി ഭയന്ന്
അവന്‍ പതിയെ
പൂവിന്റെ മേല്‍ തന്റെ വിരലുകള്‍ ആഴ്ത്തി
അവള്‍ക്കു നോവല്ലേ എന്നാശിച്ചു

അവന്‍ പൂവിനോട് ചേര്‍ന്ന് ഇരുന്നു
തന്റെ ചൂട് അവള്‍ക്കു പകരാന്‍
എന്നിട്ടും പൂവിന്റെ ഇതളുകള്‍ തണുത്ത കാറ്റില്‍ വിറ പൂണ്ടു

കുരുവി റോസയുടെ ഒരു മുള്ളില്‍ തന്റെ നെഞ്ചു ആഴ്ത്തി..
ഒരു തുള്ളി ചോര പൂവില്‍ പടര്‍ന്നു..
പൂവിന്റെ മുഖം ഒന്ന് വിടര്‍ന്നു..
തണുപ്പിന്റെ കാഠിന്യം ചോരയുടെ ചൂട് കുറച്ചുവോ..
കുരുവി പിന്നെയും തന്റെ ഹൃദയം മുള്ളില്‍ ആഴ്ത്തി
പിന്നെയും പിന്നെയും ആഴത്തില്‍
നേരം വെളുത്തപ്പോള്‍..
പാവം കുരുവി രക്തം വാര്‍ന്നു മരിച്ചിരിക്കുന്നു...
ഒരു ചുവന്നു തുടുത്ത രക്ത പുഷ്പം അയി മാറിയിരുന്നു..
ചുറ്റും മൂളി പറക്കുന്ന വണ്ടുകള്‍
ഉമ്മ വച്ച് ഉണര്‍ത്തുന്ന ചിത്ര ശലഭങ്ങള്‍
തിളങ്ങുന്ന ഒരു ചെമ്പനീര്‍
പൂന്തോട്ടത്തിലെ റാണി

3 അഭിപ്രായങ്ങൾ: