കുളം
അത് എന്റെ
സന്തോഷമാണ്..
പ്രണയമാണ്..
കളിയാണ്..
ചിരിയാണ് ..
ഒരു വലിയ വലിയ പറമ്പ് .
അതിന്റെ ഒരു മൂലയിൽ ഒരു പാമ്പും കാവ്..
അതിന്റെ കുളം
പാമ്പും കാവ് അമ്മ പണ്ടേ തന്നെ പൂജിച്ചു മാറ്റിയിരുന്നു..
ഇംഗ്ലീഷ് അക്ഷരം L ആകൃതി യിൽ ഒരു ചെറിയ കുളം ..
അതിനോട് ചേർന്നു ഒരു ചെമ്പകം ഉണ്ട്..
സ്വന്തം ചെമ്പകം..
വൈദ്യർ വേര് വച്ചു ..പതിപ്പിച്ചു തന്ന തൈ ആണ്.
ഒത്തിരി നടന്നു പോയി എടുത്തു കൊണ്ട് വന്നു നട്ടുപിടിപ്പിച്ചതാണ്..
അതിലെ പൂക്കൾ എല്ലാം അത് കൊണ്ട് എന്റെതാണ് ..
എന്റെ പല താവളങ്ങളിൽ ഒന്നാണ് ചെമ്പക തണൽ
കുളം എനിക്ക് എന്നെ തന്നെ ഒളിപ്പിക്കാൻ ഒരു സ്ഥലം കൂടി ആണ്..
ഗൌരവക്കാരും ചിട്ടക്കാരും ആയ വീട്ടുകാർ .
ഏറ്റവും ഇളയ പുത്രി ആയി ജനിച്ച കഷ്ട്ടപ്പാട് പറഞ്ഞാല നിങ്ങള്ക്ക് മനസിലാകാൻ ഇടയില്ല .
നേരെ മൂത്ത ചേട്ടനും ഞാനും തമ്മില്‍ 7 വയസിനു മൂപ്പ്..
ചേട്ടന്റെ മട്ടു കണ്ടാല്‍ ചേട്ടൻ ആണ്കാരണവർ എന്ന്തോന്നും..
പിന്നെ നേരെ മൂത്ത ചേച്ചി
നേരെത്തെ പറഞ്ഞില്ലേ
കുശുമ്പിന്റെ പര്യായം..
സുന്ദരിക്കുട്ടി തന്നെ
നീണ്ട മുടി ഭംഗിയായി പിന്നിയിട്ടു
എല്ലാവരുടെയും നല്ല പിള്ളയായി
എല്ലാവരെയും കുറിച്ച് കുറ്റം പറഞ്ഞു..
എല്ലാവരെയും പൊക്കി പറഞ്ഞു..
22 അംഗങ്ങള്‍ ഉള്ള ഒരുകൂട്ട് കുടുംബത്തിലെ
ഏഷണി കുട്ടി ആയി വിലസുന്ന മിടുക്കി ചേച്ചി
എന്നും എന്നെ കരയിക്കാൻ ചേച്ചി എന്തെങ്കിലും കാര്യംഉണ്ടാക്കും.
എന്തെങ്കിലും കുഞ്ഞി കാര്യങ്ങൾ ..
അത് വലുതാക്കി ചേട്ടന്മാരുടെ മുന്നിൽ പറഞ്ഞു എന്നെവഴക്ക് കേൾപ്പിച്ചാൽ
പുള്ളിക്കാരിക്ക് വലിയ സന്തോഷമായി ..
എത്ര ചെറിയ കാരണങ്ങൾ ആണെന്നോ എന്നെ വഴക്ക് കേൾപ്പിക്കാൻ ചേച്ചി കണ്ടു പിടിക്കുക
പ്രധാനമായും ഞാനൊരു പെറ്റിക്കോട്ട് കൊച്ചു ആണ്
പെറ്റി കോട്ടിനു മുകളിൽ വേറെ എന്തെങ്കിലും ഇടണം എന്ന് എന്നെ കൊണ്ട് തോന്നിപ്പിക്കുക വലിയ വലിയ ബുദ്ധിമുട്ടാണ് .പെട്ടിക്കോട്ടു തന്നെ എനിക്ക് വലിയ വിഷമം ആണ്
അതിനു മുകളിൽ പാവാട അതിനു മുകളിൽ ബ്ലൌസ്
അല്ലെങ്കിൽ ഉടുപ്പ്
അതിടാൻ പറയുമ്പോൾ ഞാന്‍ മുതിർ ന്നവരെ നോക്കുന്ന ഒരു നോട്ടം ഉണ്ട്
കണ്ണ് തെറ്റിയാൽ എല്ലാം അഴിച്ചു കളഞ്ഞു ഒരു നിക്കറിൽ അവിടെയും ഇവിടെയും നടക്കും .വലിയ ലോ ആൻഡ് ഓർഡർ പ്രശ്നമാണ് അത് ..മെതി നടക്കുന്ന കളത്തിലേക്ക് ഒരു നാല് വയസുകാരി നിക്കാര് മാത്രം ഇട്ടു കയറി ചെന്നാൽ ..അയ്യോകുടുംപത്തിന്റെ മാനം അപ്പോൾ പോകും .ആരെങ്കിലും ഓടി വന്നു എന്നെ വാ തോരാതെ ചീത്ത പറഞ്ഞു അഴിച്ചിട്ട കുപ്പായം തപ്പി ത്തരും..മിക്കവാറും അത് നനഞ്ഞു കാണും അതാവും ഊരി ക്കളഞ്ഞത്
എന്നാൽ വെള്ളം കുടിച്ചപ്പോൾ നനജത് കൊണ്ടാണ് ഊരി ഇട്ടത് എന്ന് പറഞ്ഞു ഫലിപ്പിക്കാൻ എനിക്കൊട്ടറിയുകയും ഇല്ല
കണ്ണ് തെറ്റിയാൽ എല്ലാം അഴിച്ചു കളഞ്ഞു ഒരു നിക്കറിൽ അവിടെയും ഇവിടെയും നടക്കും .വലിയ ലോ ആൻഡ് ഓർഡർ പ്രശ്നമാണ് അത് ..മെതി നടക്കുന്ന കളത്തിലേക്ക് ഒരു നാല് വയസുകാരി നിക്കാര് മാത്രം ഇട്ടു കയറി ചെന്നാൽ ..അയ്യോകുടുംപത്തിന്റെ മാനം അപ്പോൾ പോകും .ആരെങ്കിലും ഓടി വന്നു എന്നെ വാ തോരാതെ ചീത്ത പറഞ്ഞു അഴിച്ചിട്ട കുപ്പായം തപ്പി ത്തരും..മിക്കവാറും അത് നനഞ്ഞു കാണും അതാവും ഊരി ക്കളഞ്ഞത്
എന്നാൽ വെള്ളം കുടിച്ചപ്പോൾ നനജത് കൊണ്ടാണ് ഊരി ഇട്ടത് എന്ന് പറഞ്ഞു ഫലിപ്പിക്കാൻ എനിക്കൊട്ടറിയുകയും ഇല്ല
മർലിൻ മണ്ട്രോ എന്നാ പേര് എനിക്ക് കിട്ടിയത് ആ സ്വഭാവത്തിൽ നിന്നാണ്
പിന്നെ വളരെ വലുതായതിനു ശേഷമാണു ആരാണ് ആ സുന്ദരി എന്ന് മനസിലായത്
എന്നും പെറ്റിക്കോട്ട് വിചാരണ നടക്കും
അതിടാതെ മിറ്റത്തിറങ്ങി..
പിന്നെയും പിന്നെയും പല കുറ്റങ്ങൾ
ഇരുട്ടായിട്ടും മലയിൽ നിന്നും വന്നില്ല
പാടത്ത് പോയി വീണു മുട്ട് പൊട്ടി
പിന്നെ ഉള്ള വലിയ ഒരു ആരോപണവും എന്നെ വലിയ ബുദ്ധിമുട്ടിൽ ആക്കുന്നതും മരം കയറ്റമാണ്
എനിക്ക് നിലത്തു ഇരുന്നാൽ ല്‍ വായന വരില്ല
മലയിലെ കശുമാവിലോ ചെമ്പകത്തിലോ ഒക്കെ കയറി ഉയരത്തെ ഒരു കൊമ്പിൽ ചാരി ഇരുന്നു
വായിച്ചാലും പഠിച്ചാലുമേ സുഖമുള്ളൂ
എന്നും വഴക്ക് കേൾക്കാൻ ഉള്ളത് എന്തെങ്കിലും ഞാൻ ഉണ്ടാക്കിയിരിക്കും
വഴക്ക് കിട്ടുകയും ചെയ്യും
സങ്കടവും ആവും
ദുരഭിമാനം ആണ് എനിക്ക് ..
കരയുന്നത് മറ്റുള്ളവർ കാണരുത് എന്ന് വലിയ നിർബന്ധം ഉണ്ട്
സങ്കടം വന്നാൽ ഇങ്ങു പോരും..
ഈ കുളക്കടവിൽ
അവിടെ ഞാനും എന്റെ കുഞ്ഞി സങ്കടങ്ങളും മാത്രം
കുളക്കടവിൽ ഒരു നല്ല മിനുസമുള്ള ഒരു പാറക്കല്ലുണ്ട്
തുണി അലക്കാൻ
ഒരു നീർക്കൊലി ഉണ്ട് ..
ഒരു ബ്രാൽ മത്സ്യവും..
എന്‍റെ കാലടി ശബ്ദം അറിയാം രണ്ടു പേര്‍ക്കും..
അവർ അടുത്ത് വരും..
മീന്‍ കാലിൻ ഇക്കിളി കൂട്ടി അങ്ങിനെ നീന്തി നടക്കും..
കൊലാപ്പി..നീർക്കൊലി പക്ഷെ അടുത്ത് വരില്ല..
ഒരിക്കൽ അവന്‍ എന്‍റെ കാലിൽ ചുറ്റിയപ്പോൾ
ഞാൻ വല്ലാതെ പേടിച്ചു ഉറക്കെക്കരഞ്ഞു..
അവനും എനിക്കും പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തൊടാൻ പേടിയാണ് ..
ചെറിയ പരൽ മീനുകൾ വന്നു കാലിനു ചുറ്റും കറങ്ങി ചാടി പുളഞ്ഞുനടക്കും..
കാലിൽ ഇപ്പോഴും രണ്ടോ മൂന്നോ ലൈവ് ചൊറി ഉണ്ടാവും
എന്ന് വച്ചാൽ ഉണങ്ങാത്തത്
കൃത്യം അതിൽ തന്നെ വന്നു കൊത്തും
അതിന്റെ വന്നു തുടങ്ങിയ പൊറ്റ അവറ്റകൾ കൊത്തി ത്തിന്നും
മനസിന്റെ വേദനയിൽ ഇതൊന്നും അറിയുകയില്ല.ചിലപ്പോള കാലൊന്നു അ നക്കും.അപ്പോൾ മീനൊക്കെ അങ്ങ് മാറും ..പിന്നെയും വരും
കാലിൽ ഇപ്പോഴും രണ്ടോ മൂന്നോ ലൈവ് ചൊറി ഉണ്ടാവും
എന്ന് വച്ചാൽ ഉണങ്ങാത്തത്
കൃത്യം അതിൽ തന്നെ വന്നു കൊത്തും
അതിന്റെ വന്നു തുടങ്ങിയ പൊറ്റ അവറ്റകൾ കൊത്തി ത്തിന്നും
മനസിന്റെ വേദനയിൽ ഇതൊന്നും അറിയുകയില്ല.ചിലപ്പോള കാലൊന്നു അ നക്കും.അപ്പോൾ മീനൊക്കെ അങ്ങ് മാറും ..പിന്നെയും വരും
നീല വെള്ളത്തിൽ ഒരു ഭാഗം നിറയെ പായൽ ആണ്..
കുറെ നേരം ഈ തണുത്ത അന്തരീക്ഷത്തിൽ ഇരുന്നാൽ
മനസ് ഒന്ന് അടങ്ങും
വരുന്ന ഓരോ കണ്ണ് നീർത്തു ള്ളിയും വെള്ളത്തിൽ മുഖംകഴുകി കഴുകി അങ്ങനെ കളഞ്ഞു കൊണ്ടിരിക്കാം
കരയുന്നത് ആര്‍ക്കും അറിയാനോ കാണാനോ പറ്റില്ലല്ലോ ..
കുളം ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഒരു retreat ആണ് ...
മുഖം ഒളിക്കാൻ ഒരിടം ...
ഭൂമിയിൽ എനിക്ക് ഏറ്റവും സമധാനം തന്ന ഇടവും കൂടിയാണ് കുളം
കുളം കളിക്കാനുമുള്ള സ്ഥലം തന്നെയാണ് ..
വെള്ളത്തിൽ എന്തെല്ലാം ലീലകൾ ..
ഈ കുഞ്ഞി കുളം എന്റെ അഭ്യാസങ്ങൾക്ക് പറ്റിയ സ്ഥലമേ അല്ല ..
ഏഴാം ക്ലാസ്സ് വരെ മാപ്പിളമാരുടെ കുളത്തിൽ കുളിക്കാൻ പോകാൻ ന്‍ അനുവാദം ഉണ്ടായിരുന്നു.
അവരുടേത് ഒരു വലിയ കുളമാണ് .ഒരു അഞ്ചു സെന്ററിൽ ഒരു കുളം ..
അവിടെ തേക്കും കുഴിയിൽ ആഴം കൂടുതൽ ആണ് ..നല്ല വേനൽക്കും അവിടെ നിലമുണ്ടാകില്ല
കന്നിനെ കയം കാണിക്കുക എന്നൊരു പ്രയോഗംകേട്ടിട്ടുണ്ടോ ..
ഈ ആഴമുള്ള ഭാഗത്ത് പോത്തുകൾ നീന്തി എത്തും..
എന്നിട്ട് മൂക്ക് മാത്രം മുകളിൽ ആക്കി ഒറ്റ കിടപ്പാണ്,,
നമുക്ക് അടിച്ചു കയറ്റാൻ പറ്റില്ല ..
നിലയില്ലല്ലോ ..കാലുറപ്പിച്ചു നിൽക്കാൻ
തല്ലാനും പറ്റില്ല..
ചിലപ്പോൾ ജോണിന്റെ പോത്തുകളും ഉണ്ടാവും..
അവരുടെ മേൽ വീഴാതെ തേക്കും കുഴിയുടെ മുകളിൽ നിന്നും ഒന്ന് രണ്ടു മൂക്ക് കുത്തി ചാട്ടം എല്ലാം നടത്തി
തല കുത്തി മറിഞ്ഞു ..കമന്നു നീന്തി മലന്നു നീന്തി
രണ്ടു പ്രാവശ്യം എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചുനീന്തി..
തളർന്നു തല കുത്തി ആണ് കരക്ക് കയറുക ..
ഈ കുഞ്ഞി കുളത്തില്‍ അത്രയൊന്നും നടക്കില്ല.
ഒറ്റ ഓട്ടത്തിന് കുളത്തിൽ എത്തി..
എല്ലാവരും നേരത്തെ എത്തി എന്നെ കാത്തിരിക്കുവാണ് ..
വൈകുന്നേരത്തെ ചടങ്ങുകൾ ക്കൊന്നും നേരമില്ല..
ഇന്നാണെങ്കിൽ
അമ്മക്ക് ദേഷ്യം കയറി ഇരിക്കുകയാണ് താനും
സാധാരണ മുടക്ക ദിവസങ്ങളിൽ കുളി എന്ന് പറഞ്ഞാല്‍ മൂന്നു മണിക്കൂർ ഒക്കെയാണ്
വെള്ളത്തില്‍ ഇറങ്ങിയാൽ പിന്നെ കയറില്ല
മേലൊക്കെ ഉന്തു വന്നു നിറയും.
ഉന്തുശരീരത്തിലെ നേർത്ത രോമങ്ങളിൽ
വന്നു അടിഞ്ഞു രോമം എഴുന്നു നില്‍ക്കും
എന്റെ തോർത്ത് ഒരു വിചിത്ര വസ്തുവാണ് ..
അത് അലക്കുന്നതെല്ലാം കണക്കാണ്
വെള്ളത്തില്‍ ഇട്ടു ഒരു വലി..
കല്ലിലിട്ടു
പടെ പടെ
രണ്ടു അലക്ക്
പടെ പടെ
രണ്ടു അലക്ക്
കഴിഞ്ഞു പരിപാടി ..
തോർത്തിന് വേണമെങ്കിൽ വെളുത്തോളണം
പാവം തോർത്തു ഉണങ്ങി കഴിഞ്ഞാൽ കാണാൻ നല്ല രസമാണ്
പപ്പടം കാച്ചുമ്പോള്‍ ചില പപ്പടം പൊള്ളില്ലല്ലോ
അത് പോലെ വടി പോലെ ഇരിക്കും
ചെളി വെള്ളത്തിൽ കുളിച്ചു കുളിച്ചു
തൊലിയൊക്കെ ചുളിയും
അവസാനം അമ്മ വന്നു കയറ്റി വിടുന്നത് വരെ ആണ് കുളിയുടെ കണക്കു
അമ്മ ആദ്യം ചെറിയ പിള്ളേരെ വിട്ടു കയറി ചെല്ലാൻ പറയും..
ഇപ്പോ വരാം എന്ന് പറയും
പിന്നെ ചേച്ചിമാർ ആരെങ്കിലും വരും
അപ്പോഴും ചെല്ലാം എന്ന് പറയും
അവസാനമാണ് അമ്മയുടെ വരവ്.
വഴിയിൽ ഉണക്കാന്‍ ഇട്ടിരിക്കുന്ന മടൽ കഷണവുമായി ആണ് വരുന്നത്
അപ്പോൾ കയറി ഇല്ലെങ്കിൽ ബുദ്ധിമുട്ടാകും
ഇന്ന് ആകെ പല കാര്യങ്ങളാല്‍ മോശപെട്ടു സ്ഥിതിയാണ്
ഇനി കുളത്തിൽ നിന്നും കയറാൻ വിളിക്കാൻ ആൾ വന്നാൽ ആകെ വിഷയം ആകും
..
അത് കൊണ്ട്
കാണാൻ നില്‍ക്കുന്ന കൂട്ടുകാർക്കായി വേഗം
ഒന്ന് രണ്ടു കസര്‍ത്ത് കാണിച്ചു കയറി പോന്നു
കസർത്ത് എന്ന് വച്ചാൽ വെള്ളത്തിൽ അനങ്ങാതെ ചത്ത പോലെ പൊങ്ങി കിടക്കുക..
വെള്ളത്തിൽ തല കുത്തി മറിയുക ..കൈകൊണ്ടു മാത്രം നീന്തുക..കാലു കൊണ്ട് മാത്രം നീന്തുക ...
അങ്ങിനെ അങ്ങിനെ
എന്റെ കൂടെ കുളിക്കാൻ ചില വന്യ ജീവികൾ സ്ഥിരം ഉണ്ടാവും
എന്ന് വച്ചാൽ കൊച്ചു പിള്ളേർ
അവരുടെ ഇടയിൽ ആണല്ലോ അഭ്യാസം മുഴുവൻ
അവർ കരയിൽ അങ്ങിനെ നോക്കി ഇരിക്കും..
ചേച്ചി എന്ത് മഹാ വ്യക്തി ആണെന്ന മട്ടിൽ
അവരോടു ആണ് ലോക കാര്യം മുഴുവന്‍ പറയുക
വായിച്ച നോവലിന്റെ ,
കണ്ട സിനിമയുടെ
ഒക്കെ കഥ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു കൊടുക്കും
ഇന്ന് അതിനൊന്നും നില്‍ക്കാതെ
മുടി സോപിട്ടു കഴുകി..
തല ഒന്ന് തോർത്തി..
മേലു കഴുകി എന്ന് വരുത്തി..
വേഗം കയറി പോന്നു
ഇരുട്ടിലേക്ക്
പൂക്കളൊക്കെ തരം തിരിച്ചു വൈക്കണം
നാളേക്ക് വരക്കാനുള്ള പൂക്കളം ഡിസൈന്‍ ഉണ്ടാക്കണം
നാമം ജപിക്കണം
അത്താഴം ഉണ്ണണം..
വീട്ടിലെ ഓണം
അതിനെ ക്കുറിച്ച് എഴുതാം
കുളം, കുറച്ചു ചുറ്റുവട്ടങ്ങള്‍
മറുപടിഇല്ലാതാക്കൂവറ്റിപ്പോകുന്ന ഒരു ആവാസ വ്യ്വസ്ഥ
ആശംസകള്‍.
പക്ഷേ ഈ വരികള്‍..
മറുപടിഇല്ലാതാക്കൂഅതു ഞങ്ങള്‍ക്കു വായിക്കാനുള്ളതാണ്
ഈ കമന്റുബോക്സ്.. അതു ഞങ്ങള്‍ക്കു കമന്റാനുള്ളതാണ്
പൊക്കിപ്പറയാന്‍ താത്പര്യമുണ്ടായിട്ടല്ല...
പക്ഷേ ഈ വരികള്‍
അവയ്ക്ക് അര്‍ത്ഥ വ്യാപ്തി കൂടുതലാണ്...
അതുകണ്ട്, നന്നായി ആസ്വദിച്ചു ആയതിനാല്‍
ആശംസകള്‍ നേരാതെ പോകാന്‍ വയ്യ...
ഈ വേഡ് വെരി, അതു
ഞങ്ങളെ കഷ്ടപ്പെടുത്താനുള്ളതാണ്...
നല്ല അറിവ് പകരുന്ന ഒരു ലിങ്ക് ..ഇയാള്‍ പറഞ്ഞ നല്ല വാക്കിനും നന്ദി
മറുപടിഇല്ലാതാക്കൂഈ വേഡ് വെരി, അതു
ഞങ്ങളെ കഷ്ടപ്പെടുത്താനുള്ളതാണ്...
?????????????????
നല്ല അര്‍ത്ഥത്തിലെഴുതിയതാ...ഇന്ദു,
മറുപടിഇല്ലാതാക്കൂവേദനിപ്പിച്ചെങ്കില് ക്ഷമിക്കൂ....
(വിശദമാക്കി മെയില്‍ ഇട്ടിട്ടുണ്ട്)
ഇന്ദു ചേച്ചിക്ക് ബ്ലോഗ് ഉണ്ടെന്ന് അറിയില്ലായിരുന്നു ...............
മറുപടിഇല്ലാതാക്കൂനിഷ്കളങ്കമായ അവതരണം ........ അല്ലാ ചേച്ചിയുടെ നാടെവിടാ ...... ? ഈ കുട്ടികാലം എവിടെയായിരുന്നു ..? ഈ അവതരണ ശൈലി എന്തേ ഹരിശ്രീയിലേക്ക് കൂട്ടുന്നില്ലാ ...
നന്ദി എന്റെയാ പഴയ തറവാട്ട് കുളത്തിലേക്ക് മനസ്സിനെ കൂട്ടിയതിന് , കൂടെ ഇത്തിരി നേരം മനസ്സിനെ ഒരു ബാലനാക്കിയതിലും .... ഇതു മാത്രമെ വായിച്ചുള്ളു സമയം കിട്ടുമ്പൊള്‍ എല്ലാം നോക്കാം കേട്ടൊ ..
ithellam valare swakaryamaya chinthakal alle..thannodu thanne ulla ..moolippattual padunna pole..athrayume ulloo..harisree polulla oru valiya canvas ningale pole ezhuthu oru saparyaayi eduthavarkkullathaanu
മറുപടിഇല്ലാതാക്കൂkunju vakkukaliloode koriyidunna chinthakal enikkum ishtamayi. kurachu koodi visadamakkiyal.. oru kunjikkadha pole ezhuthanam... athinu venda oorjam kayyilundallo...
മറുപടിഇല്ലാതാക്കൂകഥയും കവിതയും ഒന്നും എനിക്ക് അങ്ങ് വഴങില്ല ലാല്‍..
മറുപടിഇല്ലാതാക്കൂഎഴുതണം..
തിരുത്തണം ..
അത് ആളുകള്‍ക്ക് ഇഷ്ട്ടമാവണം...
സമൂഹത്തോട് കൂറ് പുലര്‍ത്തുന്നതാവണം ..
സാമൂഹ്യ നന്മക്കു ഉതകുന്നതാവണം..
അതെല്ലാം വലിയ ബാധ്യത ആണ് ...
ഇത് വെറും ......
വാഗ് മയ ചിത്രങ്ങള്‍ ..
നമുക്ക് അനുവാചകനോട് ഒരു ബാധ്യത ഇല്ല
ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ എഴുത്തു പോലെ.....മനസ്സില്‍ നിന്നും ഒഴുകിയിറങ്ങിയ പോലെ....
മറുപടിഇല്ലാതാക്കൂnamukku anuvachakanodu oru badhyatha illa.....??????????enthe ingane....?ezhuthunnathu enthumayikkotte ...athu kureyokke samohathodulla badhyatha koodiyavanam...kuttappeduthiyathalla....induvinte ullil nalloru ezhuthukariyundu....kurachu koodi manassiruthiyal koottukarikku athinu sadhikkum...ee saralamaya vakkukal kondulla chitram vara enikkere ishtamayi....adhunikathayude jadakalillathe manasilullathu avishkarikkan induvinu kazhiyunnundallo...athu thanne valiya karyam....
മറുപടിഇല്ലാതാക്കൂകുളപ്പടവുകളും മാവിന്‍റെ തണലും ഓണനിലാവും വിഷുപ്പുലരിയും ബാല്യത്തിന്‍റെ മായാത്ത ബിംബങ്ങളാണ്.ഈ വരികള്‍ എന്‍റെ ഓര്‍മ്മകളെ പിറകോട്ടു കൊണ്ടുപോകുന്നു
മറുപടിഇല്ലാതാക്കൂ