2019 ജൂൺ 13, വ്യാഴാഴ്‌ച

നുണ ,പെരും നുണ ..They Lied By Rebekah Coomber



നുണയന്മാർ 
റബേക്ക കൂമ്പർ 
പെൺ കവിതകൾ 
അവർ പറഞ്ഞു
നല്ല ഒരു ജീവിതമാണ് നിങ്ങൾക്ക്  കിട്ടാൻ പോകുന്നത്
നുണ ,ശുദ്ധ നുണ
എല്ലാം പെട്ടിയിലാക്കി
ഒരു തീവണ്ടിയിൽ ഉന്തി കയറ്റി
ഉപ്പിലിട്ട മീൻ പാട്ട കയ്യിലേക്ക് തന്നു
അവർ ഞങ്ങളെ യാത്ര ആക്കി
എങ്ങോട്ടാണ് എന്ന് പറഞ്ഞില്ല
പക്ഷെ ഉടനെ  അവിടെ  എത്തും
എന്നു പറഞ്ഞു
നുണ .നട്ടാൽ കുരുക്കാത്ത നുണ
പകുതി പേർ വഴിയിൽ പൊലിഞ്ഞു
പകുതി പേർ മരിക്കാറായി
അങ്ങിനെ ഞങ്ങളെത്തി
നാസി ക്യാമ്പിൽ
കുടുമ്പങ്ങൾ  വേർ  പിരിഞ്ഞു
മനുഷ്യർ തനിയെ ആയി
വിഷമിക്കേണ്ട ,നിങ്ങൾ വീണ്ടും കണ്ടു മുട്ടും ,ഒന്നിക്കും
നുണ ,വെറും നുണ
അന്തസുള്ള  മനുഷ്യരായിരുന്നു ഞങ്ങൾ അതേവരെ
എന്നാൽ അവർ പുറത്തു കൊണ്ട് പോയപ്പോൾ
ഞങ്ങൾ വെറും ജീവികൾ മാത്രമായി
ജന്തുക്കൾ
അവരെന്താ ഞങ്ങളെ കൊണ്ടു കളിക്കുകയാണോ
ഞങ്ങളെ വിധിക്കാൻ ആരാണ് അവരെ അധികാരപ്പെടുത്തിയത് ?
ഇതെല്ലാം ഉടനെ അവസാനിക്കും അവർ പറഞ്ഞു
നുണ ,പെരും  നുണ
മരണ ഭയം
പോയവരാരും തിരികെ വന്നില്ല
പണിതു പണിതു നടുവൊടിഞ്ഞു
ശരീരം വേദന കൊണ്ട് നുറുങ്ങി
ഹൃദയം പൊട്ടി പിളർന്നു
ഹിറ്റ്ലർ നീണാൾ വാഴട്ടെ
അദ്ദേഹം ലോകം സംരക്ഷിക്കും
അവർ പറഞ്ഞു
നുണ ..കടും നുണ
ഉറങ്ങാനാവാതെ  കലങ്ങിയും
നിർത്താതെ കരഞ്ഞു കരഞ്ഞു വീർത്തും 
നിറഞ്ഞു കവിഞ്ഞൊഴുകുന്ന കണ്ണുകളിൽ
 ധൈര്യമെവിടെ

കഠിനമായി ജോലി എടുത്താൽ നിങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടും
അവർ പറഞ്ഞു
നുണ ,ഹൃദയ ശൂന്യമായ നുണ
നിങ്ങൾ ശുദ്ധരല്ല
നിങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവർ  ?
നിങ്ങൾ ദുഷ്ടർ   ?
നിങ്ങൾ ഹൃദയമില്ലാത്തവർ  ?
നിങ്ങൾ കഠിന  മനസ്സുള്ളവർ ?
നിങ്ങൾ ജൂതരെല്ലാം കൊള്ളരുത്താത്തവരാണ് 
നുണ
രക്തം പൊടിക്കുന്ന നുണ
 അവരോടു ഞാൻ പറഞ്ഞു
ഞാൻ ദൈവ പുത്രനാണ്
കനത്ത ഇരുട്ടിലെ പ്രകാശമാണ് ഞാൻ
അവർ പറഞ്ഞു
നീ കൊള്ളരുതാത്തവൻ
നുണ നുണ നുണ
അവർ നുണയന്മാർ

They Lied
By Rebekah Coomber

ഇംഗ്ലണ്ടിൽ നിന്നും ആസ്ട്രിയ സന്ദർശിക്കാൻ പോയ ഒരു സംഘം വിദ്യാർഥികൾ ,അതിലൊരാൾ ആണ് ഈ കവി 
ഹോളോകോസ്റ്റിന്റെ ഏറ്റവും ഭീകരത അനുഭവിക്കേണ്ടി വന്ന ഒരു രാജ്യമാണ്  ആസ്ട്രിയ 
hail hitler 'എന്ന് പറഞ്ഞാൽ ആ രാജ്യത്ത് അത് ക്രിമിനൽ കുറ്റമാണ് .അത്ര കടുത്ത വെറുപ്പാണ് ആ രാജ്യത്തിന്  നാസികളോടുള്ളത് .
ഇപ്പോൾ പതിനാറു വയസുമാത്രമുള്ള റബേക്കക്കു ആ യാത്ര ഒരു വല്ലാത്ത അ നുഭവമായിരുന്നു
തിരികെ നാട്ടിൽ എത്തി അവൾ എഴുതിയ വരികളാണ് ഈ കവിത 
അവർ പറഞ്ഞതെല്ലാം നുണയായിരുന്നു 
ഹോളോകോസ്റ് ..ഒരിക്കലും അതിനെ പറ്റി എഴുതാനോ സംസാരിക്കാനോ ആകാത്ത ഒരു വ്യക്തിയാണ് ഞാൻ .നാസി ഭീകരതകൾ വിവരിക്കുന്ന അനേകംബ്ളാക് ആൻഡ് വൈറ്റ്  സിനിമകൾ .. .അനേകം നോവലുകൾ .ഇവയെല്ലാം പതിനാറോ പതിനേഴോ വയസിൽ എന്നിലുണ്ടാക്കിയ ആഘാതം അത്ര കടുത്തതായിരുന്നു 
അന്നുംഇന്നും  ജൂതർ ധനികരാണ് ..അന്നും ഇന്നും ജൂതർ ശക്തരാണ് ,അന്നും ഇന്നും ജൂതർ കൂർമ്മ ബുദ്ധിയുള്ളവരാണ് ,പിശുക്കരും ,വലിയ മത ബോധമുള്ളവരും ,തങ്ങളുടെ സംസ്കാരങ്ങളെ,രീതികളെ പഴയപോലെ തന്നെ പിന്തുടരാൻ ശ്രമിക്കുന്നവരാണ് .തങ്ങളുടെ രക്തം അന്യ മതസ്ഥരുടെ രക്തവുമായി കൂടിക്കലരുന്നതും അവർക്ക് ഇഷ്ടമില്ല .നിവൃത്തിയില്ലെങ്കിലേ അവർ മറ്റു മതങ്ങളിൽ നിന്നും വിവാഹം പോലും  കഴിക്കൂ . പണം കടം കൊടുക്കുന്നതായിരുന്നു ജൂതരുടെ അക്കാലത്തെ ഒരു പ്രധാന വ്യാപാരം..ഇപ്പോഴവർ ആയുധവ്യാപാരവും മറ്റും മറ്റുമാണ് നടത്തുന്നത് .ലോകത്തെ ഏറ്റവും ആസ്തിയുള്ള 100 കമ്പനികളിൽ ഏതാണ്ട് എഴുപതെണ്ണവും ജൂതരുടെ കയ്യിലാണത്രെ 
ഹിറ്റ്ലറുടെ സമയത്തും കാര്യങ്ങൾ ഇങ്ങിനെ ഒക്കെ ത്തന്നെയാണ് .ജർമ്മൻ ജനതയുടെ പതിനൊന്നു ശതമാനം മാത്രമേ ജൂതരുള്ളൂ ,അന്നത്തെ ജർമനിയുടെ ആസ്തിയുടെ എൺപതു ശതമാനവും ജൂതരുടെ കയ്യിലാണ് 
ഈ പതിനൊന്നു ശതമാനത്തെ ഇല്ലാതാക്കിയാൽ ,അവരുടെഅധീനതയിലുള്ള  80 % ആസ്തികളും നാസികളുടെ കയ്യിൽ എത്തും .അതായിരുന്നു ഹോളോകോസ്റ്റിന്റെ എക്കണോമിക്സ് .അവരുടെ  ഉന്മൂലനം 
അത് നടപ്പാക്കാൻ ഹിറ്റ്ലർ അത് കൊണ്ടാണ് തുനിഞ്ഞത്  ..വേഴ്സ്സായ് ഉടമ്പടികൊണ്ട്  ഹിറ്റ്ലർ  ആ സമയത്ത് വലിയ സാമ്പത്തിക ബാധ്യതയിലുമായിരുന്നു 
ലക്ഷക്കണക്കിന് ജീവനുകൾ ,അതി ക്രൂരമായി ഇല്ലാതാക്കിയ നൃശംമ്യത .അതാണ് കവിതയുടെ ആശയം 
.....................
 വളരെ ലളിതമായ ,നേരെയുള്ള എഴുത്ത് 
പദങ്ങൾ ഉപയോഗിക്കുമ്പോൾ ഉള്ള കരുതൽ 
മനസിലെ ക്ഷോഭം അങ്ങിനെ തന്നെ നമ്മിലേക്ക് എത്തിക്കാൻ കഴിഞ്ഞ തെളിമ 
ഇതെല്ലം ഈ കവിതയെ നമ്മോടു അടുപ്പിക്കുന്ന ഘടകങ്ങൾ ആണ്
.....................................
 ശുഭ ദിനം പ്രിയരേ 






2019 മേയ് 31, വെള്ളിയാഴ്‌ച

kp cars cst additional reply

Reply of defence 

In continuation of my earlier reply, I may be permitted to file an additional reply 
as follows
As far as the  CST  assessment completed for the year 2013-14 the audit observed that the addition proposed in the main notice under KVAT ACT 2005 is not being pursued in the CST assessment order.
In this connection, I may be permitted to reply that 
CST assessment was finalised separately on a date other than the date of finalizing the VAT assessment They produced all mandatory, C forms pertaining to their interstate sales. This has been verified and found correct. Hence CST assessment was completed, dropping the addition proposed. But this fact was not recorded in the original VAT order.VAT order was already finalised and while completing VAT order, CST  assessment details were not updated in it. As far as the CST assessment is concerned, there were no irregularities noticed and hence the original proposal was not pursued. But this fact was not recorded in the body of the VAT assessment order. It is only a defect that is technical in nature. No revenue loss has happened to the exchequer. The audit is not pursuing this in the draft para. Hence I request you to drop this allegation and exonerate me from the charges leveled against me 
The second defect pointed out  by audit is as under 

"Sales return  to the tune of Rs 2992421/- has been proposed in the pre-assessment notice. but it was not pursued further."
In this connection, I may be permitted to reply as follows 

While scrutinizing the monthly returns filed along with entries in KVATIS, for the months of October 2013 and November 2013, t theses sales return had been unearthed. Notices had been issued upon the assessee company, to produce details of these sales returns, and they failed to do so. Accordingly, this turnover had been assessed to tax vide these office proceedings No  32070438628/2013-14(11/2013) dtd 16.05.2014.
In the KGST Act, there was a provision for provisional assessment of monthly returns filed. All these provisional assessments, completed, became, null and void, as and when the final assessment is completed. Under the  KVAT ACT there is no such provision for automatically annulment, monthly returns already completed.it is under the one and same provision both monthly assessments and provisional assessments are finalised. Hence if that turnover cannot be assessed again. So the turnover of sales return was not pursued in the final KVAT order 
Hence this turnover was not again assessed in the VAT  order.No mistake was there in dropping the turnover already proposed in the pre-assessment notice.
Hence I request you again to exonerate me from the charges leveled against me 
                                                                                                       


                                                                                                                                                                                                                                                                          Yours Faithfully

                                                                                                                                                                                                                                                                         V.G UMA DEVI
                                                                                                       (Asst.commissioner,Assessment,
                                                                                                        Special Circle, 111,Ernakulam.
                                                                                                         Retired)
Edappilly
01.06.2019





2019 മേയ് 13, തിങ്കളാഴ്‌ച

narendra modi

കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടേ ഉള്ളൂ
രാഹുൽ ഗാന്ധിയെ പപ്പു എന്ന് കളിയാക്കിയവർക്ക്
ഇപ്പോൾ മോഡിയുടെ മണ്ടത്തരങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നില്ല
മുൻകൂട്ടി എന്തൊക്കെയാവുംക്വസ്റ്റിൻസ്‌ എന്ന് മാഗസീൻ എഴുതി കൊടുത്ത് ,അതിനു ഉപദേശകർ കൊടുത്ത മറുപടി ആവുമല്ലോ അദ്ദേഹം പറഞ്ഞിരിക്കുക .
സ്വന്തം നിലയിൽ ഇങ്ങിനെ മണ്ടത്തരം പറയാൻ മാത്രം വിഡ്ഢിയല്ല മോഡി എന്നതാണുവാസ്തവം
എങ്കിൽ ഇത്രയും കൊല്ലം രാഷ്ട്രീയത്തിൽ,മുൻ നിരയിൽ , നില നിൽക്കാൻ മോദിക്ക് ആവുമായിരുന്നില്ല
.അദ്ദേഹത്തിന്റെ ഉപദേശകർ പണി കൊടുക്കുകയാണ് എന്ന് തോന്നുന്നു .
ആർ എസ് എസ് ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സപ്പോർട്ട് കൊടുക്കില്ല എന്ന് കേട്ടിരുന്നു
കൂട്ടി വായിക്കണോ

2019 മേയ് 11, ശനിയാഴ്‌ച

thrishoor pooram

ശിവ
പുകവലിക്കെതിരെ എന്ത് മാത്രം ബോധവൽക്കരണമാണ് നടക്കുന്നത്
ഇന്ത്യൻ ടുബാക്കോ കമ്പനിയൊക്കെ ഇപ്പോൾ വേറെ ഫീൽഡിൽ ആണ് ബിസിനസ് നടത്തുന്നത് .അവരുടെയൊക്കെ വിറ്റു വരവ് വളരെ ഏറെ കുറഞ്ഞിട്ടുണ്ട് .
വാഹനങ്ങൾക്കു സ്പീഡ് നിയന്ത്രണം കര്ശനമാണു ,ഹെൽമെറ്റ് ,സീറ്റ്  ബെൽറ്റ് ഒക്കെ നിര്ബന്ധമാക്കിയിരിക്കുന്നത് അത് മൂലമാണ് .റോഡുകളിൽ സ്പീഡ് ബ്രെകേർസ് കണ്ടിട്ടില്ലേ 
സിനിമയിൽ പുക വലിക്കുമ്പോൾ മദ്യപിക്കുമ്പോൾ ഒക്കെ ..പരസ്യം വരുന്നതു കണ്ടിട്ടില്ലേ ..പുകവലി മദ്യപാനം ഇതൊക്കെ ആരോഗ്യത്തിനു ഹാനികരമാണ്..
അതും നിയമത്തിന്റെ ഭാഗമായാണ് അവർ കാണിക്കുന്നത്
മദ്യം വാങ്ങി റോഡിൽ ഇരുന്നു കുടിക്കാൻ പാടില്ല .ഒരാൾക്ക് തന്റെ കൈവശം   ഒന്നര ലിറ്ററിൽ കൂടുതൽ മദ്യം സൂക്ഷിക്കാൻ അവകാശമില്ല.പരസ്യമായി മദ്യപിക്കുന്നതിനുള്ള സ്ഥലങ്ങൾ ആണ് ബാറുകൾ.അതിനു അനുമതി ലഭിക്കാൻ അതി ഭയങ്കരമായ നൂലാമാലകൾ ആണ് .വ്യാജ മദ്യം കൊണ്ടുള്ള മരണങ്ങൾ ഒഴിവാക്കാൻ ,കേരളത്തിൽ സർക്കാരിന് മാത്രമേ മദ്യം മൊത്തത്തിൽ വിൽക്കാൻ അധികാരമുള്ളൂ.ബാറുകൾക്ക് ബീവറേജിന്റെ ഔട്ട് ലെറ്റുകളിൽ നിന്നെ മദ്യം വാന്ഗാണ് നിയമം അനുശാസിക്കുന്നുള്ളു
ആനകൾക്കെതിരെ വ്യാപകമായ അതിക്രമങ്ങൾ ആണ് ഇവിടെ നടക്കുന്നത് .പല തരാം നിയമങ്ങൾ അവയുടെ മേൽ മനുഷ്യൻ നടത്തുന്ന അക്രമങ്ങൾക്ക് കണ്ടുഞ്ഞാൻ ഇടാൻ നമുക്കായിട്ടില്ല .
ഓരോ കൊല്ലവും എത്രയോ ആനകളെ ആണ് എഴുന്നെള്ളിപ്പിനായി ഉപയോഗിക്കുന്നത്.ആദ്യമായാണ് ഒരു ആനയെ വേണ്ട എന്ന് വയ്ക്കുന്നത്,അങ്ങിനെ എഴുന്നെള്ളിപ്പിനു ഉപയോഗിക്കരുത് എന്ന് നിയമം നിഷേധിക്കപ്പെട്ട ആദ്യത്തെ ആനയുമല്ല രാമൻ
എന്നാൽ സംഘത്തിന് വേറെ ഉന്നമാണ്
ശബരിമല കൊണ്ട് പത്തു ആളെ കിട്ടി ..ഇനി തൃശൂർ പൂരം കലക്കിയാൽ കുറേക്കൂടി പേരെ കിട്ടും.ഗുരുവായൂർ നശിപ്പിക്കാനായാൽ ഇനിയും കുറേക്കൂടി ഭക്തരെ നിങ്ങൾക്ക് മെമ്പർ മാരാക്കാം
പൂരത്തിന് ആന ഇടഞ്ഞു ആയിരം പേര് പിടഞ്ഞു മരിക്കുമെങ്കിൽ ,നിങ്ങളുടെ ഗോപാല കൃഷ്ണൻ വന്നു ഏഷ്യാനെറ്റിൽ പറയും ഞങ്ങൾ സന്തോഷിക്കുകയാണ്..ഞങ്ങൾക്ക് സന്തോഷിക്കാമല്ലോ എന്ന്
ശ്രീധരൻ പിള്ള പറയും..ഇതൊരു സുവർണ്ണാവസരമാണ് എന്ന്
കുംഭ മേള നിങ്ങൾ കലക്കിയേനെ
പിണറായി ആണ് അവിടെ മുഖ്യമന്ത്രി എങ്കിൽ
ഇതിപ്പോൾ കാവി ഉടുത്ത ഒരു സന്യാസി ആണല്ലോ ,അവിടം ഭരിക്കുന്നത്
1957 മുതൽ നിങ്ങളുടെ ബദ്ധ ശത്രുക്കളായ കമ്മ്യുണിസ്റ്റുകളും കോൺഗ്രസുമാണ് കേരളം ഭരിക്കുന്നത്
ഇന്ന് വരെ പൂരം നടന്നിട്ടുമുണ്ട് .ഒരു കുഴപ്പവും കൂടാതെ ..
ഇന്നിപ്പോൾ ബിജെപിക്ക് പത്തു അനുയായികളെ കിട്ടിയപ്പോൾ
നിങ്ങൾ ആ ക്ഷേത്രങ്ങളെ .കേരളീയ സംസ്കാരങ്ങളെ ,അതീവ ശ്രദ്ധയോടെ ,ആസൂത്രിതമായി നശിപ്പിക്കുകയാണ് .ശബരിമല നിങ്ങൾ തകർക്കുന്നത് കണ്ട അന്ധാളിപ്പ് എനിക്കിതുവരെയും മാറിയിട്ടില്ല .എന്നിട്ടിപ്പോൾ നിങ്ങളുടെ പദ്മ പിള്ള പറഞ്ഞിരിക്കുന്നു ..രാഷ്ട്രീയമാണ് ആ നടപടികൾക്ക് കാരണം എന്ന്
രാമന്റെ ഉടമ ഏതെങ്കിലും ബിജെപി നേതാവാകും ..ഉറപ്പാണ് .ഇല്ലെങ്കിൽ ആന ഉടമകളുടെ സംഘം അങ്ങിനെ ഒന്നും ഒരു തീരുമാനത്തിൽ എത്തില്ല
ഞാൻ ഇതെഴുതിയത് കൊണ്ട് ശിവന്റെ മനസു മാറും എന്നൊന്നും കരുതിയിട്ടല്ല ..
എന്തിനും മറുവാദമുണ്ടല്ലോ ..അതേയുള്ളൂ
ഞാനൊരു ദൈവ ഭക്തയല്ല
ഗോപാല കൃഷ്ണൻ പറഞ്ഞത് പോലെ ശബരിമലയിലെ നിങ്ങളുടെ ഭക്തി എന്ന് പറഞ്ഞുള്ള പരാക്രമങ്ങൾ കണ്ടു മൂക്കിൽ വിരൽ വയ്ക്കാൻ യോഗ്യത ഉള്ളവരാണ് ഞങ്ങൾ യുക്തിവാദികൾ .
എന്നാൽ കേരളമാകെ ..ഒരു വലിയ മനോഹര ക്ഷേത്രമാണ്  എന്ന നിലയിൽ ബഹുമാനിക്കുന്നവരാണ് ഞങൾ .ഒരാനയുടെ പുറത്തും ഒരു തോട്ടി മുറുക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ..ഒരു ക്ഷേത്രവും നശിക്കരുത് എന്നാഗ്രഹിക്കുന്നവർ..ഒരു കാവ് പോലും വെട്ടി ത്തെളിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ ..
എഴുന്നെള്ളിപ്പിനു ആനകളെ ഉപയോഗിക്കുന്നത് എനിക്ക് സന്തോഷമാണ് ..കാരണം തടി വലിക്കാൻ ആനകൾക്ക് അനുവാദമില്ല.ക്രെയിനുകൾ വന്നതിൽ പിന്നെ ആനകളെ തടിപിടിക്കാൻ ,ആർക്കും വേണ്ട താനും .ഈ പാവം ജന്തുക്കൾക്ക് ഉള്ള ഏക ആദായം  ,,ഈ എഴുന്നള്ളിപ്പിൽ നിന്ന് കിട്ടുന്ന വരുമാനമാണ് .ആനകളുടെ നിത്യ നിദാനത്തിനു നല്ലതുക വേണം ..ഇപ്പോഴിപ്പോൾ ആനകളെ ആരും വാങ്ങാതെ ആയി എന്നതാണ് സത്യം .കാരണം വാണിജ്യപരമായി അതിനെ കൊണ്ട് നടക്കുന്നത് ,കനത്ത നഷ്ടമാണ് .നിങ്ങൾ പൂരപ്രേമി ആണെങ്കിൽ ആന പ്രേമി കൂടി ആകണം..ആന പ്രേമി ആയാൽ, ആനകളുടെ സങ്കടം മനസിലാക്കണം.രാജകീയ പ്രൗഢി ഉള്ള ഈ,സാധു  മൃഗങ്ങളെ എന്തുമാത്രമാണ്  നമ്മൾ മനുഷ്യര് ഉപദ്രവിക്കുന്നത് എന്ന് കൂടി അറിയണം  .രാമൻ എങ്ങിനെ അയോഗ്യൻ ആയി എന്ന് കൂടി അറിയണം ..
.പൂരത്തിന് ആനകൾക്ക് മാത്രമല്ല നിയന്ത്രണം ..വെടിക്കെട്ടിനും നിയന്ത്രണമുണ്ട് കേട്ടോ

2019 മേയ് 8, ബുധനാഴ്‌ച

പെൺനോട്ടങ്ങൾ


പെൺ കവിതകൾ
..................
പെൺനോട്ടങ്ങൾ
.............................
മൈന ഉമൈബാൻ
......................................
ഞങ്ങളുടെ ബാങ്കിൽ മാനേജര് മാറി..
'പുതിയ മാനേജറും ഞാനും കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും' എന്ന്‌ അവനോട്‌ പറഞ്ഞപ്പോൾ
'പിന്നെ ഈ കെളവിയേ നോക്കാന് പോകുവല്ലേ? ' എന്നായിരുന്നു വഷളന് ചിരിയോടെ അവന് തിരിച്ചു പറഞ്ഞത്‌.
നിര്ദോഷമായൊരു തമാശയാണെങ്കിലും 'കെളവി' എന്ന പ്രയോഗം എന്നെ അസ്വസ്ഥയാക്കി.
യൗവ്വനം കടന്ന്‌ വാര്ദ്ധക്യത്തിലെത്താന് പെണ്ണിന്‌ നാൽപതൊന്നും ആവണ്ട..മുപ്പതുപോലും ആവണ്ട എന്നല്ലേ അതിന്റെ ധ്വനി.
'ഓ, ഒരു തമാശപറയാനും പാടില്ലേ?' എന്ന അവന്റെ വാക്കുകൾ ക്കപ്പുറത്ത്‌ എനിക്ക്‌ പലതും പറയാമായിരുന്നു.
അകാലനര പടര്ന്നു തുടങ്ങിയ അവന്റെ മുടിയെ നോക്കി 'ശരിക്കും നീയല്ലേ കെളവന്' എന്നാണു പറഞ്ഞിരുന്നെങ്കിൽ അവന് എന്നേക്കാള് അസ്വസ്ഥപ്പെട്ടേനേ...
പുരുഷന് അങ്ങനെയൊക്കെയാണ്‌. അവരുടെ സൗന്ദര്യം ഒരിക്കലും അസ്‌തമിക്കില്ലെന്നും പെണ്ണുങ്ങൾ ഒരു പ്രായം കഴിഞ്ഞാൽ ഒന്നിനും കൊള്ളാത്തവരാണെന്നും കരുതിപ്പോകും ചിലപ്പോൾ .

ഒന്പതാംക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ അയൽ വക്കത്ത്‌ അകാലവാര്ദ്ധക്യം ബാധിച്ച ആലീസുചേച്ചിയും കുടുംബവും താമസിക്കാനെത്തിയത്‌.
ഒട്ടിയകവിളും ഉന്തിയ കണ്ണുകളും മുടിമുക്കാലും നരച്ച്‌ ശരിക്കും വൃദ്ധരൂപം തന്നെയായിരുന്നു അവര്. എന്നാലും ആ മുടിയിൽ സ്ലൈഡുകുത്തി തിളങ്ങുന്ന ലേസുകൊണ്ട്‌ മുടി കെട്ടിയിരുന്നു അവര്.
ആലീസുചേച്ചിയും അവരുടെ സുന്ദരനായ ഭര്ത്താവും ഞങ്ങൾ നാട്ടുകാര്ക്ക്‌ കൗതുകമായിരുന്നു. മക്കൾ അവരുടെ മക്കളാണെന്നുപോലും തോന്നുമായിരുന്നില്ല.
പരിചയമായി കുറച്ചു കഴിഞ്ഞപ്പോൾ അവര് തുണിപ്പെട്ടിയിൽ നിന്ന്‌ പഴയ ചില ഫോട്ടോകളൾ എടുത്തുകാണിച്ചു. പത്തുവര്ഷം മുമ്പ്‌ തന്റെ ഇരുപതാമത്തെ വയസ്സിൽ അതിസുന്ദരിയായിരുന്നു എന്നു കാണിക്കാനായിരുന്നു അത്‌.

ദൈവത്തോട്‌ ഒരുപാട്‌ അടുത്തുനിൽക്കുകയും എപ്പോഴും പ്രാര്ത്ഥിച്ചുമാണ്‌ ആലീസുചേച്ചി സുന്ദരനായ ഭര്ത്താവിനും മക്കൾ ക്കുമിടയിൽ ജീവിച്ചത്‌.

ഞാന് നിലക്കണ്ണാടിക്കു മുന്നിൽ പോയി നിന്നു. കണ്ണും നെറ്റിയും മുഖവും സസൂക്ഷ്മം പരിശോധിച്ചു. മുടി മുന്നോട്ടിട്ട്‌ പരതി. വെളുത്ത നാരുകൾ എവിടെയെങ്കിലും.....ഇല്ല...
സമാധാനം. അപ്പോൾ ആലീസുചേച്ചി എങ്ങനെയൊക്കെ ചിന്തിച്ചിരിക്കാം.... അന്ന്‌ മുപ്പതിലെത്തിയ അവരേയും ഇന്നത്തെ എന്നേയും താരതമ്യപ്പെടുത്തി നോക്കി.

പിന്നെയും കിഴവി ഓടിയെത്തി.
ഉണ്ണി. ആര് എഴുതിയ ആനന്ദമാര്ഗ്ഗം വായിച്ച അമ്പത്തിമൂന്നുകാരി ആ കഥയിലെ ഒരു കാര്യമാണ്‌ എടുത്തു പറഞ്ഞത്‌. ഞങ്ങൾ പെണ്ണുങ്ങൾ ടൂര് പോകുന്നു എന്നു പറയുമ്പോൾ പെണ്ണുങ്ങളോ കെളവികൾ എന്നു പറയുന്ന ഒരു കഥാപാത്രം അതിലുണ്ട്‌. എല്ലാ പുരുഷന്മാരും ആ കഥാപാത്രത്തെപ്പോലെയാണെന്ന്‌ ദേഷ്യത്തോടെയും സങ്കടത്തോടെയും അവര് പറഞ്ഞു.

ചിലപ്പോൾ പെണ്ണുങ്ങൾ ചെറുപ്പത്തിൽ തന്നെ കിളവികളാകും ആണിന്‌. എന്നാൽ മറ്റു ചിലപ്പോൾ പെണ്ണിന്റെ നടപ്പും എടുപ്പും നോക്കി നില്‌ക്കും. വികാരപരവശനാകും. നാലുപേരോട്‌ പറഞ്ഞു രസിക്കും. അതുകൊണ്ടൊക്കെ ചിലര് തന്റെ ഭാര്യയേയും പെങ്ങളേയും കള്ള നോട്ടങ്ങളിൽ നിന്നു രക്ഷിക്കാന് കവചങ്ങൾക്കുള്ളിലാക്കും. അന്നുവരെ രക്ഷാകവചങ്ങൾക്കുള്ളിൽ പെടാതിരുന്നവരും അതിനുള്ളിലെ സ്വാതന്ത്യത്തെക്കുറിച്ച്‌ വാചാലയാകും. നോട്ടങ്ങളിൽ നിന്ന്‌ രക്ഷപ്പെടുന്നതിനെക്കുറിച്ച്‌ പ്രസംഗിക്കും.

നമ്മുടെ സാമൂഹ്യക്രമം ആണിനേ കണ്ണുള്ളു എന്നാക്കി തീര്ത്തിട്ടുണ്ട്‌. നിങ്ങളുടെ തോന്നലും അങ്ങനെയൊക്കെ തന്നെയാണ്‌.

ഞങ്ങൾ പെണ്ണുങ്ങൾ ക്കും കണ്ണുണ്ണുണ്ടെന്ന്‌, നോട്ടങ്ങളുണ്ടെന്ന്‌ നിങ്ങൾ ക്കറിയുമോ?
ആണിനെ കാണുമ്പോൾ നോക്കിപ്പോകും.
സുന്ദരനാണല്ലോ എന്നോ തരക്കേടില്ല എന്നോ എന്തിനുകൊള്ളാം എന്നോ മനസ്സിൽ പറയും. ചിലപ്പോൾ സഹപ്രവര്ത്തകരോട്‌, കൂട്ടുകാരിയോട്‌ പറയും.
ബാങ്കിൽ വന്ന ചെറുപ്പക്കാരനായ ഇടപാടുകാരനെ നോക്കി കൂട്ടുകാരി പറഞ്ഞു.
'ലാലുന്റെ ചുണ്ടുനോക്ക്‌ പെങ്കുട്ട്യോൾ ടെ ചുണ്ടുപോലെ'....
അതുകേട്ട്‌ ഞങ്ങൾ ആര്ത്തു ചിരിച്ചു.
ഇത്‌ ഇന്നലെ തുടങ്ങിയ ഏര്പ്പാടൊന്നുമല്ല. പത്തുപന്ത്രണ്ടുവയസ്സു മുതൽ തുടങ്ങിയതാണ്‌.
ചിലരുടെ നടപ്പ്‌, ഭാവങ്ങൾ , ചിരി, താടി, മീശ, നോട്ടങ്ങൾ എല്ലാം ഞങ്ങളുടേതായ സ്വകാര്യലോകത്തുവെച്ച്‌ കെട്ടഴിഞ്ഞു പുറത്തുവരും. ചിലരുടെ സംസാരമോ നടപ്പോ ഭാവങ്ങളോ കൂട്ടുകാരെ അനുകരിച്ചു കാണിച്ചെന്നിരിക്കും. നിങ്ങളില്ലാത്ത ഒരു സ്വകാര്യലോകം ഞങ്ങൾ ക്കിടയിലുണ്ട്‌. അവിടെ അത്ര മര്യാദക്കാരികളൊന്നുമല്ല ഞങ്ങൾ . അശ്ലീലം പറഞ്ഞെന്നും വരും. ഉറക്കെ ചിരിച്ചെന്നിരിക്കും. ഒന്നു കൂവിയെന്നിരിക്കും.

ശരീരത്തൊട്ടി കിടക്കുന്ന ചുരിദാറിനെക്കുറിച്ചോ, സാരിയുടെ ഇടയിലെ നഗ്നതയേക്കുറിച്ചോ മേലൊട്ടിക്കിടക്കുന്ന പര്ദ്ദയെക്കുറിച്ചോ നിങ്ങൾ അശ്ലീലത്തിലോ ശ്ലീലത്തിലോ നോട്ടമെറിയുകയും പറയുകയും ചെയ്യുമ്പോൾ ...ഓര്ക്കുക. ഞങ്ങളും നോക്കുന്നുണ്ടെന്ന് ..
മുണ്ടോ പാന്സോ ജീന്സോ നല്ലതെന്ന്‌.

മുണ്ടുമടക്കിക്കുത്തുമ്പോൾ മുട്ടിനു മുകളിലേക്ക്‌ അറിയാതെയെങ്കിലും നോക്കിപോകുന്നതിനെ കുറിച്ച്‌. അമ്മ, പെങ്ങൾ , മകൾ , ഭാര്യ ആരുടെ മുന്നിലും നിങ്ങള് ഷര്ട്ടിടാതെ ഉലാത്തും.

മുമ്പൊരിക്കൽ കൂട്ടുകാരി പറഞ്ഞു അടുത്ത വീട്ടിലെ ചേട്ടന് ഷര്ട്ടിടാതെ കുട്ടിയെ കൈമാറുമ്പോൾ അവൾക്കൊരു മിന്നലുണ്ടായത്രേ!

ജൈവപരമായി നമുക്കിടയിൽ ഒരുപാടു വ്യത്യാസങ്ങളുണ്ട്‌. പക്ഷേ, നിങ്ങൾ കുന്നിന് മുകളിലും ഞങ്ങൾ മലകയറാന് വയ്യാതെ താഴ്വാരത്താണ്‌ നില്‌ക്കുന്നതെന്നുമുള്ള തോന്നലുണ്ടെങ്കിൽ അത്‌ കുട്ടിത്തം നിറഞ്ഞതും യുക്തിരഹിതവുമാണ്‌.
ഞങ്ങളുടെ ചിന്തകളിൽ നിങ്ങളുണ്ട്‌. ഞങ്ങളുടെ നോട്ടങ്ങൾ നിങ്ങളെ പിന്തുടരുന്നുമുണ്ട്‌. നോട്ടങ്ങളെ അംഗീകരിക്കാന് വയ്യെങ്കില് ഒരു രക്ഷാകവചം നിങ്ങളുമണിയണം.

എന്തൊക്കെയായാലും ചെറുപ്പത്തിലെ കിളവികൾ എന്ന വിളി കേൾ ക്കേണ്ടിവരും.
ഈ വിളി കേൾ ക്കുമ്പോൾ ഞാനെന്റെ നഷ്‌ടപ്പെട്ട പത്തുപതിനാറു വര്ഷങ്ങളെയോര്ത്തു പരിതപിക്കുന്നു. തന്നത്താന് മുടിചീകികെട്ടാനും ഉടുപ്പിടാനും തുടങ്ങിയതിൽ പിന്നെ എത്രമാത്രം വികൃതമായാണ്‌ നടന്നത്‌. ഇളം നിറങ്ങൾ ക്കുപുറകേ പോയി ഞാനെന്റെ കൗമാരവും യൗവ്വനവും കളഞ്ഞോ?..വിവാഹത്തിനുപോലും ബ്യൂട്ടിപാര്ലറിൽ പോകാത്ത ഞാന് ചിക്കന്പോക്‌സിന്റെ കലകളെ പോലും വേഗം മാച്ചുകളയാന് മിനക്കെടാഞ്ഞത്‌ എന്തിനായിരുന്നു?

കിഴവി എന്ന വാക്കുകേൾ ക്കുമ്പോഴാണ്‌ ചില വിചാരങ്ങൾ എന്നെ കൂട്ടത്തോടെ ആക്രമിക്കുന്നത്‌.

അപ്പോൾ ഞാനെന്റെ കൊച്ചുസ്വര്ണ്ണക്കമ്മൽ അഴിച്ചുവെച്ച്‌ ലോലാക്ക്‌ തൂക്കുന്നതിനേക്കുറിച്ചോര്ക്കുന്നു.

- മൈന ഉമൈബാൻ
.......................

ഇതൊരു കവിതയല്ല.എന്നാൽ ഇതിലൊരു കവിതയുണ്ട് താനും
പ്രധാനമായും ഇതിലൊരു പെൺ ചിന്തയുണ്ട്
പെൺ തന്റേടം ഉണ്ട്
ഇതിലൊരു പെണ്ണുണ്ട്
പുരുഷനോട് കലമ്പി നിൽക്കാൻ ധൈര്യപ്പെടുന്ന ഒരു പെണ്ണ്

സൗന്ദര്യം പുരുഷന്റെയോ സ്ത്രീയുടെയോ കണ്ണുകളാൽ അളക്കപ്പെടാൻ ഉള്ള ഒന്നാണ് എന്ന് കവി വിശ്വസിക്കുന്നു .സത്യത്തിൽ ഏതു സുന്ദരിയും ,സുന്ദരനും അഞ്ചു കീമോ കഴിഞ്ഞാൽ ..ഈത്തരം അളവുകോലുകൾക്കുള്ളിൽ വെറും പാഴ് പിണ്ഡങ്ങൾ ആവുന്നു .എന്നാൽ വേണ്ടപ്പെട്ടവർക്കും സ്നേഹിതർക്കും അങ്ങിനെ ആവുന്നുണ്ടോ.ആ പഴയ ആൾ തന്നെയാണ് അവർക്കിപ്പോഴും ആ രോഗി . അളവുകോലുകളിൽ അഭിരമിക്കാനുള്ള നമ്മുടെ ഈ വാസന മിക്കപ്പോഴും മാനസിക സംഘർഷങ്ങളിൽ എത്തിക്കുന്നത് കാണാറുണ്ട് .നാൽപ്പതു കഴിഞ്ഞപ്പോഴേക്കും താൻ വയസി ആയി എന്ന് കരുതി പൊട്ടി കരഞ്ഞ ഒരു കൂട്ടുകാരിയെനിക്കുണ്ട്
എന്നെ അഞ്ചു വയസു മുതൽ ഇന്ന് വരെ അടുത്ത അറിയാവുന്ന ഒരു ബന്ധു ..ഒരിക്കൽ എന്റെ ഫോട്ടോയിൽ ഇട്ട ഒരു കമന്റ്, എന്നെ വല്ലാതെ നോവിച്ചു.ആശുപത്രിയിൽ, ഐ സിയിൽ കിടക്കുമ്പോൾ ഞാൻ ഒരു സെൽഫി എടുത്തു ഫേസ് ബുക്കിൽ ഇട്ടു .അമ്പലങ്ങളും ..ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കുമ്പോൾ ഇടുന്നതു പോലെയേ ആ ഫോട്ടോക്കും ഞാൻ പ്രാധാന്യം കൊടുത്തുള്ളൂ .സമൂഹത്തിന്റെ അളവുകോലിലെ ,എന്റെ ഏറ്റവും മോശം ഒരു ചിത്രം .ഒരു ചങ്ങാതി വന്നതിൽ എഴുതി.ഇങ്ങിനെ കാണാൻ വയ്യ..എടുത്തു കളയൂ എന്ന് .
എന്നാൽ എന്റെ ബന്ധു എഴുതിയത് ഇങ്ങിനെയാണ്‌
ഇതാണ് യഥാർത്ഥ കോലം അല്ലെ
എന്ന് .മാങ്ങാക്കറ പുരണ്ട പെറ്റിക്കോട്ടിട്ട ,മുന്നിലെ പല്ലെല്ലാം പോയി നടക്കുന്ന ..മെലിഞ്ഞുണങ്ങി ഈർക്കിൽ പരുവമായ ,എടുത്താൽ പൊങ്ങാത്ത വയറുമായി ഏന്തി നടക്കുന്ന , എന്നെ കണ്ടിട്ടുള്ള അവനു ആശുപത്രിയിൽ കിടക്കുന്ന എന്റെ രൂപം കോലമായി ത്തോന്നി .
എന്നെ, എന്റെ വീട്ടുകാരും ,കൂട്ടുകാരും, ഫേസ് ബുക്കിലുള്ളവരും എങ്ങിനെ കണ്ടാലും, ആക്ഷേപം ഒന്നും തോന്നിയിട്ടില്ല.അത് കൊണ്ടാണല്ലോ ,അത്ര കാണാൻ കൊള്ളാഞ്ഞിട്ടും, ആ ഫോട്ടോ ഇട്ടതും .
ചില പുരുഷന്മാർ എന്തും വൃത്തികേടായെ കാണൂ എന്നതാണ് ആ കമന്റ് എന്നെ പഠിപ്പിച്ച പാഠം .
നല്ലതും തീയതും അവർക്ക് വൃത്തികേടാണ് .അവനെ ഞാൻ ബ്ളോക് ചെയ്തു. എങ്കിലും ഇതിലെ ബാങ്കുദ്യോഗസ്ഥ പറയുന്നത് പോലെ എന്റെ കലിപ്പ് തീർന്നിട്ടില്ല ഇന്ന് വരെ
പെണ്ണുങ്ങൾ ഏറ്റവും വെറുക്കുന്നത് പുരുഷന്മാരുടെ മീശയെയോ താടിയെയോ കാലിനേയോ കയ്യിനെയോ ഒന്നുമല്ല
അവന്റെ ഉന്തി നിൽക്കുന്ന കുടവയറിനെയാണ്
ഇപ്പോൾ പ്രസവിക്കും എന്ന മട്ടിലാണല്ലോ..എന്ന് ,നല്ല കടുപ്പം വയറു കാണുമ്പോൾ ചിന്തിക്കാത്ത പെണ്ണുങ്ങൾ ഉണ്ടാവില്ല
ഭംഗിയുള്ള ആണുങ്ങളെ കാണുമ്പോൾ..സുന്ദരനാണ് എന്നും മനസ്സിൽ തോന്നാറുണ്ട് ..ആണുങ്ങളും അങ്ങിനെ ഒക്കെ തന്നെ

അഭിനന്ദനങ്ങൾ മൈന


2019 മേയ് 7, ചൊവ്വാഴ്ച

രാഹുൽ ഗാന്ധി ഭാരതീയ പൗരൻ ആണോ

രാഹുൽ ഗാന്ധി  ഭാരതീയ പൗരൻ ആണോ എന്ന് ഇപ്പോൾ നമ്മുടെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സംശയം .അതിനവർക്ക് അവകാശമുണ്ട് .പക്ഷെ ഒന്നേ സംശയമുള്ളൂ .അദ്ദേഹം ഭാരതത്തിലെ ഉപരി സഭയിലെ ,എം പി ആയി തിരഞ്ഞെടുക്കപ്പെട്ടു .2004 ,2009 ,2014 ,ഈ മൂന്നു വർഷങ്ങളിലും രാഹുൽ ഗാന്ധി ലോക സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും എം പി ആയി പ്രവർത്തിക്കുകയും ചെയ്തു .അപ്പോഴൊന്നും ഈ അന്വേഷണ ഏജൻസികൾക്ക് അദ്ദേഹത്തിന്റെ പൗരത്വത്തെ കുറിച്ച യാതൊരു സംശയവും ഉണ്ടായിരുന്നില്ല.2013 വർഷത്തിൽ അദ്ദേഹം കോൺഗ്രസ് വൈസ് പ്രസിഡന്റ് ആയി .കോൺഗ്രസിന്റെ ജെനെറൽ സെക്രെട്ടറി ആയും അദ്ദേഹം പ്രവർത്തിച്ചു .2017 വർഷത്തിൽ കോൺഗ്രസ് പ്രസിഡന്റ് ആയി .ആ സമയത്തൊന്നും ഈ ഏജൻസികൾക്ക് അദ്ദേഹത്തിന്റെ പൗരത്വത്തെ കുറിച്ച് യാതൊരു സംശയവുമില്ല .എന്നാൽ അദ്ദേഹം ഈ തിരഞ്ഞെടുപ്പിൽ ജയിച്ചു പ്രധാന മന്ത്രി ആയാലോ എന്നൊരു സംശയം  ച്ചപ്പോൾ പണ്ട് സോണിയ ഗാന്ധിക്കെതിരെ ചെയ്തത് പോലെയുള്ള ഒരു പ്രചാരണം രാഹുൽ ഗാന്ധിക്കെതിരെയും ഇവർ ആവർത്തിക്കാൻ ശ്രമിക്കുകയാണ് 

2019 ഏപ്രിൽ 17, ബുധനാഴ്‌ച

ഒരു പോക്സോ

ഒരു പോക്സോ ദൂരം
''ആന്റീ ..ആന്റീ ;
എന്നുറക്കെ ആരോ കരയുന്നതു കേട്ട് യമുന ഓടി മുറ്റത്തിറങ്ങി
അടുത്ത വീട്ടിലെ ശ്രീ ലക്ഷ്മിയാണ് ..അവൾ കരഞ്ഞു കൊണ്ട് ഓടി വരികയാണ്
ഒരു തോർത്തു മുണ്ടെ ഉടുത്തിട്ടുള്ളൂ
അവൾ ഓടി വന്നു യമുനയെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരയുകയാണ്.നിർത്താതെ ..
യമുന അവളെ ചേർത്തു പിടിച്ചു.ലക്ഷ്മിയും യമുനയുടെ മകൻ ബിമലും ഒരേ ക്ലാസിൽ ആണ് ..വൈകീട്ട് രണ്ടു പേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു ട്യൂഷന് പോകേണ്ടതാണ്.ലക്ഷ്മി ഇന്ന് പോയിട്ടില്ല എന്ന് ഇപ്പോഴാണ് അവൾ അറി ഞ്ഞത്.കുഞ്ഞിന്റെ ശരീരമാകെ ,തലയിലും വെള്ളമുണ്ട് .വെള്ളം തലയിലൂടെ ,മുഖത്തുംനെഞ്ചിലും ഒഴുകി വീഴുന്നുണ്ട്
അവളെന്തോ കണ്ടു പേടിച്ചിട്ടുണ്ട് എന്ന് യമുനയ്ക്ക് തോന്നി.അവൾ കുഞ്ഞിനെ ചേർത്തു പിടിച്ചു .
''കരയേണ്ട ,മോള് കരയേണ്ട ,,ആന്റിയില്ലേ ഇവിടെ..ഇനി പേടിക്കേണ്ട.വാ തല തുടച്ചു തരാം''
കുഞ്ഞു വല്ലാതെ വിറയ്ക്കുന്നുണ്ട് .കുളി കഴിഞ്ഞു തുവർത്താ;ഞ്ഞത് കൊണ്ടാവും
അവൾ ലക്ഷ്മിയെ ബാത് റൂമിലേക്ക് കൊണ്ട് പോയി.
തല നന്നായി തുവർത്തി .പിന്നെ ശരീരത്തിലെ വെള്ളം തുടയ്ക്കാൻ തുടങ്ങി.അരക്കെട്ടിന്റെ ഭാഗമായപ്പോൾ കുഞ്ഞു വല്ലാതെ അസ്വസ്ഥയാകാൻ തുടങ്ങി.മറ്റൊരാൾ രഹസ്യ ഭാഗങ്ങൾ കാണുന്നത് കൊണ്ടുള്ള ലജ്ജയാവും എന്നു യമുനയ്ക്ക് തോന്നി
അവൾ തോർത്ത് അവളുടെ കയ്യിൽ കൊടുത്തു
എന്നിട്ട് വാത്സല്യത്തോടെ പറഞ്ഞു
''മോള് തന്നെ തുടച്ചോളൂ''
കുഞ്ഞു ഭയന്ന കണ്ണുകൾ ഉയർത്തി പറഞ്ഞു
''അവിടെ വേദനയാണ്''
യമുന ഭയന്ന് പോയി
''എന്താ വേദന എന്തെങ്കിലും കൊണ്ട് മുറിഞ്ഞൊ..കാണട്ടെ''
കുഞ്ഞു എന്നിട്ടും മുണ്ട് അഴിച്ചില്ല.അവളതു മുറുക്കെ പിടിച്ചു.അഴിക്കല്ലേ എന്ന് ആ കണ്ണുകൾ ദയനീയമായി യാചിക്കുന്നത് യമുന കണ്ടു.
നോക്കിയപ്പോൾ നിലത്തേക്ക് രക്ത തുള്ളികൾ ഇറ്റു വീഴുന്നുണ്ട് .യമുന ഭയന്ന് പോയി .കുഞ്ഞു വേണ്ട എന്ന് പറഞ്ഞാലും നോക്കണം. അവൾ ലക്ഷ്മിയുടെ മുണ്ടു ബലമായി പിടിച്ചു മാറ്റി .
തുടയ്ക്കിടയിൽ നിന്നാണ് രക്തം വരുന്നത് ..മെൻസസ് ആവും എന്ന് മനസിലായി ..ആദ്യത്തെ ആർത്തവം കുട്ടികളെ വല്ലാതെ ഭയപ്പെടുത്തും ..
പത്തു വയസ്സായല്ലോ .
മോള് പേടിക്കേണ്ട.ഇത് എല്ലാ സ്ത്രീകൾക്കും വരുന്നതാണ്.എല്ലാ മാസവും ഇനിയും വരും..
'കരയേണ്ട ..'
അവൾ പിന്നെയും വിറയ്ക്കുകയാണ്
'എനിക്ക് നോവുന്നു ആന്റി
ഭയങ്കരമായിട്ട് നോവുന്നു'
ആർദ്രമായ മനസോടെ യമുന ചോദിച്ചു
എവിടെയാ മോൾക്ക് വേദനിക്കുന്നത്
അവളുടെ കുഞ്ഞു വിരലുകൾ തുടയ്ക്ക് ഇടയിലേക്ക് പതുക്കെ വിറച്ചു വിറച്ചു ചെന്ന്.
യമുന കുനീഞ്ഞിരുന്നു പതുക്കെ അവളുടെ കാലുകൾ അകറ്റി നോക്കി
ഒരു വലിയ മുറിവ്.
അതിൽ നിന്നും ചോര ഇറ്റിറ്റു വീഴുകയാണ്
യമുന അന്ധാളിച്ചു പോയി.എങ്ങിനെയാണ് കുഞ്ഞിനെ ഇവിടെ എത്ര വലിയ മുറിവ് ഉണ്ടായത് .സ്റ്റിച്ചു ഇടേണ്ടി വരും .അത്ര വലിയ മുറിവ്
അവൾ ഒന്ന് പകച്ചു
''മോളിവിടെ ഇരിക്ക്..ആന്റി എന്തെങ്കിലും മരുന്ന് എടുത്തു കൊണ്ട് വരാം''
ലക്ഷ്മിയുടെ അച്ഛനും അമ്മയും അധ്യാപകരാണ്.അച്ഛൻ ഹെഡ് മാസ്റ്ററും 'അമ്മ ഹൈ സ്‌കൂൾ ടീച്ചറും .അടുത്തുണ്ടായ സ്ഥലം മാറ്റത്തിൽ ചന്ദ്രമതി ടീച്ചറിന് മലപ്പുറത്തേക്കാണ് മാറ്റം കിട്ടിയത് .ഒരു വിധം രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ വന്നു തുണിയൊക്കെ അലക്കി.അച്ചാറും ഇട്ടു..മീനും ഇറച്ചിയും ഒക്കെ വാങ്ങി കഴുകി വൃത്തിയാക്കി ഉപ്പും മുളകും പുരട്ടി ഫ്രിഡ്ജിൽ വച്ച് .പച്ചക്കറി കഷണങ്ങൾ അരിഞ്ഞു വച്ച് ,ദോശമാവ് അരച്ച് വച്ച, അവർ ഞായർ രാത്രിയിൽ തിരികെ പോകും ..മാഷ്‌ക്കും നല്ല ജോലിയുണ്ട് .സ്‌കൂളിൽ നിന്നെ ത്തുമ്പോൾ വൈകും .ലക്ഷ്മി യമുനയോടൊപ്പം വന്നിരിക്കും ..ബിമലിന്റെ ഒപ്പം ഭക്ഷണം കഴിക്കും ..ഒരുമിച്ചു ട്യൂഷൻ ക്ലാസിൽ പോകും .തിരികെ . വന്നു ഹോം വർക്ക് ഒരുമിച്ചു ചെയ്യും.സാറിനും അതൊരു സമാധാനമാണ് .കുഞ്ഞു സേഫ് ആണല്ലോ
മാഷ് വൈകീട്ട് യമുനയുടെ അടുത്തേക്കാണ് വരുന്നത്.ഒരു ചായയും കുടിച്ചു മതിലിനു ഇടക്കൊരു ചെറു വിക്കറ്റ് ഗേറ്റുണ്ട്.അത് തുറന്നു അച്ഛനും മകളും അവരുടെ വീട്ടിലേക്ക് പോകും .ഇന്ന് ലക്ഷ്മി വന്നില്ല വീട്ടിലേക്ക്.അവളുടെ അച്ഛൻ നേരത്തെ വന്നു.അവളിന്നു ട്യൂഷന് വരുന്നില്ല എന്ന് മോനും പറഞ്ഞു
മരുന്നും പ്ലാസ്റ്ററും എടുക്കാൻ ബാത് റൂമിന്റെ പുറത്തു വന്ന യമുന ഞെട്ടി പ്പോയി .ബാത്റൂമിലെ വാതിക്കൽ വല്ലാത്തൊരു ഭാവത്തോടെ മാഷ് നിൽക്കുന്നു .അവൾ ഭയന്ന് ഒന്ന് പിന്നോക്കം മാറി .എന്തോ കുഴപ്പം ഉണ്ട് .അവൾ അറിയാതെ വീണ്ടും ബാത്റൂമിനകത്തേക്ക് കയറി ..കുഞ്ഞിനെ വീണ്ടും ചേർത്തു പിടിച്ചു എന്തിനാണത് ഹെ ചെയ്തത് എന്ന് യമുനക്കറിയില്ല.സ്ത്രീ സഹജമായ ഒരു പ്രവർത്തി .മാഷ് ഒന്നും മിണ്ടാതെ തിരികെ പോയി.അയാളും ഒരു മുണ്ടാണ് ഉടുത്തിരുന്നത്.ശരീരമാകെ നനഞ്ഞിട്ടുണ്ട്
പെട്ടന്ന് അവൾക്ക് ബോധം വന്നു
പോലീസ് സ്റ്റേഷനിൽ നിന്നും എസ ഐ യും കൂട്ടരും വന്നു പോക്സോ നിയമത്തെ കുറിച്ചു ഒരു ക്ലാസ് എടുത്തിരുന്നു .ചെറിയ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നതും റേപ് ചെയ്യുന്നതും ഒക്കെ നാട്ടിൽ നടക്കുന്നുണ്ട് .രണ്ടാനച്ഛൻ ,രണ്ടാനമ്മ ഒക്കെ യുള്ള വീട്ടിലെ കുട്ടികൾ ,അച്ഛനോ അമ്മയോ മരിച്ച വീട്ടിലെ കുട്ടികൾ ,ഇവരെയൊക്കെ വിളിച്ചു സംസാരിക്കണം ,അവരാണ് ഈത്തരക്കാരുടെ ഇരകൾ ..കുഞ്ഞുങ്ങൾ അസാധാരണമാം വിധം നിശ്ശബ്ദരായാലോ ,ഭയക്കുന്നത് പോലെ കാണപ്പെട്ടാലോ .പതിവ് പോലെയല്ലാതെ പെരുമാറുന്നത് കണ്ടാലോ ,ശരീത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടാലോ ഒക്കെ
അവരെ വിളിച്ചു സംസാരിക്കണം ,എന്നെല്ലാം അവർ പറഞ്ഞിട്ട് പോയി . ഹെഡ് മാസ്റ്റർ പിറ്റേ ദിവസം തന്നെ ഈക്കാര്യങ്ങളെല്ലാം എഴുതി ഒരു സർക്കുലർ ആക്കി..എല്ലാ ക്ലാസിലും വായിപ്പിച്ചു .എല്ലാ ടീച്ചേഴ്സിനെയും കൊണ്ട് ഒപ്പും ഇടുവിച്ചു .അതിൽ കഴിഞ്ഞു കാര്യങ്ങൾ
ആ നിയമത്തിൽ അച്ഛനോ ,അമ്മാവനോ പോലും കുട്ടികളെ സ്പർശിക്കരുത് എന്നെഴുതിയിട്ടുണ്ട് .
എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ യമുനക്ക് സംശയമായി .അവളെ മാഷ് ഉപദ്രവിച്ചു കാണുമോ .കല്യാണം കഴിഞ്ഞു പന്ത്രണ്ടു വര്ഷം കഴിഞ്ഞ ഉണ്ടായ കുട്ടിയാണ് ലക്ഷ്മി .നിലത്തും തലയിലും വയ്ക്കാതെ ആണവർ കുഞ്ഞിനെ വളർത്തുന്നത്.അയാൾ കുട്ടിയെ ഉപദ്രവിച്ചു കാണുമോ .എന്തായാലും മാഷ് പോയിക്കഴിഞ്ഞ ഉടനെ അവൾ വാതിൽ ലോക് ചെയ്തു .
മുറിവ്, ഡ്രെസ് ചെയ്യാൻ പോലും മിനക്കെടാതേ അവൾ ,ഭർത്താവിനെ വിളിച്ചു .യമുനയുടെ ഭർത്താവൊരു തഹസീൽദാരാണ് .ജോലിക്കൂടുതൽ കൊണ്ട് ശ്വാസം മുട്ടി മരിക്കാറായ മനുഷ്യൻ ..വൈകി വീട്ടിൽ എത്തും ..രാവിലെ പോകും..രാത്രിയിൽ പുഴയിൽ നിന്നും ആരെങ്കിലും മണ്ണ് വാരിയാൽ തഹസീൽദാർ എത്തണം .പുഴയിൽ ശവം പൊന്തിയാൽ അങ്ങേരു ചെല്ലണം .പ്രളയത്തിന്റെ കാശ് കൊടുക്കാനുള്ളവരുടെ പരാതി വേറെയുംസാധാരണ യമുന വിളിച്ചാൽ രാജൻ ഫോണെടുക്കാറില്ല ..
''ഊണിനു വരുമോ '' ,
എന്നെ അവൾ ചോദിക്കാറുള്ളൂ .അതും ഒരു എട്ടു മണിയാകുമ്പോൾ
''ഇല്ല നീ കഴിച്ചോ ..കതക് പൂട്ടി താക്കോലെടുത്ത മാറ്റിയേക്കണം കേട്ടോ'''
ഇതാണ് സ്ഥിരം സംഭാഷണം
ഇടക്കവൾ വിളിച്ചപ്പോൾ അത് കൊണ്ട് തന്നെ അയാളൊന്നു ഭയന്നു .അവൾക്കോ കുഞ്ഞിനോ സുഖമില്ലെങ്കിൽ മാത്രമേ യമുന രാജനെ വിളിക്കാറുള്ളൂ
രാജൻ ഫോണെടുത്തപ്പോൾ യമുന കാര്യമെല്ലാം പറഞ്ഞു .എല്ലാം സംശയം ആണ് എന്നവൾ വീണ്ടും വീണ്ടും പറഞ്ഞു
രാജനും സംശയമായിരുന്നു ..എങ്കിലും അയാൾ തന്റെ പരിചയക്കാരനായ ഒരു എസ് ഐ യെ വിളിച്ചു .അയാൾ പറഞ്ഞത്
"അവൾ റേപ് ആവും.രക്തം പോകുന്നുണ്ട് എങ്കിൽ ഉടനെ ആംബുലസ് വിളിച്ചു കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കണം'
.രാജൻ ഉടനെ തന്നെ ആംബുലസ് വിളിച്ചു അഡ്രസ് കൊടുത്തു .ജോലിയെല്ലാം വിട്ട് ആവുന്നത്ര വേഗത്തിൽ ബൈക്ക് ഓടിച്ചു വീട്ടിൽ എത്തി .ഒപ്പം തന്നെ ആംബുലൻസും വന്നു .ബിമലിന്റെ ഒരു ഷർട്ടും പാന്റും ആണ് യമുന ലക്ഷ്മിയെ ഇടിച്ചിരുന്നത് ..അവൾ ഡ്രസ്സ് ചെയ്തിട്ടും അകത്ത് നിന്ന് രക്തം പിന്നെയും വന്നു കൊണ്ടിരുന്നു , ഒരു സാനിറ്ററി പാഡ് വച്ചാണ് രക്തം ഡ്രെസ്സിൽ വീഴാതെ നോക്കിയത് ..കുഞ്ഞു അപ്പോഴേക്കും തീരെ അവശ ആയിക്കഴിഞ്ഞിരുന്നു .നഗരത്തിലെ ഒരു പ്രസിദ്ധ ആശുപത്രിയിലേക്കാണ് അവർ ലക്ഷ്മിയെ കൊണ്ട് പോയത് .
എല്ലാ പരിശോധനയും കഴിഞ്ഞു ,ഒരു ലേഡി ഡോക്ടർ വന്നു, യമുനയോടും രാജനോട് പറഞ്ഞത് വല്ലാത്ത ഒരു വാർത്തയാണ് .കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ട് ..ആന്തരിക അവയവങ്ങൾ വളർച്ച എത്താത്തത്‌ കൊണ്ട് വലിയ ഒരു മുറിവ് ,യോനിയിൽ ഉണ്ടായിട്ടുണ്ട് ..മൂത്ര നാളിക്കും പരിക്കുണ്ട് .ഒരു സർജറി ഉടനെ നടത്തിയില്ലെങ്കിൽ രക്തം പോകുന്നത് തടയാൻ കഴിയില്ല
രൂപ കെട്ടി വച്ച് അവർ സർജറിക്ക് സമ്മത പത്രം ഒപ്പിട്ടു കൊടുത്ത് .അച്ഛൻ എന്ന് പറഞ്ഞാണ് രാജൻ ഒപ്പിട്ടത്
പോലീസ് വന്നു മൊഴിയെടുത്തു പോയി.മാഷേ വീട്ടിൽ നിന്നും തന്നെ അറസ്റ് ചെയ്തു
കേരളത്തെ ആകെ ഇളക്കി മറിച്ച ഒരു മാധ്യമ വിചാരണ ആയിരുന്നു പിന്നീട് നടന്നത് .കുട്ടിയെ യമുനയോട് വളർത്താനാണ് കോടതി ആവശ്യപ്പെട്ടത് .യമുനയും വീട്ടുകാരും അത് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.ഏതാണ്ട് ഒരു കൊല്ലം എടുത്തു ലക്ഷ്മിയുടെ സ്ഥിതി പഴയതു പോലാകാൻ.മൂന്നു സർജറികൾ ആണ് അവളുടെ ആന്തരിക അവയവങ്ങളിൽ വേണ്ടി വന്നത്.അവളുടെ ഒരു വാരിയെല്ല് പൊട്ടിയിരുന്നു ..മൂത്ര സഞ്ചിയും കീറി പോയിരുന്നു .എല്ലാ സർജറികളും ഒരുമിച്ചു ചെയ്യാൻ പറ്റുമായിരുന്നില്ല .എങ്കിലും ഒരു കൊല്ലമായപ്പോഴേക്കും എല്ലാം ശരിയായി.അവൾ വീണ്ടും സ്‌കൂളിൽ പോയി തുടങ്ങി.മാഷും കുടുമ്പവും,നാട്ടിലെ വീട് വാടകക്ക് കൊടുത്ത ടീച്ചറിന്റെ ജോലി സ്ഥലത്ത് വീട് വാടകക്ക് എടുത്ത് താമസം തുടങ്ങി
ലക്ഷ്മിയുടെ 'അമ്മ എത്ര ശ്രമിച്ചിട്ടും മാഷിന് ജാമ്യം കിട്ടിയില്ല.ജയിലിൽ കിടന്നു കൊണ്ട് തന്നെ മാഷിന് വിചാരണ നേരിടേണ്ടി വന്നു
ഒരു കൊല്ലം കഴിഞ്ഞു വിചാരണ തുടങ്ങാൻ
അതിനിടെ ഒരു ദിവസം ലക്ഷ്മിയുടെ 'അമ്മ യമുനയെ കാണാൻ വന്നു
മോൾക്കായി സ്വീറ്റ്സും , ഡ്രെസ്സുകളും എല്ലാം പതിവ് പോലെ കൊണ്ട് വന്നിരുന്നു
ലക്ഷ്മിക്കും മമ്മയോട് ഭയം ഒന്നും ഉണ്ടായിരുന്നില്ല.
പല കാര്യങ്ങളും സംസാരിക്കുന്നതിനിടയിൽ ടീച്ചർ യമുനയോട് പറഞ്ഞു
''മോളോട് കോടതിയിൽ അച്ഛനെതിരെ ഒന്നും പറയരുത് എന്ന് പറയണം.ശിക്ഷിച്ചാൽ പിന്നെ പെൻഷനും മറ്റു ബെനഫിറ്റ്‌സ് ഒന്നും
കിട്ടില്ലല്ലോ.അതാണ്/..യമുന പറഞ്ഞാൽ അവൾ കേൾക്കും ''
കുറച്ചു നേരം യമുന ഒന്നും പറഞ്ഞില്ല.പറഞ്ഞിട്ട് കാര്യമില്ല.
മറുപടിയും അവർ അർഹിക്കുന്നില്ല
തന്റെ കുഞ്ഞല്ല ലക്ഷ്മി .എന്നിട്ടും ടീച്ചർ ഭർത്താവിനെ ശിക്ഷിക്കരുത് എന്ന് പറയാൻ തന്റെ അടുക്കൽ വന്നത് യമുനയെ വല്ലാതെ സങ്കടപ്പെടുത്തി.ആ കുഞ്ഞു അനുഭവിച്ച വേദന ,ക്രൂരത,ഭയം..ഇതൊന്നും അമ്മയ്ക്ക് കാര്യമില്ല..ഭർത്താവിന്റെ പെൻഷനാണ് അവർക്ക് വലുത് .
ദേഷ്യവും സങ്കടവും കൊണ്ട് യമുനക്ക് മിണ്ടാനാകാതെ ആയി .വാക്കുകൾ തൊണ്ടയിൽ തിക്കി മുട്ടുകയാണ്
അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു .അവ നിശബ്ദം ഒഴുകി താഴെ .കവിൾ കഴിഞ്ഞു താടിയിൽ തങ്ങി അത് താഴെ ഡൈനിങ്ങ് ടേബിളിൽ വീണു ചിതറുകയാണ്..വെറും കണ്ണുനീർ ത്തുള്ളികൾ.യമുനയ്ക്ക് മുഖമുയർത്തി നോക്കാൻ വയ്യ,
അവൾ എഴുനേറ്റു
വാതിൽക്കലേക്ക് കൈ ചൂണ്ടി ,
പുറത്തു പോകൂ എന്ന് പറയാൻ അവളുടെ നാവിനു പൊങ്ങാൻ ആവുമായിരുന്നില്ല
ടീച്ചർ നിശബ്ദം തല കുനിച്ചു ഇറങ്ങിപ്പോയി
ഇരകളും വേട്ടക്കാരും തമ്മിലുള്ള ആ പോക്സോ ദൂരം
എത്രയാണ്
എത്ര അടുത്താണ്.
എത്ര അകലെയാണ്
വേട്ടക്കാരൻ തല പൊക്കി വീണ്ടും 
വീണ്ടും പുറത്തു വരികയാണ്
Sasikala Gopeekrishna
Like
Comment
Comments
A friend is typing a comment...