2011 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഓണം

ഓണം
അത് ഒരു ആഘോഷം മാത്രമല്ല..
വര്‍ണങ്ങളുടെ ഒരു മേളനം കൂടി ആണ്
ചാര നിരത്തില്‍ ഉള്ള പൂച്ച പൂവ്
തൂവെള്ള തുമ്പ പൂവ്
ചുവന്ന ചെത്തി പൂവ്
കുള കുല ആയി അശോക ചെത്തി..
മഞ്ഞയും ചുവപ്പും ഒരു കുലയില്‍ തന്നെ സമ്മേളിക്കും
കൊങ്ങിണി പൂക്കള്‍ 
നല്ല മഞ്ഞ കോളാമ്പി പൂക്കള്‍
എല്ലാം തലേന്നേ പറിച്ചു വയ്ക്കും..
പൂക്കൂട  ഉണ്ടാക്കുന്നവര്‍ ഓണത്തിന് മുമ്പെ തന്നെ
കുഞ്ഞു 
പൂക്കൂട കള്‍ കൊണ്ടു തരും..

നാലു തരം പൂവുകള്‍ അതില്‍ ഇടാം
രാവിലെ പ്രാതല്‍ എന്ന് പറഞ്ഞു എന്തെങ്കിലും വാരി കഴിച്ചു അങ്ങ് ഇറങ്ങുകയാണ്
പൂക്കൂട   എവിടെയും നുഴഞ്ഞു കയറാന്‍ ഉള്ള ഒരു ലൈസന്‍സ് ആണല്ലോ
കപ്പ പാടത്തു ധാരാളം പൂച്ച പൂക്കള്‍ ഉണ്ടാവും
കപ്പയുടെ ചുവട്ടില്‍ മണ്ണ് മാന്തി
കിഴങ്ങ് ഇളക്കി എടുത്തു.തോട്ടില്‍ കഴുകി
അതാണ്‌ ശാപ്പാട്
പിന്നെ കീര്‍ി പഴം ഞാറ പഴം,
കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം സമൃദ്ധി ആയി ഉണ്ടാവുന്ന മുള്ളിന്‍ പഴം
പടക്കം പൊട്ടിക്കാന്‍ പടക്ക ചെടി
കുല കുല ആയി പൂക്കള്‍    ഉണ്ടാവുന്ന ആ ചെടി കുറ്റി കാട്ടിലും പാറ പുറത്തു ഒക്കെ ആണ് കാണുക
അതിന്റെ മൊട്ടു പറിച്ചു പടക്കം പൊട്ടിച്ചും
ഗ്രാമം മുഴുവന്‍ അലഞ്ഞു നടക്കും
അതിനിടയില്‍ കാണുന്ന പൂക്കളെല്ലാം കൂടയില്‍ ആവും
പിന്നെ മടക്ക യാത്ര ആണ്
ചെറു തോടുകളില്‍ പിടയുന്ന പരല്‍ മീനുകള്‍
അമ്മയുടെ കച്ചമുണ്ടില്‍ അവയെ കോരിയെടുക്കാന്‍ ഉള്ള ശ്രേമം ആണ്
ആയുസ് അറ്റവര്‍ അപ്പോള്‍ തന്നെ ഞങ്ങളുടെ വലയില്‍ വീഴും
അതിനെ ചെറു വിരലുകളാല്‍ പരിശോധിച്ച് ..
മറിച്ചും തിരിച്ചും നോക്കിപിന്നെ വീണ്ടും വെള്ളം നിറഞ്ഞ പാടത്തേക്കു എറിഞ്ഞു കളഞ്ഞു
ഗ്രാമത്തിലെ ഒരു കൊച്ചു വെള്ള ചാട്ടം ഉണ്ട് ..
അവിടെ അതിന്റെ സൌന്ദര്യം അല്ല നോക്കുന്നെ
കൊച്ചു കുഴികളില്‍ ഏതെങ്കിലും പാവം മീന്‍ വീണു കിടപുണ്ടാവും..
അതിനെ എടുത്തു കരക്കിട്ട് 
ചിലപ്പോള്‍ വയറു വീര്‍ത്തിടുന്ടെങ്കില്‍ 
 അത് കീറി നോക്കി മുട്ടയുണ്ടോ എന്ന് പരിശോധിച്ചും   


അങ്ങിനെ ചിരിച്ചും കളിച്ചും 
ഒരു തിരക്കും ഇല്ലാതെ

മഴയെങ്കില്‍ അതങ്ങ് നനഞ്ഞും   

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം അടിച്ച് തെറിപ്പിച്ചു
ആകെ നനഞു കുളിച്ചു
ഉച്ചക്ക് ഊണ് കഴിക്കാന്‍ വരാതെ..
വൈകീട്ട് ചായക്ക്‌ എത്താതെ
ഒരു പതിനാലു കാരി വീട്ടില്‍ തിരിച്ചെത്തുകയാണ്


പിന്നെ വിചാരണ ആണ് 

വൈകീട്ട് മേല്‍ കഴുകി നാമം ചൊല്ലണം ..
അത് നിര്‍ബന്ധമാണ്‌  
പക്ഷെ
 മുറ്റത്ത് നിന്നും അകത്തേക്ക്ഇതു വരെ കയറാന്‍  ഒത്തിട്ടില്ല ..
അങ്ങിനെ പമ്മി നില്‍ക്കുകയാണ് 
അമ്മ
 അപ്പോഴാണ്‌ അടുകളയില്‍നിന്നും പുറത്തു വന്നത്
എന്നെ ആകെ ഒന്നു നോക്കി
മുടി
 കെട്ടി വൈക്കൂ പെണ്ണെ

ഭദ്രകാളി...
അമ്മ
 ഒന്ന് മുരണ്ടു

ദൈവമേ..പോക്ക് തന്നെ.. 

മുതിര്‍ന്നവരുടെ ഒരു ഭീകര ലോകത്തില്‍എന്റെ ഏക അത്താണി അമ്മയാണ്.. ഏറ്റവും വലിയ ശത്രു നേരെ മൂത്തചേച്ചിയും.. ..

കുശുംബിന്റെ പര്യായം
 മുടി കെട്ടുന്നത്പണ്ടേ എനിക്ക് അത്ര ഇഷ്ട്ടമല്ല..
എന്നല്ല..
അത് ആവശ്യമാണ്‌ എന്ന് ഒരു തോന്നലും ഇല്ല 
എന്നാല്‍ മറ്റുള്ളവര്‍ക്ക് മുടി അഴിച്ചിട്ടു എന്നെകണ്ടു കൂടാ.
മുടി കെട്ടി വൈകൂ,മുടി കെട്ടി വൈകൂ..
എന്ന് എല്ലാവരും എന്നെ കാണുമ്പോള്‍ പറയും..
മുടി കെട്ടില്‍ താനേ ചെന്നു..
രാവിലെ കെട്ടിയ റിബ്ബണ്‍ എപ്പോഴോഅഴിച്ചിരുന്നു..
പിന്നെ അതെവിടെയോ പോയി എന്ന്തോന്നുന്നു
ചൂടു കൂടിയപ്പോള്‍ ഒരു വാഴ വള്ളി കൊണ്ടുകെട്ടിയതാണ്‌. എന്നാല്‍ അത് താഴേക്ക് ഊര്‍ന്നുപോന്നിരിക്കുന്നു.
വാഴ വള്ളി വലിചിട്ടതുംമുടി ഊര്‍ന്നു വിടര്‍ന്നു . എന്തോ താഴെ വീണു.
നീണ്ട ഇറയത്തു കൂട്ട ചിരി മുടിയില്‍ നിന്നും ഒരു പരല്‍ മീന്‍ താഴേക്ക്‌ചാടുന്നു.
അത് നിലത്തു കിടന്നു ഒന്നു പിടഞ്ഞു
"ഇവള്‍ മുല്ല പൂവിനു പകരം ഇപ്പോള്‍ പരല്‍ മീന്‍ ചൂടാന്‍ തുടങ്ങി അല്ലെ" അത് കുഞ്ഞേട്ടന്റെ കളിയാക്കള്‍ 
ആ ദുഷ്ട്ടന്‍ ജോണ്‍ അവന്റെ പണിയാണ്.. വെള്ള ചാട്ടത്തില്‍ കളിച്ചുനടന്നപ്പോള്‍ 
അവന്‍ എപ്പോള്‍ അത് തലയില്‍ ഇട്ടു ആവോ 
അമ്മയുടെ ദേഷ്യം തെര്‍മോ  മീറ്റരില്‍ എന്ന പോലെ കൂടുകയാണ്. 
"ഇനി ആ മുടി ഒന്നു മണത്തു നോക്കെടി ഉളുമ്പ് നാറ്റം ആവും
എന്റെ കൂടെകിടെകേണ്ട ഇന്നു."
അമ്മ.
ആദ്യത്തെ ശിക്ഷ 
"എടാ ഇവള്‍ എവിടെ ആയിരുന്നു ഇതുവരെ എന്ന് ചോദി കെട"
അതെന്താ അമ്മ ചോദിച്ചാല്‍ പറയില്ല..
ഏട്ടനെ കൊണ്ട് ചോദിപ്പിക്കണോ? 
പാപ്പ ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് 
അത് ഇപ്പോള്‍..അന്ന് അങ്ങിനെയല്ല തോന്നുക 
"അത് ശെരി അപ്പോള്‍ നേതാവ് വന്നോ?".
എവിടെ ആയിരുന്നു ഇത് വരെ "?
കുറെ കൊച്ചു പിള്ളേര്‍..
അവരിലെ മൂത്ത ആള്‍ ..
അതുകൊണ്ട് എന്നെ വിളിക്കുന്ന പേരാണ്നേതാവ് ..
പൂ പറിക്കാന്‍ പോയി" 
"എപ്പോള്‍?" 
"9 മണിക്ക്" 
"ഇപ്പോള്‍ എത്ര മണി അയി"?
ആറു മണി " 
" രാവിലെ എന്താ കഴിച്ചേ"?
"പൂട്ടും പയറും"

പിന്നെ? 
""കപ്പ" 
"എവിടുന്നു" ???????
മറുപടി എന്ത് പറഞ്ഞാലും കുഴപ്പമാണ്.
മനിക്കതുകാരുടെ കപ്പ പാടത്തു നിന്ന്മോഷ്ടിച്ച് എന്നാല്‍ കുഴപ്പം തന്നെ 
അവര്‍ പുതു പണക്കാര്‍..
നമ്മളോഅമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍കിരിയാത്ത്
സ്ഥാനി തറവാട്ടുകാര്‍ 
"ആരെയും ഒന്നിയം ആശ്രയികരുത്""
അന്യന്റെ വഹ കക്കരുത്" . 
അങ്ങോട്ട്‌ കൊടുക്കുക അല്ലാതെ ആരില്‍നിന്നും ഒന്നും ഇങ്ങോട്ട് വാങ്ങരുത്.." 
"നുണ പറയരുത് "
ഇതെല്ലം വീടിലെ പത്തു കല്പനകള്‍ ആണ്
ഒപ്പയോടു നുണ പറയില്ല
നേര് പറഞ്ഞാല്‍ ശിക്ഷ ഇല്ല എന്നാണുവീടിലെ നീതി
പാപ്പയോട്‌ ആരും നുണ പറയാറും ഇല്ല
അത്ര സാത്വികന്‍ ആണ് 
"ആരുടെ കപ്പ തോട്ടത്തില്‍ കയറി"? 
"പൂച്ച പൂ പറിക്കാന്‍"ഒന്ന് മാറ്റി പിടിച്ചു നോക്കി ..രേക്ഷയില്ല 
"ആരുടെ" 
"മനിക്കത് കാരുടെ " 
അവരുടെ കപ്പ പറിച്ചോ നീ 
ഇല്ല ..മാന്തിയതെയുള്ളൂ ..
എന്ന് വച്ചാല്‍ കപ്പ അങ്ങിനെ തന്നെ നില്‍ക്കും.ചുവട്ടിലെ കിഴങ്ങ് മുഴുവന്‍ ഞങള്‍ ഇസ്ക്കും 
അയാളില്ലയിരുന്നോടി അവിടെ ..ആ പട്ടാളക്കാരന്‍  
"അയാള്‍ ഒരു പട്ടാളക്കാരന്‍ ..കയ്യില്‍തോക്കും ആയാണ് നടക്കുന്നെ
 അറിയില്ലെടി നിനക്ക് പോത്തെ "
"എടീ നമ്മുടെ കപ്പ തോട്ടത്തില്‍ കയറി ആതോക്കുകാരന്‍ കപ്പ പിഴുതാല്‍ നിനക്ക് ഇഷ്ട്ടമാവുമോ ?
"ഇല്ല
നമ്മുടെ വാഴ കുല അയാള്‍ വെട്ടിഎടുത്താല്‍ നീ സമ്മതിച്ചു കൊടുകുമോ
ഇല്ല...
എന്‍റെ സ്വന്തം വാഴ ഉണ്ട്തോട്ടത്തില്‍
അതിലെങ്ങാന്‍ തൊട്ടാല്‍ ആതോക്ക് കാരന്‍ വിവരം അറിയും
അയാളെന്താ പൊന്നാണോ വിളയിക്കുന്നെ 
ആരെങ്കിലും കപ്പ തോട്ടത്തി കയറിയാല്‍അയാള്‍ എന്ത് ചീത്തയാണ്‌ പറയുന്നേ
വടി കൊണ്ടു തല്ലാന്‍ വരും..
ഓടിക്കും
അതെല്ലാമാണ്‌ അയാളുടെ തോട്ടത്തില്‍കയറാന്‍ ഇത്ര ഹരം
"കൊച്ചിമ്പ കുട്ടി "
സ്നേഹത്തോടെ പപ്പാ വിളിക്കുന്നു 
"നമുക്ക് വേദനിക്കുന്ന പോലെതന്നെയാണ് അവര്‍ക്കും" 
"വിശന്നാല്‍ ഇവിടെ വന്നു ഊണ്കഴികണം " 
"അല്ലാതെ കപ്പ കക്കരുത്.." 
"ഉവ്വ "
അത്രയുമേ മറുപടി പറഞ്ഞുള്ളൂ
കക്കില്ല ഇനി കക്കില്ല
മനസ്സില്‍ ഉറപ്പികുകയും ചെയ്തു
"നമ്മുടെ വാഴ കുല അയാള്‍ വെട്ടിയാല്‍എന്താവും സ്ഥിതി"? 
"അത് പോലാവും"
"ചെയ്തത് തെറ്റ് തന്നെ അല്ലെ"? 
"അതെ"
തെറ്റ് തന്നെ... തെറ്റ് തന്നെ
നൂറു പ്രാവശ്യം തന്നോടു തന്നെആവര്‍ത്തിച്ചു
"ഇനി ഇങ്ങനെ ഒക്കെ ചെയ്യുമോ"? 
"ഇല്ല പാപ്പേ ..ഉറപ്പു "
ആ കാര്‍ത്തി ചേച്ചി തേങ്ങ പൊതിക്കാന്‍ആളെ വേണം എന്ന് പറഞ്ഞു ഇവിടെവന്നിരുന്നു
കാര്‍ത്തി ചേച്ചി തോക്ക് ചേട്ടന്റെ ഭാര്യ ആണ് 
നീ നാളെ പോയി നിന്റെകിന്കരന്മാരുമായി ഒരു നൂറു തേങ്ങപൊതിച്ച്‌ കൊടുക്കണം 
അയാള്ക്ക് നടുവ് പാടില്ല ..
അതോണ്ടാ
ഉവ്വ
വിനയത്തോടെ തലയാട്ടി 
പകരത്തിനു പകരം 

അവരുടെ കപ്പ മോഷ്ട്ടിച്ചു എങ്കില്‍ പകരം അവര്‍ക്ക് തേങ്ങ പൊതിച്ച്‌ കൊടുക്കണം ..
ബൈബിളിലെ സോളോമോന്‍ രാജാവ് മാറി നില്ക്കും 
പാപ്പയുടെ നീതി ബോധത്തില്‍ 

ജോണ്‍കഴുവേറി
എടാ ആ തേങ്ങ നീ പൊതിക്കും
ഇല്ലെങ്കില്‍ എന്റെ പേരു ഇന്ദു എന്നല്ല....
മനസ്സില്‍ കുറിച്ചു 
"ശെരി എന്നാ പോയി പോയി കുളിക്കൂ..
ഇരുട്ട്  വീണു "
ഇനിയും ഒത്തിരി കടമ്പകള്‍ ഉണ്ട്
എന്നാല്‍ കുളം
അതെന്റെ ഏറ്റവും പ്രീയപ്പെട്ട സ്ഥലമാണ്
അത് നാളെ 

2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

SNEHA BHAVAN,PALLURUTHY

ഓര്‍കുട്ടിലെ സാഹിതി കൂട്ടായ്മ ആയ ഹരിശ്രീയുടെ ആഭിമുഖത്തില്‍
അനാഥരായ കുട്ടികള്‍ക്കായി ഒരു ഓണ സദ്യ നടത്താന്‍ തീരുമാനിച്ചു .
സെപ്റ്റംബര്‍ മാസം 17 നു പള്ളുരുത്തി സ്നേഹ ഭവനിലെ കുട്ടികള്‍ക്കായി നടത്താം എന്നായിരുന്നു തീരുമാനം,
അതനുസരിച്ച് ഞങ്ങള്‍ മൂന്നു പേര്‍ സ്നേഹഭവനില്‍ ചെന്നു,കണ്ടു സംസാരിച്ചു
അതിന്റെ കഥയാണ്‌ താഴെ


എറണാകുളം ഭാഗത്ത്‌ നിന്ന് ചെന്നാല്‍ ഇട കൊച്ചിയിലേക്ക് തിരയുമ്പോള്‍
നൂറു മീറെര്‍ പോയാല്‍ പ്രധാന റോഡില്‍ തന്നെയാണ് സ്ഥാപനം
ഇത് ഒരു സ്വയം ഭരണ സ്ഥാപനം ആണ്
കൊച്ചിന്‍ കോര്‍ പോരെഷനും
ഡോണ്‍ ബോസ്കോ പാതിരി സമൂഹവും ചേര്‍ന്നാണ് ഇത് നടത്തുന്നത്
ഡയറക്ടര്‍ സണ്ണി അച്ഛനെ പരിചയപെട്ടു
ഞാനും അറുമുഖവും ജോയും പ്രണെബും ആണ് ഉണ്ടായിരുന്നത്
വഴിയില്‍ അലഞ്ഞു നടക്കുന്ന കുട്ടികള്‍
ബാല വേലക്കായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ട് വരുന്ന കുട്ടികള്‍
അമ്മമാര്‍ വില്‍ക്കുന്ന കുഞ്ഞുങ്ങള്‍
ഇവിടേയ്ക്ക് കുട്ടികളെ കൂടുതലും ലഭിക്കുന്നത് കോടതികളില്‍ നിന്നാണ്
അഞ്ചു സ്ഥാപനങ്ങള്‍ ആണ് ഇവരുടെ കീഴില്‍
അപ്പോള്‍ ജനിച്ച തു മുതല്‍ അഞ്ചു വയസ്സ് വരെയുള കുഞ്ഞുങ്ങള്‍ക്ക്‌ ആയുള്ള ഒരു സ്ഥലം.അത് കന്യാ സ്ത്രീകള്‍ ആണ് നടത്തുന്നത്
പിന്നെ അഞ്ചു വയസുമുതല്‍ പ്ലസ് ടൂ വരെ യുള്ള കുട്ടികള്‍
ഞങ്ങള്‍ ചെന്ന സ്ഥലം അതായിരുന്നു
അവിടെ ഇപ്പോള്‍ 86 കുഞ്ഞുങ്ങള്‍ ഉണ്ട്
അഞ്ചു വയസു മുതല്‍ ഏകദേശം പതിനഞ്ചു വയസ്സ് വരെയുള്ളവര്‍
ധാരാളം അപര്യാപ്തതകള്‍ ഈ സ്ഥാപനത്തില്‍ ഉണ്ട് എന്ന് അച്ഛന്‍ ഞങ്ങളോട് പറഞ്ഞു
പ്രധാനമായും കുട്ടികള്‍ക്ക് ഇത് മറ്റൊരു ജയില്‍ ആണ് എന്ന് തോന്നാതിരിക്കാന്‍ വേണ്ട അത്യാവശ്യ സമഗ്രഹികള്‍

ഈ വര്‍ഷത്തെ യൂണിഫോം, ബുക്ക്‌ ,ഇവക്കു സര്‍ക്കാര്‍ അനുവദിച്ച പൈസ ഇത് വരെ ഈ കുരുന്നുകള്‍ക്ക് ലഭിച്ചിട്ടില്ല.
അത് കൊണ്ട് യൂണിഫോം ഇല്ലാതെയാണ് ഇവര്‍ പോകുന്നത് ഇപ്പോള്‍
വായിക്കാന്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍..മറ്റു പഠന സഹായികള്‍ ഇവയും ഇല്ല
സ്ഥാപനത്തിന് ഒരു ബാന്‍ഡ് സെറ്റ് ഉണ്ട്.എന്നാല്‍ സംഗീത ഉപകരങ്ങള്‍ തീരെ ഇല്ല
ബാത്ത് റൂമുകള്‍ വളരെ മോശം
അവ ഉടനെ നന്നാക്കണം
ചെറിയ കുട്ടികളുടെ തുണി അലക്കാന്‍ ഒരു ജോലിക്കാരി ഉണ്ട്
എന്നാല്‍ വലിയ കുട്ടി കള്‍ക്ക് തുണി അല ക്കാനോ ഉണക്കണോ എല്ലാം ഇപ്പോള്‍ വലിയ ബുദ്ധി മുട്ടാണ്‌
ഒരു വലിയ വാഷിംഗ്‌ മെഷീന്‍ ഇവര്‍ക്ക് വലിയ സഹായം ആവും



പുല്‍ തകിടി നന്നായി വെട്ടാന്‍ അവര്‍ക്ക് ഒരു നല്ല മഷീന്‍ വേണം എന്നുണ്ട്
നന്നായി ഫുട് ബാള്‍ കളിക്കുന്ന കുട്ടികളെ തൊട്ടടുത്തു തന്നെയുള്ള തേവര കോളേജിന്റെ ഫുട് ബാള്‍ അകദമിയില്‍ ചെര്‍ത്ത്ടുണ്ട്
അവര്‍ക്ക് ബൂട്ട് ,കിറ്റ് ഫുട്ബാള്‍ വേണം
ഭക്ഷണം സുമനസുകളുടെ ഔദാര്യം കൊണ്ട് നടക്കുന്നു എങ്കിലും അച്ഛനെ ആകുലപെടുത്തുന്നത്
ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ ഇല്ലാതെ സാഹചര്യങ്ങള്‍ ആണ്
തന്റെ മക്കള്‍ക്ക്‌ സമൂഹത്തിലെ മറ്റു കുഞ്ഞുങ്ങള്‍ക്ക്‌ ലഭിക്കുന്ന മിനിമം ആവശ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത വേദന അച്ഛന്റെ വാക്കുകളില്‍ ഉടനീളം മുഴങ്ങി കേട്ട്

പഴയ ഒരു ബ്രിട്ടീഷു കമ്പനിയുടെ godown ആണ്
നെടു നീളെയുള്ള ഹാളുകള്‍
അത്മുറികള്‍ ആയി തിരിച്ചു കുട്ടികള്ക് ഉറങ്ങാനും പഠിക്കാനും ആയി തിരിച്ചിരിക്കുന്നു

ADDRESS
SNEHA BHAVAN
PALLUTUTHY,KOCHI
682006
DIRECTOR
FR.SUNNY THOMAS UPPAN,SDB
PH 0484-2231303,MOB 094960 23332














2011 ജൂലൈ 20, ബുധനാഴ്‌ച

ചാപ്പ കുരിശു




യൌവനത്തിന്റെ സിനിമ..ആധുനികതയുടെ സിനിമ..
ദാക്ഷിന്ന്യമില്ലാത്ത  സിനിമ
യുവ സംവിധായകന്റെ ഈ പുതിയ സിനിമ നമ്മെ പിടിച്ചിരുത്തും..
നമ്മെ നമ്മള്‍ കാണുന്ന മായ ലോകത്ത് നിന്ന് ഒന്ന് പിടിച്ചു ഉലക്കും
നമ്മള്‍ കണ്ണ് തുറന്നു ഒന്ന് ചുറ്റും നോക്കും
ഇതാണല്ലേ യാധാര്ധ്യം എന്നാ മട്ടില്‍


കൊച്ചിയിലെ ഒരു ചെറിയ മുറിയില്‍ ഒരു പായില്‍ ചുരുണ്ട് കൂടി കിടക്കുന്ന അന്‍സാരി.
മൂവായിരം രൂപയാവണം അവന്റെ മാസ ശമ്പളം  ..
ഒരു വെറും പൊറോട്ടയും ചായയും..
അതിനായി അഞ്ചെ അഞ്ചു രൂപയുടെ  ഒരു തുട്ടു കാണും അവന്റെ കയ്യില്‍.
അത്ര ദരിദ്രന്‍
ചായക്കട മുതലാളിക്ക് അവനെ വലിയ പരിഹാസമാണ് .
.ഞാന്‍ അമ്പത് രൂപ തരാം നീ പോയി ബിരിയാണി വാങ്ങി തിന്നെടാ എന്ന് എന്നും കളിയാക്കും
ഒരു സൂപ്പെര്‍ മാര്‍ക്കെറ്റിലെ  ക്ലീനെര്‍ ജോലിക്കാരന്‍
ഭീകരന്‍ അയ ഒരു ഫ്ലോര്‍ മനജേര്‍ ..
ചാലക്കുടിക്കാരന്‍..അയാള്‍ക്ക്‌ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി യുടെ ഇടപാടും ഉണ്ട് കൂടെ
ഒരു പൂ പോലെ സുന്ദരിയായ കൂട്ടുകാരി നബീസ ..

ജീവിതത്തിന്റെ മറു ഭാഗമാണ് അര്‍ജുന്‍
മകന് നഗരത്തില്‍ വലിയ ഒരു കച്ചവടം ഇട്ടു കൊടുത്ത് അവന്റെ വളര്‍ച്ച കണ്ടു രസിക്കുന്ന മാതാ പിതാക്കള്‍
അന്ന പ്രോപെര്ട്ടീസ്..
അവരുടെ കോടികള്‍ മൂല്യമുള്ള പ്രൊജക്റ്റ്‌

അതില്‍ അര്‍ജുനെ സഹായിക്കുന്ന അതി സുന്ദരിയായ സോണിയ ..രെമ്യ നമ്പീശന്‍
അവളുമായി പ്രണയം.കാമം സെക്സ് എല്ലാം..ഉണ്ട് താനും.
എന്തും ഇതും സ്വന്തം ഫോണിന്റെ  വിഡീയോവില്‍    പകര്‍ത്തുന്ന ശീലവും അര്‍ജുനുണ്ട്
അവളുമായുള്ള ഒരു ക്ലിപ്സും അവന്‍ സൂക്ഷിച്ചു വയ്ക്കുന്നു
മറ്റൊരു കോടീശ്വരിയായ റോമയുമായി ഇവന്റെ കല്യാണം തീരുമാനിക്കുകയാണ്
വളരെ വൈകിയാണ് സോണിയ ഇതറിയുന്നത്
അവള്‍ ഇടയുന്നു
തന്റെ കയ്യിലെ വിഡിയോ ക്ലിപ്സ് കാട്ടി അര്‍ജുന്‍ അവളെ വരുതിക്ക് കൊണ്ട് വരാന്‍ ശ്രേമിക്കുന്നു
പിടി വലിക്കിടെ താഴെ വീണു പോയ ഫോണ്‍ അന്‍സാരിക്ക്  കിട്ടുന്നിടത് നിന്ന് സിനിമ തുടങ്ങുന്നു എന്ന് പറയാം
അഭിനയം
കയ്യെത്തും ദൂരത്തു നിന്ന് ഫാസിലിന്റെ മകന്‍ വളര്‍ന്നു.
നന്നായി അഭിനയിച്ചു ഈ ചെറുപ്പകാരന്‍
അഭിനയം പഠിക്കാന്‍ പോയോ എന്നൊരു സംശയം ഉണ്ട്..
അതോ സംവിധായകന്റെ ഗുണമോ
നമുക്ക് നല്ല അഭിനയം തന്നെ കിട്ടി

വിനീത്  ശ്രീനിവാസന്‍    ..
മനോഹരമായി അഭിനയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ
ട്രാഫിക്കില്‍ മറ്റു പല ചിത്രങ്ങളിലും  ഈ ചെറുപ്പക്കാരന്‍ സ്വന്തം അഭിനയത്തിന് കൊടുത്ത ശ്രെധയും..
തീവ്രതയും ഉള്‍ക്കരുത്തും
അത് എല്ലായ്പ്പോഴും വിനീതിനെ  നമുക്ക് പ്രീയപെട്ടവന്‍ ആക്കുന്നു
എന്റെ അച്ഛന്‍ ശ്രീനിവാസന്‍ ആണെന്നറിയില്ലെ  
ഞാന്‍ ഒരു മഹാ സംഭവം ആണ് എന്ന് നിങ്ങള്‍ക്കറിയില്ലേ
ഈ ഭാവമൊന്നും നമ്മള്‍ എത്ര ആഴത്തില്‍   നോക്കിയാലും ഇവന്റെ കണ്ണില്‍ കാണില്ല
യാതൊരു ചമയങ്ങളും ചെയ്യാതെ..
ഇതാ ഞാന്‍..ഒരു അഭിനേതാവ്.മാത്രമായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു എന്ന്പറയുന്ന വിനീതിന്റെ  ചങ്കൂറ്റം എനിക്ക് ഇഷ്ടമായി

ഈ സിനിമയിലെ ഏറ്റവും മനോഹര മായ കാഴ്ച നിവേദിതയുടെ അഭിനയമാണ് ..
നബീസയുടെ നൈസര്‍ഗികമായ അഭിനയം
ബാക്കി എല്ലാവരും ഭാവങ്ങള്‍ മുഖത്തു വരുത്താന്‍ വിഷമിക്കുമ്പോള്‍..
ഇവള്‍ സ്വാഭാവികമായും അഭിനയിക്കുന്നു
ഈ സുന്ദരി കുട്ടിയെ നിങ്ങള്‍ ഇനിയും കാണാന്‍ ആഗ്രഹിക്കും
സിനിമ നമ്മള്‍ക്ക് തരുന്ന  ഒരു പുതു സമ്മാനം ഇവളുടെ അഭിനയമാണ്
സോണിയയെ അവതരിപ്പിച്ച രെമ്യ .
.ഒപ്പിച്ചു  മാറി എന്നെ പറയാന്‍ പറ്റൂ.
റോമയും അങ്ങിനെ തന്നെ

തിരക്കഥയുടെ ഒരു ഭംഗി..
കാമെറായുടെ   ഒരു പൂര്‍ണത
അതി മനോഹരമായ എഡിറ്റിംഗ്
മൊത്തം സിനിമയുടെ സംഗതം..ബാക്ക് ഗൌട്ന്‍ മുസിക്കും പാട്ടുകളും..തമ്മില്‍ അങ്ങിനെ ഇഴ ചേര്‍ന്ന് ഇരിക്കുന്നു
ഒരേ ഒരു സ്ടണ്ട് രംഗമേ ഉള്ളൂ  
അമ്മച്ചിയെ..നമ്മുടെ നാട്ടില്‍ പിള്ളേര്‍ കിടന്നു ഇടിക്കുന്ന ഇടി തന്നെ
അങ്ങോട്ടും ഇങ്ങോട്ടും ഇടിച്ചും കടിച്ചും
ഒച്ച വച്ചും..മേല് കയറി ഇരുന്നും ..ഉരുണ്ടും ഒക്കെ
ഇതൊന്നു കഴിഞ്ഞു കിട്ടിയാല്‍ മതി എന്ന് തോന്നും വിധം..ശ്വാസം നിലപ്പിക്കും
നല്ല രസമായ ചില തമാശകള്‍  ..
ഫ്ലോര്‍ മാനേജരുടെ ചെപ്പക്ക് അടിക്കുന്ന രംഗം
മഞ്ഞ കാറിന്റെ ഒരു പടുതി
രണ്ടും കലക്കി  

സംവിധായകന് സ്വന്തം ജോലി അറിയാം
ബിഗ്‌ ബി ,ഡാഡി കൂള്‍ ഇവയുടെ കാമെറാ ചെയ്ത സമിറിന്റെ ആദ്യത്തെ സംവിധാന രംഗത്തെ കാല്‍ വായ്പ്പാണ്  ഇത്
നൂതനമായ സിനിമ സങ്കേതങ്ങളും
തീരെ ചെറുപ്പക്കാരായ ക്രൂവും   .
നല്ല സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നാ അവരുടെ  മോഹവും..
എനിക്ക് നിങ്ങളോട് ഒരു കഥ പറയാന്‍ ഉണ്ട്
നിങ്ങള്‍ അത് കേള്‍ക്കണം..എന്ന് പറയുന്ന ഈ ടീമിന്റെ ധീരതയും
അപാരം തന്നെ
അതെ ഇതൊരു ഒന്നാംതരം ചിത്രമാണ്
ട്രാഫിക്ക് പോലെ
കാണേണ്ടത് തന്നെ
പത്തില്‍ ഒന്‍പതും  കൊടുക്കാം


Movie : Chappa Kurishu

Story , Direction – Sameer Thahir
Produced By – Listin Stephen
Cast – Fahad Fazil, Roma,vineeth sreenivasan,Remya Nambeesan,
Nivedhita
Screen play - Unni R , Sameer Thahir
Cinematography - Jomon T John
Music - Rex Vijayan
Media design – Papaya

2011 ജൂലൈ 16, ശനിയാഴ്‌ച

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍


ഭക്ഷണത്തിന്റെ രുചി.നല്ല പാചകക്കാര്‍ക്കു ലോകത്തെങ്ങും ഒരു സ്വഭാവമാണ് 
അവര്‍ക്ക് മനസിലാവുന്ന ഒരു ഭാഷ പോലും ഭക്ഷണത്തിന്റെ ആണ് 
അങ്ങിനെ നന്നായി പാചകം ചെയ്യുന്ന ഒറ്റ പെട്ട് പോയ രണ്ടു മനുഷ്യാല്‍മക്കളുടെ വൈകി ഉദിച്ച പ്രണയത്തിന്റെ കഥയാണ് ഈ സിനിമ 
കാളി ദാസന്‍ എന്നാ ലാല്‍ ഒരു പുരാവസ്തു ഗവേഷകന്‍ ആണ് 
താനിയ കഴിയുന്നു,പുള്ളിയുടെ പാചകക്കാരന്‍ നമ്മുടെ ബാബുരാജ്..സ്ഥിരം വില്ലന്‍ ആയ ബാബു തന്റെ തെറിച്ച മസിലുകള്‍ ഒതുക്കി അല്‍പ്പം സ്ത്രൈണത ഉള്ള ഈ കഥാപാത്രത്തെ അവതരിപ്പിച്ച രീതി ..
മനോഹരം തന്നെ 
കാളിദാസന്‍ പെണ്ണ് കാണാന്‍ ചെല്ലുന്ന വീട്ടിലെ പാചകക്കാരന്‍ ആയിരുന്നു ബാബു.അവന്റെ കൊട്ടാരക്കര രീതിയിലുള്ള ഉണ്ണിയപ്പം തിന്നു ..
ആരാണ് ഉണ്ടാക്കിയത് എന്നറിഞ്ഞു അകത്തു പോയി..
കൂടെ പോരുന്നോ എന്ന് ചോദിച്ചു ചാടിച്ചു കൊണ്ട് പോരുന്ന  രസകരമായ കാഴ്ച ഈ ചിത്രത്തിന്‍റെ ഹൈ ലൈഹ്ട്സ്    ആണ് 
ശേതയുടെ മായ ഒരു ഡബ്ബിംഗ്  ആര്‍ടിസ്റ്റ്  ആണ്..
ചൊവ്വ ദോഷം കൊണ്ട് സമയത്ത് കല്യാണം നടന്നില്ല.
പിന്നെ പ്രേമിച്ച ഒരുവന്‍ ജാതകം ചേരാഞ്ഞു ഇട്ടിട്ടു പോവുകയും ചെയ്തു
സ്വയം സുന്ദരി ആവാന്‍ ഒന്നും താല്പര്യമില്ലാത്ത ഒരു ഒരു അലക്ഷ്യ സ്വഭാവക്കാരി.
ഡബ്ബിംഗ് തിയെട്ടരിനടുത്തുള്ള ഹോട്ടെലിലേക്ക്    ദോശ വിളിച്ചു പറഞ്ഞത് തെറ്റായി നമ്മുടെ കാളിദാസന്റെ ഫോണില്‍ ആണ് വന്നത്
ദേഷ്യം വന്നു അവനെ മര പട്ടി എന്നും അവളെ കരിങ്കാലി  എന്നും അന്യോന്യം  വിളിച്ചു വഴക്കായി
മനു ഒരു സോറിയും  അയച്ചു അവള്‍ ഇങ്ങോട്ട് വിളിച്ചു മാപ്പും പറഞ്ഞു.
എങ്കിലും ആ കടയിലെ ദോശയും ഗാര്‍ലിക് ചട്ടിണിയും കാളിദാസന് വളരെ ഇഷ്ട്ടമായി 
കടയില്‍ നിന്നെ വില്ച്ചു നന്ദി പറഞ്ഞു.അങ്ങിനെ സംസാരിച്ചു അവര്‍ കൂട്ടാവുകയാണ് 
എന്നാല്‍ കാണേണ്ടി വരും എന്നാ സ്ഥിതി വന്നപ്പോള്‍ രണ്ടു പേരും തങ്ങളുടെ ജൂനിയര്‍ മാരെ വിടുന്നു
കാളിദാസനും മായയും ആണെന്ന് പറഞ്ഞു ചുരുങ്ങിയത്  പതിനഞ്ചു വയസു കുറവുള്ള രണ്ടു പേര്‍ ആണ് പരസ്പരം കാണുന്നത് 
.അവര്‍ രണ്ടു പേരും പൂത്ത പ്രണയത്തില്‍ ആകുന്നു  
മുതിര്‍ന്നവര്‍ രണ്ടു പേരും കടുത്ത നൈരാശ്യാത്തിലും..
കഥയും തിരക്കഥയും മനോഹരം..സൂക്ഷ്മതയോടെ എഴുതപെട്ടത്‌ 
സംഗീതം..ചുണ്ടില്‍ തത്തി കളിക്കുന്നതും ഹൃദയ ഹരിയും 
സംഭാഷങ്ങള്‍ നര്‍മം നിറഞ്ഞതും ആഭാസം അല്‍പ്പം പോലും ഇല്ലാത്തത്..
പലതും നമ്മള്‍ ഓര്‍ത്തോര്‍ത്തു  ചിരിക്കുന്ന തരത്തില്‍ രസകരം
മനു മൈധിലിയെയും എടുത്തു കൊണ്ട് റോഡില്‍ കൂടി പോകുന്ന ഒരു രംഗമുണ്ട്..ഓടയില്‍ വീണ അവളെ ചുമക്കുന്ന അവന്റെ ത്യാഗം ആരും സമ്മതിച്ചു പോകും
കാലിനല്‍പ്പം  മുറിവേയുളൂ..എന്നിട്ടും ഒപെരേഷന്‍  വേണോ ഞാന്‍ ഒപ്പ്ടീടു തരണോ എന്നൊക്കെയുള്ള ചോദ്യം..നമുക്ക് ഇഷ്ട്ടപെടും 
അത് പോലെ അര്‍ച്ചന കവിയുമായുള്ള ആദ്യത്തെ കൂടി കാഴ്ചയും രസകരം തന്നെ 
വടി പോലെ ഇരിക്കുന്ന മൂപ്പന്‍ ഒരു രസകരമായ കാഴ്ച തന്നെ 
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മൂപ്പനെ കൊണ്ട് പോകുന്ന രീതി..അതിലെ ഒരുത്തന്റെ നെഞ്ചില്‍ ലാല്‍ കൊടുക്കുന്ന ഒരു ചവിട്ടു
അത്ര തന്മയത്വത്തോടെ തന്നെ 
അഭിനയം 
 ലാലിന്റെ അസാധ്യ അഭിനയം  ..അതാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവുംവലിയ ആകര്‍ഷണം 
ലാല്‍  അഭിനയിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നില്ല എന്നതാണ് വാസ്തവം 
അഭിനയം കൊണ്ട് മാത്രം ആ മൂഡു നമ്മളില്‍ സന്നിവേശിപ്പിക്കാന്‍  ലാലിന് കഴിഞ്ഞു 



രതി നിര്‍വേദത്തിലെ  അംഗ സമൃധിയുള്ള
 കുസൃതി കണ്ണുള്ള സുന്ദരിയില്‍ നിന്നും 
വിരസമായ കണ്ണുകളും അരണ്ട മുഖവും ഉള്ള മായയിലെക്കുള്ള ശ്വേതയുടെ കൂടു മാറ്റം എന്നെ അല്ഭുതപെടുത്തി കളഞ്ഞു 
റോക്ക് ന്‍ റോള്‍  എന്നാ സിനിമയിലെ പൂര്‍ണ ആധുനിക യുവതി,
ഒരു പാതിരാ കൊല പതകത്തിലെ  മുഷിഞ്ഞ ഗ്രാമീണ വൃദ്ധ 
ശ്വേതയുടെ അഭിനയ  റേഞ്ച്  അപാരം തന്നെ 
അവളുടെ   അഭിനയം വളരെ തന്മയത്വത്തോടു കൂടി തന്നെ 
ഈ പ്രഗല്‍ഭരുടെ ഇടയില്‍ മറ്റു കഥാപാത്രങ്ങള്‍ക് ശോഭിക്കാന്‍ അവസരം കിട്ടിയില്ല എന്നതാണ് വാസ്തവം 
അസിഫ് അലിയുടെ ഏഴയലത്ത്  നില്‍ക്കാന്‍ മൈധിലിക്ക് ആയില്ല എന്നതും വാസ്തവം 
അസിഫിന്റെ പ്രണയ രംഗങ്ങള്‍ നല്ല രസമായി തോന്നി 



നല്ല എഡിറ്റിങ്ങും,ഫോട്ടോഗ്രാഫിയും  എന്നെ പറഞ്ഞു കൂടൂ 
ഒരു പ്രണയ  കഥയുടെ  പൂര്‍ണത  നമുക്ക് നന്നായി  അനുഭവപ്പെടും  
മുഷിയില്ല 
മൂന്നു ദിവസം കൊണ്ട് ഉണ്ടാക്കുന്ന കേക്ക് രണ്ടു പേരും കൂടി ഫോണില്‍ ഉണ്ടാക്കുന്ന റൊമാന്റിക് ആയ രംഗങ്ങളും  ഉണ്ട് 
മൊത്തത്തില്‍ സിനിമയെ പൂര്‍ണമായും ഒരു പുതിയ വീക്ഷണ കോണില്‍ നിന്നും അവതരിപ്പിച്ചിരിക്കുന്നു 
മൊത്തത്തില്‍ നമുക്ക് നല്ല തൃപ്പ്തി തോന്നും  ഈ ചിത്രം കണ്ടാല്‍ 
പത്തില്‍ എട്ടു കൊടുത്താല്‍ kuzhappamilla




2011 ജൂലൈ 13, ബുധനാഴ്‌ച

ട്രെയിന്‍,ത്രീ കിങ്ങ്സ്,രതി നിര്‍വേദം

ട്രെയിന്‍,ത്രീ കിങ്ങ്സ്,രതി നിര്‍വേദം

ഈയിടെ കണ്ട മൂന്നു ചിത്രങ്ങള്‍..
തനിയെ ഒരു ടോപിക് ഇടാന്‍ മാത്രം മേന്മ മൂന്നു ചിത്രങ്ങള്‍ക്കും  ഇല്ല എന്നതാണ് വാസ്തവം 

ട്രെയിന്‍ ..

മമ്മൂട്ടിയുടെ ഒന്നാംതരം അഭിനയം.
മറക്കാന്‍ പറ്റാത്ത ജീവിത പ്രതി സന്ധികളില്‍ അകപെട്ട മനുഷ്യരുടെ നേര്‍ ചിത്രങ്ങള്‍
ബോംബെ തീവണ്ടികളില്‍ നടക്കുന്ന ഒരു സ്പോടന പരമ്പരകള്‍..അത് അന്വേഷിച്ചു കണ്ടു പിടിക്കുന്ന മമ്മൂട്ടി ..എന്നാല്‍ ആ ഉള്‍ക്കാഴ്ചയെഅവഹേളിക്കുന്ന മേലധികാരികള്‍ സഹ പ്രവര്‍ത്തകര്‍
സ്പോടനത്തില്‍ മരിക്കുന്ന കുറച്ചു പേര്‍..അവരെ കാത്തിരിക്കുന്നവര്‍ 
ജയരാജിന്റെ ഈ ചിത്രം നമ്മളില്‍ തീര്‍ത്തുംമനുഷ്യ ഭാവങ്ങള്‍ തന്നെയാണ് ഉണര്‍ത്തുക
ആസുര ഭാവങ്ങളോ വികൃത ഭാവങ്ങളോ അല്ല

മുത്തച്ചനെ കാത്തിരിക്കുന്ന ചെറു മകന്‍ 
അവന്റെ അടുത്ത് ചെല്ലാന്‍ തിടുക്കപെടുന്ന മറവി രോഗം ബാധിച്ചു വൃദ്ധ സദനത്തില്‍ അക്കെപെട്ട വൃദ്ധന്‍
അയാളുടെ നിസാഹായത.
കുഞ്ഞിന്റെ മുത്തച്ചനോടുള്ള സ്നേഹ വായ്പ്പു.
കാത്തിരുപ്പ്..
മനസ്സില്‍ തറഞ്ഞു കയറുന്ന കഥാ സന്ദര്‍ഭങ്ങള്‍ തന്നെ 

ഹജ്ജിനു പോകാന്‍ ഉപ്പാക്ക് കിട്ടേണ്ട  പെന്‍ഷന്‍..
അത് കിട്ടാന്‍ കൈക്കൂലി കൊടുക്കില്ല എന്ന് ശഠിക്കുന്ന ധീരയായ മുസ്ലിം യുവതി 
ഉപ്പ പോരാടിയ അഴിമതിക്ക് വിധേയയായി കൈക്കൂലി കൊടുത്തു കിട്ടുന്നാ പണം കൊണ്ട് ഉപ്പ ഹജ്ജിനു പോകേണ്ട എന്ന് കരുതുന്ന ആ യുവതിയും നമ്മുടെ മനം കവരും

ആധുനികതയുടെ നേര്‍ പകര്‍പ്പായി ജയ സൂര്യയും ഐഞ്ചാല്‍    സൈബര്‍വാള്‍   എന്ന പെണ്‍കുട്ടിയും ചേര്‍ന്ന് വിടര്‍ത്തുന്ന മനോഹരമായ ഒരു കൂട്ടുകെട്ടിന്റെ കഥ കൂടിയാണ്.ആത്മഹത്യയുടെ അവസാനത്തെ ചവിട്ടു പടിയില്‍ നിന്ന് അവള്‍ തിരിച്ചു വരുന്ന കാഴ്ച മറക്കില്ല 
ജയ സൂര്യയുടെ കഥാപാത്രം..അവന്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്‌..ട്രാക്ക് പാടി വലിയ സ്വപ്‌നങ്ങള്‍ കണ്ടു  ..ബൈക് കടം വാങ്ങി ചെത്തി നടക്കുന്ന  അവനെ നമ്മള്‍ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ കണ്ടിട്ടുണ്ട്  

തീവ്രവാദികളും..അവരെ തേടിയുള്ള അലച്ചിലും എല്ലാം വല്ലാതെ ഇഴഞ്ഞു നീണ്ടു പോയി 
ജയരാജിന്റെ നല്ല ചിത്രങ്ങളില്‍ ഒന്നാവുമായിരുന്നു ഇത്
കഥാപാത്രങ്ങളുടെ സംഭാഷണ ശൈലി ശ്രേധിച്ചിരുന്നു എങ്കില്‍ 
കഥ കുറെ കൂടി ഒതുക്കത്തോടെ പറഞ്ഞിരുന്നു  എങ്കില്‍
കുറെ കൂടി ഫാസ്റ്റ് ആയി ചിത്രീകരിച്ചു എങ്കില്‍
അന്ത്യം നല്ലതായിരുന്നു എങ്കില്‍ 
ഈ ത്തരം ചിത്രങ്ങള്‍ ഇനി എടുക്കില്ല ജയരാജ്‌ എന്ന് കരുതട്ടെ
അതും മമ്മൂട്ടിയുടെ കഥാപാത്രം ഹേമന്ത് കര്കാരെയുമായി കൂട്ടിയാണ് ചിത്രീകരിച്ചത് എന്നത് നല്ലതും ആയില്ല.ഭാരതം കണ്ട ഏറ്റവും മഹാനായ ആ പോലീസു ഓഫീസറോട്  ചെയ്ത അനീതിയായി പോയി ഇത്

തീവ്രവാദ ബന്ധിയായ ചിത്രങ്ങള്‍ ധാരാളം ഇറങ്ങുന്ന ഈ കാലത്ത്..
കുറെ   കൂടി ഹോം വര്‍ക്ക്‌ ചെയ്തു ഇറക്കാമായിരുന്നു ഈ ചിത്രം 

Story/Screenplay/direction: Jayaraj
Camera:Seenu Murukkumpuzha & Tanu Balak
Music: Srinivaas
Lyrics: Rafeeq Ahmed & Jayaraj
Editor: Vivek Harshan
Banner: Harvest Dreams Films & Entertainments Pvt.Ltd.

ത്രീ കിങ്ങ്സ് 
ഒരു നല്ല എന്റര്‍ടയ്നാര്‍      ..എന്നതിനും അപ്പുറം ഒന്നും നമുക്ക് തരാത്ത
ഉത്സവ പറമ്പില്‍ പോയാല്‍ നമ്മള്‍ പൊരി മേടിച്ചു നുണഞ്ഞു നടക്കും പോലെ   
ചുമ്മാ കണ്ടു ഇറങ്ങി പോരാവുന്ന ഒരു സ്ഥിരം മസാല ചിത്രം
നല്ല നല്ല തമാശകള്‍..കണ്ടാല്‍ ചിരിക്കാന്‍ വകയുണ്ട്
ഒരേ ദിവസം ജനിക്കുന്ന മൂന്നു കുട്ടികള്‍..
അവന്മാര്‍ വലിയ തല്ലു കൊള്ളികളും അന്യോന്യം പാരയുമാണ് ..അവരെയും അവരുടെ സ്വത്ത് തട്ടി എടുക്കാന്‍ ശ്രേമിക്കുന്ന പഴയ ഒരു കാര്യസ്തന്റെയും കഥയാണ് ഈ ചിത്രം

കോവിലകത്തെ സന്തതികള്‍ ആയതു കൊണ്ട് കിങ്ങ്സ് എന്ന് പേരിട്ടു എന്നെ ഉള്ളൂ .
ജയ സൂര്യ ,ഇന്ദ്ര ജിത്തു ,ചാക്കോച്ചന്‍..
അവരുടെ ഇണകള്‍ ആയി ആന്‍ മേരിയും  ,സംവൃതയും ,സന്ധ്യയും.
പെട്ടന്ന് പണം ഉണ്ടാക്കണം മൂന്നു പേര്‍ക്കും.
അതിനായി അവള്‍ കളിക്കുന്ന കളികളും..
അതില്‍ വിജയിക്കുന്നതും ആണ് ഇതിവൃത്തം.
ഇല്ല ഒരു വാക്ക് കഥയെ ക്കുറിച്ച് ഞാന്‍ പറയില്ല..
പോയി കണ്ടാല്‍ മതി
ബോര്‍ അടിക്കില്ല ഉറപ്പു.
എന്നാല്‍ എന്തേലും നിങ്ങള്ക്ക് കിട്ടും എന്നും കരുതി പോകരുത്

ഏതോ ഇംഗ്ലീഷ് സിനിമയുടെ പദാനുപദ മോഷണം തന്നെ 
എങ്കിലും തെറ്റില്ല 
മണ്ടികള്‍  അയ പെണ്‍ പിള്ളേരെ കൊണ്ട് ഇവര്‍ പെടുന്ന പാട്..
സിറാജ് വെഞ്ഞരം മൂട് ,കലിക ശശി..ഇവരുടെ കഥാപാത്രങ്ങളും കൊള്ളാം
മൊത്തത്തില്‍ ഒരു തട്ട് പൊളിപ്പന്‍ ചിത്രം 
മുഴു നീള തമാശ  
Director:V K Prakash
Producer:V K Prakash,Vachan Shetty
Cast:Jayasurya,Kunchako Boban,Indrajith,Ann Augustine,Samvrutha Sunil,സന്ധ്യ

രതി നിര്‍വേദം


ജയഭാരതിയുടെ അരകെട്ടിലെ സ്വര്‍ണ അരഞ്ഞാണം..വര്‍ഷങ്ങള്‍ക്കു ശേഷവും അന്നത് കണ്ട മധ്യ വയസ്കരുടെ നെഞ്ചില്‍ മിന്നം മിനുങ്ങുകള്‍ പായിക്കുന്നുണ്ടാവും  
 ജയ ഭാരതിയുടെ സാന്രമായ അഭിനയ ശൈലിയും..
വിനയ ചന്ദ്രന്റെ നുണക്കുഴി വഴിയുന്ന മുഖവും
നിഷ്ക്കളങ്കമായ ചിരിയും..
പ്രണയവും രതിയും
പദ്മ രാജന്റെ സംവിധാനവും
എല്ലാം നമ്മളെ പിടിച്ചു ഉലക്കും

ഇനി പുതിയ രതി

ശ്വേതയുടെ ശരീരം ..അതി മനോഹരം എനെ പറയേണ്ടു..കൃത്യമായി ജിമ്മില്‍ പോയി മനോഹരമായി സ്വന്തം ശരീരം സൂക്ഷിച്ചിരിക്കുന്നു 
അഭിനയവും ഒന്നാം തരാം
പുതുമുഖ നടനും കുഴപ്പമില്ല.
അമ്മയും ചിറ്റയും അളിയനും,സര്‍പ്പക്കാവും,
മണിയന്‍ പിള്ള രാജുവിന്റെ അമ്മാവന്‍ പോലും ഒന്നാംതരം 
എങ്കിലും ചിത്രം നമുക്ക് മൊത്തത്തില്‍ ഒരു സുഖകരമല്ലാത്ത ഫീല്‍ ആണ് നല്‍കുന്നത് 
കണ്ടതില്‍ സന്തോഷമോ..
മനസ്സില്‍ തങ്ങി നില്‍ക്കുന്ന സീന്കളോ     ഒന്നുമില്ലാതെ 
മുഷിഞ്ഞ ചുവരില്‍
ആരോ അരണ്ട നിറത്തില്‍ കോറിയിട്ട  ചിത്രം പോലെ
അനാകര്‍ഷം 
രതിയോടു  ,അവളെക്കാള്‍ വളരെ പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരന് തോന്നുന്ന ആകര്‍ഷണമാണ് കഥ ..
അതിന്റെ പരിണത ഫലങ്ങളും 
പഴയ ചിത്രം കാണാതിരുന്നു എങ്കില്‍ കുറെ കൂടി നന്നായേനെ എന്ന് തോന്നുന്നു 
സര്‍പ്പകാവു അശുദ്ധമാക്കാന്‍ പാടില്ല എന്നാ അന്ധ വിശ്വാസം 
ആദ്യ ചിത്രത്തില്‍ ആദ്യമേ തന്നെ സംവിധായകന്‍ നമുക്ക് തന്നിരുന്നു താനും..
ഇത് അങ്ങിനെ ഒരു സൂചന പോലും ഇതില്‍ ഇല്ല തന്നെ 
പിന്നെ സംവിധാനം..മോശമില്ല.
എന്നല്ലാതെ ഒന്നാംതരം എന്ന് പറയാന്‍ കഴിയില്ല  
പിന്നെ ആളുകള്‍ പറയുന്നത് കേട്ട് ഇതൊരു മസാല ചിത്രം എന്ന് കരുതി തിയെറ്ററിലേക്ക് ചെല്ലരുത്‌
ശുദ്ധമായി നിര്‍മിച്ച ഒരു ഒന്നാം തരാം ആര്‍ട്ട് ഫിലിം ആണിത്  
Director
T K Rajeev Kumar
Music
M Jayachandran
Cast
Swetha Menon, Sreejith Vijay

2011 മേയ് 20, വെള്ളിയാഴ്‌ച

മാണിക്യ കല്ല്‌



 മാണിക്യ കല്ല്‌


മോഹനന്‍ സംവിധാനം ചെയ്ത  ഈ ചിത്രം..
സങ്കീര്ന്ണങ്ങള്‍  ആയ  വികാരങ്ങള്‍ ആണ് പ്രേക്ഷകരില്‍ ഉണര്‍ത്തുക 
എന്നെ കരയിച്ചു ഒരു ചിത്രം 
മോഹന്റെ ആദ്യ ചിത്രവും ഇത് പോലെ നിസ്സഹായായി എന്റെ കണ്ണുകളില്‍ കണ്ണീരു നിറച്ചിരുന്നു
മമ്മൂട്ടി ഹൃദയാവര്‍ജകമായ രീതിയില്‍ തന്റെ പഴയ കൂട്ടുകാരന്റെ സ്നേഹത്തിന്റെ കഥ പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ തിയേറ്ററില്‍ ഇരുന്നു നിറഞ്ഞു ഒഴുകി (കഥ പറയുമ്പോള്‍ )
പിന്നീട് ഈ സിനിമയും കണ്ടു കഴിഞ്ഞപ്പോള്‍ നിറഞ്ഞു ഒഴുകുന്ന എന്റെ കണ്ണുകള്‍ ഞാന്‍ എവിടെ കൊണ്ട് ഒളിപ്പിക്കും എന്ന് ചിന്തിച്ചു   പോയി 
ഒരു പൊട്ടി പൊളിഞ്ഞ സര്‍ക്കാര്‍ ഹൈസ്കൂളില്‍  അധ്യാപകന്‍ ആയി ആദ്യം ജോലി ചെയ്യാന്‍ ആയി എത്തുന്നു വിനയന്റെ കഥയാണ് ഈ സിനിമ 
പ്രധാന അധ്യാപകന് വള കച്ചവടം (നെടു മുടി വേണു )
ജഗദീഷിന് ക്ലാസ് മുറിയില്‍ സ്റ്റാര്‍ സിങ്ങര്‍ പാട്ടുകാരിക്ക് റിഹേര്‍സല്‍  കൊടുക്കല്‍ 
മക്കളെ ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ വിട്ട്ടു രാഷ്ട്രീയം കളിച്ചു നടക്കുന്ന ശ്രീധരന്‍ 
കുട്ടികള്‍ ഉണ്ടാവാന്‍ നേര്ച്ച നേര്‍ന്നു നടക്കുന്ന സഹ അധ്യാപിക
ഡ്രില്ല് ടീച്ചറിന്  യോഗ ക്ലാസും കോഴി,കോഴി മുട്ട കച്ചവടവും.(സംവൃത സുനില്‍) 
ജെട്ടി വില്‍പ്പനയും സ്ഥല കച്ചവടവുമായി കോട്ടയം നാസറും..
പല വിവാഹത്തില്‍ ധാരാളം കുഞ്ഞുങ്ങളുമായി  ഒരു ഹാജിയും..
കഷ്ട്ട കാലത്തിനു അവിടെ പഠിക്കാന്‍ വിധിക്കപെട്ട അന്പത്തെഴ്‌  കുഞ്ഞുങ്ങളും  
കുഞ്ഞിരാമന്‍ എന്നാ പേര് ഗസറ്റില്‍ കൊടുത്ത് മാറ്റി തമ്പുരാന്‍ എന്നാക്കിയ  സലിം  കുമാറിന്റെ ശിപായിയും 
പത്തില്‍ പഠിക്കുന്ന പതിനഞ്ചു കുട്ടികളും 
ജഗതിയുടെ കള്ള വാറ്റുകാരനും
ചേര്‍ന്നാല്‍ ചിത്രം ഏകദേശം പൂര്‍ത്തിയായി 
മുഴുവന്‍ കുട്ടികളും പത്താം ക്ലാസില്‍   തോറ്റ ഈ സര്‍ക്കാര്‍ സ്കൂളില്‍ 
തന്റെ പ്രഥമ ജോലിക്കായി എത്തുന്ന അദ്ധ്യാപകന്‍
രാജുവിന്റെ വിനയന്‍ 
തീര്‍ത്തും ആദര്‍ശ വാദി 
നല്ല ആദര്‍ശ ധീരതയും  ഉറപ്പും ഉള്ള സ്വഭാവം
നെടുമുടി വേണുവിന്റെ ഒരു വീട്ടില്‍ താമസിച്ചു അവന്‍ പള്ളികൂടം നന്നാക്കാന്‍ ഉറച്ചു കച്ച കെട്ടി ഇറങ്ങുകയാണ് 
പിള്ളേരെ പിടിക്കാന്‍ ഇറങ്ങുന്ന അവനെ 
ഒരു വീട്ടമ്മ അവനെ ആട്ടുന്ന ആട്ടു 
അത് നമ്മുടെ മുഖത്താണ് കൊണ്ടത്‌ എന്ന് തോന്നും
ഇംഗ്ലീഷില്‍ patronising smile എന്നൊരു പ്രയോഗം ഉണ്ട് 
മുഖത്തു  ഒട്ടിച്ചു വച്ച ആ ചിരിക്കു ഒരു വല്ലാത്ത മടുപ്പുണ്ട് 
ശ്രീനിവാസന്റെ അഭിനയം  നിങ്ങള്‍ ഒന്നോര്‍ത്തു നോക്കൂ  
ആടിനെ വിറ്റാല്‍ ഉടനെ ഫീസ് കൊണ്ട് വന്നു കെട്ടാം എന്ന് പറയുമ്പോള്‍
 ഞാന്‍ ഒരു മഹാ നടന്‍ എന്ന ചിരി ആ അഭിനേതാവിന്റെ  മുഖത്തു ഉണ്ടായിരുന്നോ 
അത് പോലെ ബസിറങ്ങി വരുന്ന രാജുവിന്റെ മുഖത്തെ ആ ചിരി അരോചകം ആയി തോന്നി 
ഞാന്‍ നിങ്ങളെ അങ്ങ് രക്ഷിച്ചേക്കാം എന്ന മട്ടു 
അതൊഴിച്ചാല്‍ രാജുവിന്റെത് അതി മനോഹരമായ അഭിനയം ആണ് എന്ന് പറയാതെ വയ്യ 
സംവൃതയും നന്നായി അഭിനയിച്ചു.
വലിയ ചമയങ്ങള്‍ ഇല്ലാതെ
 കഥ പറയുന്ന ചിരിക്കുന്ന കണ്ണുകളുമായി അവള്‍ നമ്മുടെ   ഹൃദയം കവര്‍ന്നു 
കള്ള ചാരായം വിറ്റു നടക്കുന്ന ഒരു കുഞ്ഞിനെ തിരികെ ക്ലാസില്‍ എത്തിക്കാനുള്ള ശ്രേമം 
അതില്‍ വിനയന്‍ ജയിച്ചു എങ്കിലും അവനെ നില നിര്‍ത്തുക ശ്രേമകരം  ആയിരുന്നു 
 തെറ്റിന്റെ വഴിയിലേക്ക് പോകാന്‍ ഉള്ള അവന്റെ ആഗ്രഹം
 അതിനു ഭംഗിയായി തട ഇടാന്‍ വിനയന് കഴിഞ്ഞതും ഇല്ല 
ഒറ്റു കൊടുത്ത് അവനെ ജഗതി പിടിപ്പിക്കുമ്പോള്‍ വിനയന്‍ 
എക്സ്സൈസ്കാരുടെ  പിടിയില്‍ നിന്നും രക്ഷിച്ചു 
എന്നാല്‍ പിന്നീട്   ഒരിക്കല്‍ അവനെ കയ്യില്‍ ചാരായവുമായി പിടി കൂടുമ്പോള്‍
ദേഷ്യം വന്നു ഒരെണ്ണം ഇട്ടു കൊടുത്ത്  അവനെ കയ്യൊഴിഞ്ഞു കളഞ്ഞു 
നാട്ടുകാരുടെയും മറ്റും സഹായത്തോടെ വിദ്യാലയം വൃത്തി ആക്കി
സമയ നിഷ്ട്ടയും ചിട്ടയും ജനഗണ മനയും മറ്റും മറ്റും എല്ലാമായി 
 ഒരു വിദ്യാഭ്യാസ സംസ്കാരം അവിടെ ഉണ്ടാക്കാന്‍ വിനയന് കഴിഞ്ഞു
പഠിക്കണം എന്ന ആഗ്രഹം കുട്ടികളിലും  ,പഠിപ്പിക്കണം എന്ന ആഗ്രഹം അധ്യാപകരിലും എത്തിക്കാന്‍ വിനയന് കഴിഞ്ഞു 
കള്ള വാറ്റുകാരന്‍  ഗുണ്ടകളെ വിട്ട്‌ തല്ലികുംപോള്‍  അവന്‍ ഗ്രാമത്തിലെ ഹീറോ ആകുന്നു 
അങ്ങിനെ അങ്ങിനെ അവന്‍ ആ ഗ്രാമത്തിലെ പ്രത്യാശയുടെ ഒരു നാലാം ആവുന്ന കാഴ്ച 
അതി മനോഹരമായി സംവിധായകന്‍ നമുക്ക് കാണിച്ചു തന്നു 
മനോഹരമായി എഴുതിയ തിര കഥ 
ഒരു സോദ്ദേശ   ചിത്രത്തിന്‍റെ അരുചി തീരെ ഇല്ലാതെ നമുക്ക് എത്തിച്ചു തന്നു മോഹന്‍ 
അതി വൈക്കരികമായ നിമിഷങ്ങള്‍ കൊണ്ട് പ്രേസ്ഖകരില്‍ പിരി മുറുക്കം ഉണര്ത്ഹാനും കഴിഞ്ഞു
ഒരു ദ്രുശ്യ മാധ്യമം എന്ന നിലയില്‍ വേണ്ട വിട്ട്‌ വീഴ്ചകളും
നല്ല ഗാനങ്ങളും  ഗാന രംഗങ്ങളും ഗാന ചിത്രീകരണവും
ഗ്രാമത്തിന്റെ തനതായ പ്രകൃതി ഭംഗികളും 
എല്ലാം ആയി 
ചേതോഹരമായ ഒരു ചിത്രം 
മലയാളം പറഞ്ഞാല്‍ തല മൊട്ട അടിക്കുന്ന കേരള വിദ്യാഭ്യാസ മേഖലയില്‍ 
ഈ ചിത്രം വലിയ ഒരു വ്യത്യാസം ഉണ്ടാക്കും എന്നല്ല 
പ്രശ്നക്കാരായ കുട്ടികളെ ടി സി കൊടുത്ത് പറഞ്ഞു വിടുന്ന പ്രധാന അധ്യപരുള്ള കേരളീയ ഗ്രാമങ്ങളില്‍ 
ഒരു അധ്യാപകന്റെ കണ്ണ് തുറപ്പിക്കാന്‍..
ഒരു പിതാവിന്റെ മാതാവിന്റെ മനസ് മാറ്റാന്‍ ഈ സിനിമക്കായാല്‍..
അത് മതി 
സത്യവും നന്മയും  ജയിക്കുന്ന ഈ നല്ല ചിത്രം 
അന്തര്‍ലീനമായ നര്‍മവും പരിഹാസവും 
കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും 
കൊണ്ട് നമ്മുടെ മനസ് കവരും 
ഒരു മുന്‍ പരിചയവും ഇല്ലാതെ ഇതിലെ കുട്ടികള്‍ തരുന്ന മികച്ച അഭിനയം
അഭിനന്ദനീയം തന്നെ 
മന്ത്രിയുടെ സ്വന്തം സ്ക്കൂള്‍ നേടുന്ന ചരിത്ര വിജയം 
അധ്യാപകരുടെ മാത്രമല്ല വിദ്യാര്ധികളുടെ  മാത്രമല്ല
നാട്ടുകാരുടെ മാത്രമല്ല 
നമ്മള്‍ പ്രേക്ഷകരുടെ  നെഞ്ചിലും ഈ ചിത്രം ഒരു പ്രകമ്പനം ഉണ്ടാക്കി
അതാണ്‌ ഇതിന്റെ വിജയവും
ശ്രേധയോടെ എഴുതി ശ്രേധയോടെ സംവിധാനം ചെയ്തു
ഇതാ ഒരു നല്ല ചിത്രം..
നിങ്ങള്‍ക്കിത്  തള്ളുകയോ  കൊള്ളുകയോ ചെയ്യാം എന്ന് ധൈര്യമായി  പറഞ്ഞു
 നമുക്ക് തന്നു മോഹന്‍ 
ഈ തരത്തില്‍ ഉള്ള പല ചിത്രങ്ങളും നമ്മള്‍ മുന്‍പും കണ്ടിട്ടുണ്ട് 
താരെ സമീന്‍ പര്‍ പോലെ  അമീര്‍ ഖാന്റെ ഒന്നാം തരാം അഭിനയവും ഒക്കെ ആയി 
അത് പോലെ ഇതാ ഒരു നല്ല ചിത്രവും 
പത്തില്‍ ഒന്‍പതും  കൊടുക്കാം നമുക്കിതിനു   
   


DIRECTED BY - M Mohanan...♪♪


PRODUCED BY - A S Gireesh lal...♪♪


CINEMATOGRAPHY - P Sukumar...♪♪


WRITTEN BY - M Mohanan...♪♪


EDITING - Renjan abraham...♪♪


MUSIC - M Jayachandran...♪♪


LYRICS - Anil panachooraan...♪♪


STARS - Samvritha sunil,KPAC Lalitha,Prithvi raj,Nedumudi venu,Jagathy sreekumar,Salim kumar,Jagadeesh,Anoop chandran,Suresh krishna,Kottayam nazeer...♪♪

2011 മേയ് 13, വെള്ളിയാഴ്‌ച

seniors..film review





 seniors.

മുതിര്‍ന്നവര്‍
അവര്‍ നാല് പേര്‍ 
മനോജ കെ ജയന്‍,ചാക്കോച്ചന്‍ ബിജു മേനോന്‍ ജയറാം 
നാല് കൂട്ടുകാര്‍ 
പന്ത്രണ്ടു കൊല്ലം ജയില്‍ ശിക്ഷ കഴിഞ്ഞു അതില്‍ പപ്പു എന്നാ ജയറാം തിരികെ വരികയാണ്‌
കൂടെ പഠിച്ചിരുന്ന ഒരു കൂട്ടുകാരിയുടെ കൊല പാതകം 
അതിന്റെ പേരില്‍ അവന്‍ ജയിലില്‍ പോവുകയാണ്
കൂട്ടുകാര്‍ അവനെ ആഹ്ലാദത്തോടെ  സ്വീകരിക്കുന്നു 
തരിച്ചു പഴയ കോളേജില്‍ ചേരണം എന്നാണു അവന്റെ ഏക ആവശ്യം 
അത് കൂട്ടുകാര്‍ക്ക് സമ്മതികേണ്ടി വന്നു
വിജയരാഘവന്‍ ആണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ 
അങ്ങേരെ ഒരു വെട്ടില്‍ വീഴിച്ചു അവര്‍ നാലു പേരും ഉപരി ബിരുദത്തിനായി അവിടെ ചേരുന്നു 
പിന്നെ ഉള്ള അതി കൌതുകകരമായ രസകരമായ സങ്കീര്‍ണ്ണമായ സംഭവങ്ങളുടെ ഒരു നിര്‍ത്താ ചങ്ങലയാണ് ഈ സിനിമ 
ഒരു നിമിഷം നമുക്ക് ബോര്‍ അടിക്കില്ല 
ഏറ്റവും പ്രധാനം ഇതിലെ അഭിനേതാക്കളുടെ മനോഹരമായ അഭിനയമാണ്
ജയറാം അടക്കം മനോഹരമായി അഭിനയിച്ചിരിക്കുന്നു 
മനോജ്‌ കെ ജയന്‍ വന്നപ്പോള്‍ എല്ലാവരും കയ്യടിച്ചു എന്നതും എന്നെ വളരെ സന്തോഷിപ്പിച്ചു
വളരെ നല്ല റോളുകള്‍ അതി മനോഹരമായി ചെയ്തിട്ടും മനോജ്‌ വേണ്ടത്ര അന്ഗീകരികപെട്ടിട്ടില്ല  എന്ന് തോന്നിയിട്ടുണ്ട്‌ 
ചാകൊച്ചന്‍ വിവാഹം കഴിച്ചിട്ടില്ല..
വികലാംഗയായ പെങ്ങളുമായി ചിത്രം വരച്ചു ജീവിക്കുന്നു
ബിജു മേനോന്റെ ഇടിക്കുള ഒരു അസാമാന്യ കഥ പാത്രമാണ് 
മാര്‍ഗം കളിയില്‍ തുണി ഉരിഞ്ഞു പോകുന്ന ഒരു രംഗമുണ്ട്
പുള്ളി മുണ്ട് എടുത്തു കുത്തി രക്ഷപെട്ടു 
അടിയില്‍ നിക്കര്‍ ഇട്ടിട്ടില്ലേ എന്നാ ചോദ്യത്തിന്
എന്റെ കല്യാണത്തിനു ഇട്ടിട്ടില്ല എന്നാണ് പറയുന്നേ
ഭാര്യ ജ്യോതിര്‍മയിയാണ് 
തല തെറിച്ച ഒരു മകനും 
പഞ്ചാര ലോലനായ ഒരു ലേഡീസ്  സ്റ്റോര്‍ നടത്തിപ്പുകാരന്‍ മുന്നയാണ് മനോജ്‌ കെ ജയന്‍ 
പപ്പുവിനറിയാം  അവനല്ല   ആ കൊലപാതകം നടത്തിയത് എന്ന് 
പകരം ആരു എന്നറിയാനുള്ള ഒരു ആഗ്രഹം 
അതാണ്‌ അവനെ വീണ്ടും കോളെജിലേക്ക്  എത്തിക്കുന്നത് 
തല തെറിച്ചു പിന്നെയും അവിടുന്നും തെറിച്ച പിള്ളേര്‍ 
അവിടെ അവന്റെ പഴയ കൂട്ടുകാരിയുണ്ട് 
പദ്മ  പ്രിയ  നടിക്കുന്ന ഇന്ദു 
അവള്‍ അവിടെ അദ്ധ്യാപിക ആണ് 
മരിച്ച കുട്ടി അവളുടെ അനുജത്തി ആണ് 
കോളേജിലെ അടിയും ബഹളവും സമരവും..
ഉണ്ണിത്താന്‍ എന്ന സിദ്ധിക്കിന്റെ അധ്യാപകനും കലക്കി 
മീര നന്ദന്‍ അത്ര ഗുനമായില്ല 
എങ്കിലും അനന്യയെ  നമുക്ക് വളരെ ഇഷ്ട്ടമവും 
വളരെ സ്വാഭാവികവും ലളിതവുമായ അഭിനയം..ചലനങ്ങള്‍  വളരെ ചടുലം 
കോളേജില്‍ അവര്‍   വീണ്ടും നാടകം അഭിനയിക്കുകയാണ് 
ആരാണ് ആ കൊലപാതകി  എന്നറിയാന്‍ വേണ്ടി 
വളരെ മൂര്‍ച്ചയുള്ള ഒരു ക്ലിമാക്സ് തന്നെ 
അതിനെ ക്കുറിച്ച് ഒന്നും തന്നെ എഴുതുന്നില്ല
നിങ്ങള്‍ കണ്ടു തന്നെ തീരണം 
നല്ല തമാശകള്‍..
നല്ല സംഘട്ടന രംഗങ്ങള്‍ 
സുരാജ് വെഞ്ഞരമൂടിന്റെ വളരെ നിയന്ത്രിതമായ അഭിനയം ..
പോക്കിഇരി   രാജയുടെ സംവിധാനം ചെയ്ത വിശാഖന്‍  ഇതിന്റെ സംവിധാനം 
വളരെ സൂക്ഷിച്ചു ഭംഗിയായി സംവിധാനം ചെയ്ത ചിത്രം 
നൃത്ത രംഗങ്ങളും കലക്കി 
നല്ല ഗാനങ്ങള്‍ 
സുരാജിന്റെ തവളയോടുള്ള കിന്നാരം ..തവള ചാട്ടവും രസം തന്നെ ..സ്ഥിരം മാനറിസങ്ങള്‍  കളഞ്ഞു എന്നതും നന്നായി തോന്നി
കൂടാതെ ബിജു മേനോന്റെ ഇടിക്കുളയുടെ തമാശകളും  രസം തന്നെ 
സ്റ്റെപ്പ്   ഇറങ്ങി വരികയാണ്‌ കോളേജിന്റെ.നാളെയും ഇത് കയറണമല്ലോ  എന്നോര്‍ത്തിട്ടാ വിഷമം 
അല്‍പ്പം ശരീരമുള്ള  ദമയന്തി ടീച്ചറിനെ നാല് പേരും എന്ത് സന്തോഷത്തോടെയാണ് വായില്‍ നോക്കുന്നത് 
അത് പോലെ തന്നെ മനോജു കൂടെയുള്ളവരെ മതില് ചാടാന്‍ പഠിപ്പിക്കുന്നതും നല്ല കൌതുകമുള്ള കാഴ്ച തന്നെ 
മാര്‍ഗം കളിയില്‍ ഈ നാല് ആണുങ്ങളുടെ ചുവടു വയ്പ്പ് അതി രസകരം തന്നെ 
ചിരിച്ചു മണ്ണ് കപ്പും
സില്‍സില ഹേ  സില്‍സിലാ ഹേ
ആ ആല്‍ബത്തിന് നല്ല മാര്‍കറ്റാവും    ഇനി മേല്‍ 



നല്ല ഒരു എന്റര്‍ടൈനെര്‍  എന്ന ലേബല്‍ നിസംശയം കൊടുക്കാം ഈ ചിത്രത്തിന് 
എങ്കില്‍ തന്നെ ചില പോരായമകളും ഉണ്ട് 
 ഇതിന്റെ കഥ മലയാളവും അല്ല 
ലോ കോളേജും  മഹാരാജാസുമായുള്ള കയ്യാം കളി 
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 
എങ്കില്‍ കൂടി  കഥാ ഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ഓപെറ
 നമ്മളെ വല്ലാതെ ചിന്ത കുഴപ്പത്തില്‍ ആക്കും 
ഒരു വിദേശ നാടകത്തിന്റെ ചുവടു പിടിച്ചാണ് ഈ നാടകം ചിട്ടപെടുതിയിരിക്കുന്നത് 
നമ്മള്‍ നാടകം എന്ന് പറഞ്ഞാല്‍ എന്താ കരുതുക
നമ്മുടെ ബെന്ന് പി നായരമ്പലം കഥ എഴുതി 
രാജന്‍ പി ദേവ്  പോലെ ഒരു കാരണവര്‍ 
പിന്നെ ഒരു മുപ്പത്തഞ്ചു കഴിഞ്ഞ നായിക
 ഉറക്കം നിന്ന് കറുത്ത കണ്ണുകളോടെ പറയുന്ന നെഞ്ചിടിപ്പിക്കുന്ന സംഭാഷനഗല്‍..
അതി വൈകാരികത ,പിന്നെ നാടകീയത ..
അവസാനത്തെ ആ രംഗങ്ങള്‍ ഏതോ  ഇംഗ്ലീഷ് സിനിമയെ ഓര്‍മിപ്പിക്കും..
കഥയുടെ ഒരു പോരായ്മയും ആ നാടകം കൈകാര്യം ചെയ്തിരിക്കുന്ന രീതിയാണ് എന്ന് പറയാതെ വയ്യ 

മൊത്തത്തില്‍ ഒരു അടി പൊളി ചിത്രം 
സംവിധായകന്‍ ... വൈശാഖ് . 


പത്തില്‍ എട്ടു കൊടുത്താല്  കുഴപ്പമില്ല.കൊടുത്ത കാശു മുതലാകും..
അത്ര രസികന്‍ തമാശകളും കഥയും ആണു
വിശാഖിനു അഭിമാനിക്കാം  



 music.. alphonse , അലക്സ്‌  പോല്‍    ജാസ്സി   ഗിഫ്റ്റ് . 
 Produced by Vaishakh Rajan Starring Jayaram, Kunchacko Boban, Manoj K. Jayan, Biju മേനോന്‍
Music by Alphonse, Alex Paul, Jassie Gift
Distributed by Vishak Release