2011, ജൂലൈ 13, ബുധനാഴ്‌ച

ട്രെയിന്‍,ത്രീ കിങ്ങ്സ്,രതി നിര്‍വേദം

ട്രെയിന്‍,ത്രീ കിങ്ങ്സ്,രതി നിര്‍വേദം

ഈയിടെ കണ്ട മൂന്നു ചിത്രങ്ങള്‍..
തനിയെ ഒരു ടോപിക് ഇടാന്‍ മാത്രം മേന്മ മൂന്നു ചിത്രങ്ങള്‍ക്കും  ഇല്ല എന്നതാണ് വാസ്തവം 

ട്രെയിന്‍ ..

മമ്മൂട്ടിയുടെ ഒന്നാംതരം അഭിനയം.
മറക്കാന്‍ പറ്റാത്ത ജീവിത പ്രതി സന്ധികളില്‍ അകപെട്ട മനുഷ്യരുടെ നേര്‍ ചിത്രങ്ങള്‍
ബോംബെ തീവണ്ടികളില്‍ നടക്കുന്ന ഒരു സ്പോടന പരമ്പരകള്‍..അത് അന്വേഷിച്ചു കണ്ടു പിടിക്കുന്ന മമ്മൂട്ടി ..എന്നാല്‍ ആ ഉള്‍ക്കാഴ്ചയെഅവഹേളിക്കുന്ന മേലധികാരികള്‍ സഹ പ്രവര്‍ത്തകര്‍
സ്പോടനത്തില്‍ മരിക്കുന്ന കുറച്ചു പേര്‍..അവരെ കാത്തിരിക്കുന്നവര്‍ 
ജയരാജിന്റെ ഈ ചിത്രം നമ്മളില്‍ തീര്‍ത്തുംമനുഷ്യ ഭാവങ്ങള്‍ തന്നെയാണ് ഉണര്‍ത്തുക
ആസുര ഭാവങ്ങളോ വികൃത ഭാവങ്ങളോ അല്ല

മുത്തച്ചനെ കാത്തിരിക്കുന്ന ചെറു മകന്‍ 
അവന്റെ അടുത്ത് ചെല്ലാന്‍ തിടുക്കപെടുന്ന മറവി രോഗം ബാധിച്ചു വൃദ്ധ സദനത്തില്‍ അക്കെപെട്ട വൃദ്ധന്‍
അയാളുടെ നിസാഹായത.
കുഞ്ഞിന്റെ മുത്തച്ചനോടുള്ള സ്നേഹ വായ്പ്പു.
കാത്തിരുപ്പ്..
മനസ്സില്‍ തറഞ്ഞു കയറുന്ന കഥാ സന്ദര്‍ഭങ്ങള്‍ തന്നെ 

ഹജ്ജിനു പോകാന്‍ ഉപ്പാക്ക് കിട്ടേണ്ട  പെന്‍ഷന്‍..
അത് കിട്ടാന്‍ കൈക്കൂലി കൊടുക്കില്ല എന്ന് ശഠിക്കുന്ന ധീരയായ മുസ്ലിം യുവതി 
ഉപ്പ പോരാടിയ അഴിമതിക്ക് വിധേയയായി കൈക്കൂലി കൊടുത്തു കിട്ടുന്നാ പണം കൊണ്ട് ഉപ്പ ഹജ്ജിനു പോകേണ്ട എന്ന് കരുതുന്ന ആ യുവതിയും നമ്മുടെ മനം കവരും

ആധുനികതയുടെ നേര്‍ പകര്‍പ്പായി ജയ സൂര്യയും ഐഞ്ചാല്‍    സൈബര്‍വാള്‍   എന്ന പെണ്‍കുട്ടിയും ചേര്‍ന്ന് വിടര്‍ത്തുന്ന മനോഹരമായ ഒരു കൂട്ടുകെട്ടിന്റെ കഥ കൂടിയാണ്.ആത്മഹത്യയുടെ അവസാനത്തെ ചവിട്ടു പടിയില്‍ നിന്ന് അവള്‍ തിരിച്ചു വരുന്ന കാഴ്ച മറക്കില്ല 
ജയ സൂര്യയുടെ കഥാപാത്രം..അവന്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്‌..ട്രാക്ക് പാടി വലിയ സ്വപ്‌നങ്ങള്‍ കണ്ടു  ..ബൈക് കടം വാങ്ങി ചെത്തി നടക്കുന്ന  അവനെ നമ്മള്‍ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ കണ്ടിട്ടുണ്ട്  

തീവ്രവാദികളും..അവരെ തേടിയുള്ള അലച്ചിലും എല്ലാം വല്ലാതെ ഇഴഞ്ഞു നീണ്ടു പോയി 
ജയരാജിന്റെ നല്ല ചിത്രങ്ങളില്‍ ഒന്നാവുമായിരുന്നു ഇത്
കഥാപാത്രങ്ങളുടെ സംഭാഷണ ശൈലി ശ്രേധിച്ചിരുന്നു എങ്കില്‍ 
കഥ കുറെ കൂടി ഒതുക്കത്തോടെ പറഞ്ഞിരുന്നു  എങ്കില്‍
കുറെ കൂടി ഫാസ്റ്റ് ആയി ചിത്രീകരിച്ചു എങ്കില്‍
അന്ത്യം നല്ലതായിരുന്നു എങ്കില്‍ 
ഈ ത്തരം ചിത്രങ്ങള്‍ ഇനി എടുക്കില്ല ജയരാജ്‌ എന്ന് കരുതട്ടെ
അതും മമ്മൂട്ടിയുടെ കഥാപാത്രം ഹേമന്ത് കര്കാരെയുമായി കൂട്ടിയാണ് ചിത്രീകരിച്ചത് എന്നത് നല്ലതും ആയില്ല.ഭാരതം കണ്ട ഏറ്റവും മഹാനായ ആ പോലീസു ഓഫീസറോട്  ചെയ്ത അനീതിയായി പോയി ഇത്

തീവ്രവാദ ബന്ധിയായ ചിത്രങ്ങള്‍ ധാരാളം ഇറങ്ങുന്ന ഈ കാലത്ത്..
കുറെ   കൂടി ഹോം വര്‍ക്ക്‌ ചെയ്തു ഇറക്കാമായിരുന്നു ഈ ചിത്രം 

Story/Screenplay/direction: Jayaraj
Camera:Seenu Murukkumpuzha & Tanu Balak
Music: Srinivaas
Lyrics: Rafeeq Ahmed & Jayaraj
Editor: Vivek Harshan
Banner: Harvest Dreams Films & Entertainments Pvt.Ltd.

ത്രീ കിങ്ങ്സ് 
ഒരു നല്ല എന്റര്‍ടയ്നാര്‍      ..എന്നതിനും അപ്പുറം ഒന്നും നമുക്ക് തരാത്ത
ഉത്സവ പറമ്പില്‍ പോയാല്‍ നമ്മള്‍ പൊരി മേടിച്ചു നുണഞ്ഞു നടക്കും പോലെ   
ചുമ്മാ കണ്ടു ഇറങ്ങി പോരാവുന്ന ഒരു സ്ഥിരം മസാല ചിത്രം
നല്ല നല്ല തമാശകള്‍..കണ്ടാല്‍ ചിരിക്കാന്‍ വകയുണ്ട്
ഒരേ ദിവസം ജനിക്കുന്ന മൂന്നു കുട്ടികള്‍..
അവന്മാര്‍ വലിയ തല്ലു കൊള്ളികളും അന്യോന്യം പാരയുമാണ് ..അവരെയും അവരുടെ സ്വത്ത് തട്ടി എടുക്കാന്‍ ശ്രേമിക്കുന്ന പഴയ ഒരു കാര്യസ്തന്റെയും കഥയാണ് ഈ ചിത്രം

കോവിലകത്തെ സന്തതികള്‍ ആയതു കൊണ്ട് കിങ്ങ്സ് എന്ന് പേരിട്ടു എന്നെ ഉള്ളൂ .
ജയ സൂര്യ ,ഇന്ദ്ര ജിത്തു ,ചാക്കോച്ചന്‍..
അവരുടെ ഇണകള്‍ ആയി ആന്‍ മേരിയും  ,സംവൃതയും ,സന്ധ്യയും.
പെട്ടന്ന് പണം ഉണ്ടാക്കണം മൂന്നു പേര്‍ക്കും.
അതിനായി അവള്‍ കളിക്കുന്ന കളികളും..
അതില്‍ വിജയിക്കുന്നതും ആണ് ഇതിവൃത്തം.
ഇല്ല ഒരു വാക്ക് കഥയെ ക്കുറിച്ച് ഞാന്‍ പറയില്ല..
പോയി കണ്ടാല്‍ മതി
ബോര്‍ അടിക്കില്ല ഉറപ്പു.
എന്നാല്‍ എന്തേലും നിങ്ങള്ക്ക് കിട്ടും എന്നും കരുതി പോകരുത്

ഏതോ ഇംഗ്ലീഷ് സിനിമയുടെ പദാനുപദ മോഷണം തന്നെ 
എങ്കിലും തെറ്റില്ല 
മണ്ടികള്‍  അയ പെണ്‍ പിള്ളേരെ കൊണ്ട് ഇവര്‍ പെടുന്ന പാട്..
സിറാജ് വെഞ്ഞരം മൂട് ,കലിക ശശി..ഇവരുടെ കഥാപാത്രങ്ങളും കൊള്ളാം
മൊത്തത്തില്‍ ഒരു തട്ട് പൊളിപ്പന്‍ ചിത്രം 
മുഴു നീള തമാശ  
Director:V K Prakash
Producer:V K Prakash,Vachan Shetty
Cast:Jayasurya,Kunchako Boban,Indrajith,Ann Augustine,Samvrutha Sunil,സന്ധ്യ

രതി നിര്‍വേദം


ജയഭാരതിയുടെ അരകെട്ടിലെ സ്വര്‍ണ അരഞ്ഞാണം..വര്‍ഷങ്ങള്‍ക്കു ശേഷവും അന്നത് കണ്ട മധ്യ വയസ്കരുടെ നെഞ്ചില്‍ മിന്നം മിനുങ്ങുകള്‍ പായിക്കുന്നുണ്ടാവും  
 ജയ ഭാരതിയുടെ സാന്രമായ അഭിനയ ശൈലിയും..
വിനയ ചന്ദ്രന്റെ നുണക്കുഴി വഴിയുന്ന മുഖവും
നിഷ്ക്കളങ്കമായ ചിരിയും..
പ്രണയവും രതിയും
പദ്മ രാജന്റെ സംവിധാനവും
എല്ലാം നമ്മളെ പിടിച്ചു ഉലക്കും

ഇനി പുതിയ രതി

ശ്വേതയുടെ ശരീരം ..അതി മനോഹരം എനെ പറയേണ്ടു..കൃത്യമായി ജിമ്മില്‍ പോയി മനോഹരമായി സ്വന്തം ശരീരം സൂക്ഷിച്ചിരിക്കുന്നു 
അഭിനയവും ഒന്നാം തരാം
പുതുമുഖ നടനും കുഴപ്പമില്ല.
അമ്മയും ചിറ്റയും അളിയനും,സര്‍പ്പക്കാവും,
മണിയന്‍ പിള്ള രാജുവിന്റെ അമ്മാവന്‍ പോലും ഒന്നാംതരം 
എങ്കിലും ചിത്രം നമുക്ക് മൊത്തത്തില്‍ ഒരു സുഖകരമല്ലാത്ത ഫീല്‍ ആണ് നല്‍കുന്നത് 
കണ്ടതില്‍ സന്തോഷമോ..
മനസ്സില്‍ തങ്ങി നില്‍ക്കുന്ന സീന്കളോ     ഒന്നുമില്ലാതെ 
മുഷിഞ്ഞ ചുവരില്‍
ആരോ അരണ്ട നിറത്തില്‍ കോറിയിട്ട  ചിത്രം പോലെ
അനാകര്‍ഷം 
രതിയോടു  ,അവളെക്കാള്‍ വളരെ പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരന് തോന്നുന്ന ആകര്‍ഷണമാണ് കഥ ..
അതിന്റെ പരിണത ഫലങ്ങളും 
പഴയ ചിത്രം കാണാതിരുന്നു എങ്കില്‍ കുറെ കൂടി നന്നായേനെ എന്ന് തോന്നുന്നു 
സര്‍പ്പകാവു അശുദ്ധമാക്കാന്‍ പാടില്ല എന്നാ അന്ധ വിശ്വാസം 
ആദ്യ ചിത്രത്തില്‍ ആദ്യമേ തന്നെ സംവിധായകന്‍ നമുക്ക് തന്നിരുന്നു താനും..
ഇത് അങ്ങിനെ ഒരു സൂചന പോലും ഇതില്‍ ഇല്ല തന്നെ 
പിന്നെ സംവിധാനം..മോശമില്ല.
എന്നല്ലാതെ ഒന്നാംതരം എന്ന് പറയാന്‍ കഴിയില്ല  
പിന്നെ ആളുകള്‍ പറയുന്നത് കേട്ട് ഇതൊരു മസാല ചിത്രം എന്ന് കരുതി തിയെറ്ററിലേക്ക് ചെല്ലരുത്‌
ശുദ്ധമായി നിര്‍മിച്ച ഒരു ഒന്നാം തരാം ആര്‍ട്ട് ഫിലിം ആണിത്  
Director
T K Rajeev Kumar
Music
M Jayachandran
Cast
Swetha Menon, Sreejith Vijay

1 അഭിപ്രായം: