2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

paala nayanmaar

പാലാ  ഇലെക്ഷനിൽ ബിജെപിയുടെ വോട്ട് ഗണ്യമായി കുറഞ്ഞു .
അത് ഇടതു പക്ഷത്തിനാണ് പോയത് എന്ന് കോൺഗ്രസുകാർ കരുതുന്നു .കോൺഗ്രസിനാണ് പോയത് എന്ന് ഇടതുപക്ഷം കരുതുന്നു .
സത്യം അതാണോ.
പാലായിലെ ഒരു പ്രബലപക്ഷമായ നായന്മാർ ഇക്കുറി ബിജെപിക്ക് വോട്ട് ചെയ്തില്ല  .എന്നല്ല അവരിൽ നല്ലൊരു പങ്ക് തങ്ങളുടെ വോട്ട് വേറെ ആർക്കോ ആണ് ചെയ്തത് .
അവർക്ക്പിന്നീട്  പ്രീയപ്പെട്ട കക്ഷി..അത് കോൺഗ്രസ് ആവാനാണ് സാധ്യത.കാരണം ശബരിമല വിഷയത്തിൽ..അത്ര കൊറ്റിയുമല്ല അത്ര   കണ്ടനുമല്ല എന്നൊരു നിലപാടായിരുന്നല്ലോ കോൺഗ്രസ് എടുത്തത്.ഇടതു പക്ഷം ആണെങ്കിൽ അക്കാര്യത്തിൽ തങ്ങളുടെ നിലപാട് മാറ്റുകയും ചെയ്തില്ല.
എന്നിട്ടും വലതു പക്ഷത്തിനു വോട്ട് കുറഞ്ഞെങ്കിൽ ..അത് ഈ രണ്ടു മുന്നണികൾക്കും .എൻ ഡി എക്കും ,വലതു പക്ഷത്തിനും ഒരു മുന്നറിയിപ്പാണ് .
മാണി കോൺഗ്രസിന് വോട്ട് ചെയ്യുന്ന നസ്രാണികൾ..പടല പിണക്കം കണ്ടു നിറം മാറുന്നവരല്ല.കാരണം വളരുംതോറും പിളരും..പിളരും തോറും  വളരും എന്നതാണല്ലോ അവരുടെ പണ്ടേയുള്ള അവസ്ഥ .അത് കൊണ്ട് വോട്ട് ചെയ്ത്  തോൽപ്പിക്കാം , തങ്ങളുടെ സ്ഥാനാർഥിയെ എന്നവർ കരുയിഹാൻ വഴിയില്ല എന്ന്  തന്നെ കരുതണം .
ബിഡിജെസ് പറഞ്ഞാൽ വോട്ടു മാറി കുത്തുന്നവരല്ല പ്രായേണ ഈഴവ സമൂഹം.അവർ കൂടുതലും മാർക്സിസ്റ് കാർ  ആണ് താനും .അതൊക്കെ കൊണ്ട് ..ബിജെപി വോട്ടർമാരിൽ വന്ന കുറവാണ്  മാണി സി കാപ്പന്റെ വിജയം അനായാസമാക്കിയത് എന്ന് കരുതേണ്ടി വരും

വട്ടിയൂർക്കാവ് ബൈ ഇലക്ഷനിൽ, ബിജെപി കണക്കിലെടുക്കേണ്ടുന്ന ഒരു ചൂണ്ടു  പലകയാണ് പാലാ നായന്മാരിൽ വന്ന ഈ മാറ്റം .കുമ്മനം നിന്നാലും..നായന്മാർക്ക് ഉണ്ടായിട്ടുള്ള ഈ അപ്രീതി മാറ്റി എടുക്കാൻ ആവുമെന്ന് തോന്നുന്നില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ