മരടിലെ ഫ്ളാറ്റിലെ ഒഴിപ്പിപ്പിക്കപ്പെട്ടവരോട് സഹതപിക്കാൻ ആവില്ല .
അവർ നമ്മുടെ സഹതാപം അർഹിക്കുന്നുണ്ട് എങ്കിൽ കൂടി
2006 മുതൽ ഇന്നുവരെ ഇവരുടെ ഫ്‌ളാറ്റുകൾ കേസിൽ കിടക്കുകയാണ്
ഫ്‌ളാറ്റ് പണിയുന്ന കമ്പനികൾ .ഏതെങ്കിലും ഒക്കെ കോടതികളുടെ സ്റ്റേയിൽ ആണ് തങ്ങളുടെ നിർമ്മാണം പൂർത്തി ആക്കിയത്. .മരട് പഞ്ചായത്ത്ആദ്യം ഇവർക്ക് നിർമ്മാണ അനുമതി നൽകി.പിന്നെ ആ അനുമതി നിഷേധിച്ചു ..അതിനെതിരെ ഇവർ കോടതിയിൽ പോയി..സ്റ്റേ വാങ്ങി.പണി തുടർന്ന് നടത്തി.കോടതിയുടെ വിധി ഇവർക്കെതിരെ ആയിരുന്നു.അതിനെതിരെ വീണ്ടും അതിന്റെ മുകളിലെ കോടതിയിൽ പോയി .വീണ്ടും സ്റ്റേ വാങ്ങി.വീണ്ടും പണി തുടർന്നു .ആ വിധിയും ഇവർക്ക് എതിരെ ആയി. അങ്ങിനെ അങ്ങിനെ ,ഏതെങ്കിലും ഒക്കെ കോടതികളുടെ അന്തിമ വിധി വരുന്നതിനു മുൻപുള്ള സ്റ്റേ കാലാവധിയിൽ ആണ് ഈ ഫ്‌ളാറ്റ് കമ്പനികൾ ,തങ്ങളുടെ നിർമ്മാണം പൂർത്തി ആക്കിയത് ..തങ്ങളുടെ കക്ഷികളോട് , ഇവർ നിജ സ്ഥിതി മറച്ചു വയ്ക്കാൻ ഇടയില്ല ,ആവില്ല എന്നതാണ് വാസ്തവം പല ഗഡുക്കൾ ആയി പണം നൽകുമ്പോൾ..ബാങ്കുകൾ വായ്‌പ്പ നൽകുമ്പോൾ..ഒക്കെ ഈ കോടതി വിധികൾ ഇവർ അറിയേണ്ടതാണ് .നിയമം അനുശാസിക്കുന്ന അനുമതി ഇല്ലാതെയാണ് ,തങ്ങളുടെ ഫ്ലാറ്റുകൾ പണിതു തീർത്തത് എന്നും അവർ മനസിലാക്കിയിട്ടുണ്ടാവും.
ഇതൊന്നും ഇവർ അറിയാതെ നടന്നതാണ് എന്നും കരുതാൻ ന്യായമില്ല ..പണം കൊണ്ടും സ്വാധീനം കൊണ്ടും നിയമങ്ങൾ മറികടക്കാം എന്ന ധനികരുടെ ധാർഷ്ട്ട്യം ..അതാണ് ഈ നിലയിലേയ്ക്ക് ഈ കാര്യങ്ങളെ കൊണ്ടെത്തിച്ചത് എന്നതാണ് വാസ്തവം
തീര ദേശ പരിപാലനം നിയമം
ഒരു കേന്ദ്ര നിയമം ആണത് .. അക്ഷരാത്ഥത്തിലും വാച്യാർത്ഥത്തിലും ഒന്നും നടപ്പാക്കാൻ കഴിയുന്ന ഒരു നിയമം അല്ല അത് .വീട്ടിലെ കുളത്തിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് പോലും ആ നിയമം പ്രകാരം അനുവദനീയമല്ല .എന്നാൽ ആ നിയമം ഭാരതത്തിലെ വളരെ വളരെ ചൂഷണം ചെയ്യപ്പെട്ട നമ്മുടെ കടലുകൾ കായലുകൾ പുഴകളെ ,നീർത്തടങ്ങളെ ഒക്കെ ശ്വാസം നിലനിർത്താൻ സഹായിച്ചു എന്നത് വാസ്തവമാണ് .
തീരത്ത് നിന്നും 200 മീറ്റർ അകലെയെ കെട്ടിടം നിർമ്മിക്കാവൂ എന്നതാണ് ആനിയമത്തിലെ ഒരു ഭാഗം അനുശാസിക്കുന്നത് .ഏതു തരം നിർമ്മാണവും അനുവദനീയമല്ല തന്നെ..ഈ ഫ്‌ളാറുടമകളെ കുടുക്കിയത് ,200 മീറ്റർ അകലം എന്ന നിയന്ത്രണം മാത്രമായിരിക്കില്ല..കടൽ, കായൽ തീരങ്ങളിൽ പണിയുന്ന കെട്ടിടങ്ങളുടെ ഉയരത്തിനും ചില നിയന്ത്രണങ്ങൾ ഉണ്ട് .ബഹു നില കെട്ടിടങ്ങൾ തീരങ്ങളിൽ അനുവദിച്ചു കൂട എന്നതും നിയമം ആണ്.ബാറുകാർ നാഷണൽ ഹൈയിൽ നിന്നും അകലെ ,തങ്ങളുടെ ബാറുകളേ ആക്കിയത്, ടേപ്പ് ഇത്തിരി വളച്ചു പിടിച്ചു അളന്നിട്ടാണ് എന്ന് അന്ന് കേട്ടിരുന്നു -.എന്നാൽ ബഹുനിലക്കെട്ടിടങ്ങൾ..അതിന്റെ നിലകളുടെ എണ്ണം കുറയ്ക്കാൻ ടേപ്പ് വളച്ചു പിടിച്ചാൽ പോരല്ലോ
വലിയ വലിയ തുകയ്ക്കുള്ള നിക്ഷേപങ്ങൾ ; നടത്തുമ്പോൾ,അതും മറ്റുള്ളവരുടെ പണം വാങ്ങി ഫ്‌ളാറ്റുകൾ പണിതുയർത്തുമ്പോൾ .ഈ നിർമ്മാണ കമ്പനികൾ കുറേക്കൂടി ഉത്തരവാദിത്വം ,ജാഗ്രത ..ഒക്കെ കാണിക്കേണ്ടിയിരുന്നു .വീണ്ടും കോടതിയിൽ കയറി ഇറങ്ങാതെ..നിർമ്മാണ കമ്പനികൾക്കെതിരെ വിശ്വാസ വഞ്ചനക്കും .ചതിക്കും,ഒക്കെ ആയി ക്രിമിനൽ കേസുകൾ കൊടുക്കുകയാണ് ഫ്‌ളാറ്റുകാർ വേണ്ടത് .അല്ലാതെ ശബരിമല വിഷയത്തിൽ എന്നത് പോലെ സുപ്രീം കോടതി വിധി വന്നിട്ട് പിന്നെ സഹന സമരം നടത്തുകയല്ല.
വലിയ പ്രളയം വന്നപ്പോൾ ഒരു ദിവസംവേലിയിറക്കത്തിൽ , കടൽ വെള്ളം ഇറങ്ങിയില്ല ..അറബിക്കടൽ തിങ്ങിപ്പോയി ..വലിയ നാശമാണ് അത് കൊണ്ട് അന്ന് ഉണ്ടായത് .പെരിയാറിന്റെയും ..നമ്മുടെ കായലുകളുടെയും ഒക്കെ തീരങ്ങൾ ..ഇപ്പോഴും കയ്യേറപ്പെടുകയാണ് .
മിക്ക തടാകങ്ങളും ,കായലുകളും ചുരുങ്ങി ഒതുങ്ങുകയാണ് .നമ്മൾ മനുഷ്യരുടെ കയ്യേറ്റങ്ങൾ കൊണ്ട് മാത്രമാണത് ;
അഷ്ടമുടി കായൽ കഴിഞ്ഞ നാൽപതു വശം കൊണ്ട് ഏതാണ്ട് പകുതിയായി ചുരുങ്ങി എന്നതാണ് വാസ്തവം {54 km ചതുരശ്ര അടിയിൽ നിന്നും 34 km ചതുരശ്ര അടിയായി അതിന്റെ വിസ്തീർണ്ണം കുറഞ്ഞിരിക്കുന്നു .നമ്മുടെ കടലുകളും കായലുകളും നദികളും കയ്യേറപ്പെടുകയാണ് .
എറണാകുളം മറൈൻ ഡ്രൈവ് ഒന്ന് നോക്കണം ..എന്ത് തീരദേശ പരിപാലന നിയമം ആണ് അവിടെ
പിന്തുടരപ്പെടുന്നത് ?
ഇനി ഇതൊരു രാഷ്ട്രീയ സമരമായി പരിണമിക്കും ..പിണറായി വിജയനെ കോൺഗ്രസുകാരും ബിജെപിക്കാരും തെറി വിളിക്കും .
വീട് പോയവർ..വാടകയ്ക്ക് വീട് എടുത്തു മാറും.മിക്കവാറും ഈ പത്തു നാനൂറു കുടുമ്പങ്ങൾ ,വല്ലാതെ ബുദ്ധിമുട്ടും .ഇനി ഒരു വീട് വയ്ക്കാൻ ഇവരിൽ എത്രപേർക്കാവും എന്നതും കണ്ടറിയണം
അവർ നമ്മുടെ സഹതാപം അർഹിക്കുന്നുണ്ട് എങ്കിൽ കൂടി
2006 മുതൽ ഇന്നുവരെ ഇവരുടെ ഫ്‌ളാറ്റുകൾ കേസിൽ കിടക്കുകയാണ്
ഫ്‌ളാറ്റ് പണിയുന്ന കമ്പനികൾ .ഏതെങ്കിലും ഒക്കെ കോടതികളുടെ സ്റ്റേയിൽ ആണ് തങ്ങളുടെ നിർമ്മാണം പൂർത്തി ആക്കിയത്. .മരട് പഞ്ചായത്ത്ആദ്യം ഇവർക്ക് നിർമ്മാണ അനുമതി നൽകി.പിന്നെ ആ അനുമതി നിഷേധിച്ചു ..അതിനെതിരെ ഇവർ കോടതിയിൽ പോയി..സ്റ്റേ വാങ്ങി.പണി തുടർന്ന് നടത്തി.കോടതിയുടെ വിധി ഇവർക്കെതിരെ ആയിരുന്നു.അതിനെതിരെ വീണ്ടും അതിന്റെ മുകളിലെ കോടതിയിൽ പോയി .വീണ്ടും സ്റ്റേ വാങ്ങി.വീണ്ടും പണി തുടർന്നു .ആ വിധിയും ഇവർക്ക് എതിരെ ആയി. അങ്ങിനെ അങ്ങിനെ ,ഏതെങ്കിലും ഒക്കെ കോടതികളുടെ അന്തിമ വിധി വരുന്നതിനു മുൻപുള്ള സ്റ്റേ കാലാവധിയിൽ ആണ് ഈ ഫ്‌ളാറ്റ് കമ്പനികൾ ,തങ്ങളുടെ നിർമ്മാണം പൂർത്തി ആക്കിയത് ..തങ്ങളുടെ കക്ഷികളോട് , ഇവർ നിജ സ്ഥിതി മറച്ചു വയ്ക്കാൻ ഇടയില്ല ,ആവില്ല എന്നതാണ് വാസ്തവം പല ഗഡുക്കൾ ആയി പണം നൽകുമ്പോൾ..ബാങ്കുകൾ വായ്‌പ്പ നൽകുമ്പോൾ..ഒക്കെ ഈ കോടതി വിധികൾ ഇവർ അറിയേണ്ടതാണ് .നിയമം അനുശാസിക്കുന്ന അനുമതി ഇല്ലാതെയാണ് ,തങ്ങളുടെ ഫ്ലാറ്റുകൾ പണിതു തീർത്തത് എന്നും അവർ മനസിലാക്കിയിട്ടുണ്ടാവും.
ഇതൊന്നും ഇവർ അറിയാതെ നടന്നതാണ് എന്നും കരുതാൻ ന്യായമില്ല ..പണം കൊണ്ടും സ്വാധീനം കൊണ്ടും നിയമങ്ങൾ മറികടക്കാം എന്ന ധനികരുടെ ധാർഷ്ട്ട്യം ..അതാണ് ഈ നിലയിലേയ്ക്ക് ഈ കാര്യങ്ങളെ കൊണ്ടെത്തിച്ചത് എന്നതാണ് വാസ്തവം
തീര ദേശ പരിപാലനം നിയമം
ഒരു കേന്ദ്ര നിയമം ആണത് .. അക്ഷരാത്ഥത്തിലും വാച്യാർത്ഥത്തിലും ഒന്നും നടപ്പാക്കാൻ കഴിയുന്ന ഒരു നിയമം അല്ല അത് .വീട്ടിലെ കുളത്തിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് പോലും ആ നിയമം പ്രകാരം അനുവദനീയമല്ല .എന്നാൽ ആ നിയമം ഭാരതത്തിലെ വളരെ വളരെ ചൂഷണം ചെയ്യപ്പെട്ട നമ്മുടെ കടലുകൾ കായലുകൾ പുഴകളെ ,നീർത്തടങ്ങളെ ഒക്കെ ശ്വാസം നിലനിർത്താൻ സഹായിച്ചു എന്നത് വാസ്തവമാണ് .
വലിയ വലിയ തുകയ്ക്കുള്ള നിക്ഷേപങ്ങൾ ; നടത്തുമ്പോൾ,അതും മറ്റുള്ളവരുടെ പണം വാങ്ങി ഫ്‌ളാറ്റുകൾ പണിതുയർത്തുമ്പോൾ .ഈ നിർമ്മാണ കമ്പനികൾ കുറേക്കൂടി ഉത്തരവാദിത്വം ,ജാഗ്രത ..ഒക്കെ കാണിക്കേണ്ടിയിരുന്നു .വീണ്ടും കോടതിയിൽ കയറി ഇറങ്ങാതെ..നിർമ്മാണ കമ്പനികൾക്കെതിരെ വിശ്വാസ വഞ്ചനക്കും .ചതിക്കും,ഒക്കെ ആയി ക്രിമിനൽ കേസുകൾ കൊടുക്കുകയാണ് ഫ്‌ളാറ്റുകാർ വേണ്ടത് .അല്ലാതെ ശബരിമല വിഷയത്തിൽ എന്നത് പോലെ സുപ്രീം കോടതി വിധി വന്നിട്ട് പിന്നെ സഹന സമരം നടത്തുകയല്ല.
വലിയ പ്രളയം വന്നപ്പോൾ ഒരു ദിവസംവേലിയിറക്കത്തിൽ , കടൽ വെള്ളം ഇറങ്ങിയില്ല ..അറബിക്കടൽ തിങ്ങിപ്പോയി ..വലിയ നാശമാണ് അത് കൊണ്ട് അന്ന് ഉണ്ടായത് .പെരിയാറിന്റെയും ..നമ്മുടെ കായലുകളുടെയും ഒക്കെ തീരങ്ങൾ ..ഇപ്പോഴും കയ്യേറപ്പെടുകയാണ് .
മിക്ക തടാകങ്ങളും ,കായലുകളും ചുരുങ്ങി ഒതുങ്ങുകയാണ് .നമ്മൾ മനുഷ്യരുടെ കയ്യേറ്റങ്ങൾ കൊണ്ട് മാത്രമാണത് ;
അഷ്ടമുടി കായൽ കഴിഞ്ഞ നാൽപതു വശം കൊണ്ട് ഏതാണ്ട് പകുതിയായി ചുരുങ്ങി എന്നതാണ് വാസ്തവം {54 km ചതുരശ്ര അടിയിൽ നിന്നും 34 km ചതുരശ്ര അടിയായി അതിന്റെ വിസ്തീർണ്ണം കുറഞ്ഞിരിക്കുന്നു .നമ്മുടെ കടലുകളും കായലുകളും നദികളും കയ്യേറപ്പെടുകയാണ് .
എറണാകുളം മറൈൻ ഡ്രൈവ് ഒന്ന് നോക്കണം ..എന്ത് തീരദേശ പരിപാലന നിയമം ആണ് അവിടെ
പിന്തുടരപ്പെടുന്നത് ?
ഇനി ഇതൊരു രാഷ്ട്രീയ സമരമായി പരിണമിക്കും ..പിണറായി വിജയനെ കോൺഗ്രസുകാരും ബിജെപിക്കാരും തെറി വിളിക്കും .
വീട് പോയവർ..വാടകയ്ക്ക് വീട് എടുത്തു മാറും.മിക്കവാറും ഈ പത്തു നാനൂറു കുടുമ്പങ്ങൾ ,വല്ലാതെ ബുദ്ധിമുട്ടും .ഇനി ഒരു വീട് വയ്ക്കാൻ ഇവരിൽ എത്രപേർക്കാവും എന്നതും കണ്ടറിയണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ