2018, ഫെബ്രുവരി 27, ചൊവ്വാഴ്ച

സീതയും പാർവതിയും

അടുത്തതായി 

ഈ വർഷത്തെ പദ്മശ്രീ ജേതാവും , പ്രസിദ്ധ നർത്തകിയും, മികച്ച അഭിനേത്രിയുമായ ശ്രീമതി സുപ്രിയ വർമ്മയുമായുള്ള അഭിമുഖം ആണ് പ്രക്ഷേപണം ചെയ്യുന്നത് 
 പ്രസിദ്ധ ചാനലിന്റെ ലൈവ് ഷോ ആണ് ..എഡിറ്റോറിയൽ ബോർഡിൽ നിന്നും മൂന്നു പേര് ആണ് അഭിമുഖത്തിന്സീ ഇരിക്കുന്നത്..എഡിറ്റേഴ്‌സ് ചോദിക്കുന്നു എന്ന  രാത്രി ഒൻപത്  മണിയിലെ പ്രസിദ്ധ ചാറ്റ് ഷോ  ആണ്  പരിപാടി .  എഡിറ്റർ സീമന്തിനീയും  പ്രമുഖ ന്യൂസ്  റീഡര്മാരും  അഭിമുഖ പ്രഗത്ഭരുമായ ശ്രീമാൻ തോമസ് ബാബു  രാകേഷ് നാരായൺ എന്നിവരാണ് ചോദ്യങ്ങൾ ചോദിക്കുന്നത് /ലൈവ് ഷോയ്ക്കു വരുന്ന പ്രസിദ്ധർ ..അബ്ഹമുഖത്തിനു ഇവർ കൊടുക്കുന്ന ചില ട്വിസ്റ്റ് ഇതൊക്കെ ആണ് ഷോയുടെ  അവരുടെ സവിശേഷത ..
കറുപ്പിൽ സുവർണ്ണ ജെറിയുള്ള സിൽക്ക് സാരിയാണ് സുപ്രിയയുടെ  വേഷം 
ന്യൂഡ് മേക്ക്പ്പാണ്  ..കാതിൽ വലിയ ജിമിക്കിയും കഴുത്തിൽ ഒരു കറുത്ത കല്ലുമാലയും..കയ്യിൽ   കറുത്ത കല്ല്കൾ പതിച്ച  ഓരോ വളയും ആണ് ആഭരണങ്ങൾ.അൽപ്പം പോലും ആഡംബരം ഇല്ല വേഷത്തിലും ആഭരണ ങ്ങളിലും.നർത്തകികൾക്കു സഹജമായ ആഭരണ ത്തിളക്കം സുപ്രിയ വർമ്മക്കില്ല .അവർ നല്ല വായനക്കാരിയും ആണ് .
മുൻപേ ചോദ്യങ്ങൾ എല്ലാം എഴുതിക്കൊടുത്തിരുന്നു ..മറുപടികൾ  ഏതാണ്ട് നന്നായി പ്രിപ്പയർ   ചെയ്തിരുന്നു 
വിവാഹത്തെ കുറിച്ച് ചോദിക്കില്ല എന്ന് അവർക്കു വാക്കു കൊടുത്തിരുന്നു .എന്നാൽ ഒരു ചോദ്യം ലിസ്റ്റിൽ പെടാതെ   ചോദിക്കും.അതിനു മറുപടി പറയാതിരിക്കാം .പൊതുവെയുള്ള ചോദ്യം ആയിരിക്കും എന്നും മുൻ‌കൂർ പറഞ്ഞിരുന്നു 
അഭിമുഖം തുടങ്ങി 
സംഭാഷണം നന്നായി പുരോഗമിക്കുകയാണ് ..
സീമന്തിനി ആണ് ആ ചോദ്യം ചോദിച്ചത് ..കഴുത്തിൽ മാലയിൽ താലി ധരിച്ചിട്ടുണ്ടല്ലോ  .മാഡം ഒരു  ഫെമിനിസ്റ്റ് ആണല്ലോ ..പിന്നെന്തിനാണ് ഈ പഴയ തിരുശേഷിപ്പ് പോലെ ഈ താലി ധരിച്ചിരിക്കുന്നത് ..
ഒന്ന് പകച്ച പോലെ തോന്നി എങ്കിലും അവർ വീണ്ടും സമനില വീണ്ടെടുത്തു 
വളരെ പെർ പങ്കെടുത്ത ഒരു ചടങ്ങിൽ  വളരെ സ്നേഹത്തോടെ തമ്പുരാൻ എന്റെ കഴുത്തിൽ അണിഞ്ഞതാണ് ഈ താലി 
ആ സ്നേഹത്തെ  ഇപ്പോഴും ബഹുമാനിക്കുന്നു 
ഞങ്ങൾ  ഇപ്പോഴുമാ ദാമ്പത്യത്തിൽ തന്നെയാണല്ലോ (we are  still  into that  weddlock  )
അവരുടെ ഭർത്താവ് വർമ്മാജി സ്റ്റുഡിയോവിൽ ഉണ്ട്..ആറര അടി പൊക്കവും സൗമ്യമായ തിളങ്ങുന്ന കണ്ണുകളും..എന്തോ മറന്നുവെന്നു തോന്നിക്കുന്ന ,നീണ്ട പീലികൾ ഉള്ള, സ്വപ്നം  മയങ്ങുന്ന കണ്ണുകളും ..അൽപ്പം  നീട്ടി വളർത്തിയ കറുത്ത സമൃദ്ധമായ  മുടിയും..നീണ്ട കൈ  കാലുകളും..നന്നാ വെളുത്ത ശരീരവും .അശ്രദ്ധമായി എന്നാൽ വളരെ ശ്രദ്ധയോടെ അണിഞ്ഞോരുങ്ങിയ സുമുഖനായ ഒരു മധ്യവയസ്കൻ ..മധ്യവയസ് എന്നൊന്നും പറഞ്ഞു കൂടാ ..നല്ലൊരു മോഡലും..സ്പോർട്സ് പ്രേമിയും..ചില തിരഞ്ഞെടുക്കപ്പെട്ട മലയാളം ഹിന്ദി ഹോളിവുഡ്  സിനിമകളിൽ വരെ  അഭിനയിച്ചിട്ടും ഉള്ള വർമ്മ ഭാര്യയെ പ്പോലെ തന്നെ പ്രശസ്തനാണ് .ചില അന്താരാഷ്ട്ര ബ്രാൻഡുകളുടെ മോഡൽ ആണ് .കൊച്ചിയിലെ സാംസ്കാരിക സദസ്സിന്റെ കുലീന മുഖമാണ് ഈ സുന്ദരൻ എന്ന്‌  തന്നെ പറയാം ..അധികം സംസാരിക്കില്ല..അധികം സിനിമകളിൽ അഭിനയിക്കില്ല ..അധികം പരസ്യ ചിത്രങ്ങൾ ചെയ്യില്ല..ഒരു തിരക്കുമില്ല..സാവകാശമാണ് സംസാരവും പ്രവർത്തിയും .
വ്യസ്ത്യസഥനായ ഒരു മനുഷ്യൻ ...കൊച്ചിയിലെ ഒരു കോവിലകത്തെ ഇപ്പോഴത്തെ തമ്പുരാനുമാണ് .
നീ  എന്ത് ഫെമിനിസവും സംസാരിച്ചോളൂ .പക്ഷെ നമ്മുടെ സംസ്കാരത്തെ അപമാനിക്കുന്ന രീതിയിൽ ഒന്നും പറയരുത്
എന്നൊരു മുന്നറിയിപ്പ് തമ്പുരാൻ നേരത്തെ കൊടുത്തിരുന്നു ..ലൈവ് ഷോ ആയതു കൊണ്ട് സുപ്രിയക്ക് അൽപ്പം ഭയം ഉണ്ടായിരുന്നു .അതാണ് തമ്പുരാൻ കൂടെ വന്നത് ..മാറി ഒരിടത്തിരുന്നു ഷൂട്ടിങ് കണ്ടു നിശബ്ദൻ ആയി ഇരിക്കുകയാണ് തമ്പുരാൻ 
 താലിയെ ക്കുറിച്ചുള്ള ചോദ്യത്തിന് ഭാര്യ കൊടുത്ത മറുപടി പുള്ളിയ്ക്കു നന്നാ  ബോധിച്ചു  
 പതുക്കെ കൈ  വിരൽ ഒന്നുയർത്തി ..സുപ്രിയയുടെ മുഖത്തു സ്നേഹത്തിന്റെ,,ഒരു ചെറു ചിരി വന്നൊന്ന് മാഞ്ഞു പോയി 
ചാനൽ സംഘത്തിനും സന്തോഷമായി..ഈത്തരം ചില മുഖഭാവങ്ങളും ചേഷ്ടകളും ലൈവ് ഷൈക്ക് നേട്ടമാണ് ..സ്ത്രീകളുടെ അന്തസ് ഉയർത്തുന്ന മറുപടികളും പൊതുവെ പുരുഷന്മാരായ റിപ്പോർട്ടർമാർക്ക്   ഇഷ്ടമാണ് .തങ്ങളെ ബഹുമാനിക്കാത്ത ഭാര്യമാരോട് കണ്ടോ ഇങ്ങിനെ ഉള്ള കുല സ്ത്രീകളും ഉണ്ട് നാട്ടിൽ എന്ന് കാണിച്ചു കൊടുക്കാൻ ഉള്ള ഒരവസരം കൂടിയാണല്ലോ ഇത് .പുരുഷ റിപോർട്ടർമാർക്കു മറുപടി ബോധിച്ചു രുന്നു വ്യക്തമാണ് .
സീമന്തിനിയുടെ മുഖത്തെ ഭാവം എന്താണ് എന്ന് വ്യക്തമല്ല ..ഈ സ്ത്രീ റിപ്പോർട്ടർ വേറെ ഒരു മട്ടാണ്    ചു രുണ്ട  മുടി ചപ്രശ കിടക്കും .ഇരുണ്ട നിറമാണ് ..മുടി ചീകില്ല , സാറ് ഉടുക്കുന്നതും കുറവാണ് .മേക്കപ്പിടാൻ പുള്ളിക്കാരിയോട്   പറയുന്നത് മരത്തിൽ കയറി കൈ വിടാൻ പോകുന്ന പോലെ വിഫലമാണ് 
ഇത്തരം റുട്ടീൻ സ്റ്റഫ് കേട്ടാൽ പുള്ളിക്കാരിയ്ക്കു വായിൽ ഒരു കയ്പ്പ് വരും .എന്നാലത് പുറമെ കാണില്ല 
അഭിമുഖം തീരുകയാണ് 
അതാവണം വെടി  പൊട്ടും പോലെ അവസാനത്ത ചോദ്യം വന്നു സുപ്രിയ മേനോന്റെ നെഞ്ചിൽ  തറച്ചത് 
അവസാനത്തെ ചോദ്യം സീമന്തിനിയുടെ വകയാണ് 
"അടുത്ത ജന്മം ഉണ്ടെങ്കിൽ ഇദ്ദേഹം തന്നെ ആവണം ഭർത്താവ് എന്നാണോ ആഗ്രഹിക്കുന്നത് "?
പ്രതീക്ഷിക്കാത്ത ചോദ്യം ഉണ്ടാവും എന്ന് പറഞ്ഞത് ഇതാണ്  
വളരെ കോളിളക്കം ഉണ്ടാക്കിയ ഒരു പ്രണയ കഥയിലെ നായികയും നായകനും ആണിവർ.സുപ്രിയയെ വേറെ ഒരാൾക്ക് വിവാഹം കഴിച്ചു കൊടുത്തതാണ്.ആ പന്തലിൽ , ചെന്ന് പരസ്യമായി ആ ചെറുക്കൻ  കെട്ടിയ താലി അഴിച്ചു കൊടുത്ത തമ്പുരാന്റെ താലി കഴുത്തിൽ സ്വീകരിച്ചു തല ഉയർത്തി പിടിച്ചു ഇറങ്ങി പോന്ന വീര വനിതയാണ് ഇവർ .യഥാർഥ മാതൃകാ ദമ്പതികൾ..ശിവ പാർവതി മാരെ  പോലെ അങ്ങോട്ടും ഇങ്ങോട്ടും ലയിച്ച ദമ്പതികൾ ..ഏതാണ്ട്ആ മുഴുവൻ സമയവും മീഡിയ ലൈറ്റിൽ നിൽക്കുന്നവരാണ്ർ രണ്ടു പേരും .പരസ്യവുമായ വേദികളിൽ എല്ലാം തൊട്ടെടുക്കാവുന്നതു പോലെ തെളിഞ്ഞതാണ്  അവരുടെ സ്നേഹം .മിക്കപ്പോഴും കൈ പിടിച്ചു കൊണ്ടാവും അവർ പരിപാടികൾക്ക് വരുന്നത് തന്നെ 
അത് കൊണ്ട് തന്നെ സ്റ്റോക് മറുപടിയാണ് പറയുക എന്നൊരു പ്രതീക്ഷ ..പാടെ തകിടം മറിഞ്ഞു 
ഇനിയൊരു അമ്പതു ജന്മം ഉണ്ടായാലും തമ്പുരാൻ ആണ് എന്റെ ..കൃഷ്ണൻ ..ശിവൻ...വിഷ്ണു ..എന്നൊക്കെയുള്ള സ്ഥിരം ജാർഗൺ  ആണ് പ്രതീക്ഷിച്ചത് 
ചോദ്യം കേട്ട്ഒ രു നിമിഷം അവർ ഒന്ന് പകച്ചു ..പുരികങ്ങൾ ഒന്ന് പിടഞ്ഞു ഉയർന്നു 
പിന്നെ ആലോചിക്കാതെ മറുപടി നാവുരുവിട്ടു 
ഇല്ല അടുത്ത ജന്മം തമ്പുരാൻ വേണ്ട എന്റെ ഭർത്താവായി ..ഈ ജന്മം വലിയ കുഴപ്പം കൂടാതെ അങ്ങ് പോയി ഇതുവരെ.
ഒറ്റക്കാലിൽ തപസു ചെയ്തു ശിവനെ വരിച്ച പാർവതി അതിൽ  ദുഖിച്ചിട്ടുണ്ടാവില്ല എന്നാണോ നിങ്ങൾ കരുതുന്നത് 
സതിയെ വരിച്ചപ്പോഴേ ഭാര്യ പറഞ്ഞാൽ അനുസരിക്കില്ല എന്നറിഞ്ഞു ദാമ്പത്യം മടുത്ത ശിവൻ എത്ര ശ്രമിച്ചതാണ് പാർവതിയെ ഒഴിവാക്കാൻ... പക്ഷെ .നടന്നില്ല.പിന്നെ നിങ്ങൾക്കറിയാമല്ലോ അവർ തമ്മിൽ നടന്ന പ്രസിദ്ധ കലഹങ്ങൾ ?
സീതയുടെ കാര്യം ഓർത്തു നോക്കൂ ..വനവാസത്തിനിടയിൽ രാമനെ ക്കുറിച്ചു ചില കഥകൾ കേട്ട് കൊട്ടാരത്തിൽ വന്ന സീത മിക്കവാറും രാമനെ അടി കൊടുത്താവും തിരികെ പോയത് .സീതയെ ഭയന്നാണ്  രാമൻ രണ്ടാമത് കല്യാണം  കഴിക്കാഞ്ഞത്  എന്നാണു തോന്നുന്നത്.അതൊക്കെ കൊണ്ട് പൊന്നു രാകേഷേ 
..ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ..
ശ്വാസം എടുക്കാതെ ഇത്രയും പറഞ്ഞു അവർ പെട്ടന്ന് നിർത്തി 
സ്റ്റുഡിയോ നിശബ്ദമായി 
പറഞ്ഞത്ശരിയായില്ല എന്നവർക്ക് തോന്നി..മുഖത്തെ പാകപ്പിൽ നിന്നും അത് വ്യക്തമാണ്  
നമുക്കതു എഡിറ്റ് ചെയ്യാൻ  പറ്റില്ലേ ?
ഇല്ല മാഡം 
ഇത് ലൈവാണ്  
എന്ന് പറഞ്ഞത് സീമന്തിനിയാണ് 
ഒരേ ഒരു സ്പിൽ സെക്കൻഡ് .. സ്റ്റോക്കായി കരുതിയ പുഞ്ചിരി മുഖത്ത് വിരിയിച്  അവർ നോർമൽ ആയി 
പുതിയ തലമുറയിലെ ചെറുപ്പക്കാർക്കായി എന്ത് സന്ദേശമാണ് മാഡത്തിന്  നൽകാൻ ഉള്ളത് ?
അഭിമുഖം അവസാനിക്കുകയാണ് 
കുടുംബം ..അതാണ് ഭാരതീയതയുടെ മൂല്യ ബോധത്തിന്റെ ആണിക്കല്ല് 
അതിനെ ബഹുമാനിക്കാൻ നമ്മൾ സ്വയം ശീലിക്കണം.മക്കളെ അതിനായി പ്രേരിപ്പിക്കുകയും വേണം..പരിശീലിപ്പിക്കുകയും ചെയ്യണം 
അവർ ലിപ്സ്റ്റിക്കിട്ട ചുണ്ടു കൾ അധികം തുറക്കാതെ ചെറു പുഞ്ചിരി മുഖത്ത് നിർത്താൻ ശ്രമിച്ചു കൊണ്ട് ...പറഞ്ഞു കൊണ്ടിരുന്നു 
എപ്പോഴോ സ്റ്റുഡിയോവലെ വിളക്കുകൾ അണയുകയാണ് 
തമ്പുരാന്റെ മുഖത്തെ വലിഞ്ഞു മുറുകിയ പേശികളെ ഓർത്ത് അവർ പതുക്കെ പുറത്തേയ്ക്കു നടന്നു 
നടപ്പിന്റെ താളം തെറ്റാതെ ..ശീലിച്ചത് പോലെ ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ