ആദിവാസികളെ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞേക്കും
ലോകമെമ്പാടും ഉള്ള ആദിവാസി ഗോത്രങ്ങൾ യൂറോപ്യന്മാരുടെ കുടിയേറ്റത്തിൽ നാടും വീടും മഷ്ട്ടപെട്ടു കുടിയിടകളിൽ നിന്നും പുരഖ്ത്താക്കപ്പെട്ടു..മിക്കപ്പോഴും തീയിട്ടും വെടി വച്ചും ഒരുമിച്ചു കൂട്ടി കൂട്ട കൊലപാതകം നടത്തിയും ഒക്കെ നശിപ്പിക്കപ്പെട്ടവർ ആണ്
വളരെ അധികം പേരെ അടിമകൾ ആക്കുകയും ചെയ്തു.യൂറോപ്പും അമേരിക്കയും തങ്ങളുടെ ഈ ആദിമ ഗോത്ര വംശങ്ങളെ സംരക്ഷിക്കാൻ തനതായ നിയമങ്ങൾ കൊണ്ട് വന്നിട്ടുണ്ട് '
സെറ്റിൽമെന്റുകൾ ആണതിൽ പ്രധാനം..റിസേർവ് ചെയ്ത സ്ഥലങ്ങൾ ഇവർക്കായി നൽകപ്പെട്ടിരിക്കുന്നു.അവിടെ അവർക്ക് താമസ സൗകര്യവും ജീവിക്കാൻ ഉള്ള പണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു..ഭൂമി ആരുടേയും സ്വത്തല്ല ..പൊതുവാണ് ..
സ്വയം ഭരണാവകാശം
ഈ സെറ്റിൽ മന്റുകൾ സ്വയം ഭരണവകാശം ഉള്ളവയാണ് ..ഓരോ ഗോത്രത്തിനും അവരുടെ കാര്യങ്ങൾ സ്വയം തീരുമാനിക്കാം ..ഇവിടെ ഇപ്പോൾ സ്ത്രീകളെ അറസ്റ് ചെയ്യാൻ സ്ത്രീ പോലീസ് ഓഫിസർ വരണം എന്നുണ്ടല്ലോ.അത് പോലെ ഈ സെറ്റിൽ മെന്റുകളിലെ പോലീസുകാർ ഇവരിൽ നിന്നും ഉള്ളവർ തന്നെ ആയിരിക്കും ,
ഇവർ തന്നെ ആയിരിക്കും കോടതികളിലെ ജഡ്ജിമാരും ..ഇവർക്കായി പ്രത്യേകം കോടതികൾ ഉണ്ട് ..ഇവരുടെ കേസുകളിൽ പൊതുവെ അമേരിക്കയിലെ സിവിൽ കോടതികൾ ഇടപെടാറില്ല ..
അമേരിക്കൻ സർക്കാരിന് കീഴിൽ അതിനു കീഴ്പെട്ടു സ്വയം ഭരണാവകാശം ഉള്ള ഭരണ കേന്ദ്രങ്ങൾ ആണ് ഈ സെറ്റിൽ മെന്റുകൾ
അവരുടെ ഇടയിലെ തറക്കങ്ങളും കേസുകളും ഇവരുടെ കോടതി തന്നെ പരിഹരിക്കുന്നു.
ഇവരിൽ നിന്നും ചെറുപ്പക്കാരെ ഗോത്ര സ്വയം ഭരണത്തിനായി പ്രത്യേകം പരിശീലനം നൽകി നല്കാൻ സർക്കാർ ശ്രദ്ധിക്കുന്നു ഗോത്ര ത്തനിമ നില നിർത്താൻ കുഞ്ഞുങ്ങളുടെ ദത്തവകാശം പോലും ട്രെബിനു പുറത്തുള്ളവരുമായി നൽകുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നു
അമേരിക്കയിൽ പൊതുവെ അനാഥാലയങ്ങൾ എന്നൊരു പതിവ് ഇല്ല തന്നെ.അച്ഛനും അമ്മയും മരിച്ചാൽ അല്ലെങ്കിൽ കുട്ടികൾ ഏതെങ്കിലും രീതിയിൽ കുടുമ്പത്തിൽ താമസിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ കുറച്ചു ദിവസത്തേക്ക് സർക്കാർ മന്ദിരങ്ങളിൽ താമസിപ്പിച്ചു പിന്നെ തയ്യാർ ഉള്ള ഏതെങ്കിലും കുടുമ്പങ്ങൾക്കു ദത്തു നൽകുകയാണ് പതിവ് ഈ ഗോത്ര വംശജരിൽ ഗോത്രത്തിനു പുറത്തുള്ളവർക്ക് കുഞ്ഞുങ്ങളെ അങ്ങിനെ വളർത്താൻ പോലും നൽകാറില്ല ..
സെറ്റിൽ മെന്റുകൾ ലാഭത്തിൽ നടത്താൻ ഇവർക്ക് ഇ ഭൂമിയിൽ കൃഷി ചെയ്യുകയോ കച്ചവടം നടത്താൻ അനുമതി നൽകുകയോ ഒക്കെ ആവാം
കാസിനോകൾക്കു വിലക്കുള്ള പല അമേരിക്കൻ സംസ്ഥാങ്ങളിളും ഉണ്ട് ..നമ്മുടെ ഭൂ മാഫിയ പോലെ അവിടെ കാസിനോകൾ വലിയ മാഫിയകൾ ആണ് ..ഈ സെറ്റിൽ മെന്റുകളുടെ മറാപിടിച്ചു ഇവരെ ടൈറ്റിൽ ഹെഡ്ഡ് കളാക്കി ഇവർ കാസിനോകൾ വരെ തുടങ്ങുന്നു.അതിനുള്ള അധികാരം വരെ ഈ സെറ്റിലെമെന്റുകൾക്കുണ്ട് ..
നാഷണൽ പാർക്കുകളിലും ഇവർ സമാധാനമായി കഴിയുന്നു.ഇവർക്ക് സർക്കാർ സ്വയം ജീവിക്കാൻ ഉള്ള അലവൻസുകളും നൽകുന്നുണ്ട്.ഇവരുടെ കുട്ടികളുടെ വിദ്യഭ്യാസം ഗോത്ര ഭരണവും സ്‌റ്റേറ്റും ചേർന്ന് ശ്രദ്ധയോടെ ചെയ്യുന്നു.ഇവരിൽ നിന്നും വാക്കേലന്മാരും ജഡ്ജിമാരും ഉണ്ടാവണം എന്നത് ഇവർ ശ്രദ്ധിച്ചു കുട്ടികളെ തിരഞ്ഞെടുത്തു പഠിപ്പിച്ചു ഉണ്ടാക്കി എടുക്കുന്നു.തങ്ങളുടെ ഭാഷയും സംസ്കാരവും നില നിർത്താൻ സർക്കാർ ഇവരെ സഹായിക്കുന്നു.ഓരോ സെറ്റിൽമെന്റുകളും സ്വയം തീരുമാനിക്ക് ആരായിരിക്കണം സ്വന്തം ഭരണാധികാരികൾ എന്ന്.ഭരണ ഘടന പ്രകാരം ഇവരും സർക്കാരുമായി ഒരു കരാർ ഉണ്ട് ..
ഇവരെ ശിക്ഷിക്കാനോ ജയിലിൽ അടക്കാനോ ഫെഡറൽ സർക്കാരിന് കഴിയില്ല
സെറ്റിൽ മെന്റിനു അനുവദിച്ച ഭൂമിയിൽ അവർക്കല്ലാതെ വേറെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല..
അറബികളെ മുൻ നിർത്തി ദുബായിൽ സ്ഥലം വാങ്ങുന്ന പോലെ..ചിലർ കുള അട്ടകളെ പ്പോലെ ഇവരെ ചൂഷണം ചെയ്യാൻ ശ്രമിക്കുണ്ട്
എങ്കിലും ഭരണ കൂടത്തിന്റെ മർദന ഉപകരണങ്ങൾ ആയ പോലീസും കോടതിയും ഇവരുടെ കാര്യത്തിൽ ഇടപെടുന്നേയില്ല
ഇവരുടെ സ്ഥലത്തു പ്രവേശിക്കാൻ നമ്മൾ ഇവരുടെ അനുമതി നേടേണ്ടതുണ്ട്..സ്റേറ് പോലീസിനും ഇവരുടെ വീടുകളിൽ ചെന്ന് അധികാരം കാണിക്കാൻ ആവുകയില്ല
ശക്തമായ നിലപാടുകൾ ഉള്ള ഇ ഇടതു സർക്കാരിന് ..കേരളത്തിൽ എങ്കിലും ഈ ആദിവാസികളെ അവരുടെ ഗോത്ര ത്തനിമയെ ..ഒക്കെ നില നിർത്താൻ കഴിഞ്ഞേക്കും..
അവരെ അറസ്റ് ചെയ്യാൻ ഒരു ട്രൈബൽ തന്നെ വരണം എന്നൊരു നിയമം കൊണ്ട് വരാൻ കഴിഞ്ഞേക്കും.അവർക്കായി ഭൂമി അടയാളപ്പെടുത്തി അതിൽ അവർക്കായി പഞ്ചായത്തുകൾ തുടങ്ങാൻ കഴിഞ്ഞേക്കും..അവർക്കെതിരെയുള്ള കേസുകൾ അവർ അടങ്ങിയ ജഡ്ജിങ് പാനൽ വേണം വിചാരണ നടത്താൻ എന്ന് നിയമം കൊണ്ട് വരാൻ കഴിഞ്ഞേക്കും .ട്രൈബൽ ആയ വക്കീലന്മാരുടെ ചെറു ഗ്രൂപ്പുകൾക്ക് ഇവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ ആയി രൂപീകരിക്കാൻ ആയേക്കും ..
ആദിവാസി ഭൂ സംരക്ഷണ സമിതി അല്ല വേണ്ടത്.സ്വയം ഭരണ ആദിവാസി ഗോത്ര ഭരണ സമിതികൾ ആണ് നമുക്ക് വേണ്ടത് .
അവരുടെ കുഞ്ഞുങ്ങളെ സർക്കാർ ഏറ്റെടുത്ത് വിദ്യാഭ്യസം നൽകി ദേശീയ ധാരയിലേക്ക് കൊണ്ട് വരാൻ കഴിയണം ..
ഇനി ഒരു ആദിവാസിയെയും തല്ലി കൊല്ലാമെന്നു മുന്നോക്കക്കാർക്കു തോന്നാൻ ഇടവരരുത് .അവരുടെ കേസുകളിൽ ട്രൈബൽ ആളുകളുടെ സാന്നിധ്യം നിയമം മൂലം ഉറപ്പാക്കണം
രണ്ടു മണിക്കൂർ കുന്നു കയറിയും..ഒരു മണിക്കൂർ കുന്നിറങ്ങിയും പഠിക്കാൻ പോകാൻ കഴിയാത്ത ആദിവാസികളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ഒരു സംവിധാനം ഉണ്ടാക്കണം..അവൻ ജനിക്കുമ്പോഴേ..അതിനായി സർക്കാർ ഒരു ഫണ്ട് ഉണ്ടാക്കണം ..അവനെ ഒന്നാം ക്ലാസിൽ ചേർത്താൽ 5000 രൂപ കിട്ടണം..അവനെ അഞ്ചാം ക്ലാസിൽ ചേർത്താൽ 10000 രൂപ കിട്ടണം
അവൻ പത്തിലേക്ക് ജയിച്ചാൽ അവനു 25000 രൂപ കൊടുക്കണം .എങ്കിൽ ഇ കുട്ടികൾ എല്ലാം പഠിക്കാൻ പോകും
ജയാ ലളിതയുടെ പെൺ തൊട്ടിൽ പദ്ധതി എത്ര വലിയ വിജയം ആയിരുന്നു എന്നോർത്തു നോക്കൂ .ഏതെങ്കിലും ബാങ്കുകൾക്ക് ..ഇൻഷുറൻസ് കമ്പനികൾക്ക് ചെയ്യാവുന്നതേ ഉള്ളൂ ഇതെല്ലം
10
നാട്ടിലെ ആളുകളുടെ കൂടെ നിന്ന് പഠിക്കാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഈ കുട്ടികളെ വഴി തിരിച്ചു വിടണം..ഒരു വര്ഷം ഒരു ഊരിൽ ജനിക്കുന്നത് ആയിരം കുട്ടികൾ ആണെങ്കിൽ..താഴെ നാട്ടിൽ 5000 കുടുമ്പങ്ങൾ ഇവരെ ഏറ്റെടുത്തു പഠിപ്പിക്കാനായി തയ്യാർ ഉണ്ടാവും
ബോധപൂർവ്വമായ സർക്കാർ ഇടപെടൽ ഈ കുഞ്ഞുങ്ങളുടെ വിദ്യഭ്യാസത്തിനായി ഉണ്ടാവണം
ഒരു പത്തു കൊല്ലം കൊണ്ട് നമുക്ക് ഈക്കാര്യത്തിൽ ശക്തമായ മുന്നേറ്റം നടത്താൻ കഴിയും എന്നുറപ്പാണ്
ഇനി ഒരു ആദിവാസിയും പട്ടിയെപ്പോലെ തല്ലു കൊണ്ട് ചാവാൻ ഇട വരരുത്
പട്ടിണി കൊണ്ട് കക്കാൻ ഇട വരരുത്
ഭ്രാന്തുള്ള ഒരു ദളിതനും ഗുഹയിൽ കഴിയാൻ ഇടയാവരുത്
മനുഷ്യനെ മൃഗങ്ങളിൽ നിന്നും മാറ്റുന്നത് ചില സവിശേഷ ഗുണങ്ങൾ ആണ് സഹ ജീവി സ്നേഹം അതിലൊന്നാണ്.അതില്ലെങ്കിൽ മനുഷ്യനും മൃഗവും തമ്മിൽ ഒരു വ്യത്യാസവും ഇല്ല ..
കൂടെ ഉള്ളവനെ തല്ലാം കൊല്ലാം എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്
ആരാണ് നിങ്ങളുടെ അമ്മമാർ
അവരി തിന് സമാധാനം പറയണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ