2017, ഡിസംബർ 13, ബുധനാഴ്‌ച

Punyalan Private Ltd

പുണ്യാളന്റെ രണ്ടാം ഭാഗം കണ്ടു
സത്യത്തിൽ ഒന്നാം ഭാഗത്തിൽ ഓർമ്മയിൽ നിൽക്കുന്നത് ചില രംഗങ്ങൾ മാത്രമായിരുന്നു
പിണ്ഡ മിടാൻ നിൽക്കുന്ന ആന ..തുത്തുരു തുത്തുരു എന്ന് പാടുന്ന ഡ്രൈവർ
തേക്കിൻകാട് മൈതാനിയിൽ സ്വപനം കണ്ടു കിടക്കുന്ന രണ്ടു ചെറുപ്പക്കാർ
ബാക്കി കഥയൊന്നും അത്ര ഓർമ്മയിലില്ല
എന്നാൽ ടിജി രവിയുടെ ജ്വലിയ്ക്കുന്ന കഥാപാത്രം ..തീർത്തും നീതിമാൻ..വൃദ്ധൻ ..എങ്കിലും ഉള്ളിലെ സത്യസന്ധതയുടെ ഒരു ആൾ രൂപം ..കഥാപാത്രമാണോ .. രവിയാശാൻ ആണോ ആ ഇമ്പാക്ട് മനസ്സിൽ ഉണ്ടാക്കിയത് എന്നറിയില്ല .
ജയസൂര്യയെ ഒന്നും അതിലോർക്കാൻ ഒന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു
അതെന്റെ പിഴ
രണ്ടാം ഭാഗം കാണാൻ പോകുമ്പോൾ ഞാൻ ടി ജി രവിയെ അതിൽ പ്രതീക്ഷിച്ചിരുന്നു
കണ്ടില്ല
ആ കഥാപാത്രത്തെ എടുത്തു വലുതാക്കി ..സ്വയം ജുബ്ബായിടീച് ജയ സൂര്യ അഭിനയിച്ചു തീർത്തു ...കഥയും കഥാപാത്രങ്ങളും ആണ് വലുത്.ആര് അതിൽ അഭിനയിക്കുന്നു എന്നതല്ല
ചില സിനിമകളിൽ അസാധ്യമായ അഭിനയം കാഴ്ച വച്ച ഒരു മാസ്റ്റർ അഭിനേതാവാണ് ജയസൂര്യ
ഈ ചിത്രത്തിൽ തരക്കേടില്ലാതെ ചെയ്തു പോവുകയും ചെയ്തു
ആട് "കണ്ടപ്പോഴും..ഈ ചിത്രങ്ങൾ കണ്ടപ്പോഴും..ഒക്കെ ഒരു കാര്യം ഓർമ്മ വന്നു
കണ്ണുകൾ കൊണ്ട് അഭിനയിക്കുന്നത് എങ്ങിനെ ആണ് എന്നഭ്യസിക്കണം
മോഹിനി ആട്ടമോ കഥകളിയെ അഭ്യസിച്ചാൽ മതി ..കണ്ണുകൾ കൊണ്ട് വികാരങ്ങൾ വരുത്താൻ കഴിയും..എന്നാൽ കണ്ണുരുട്ടൽ ..അത് നിർത്തിയേ മതിയാവൂ
ഒരു തരം ശിവാജി ഗണേശൻ..എം എൻ നമ്പ്യാർ ..അഭിനയ രീതി മലയാളത്തിനു യോജിക്കില്ല
എന്നൊക്കെ ...കാശുള്ള നടന്മാർ സ്വന്തം പ്രൊഡക്ഷൻ നടത്തി അല്ലെങ്കിൽ ..ഏതെങ്കിലും പാവം പ്രൊഡ്യൂസറെ കുരുതി കൊടുത്ത് സ്വന്തം കഥാപാത്രങ്ങളെ ..അമാനുഷരും..സത്യസന്ധരും..പ്രഗത്ഭരും ..മിടുക്കരും ഒക്കെ ആക്കി ചിത്രീകരിയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ ..അവരൊക്കെ എട്ടു നിലയിൽ പൊട്ടിയിട്ടുണ്ട്
മമ്മൂട്ടിയുടെ... മോഹൻ ലാലിന്റെ ഒക്കെ ഒരു പത്തു ചിത്രങ്ങൾ വീതം നിങ്ങളുടെ ഓർമ്മയിൽ വന്നു കാണും എന്നെനിക്കറിയാം
സ്വയം നിർമ്മിച്ച്.. സ്വയം വിതരണം.. ചെയ്യുന്ന സിനിമ ആകുമ്പോൾ ..സത്യത്തിൽ നിങ്ങൾ ശ്രീനിവാസനെ ആണ് പിന്തുടരേണ്ടത് ..
ശ്രീനിവാസന്റെ ഏറ്റവും കോമിക്കും..ഏറ്റവും വെറുപ്പുളവാക്കുന്നതും ഏറ്റവും വൃത്തികെട്ട മേക്കപ്പും ഉള്ള സിനിമകൾ എല്ലാം തന്നെ അദ്ദേഹം തന്നെ തിരക്കഥ എഴുതിയവ ആയിരുന്നു ..അതിലെല്ലാം ഏതു കഥാപാത്രങ്ങളെയും അദ്ദേഹത്തിന് സ്വന്തമാക്കാമായിരുന്നു
വടക്കു നോക്കി യന്ത്രം ..തലയിണമന്ത്രം ഒക്കെ ഓർത്ത് നോക്കൂ
കോട്ടയം കുഞ്ഞച്ചനിലെ ..കുണ്ടിയിൽ ഗുണ്ടു മായി നടക്കുന്ന ആളെ ക്ഓർമ്മയില്ലേ
തേന്മാവിൻ കൊമ്പത്തെ ആ കറുത്ത ആദിവാസിയെ മറന്നോ
ഞങ്ങൾ കാഴ്ചക്കാർക്ക് ..മമ്മൂട്ടിയോ മോഹൻ ലാലോ ജയസൂര്യയോ ഒന്നും വേണമെന്നില്ല സിനിമയിൽ ..
നല്ല പാട്ടും..നല്ല കഥയും..നന്നായി കഥ പറയാൻ ഉള്ള കഴിവും..കഥയിലെ ലോജിക്കും പോലും ഞങ്ങൾ നോക്കാറില്ല ...ഒക്കെ മതി ..തെലുങ്ക് ഡബ്ബിങ് പോലും ഇവിടെ വിജയിക്കുന്നത് അത് കൊണ്ടാണ്
മോഹൻ ലാലും പൃത്വിരാജുമൊക്കെ ...തിരക്കഥ അതി സൂക്ഷ്മമായി പഠിച്ചു വേണ്ട തിരുത്തലുകൾ നടത്തി അത് കാഴ്ചക്കാർക്ക് ആസ്വാദ്യമാക്കാൻ ആണ് ശ്രമിക്കുന്നത് ..അല്ലാതെ സ്വന്തം കഥാപാത്രങ്ങളെ പെരുപ്പിച്ചു കാണിക്കാൻ അല്ല
നിങ്ങളുടെ ഊതി വീർപ്പിച്ച പ്രതിബിംബങ്ങൾ കാണാൻ ആർക്കും താൽപ്പര്യമില്ല ..
എങ്കിലും ഇതൊരു കണ്ടിരിക്കാവുന്ന ചിത്രമാണ് ..സത്യവും നന്മയും ജയിക്കുന്ന ഏതു കഥയും നല്ലതാണ്.നല്ല ചില തമാശകൾ ഉണ്ടീ ചിത്രത്തിൽ.
ധർമ്മജൻ അത്ര പോരാ ..എന്ന് പറയുമ്പോൾ വിഷമം തോന്നരുത് .(ഞാൻ പുള്ളിയുടെ ഒരു ഫാൻ ആണ് എങ്കിൽ ക്കൂടി )
രഞ്ജിത്ത് ശങ്കറിന്റെ സംവിധാനം നന്നായിട്ടുണ്ട് ..നായകന്മാർക്ക് കീഴ്പ്പെട്ടു ജീവിത ശിഷ്ടം തീർക്കാനാണ് ഇദ്ദേഹത്തിന്റെ ജന്മം എന്നാണു തോന്നുന്നത്
ബിജിപാലിന്റെ സംഗീതം..അതിനൊരു ജീവനുണ്ട് ..കേൾക്കാനും സുഖമുണ്ട് ..
പത്തിൽ ആറ് കൊടുക്കാം

Show more rea
Comments

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ