ആട് 2
ആട് ഒന്ന് കണ്ടതിന്റെ ക്ഷീണം മാറുന്നതിനു മുൻപ് രണ്ടും കൂടി കണ്ടു .നല്ലൊരു എന്റെർറ്റൈനെർ എന്നേ പറയാനുള്ളൂ .
വലിയ സംഭവമാണീ സിനിമ എന്ന് കരുതി കാണാൻ പോകേണ്ട.മനസ് തുറന്നു ചിരിക്കാം..അത്രയേ ഉള്ളൂ ..കാർട്ടൂൺ കഥാപാത്രങ്ങൾ..കാർട്ടൂൺ കഥ പോലെ അതിശയോക്തി പരമായ ചിത്ര സന്നിവേശം ..തറ കോമഡി ..
ഓം ശാന്തി ഓശാനയുടെ സ്ക്രിപ്റ്റ് എഴുതിയ ആൾ ഇത്ര മോശമായ ഒരു തിരക്കഥ എഴുതും എന്ന് കരുതാൻ കഴിയില്ല..ഉദര നിമിത്തം ബഹു കൃത വേഷം എന്നാണല്ലോ .
എങ്കിലും മമ്മൂട്ടി കിങ്ങിൽ പറഞ്ഞ പോലെ
സെൻസ് വേണം..സെൻസിബിലിറ്റി വേണം
സംവിധായകർക്ക് എന്ന് വെറുതെ മോഹിച്ചു പോകുന്നു ..വെറുതെ മോഹിക്കാം എന്ന് മാത്രമേ ഉള്ളൂ ..എങ്കിൽ കൂടി
ഈ ചിത്രത്തിൻറെ കൂടുതൽ ആഭാസകരമായ ഒരു മൂന്നാം പതിപ്പും ഉണ്ടാവും..ഇക്കുറി ആഭാസ നൃത്തം ചെയുന്ന അഭിനേതാക്കൾക്ക് ചലനങ്ങൾ മാത്രമേ മോശമുള്ളൂ ..തുണി ഉണ്ട് അത്യാവശ്യം..മൂന്നാം സിനിമയിൽ അവർ ബിക്കിനിയിട്ടു തന്നെ നൃത്തം ചെയ്യും എന്നൊരു ഭയം ഇല്ലാതില്ല..
ഒരു സാധാരണ സ്ത്രീയെ ദേഷ്യം പിടിപ്പിക്കുന്ന എലിമെന്റുകൾ ഉണ്ടെങ്കിലും..ഇതിനെ ജനപ്രിയമാക്കുന്നതു വേറെ ചിലതൊക്കെയാണ്.
തറ വേലകൾക്കും അപ്പുറം ...
ചില നല്ല തമാശകൾ..
സ്റ്റൈലൻ വില്ലന്മാർ ..
കലക്കൻ സ്റ്റണ്ട് സീനുകൾ ..
വലിയ തെറ്റില്ലാത്ത പാട്ടുകൾ ..
കഥയ്ക്ക് ഹരം പകരുന്ന ബാക് ഗ്രൗണ്ട് മ്യൂസിക് ..ഇതൊക്കെ ഈ സിനിമയുടെ പ്ലസ് പോയ്ന്റ്സ് ആണ് ..
ജയസൂര്യയുടെ കഥാപാത്രത്തെ മഹത്വവൽക്കരിക്കാൻ ശ്രമം ഉണ്ടെങ്കിലും..നമുക്കത് സഹിക്കാം..എന്നുള്ളതാണ് വാസ്തവം .
സിറ്റുവേഷൻ കോമഡി യുടെ ചില നല്ല ഉദാഹരണങ്ങളും ഉണ്ട് .ഒന്നാമത്തെ ആടിൽ കഴുത്തിലേ സ്വർണ മാലയും കൂടി ഊരിയെടുത്ത് ഇറങ്ങിപ്പോയ ഭാര്യ നാല് കുട്ടികളുമായി ചാള വിൽക്കുന്ന രംഗം ശരിക്കും ബോധിച്ചു ..കൂടെ തേപ്പു കട എന്നൊരു ബോർഡും വച്ചിരിക്കുന്നു ..ഇതിലൊക്കെയാണ് നമുക്ക് മിഥുനോട് ഒരു സ്നേഹം തോന്നുന്നത് ..
ഒരു സംവിധായകൻ എന്ന നിലയിൽ എങ്ങിനെ അറിയപ്പെടാനാണ് മിഥുന് താല്പര്യം എന്നറിയില്ല . ..പ്രിയ ദര്ശനും ..സത്യജിത്‌റേയും അരവിന്ദനും സംവിധായകരാണ് ..ഇവർക്കും മൂന്നും തമ്മിൽ എന്താണ് സാമ്യം എന്നൊരു ചോദ്യം വന്നേക്കാം .. മൂന്നു പേരും ഗൗരവമുള്ള സിനിമ ചെയ്താലും ..നേർത്ത നർമ്മത്തിന്റെ ഒരു നൂലുണ്ടാവും അവരുടെ സിനിമകളിൽ .സത്യജിത് റേ ഒന്നും ആവേണ്ട ..ആ ബോയിങ് ബോയിങ് ഒരു 25 പ്രാവശ്യം കാണൂ ..കുമ്മാട്ടി..തമ്പ് .. എസ്തപ്പാൻ ..ചിദംബരം ഇതും കണ്ടു നോക്കൂ .ജോൺ അബ്രഹാമിന്റെ അഗ്രഹാരത്തിലേ കഴുതയും ചെറിയച്ഛന്റെ ക്രൂര കൃത്യങ്ങളും പറ്റുമെങ്കിൽ കാണൂ .
മൂന്നു മണ്ടന്മാർക്ക്സം വരം കിട്ടുന്ന ഒരു സിനിമ ..കുട്ടികളുടെ വേണ്ടിയുള്ളത്ആണ് ..സത്യജിത് റേ ചെയ്തിട്ടുണ്ട് ..Goopy Gyne Bagha Byne ..മൂന്നു സിനിമകൾ ആണ് ..സീക്വൽ ആയിട്ട് ചെയ്തതാണ് .മൂന്നാമത്തെ ആട് എടുക്കുന്നതിനു മുൻപ് ഇത് കാണണം .വളരെ ഗുണം ചെയ്യും .
നർമ്മം എന്ന് പറഞ്ഞു കൊണ്ട്ഇങ്ങനെ തലക്കിട്ടു കൂടം കൊണ്ടടിക്കല്ലേ മാഷേ
സംവിധായകൻ എന്ന നിലയിൽ നിങ്ങളിൽ പ്രതീക്ഷ ഉള്ളത് കൊണ്ട് പറയുകയാണ് എന്ന് കരുതിയാൽ മതി..ചെറുപ്പം ആണല്ലോ ..ഇനിയും സമയം ഉണ്ട്
കാർട്ടൂൺ കാണുന്നത് നിർത്തിയെ മതിയാവൂ
കാരിക്കേച്ചറുകൾ വലിയ അധികപ്പറ്റാണീ സിനിമയിൽ
പിന്നെ ലോകം നന്നാക്കാനോ ബുദ്ധി അറിവ് ഇവ വികസിക്കാനോ ഒന്നും അല്ലല്ലോ നമ്മൾ തിയേറ്ററിൽ പോകുന്നത് .മനസ് ഒന്ന് അഴയാൻ ആണല്ലോ .അതിനീ സിനിമ സഹായിക്കും
പത്തിൽ ആറു കൊടുക്കാം

Directed by | Midhun Manuel Thomas |
---|---|
Produced by | Vijay Babu |
Written by | Midhun Manuel Thomas |
Starring | Jayasurya Dharmajan Bolgatty Saiju Kurup Vineeth Mohan Bhagath Manuel Vijay Babu |
Music by | Shaan Rahman |
Cinematography | Vishnu Narayan |
Edited by | Lijo Paul |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ