സ്ത്രീകള്‍ നേരിടുന്ന സത്വ പ്രതിസന്ധികള്‍
അത് കാല ബന്ധിയും ..യുഗ ബന്ധിയും ..പിന്നെ സ്ഥല ... സമയ ബന്ധിയും ആണ്
ലോകമെങ്ങും ആദിമ യുഗങ്ങളില്‍ സ്ത്രീ ഇണ ചേരാനും,പ്രസവിക്കാനും ,മക്കളെ നോക്കാനും തീ കെടാതെ നോക്കാനും ..ഒക്കെയുള്ള ഒരുപകരണം മാത്രമായിരുന്നു എന്ന് നമുക്കറിയാം
ഇപ്പോള്‍ സ്ത്രീ വളരെ ,വളരെ വില പിടിപ്പുള്ള ഒരു ഉപകരണം ആണ് ..ലോക സുന്ദരിമാരുടെ ഓരോ വിരലുകള്‍ പോലും വലിയ തുകക്ക് ഇന്ഷ്യുര്‍ ചെയ്യപ്പെട്ടിരിക്കുന്നു ..അവളിന്നു കമ്പോളത്തിലെ വില പിടിയാത്ത ഒരു ചരക്കാണ് ..അറബി ക്കല്യാണത്തില്‍ വില്‍ക്കപ്പെടുന്ന വധു ..അടച്ചു പൂട്ടിയ മുറിയില്‍ ആവര്‍ത്തിച്ചു ബലാത്സംഗ ചെയ്യപ്പെടുന്ന ബാല വേശ്യ ആണ്
യൂറോപ്പിലും അമേരിക്കയിലും അവള്‍ പ്രതിസന്ധികളെ നേരിടുന്നുണ്ട്
ജോലി ക്കമ്പോളത്തില്‍..അവള്‍ സ്ത്രീ എന്ന നിലയില്‍ വലിയ വിവേചനം നേരിടുന്നു ..നല്ല ജോലി ലഭിക്കാന്‍ സ്ത്രീ എന്നാ അവസ്ഥ അവള്‍ക്കു തടസമാകുന്നു ..ഇരട്ടി ജോലി എടുത്താലും സ്ത്രീ എന്ന നിലയില്‍ അവള്‍ അവിടെ അന്ഗീകരിക്കപ്പെടുന്നില്ല .തൊഴില്‍ ഇടങ്ങളില്‍ അവള്‍ അവിടെയും മാന ഭംഗപ്പെടുത്തപ്പെടുന്നു .അപമാനിക്കപ്പെടുന്നു .പലപ്പോഴും അവളെ ശാരീരികമായി ദുരുപയോഗം ചെയ്യപെടുകയും ചെയ്യുന്നു .ജോലി കയറ്റം കിട്ടാന്‍ മേലുദ്യോഗസ്ഥനെ ജോലി മാത്രം ചെയ്തു പ്രീണിപ്പിച്ചാല്‍ പോരാ എന്നതാണ് ആധുനിക യുഗത്തിലും പുരോഗതി നേടിയ രാജ്യങ്ങളിലും ഇപ്പോഴും സ്ഥിതി
മത സമൂഹങ്ങള്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ സ്ത്രീ വെറും മാംസ കെട്ടു മാത്രമാണ് ..അവള്‍ ധരിക്കുന്ന വസ്ത്രം പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥിഹി തീരുമാനിക്കും ..അവളെ ആറു വിവാഹം കഴിക്കണം എന്ന് അവര്‍ തീരുമാനിക്കും ..അവളെ പഠിക്കാന്‍ അയക്കില്ല ..വീട്ടിനുള്ളില്‍ അടച്ചു പൂട്ടപ്പെട്ട മുലയും ഗര്‍ഭപാത്രവും യോനിയും ഉള്ള ഒരു വളര്‍ത്തു മൃഗം മാത്രമാണവള്‍..കൂട്ട ബാലാല്‍ സംഗങ്ങള്‍ പോലെയുള്ള കടുത്ത ശിക്ഷകള്‍ അവളില്‍ അടിച്ചേപ്പിക്കപ്പെടുന്നു .എന്നാല്‍ ആത്തരം രാജ്യങ്ങളിലും ധനികരുടെ മക്കള്‍ ബേനസിര്‍ ഭൂട്ടോമാരും ഹീന റബ്ബാനി ഖര്‍ മാരും ഉള്ളതും ഈത്തരം രാജ്യങ്ങളില്‍ ആണ് ..അവര്‍ക്ക് കൂടുതല്‍ സ്വാധീനമുണ്ട് ..മാതാപിതാക്കള്‍ സമ്പന്നര്‍ ആണ് ..ഇതൊക്കെ കൊണ്ട് അവര്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ അച്ഛനോ അമ്മാവനോ ഭര്‍ത്താവോ വേണ്ട താനും
എന്നാല്‍ മാലാള മാരെ വെടിവച്ചു കൊല്ലാന്‍ ആ സമുദായം അനുവദിക്കുകയും ചെയ്യുന്നു
അതായത് എവിടെയും സമ്പന്നര്‍ ആയ സ്ത്രീകള്‍ കൂടുതല്‍ സ്വതന്ത്രര്‍ ആണ് ..തങ്ങളുടെ നിര്‍ദ്ധനര്‍ ആയ സഹോദരിമാരെ അപേക്ഷിച്ച് .
ദളിത സ്ത്രീകള്‍ കൂടുതല്‍ ഉച്ച നീചത്വങ്ങള്‍ അനുഭവിക്കുന്നു .
ഭാരതത്തില്‍ അവര്‍ പൊതു കിണറ്റില്‍ നിന്ന് വെള്ളം എടുത്താല്‍ ..വെടിവച്ചു കൊല്ലപ്പെടുന്നു ..കൂട്ട ബാലാല്‍ സംഗത്തിനു ശേഷം ..അന്യ ജാതിക്കാരെ വിവാഹം ചെയ്‌താല്‍ ഉന്നത കുല ജാതകള്‍ ആയ പെണ്‍കുട്ടികളെ പ്പോലും .ഒളിച്ചു താമസിക്കുന്ന ഇടങ്ങളില്‍ നിന്നും പിടിച്ചു കൊണ്ട് വന്നു വെടി വച്ച് കൊല്ലുന്നു .അപ്പോഴും കൊല്ലുന്നതിനു മുന്‍പ് അവളെ കുറേപ്പേര്‍ ബലാല്‍ സംഗം ചെയ്യുന്നത് പതിവാണ് .
അതെ ..സ്ത്രീകള്‍ ലോകം മുഴുവന്‍ വിവേചനം നേരിടുന്നു ...
ദരിദ്ര സ്ത്രീകള്‍ കൂടുതല്‍ വിവേചനം നേരിടുന്നു .അവരില്‍ ദളിതര്‍ അവര്‍ അയിത്തവും ജാതിയ അസമത്വങ്ങളും കൂടി ..നേരിടുന്നു .തൊഴില്‍ ഇടങ്ങളില്‍ അവര്‍ തുച്ചമായ വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്നു
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആധുനിക സ്ത്രീ ..
അവള്‍ കൂടുതല്‍ ഇരുളടഞ്ഞ ഒരു യുഗത്തില്‍ കഴിയേണ്ടി വരുന്നു
ഈ സഹോദരിമാര്‍ക്കായി ..ലോകത്ത് ഒരു സര്‍ക്കാരിനും ഒരു ആശ്വാസ നടപടിയും നല്‍കാനില്ല
നമുക്ക് കൈകോര്‍ക്കാം ..ഈ അസമത്വങ്ങള്‍ക്കെതിരെ
കാട് കയറിയോ എന്ന സംശയം
മറുപടിഇല്ലാതാക്കൂകാട് കയറിയോ എന്ന സംശയം
മറുപടിഇല്ലാതാക്കൂ