വെറ്റിനറി സര്‍ജന്‍ ആയ ഒരു സുഹൃത്ത് വിളിച്ചിട്ട് എന്താണ് തെരുവ് നായ്ക്കളുടെ കാര്യത്തില്‍ അഭിപ്രായം എന്ന് ചോദിച്ചു ..ഒന്നും എഴുതി ക്കണ്ടില്ലല്ലോ എന്നും പറഞ്ഞു
പട്ടിയെ ചങ്ങലക്കിടുന്നത് തെറ്റാണ് എന്നു വിശ്വസിച്ചു ,,അത് പ്രവര്‍ത്തിയില്‍ കൊണ്ട് വന്നു വലിയ ജീവ സ്നേഹം കാണിച്ച ഒരു കാലം എനിക്കുണ്ടായിരുന്നു മോള്‍ സ്കൂള്‍ ബസില്‍ പോകുമ്പോള്‍ ടിപ്പു കൂടെ പോകും .
തിരികെ അവള്‍ വരുന്ന സമയത്ത് റോഡരികില്‍ പോയി നില്‍ക്കും ..തിരികെ മോളുടെ കൂടെ വീട്ടില്‍ വരികയും ചെയ്യും ..ആക്കാലത്ത് പട്ടികളെ കൊന്നു വാല് കൊണ്ട് പോയി പഞ്ചായത്ത് ഓഫിസില്‍ കൊടുത്താല്‍ 22 രൂപ കിട്ടുമായിരുന്നു ..ടിപ്പുവിനെ അങ്ങിനെ ഞങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടു ..
ഇപ്പോള്‍ തെരുവ് നായ്ക്കള്‍ വലിയ ശല്യം ആയി തീര്‍ന്നപ്പോള്‍ ..അവര്‍ സ്കൂളില്‍ പോകുന്ന കുട്ടികളെ കടിച്ചു പറിക്കുമ്പോള്‍ ..ഭയം തോന്നുകയാണ് ..
ഇവയെ റോഡില്‍ അലയാന്‍ വിട്ടു കൂടാ .എന്നാല്‍ വഴിയില്‍ തല്ലി ക്കൊല്ലാനും പാടില്ല ..
വഴിയില്‍ ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍ പിഴ ഉണ്ട് ..മദ്യപിച്ചു വണ്ടി ഓടിച്ചാല്‍ പിഴ ഉണ്ട്
.പിന്നെ എന്ത് കൊണ്ട് വളര്‍ത്തു നായയെ തെരുവില്‍ അലയാന്‍ വിടുന്നു ..വളര്‍ത്തു നായകള്‍ക്ക് ലൈസന്സ് നിര്‍ബന്ധമാക്കണം ..അവയ്ക്ക് കോളറുകള്‍ പിടിപ്പിച്ചു നമ്പര്‍ കൊടുക്കണം .
പുരക്കു നമ്പര്‍ ഇല്ലാത്ത ..തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ആധാര്‍ കാര്‍ഡ് ഇല്ലാത്ത ഒരു വ്യക്തിയും കേരളത്തില്‍ ഇല്ല എന്നിരിക്കെ ..നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്സ് നിര്‍ബന്ധം ആക്കണം
ഇല്ലെങ്കില്‍ പിഴ ഈടാക്കും ..എന്നൊരു നിയമം കൊണ്ട് വരിക തന്നെ വേണം ..അങ്ങിനെ സര്‍ക്കാര്‍ നമ്പര്‍ ഇല്ലാത്ത വളര്‍ത്തു മൃഗങ്ങളെ ചികിത്സിക്കാന്‍ പാടില്ല എന്ന് മൃഗാശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കണം
കുടുമ്പ ശ്രീ വഴിയും .സന്നദ്ധ സംഘടനകളെ ഉപയോഗിച്ചും സര്‍ക്കാര്‍ വളര്‍ത്തു മൃഗങ്ങളുടെ സെന്‍സസ് എടുക്കണം ..
അവയ്ക്ക് തിരിച്ചറിയല്‍ ചിപ്പ് ഒന്നുകിൽ ശരീരത്തില്‍ അല്ലെങ്കില്‍ കഴുത്തിലെ കോളറില്‍ പിടിപ്പിച്ചു കൊടുക്കണം .അലസമായ പഞ്ചായത്ത് മുനിസിപ്പല്‍ ഭരണത്തിന്റെ ബാക്കി പത്രമാണ് അലഞ്ഞു തിരിയുന്ന ഈ പട്ടികള്‍ ..
അവയ്ക്ക് പുനരധിവാസം വേണം ..അതിനായി ഓരോ പഞ്ചായത്തിലും ഒരു കൂട് വേണം ..അതിനൊരു കാവല്‍ക്കാരന്‍ വേണം ..പട്ടികളെ പിടികൂടി അതിനകത്ത് ഇട്ടു അവയുടെ രോഗങ്ങള്‍ മാറ്റി ..ഏതെങ്കിലും പട്ടികളെ സ്നേഹിക്കുന്ന കുടുമ്പത്തിനു കൈമാറണം ..
ഇത് കേട്ടു ചിരിക്കേണ്ട ..ആധുനിക രാഷ്ട്രങ്ങളില്‍ ഇതെല്ലാം ചിട്ടയോടെ നടക്കുന്നു ..
നടക്കാന്‍ കൊണ്ട് പോകുമ്പോള്‍ പട്ടി വഴിയില്‍ കാഷ്ടിച്ചാല്‍ സായിപ്പ് അത് കയ്യിലുള്ള പ്ലാസ്റിക് ബാഗില്‍ കോരി എടുത്തു ട്രാഷ് ചെയ്യും ..ഇല്ലെങ്കില്‍ 500 ഡോളര്‍ ആണ് പിഴ ..വളര്‍ത്തു നായക്ക് ലൈസന്സ് ആവിടങ്ങളില്‍ നിര്‍ബന്ധമാണ് ..അവയെ ശരിക്കും നോക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ വന്നു പരിശോധനയും നടത്തും ..ചുമ്മാ പൂട്ടിയിടാനോ..വഴിയില്‍ അലയാന്‍ വിടാനോ പാടില്ല ..എന്നും നടത്താന്‍ കൊണ്ട് പോവുകയും വേണം .ഇല്ലെങ്കില്‍ മൃഗങ്ങള്‍ക്കായുള്ള പൌണ്ടുകളില്‍ കൊണ്ട് പോകും ..പിന്നെ അവയുടെ ഭക്ഷണ ചെലവ് ഒക്കെ ഇവര്‍ നോക്കണം ..പിഴ വേറെയും
മറ്റെല്ലാ കാര്യങ്ങളിലും നമ്മള്‍ യൂറോപ്പിനെക്കാള്‍ മുന്നിലാണെങ്കില്‍ ..ഈ തെരുവ് പട്ടികളുടെ കാര്യത്തിലും നമുക്ക് ഈ ഉയര്‍ന്ന കാര്യ ക്ഷേമത പുലര്‍ത്തേണ്ടതുണ്ട്
തെരുവ് പട്ടികള്‍ വളര്‍ത്തു നായ്ക്കള്‍ ആണ്
മനുഷ്യന്റെ നൃശംസതയാണ് അവരെ തെരുവില്‍ എത്തിച്ചത്
അത് മറക്കരുത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ