അമേരിക്കയിലെ ഒരു ധനിക സംസ്ഥാനമാണ് കാലിഫോർണിയ
സാന്റിയാഗോ അവിടെ ഉള്ള ഒരു പ്രധാന പട്ടണം ആണ്.പർവതങ്ങളും ,ചെറു നദികളും ,വിശാലമായ സമതലങ്ങളും ആയി സന്ദർശകരെ അകര്ഷിക്കുന്നു ഈ പഴയ നഗരം .അങ്ങോട്ടുള്ള യാത്ര രസകരമായിരുന്നു .വഴിയിൽ ഒരു ഊര്ജ്ജ നിലയം കണ്ടു.അത് പ്രവർത്തിക്കുന്നത് ന്യൂക്ലിയർ എനർജി കൊണ്ടാണ്.എന്നാൽ ഇപ്പോൾ അത് ഡീ കമ്മീഷൻ ചെയ്തിരിക്കുകയാണ് .
അമേരിക്കൻ ആർമി യുടെ ഒരു ക്യാമ്പും ഇവിടെ ഉണ്ട് .
പസിഫിക് സമുദ്രത്തിന്റെ തീരത്ത് കൂടെയുള്ള ആ കാർ യാത്ര അവിസ്മരണീയമായിരുന്നു
മെക്സിക്കൻ ,സ്പാനിഷ് വംശജരാണ് ഇവിടെ കൂടുതലും .മക്കളുടെ അടുത്ത കുടുമ്പ സുഹൃത്തായിരുന്നു ഞങ്ങളുടെ ആതിഥേയർ ഹരിയും വിധുവും .ചെറിയ കുഞ്ഞുമായി ഞങ്ങളെ ആദരിക്കാൻ അവർ കാട്ടിയ സൌമനസ്യവും സ്നേഹവും മറക്കാൻ കഴിയില്ല.അവരുടെ വീട്ടിൽ കുഞ്ഞിനെ നോക്കാൻ ഒരു നാനിയുണ്ട് .ഇന്ത്യൻ വംശജ ആയ ഒരു അമേരിക്കക്കാരി .അവർ കുഞ്ഞിനെ നോക്കാൻ വരുന്നത് ബി എം ഡ ബ്ല്യു കാറിൽ ആണ്
ഹരിയും വിധും പിന്നീട് കാർ വാങ്ങിയപ്പോൾ അത് ബി എം ഡ ബ്ല്യു ആക്കിയത് ഈ നാണക്കേട് ഒഴിവാക്കാൻ ആണ് എന്നാണു ഇവർ കൂട്ടുകാർ കളിയാക്കുന്നത് .സത്യമാകണം എന്നില്ല .
നമ്മുടെ വീഗാലാണ്ട് പോലെ അവിടെ ഉള്ള ഒരു വാട്ടർ തീം പാർക്ക് ആണ് സീ വേൾഡ് .
എന്നാൽ വീഗാലാണ്ട് എവിടെ? സീ വേൾഡ് എവിടെ ?
അജ ഗജാന്തരം എന്നൊക്കെ പറഞ്ഞാൽ ഇതാണ്
നമ്മുടെ കേരളത്തിൽ ഉള്ള റയിഡുകൾ എല്ലാം ഇവിടെയും ഉണ്ട്
കൂടാതെ ജലത്തിനടിയിൽ ചെന്ന് ചില്ല് പാളികൾക്കും അപ്പുറം
ലോകത്തുള്ള ഒരു വിധം എല്ലാ സമുദ്ര ജല ജീവികളെയും ഇവിടെ നേരിൽ കാണാം.
നല്ല തണുപ്പുള്ള ഒരു പ്രദേശം ഇവിടെ ഒരുക്കിയിട്ടുണ്ട്.അതിനകം മുഴുവനും
ഐസ് നിറച്ചിരിക്കുകയാണ്
ധ്രുവ പ്രദേശത്ത് മാത്രം കാണപ്പടുന്ന ജല ജീവികൾ എല്ലാം തന്നെ ഇവിടെ ഉണ്ട്
ധൃവക്കരടികൾ ജലത്തിനടിയിൽ ഊളിയിട്ടു നടക്കുന്നു
പെൻഗ്വിൻ ,പെലിക്കൻ ,ആൽബട്രോസ് ,അങ്ങിനെ നമ്മൾ അധികം പരിചയപ്പെടാത്ത അനേകം പക്ഷികളും മത്സ്യങ്ങളും ഇവിടെ സമാധാനമായി ജീവിക്കുന്നു
പലതരം പ്രദർശനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്
ഷാർക്ക് ,തിമിംഗലം ,ബീവർ ,ഡോൾഫിൻ ,കടൽ സിംഹം ഇവയുമായിൻ ചെയ്യുന്ന പല തരം പ്രദർശനങ്ങൾ ഇവിടെ കണ്ടു.നമ്മൾ ചെല്ലുമ്പോൾ ഈ പ്രടര്ഷനഗളുടെ സമയവും നഗരിയുടെ ഒരു മാപ്പും തരും റയ്ഡുകളിൽ കയറുന്നത് ഫ്രീ ആണ് .കാലിഫോര്ണിയ മുഴുവൻ കാനവുന്നാ ഒരു ക്ലോക്ക് ടവർ ഉണ്ട് .സമയ ക്കുരവുമൂലം അതിൽ കയറാൻ സാധിച്ചില്ല
ജീവ ഭയം മൂലം റയ്ഡുകളിൽ ഒന്നും കയറിയതുമില്ല
എനിക്ക് ഉയരങ്ങൾ വലിയ ഭയമാണ് .
എങ്ങാനും പൊട്ടി ത്തകര്ന്നു താഴെ വീണാൽ പിന്നെ പരസ്യത്തിൽ പറഞ്ഞത് പോലെ
പൊടി പോലുമില്ല കണ്ടു പിടിക്കാൻ എന്നാകും അവസ്ഥ
ഓരോ ഷോ കാണാൻ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി ക്കൊണ്ടിരുന്നു
സെവൻ സീസ് ,ഡോൾഫിൻ ഡെയ്സ് ,വണ്‍ ഓഷ്യൻ ,ഷാമുസ് സെലിബ്രേഷൻ ,പെറ്റ്സ് റൂൾ ,സീ ലയണ്സ് ലൈവ് ,സർഖു ഡി ലെ മർ അങ്ങിനെ പല ഷോകൾ
പല രാജ്യങ്ങളിലെ ജല ജീവികളെ മെരുക്കി ചെയ്യുന്ന ഈ ഷോ കൾ എല്ലാം ബഹു രസമാണ്
പരിശീലകർ ചെയ്യുന്നത് പോലെ തന്നെ ഇവയും നൃത്തം വയ്ക്കും
എ പ്പോഴും ചെറു മീനുകൾ അവയുടെ വായിൽ ഇട്ടു കൊടുക്കണം
ഞങ്ങൾ ചെന്നപ്പോൾ ഒരു ഡോൾഫിൻ ഷോ യിലെ പ്രധാന വാര്ത്ത അവിടെ മുൻപ് ഉണ്ടായിരുന്നു പെണ്‍ ഡോൾഫിൻ പ്രസവിച്ചു എന്നതാണ് എല്ലാവരും കയ്യടിച്ചു അത് കേട്ട് സന്തോഷിച്ചു
നമ്മൾ ഭാരതീയർ നമ്മുടെ സൈനീകരെ ക്കുറിച്ച് വലിയ് മേനി നടിക്കും
എന്നാൽ അവരെ ഒര്മിക്കുകയെ പതിവില്ല
ഇവിടെ ഷോ തുടങ്ങുന്നതിനു മുൻപ് അവർ ചോദിക്കും
അമേരിക്കൻ സൈനീകർ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി എഴുനെൽക്കൂ
എന്ന് പറയും
സൈനീകരും കുടുമ്പവും എഴുനേൽക്കും .ക്യാമറ അവരെ ഫോക്കസ് ചെയ്യും .അവർ നമ്മെ കൈ വീശി കാണിക്കും
മുഴുവൻ സദസ്യരും എഴുനേറ്റു നിന്ന് ഈ സൈനീകരെ ആദരിക്കും
ചില കാറുകളിൽ
ഞങ്ങളുടെ വീട്ടിൽ അമേരിക്കൻ സൈനീകൻ ഉണ്ട്
എന്നൊരു സ്റ്റിക്കെർ ഒട്ടിച്ചിരിക്കും
നല്ല രസമാണ് ഈ ഷോകൾ കാണാൻ .രാജകുമാരിയുടെ സ്നേഹം ,വിരഹം ഒക്കെ ആണ് ഒരു സർകസ് ഷോയുടെ പ്രധാന ആകര്ഷണം
മിക്ക ഡോൾഫിനുകളും ഷാർക്ക്കളും തങ്ങളുടെ വലിയ വാല് വീശി സദസ്യരെ നന്നായി കുളിപ്പിക്കും .വലിയ ഒച്ചയും ബഹളവും ആണ് ഈ ഷോകളിൽ
തങ്ങൾ ഇവയെ ഉപദ്രവിച്ചല്ല പരിശീലിപ്പിക്കുന്നത് എന്നും ഇവർ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു
വിചിത്രങ്ങൾ ആയ മത്സ്യങ്ങൾ ,പക്ഷികൾ ,മൃഗങ്ങൾ മറ്റു ജല ജീവികൾ ..എല്ലാം ഒരു ചില്ല് പാളിക്കപ്പുറം നമ്മുടെ മുഖത്ത് വന്നു ഉരുമ്മും.
ഒരു തടാകത്തിൽ നമുക്ക് ചെറിയ മത്സ്യങ്ങളെ കൈ കൊണ്ട് പിടിക്കാം
കുഞ്ഞുങ്ങൾ തങ്ങളുടെ ചെറിയ കയ്യ് കൊണ്ട് ഇവയെ പിടിക്കാൻ ശ്രമിക്കുന്നത് കണ്ടു
വളരെ വളരെ സന്തോഷം തോന്നി ഈ സമുദ്ര ജല പ്രദർശനം കണ്ടപ്പോൾ എന്നതാണ് വാസ്തവം