ആന്റണിയെ അങ്ങയെ നമിക്കുന്നു
സെമിനാരികളിലെ
ആക്രമങ്ങള്‍
തോന്നിയവസങ്ങള്‍..
ലൈംഗീക പീഡനങ്ങള്‍
സാമ്പത്തിക ക്രമ കേടുകള്‍
അച്ചന്മാരുടെ ,
മെത്രാന്മാരുടെ ..
അധാര്‍മിക ജീവിത രീതികള്‍
ഇതിനെതിരെ ഒരു തുറന്നെഴുത്ത് ..
അതായിരുന്നു ആറാം തിരു മുറിവ്
എങ്ങിനെ കന്യക ഗര്‍ഭിണി ആയി എന്ന് ഇന്ന് നമുക്ക് അറിയാം
അന്ന് ആന്റണി അത് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പൊള്ളി പോയി
നമ്മള്‍ പ്രബുദ്ധ കേരളം ലജ്ജികേണ്ട കാര്യമാണ് ആ നാടകം കേരളത്തില്‍ നിരോധിച്ചു എന്നത്
പിന്നീട് ശക്തരായ മത മേലധികാരികള്‍ ആന്റണിയെ വല്ലാതെ പീഡിപ്പിച്ചു
വിദേശത്തു ജയിലില്‍ അടക്കാന്‍ ശ്രേമിച്ചു ..
പിന്നീട് കാലം കഴിഞ്ഞപ്പോള്‍ അഭയ കൊല കേസുമായി ബന്ധപെട്ടു
സെമിനാരികളിലെ നില നില്‍ക്കുന്ന അരാജകത്ത്വങ്ങള്‍ പുറത്തു വരിക തന്നെ ചെയ്തു
ആന്റണി എഴുതിയതെല്ലാം സത്യം..
കറ കളഞ്ഞ സത്യം എന്ന് അങ്ങിനെ കാലം തെളിയിച്ചു
കലാ കേരളം ആന്റണിയോടു മാപ്പ് പറയേണ്ടതുണ്ട്
മഹാനായ ആ പ്രക്ഷോഭകാരിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍
ആന്റണിയുടെ നാടകം വന്നപ്പോഴാണ് ആവിഷ്കാര സ്വാതന്ത്ര്യം എന്റെ തലമുറയില്‍ ചര്‍ച്ചയാവുന്നത്. അന്ന് ആ പദത്തില്‍ അശ്ലീലം ചേര്‍ത്തവര്‍ ജയിച്ചു. ലോകം ആന്റണിമാര്‍ക്കുള്ളതല്ല, ആന്റണിമാര്‍ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് പോകും. ചരിത്രം എഴുതുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നവര്‍ വിപണന സാധ്യത കാണാഞ്ഞ് ആന്റമിയുടെ ഓര്‍മ്മ ദിവസം, ഞായറാഴ്ചപ്പതിപ്പുകളില്‍ എന്തെങ്കിലും പൈങ്കിളി നിറച്ചു നമുക്ക് വായിക്കാനിട്ടു തന്നുകൊള്ളും !
മറുപടിഇല്ലാതാക്കൂനന്ദി, ഈ നല്ല കുറിപ്പിന് !