ഒരു ഓഫീസില്‍ ജോലിക്ക് ചെന്നപ്പോള്‍
അവിടെ സുമുഖനായ
ഒരു കഷണ്ടിക്കാരന്‍..
പേര് വേണ്ട പറയുന്നില്ല
നല്ല വട്ട മുഖം.
.ഭംഗിയുള്ള ചിരി..
നുണക്കുഴിയും
എന്നാല്‍ അങ്ങേരെ കൊണ്ടുള്ള ശല്ല്യം പറയാന്‍ സാധിക്കില്ല
ഞങ്ങള്‍ മൂന്നു നാല് ഗുമസ്ഥന്മാര്‍ ആണ്
പുള്ളിയുടെ ഇരകള്‍..
മേലാപ്പീസിലേക്ക് അയക്കേണ്ടുന്ന സ്ഥിതി വിവര കണക്കുകള്‍..
പുള്ളി ഞങ്ങളോട് ചോദിക്കുന്ന രീതി കണ്ടാല്‍..
ഇങ്ങേരെ നമുക്ക് പിച്ചി ചീന്തി കൊല്ലാന്‍ തോന്നും..
ശല്യം എന്നാല്‍ ഇതാണ് എന്ന് അറിഞ്ഞു..
ഞങ്ങള്‍ കൊടുക്കേണ്ടതാണ്..അത് എടുത്തു കൂട്ടി എഴുതി കൊടുക്കേണ്ടേ..
പല ഫയലുകളില്‍ കിടക്കുന്ന വിവരങ്ങള്‍..
ചുരുങ്ങിയത് മുന്നൂറു ഫയലുകള്‍ തപ്പിയാല്‍ ആണ്
ആവശ്യമുള്ള വിവരങ്ങള്‍ കിട്ടൂ..
ചുരുങ്ങിയത് മൂന്നു ദിവസം എടുക്കും അത് ശേഖരിക്കാന്‍..
ഇങ്ങേര്‍ക്ക് അതറിയാം..
എന്നാല്‍ കടലാസ് വന്നാല്‍ അപ്പോള്‍ മുതല്‍
സ്വന്തം കസേരയില്‍ ഇരിക്കാതെ
ഞങള്‍ ഓരോരുത്തരെ സമീപിച്ചു
ബഹളമാണ്
ആ ഡേറ്റ ഇന്ന് കൊടുത്തില്ലെങ്കില്‍ കുഴപ്പമാണ്..
പിന്നെ എന്നെയവും എല്ലാവരും കുറ്റം പറയുക..
നിങ്ങളുടെ പേര് ഞാന്‍ റിപ്പോര്‍ട്ടു ചെയ്യും
പിന്നെ എന്നെ പറയരുത്..
ഓഫീസര്‍
മെമ്മോ തരും അങ്ങിനെ ഭീഷണി
കൂടാതെ അകത്ത് ചെന്ന് കുറ്റം പറച്ചിലും.
.
നേരില്‍ കാണുമ്പോള്‍ നുണക്കുഴി കാട്ടി ചിരിയും
മത്തക്കണ്ണ്‍ ഉരുട്ടി വിരട്ടും.
.
പോരാത്തതിന് അനുനയം, വഴക്ക്..
അയാളെ കൊണ്ട് എല്ലാവരും പൊറുതി മുട്ടി
ഒരു ദിവസം ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു
"ഇങ്ങേരു നമ്മളോട് ഇതാണ് കാണിക്കുന്ന സ്വഭാവം..
അപ്പോള്‍ വീട്ടില്‍ എന്താവും രീതി എന്ന് ഊഹിച്ചു നോക്കിക്കേ..
അവരെങ്ങിനെ ഇങ്ങേരെ
സഹിക്കുന്നു ആവോ.
ഇ.ങ്ങേ.രുടെ ഭാര്യക്ക് ഒന്നുകില്‍ ചെന്നി കുത്ത് കാണും
അല്ലേല്‍ അള്‍സര്‍ ..
ഉറപ്പാ"
എല്ലാവരും ചിരിച്ചു
ആരും അത് കാര്യമായി എടുത്തില്ല
ആ സമയത്ത് തന്നെ അങ്ങേരു ചോറ് പത്രവുമായി ഞങ്ങളുടെ അടുത്തേക്ക് ഊണ് കഴിക്കാന്‍ വ ന്നു
"വൈഫിന്റെ അസുഖം എങ്ങിനെ ഉണ്ട് ..."
ഞാന്‍ സ്വാഭാവിക മട്ടില്‍ ചോദിച്ചു
ചോദ്യം കേട്ടാല്‍ അങ്ങേരുടെ ഭാര്യയുടെ അസുഖം
ഞങ്ങള്‍ ഇന്നലെ കൂടി പറഞ്ഞു വച്ചതാണ് എന്ന് തോന്നുമായിരുന്നു
ചുമ്മാ ഒരു തട്ട് തട്ടിയതാണ്
പുള്ളിക്ക് അത് മനസിലായില്ല
ഉമേ ഒന്നും പറയേണ്ട
ഇന്നലെ അവളെ ആശുപത്രിയില്‍ കൊണ്ട് പോയിട്ട് വരികയാണ് കേട്ടോ
അവള്‍ സ്കൂളില്‍ തല കറങ്ങി വീണു..
ഇടയ്ക്കു അവള്‍ക്കു ഒരു തല വേദന വരും..
പിന്നെ കണ്ണ് തുറക്കാന്‍ ഒക്കില്ല..
എഴുനേല്‍ക്കാനും സാധിക്കില്ല
എഴുനെറ്റാല്‍ താഴെ വീഴും
ഭയങ്കര വോമിറ്റിംഗ് ആണ്
മോളുണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ തലവേദന
ഇനി ചെയ്യാത്ത ചികിത്സയില്ല "
വല്ലാത്ത ഒരു നിശബ്ദത എല്ലാവരിലും പടര്‍ന്നു
ആയുര്‍വേദം നോക്കാമായിരുന്നില്ലേ
കോട്ടക്കല്‍ ഒന്ന് കാണിച്ചു നോക്കിക്കേ
കണ്ണ് ഒന്ന്ചെക്ക്ചെയ്യൂ
ഫലം. .കിട്ടാതിരിക്കില്ല
എന്റെഉമ്മാക്ക്
ഇങിനെവന്നപ്പോള്‍ ........................
ഹെഡോഫിസിലെ സിന്ധുവിനും ഇങ്ങിനെ തന്നെയാണ്
അങ്ങിനെ അങ്ങിനെസംഭാഷണം നീണ്ടു
ഭാര്യമാരുടെ ചെന്നി കുത്തിന്റെ കാര്യം മനസിലായല്ലോ
അള്‍സര്‍ ഉണ്ടോ ടീച്ചര്‍ക്ക്
എന്ന് കൂടി ചോദിയ്ക്കാന്‍
എനിക്ക് മനസ് വന്നില്ല
എങ്ങാനും നേരായാലോ
oru sthreye mattoru sthreekke manassilavoo...
മറുപടിഇല്ലാതാക്കൂചെന്നിക്കുത്ത് നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ