2011, ഏപ്രിൽ 27, ബുധനാഴ്‌ച

doubles

doubles

മമ്മൂട്ടിയുടെ ഈ പേരിലുള്ള ചിത്രം വളരെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് 
കാരണം നമുക്കെല്ലാം വളരെ വളരെ ഇഷ്ട്ടമുള്ള ഗേളി  അതില്‍ ഉണ്ട് താനും
നാദിയ മൊയ്തുവിനെ വീണ്ടും ഒന്ന് കാണാം എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു 
എന്നാല്‍ നമ്മുടെ പ്രതീക്ഷക്കൊത്ത്  ഈ ചിത്രം ഉയര്‍ന്നില്ല എന്നതാണ് വാസ്തവം 
ഒരു വാഹനാ അപകകടത്തില്‍  ആരും സഹായിക്കാന്‍ ഇല്ലാതെ 
അച്ഛനും അമ്മയും ചോര വാര്‍ന്നു മരിക്കുന്നത് കാണേണ്ടി വന്ന 
ഇരട്ട കുട്ടികള്‍ ആയിരുന്നു ഗിരിയും ഗൌരിയും..മമ്മൂട്ടിയും നാദിയ മോയ്ദുവും   
സംഭവ സ്ഥലത്ത് വരുന്ന ഒരു ബാര്‍ ഉടമയാണ് ഈ  കുട്ടികളെ രക്ഷിക്കുനതും 
പിന്നീടുള്ള ഇവരുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതും 
അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നത് പിന്നീടു ഇവര്‍ ജീവിതത്തില്‍ ഒരു വൃതം തന്നെ ആക്കി എടുക്കുന്നു 
ഒരു ഇംഗ്ലീഷ് സിനിമയുടെ ചുവടു പിടിച്ചു നിര്‍മിച്ച ഈ ചിത്രം എന്ന് നമുക്ക് ഒറ്റ നോട്ടത്തില്‍ തോന്നാം 
കഥ അത്ര സുഭദ്രമാണ്‌..
സംഭവങ്ങള്‍ കോര്‍ത്തിണക്കിയ രീതിയും ചേതോഹരം 
ഇവരെ രക്ഷിച്ച അങ്കിളിന്റെ     മകന്‍ മൈക്കിളിന് ഗൌരിയെ  ഇഷ്ട്ടവും ആണ്..
ഇവരുടെ കല്യാണം നടക്കും എന്നാ നിലയിലാണ് മൈക്കിളിനെ ഒരു കുഴല്‍ പണ കേസില്‍ പോലീസ് പിട്ക്കുനത്
ഒരു കഴുകനെ പോലെ സഹോദരിയെ സംരക്ഷിക്കുന്ന ഗിരിക്ക് 
പിന്നെ ഗൌരിയെ അവനു വിഹാഹം കഴിച്ചു കൊടുക്കാന്‍ ആവുമായിരുന്നില്ല 
അവള്‍ ഗിരിയുടെ തീരുമാനം എതിര്‍ത്തില്ല.
എന്നാല്‍ മറ്റേതു വിവാഹത്തെയും എതിര്‍ക്കുകയും ചെയ്തു.
അത് കൊണ്ട് തന്നെ ഗിരിയും വിവാഹം കഴിച്ചില്ല 
ഈ സാഹചര്യത്തില്‍ ആണ് സിനിമ തുടങ്ങുന്നത് 
അപകടത്തില്‍ പെട്ട ഒരു കാറില്‍ നിന്നും ഇവര്‍ക്ക് കിട്ടിയ പര്‍ദാ ഇട്ട ഒരു സുന്ദരി കുട്ടി..


അവളാണ് പിന്നീടു ഈ കഥയിലെ നിര്‍ണായക ലിങ്ക് 
പിന്നെ ഞാന്‍ പറയേണ്ടല്ലോ
നെല്ലായി പുല്ലായി ഇല്ലാണ്ടായി എന്നൊരു ചൊല്ലുണ്ട് ഇവിടങ്ങളില്‍
പിന്നെ കഥ പറഞ്ഞു പറഞ്ഞു കുളവും ചലവും  എല്ലാം ആക്കി നമ്മുടെ കയ്യിലേക്ക് ഇങ്ങു തന്നു സംവിധായകന്‍..
അല്‍പ്പമെങ്കിലും വിശ്വാസ്യത വേണ്ടേ കഥയ്ക്ക് 
വില്ലന്റെ ചതഞ്ഞ മുഖം കണ്ടാല്‍ ഒരു കുത്ത് വച്ച് കൊടുക്കാന്‍ തോന്നും നമുക്ക് 
നല്ല നിലയില്‍ അഭിനയച്ചു മമ്മൂട്ടിയും നാദിയ മോയ്ടുവും 
അനുബന്ധ കഥാപാത്രങ്ങള്‍ ..
അവരെ നമുക്ക് ഉപഗ്രഹങ്ങള്‍ എന്ന് വിളികേണ്ടി വരും 
അത്ര പ്രാധാന്യ കുറവേ ഇവിടെ അവര്‍ക്കുള്ളൂ
നാദിയയുടെ കാമുകന്‍ ആയി വരുന്ന മോഴ പോലുള്ള കഥാ പാത്രത്തിന്റെ പേര് മനസിലായില്ല 
പര്‍ദ്ദ ക്കാരി  ..സൈറ  ബാനു  (തപസി )  
ഫിലിം ഇന്‍സ്റ്റിട്യൂടില്‍    എങ്ങാന്‍ പോയി അഭിനയം പഠിച്ചു വന്നാല്‍ കൊള്ളാം
അനു അഗര്‍വാള്‍ ചെയ്ത ഡാന്‍സ് കലക്കി
ജെയിംസ്‌ വാസന്തിന്റെ  സംഗീതം..
ഒപ്പിച്ചു മാറി എന്നെ എനിക്ക് പറയാന്‍ പറ്റു
നമ്മുടെ ഒക്കെ കല്യാണത്തിനു വിഡിയോ പിടിക്കുന്ന ക്യാമറാക്കാരുടെ  അത്ര ഭംഗിയായിട്ടാണ് ഇവിടെ കാമെറ ഉപയോഗിചെക്കുന്നെ
അത്ര കുറഞ്ഞ ഭാവനയെ അദ്ദേഹം ഇതില്‍ ഉപയോചിട്ടുള്ളൂ 
എന്താ സംവിധായകന് ഇവിടെ ജോലി 
ഒന്നാംതരം തിരക്കഥ കിട്ടിയിട്ടും..
അതിനെ ഇത്ര ഭാവനാ ശൂന്യമായി ഉപയോഗിച്ച് കളഞ്ഞല്ലോ നിങ്ങള്‍  




മംമൂടിയെ വച്ചെ ടുത്തിട്ടും    നാദിയ നടിച്ചിട്ടും 
  സോഹന്‍ സീന് ലാലേ 
രക്ഷപ്ട്ടിട്ടില്ലല്ലോ  മക്കളെ നിങ്ങള്‍  





 'സ്ക്രിപ്റ്റ്  --സച്ചി  , സേതു

സംവിധാനം  --സോഹന്‍  സീനുലാല്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ