ഉറുമി
ഒരു ഇതിഹാസ കഥ
എത്ര മനോഹരമായി പറഞ്ഞു എന്ന്
നമ്മള്‍ വേറെ എങ്ങും നോക്കേണ്ടതില്ല
പ്ര്തിവരജിന്റെ നിര്‍മാണം..സന്തോഷ് ശിവന്റെ സംവിധാനം..
പോകുമ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നു
എന്നാല്‍ നമ്മുടെ എല്ലാ പ്രതീക്ഷകളെയും കവച്ചു വച്ച് ഈ മനോഹര ചിത്രം എന്നതാണ് വാസ്തവം
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടപ്പോള്‍ തോന്നി അതി മനോഹരമായ ഒരു കവിത
അത് പോലെ പത്രക്കാര്‍,പരസ്യക്കാര്‍ അതി ഭാവുകത്തോടെ എഴുതുന്ന പ്രയോഗം ഉണ്ടല്ലോ
സെല്ല് ലോയിഡില്‍ ചെയ്ത അഭ്ര കാവ്യം എന്ന്
അത് ഇവിടെ പൂര്‍ണമായും ശരി ആവുന്നു
ഓരോ ഫ്രെയിം
പൂര്‍ണം,വര്ണ ഭംഗി നിറഞ്ഞത്
അതി മനോഹരമായ ലോകേഷനുകള്‍
സുന്ദരന്‍മാരായാ നായകന്മാര്‍
അതി സുന്ദരികളായ നായികമാര്‍
പിരി മുറുക്കം ഉള്ള കഥ
ഞാന്‍ മുമ്പോരിക്കല്‍ എഴുതി
തിരക്കഥ പകര്‍ത്തി വച്ചാല്‍ സിനിമ ആവില്ല
അതില്‍ സംവിധായകന്‍ തന്റെ ഭാവനയും സ്നേഹവും അറിവും ഭാവനയും എല്ലാം ചേര്‍ക്കണം എന്ന്
ഉറുമി അങ്ങിനെ ഒരു രചന ആണ്
ഏതാണ്ട് നമ്മുടെ മാര്താണ്ട വര്‍മയുടെ പോലെ
അതിലെ അനന്ത പദ്മനാഭനും സുഭദ്രയും പോലെ
കഥയില്‍ സംവിധായാജന്‍ സന്നിവേശിപ്പിച്ച നായകനും നായികയും
ചരിത്രം
വാസ്കോ ഡി ഗാമ ((1469 – 1524)
കാപ്പാട് 20 മെയ് 1498 കപ്പല്‍ ഇറങ്ങി
നാല് കപ്പലും 170 നാവികരും
ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി ഭാരതത്തിലേക്ക് ആദ്യമായി ഒരു ജല പാത കണ്ടു പിടിച്ചത് ഈ പോര്‍ട്ടുഗീസ് നാവികന്‍ ആയിരുന്നു
ഭാരതത്തിലെ കുരുമുളകും മാറും സുഗന്ധ വ്യഞ്ജനങ്ങളും കച്ചവടം ചെയുഉക ആയിരുന്നു ഉദേശം
എന്നാല്‍ അന്നത്തെ സാമൂതിരിയെ വേണ്ടത്ര പ്രീണിപ്പിക്കാന്‍ വാസ്ക്കോക്ക് കഴിഞ്ഞില്ല
ഒരു ഉടമ്പടി ഒപ്പ് വൈക്കാന്‍ സാമുതിരി വിസമ്മതിച്ചു
തിരികെ പോയ ഗാമ പിന്നെ വന്നത് വലിയ സന്നാഹവുമായി ആണ്
1502 വര്ഷം ഗാമ പതിനഞ്ചു കപ്പലുകളും 18000 പടയാളികളുമായി വന്നു
ഭാരതത്തില്‍ വേരുറപ്പിച്ചു
പറങ്കി പട കേരളത്തില്‍ കാലൂന്നി..നാട്ടു രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ ആക്കി
മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളില്‍ ഓര്‍ക്കുന്നില്ല
അവിടം പറങ്കികളുടെ നാടായിരുന്നു
ഗോവ ദാമന്‍ ദിയൂ
ഇവിടെ എല്ലാം പോര്ടുഗീസു കോളനികള്‍ ആയിരുന്നു
അവസാനം ഭാരതം വിട്ട വിദേശിയരും ഇവരായിരുന്നു
ആ അധിനിവേശത്തിന്റെ പൊള്ളുന്ന കഥയാണ് ഈ സിനിമ
ഈ ചരിത്രം നിങ്ങള്‍ അതെ പടി ഇവിടെ കാണുകയില്ല
ഇവിടെ നായകന്‍ ഗാമയെ കൊള്ളുമ്പോള്‍ ചരിത്രത്തില്‍ ഗാമ മലേറിയ പിടിപെട്ടു മരിക്കുകയാണ്
അടക്കിയിരിക്കുന്നത് ഫോര്‍ട്ട് കൊച്ചിയിലും (1524.)
കഥ
ഈ ശുഷക്കമായ കഥയെ
സിനിമയുടെ ഇതി വൃത്തത്തില്‍ ഒതുക്കി പ്രതികാരവും പ്രണയവും ധീരതയും നിറഞ്ഞ ഒരു മനോഹര ചലച്ചിത്രമാക്കി തന്നു സംവിധായകന്‍ നമുക്ക്
തങ്ങളുടെ പുരാതനമായ സ്വത്തുക്കള്‍ വാങ്ങാന്‍ വന്ന ഒരു കമ്പനിയുടെ പ്രതിനിധികളും ഓര്‍ത്താണ് രാജുവും പ്രഭു ദേവയും തിരുനെല്ലിയില്‍ എത്തുന്നത്
അവിടെ തന്റെ അമ്മ നടത്തിയിരുന്ന ഒരു മന്ദബുധികളുടെ വിദ്യാലയം കാണുന്നു
ടാബുവാണ് അത് നടത്തുന്നത്
അവിടെ ഉള്ള മന്ദ ബുദ്ധിയായ സുന്ദരി കുട്ടിയാണ് ഈ സ്വത്തിനു രാജുവിന്റെ കൂടെ ഒപ്പിടേണ്ട ആള്‍
Genelia D’Souza അവതരിപ്പിക്കുന്ന കഥാപാത്രം
എന്നാല്‍ ഭൂമി വില്‍ക്കാന്‍ എത്തുന്ന അവര്‍ ആദിവാസി പ്രവര്‍ത്തകരുടെ കയ്യില്‍ പെടുന്നു
അവരില്‍ നിന്നാണ് തന്റെ പിന്‍ തലമുറക്കാരെ ക്കുറിച്ച് രാജു അറിയുന്നത്
അവര്‍ തങ്ങളുടെ പൈതൃകം അടിയറ വൈക്കാതിരിക്കാന്‍ നടത്തിയ അതി ധീരമായ ചെറുത്തു നില്‍പ്പിന്റെ കഥകള്‍ അറിയുന്നത്
പറങ്കി കപ്പലില്‍ ഗാമയെ കാണാന്‍ പോയ സാമുതിരിയുടെ ദൂതരെ ഗാമ പീഡിപ്പിക്കുന്നു
സ്വന്തം അച്ഛനെ കൊല്ലുന്നത് കണ്ടു മനം നിന്ത നാട് വിട്ട ആ പത്തു വയസുകാരന്‍ ആണ്
പിന്നീടു പടനയിക്കാന്‍ എത്തുന്നത്
രാജുവും പ്രഭു ദേവയും
ഇതിനു സമാന്തരമായി വികസിക്കുന്ന രണ്ടു പ്രണയ കഥകളും
അറക്കല്‍ കോലോത്തെ തമ്പുരാട്ടിയെ പ്രണയിക്കുന്ന പ്രഭു ദേവ
പഴശ്ശി രാജയിലെ പദ്മ പ്രിയയെ നിഷ്പ്രഭം ആക്കുന്നു
കൃശ ഗാത്രിയായ ഹിന്ദി നടിയുടെ അവിസ്മരണീയമായ അഭിനയം
ദൈവമേ അവളുടെ കണ്ണിലെ തീ ഒരു നിമിഷം പോലും അണയുന്നില്ല
പ്രണയത്താല്‍ തരളിത ആകുന്ന അവളെ കണ്ടു നില്‍ക്കുക മനോഹരമായ ഒരു അനുഭൂതി തന്നെ
അവളുടെ ചലനങ്ങള്‍ ചടുലം കൃത്യം പക്വം ..
എല്ലാത്തിലും ഉപരി ചേതോഹരം
പ്ര്തിരാജിന്റെ നായകന്‍
യവന നായകരുടെ പോലെ സുന്ദരനും ദൃഡ ഗാത്രനുമായ നായകനെ നമ്മള്‍ മറക്കില്ല
യുദ്ധ മേഖലിയില്‍ പൊങ്ങി ചാടി യുദ്ധം ചെയ്യുന്ന അവന്റെ ശാരീരിക അഴക് ഉത്തമം തന്നെ
തന്നെയുമല്ല
ഹിന്ദിയിലെ നായകന്മാര്‍ ചെയ്യുന്ന പോലെ മിനിട്ടിനു തന്റെ ശരീരം പ്രദര്‍ശിപ്പിക്കാന്‍ ഉള്ള ത്വര
ചെമ്പു പോലെ കടഞ്ഞെടുത്ത വളരെ നല്ല ശരീരം ഉണ്ടായിട്ടും രാജു ചെയ്യുന്നുമില്ല
ഈ സിനിമ രാജുവിന്റെ സിനിമ ജീവിതത്തിലെ ഒരു നല്ല കാല്‍ വൈപ്പ് ആവും എന്ന് കരുതാം
പ്രപ് ദേവയുടെ അല്‍പ്പം തമിള്‍ ചുവ ഉള്ള സംഭാഷണം രസമായി തോന്നി
ആര്യയുടെ കൊട്ട്വാളും നന്നായി
നിത്യ മേനോന്റെ കണ്ണിലെ കുസൃതിയും
ചലനങ്ങളിലെ കുലീനതയും മറക്കില്ല തന്നെ
നാട് വാഴിയുടെ കറപ്പു തീറ്റയും
മകന്റെ ദൌര്‍ബല്യങ്ങളും
ജഗതിയുടെ ശിഖണ്ടിയും
നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നു എന്ന് പറയാതെ വയ്യ
സംഭാഷണം
ഈ കഥയിലെ സംഭാഷനഗല്‍ വലിയ ചരിത്രം ആയി തീരാന്‍ ഇടയുണ്ട്
കഥയില്‍ വളരെ പിരി മുറുക്കം ഉള്ള ഭാഗങ്ങള്‍ പോലും നര്മാതാല്‍ തിളക്കമുള്ളതാക്കാന്‍ ഈ ടീം മടിച്ചിട്ടില്ല
പലതും ഓര്‍ക്കഞ്ഞിട്ടല്ല
കൂടുതലും പുരുഷന്മാരായ വായനക്കാര്‍ ഉള്ള ഈ ടോപികില്‍ അത് പകര്‍ത്തി എഴുതാന്‍ ഉള്ള
ഒരു മനോ ബലം എനിക്കങ്ങു പോരാ എന്ന് വിചാരിച്ചാല്‍ മതി
മോനെ നിനക്ക് ആറിയ പഴം കഞ്ഞിയാണ് പറഞ്ഞെക്കുന്നെ എന്നാ പ്രയോഗം പിന്നെയും പിന്നെയും നമ്മുടെ മനസ്സില്‍ നില്‍ക്കും
കുട്ടി കളി കഴിഞ്ഞാല്‍ ഞാന്‍ അപ്പുറതുണ്ടു
അങ്ങ് വരാന്‍ മടികേണ്ട ..
എന്ന് മകന്റെ മണിയറയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ആയിഷയോടു അച്ഛന്‍ നാട് വാഴി പറയുന്നതും കൊള്ളാം
ദേശ പ്രേരിതമായ ഇതിലെ സംഭാഷങ്ങള്‍ പൊതുവേ നമ്മുടെ രക്തം ചൂട് പിടിപ്പിക്കുന്നത് തന്നെ
ഹിന്ദു മുസ്ലിം മൈത്രിയുടെ നല്ല രംഗങ്ങളും കഥയില്‍ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു
പടയാളിയുടെ മൂല്യങ്ങള്‍
ആയിഷയുടെ ധീരത
ചെറുത്തു നില്‍പ്പ് ഇതെല്ലം നമ്മളെ ഭാരതീയ സിനിമ മറന്നു കൊണ്ടിരിക്കുന്ന ചില മൂല്യങ്ങളെ ഓര്‍മിപ്പിക്കുന്നു
അമിതമായ ശരീര പ്രദര്‍ശനം ഇല്ല എന്നതും കൊള്ളാം
ചെമ്പു കിടാരത്തില്‍ അടിക്കുന്ന പോലെ സ്വരമുള്ള പാട്ടുകാരി
പാട്ടുകള്‍ മനസ്സില്‍ ചുണ്ടില്‍ തങ്ങി നില്‍ക്കുന്നത് ഇല്ല എന്നതാണ് എനിക്ക് തോന്നിയത്
യുദ്ധ രംഗങ്ങള്‍ ..
തീര്‍ത്തും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്നു
എവിടെയും സംവിധായകന്റെ കാമെറ നമുക്കായി എന്തെങ്കിലും കരുതി വച്ചിരിക്കും
വലിയ ഒരു കാന്‍വാസില്‍ ചെയ്ത ഈ ചിത്രം
കണ്ടു നോക്കുന്നതാണ് നല്ലത്
പത്തില്‍ എട്ടും കൊടുക്കാവുന്ന ഒരു ചിത്രം
Directed by : Santosh Sivan
Produced by : Prithviraj,Santosh Sivan,Shaji Natesan
Written by : Shankar Ramakrishnan
Starring : Prithviraj,Prabhu Deva,Genelia D’Souza,Nithya Menon,Arya,Tabu,Vidya Balan,Jagathy Sreekumar
Music by : Deepak Dev
Cinematography :Santosh Sivan
Editing b
ഉറുമി കാണാൻ പറ്റിയില്ലാ... ഇങ്ങനെ ഒരു അഭിപ്രായം താങ്കൾ ഇട്ടത്കൊണ്ട് സിനിമ കാണൻ ഒരു താല്പര്യം തോന്നുന്നൂ... മലയാള സിനിമക്ക് നല്ല കാലം പിറക്കട്ടെ എന്നാഗ്രഹിക്കുന്നൂ....
മറുപടിഇല്ലാതാക്കൂചേച്ചി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകള്.
ഈ മൂവി തീര്‍ച്ചയായും ഞാന്‍ കാണും.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎന്റെ എല്ലാവിധ ആശംസകളും ...മലയാള സിനിമക്ക് നല്ല കാലംകൂടി പിറക്കട്ടെ എന്നാശംസിക്കുന്നു ....
മറുപടിഇല്ലാതാക്കൂthank you sunil
മറുപടിഇല്ലാതാക്കൂthank you kala
മറുപടിഇല്ലാതാക്കൂinduvechi...nannaayirikkunnu... ...kananindu..santhosh sivan film ...chechiyude ezhuthum ghambheeramaayitto..
മറുപടിഇല്ലാതാക്കൂഉമയുടേതു കഴമ്പുള്ള അവലോകനമായിരിക്കുമെന്നതിനാല്‍.പടം കാണാന്‍ പോവാം...നന്ദി..
മറുപടിഇല്ലാതാക്കൂഈ അഭിപ്രായത്തോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട് .....പോസ്ടരിലെദൃശ്യ ഭംഗി കണ്ടു സിനിമക്ക് കയറിയ ആളാണ് ഞാന്‍ .......കാശു പോയി എന്നല്ല പറയേണ്ടത് തെരഞ്ഞെടുപ്പു ശൈലിയില്‍ പറഞ്ഞാല്‍ കെട്ടി വച്ച കാശു പോയി.........കഥ- ഈ സിനിമക്ക് ഒരു കഥ ഇല്ല...... ആകെ ഉള്ളത് ഒരു ത്രെഡു മാത്രം പുതിയ അധിനിവേശവും പഴയ അധിനിവേ ശവും തമ്മിലുള്ള ഒരു സാത്മ്യം ..........സംഭാഷണം ഇല്ലെങ്കില്‍ പോലും ഈ സിനിമക്ക് ഒന്നും സംഭവിക്കില്ല .....അത്രയ്ക്ക് അറൂ ബോറന്‍ സംഭാഷണം........... പ്രിഥ്വിരാജിന് തീരെ യോജിക്കാത്ത കഥാപാത്രം.....ഒരാവശ്യവുമില്ലാത്ത പാട്ടുകളും ഐറ്റം ഡാന്സുകളും ...... ചരിത്രത്തോട് നീതി പുലര്‍ത്താത്ത ആഖ്യാന ശൈലി ഞാന്‍ വേണമെങ്കില്‍ രണ്ടു പുറത്തില്‍ കവിയാതെ വേണമെങ്കില്‍ ഇതിനെ പറ്റി ഉപന്യസിക്കാം ...എന്റെ കൂടെ സിനിമ കണ്ട രണ്ടു പേരുടെ അഭിപ്രായം കൂടി എഴുതാം ഒന്നാമത്തെ എന്റെ സഹോദരന്‍ .....എലാ ചേരുവയും ഉണ്ട് പക്ഷെ പാചകം അറിയില്ല .......രണ്ടാമത് മൂന്നാം ക്ലാസ്സുകാരനായ മകന്‍....... അച്ചാ ഇത് പഴശ്ശി രാജ പോലെ തന്നെ ...............ഇതാണ് ആകെത്തുക പഴശ്ശി രാജയുടെ വികൃത അനുകരണം
മറുപടിഇല്ലാതാക്കൂപോസ്ടരിലെദൃശ്യ ഭംഗി കണ്ടു സിനിമക്ക് കയറിയ ആളാണ് ഞാന്‍
മറുപടിഇല്ലാതാക്കൂഅതാണ് കുഴപ്പം
വളരെ ഭംഗിയുള്ള ദൃശ്യങ്ങളും,
കൊള്ളാവുന്ന ചില പാട്ടുകളും
നല്ല പ്രണയ രംഗങ്ങളും,
നായികയുടെ മനോഹര ചലനങ്ങളും ,
പുതിയ ഒരു കഥയും
നല്ല കാമറായും
മൊത്തത്തില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന തമാശകളും..
നമ്മള്‍ ഒരു അടൂര്‍ സിനിമാക്കല്ലല്ലോ കാശ് കൊടുത്ത് കയറിയത്
പടച്ചു വിടുന്ന സിനിമകള്‍ക്കിടയില്‍ പ്രത്യേകമായ ഒരു തിളക്കം ഇതിനുണ്ട്
http://indrasena2004.blogspot.com/2009/10/blog-post_10.html
മറുപടിഇല്ലാതാക്കൂpazhasi raja
http://indrasena2004.blogspot.com/2009/08/blog-post_23.html
vadakkann veera gadha
onnu nokkoo
ethu ethinte pirake anennu ariyaam
njan kandu kazhinjanu ee abhiprayam vayichathu.. ente makan videshathu ninnum enne vilichu paranjathanu ee cinema kaananam ennu. annu thanne poyi kandu. Ugran athyugran... Prithviraj ithrayum nannayi abhinayikkumo ennu thonni... hooo. thamburattiyute shrungara bhavangal ulla paattu.. ethr a manoharam... Tabu, Vidya balan ee katha paathrangal illengilum kuzhappam onnum varillayirunnu ennu thonni. Aarya nannayirunnu.. oru nalla patam kanda samadhanam...
മറുപടിഇല്ലാതാക്കൂhttp://malayal.am/%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%82/%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE/%E0%B4%AB%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%82-%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D%E0%B4%AF%E0%B5%82/10685/%E0%B4%89%E0%B4%B1%E0%B5%81%E0%B4%AE%E0%B4%BF-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-%E0%B4%87%E0%B4%A4%E0%B5%81%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86-%E0%B4%95%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82
മറുപടിഇല്ലാതാക്കൂ???????????????
മറുപടിഇല്ലാതാക്കൂ