2011, ഏപ്രിൽ 27, ബുധനാഴ്‌ച

doubles

doubles

മമ്മൂട്ടിയുടെ ഈ പേരിലുള്ള ചിത്രം വളരെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് 
കാരണം നമുക്കെല്ലാം വളരെ വളരെ ഇഷ്ട്ടമുള്ള ഗേളി  അതില്‍ ഉണ്ട് താനും
നാദിയ മൊയ്തുവിനെ വീണ്ടും ഒന്ന് കാണാം എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു 
എന്നാല്‍ നമ്മുടെ പ്രതീക്ഷക്കൊത്ത്  ഈ ചിത്രം ഉയര്‍ന്നില്ല എന്നതാണ് വാസ്തവം 
ഒരു വാഹനാ അപകകടത്തില്‍  ആരും സഹായിക്കാന്‍ ഇല്ലാതെ 
അച്ഛനും അമ്മയും ചോര വാര്‍ന്നു മരിക്കുന്നത് കാണേണ്ടി വന്ന 
ഇരട്ട കുട്ടികള്‍ ആയിരുന്നു ഗിരിയും ഗൌരിയും..മമ്മൂട്ടിയും നാദിയ മോയ്ദുവും   
സംഭവ സ്ഥലത്ത് വരുന്ന ഒരു ബാര്‍ ഉടമയാണ് ഈ  കുട്ടികളെ രക്ഷിക്കുനതും 
പിന്നീടുള്ള ഇവരുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതും 
അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നത് പിന്നീടു ഇവര്‍ ജീവിതത്തില്‍ ഒരു വൃതം തന്നെ ആക്കി എടുക്കുന്നു 
ഒരു ഇംഗ്ലീഷ് സിനിമയുടെ ചുവടു പിടിച്ചു നിര്‍മിച്ച ഈ ചിത്രം എന്ന് നമുക്ക് ഒറ്റ നോട്ടത്തില്‍ തോന്നാം 
കഥ അത്ര സുഭദ്രമാണ്‌..
സംഭവങ്ങള്‍ കോര്‍ത്തിണക്കിയ രീതിയും ചേതോഹരം 
ഇവരെ രക്ഷിച്ച അങ്കിളിന്റെ     മകന്‍ മൈക്കിളിന് ഗൌരിയെ  ഇഷ്ട്ടവും ആണ്..
ഇവരുടെ കല്യാണം നടക്കും എന്നാ നിലയിലാണ് മൈക്കിളിനെ ഒരു കുഴല്‍ പണ കേസില്‍ പോലീസ് പിട്ക്കുനത്
ഒരു കഴുകനെ പോലെ സഹോദരിയെ സംരക്ഷിക്കുന്ന ഗിരിക്ക് 
പിന്നെ ഗൌരിയെ അവനു വിഹാഹം കഴിച്ചു കൊടുക്കാന്‍ ആവുമായിരുന്നില്ല 
അവള്‍ ഗിരിയുടെ തീരുമാനം എതിര്‍ത്തില്ല.
എന്നാല്‍ മറ്റേതു വിവാഹത്തെയും എതിര്‍ക്കുകയും ചെയ്തു.
അത് കൊണ്ട് തന്നെ ഗിരിയും വിവാഹം കഴിച്ചില്ല 
ഈ സാഹചര്യത്തില്‍ ആണ് സിനിമ തുടങ്ങുന്നത് 
അപകടത്തില്‍ പെട്ട ഒരു കാറില്‍ നിന്നും ഇവര്‍ക്ക് കിട്ടിയ പര്‍ദാ ഇട്ട ഒരു സുന്ദരി കുട്ടി..


അവളാണ് പിന്നീടു ഈ കഥയിലെ നിര്‍ണായക ലിങ്ക് 
പിന്നെ ഞാന്‍ പറയേണ്ടല്ലോ
നെല്ലായി പുല്ലായി ഇല്ലാണ്ടായി എന്നൊരു ചൊല്ലുണ്ട് ഇവിടങ്ങളില്‍
പിന്നെ കഥ പറഞ്ഞു പറഞ്ഞു കുളവും ചലവും  എല്ലാം ആക്കി നമ്മുടെ കയ്യിലേക്ക് ഇങ്ങു തന്നു സംവിധായകന്‍..
അല്‍പ്പമെങ്കിലും വിശ്വാസ്യത വേണ്ടേ കഥയ്ക്ക് 
വില്ലന്റെ ചതഞ്ഞ മുഖം കണ്ടാല്‍ ഒരു കുത്ത് വച്ച് കൊടുക്കാന്‍ തോന്നും നമുക്ക് 
നല്ല നിലയില്‍ അഭിനയച്ചു മമ്മൂട്ടിയും നാദിയ മോയ്ടുവും 
അനുബന്ധ കഥാപാത്രങ്ങള്‍ ..
അവരെ നമുക്ക് ഉപഗ്രഹങ്ങള്‍ എന്ന് വിളികേണ്ടി വരും 
അത്ര പ്രാധാന്യ കുറവേ ഇവിടെ അവര്‍ക്കുള്ളൂ
നാദിയയുടെ കാമുകന്‍ ആയി വരുന്ന മോഴ പോലുള്ള കഥാ പാത്രത്തിന്റെ പേര് മനസിലായില്ല 
പര്‍ദ്ദ ക്കാരി  ..സൈറ  ബാനു  (തപസി )  
ഫിലിം ഇന്‍സ്റ്റിട്യൂടില്‍    എങ്ങാന്‍ പോയി അഭിനയം പഠിച്ചു വന്നാല്‍ കൊള്ളാം
അനു അഗര്‍വാള്‍ ചെയ്ത ഡാന്‍സ് കലക്കി
ജെയിംസ്‌ വാസന്തിന്റെ  സംഗീതം..
ഒപ്പിച്ചു മാറി എന്നെ എനിക്ക് പറയാന്‍ പറ്റു
നമ്മുടെ ഒക്കെ കല്യാണത്തിനു വിഡിയോ പിടിക്കുന്ന ക്യാമറാക്കാരുടെ  അത്ര ഭംഗിയായിട്ടാണ് ഇവിടെ കാമെറ ഉപയോഗിചെക്കുന്നെ
അത്ര കുറഞ്ഞ ഭാവനയെ അദ്ദേഹം ഇതില്‍ ഉപയോചിട്ടുള്ളൂ 
എന്താ സംവിധായകന് ഇവിടെ ജോലി 
ഒന്നാംതരം തിരക്കഥ കിട്ടിയിട്ടും..
അതിനെ ഇത്ര ഭാവനാ ശൂന്യമായി ഉപയോഗിച്ച് കളഞ്ഞല്ലോ നിങ്ങള്‍  




മംമൂടിയെ വച്ചെ ടുത്തിട്ടും    നാദിയ നടിച്ചിട്ടും 
  സോഹന്‍ സീന് ലാലേ 
രക്ഷപ്ട്ടിട്ടില്ലല്ലോ  മക്കളെ നിങ്ങള്‍  





 'സ്ക്രിപ്റ്റ്  --സച്ചി  , സേതു

സംവിധാനം  --സോഹന്‍  സീനുലാല്‍ 

2011, ഏപ്രിൽ 24, ഞായറാഴ്‌ച

ചൈന ടൌണ്‍


ചൈന ടൌണ്‍
 

ഇതേ പേരില്‍ ഉള്ള റോമന്‍ പോളാന്‍സ്കിയുടെ    പ്രസിദ്ധ സിനിമയുടെ ഒരു ദയനീയ പുനരാവിഷ്ക്കാരം ആണെന്ന് പറയാം..ഒന്‍പതു അകാദമി അവാര്‍ഡുകള്‍ നേടിയ ആചിത്രം കാലിഫോര്‍ണിയ സംസ്ത്താനതെക്ക്  ജല വിതരണ അവകാശം നേടാന്‍ വേണ്ടി രണ്ടു കൂട്ടര്‍ നടത്തുന്ന ക്രൂരമായ ശ്രേമങ്ങളുടെ കഥയാണ് 
ഇവിടെ ഗോവയില്‍ കാസിനോകളില്‍  ആധിപത്യം ഉറപ്പിക്കാന്‍ ഉള്ള ഗൌഡ എന്നാ അധോലോക നായകന്‍റെ ശ്രേമം അന്ന് വിവരിക്കുന്നത്
ഒരു കാര്യം പറയാം..
ഗോവയില്‍ ചിത്രീകരിച്ചിട്ടും ഗോവയുടെ ദ്ര്സ്ധ്യ  ഭംഗി ഒപ്പി എടുക്കാന്‍ ഒരു ശ്രമവും നടത്താതിരുന്ന ക്യാമറ മാന്റെ താല്പര്യ കുറവ് എന്നെ വല്ലാതെ നിരാശ പെടുത്തി
ഒരു ഹോട്ടല്‍ നടത്തുന്ന നാല് ചങ്ങാതിമാരില്‍ മൂന്നു പേരും കൊല്ലപെടുകയാണ് 
നാലാമന്‍ നാട് വിടുന്നു.
അവര്‍ ഇരുപത്താറ് വര്‍ഷങ്ങള്‍ക്കു ശേഷം  വീണ്ടും ഒത്തു കൂടുകയാണ് 
പ്രതികാരം ചെയ്യാന്‍ 
മോഹന്‍ ലാല്‍ ,ജയറാം,ദിലീപ്..
മൂവരുടെയും നല്ല ഭിനയം..മൂന്നു നായികമാര്‍ 
സുന്ദരിമാര്‍ 
നന്മ വിജയിക്കുന്നു..നായകന്‍ നായികയെ കല്യാണം കഴിക്കുന്നു 
അങ്ങിനെ ഒരു സ്ഥിരം മസാല   ചിത്രത്തിന്‍റെ ചേരുവകള്‍ കൃത്യമായി ചേര്‍ത്ത ഈ ചിത്രം നമ്മെ പല കാരണങ്ങള്‍  കൊണ്ടും വല്ലാതെ നിരാശപെടുത്തും
പ്രധാനമായും ചിത്രം എടുത്തിരിക്കുന്ന അശ്രദ്ധമായ രീതി
മദ്യപിച്ചു ചെയ്യുന്ന വളരെ വളരെ നീണ്ട രംഗങ്ങള്‍ നമ്മില്‍ ഉണര്ത്ഹുന്ന അലോസരം
നല്ല ഒരു തിരക്കഥയില്ല 
 സീനുകള്‍ അടുക്കിയിരിക്കുന്ന രീതിയിലുള്ള പോരായ്മകള്‍ 
കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന രീതിയിലുള്ള ഉദാസീനത..ജഗതി ശ്രീകുമാറിന് എന്താണ് ഈ സിനിമയില്‍ വേഷം
ആറ്റുകാല്‍ രാധ കൃഷ്ണന്റെ അടുത്തു പോകണം നമ്മള്‍ അതിന്റെ ഗുട്ടന്‍സ് കണ്ടു പിടിക്കാന്‍ 
ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാതാവ് എങ്കില്‍ അതിന്റെ പിന്നില്‍ മോഹന്‍ ലാല്‍ ആണെന്ന് കേട്ടിടുണ്ട്
എങ്കില്‍ നല്ലത് 
നിര്‍മാതാവിന് കാശു മുടക്കില്ല ..
സംവിധായകനെ നിയന്ത്രിക്കാന്‍ ഉള്ള വകതിരിവില്ല 
എന്നാല്‍ ലാല്‍ സ്വന്തം അര്‍ജിത ധനം ചിലവാക്കുന്നത് അശ്രേധംയാണ് എന്ന്   പറയാതെ വയ്യ
കയറൂരി വിട്ട നിര്‍മാണ രീതികള്‍  ആണ് ഈ ചിത്രത്തെ വിമര്‍ശിക്കാന്‍ ഇട വരുത്തിയത് എന്ന് പറയാതെ വയ്യ 


ശുദ്ധ ഹാസ്യം കലര്‍ന്ന രംഗങ്ങള്‍ പലതും ഉണ്ട്
പ്രത്യേകിച്ചും ദിലീപിന്റെ ..
വീല്‍ ചെയറില്‍ നിന്നും എഴുനേറ്റു നടക്കുന്ന അവന്റെ ഭാവാഭിനയവും ചലനങ്ങളും  
കണ്ട അന്ന് തന്നെ എഴുതി കൊടുക്കുന്ന പ്രണയ ലേഖനവും ..
എന്നാല്‍ സിറാജ്  വെഞ്ഞാരം മൂടിനോട്  രണ്ടു വാക്ക് പറയാതെ പോയാല്‍ അത് വലിയ തെറ്റായി പോകും
സ്ഥിരം മനെറിസങ്ങളുമായി ആ നടന്‍ നമ്മളെ മടുപ്പിക്കുന്നു  
സഹിക്കാന്‍ വയ്യാതെ ആയി അനിയാ ..
കളം ഒന്ന് മാറ്റി ചവിട്ടി നോക്കൂ 
സിനിമയുടെ രണ്ടാം ഭാഗം..
നമ്മള്‍ ഇങ്ങനെ ഒരു മൂടല്‍ മഞ്ഞില്‍ കൂടി കാണുന്ന പോലെയാണ് 
നായകന്മാര്‍ എല്ലാം വെള്ളത്തില്‍ ആണ് മുഴുവന്‍ സമയവും.
എന്തായാലും എനിക്ക് കഥ മനസിലായില്ല
എന്നാല്‍ സുമോ ഗുസ്തിക്കാരനെ നന്നായി ഇഷ്ട്ടപെട്ടു..
ഈ സിനിമയുടെ എഡിറ്റര്‍ ആരാണ് എന്ന് ഇത് വരെ മനസിലായില്ല..
എന്നാല്‍ ലാല്‍ ഫാന്‍സിനു ചെയ്യാവുന്ന ഒരു നല്ല കാര്യം അയാളെ വഴിയില്‍ കണ്ടാല്‍ രണ്ടെണ്ണം ഇട്ടു കൊടുക്കുകയാണ് 
ഇനി സിനിമ എഡിറ്റിംഗ് എന്ന് പറഞ്ഞു ഈ വഴി വരരുത് 

നൃത്തങ്ങളും ഗാന രംഗങ്ങളും ഒപ്പിച്ചു മാറി എന്നെ പറയാന്‍ പറ്റോ
ദെഇലേപിന്ടെ  ഹാസ്യരംഗങ്ങള്‍ നന്നായി 
ലാലിന്റെ സ്തോത്രം കലക്കി ..
കാവ്യ മാധവന്റെ അഭിനയവും ചെതോഹരമായി 

നാട്ടിലെങ്ങും വില്ലന്മാര്‍ ഇല്ലഞ്ഞിട്ടാണോ ഈ കന്നടക്കാരന്റെ അമിതാഭിനയം കാശ് കൊടുത്ത് വാങ്ങിച്ചത് 
അയാളുടെ ചതഞ്ഞ മലയാളം..
അല്ല നമുക്ക് വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ 
അത് വണ്ടി വിളിചാനെങ്കിലും വരും 
ഈ സിദ്ടിക്കോ മറ്റോ മറ്റോ ഭംഗിയായി ചെയ്യുമായിരുന്ന റോള്‍ ..എന്തേലുമാവട്ടെ 
കാട്ടിലെ തടി തേവരുടെ ആന എന്നാ പോലെ 
അലസമായി നിര്‍മിച്ച  ഈ ചിത്രം  ..
ഒന്നാം പകുതി നമുക്ക് തരുന്ന സന്തോഷം കൊണ്ട് വളരെ ഇഷ്ട്ടമാവും
നായികമാര്‍ക്ക്  കാര്യമായി ഒന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം 
ഇതെല്ലാം നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ആണോ ..
ആഭ്യന്തര മന്ത്രിയെ തട്ടി ചാക്കിലാക്കി വൈക്കുന്നതും എന്നിട്ടും രണ്ടു മൂന്നു ദിവസം ആരും അറിയാതെ ഇരിക്കുന്നതും എല്ലാം
ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ആണോ 
ഈ മനുഷ്യ ജന്മം തീരാന്‍ എന്തെല്ലാം കാണണം 
ശിവ ശിവ 
പത്തില്‍ ആറു കൊടുത്താല്‍ ടീച്ചറിന്റെ പിടിപ്പുകേട് എന്ന് കുട്ടി പറയുമോ ആവൊ 





Review- China Town
Producer- Antony Perumbavoor
Director- Rafi- Mecartin
Cast- Mohanlal, Jayaram, Dileep, Kavya Madhavan, Poonam Bajwa, Dipasha etc.
Music- Jassie Gift
Cinematography- Azhagappan. N
Story, Screenplay, Dialogues- Rafi- Mecartin

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

ഉറുമി

ഉറുമി
ഒരു ഇതിഹാസ കഥ 
എത്ര മനോഹരമായി പറഞ്ഞു എന്ന് 
നമ്മള്‍ വേറെ എങ്ങും നോക്കേണ്ടതില്ല 
പ്ര്തിവരജിന്റെ നിര്‍മാണം..സന്തോഷ്‌ ശിവന്റെ സംവിധാനം..
പോകുമ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നു
എന്നാല്‍ നമ്മുടെ എല്ലാ പ്രതീക്ഷകളെയും കവച്ചു വച്ച് ഈ മനോഹര ചിത്രം എന്നതാണ് വാസ്തവം 
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടപ്പോള്‍ തോന്നി അതി മനോഹരമായ ഒരു കവിത 
അത് പോലെ പത്രക്കാര്‍,പരസ്യക്കാര്‍  അതി ഭാവുകത്തോടെ എഴുതുന്ന പ്രയോഗം ഉണ്ടല്ലോ
സെല്ല് ലോയിഡില്‍  ചെയ്ത അഭ്ര കാവ്യം എന്ന് 
അത് ഇവിടെ പൂര്‍ണമായും ശരി ആവുന്നു 
ഓരോ ഫ്രെയിം 
പൂര്‍ണം,വര്ണ ഭംഗി നിറഞ്ഞത്‌ 
അതി മനോഹരമായ ലോകേഷനുകള്‍ 
സുന്ദരന്‍മാരായാ    നായകന്മാര്‍
അതി സുന്ദരികളായ നായികമാര്‍  
പിരി മുറുക്കം ഉള്ള കഥ 
ഞാന്‍ മുമ്പോരിക്കല്‍  എഴുതി
തിരക്കഥ പകര്‍ത്തി വച്ചാല്‍ സിനിമ ആവില്ല
അതില്‍ സംവിധായകന്‍ തന്റെ ഭാവനയും സ്നേഹവും അറിവും ഭാവനയും എല്ലാം ചേര്‍ക്കണം എന്ന് 
ഉറുമി അങ്ങിനെ ഒരു രചന ആണ് 
ഏതാണ്ട് നമ്മുടെ മാര്താണ്ട വര്‍മയുടെ പോലെ 
അതിലെ അനന്ത പദ്മനാഭനും സുഭദ്രയും പോലെ 
കഥയില്‍ സംവിധായാജന്‍ സന്നിവേശിപ്പിച്ച നായകനും നായികയും
ചരിത്രം 
വാസ്കോ ഡി ഗാമ ((1469 –  1524) 
 കാപ്പാട്  20 മെയ്‌   1498   കപ്പല്‍ ഇറങ്ങി 
നാല് കപ്പലും 170 നാവികരും   
ഗുഡ് ഹോപ്പ്   മുനമ്പ്‌ ചുറ്റി ഭാരതത്തിലേക്ക് ആദ്യമായി ഒരു ജല പാത കണ്ടു പിടിച്ചത് ഈ പോര്‍ട്ടുഗീസ്‌  നാവികന്‍  ആയിരുന്നു 
ഭാരതത്തിലെ കുരുമുളകും മാറും സുഗന്ധ വ്യഞ്ജനങ്ങളും    കച്ചവടം ചെയുഉക ആയിരുന്നു ഉദേശം
എന്നാല്‍ അന്നത്തെ സാമൂതിരിയെ  വേണ്ടത്ര പ്രീണിപ്പിക്കാന്‍ വാസ്ക്കോക്ക് കഴിഞ്ഞില്ല 
ഒരു ഉടമ്പടി ഒപ്പ് വൈക്കാന്‍ സാമുതിരി വിസമ്മതിച്ചു 
തിരികെ പോയ ഗാമ പിന്നെ വന്നത് വലിയ സന്നാഹവുമായി  ആണ് 
1502 വര്ഷം ഗാമ  പതിനഞ്ചു  കപ്പലുകളും  18000 പടയാളികളുമായി വന്നു
ഭാരതത്തില്‍ വേരുറപ്പിച്ചു 
പറങ്കി പട കേരളത്തില്‍ കാലൂന്നി..നാട്ടു രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ ആക്കി 
മുകുന്ദന്റെ മയ്യഴി  പുഴയുടെ തീരങ്ങളില്‍   ഓര്‍ക്കുന്നില്ല
അവിടം പറങ്കികളുടെ നാടായിരുന്നു 
ഗോവ ദാമന്‍ ദിയൂ 
ഇവിടെ എല്ലാം പോര്ടുഗീസു കോളനികള്‍ ആയിരുന്നു 
അവസാനം ഭാരതം വിട്ട വിദേശിയരും    ഇവരായിരുന്നു 
ആ അധിനിവേശത്തിന്റെ  പൊള്ളുന്ന കഥയാണ്‌  ഈ സിനിമ 
ഈ ചരിത്രം നിങ്ങള്‍ അതെ പടി ഇവിടെ കാണുകയില്ല 
ഇവിടെ നായകന്‍ ഗാമയെ കൊള്ളുമ്പോള്‍ ചരിത്രത്തില്‍ ഗാമ മലേറിയ പിടിപെട്ടു മരിക്കുകയാണ് 
അടക്കിയിരിക്കുന്നത് ഫോര്‍ട്ട്‌ കൊച്ചിയിലും (1524.)
കഥ 
ഈ ശുഷക്കമായ കഥയെ 
സിനിമയുടെ ഇതി വൃത്തത്തില്‍ ഒതുക്കി പ്രതികാരവും പ്രണയവും ധീരതയും നിറഞ്ഞ ഒരു മനോഹര ചലച്ചിത്രമാക്കി  തന്നു സംവിധായകന്‍ നമുക്ക് 
തങ്ങളുടെ പുരാതനമായ സ്വത്തുക്കള്‍ വാങ്ങാന്‍ വന്ന ഒരു കമ്പനിയുടെ    പ്രതിനിധികളും ഓര്‍ത്താണ്  രാജുവും പ്രഭു ദേവയും തിരുനെല്ലിയില്‍ എത്തുന്നത് 
അവിടെ തന്റെ അമ്മ നടത്തിയിരുന്ന ഒരു മന്ദബുധികളുടെ വിദ്യാലയം കാണുന്നു
ടാബുവാണ് അത് നടത്തുന്നത് 
അവിടെ ഉള്ള മന്ദ ബുദ്ധിയായ സുന്ദരി കുട്ടിയാണ് ഈ സ്വത്തിനു രാജുവിന്റെ കൂടെ ഒപ്പിടേണ്ട ആള്‍ 
Genelia   D’Souza  അവതരിപ്പിക്കുന്ന കഥാപാത്രം 
എന്നാല്‍ ഭൂമി വില്‍ക്കാന്‍ എത്തുന്ന അവര്‍ ആദിവാസി പ്രവര്‍ത്തകരുടെ കയ്യില്‍ പെടുന്നു
അവരില്‍ നിന്നാണ് തന്റെ പിന്‍ തലമുറക്കാരെ ക്കുറിച്ച് രാജു അറിയുന്നത് 
അവര്‍ തങ്ങളുടെ പൈതൃകം അടിയറ വൈക്കാതിരിക്കാന്‍ നടത്തിയ അതി ധീരമായ ചെറുത്തു നില്‍പ്പിന്റെ കഥകള്‍ അറിയുന്നത്
പറങ്കി  കപ്പലില്‍ ഗാമയെ കാണാന്‍ പോയ സാമുതിരിയുടെ  ദൂതരെ ഗാമ പീഡിപ്പിക്കുന്നു 
സ്വന്തം അച്ഛനെ കൊല്ലുന്നത് കണ്ടു മനം നിന്ത നാട് വിട്ട  ആ പത്തു വയസുകാരന്‍ ആണ് 
പിന്നീടു പടനയിക്കാന്‍ എത്തുന്നത്‌ 
രാജുവും പ്രഭു ദേവയും
ഇതിനു സമാന്തരമായി വികസിക്കുന്ന രണ്ടു പ്രണയ കഥകളും 
അറക്കല്‍ കോലോത്തെ തമ്പുരാട്ടിയെ പ്രണയിക്കുന്ന പ്രഭു ദേവ 
പഴശ്ശി രാജയിലെ  പദ്മ പ്രിയയെ നിഷ്പ്രഭം ആക്കുന്നു 
കൃശ ഗാത്രിയായ  ഹിന്ദി നടിയുടെ അവിസ്മരണീയമായ അഭിനയം 
ദൈവമേ അവളുടെ കണ്ണിലെ തീ ഒരു നിമിഷം പോലും അണയുന്നില്ല   
പ്രണയത്താല്‍ തരളിത ആകുന്ന അവളെ കണ്ടു നില്‍ക്കുക മനോഹരമായ ഒരു അനുഭൂതി തന്നെ 
അവളുടെ ചലനങ്ങള്‍  ചടുലം കൃത്യം പക്വം ..
എല്ലാത്തിലും ഉപരി ചേതോഹരം 
പ്ര്തിരാജിന്റെ നായകന്‍ 
യവന നായകരുടെ പോലെ സുന്ദരനും ദൃഡ ഗാത്രനുമായ നായകനെ നമ്മള്‍ മറക്കില്ല 
യുദ്ധ മേഖലിയില്‍ പൊങ്ങി ചാടി യുദ്ധം ചെയ്യുന്ന അവന്റെ ശാരീരിക അഴക്‌ ഉത്തമം തന്നെ
തന്നെയുമല്ല
ഹിന്ദിയിലെ നായകന്മാര്‍ ചെയ്യുന്ന പോലെ മിനിട്ടിനു തന്റെ ശരീരം  പ്രദര്‍ശിപ്പിക്കാന്‍ ഉള്ള ത്വര 
ചെമ്പു പോലെ കടഞ്ഞെടുത്ത   വളരെ നല്ല ശരീരം   ഉണ്ടായിട്ടും രാജു ചെയ്യുന്നുമില്ല 
ഈ സിനിമ  രാജുവിന്റെ സിനിമ ജീവിതത്തിലെ ഒരു നല്ല കാല്‍ വൈപ്പ് ആവും  എന്ന് കരുതാം 
പ്രപ് ദേവയുടെ അല്‍പ്പം തമിള്‍ ചുവ ഉള്ള സംഭാഷണം രസമായി തോന്നി
ആര്യയുടെ കൊട്ട്വാളും       നന്നായി 
നിത്യ മേനോന്റെ കണ്ണിലെ കുസൃതിയും   
ചലനങ്ങളിലെ  കുലീനതയും മറക്കില്ല തന്നെ 
നാട് വാഴിയുടെ കറപ്പു തീറ്റയും  
മകന്റെ ദൌര്‍ബല്യങ്ങളും 
 ജഗതിയുടെ ശിഖണ്ടിയും
നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നു എന്ന് പറയാതെ വയ്യ 
സംഭാഷണം 
 ഈ കഥയിലെ സംഭാഷനഗല്‍ വലിയ ചരിത്രം ആയി തീരാന്‍ ഇടയുണ്ട് 
കഥയില്‍ വളരെ പിരി മുറുക്കം ഉള്ള ഭാഗങ്ങള്‍ പോലും നര്മാതാല്‍ തിളക്കമുള്ളതാക്കാന്‍ ഈ ടീം മടിച്ചിട്ടില്ല 
പലതും ഓര്‍ക്കഞ്ഞിട്ടല്ല
കൂടുതലും പുരുഷന്മാരായ വായനക്കാര്‍ ഉള്ള ഈ ടോപികില്‍ അത് പകര്‍ത്തി എഴുതാന്‍ ഉള്ള 
ഒരു മനോ ബലം എനിക്കങ്ങു പോരാ എന്ന് വിചാരിച്ചാല്‍ മതി 
മോനെ നിനക്ക് ആറിയ പഴം കഞ്ഞിയാണ്  പറഞ്ഞെക്കുന്നെ എന്നാ പ്രയോഗം പിന്നെയും പിന്നെയും നമ്മുടെ മനസ്സില്‍ നില്‍ക്കും
കുട്ടി കളി കഴിഞ്ഞാല്‍ ഞാന്‍ അപ്പുറതുണ്ടു   
അങ്ങ് വരാന്‍ മടികേണ്ട  ..
എന്ന് മകന്റെ മണിയറയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന  ആയിഷയോടു അച്ഛന്‍ നാട് വാഴി പറയുന്നതും കൊള്ളാം 
ദേശ പ്രേരിതമായ ഇതിലെ സംഭാഷങ്ങള്‍ പൊതുവേ നമ്മുടെ രക്തം ചൂട് പിടിപ്പിക്കുന്നത് തന്നെ 
ഹിന്ദു മുസ്ലിം മൈത്രിയുടെ നല്ല രംഗങ്ങളും കഥയില്‍ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു
പടയാളിയുടെ മൂല്യങ്ങള്‍ 
ആയിഷയുടെ ധീരത 
ചെറുത്തു നില്‍പ്പ് ഇതെല്ലം നമ്മളെ ഭാരതീയ സിനിമ മറന്നു കൊണ്ടിരിക്കുന്ന ചില മൂല്യങ്ങളെ ഓര്‍മിപ്പിക്കുന്നു
അമിതമായ ശരീര പ്രദര്‍ശനം ഇല്ല എന്നതും കൊള്ളാം
ചെമ്പു കിടാരത്തില്‍ അടിക്കുന്ന പോലെ സ്വരമുള്ള പാട്ടുകാരി 
പാട്ടുകള്‍ മനസ്സില്‍ ചുണ്ടില്‍ തങ്ങി നില്‍ക്കുന്നത് ഇല്ല എന്നതാണ് എനിക്ക് തോന്നിയത് 
യുദ്ധ രംഗങ്ങള്‍ ..
തീര്‍ത്തും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്നു 
എവിടെയും സംവിധായകന്റെ കാമെറ നമുക്കായി എന്തെങ്കിലും കരുതി വച്ചിരിക്കും 
വലിയ ഒരു കാന്‍വാസില്‍ ചെയ്ത ഈ ചിത്രം 
കണ്ടു നോക്കുന്നതാണ് നല്ലത് 
പത്തില്‍ എട്ടും കൊടുക്കാവുന്ന ഒരു ചിത്രം 
Directed by : Santosh Sivan
Produced by : Prithviraj,Santosh Sivan,Shaji Natesan
Written by : Shankar Ramakrishnan
Starring : Prithviraj,Prabhu Deva,Genelia D’Souza,Nithya Menon,Arya,Tabu,Vidya Balan,Jagathy Sreekumar
Music by : Deepak Dev
Cinematography :Santosh Sivan
Editing b