സരിതയില്‍ ബെസ്റ്റ് ആക്ടര്‍ കണ്ടത് വലിയ തിരക്കില്‍ ആണ് ..
മിനിട്ട് കൊണ്ട് തിയേറ്റര്‍ നിറഞ്ഞു ..
മനോഹരമായ തുടക്കം
മനോഹരമായ കഥ
യൂപ്പി സ്ക്കൂള്‍ അധ്യാപകനായ മോഹന്റെ അഭിലാഷം തന്നെ ഒരു ചലച്ചിത്ര നടന്‍ ആവുക എന്നതാണ് .
അനാഥ മന്ദിരത്തില്‍ നിന്ന് ചാടിച്ച വിവാഹം കഴിച്ച ഭാര്യ ..ശ്രുതി..
അവളും അധ്യാപിക തന്നെ.ഒരു മകന്‍.സാധാരണ ഗതിയില്‍ സുഖമായി പോകേണ്ട ജീവിതം മോഹന്റെ സിനിമ കമ്പം കൊണ്ട് നേരിടുന്ന പ്രശ്നങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ കാതല്‍.
ഒരിക്കല്‍ ചാന്‍സ് ചോദിച്ചു മോഹന്‍ ചെല്ലുന്നത് ആധുനിക സിനിമയുടെ വക്താക്കളുടെ ഒരു മടയിലെക്കാന്.
ലാടിനമെരിക്കാന്‍ സിനിമയെ ക്കുറിച്ചും
അഭിനയം അതിനായി എന്ത് തയാഗവും ചെയ്യാന്‍ തയ്യാറുള്ള ലോകോ ത്തര നടന്മാരെ കുറിച്ചും
എല്ലാം അവന്മാര്‍ മോഹനെ ഉദ്ബോധിപ്പിക്കുന്നു.റാം ഗോപാല്‍ വര്‍മയുടെ സിനിമയില്‍ ഗുണ്ടയുടെ വേഷം അഭിനയിക്കാനായി ധാരാവിയിലെ ചേരിയില്‍ പോയി താമസിച്ച വിവേക് ഒബെരോയ് കാണിച്ചു കൊടുത്ത് അവര്‍
നമ്മുടെ മണ്ടന്‍ നായകന്‍ അത് കേട്ട് കൊച്ചിയിലെ ഒരു ചേരിയില്‍ എത്തുകയാണ് ..ഗുണ്ടകളുടെ ശരീര ഭാഷ പഠിക്കാന്‍ ..
അവിടെ വച്ച് നാല് ഗുണ്ടകളെ പരിച്ചയ്പെടുന്നു.ലാല്‍ ,വേണു ,സലിം കുമാര്‍ ,വിനയ് എന്നിവര്‍ ആണ് ഈ റോളുകളില്‍ അഭിനയിക്കുന്നതു
അവര്‍ യഥാര്‍ഥത്തില്‍ പ്ലാന്‍ ചെയ്യുന്ന എല്ലാ പരിപാടികളും ചീറ്റിച്ചു കളയുന്ന മണ്ടന്‍ ഗുണ്ടകള്‍ ആണ് താനും
അവരുടെ കൂടെ കൂടി ആദ്യത്തെ ജോലി ഒരു കോളേജില്‍ ചെന്ന് തല്ലുണ്ടാക്കള്‍ ആണ്.
ചെക്കന്റെ ചെവിയില്‍ ഒന്ന് തിരുമ്മി ലാല്‍ തിരിച്ചു പോന്നതാണ്
പിള്ളേര്‍ സംഘം ചേര്‍ന്ന് ഒരു തിരിച്ചു വരവുണ്ട്
ചക ഡേ ഇന്ത്യ എന്നാണു സലിം കുമാറിന്റെ കമെന്റ്.എല്ലവരുടെ കയ്യിലും ഹോക്കി സ്ടിക്കുണ്ട്
പിള്ളേര് ഓടിച്ചിട്ട് പിടിച്ചു നല്ല പൂശു കൊടുക്കുന്നു മൂന്നു പേര്‍ക്കും.
ബോംബെ യില്‍ നിന്നും വന്ന വലിയ ഗുണ്ട ആണല്ലോ മോഹന്‍
അവര്‍ ബോംബെ രക്ഷിക്കൂ എന്ന് വിളിക്കുമ്പോള്‍ ഒരു അധ്യാപക വേഷം കെട്ടി മോഹന്‍ സ്കൂട്ട് ആവുന്നു .
പിന്നെ അടുത്ത പടി ഒരു സിനിമ ഷൂട്ടിംഗ് സ്ഥലത്ത് ചെല്ലുമ്പോള്‍ ഉണ്ടാവുന്ന വിഷയം ആണ്
.സലിം കുമാറിനെ അവര്‍ പിടിച്ചു കെട്ടുന്നു.
കയ്യില്‍ ഇരുപ്പു കൊണ്ടാണ് കേട്ടോ.
മറ്റു ഗുണ്ടകള്‍ രക്ഷിക്കാന്‍ ചെല്ലുന്നു തല്ലു കൊള്ളുന്നു.
അപ്പോള്‍ ബോംബെ ഒരു തോക്ക് കൊണ്ട് വന്നു അവരെ നാടകീയമായി രക്ഷിക്കുന്നു.പൂര്‍ണമായും ഹിന്ദി ഡയലോഗും
.പുള്ളി നാട്ടില്‍ ഹിന്ദി അദ്ധ്യാപകന്‍ ആയിരുന്നല്ലോ.പറയുന്നത് ഗാന്ധിജി ഏര്‍വാട ജയിലില്‍ ആയിരുന്ന കഥയും മറ്റും ആണ്
സ്റ്റന്റ്ടു മാഷ് മാഫിയ ശശി ആണ് ഇവരെ ഇടിചിടുന്നത്
അവരെ എല്ലാം നായകന്‍ നില പരിശാക്കും
എന്താടോ തന്റെ പേര് എന്ന് ചോദിക്കുമ്പോള്‍ പുള്ളി പറയും മാഫിയ ശശി
മാഫിയ നിന്റെ അച്ഛന്റെ പേരാണോ.വേണ്ട വെറും ശശി മതി എന്നൊരു ഡയലോഗ്
നല്ല തമാശ നിറഞ്ഞ സംഭാഷങ്ങള്‍ തന്നെ ആകെ.
സിനിമ സ്ടന്ടുകാരന്‍ രണ്ടു പ്രാവശ്യം തല കുത്തി മറിഞ്ഞാണ് ലാലിനെ ഇടിക്കാന്‍ വരുന്നത്
ലാലിനത് പിടിച്ചില്ല
തല കുത്തിയാണോഡാ ഇടിക്കാന്‍ വരുന്നത് എന്നാണ് ചോദ്യം
പക്ഷെ കാര്യങ്ങള്‍ എല്ലാം സുഖമായല്ല നടക്കുന്നത്
വലിയ യുദ്ധങ്ങള്‍ ,പോലീസ് കേസ്, അങ്ങിനെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നു.,
തിരിച്ചു പോരാന്‍ സാധിക്കാത്ത വിധം മോഹന്‍ കുടുങ്ങുകയാണ്.
അവന്‍ കാര്യമെല്ലാം കൂട്ടുകാരോട് തുറന്നു പറയുന്നു
അവര്‍ നാട്ടിലെ കൊള്ളാവുന്ന ഒരു സംവിധായകനെ തട്ടി കൊണ്ട് വരുന്നു
നമ്മുടെ ശ്രീനിവാസന്‍
അതും ചീറ്റി പോയി
എന്നാല്‍ കഥയിലെ നിര്‍ണായക വഴി തിരിവും നമ്മള്‍ പ്രതീക്ഷിക്കാത്ത ക്ലയ്മാക്സും ആണ് പിന്നീട്
ഒരു നല്ല തമാശ സിനിമ എന്ന് നിസംശയം പറയാവുന്ന ഒരു ചിത്രം തന്നെ ഇത്
നല്ല അഭിനയം കൊണ്ട് നമ്മുടെ മനസു കുളിര്‍പ്പിച്ചു നെടുമുടി വേണു സലിം കുമാര്‍ പൊട്ടന്‍ എന്നിവര്‍
.മമ്മൂട്ടിയുടെ ഭാര്യ ആയി ശ്രുതിക്ക് ഒന്നും ചെയ്യാനില്ല കാര്യമായി.
അമിതാഭിനയം കൊണ്ട് തമശ രംഗങ്ങള്‍ ചളം ആക്കിയില്ല എന്ന ഗുണം ഉണ്ട് ഈ സിനിമയില്‍
ഫാഷന്‍ ഫോട്ടോ ഗ്രാഫര്‍ ആയ മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ആദ്യത്തെ ചിത്രം ആണിത്
എന്നാല്‍ കയ്യിലെ കഥയെ തിരക്കഥയെ മനോഹരമായി നമുക്ക് ഒരു സിനിമയാക്കി കാണിച്ചു തന്നു ഈ പ്രതിഭ ധനന്‍ ആയ സംവിധായകന്‍ എന്ന് പറയാതെ വയ്യ
കഥ പറഞ്ഞ രീതി അതി മനോഹരം തന്നെ
ഗാനങ്ങളും നന്നായി.ബിജു പാല്‍ ആണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്
കാമറയും നമ്മോടു മനോഹരമായി സംവദിക്കുന്നുണ്ട്
പൊതുവേ ഒരു പുതു മുഖ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒരു നല്ല തുടക്കം എന്ന് നിസംശയം പറയാം ഈ സിനിമ.
ഗുണ്ടാ ചിത്രം ആണെങ്കില്‍ പോലും എങ്ങും അനാവശ്യമായ വയലന്‍സില്ല.
വെട്ടലും കുത്തലുംഇല്ല
അരോചകമായ അതിശയോക്തി നിറഞ്ഞ ഇടികള്‍ ഇല്ല
അമാനുഷന്‍ ആയ നായകന്‍ ഇല്ല
ഭൂമിയില്‍ നിന്ന് കൊണ്ട് പിടിച്ച സിനിമ തന്നെ
Fashion photographer Martin Prakkat --director
produced by Anto Joseph and Naushad
banner Bigscreen Entertainment.
Bijibal മ്യൂസിക്-composer
nalla cinema kazhchkal
മറുപടിഇല്ലാതാക്കൂnandi vijay
മറുപടിഇല്ലാതാക്കൂgood one
മറുപടിഇല്ലാതാക്കൂb...thank you
മറുപടിഇല്ലാതാക്കൂ