
ത്രില്ലെര്‍
ഉണ്ണികൃഷ്ണന്‍ ബി യുടെ ഈ സിനിമ വളരെ പേടിച്ചാണ് കാണാന്‍ പോയത്.മക്കള്‍ക്ക് നീണ്ടു നില്‍ക്കുന്ന ഇടിയും വെടി വയ്പ്പും എല്ലാം ഹരമാവുംപോള്‍ പാട്ടും പ്രണയവും എല്ലാം ആണ് എനിക്ക് പിടിത്തം
ഇത് പേര് കേള്‍ക്കുംപോലെ അറിയാം വിഷയം കൊല്ലും കൊല വിളിയും ആയിരിക്കും എന്ന്
എന്നാല്‍ കാണാന്‍ കയറിയപ്പോള്‍ വളരെ വളരെ ശ്രദ്ധയോടെ ആകാംക്ഷയോടെ ആ സിനിമ മുഴുവന്‍ കണ്ടിരുന്നു എന്നതാണ് വാസ്തവം
പോള്‍ മുത്തൂറ്റ് വധ കേസുമായി ഉള്ള സാമ്മ്യം നമ്മള്‍ കേരളീയരെ ആകര്‍ഷിക്കുന്ന ഒരു ഖടകവും ആണല്ലോ
പോളിന്റെ ശവ സംസ്കാര ചങ്ങില്‍ പങ്കെടുത്തു വന്ന ഒരു കുടുമ്പ സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഞങള്‍ വീട്ടില്‍ ചര്‍ച്ച ചെയ്തിരുന്നു
പോളിന്റെ കഴുത്തില്‍ ഒരു മുറിവ് പഞ്ഞി കൊണ്ട് പായ്ക്ക് ചെയ്തു കാണപെട്ടു എന്നതാണ് അത് .
എന്നാല്‍ പത്രങ്ങളില്‍ എല്ലാം കൊല്ലനും ആലയും കത്തിയും അല്ലാതെ കഴുത്തിലെ മുറിവിനെ കുറിച്ച് ഒരു പരമാര്‍ശവും എങ്ങും കണ്ടില്ല
എന്നാല്‍ സിനിമയില്‍ അത് ഒരു നിര്‍ണായക തെളിവാണ് താനും
ആ മുറിവിന്റെ പ്രാധാന്യം മനസിലായത് സിനിമ കണ്ടപ്പോള്‍ ആണ്
പൃഥ്വിരാജ് ഇതില്‍ നിരഞ്ജന്‍ എന്ന ഒരു പോലീസെ ഓഫിസര്‍ ആയി അഭിനയിക്കുന്നു.
ഒരു രാത്രി നൈറ്റ് പട്രോളിങ്ങിനിടയില്‍
ആരോ വഴിയില്‍ കിടന്നു പിടക്കുന്നു
പോലിസ് വാഹനം കണ്ടപ്പോള്‍ ആരോ വഴിയില്‍ കിടക്കുന്ന ആളെ ഉപേക്ഷിച്ചു ഓടി രക്ഷപെടു ന്നു
അത് കോടീശ്വരന്‍ ആയ ഒരു ബിസിനസ് ഗ്രൂപിലെ കണ്ണിലെ കരടായ മകന്‍ സൈമണ്‍ ആയിരുന്നു
ആരാണ് ആക്രമിച്ചത് എന്ന ചോദ്യത്തിന് അവന്‍ പറഞ്ഞ മറുപടി നിരന്ജന് മനസിലായതു മില്ല
കുത്തി കൊന്നവരും ,കുറ്റം സമ്മതിക്കുന്നവരും എല്ലാം ചേര്‍ന്ന് മനോഹരമായ് ഒരു സെറ്റ് അപ്പ്
എന്നാല്‍ നിരന്ജന് ഇതൊന്നും പോരായിരുന്നു
അവന്‍ ആഴങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ചെല്ലും തോറും ദുരൂഹതയുടെ കുരുക്കുകള്‍ കൂടുതല്‍ കൂടുതല്‍ മുറുകാന്‍ തുടങ്ങി
ഇതിലെ വില്ലന്‍ ,നല്ല പൊക്കവും,
മുഖത്തു വേണ്ട നേരത്ത് വേണ്ട ഭാവങ്ങള്‍ വരുന്നവനുമായ സമ്പത്ത് രാജിനെ നമുക്ക് പിടിക്കും
തണുത്ത മരണത്തെ ,
നമുക്കവന്റെ നിശ്ചയ ധാര്ട്ട്യം നിറഞ്ഞ കണ്ണുകളില്‍ കാണാം

അല്ഫോന്‍സെ കണ്ണന്താനത്തെ ഓര്‍മിപ്പിക്കുന്ന സിദ്ദിക്കിന്റെ ജോസഫ് തോമസിനെയും നമുക്ക് ഇഷ്ട്ട്ടമാവും
തിരക്കഥക്ക് ഒരു മുറുക്കവും ഒതുക്കവും ഒക്കെയുണ്ട്
തുടക്കം മുതല്‍ ഒടുക്കം വരെ കഥയുടെ കണ്ണികള്‍ നമ്മളെ ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി തന്നെ കൊണ്ട് പോകാന്‍ തിരക്കഥക്ക് കഴിഞ്ഞു എന്നതാണ് ഇതിന്റെ സവിശേഷത
പിന്നെ ഇതില്‍ സ്ത്രീകള്‍ ഉണ്ട് കേട്ടോ
എന്ന് വച്ചാല്‍ ഉണ്ട് എന്ന് പറയാന്‍ മാത്രമേ ഉള്ളൂ
സൈമന്റെ പഴയ ഗേള്‍ ഫ്രണ്ട്.
അവള്‍ അര വട്ടനായ അവനെ ഉപേക്ഷിക്കുകയാണ്
പിന്നെ ഇപ്പോഴത്തെ പ്രണയ ഭാജനം
കഷ്ട്ട കാലത്തിനു അത് നമ്മുടെ നിരഞ്ജന്റെ പഴയ കാമുകിയും
പ്രണയ നൈരാശ്യതാല്‍ വിവാഹം വേണ്ട എന്ന് വച്ച് രണ്ടു പേരും തനിയെ കഴിയുമ്പോഴാണ് മരണം സൈമണ്‍ എന്ന പേരുമായി അവരുടെ ഇടയിലേക്ക് കടന്നു ചെല്ലുന്നത്
അവളുടെ അത്ര നല്ല അഭിനയം ഒന്നുമല്ല
അത്ര സുന്ദരിയും അല്ല
പ്ര്ത്വിരാജിന്റെ കലക്കന്‍ ഇടി..എന്റമ്മോ
ഓരോന്നും ഒരു നൂറ്റന്പതു കിലോ ഉണ്ടാവും
പണ്ട് വായിച്ച ഏതോ ഒരു ഈമെയിലില്‍ കണ്ട പോലെ പ്രത്വി അധികം താമസിയാതെ തീവണ്ടി വലിച്ചു മാറ്റുന്നതും നമ്മള്‍ കാണേണ്ടി വരും
ബുദ്ധിമാനായ ആ അഭിനേതാവ് ഈത്തരം മണ്ടന്‍ രംഗങ്ങളില്‍ എന്തിനാണ് അഭിനയിക്കുന്നത് എന്നാണു മനസിലാക്ത്തത്
ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും അതി ഭാവുകത്ത്തിന്റെ ചായം ചേര്‍ത്ത രംഗങ്ങള്‍
മലയാളിയുടെ സംവേദന ക്ഷമതയെ പരീക്ഷിക്കുന്ന രംഗങ്ങള്‍ തന്നെ
ഒരു സൂപ്പെര്‍ സ്ടാരിനെ ഇതാ ഞാന്‍ നിങ്ങള്ക്ക് തരുന്നു എന്ന് സംവിധായകന്‍
ഇതാ ഞാന്‍ ഒരു സൂപ്പെര്‍ സ്റാര്‍ ആയി എന്ന മട്ടില്‍ ഒരു നായകനും
തികച്ചും അരോചകം തന്നെ ഈ അമിത പ്രാധാന്യം
മണല്‍ മാഫിയക്ക് മണല്‍ മാഫിയ
അഴിമതിക്ക് അഴിമതി
കള്ള കടത്തിന് ഒരു ദൂബായ് ഡോണ്‍
കൊലപാതകത്തിന് കൊലപാതകം
സുന്ദരികളായ നായികമാര്‍
അല്‍പ്പം വസ്ത്രം ധരിച്ച നര്‍ത്തകികള്‍
ചടുലമായ താളങ്ങളില്‍ അവരുടെ മാദക നൃത്തം
വെടി വൈപ്പ് ഒന്നും പോരാഞ്ഞ്ട്ടു അങ്ങ് ചെന്ന് ആയിരം പേരെ ഇടിച്ചു ഇടുന്ന നായകനും
സസ്പെന്‍സ് ത്രില്ലെര്‍ അല്ലെ
കാണാതെ ഒരു നിവൃത്തിയും ഇല്ല
ഈത്തരം ചില പോന്നു പോരായ്മകള്‍ ഒഴിച്ചാല്‍ നമുക്ക് ഈ സിനിമ നന്നായി ഇഷ്ട്ടപ്ടും
ഗാനങ്ങളും കാമറയും എല്ലാം നന്നായി
ആരാ കൊന്നത് എന്ന് ?
ചോദിക്കല്ലേ മക്കളെ
ആ വഴി പോയവര്‍ എല്ലാം ആ പയ്യനിട്ടു രണ്ടു കൊടുത്തോ എന്നായി പോയി സിനിമ കണ്ടപ്പോള്‍ എന്റെ സംശയം
ലാല് അലക്സ് അവതരിപ്പിക്കുന്ന ഡി ജി പിയെ നമുക്ക് നന്നായി ഇഷ്ട്ടപെടും
അന്വേഷണത്ത്തിന്റെ പകുതിയില്‍ വച്ച് പ്രസ് മീറ്റ് നടത്തേണ്ടി വരുമ്പോള്‍ പുള്ളി സിദ്ദിക്കിനോട് പറയുന്ന ഒരു വാചകം ഉണ്ട്
എന്നാലും എനിക്ക് ഒരു അപകടം വന്നപ്പോള്‍ സാര്‍ എന്നെ തേടി വന്നല്ലോ എന്ന്
അങ്ങേര്‍ക്കു നന്നായി അറിയാം ആ പ്രസ് മീറ്റ് കൊല കയര്‍ ആകും എന്ന്
പേര് സൂചിപ്പിക്കുന്ന പോലേം ത്രില്ലിംഗ് ആയ ഒരു സിനിമ
തികച്ചും കാലികവും
ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങള്‍ നമ്മളില്‍ എത്തിക്കാനുള്ള സംവിധായകന്റെ പ്രതിബദ്ധത ഇതില്‍ വ്യക്തമാണ്
പിന്നെ മാടമ്പി,പ്രമാണി മുതലായ സിനിമ വച്ച് നോക്കുമ്പോള്‍
ഇത് സ്വര്‍ഗമാണ് എന്ന് തന്നെ പറയേണ്ടി വരും
തരകെടില്ലാത്ത ഒരു ത്രില്ലെര്‍ തന്നെ
കാശ് മുതലാകും
Cast & Crew:
Banner: Ananda Bhairavi
Cast: Prithwiraj, Siddique, Lalu Alex, Viajyaraghavan, Riyaz Khan, Sambath, P. Sreekumar, Kollam Thulasi, Biju Pappan, Subair, Vincent, Asok, Anand, Poonam Kaur, Mallika Kapoor, Uma Padmanabhan
Director: B Unnikrishnan
Producer: Sabu K Cherian
Music: Dharan
Source: Metromatinee
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ