2014 ജൂൺ 15, ഞായറാഴ്‌ച

തിരുവാതിര കളി















മുറ്റത്തെ തുളസി ത്തറക്ക്‌ ചുറ്റുമുള്ള തിരുവാതിര കളി
ഒരു മൂന്നു മാസം മുന്‍പേ അമ്മ ഞങളെ എല്ലാം വിളിച്ചു വൈകീട്ട് കളി പഠിപ്പിച്ചു തുടങ്ങും .
അയല്‍വക്കത്ത് നിന്ന് ചിലകുട്ടികളും വീട്ടമ്മമാരും ഉണ്ടാവും
കളി ഭ്രാന്തു മൂത്ത ചില മുത്തശിമാരും
അതി രാവിലെ എഴുനേറ്റു ഒരു ഇഡ്ഡലി കഴിച്ചു കോളേജിലെക്കോടി ഉച്ചക്ക് ഒരു മസാല ദോശയും കഴിച്ചു വൈകീട്ട് പാരലല്‍ കോളേജില്‍ മൂന്നു മണിക്കൂര്‍ വായിട്ടലച്ചു പിന്നെ ടയ്പ്പ് പഠിച്ചു വൈകീട്ട് ഏഴു മണിക്ക് തളര്‍ന്ന കാലുമായി വീട്ടില്‍ വന്നാല്‍ ഉടനെ
കൊച്ചെ കുളിച്ചിട്ടു വാ എല്ലാവരും നിന്നെ കാത്തിരിക്കുവാ എന്ന അശരീരി കേള്‍ക്കാം
പിന്നെ രണ്ടു മണിക്കൂര്‍ പ്രാക്ടീസ് തന്നെ
നിന്നെക്കാള്‍ ഭേദം മുത്തിയമ്മ തന്നെ എന്ന കളിയാക്കലും
തിരുവാതിര നല്ല രസമാണ്
തലേന്ന് ഒരിക്കലാണ്
അതും ഒരു നോയമ്പാണ്.
അരി ആഹാരം ഒരു പ്രാവശ്യമേ പാടുള്ളൂ എന്നതാണ് ഒരിക്കല്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത്
കൂവ പ്പൊടി കൊണ്ടുള്ള ഉപ്പു മാവ്
സൂചി ഗോതമ്പ് കൊണ്ടുള്ള കഞ്ഞി
അതില്‍ ചിരകിയിട്ട തേങ്ങ.
അല്‍പ്പം നെയ്യ്
എന്തെങ്കിലും ഒരു അച്ചാര്‍
വൈകീട്ട് കപ്പയോ ചെമ്പോ കാച്ചിലോ കൊണ്ടുള്ള ഒരു പുഴുക്ക്
തിരുവാതിര പുഴുക്കും പ്രസിദ്ധമാണ്
കഴിച്ചിട്ടുണ്ടോ
നവ ധാന്യങ്ങളും ചേര്‍ത്താണ് അതുണ്ടാക്കുക.
എട്ടു കിഴങ്ങുകളും ചേര്‍ത്താണ് അത് ഉണ്ടാക്കുക പതിവ്.ചിലയിടത്ത് എട്ടങ്ങാടി എന്ന് പറയും
ചേന, ചേമ്പ്, കാച്ചില്‍,ചെറു കിഴങ്ങ് ,മധുര കിഴങ്ങ് .കൂര്‍ക്ക .പച്ച നേന്ത്ര കായ , മുതിര, വന്‍ പയര്‍ മുതലായവ ആണ് അതിന്റെ കൂടെ ചേര്‍ക്കുക
മുതിരയും പരിപ്പും പയറും നന്നായി വേവിച്ചു പിന്നെഅതിലിട്ട് കിഴങ്ങുകളും വേവിച്ചു
ഇഞ്ചിയും പച്ചമുളകും മഞ്ഞള്‍ പൊടിയും തേങ്ങയും അരച്ച് ചേര്‍ത്തു
നന്നായി ഉടച്ചു ചേര്‍ത്തു പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി എടുക്കും മുതിര എങ്ങിനെ വെഇവ്ഹാലും വേവാതെ കിടക്കും
അത് കൊണ്ട് പുഴുക്കില്‍ നിന്നും മുതിര മാത്രം എല്ലാവരും തിരഞ്ഞു മാറ്റി വൈക്കും












കളിക്ക് മുന്‍പ് ദശപുഷ്പ്പവും ചൂടി ഇരിക്കണം എന്നാണു നിര്‍ബന്ധം
വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),
* കറുക,
* മുയല്‍ ചെവിയന്‍
* തിരുതാളി,
* ചെറുള,
* നിലപ്പന
* കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),
* പൂവാംകുറുന്തൽ (പൂവാംകുറുന്നില),
* മുക്കുറ്റി,
* ഉഴിഞ്ഞ
ഇവയെല്ലാം ആണ് അവ

പറയുമ്പോള്‍ വിഷമം തോന്നരുത്
അമ്മ പറയുന്നത് കൊണ്ട് ചൂടുന്നു എന്നല്ലാതെ
അതില്‍ ഒരു പൂവ് പോലും സുഗന്ധമോ ഗുണമോ ഉള്ളതല്ല തന്നെ
നിയന്ത്രണമില്ലാതെ മുറുക്കാം..
സാധാരണ ഗതിയില്‍ വീട്ടില്‍ വെറ്റില മുറുക്കുന്നത് ഞങ്ങള്‍ക്ക് നിഷിദ്ധമാണ്.
പല്ല് ചുവക്കും കറ വീഴും എന്നെല്ലാം പറഞ്ഞു
എന്നാല്‍ ഞങള്‍ പെണ്‍ കുട്ടികള്‍ക്ക് അന്നും ഇന്നും മുറുക്കുന്നത് വലിയ ഹരമാണ്.
അല്‍പ്പം റോസ് നിറമുള്ള ചുണ്ടിനു യക്ഷിയുടെ ചുണ്ടിന്റെ ചുവപ്പ്
നല്‍കുന്ന മുറുക്കാന്‍
അന്ന് നൂറു വെറ്റില എങ്കിലും ചവക്കണം എന്നാണു നിര്‍ബന്ധം
കളിയോ ബഹു രസവും.
തട്ടിന്‍ പുറത്തെ വലിയ നില വിളക്ക് താഴെ ഇറക്കി
നന്നായി തേച്ചു മിനുക്കി എണ്ണ ഒഴിച്ച് തിരി ഇട്ടു വച്ചിരിക്കും
പിന്നെ ഒരു പെട്രോ മാക്സും
അയല്‍ വീടുകളില്‍ എല്ലാം നേരത്തെ ക്ഷണം പോയിട്ടുണ്ടാവും.
അവര്‍ എല്ലാം സന്ധ്യയോടെ വരാന്‍ തുടങ്ങും
ഒരു പത്തു നാള്‍ മുന്‍പേ കളി തുടങ്ങിയിട്ടുണ്ടാവും
സ്റാര്‍ പ്ലയെര്‍സ് എല്ലാം നേരത്തെ തന്നെ നന്നായി പ്രക്ടിസ് ചെയ്തിട്ടുണ്ടാവും
എന്നാല്‍ നന്നായി കളിക്കുന്ന ചില ആശാട്ടിമാര്‍ ഉണ്ടപ്പാ
തെരുപ്പറക്കല്‍ എന്നൊരു കളി ഉണ്ട്
പൂര്‍ണമായും കാലില്‍ ഇരുന്നാണ് കളികേണ്ടത്
ഏതാണ്ട് ഒരു പതിനഞ്ചു മിനുട്ടെങ്കിലും കുത്ത് കാലില്‍ ഇരുന്നു ചെയ്യേണ്ടി വരും
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കളികള്‍ എല്ലാം ഇരുന്നു തന്നെ
ആരുടെ നടുവും കാലും കഴച്ചു പൊട്ടി പോകുമ്പോഴും ഒരു കുലുക്കവും ഇല്ലാതെ
അത് ചെയ്യുന്ന അതി വിദഗ്ദ്ധരായ സ്ത്രീകള്‍ ഉണ്ടായിരുന്നു
സംഘ കളികളില്‍ അതീവ രസകരമായ ചില ഇനങ്ങളും ഉണ്ട്
പാര്‍വതിയാണ് പ്രധാന കഥാപാത്രം
അവളുടെ മുജ്ജന്മ ശത്രു പ്രിയ കൂട്ടുകാരി ലക്ഷ്മി തന്നെ
അവര്‍ തമ്മില്‍ കാണുന്നതും കുശലം പറയുന്നതും എല്ലാം തിരുവാതിര കളിയിലെ ഏറ്റവും രസകരമായ ഇനങ്ങളാണ്
ലക്ഷ്മി സ്നേഹത്തോടെ പാര്‍വതിയോട് ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്
"ഉത്തമേ നിന്നുടെ കുത്തും മുതു കാള ചത്തു പോയോ അതോ ഉണ്ടോ ബാലെ "
എന്നാണു
ശിവന്റെ വാഹനം കാള ആണല്ലോ
അതിനു പാര്‍വതി നല്‍കുന്ന മറുപടിയും കുത്ത് വാക്ക് തന്നെ

"തൃശ്ശിവ പേരൂര്‍ മതിലകത്ത്
ഒന്നല്ലോ പൂത്തിലഞ്ഞി
ആയിലഞ്ഞി പൂ പറിക്കാന്‍
പോരിന്‍ പോരിന്‍ തോഴി മാരെ"
ഇപ്പോഴും വളരെ പ്രചാരത്തില്‍ ഉള്ള ഒരു പാട്ടാണ്
നാത്തൂനാണ് പിന്നത്തെ പ്രധാന വില്ലത്തി
ഭര്‍ത്താവിന്റെ വീട്ടില്‍ വല്ലപ്പോഴും ചെല്ലുന്ന അച്ചിയെ നാത്തൂന് തീരെ പിടിതമല്ല
ചെന്ന് കിട്ടുമ്പോള്‍ അവളെ കൊണ്ട് എന്തെല്ലാം ചെയ്യിക്കാമോ അതെല്ലാം ചെയ്യിക്കും
"മുട്ടോളം കേറീലോ ചോനോനുറുംപ്
തൂത്തു കളയെടി നാത്തൂനി കൊച്ചെ "
എന്ന് പാടുന്ന ആ പാട്ട് പിന്നെ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ കയറി
വലിയ ചിരിയിലും അട്ടഹസങ്ങളിലും ആണ് അവസാനിക്കുക
നല്ല നിലാവില്‍ ചിരിച്ചു കളിച്ചു ശരീരം ചൂടായി
കഴിഞ്ഞാല്‍ ശരീരം തനുക്കനമല്ലോ
പിന്നെ ബാക്കി കുളത്തില്‍ ആണ്
തുടിച്ചു കുളിക്കാന്‍ കുളത്തില്‍ ചെന്നാല്‍
അവിടെ കുളത്തിലും കളിക്കാന്‍ പാട്ടും കളികളും ഉണ്ട്
ഞങള്‍ ചെറുപ്പക്കാരികള്‍ക്ക് കുളത്തിലെ കളികള്‍ അത്ര സുഖമുള്ള കാര്യമല്ല
ഞങളുടെ സീറോ ഫിഗറിന് നാട്ടിലെ ചെട്ടത്തിയമ്മമാരുടെ കമെന്റു കേട്ടാല്‍
ഐശ്വര്യ റായ്‌ പണി നിര്‍ത്തി വീട്ടില്‍ പോകും
അല്‍പ്പം തടിയും ചെലും ചെമ്മാന്ത്രവും ഇല്ലാത്ത പെണ്ണുങ്ങളെ ഗ്രാമത്തിലെ വീട്ടമ്മമാര്‍ക്ക് അന്നും ഇന്നും അത്ര പിടിതമല്ല
കുളി കഴിഞ്ഞു കയറിയാല്‍ അലക്കിയത് ഉടുത്തു ഭക്ഷണം കഴിക്കാം
അലക്കിയത് എന്നാല്‍ വീട്ടില്‍ അലക്കിയത് അല്ല.വെളുതെടത്തികള്‍ അല്ക്കിയാതെ അലക്കിയതാവൂ എന്നാണു വൈപ്പ്‌
പിന്നെ വയറു നിറയെ പുഴുക്ക് കട്ടന്‍ ചായ കാപ്പി ..വായ്‌ നിറയെ മുറുക്കാന്‍
കേള്‍കാന്‍ ആയി ഒത്തിരി പര ദൂഷണം
ടിവിയില്‍ ശരീരം അനങ്ങാതെ സുന്ദരികള്‍ സംസ്കൃത പദങ്ങള്‍ക്കു ചുവടു വൈക്കുന്നത് കാണുമ്പോള്‍
കുത്ത് കാലില്‍ ഇരുന്നു അതി വിദഗ്ധമായി പണ്ട് നാടന്‍ വീട്ടമ്മമാര്‍ മത്സര ബുദ്ധിയോടെ ചെയുന്ന കളികള്‍ ഓര്‍ത്ത്‌ പോകും
എങ്കിലും ആതിരേ നിനക്ക് നമോവാകം
അത് ഞങളുടെ ഉത്സവം ആയിരുന്നു
പൂര്‍ണമായും സ്ത്രീകളുടെ



പാവക്കുട്ടി



മകനുമൊത്ത് കളിപാട്ട കടയില്‍ ചുമ്മാ ചുറ്റി നടക്കുമ്പോള്‍
മനസ് മുഴുവന്‍ വൈകുന്നേരത്തെ കളിയെ ക്കുറിച്ചായിരുന്നു
ആരാവും ജയിക്കുക ..

പെട്ടന്ന് ഒരു തോന്നല്‍
അലമാരയിലെ പാവ തന്നെ നോക്കി കണ്ണിറുക്കിയോ   
ഇല്ല തോന്നലാവും .അയാള്‍ സ്വയം സമാധാനിച്ചു
തലേന്ന് ചാനെലില്‍  കണ്ട  ഒരു ആംഗലേയ സിനിമയിലെ ഭീകരിയായ് പാവയെ കണ്ട ഭയം ആവും എന്നും തോന്നി

എന്നാലും പിന്നെയും അയാള്‍ പാവയുടെ അടുത്തേക്ക് ചെല്ലുകയാണ് ഉണ്ടായത്
കൂട്ടത്തിലെ മറ്റു പാവ കളെക്കാള്‍    ഇവളുടെ മുഖം കൂടുതല്‍ ചുവന്നിരുന്നു
സ്വര്‍ണ മുടി ,
ചുവന്ന ചുണ്ടുകള്‍..
ഉമ്മ വൈക്കാന്‍ കൊതിക്കുന്ന ചുണ്ടുകള്‍
കൊഴുത്ത കൈ കാലുകള്‍..അവയ്ക്ക് പഞ്ഞിയുടെ പതു പതുപ്പു
പാവയെ കയ്യിലെക്കുംപോള്‍ അയാളുടെ കയ്യുകള്‍ വിറച്ചിരുന്നു
അപ്പോഴും അയാള്‍ കരുതി..തലേന്ന് കഴിച്ച ഫെനിയുടെ കെട്ടു വിട്ടിടുണ്ടാവില്ല 

പാവയുടെ കണ്ണുകളില്‍ ഒരു തിളക്കം മിന്നി മറഞ്ഞുവോ
ഒരിഴ മുടി നെറ്റില്‍ വീണു കിടക്കുന്നു
വാത്സല്യത്തോടെ അയാള്‍ അത് പുറകോട്ടു കോതി വച്ച്
പെട്ടന്ന് പാവയുടെ ശരീരം പ്രകമ്പനം കൊള്ളുന്നത്‌ അയാള്‍ അറിഞ്ഞു
അയാളും  വിറച്ചു പോയി
പാവയെ തിരികെ വൈക്കുംപോള്‍ അയാളുടെ കൈകള്‍ മാത്രമല്ല ഉടലും വിറക്കുന്നുണ്ടായിരുന്നു  


തിരികെ വീട്ടില്‍ എത്തുമ്പോള്‍
വല്ലാത്ത ഒരു തളര്‍ച്ച മയക്കം..ഒരു തരം നിരാശ,.മടുപ്പ്, മടി എല്ലാം തന്നെ ബാധിച്ചിരിക്കുന്നത് അയാള്‍ അറിഞ്ഞു
വീണ്ടും കടയില്‍ പോകാന്‍ ആ പാവയെ കയ്യിലെക്കുക്കാന്‍ ഉള്ള അദമ്യമായ ഒരു മോഹം 

അടുത്തു മയങ്ങുന്ന ഭാര്യുടെ ശാന്ത മുഖം നോകി അയാള്‍ എങ്ങിനെയോ മയക്കത്തില്‍ വീണ്ടും ഊളിയിടാന്‍ ശ്രേമിച്ചു നോക്കി
കഴിയുന്നില്ല
വിഷ്ണു സഹസ്ര നാമം ചൊല്ലി മനസിനെ ശാന്ത മാക്കാന്‍ നോക്കി ..
ആ വിറയല്‍ നെഞ്ചില്‍ ആകെയും പടര്‍ന്നു കയറുന്ന പോലെ
അയാള്‍ മനസിനെ ശാന്തമാകാന്‍ വിട്ടു തന്നിലേക്ക് തന്നെ അങ്ങ് മുഴുകി പോയി
സ്വപ്നത്തിലും പാവ തന്റെ സ്വര്‍ണ  മുടിയിഴകള്‍ വീണ നെറ്റിയുമായി അയാളെ വേട്ടയാടി കൊണ്ടേ  ഇരുന്നു  

രാവിലെ ഉണര്‍ന്നു എഴുനെറ്റപ്പോഴേക്കും അയാള്‍ തീരുമാനിച്ചിരുന്നു എന്താണ് വേണ്ടത് എന്ന് 

ചില്ല കൂട്ടിലെ പാവയെ ഭംഗിയുള്ള ഗിഫ്റ്റ് കൂട്ടില്‍ പൊതിഞ്ഞു നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ 
അയാള്‍ക്ക് മനസ്സില്‍ വലിയ വേലിയേറ്റം നടക്കുകയായിരുന്നു 

കാറിന്റെ പിറകിലെ സീറ്റില്‍ അവളെ ഉപേക്ഷിച്ചു  പോകാന്‍ അയാള്‍ക്ക് മനസ് വന്നില്ല
ഓഫിസ് റൂമിലെ ഇരിപ്പിടത്തിനരികില്‍ തന്നെ അയാള്‍ പാവ ക്കൂടും വച്ച്
ഇടയ്ക്കിടയ്ക്ക് അയാള്‍ പവകൂട്ടിലേക്ക് സ്നേഹത്തോടെ നോക്കി
പിന്നെ തന്നെ തന്നെ പരിഹസിച്ചു ചിരിച്ചു
പാവയുടെ ഉള്ളിലെ ഏതോ സ്പ്രിങ്ങ് ഒന്ന് വിറച്ചതാവും വിരലില്‍ എത്തിയ ആ പ്രകമ്പനം  
അതിനെ പാവയുടെ സ്നേഹമായി കരുതിയ മണ്ടന്‍ തന്നെ ഞാന്‍ 

വൈകീട്ട് വീട്ടില്‍ എത്തിയ ഉടന്‍ അയാള്‍ പാവയെ കണ്ണാടി കൂട്ടില്‍
മറ്റുള്ള  കൌതുക വസ്തുക്കള്‍ എലാം നീക്കി സ്ഥലം ഉണ്ടാക്കി വൈക്കാന്‍ തുനിഞ്ഞു
ഭക്ഷണ മേശപ്പുറത്തെ ചില്ലില്‍ ഇരിക്കുന്ന പാവയുടെ മുഖം വല്ലാതെ വിളറിയത്  പോലെ 

അയാള്‍   പാവയെ പിന്നെയും കയ്യിലെടുത്തു
എന്താ പാവ കുട്ടി മുഖം വിളറിയത് ?
നിനക്ക് കൂട്ടില്‍ ഇരികെണ്ടേ ?

പാവയുടെ കുഞ്ഞു മൂക്കില്‍ അയാള്‍ അലസമായി തലോടി
ഒരു ഞെട്ടല്‍ 
ഒരു ഷോക്ക് അടിച്ച പോലെ 
ആ മാന്ദ്രിക പ്രകമ്പനം അയാള്‍ ഭയന്ന് കൈ പിന്‍ വലിച്ചു
പാവയെ മേശപുറത്ത് വച്ച് അയാള്‍ ചാടി എഴുനേറ്റു
മാന്ത്രിക പാവയോ 

ഇപ്പോള്‍ അയാള്‍ക്കറിയാം ആ  പാവക്കു ജീവനുണ്ട് എന്ന്
ജീവനാണോ അത് 
സിനിമയിലെ ചീത്ത പാവ കുട്ടി ആവുമോ ഇവള്‍..
മെലിഞ്ഞ കൈകള്‍ നീട്ടി ഇവള്‍ എന്റെ   കഴുത്തു ഞെരിക്കുമോ
എങ്കിലും ശിശു സഹജമായ ഒരു കൌതുകം 
തന്നെ നിസഹയാമായി പിന്നെയും പിന്നെയും പാവ കുട്ടിയെ തലോടാന്‍
പ്രേരിപ്പിക്കുന്നതും അയാള്‍ അറിഞ്ഞു
അയാള്‍ ഭ്രാന്തു  പിടിച്ച പോലെ കുളി മുറിയിലേക്കോടി
തണുത്ത വെള്ളത്തില്‍ വീണ്ടും വീണ്ടും മുഖം കഴുകി
വിരലുകളില്‍ ആ നടുക്കം അപ്പോഴും ഉള്ള പോലെ
സിരകളില്‍ വികാരങ്ങളുടെ വേലിയേറ്റം
കലശലായ് ദേഷ്യം വന്നു
എന്താണ് പാവയുടെ ഉള്ളില്‍
കണ്ണാടി കൂട്ടില്‍ ഇരിക്കാന്‍ ഇഷ്ട്ടം കാണില്ലേ
നോക്കാം

ഭാര്യയുടെ മുഖം ഉണര്‍ന്നു വന്നപ്പോള്‍ വല്ലാതെ ചുവന്നു ഇരിക്കുന്നു
എന്തോ ദുസ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്ന പോലെ
എന്ത് പറ്റി നിനക്ക് സുഖമില്ലേ

ഇന്നലെ എന്തോ തീരെ ഉറങ്ങിയില്ല
ഈ പാവയെ സ്വപ്നം കണ്ടു
അയാള്‍ ഞടുങ്ങി പോയി
എന്താ എന്താ കാര്യം
അവള്‍ എന്തോ പറയാന്‍ തുടങ്ങി പിന്നെ വേണ്ട എന്ന് വച്ച്
സംസാരം നിര്‍ത്തി എഴുനേറ്റു പോയി
ഊര്ജതന്ത്രത്തില്‍ ഗവേഷണം ചെയ്യുന്ന അവള്‍ക്കു തന്റെ മനസിലെ ഈ സ്ലഥ ചിന്തകളെ അപ്ഗ്രധികാന്‍ ആയിട്ടുണ്ടാവില്ല എന്നയാള്‍ ഊഹിച്ചു

അവളോട്‌ എല്ലാം പറഞ്ഞാലോ എന്നൊരു ആലോചനയും മനസ്സില്‍ വന്നു
എന്തോ ഒരു സങ്കോചം പോലെ
പാവയും താനും തമ്മില്‍ ഒരു രഹസ്യ ഉടമ്പടി ഒപ്പ് വച്ച പോലെ
അവളെ ക്കുറിച്ച് ആരോടും പറയാന്‍ ഒരു മനസ് വരായക

അയാള്‍ തിരിഞ്ഞു പാവയെ നോക്കി
അവളുടെ കണ്ണുകളില്‍ വാത്സല്യം പോലെ എന്തോ ഒന്നു മിന്നി തിളങ്ങി
വീണ്ടും തടുക്കാന്‍ ആവാത്ത ഒരു പ്രേരണ
വീണ്ടും അയാള്‍ അവളെ കയ്യിലെടുത്തൂ
മനസു അമ്മു അമ്മു എന്ന് മന്ത്രിക്കുന്നു
ഇവളുടെ പേര് അമ്മു എന്നാണെന്ന് അപ്പോള്‍ അയാള്‍ക്ക് മനസിലായി

അയാളുടെ വിരലുകള്‍ അവളുടെ മുടി ഇഴകള്‍ മാടി ഒതുക്കി
മൂക്കില്‍ പിടിച്ചു ഒന്ന് ഓമനിച്ചു
പിന്നെ അവളുടെ ചുണ്ടുകളിലേക്ക്‌ എത്തി
ചുവന്ന ചുണ്ടുകളെ അരുമയോടെ തലോടുമ്പോള്‍
അയാളും പാവയും ഒരേ പോലെ വിറക്കുക ആയിരുന്നു
ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ ഒരു പതിനഞ്ചുകാരിയുടെ  
ചുണ്ടുകളിലെ മഴ ഒപ്പിയെടുത്ത ഓര്മ പെട്ടന്ന് അയാളിലേക്ക് വന്നു
ഒരു കറമ്പി പെണ്ണിന്റെ ഞാവല്‍ പഴം പോലെ ഇരുണ്ട ചുണ്ടുകള്‍

പാവ തന്റെ തലോടല്‍ ഏറ്റു കൈകളില്‍ കിടന്നു വിറയ്ക്കുന്ന കാഴ്ച അയാള്‍ അത്ഭുതത്തോടെ നോക്കി നിന്നു
അല്ല അറിഞ്ഞു എന്നതാവും ശരി
കൌതുകത്തോടെ അയാള്‍ പാവയെ ആകമാനം തലോടാന്‍ ശ്രേമിച്ചു
ഏതെങ്കിലും തരം ഫെട്ടിസം ആവുമോ ഇത്
ഗൂഗിളില്‍ നോക്കണം..പാവയുമായി പ്രണയത്തില്‍ ആകുന്ന പുരുഷന്റെ രോഗം എന്താവും
എന്താവും അതിന്റെ പേര്
മോഷണം സാഡിസം ഒക്കെ പോലെ നിയന്ത്രിക്കാന്‍ ആവ്വാതെ
താന്‍ ഈ നിര്‍ജീവമായ പാവയുമായി നിതാന്ത പ്രണയത്തില്‍ ആവുകയാണോ

മകന്റെയും ഭാര്യയുടെയും കളിയാക്കല്‍ എല്ലാം അവഗണിച്ചു അയാള്‍ പാവയെ അയാള്‍ കിടപ്പുമുറിയില്‍ കൂടെ കൊണ്ട് പോയി
തലയിണക്കും അപ്പുറത്ത്
ഒരു രഹസ്യ ബന്ധം പോലെ
ഇടയ്ക്കു അയാള്‍ പാവയെ വിരലുകൊണ്ട് അറിയാന്‍ ശ്രേമിച്ചു
അവള്‍ അവിടെ തന്നെ ഉണ്ടോ എന്നറിയാന്‍
പിന്നെയും പിന്നെയും പുതിയ കണ്ടെത്തലുകള്‍
പുതിയ പുഞ്ചിരികള്‍..
കരച്ചിലുകള്‍..വിരഹങ്ങള്‍

അയാള്‍ പാവയുമായി പ്രണയത്തില്‍ ആവുക ആയിരുന്നു
പാവ തിരിച്ചും
ഭാര്യ പരീക്ഷ എഴുതാന്‍ കര്‍ണാടകയില്‍ പോയപ്പോള്‍ ആണ് അവര്‍ കൂടുതല്‍ അടുത്തത്‌
ഒരിക്കലും മിണ്ടാത്ത പാവയോട് അയാള്‍ തന്റെ ജീവിത കഥ പറഞ്ഞു
തന്റെ ദുഃഖങ്ങള്‍ പറഞ്ഞു
തന്റെ പരാജയങ്ങള്‍ പറഞ്ഞു
പൊട്ടി കരഞ്ഞു പലപ്പോഴും
വിജയങ്ങളുടെ കഥകള്‍ പറയുമ്പോള്‍ അയാള്‍ ആരെയും ഭയക്കാതെ ഉന്മത്തനെ പോലെ ഉറക്കെ ചിരിച്ചു
അവളുടെ ചുണ്ടുകള്‍ അയാള്‍ കടിച്ചു പൊട്ടിച്ചു
കഴുത്തിലും ചെവിയിലും നീലിച്ച പാടുകളില്‍ തലോടി അയാള്‍ പിന്നെയും പിന്നെയും സംസാരിച്ചു കൊണ്ടേ ഇരുന്നു
ഉണ്ണാന്‍ മറന്നു
ഉറങ്ങാന്‍ മറന്നു
മത്തു പിടിച്ച പോലെ

പത്താം ദിവസം ഭാര്യ വരുമ്പോള്‍
അയാളെ കിടപ്പ് മുറിയില്‍ കണ്ടു
പാവയെ കെട്ടി പിടിച്ചു നിര്‍ജീവമായി 

.......................
...........
പാവയുടെ കണ്ണില്‍ നിന്നും ഒഴുകി പറന്നു ചാലുകള്‍ ആയി ഒഴുകുന്ന ചോര 
അതോ അത് അവന്റെ നെഞ്ചില്‍ നിന്നാണോ 



2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

വിവാഹവും ഭർത്താവും പിന്നെ ഈ ഞാനും



വിവാഹവും ഭർത്താവും പിന്നെ ഈ ഞാനും

വിവാഹത്തെ കുറിച്ച് ഒന്നും  എഴുതി കാണുന്നില്ലല്ലോ എന്ന് ചിലർ ഇടയ്ക്കു ചോദിക്കും
എഴുതാം എന്ന് ഞാൻ ഒരു മറുപടിയും പറയും
പൊതുവെ ഒരു സങ്കോചം എഴുതാൻ

അത്യാവശ്യം വെള്ള മടിയും നല്ല പുകവലിയും ആയി മോശമില്ലാത്ത ഒരു ഉഴപ്പൻ
അതാണ്‌ ശ്രീമാൻ
അച്ഛനും അമ്മക്കും  ഒരേ ഒരു മകൻ
മകന്റെ വായിൽ നിന്നും വീഴുന്നത് എന്തും വേദ വാക്യം പോലെ കരുതുന്ന അച്ഛനും അമ്മയും അനിയത്തിമാരും
തെറിചിടത്തു  നിന്നും തെറിച്ചു അവിടെ നിന്നും തെറിച്ചു പിന്നെയും ഒരു മൂന്നു വട്ടം തെറിച്ച ഞാനും
ആരെന്തു പറഞ്ഞാലും കണ്ണുമടച്ചു  വിശ്വസിക്കുന്ന അയ്യോ പാവങ്ങൾ  അല്ല ഞങ്ങൾ ആരും
 എന്ത് പുതിയ വിവരം കിട്ടിയാലും ഉടനെ വിജ്ഞാന കോശം എടുത്തും
മറ്റു ബുക്കുകൾ എടുത്തും ഒന്ന് ക്രോസ് വേരിഫൈ  ചെയ്യുന്ന സ്വഭാവം.
തർക്കിച്ചു ആടിനെ പട്ടിയാക്കുന്ന തരക്കാർ ആണ് ഞങ്ങൾ
പുള്ളിക്കുണ്ടോ  ഇങ്ങനത്തെ  മൂർഖവർഗങ്ങളെ കണ്ടും  പരിപാലിച്ചും ശീലം

പുള്ളിയുടെ കള്ളൂകുടി കമ്പനിക്കാർക്ക് പൊതുവേ സ്വന്തം ഭാര്യമാരെ അന്യായ  പേടിയാണ്
വലിയ സ്ഥിതിയിൽ ഉള്ള ഭർത്താക്കന്മാരാണ്  എല്ലാവരും എന്നോർക്കണം

ഒരു ദിവസം രാത്രിയിൽ ഇടവഴിയിൽ ആരോ പുള്ളിയുടെ  പേര് ഉറക്കെ വിളിക്കുന്നത്‌ കേട്ടൂ
ഒരു കൂവൽ പോലെ
ഞാനും രണ്ടു പിള്ളേരും പിന്നെ മൂത്ത ചേച്ചിയുടെ മകനും മാത്രമാണ് കൂടെ ഉള്ളത്
 ആളിവിടെ ഇല്ല എന്ന് വിളിച്ചു പറഞ്ഞു .
എങ്കിലും ആ വിളിയിൽ എന്തോ ആപത്തു പോലെ തോന്നി ഞങ്ങൾ ഓടിച്ചെന്നു .
ഒരു ചെറിയ ഇടവഴിയാണ്
അതിന്റെ തിട്ടിൽ ആരോ ചാരി നിൽക്കുന്നുണ്ട്
നോക്കിയപ്പോൾ ശ്രീമാനെ  തിട്ടിൽ ചാരി നിർത്തിയിട്ടു കൂട്ടുകാർ സ്കൂട്ടായതാണ്
 ബോധം തീരെയുമില്ല .ശരീരം നിന്ന പിടി നിൽക്കുകയാണ് .പുള്ളിക്ക് വഴങ്ങുന്നില്ല
ഒരു  വിധത്തിൽ ഞങ്ങൾ താങ്ങി വീട്ടിൽ  കൊണ്ട് വന്നു
ഇറയത്തു വന്നു ആൾ  കിടന്നു
ഒരു വലിയ ശബ്ദത്തോടെ ശർദിക്കാൻ തുടങ്ങി
പുള്ളി മരിക്കാൻ തുടങ്ങുകയാണ് എന്നെനിക്കു മനസിലായി
 ഫുഡ്‌ പൊയ്സണ്‍ ആണ് സംശയം ഇല്ല  .അന്ന് കാർ വാങ്ങിയിട്ടില്ല 
ഞാൻ  അകത്തേക്കോടി .കാര് വിളിക്കാൻ
അടുത്ത വീട്ടിലെ കുഞ്ഞപ്പാൻ ചേട്ടൻ ഒച്ചയും ബഹളവും കേട്ടു ഓടി വന്നു
നിലത്തു മലന്നു കിടയുന്ന പുള്ളിക്കാരനെയും
കരഞ്ഞു വിറച്ചു നില്ക്കുന്ന എന്നെയും നോക്കി പറഞ്ഞു
പേടിക്കേണ്ട
കുറച്ചു കൂടുതൽ കുടിച്ചതാണ്
എല്ലാം  പുറത്തേക്ക് പോയല്ലോ
ഇപ്പോൾ സമാധാനമാവും
കുറച്ചു മോര് കൊടുക്കുന്നത് നല്ലതാണ്

അപ്പോഴാണ്‌ ഇത് കുടിച്ചിട്ട് വന്നു പുരുഷന്മാർ  ചെയ്യുന്ന പതിവ് സംഭവം ആണെന്ന് ഞാൻ മനസിലാക്കുന്നത്‌
ഇതുവരെ പുള്ളി ഇത്രയും കുടിച്ചു ഞാൻ കണ്ടിട്ടില്ലായിരുന്നു
കുടിച്ചാലും ഒരു മാറ്റവും കണ്ടിട്ടില്ല താനും
എനിക്ക് മദ്യപിക്കുന്നവരോട്  അത് വരെ  ഒരു നിന്ദയാണ് ഉണ്ടായിരുന്നത്
കിടന്നു കാണിക്കുന്ന മരണ വെപ്രാളം കണ്ടപ്പോൾ ഒരു കാര്യം മനസിലായി
ഇതത്ര സുഖമുള്ള ഏർപ്പാടല്ല
മരിക്കുന്നതിനും തുല്യം വിഷമം അനുഭവപ്പെടുന്നുണ്ട്
അന്ന് ശർദിച്ചതൊക്കെ  ഞങ്ങൾ കഴുകി വൃത്തിയാക്കി
ആളെ കുളിപ്പിച്ച് കുട്ടപ്പൻ  ആക്കി എടുത്തു

 ഇതിന്റെ ബാക്കി ഭാഗങ്ങൾ  പിറകെ എഴുതാം 

2014 ജനുവരി 14, ചൊവ്വാഴ്ച

ചക്ക മടലും ചങ്കുണ്ണി നായരും


ചക്ക കവിതകൾ വായിച്ചപ്പോൾ വന്നാൽ ശില സ്ലഥ  ചക്ക ചിന്തകൾ
അമ്മയൊക്കെ ഒരു ചക്ക കൊണ്ട് ഒരു ദിവസത്തെ എല്ലാ കാര്യവും നടത്തും

ചക്ക ചുള  തേങ്ങാ ചേർത്തു് അരച്ചു പുഴുക്ക് ഉണ്ടാക്കും
അതിൽ ഒന്നോ രണ്ടോ ചക്ക കുരു ഇടും
ഇല്ലെങ്കിൽ ചുള കരയുമത്രെ

ചക്ക മടലും ചക്ക ക്കുരുവും ചെമ്പു താളും കപ്പങ്ങയു കൊണ്ട് അവിയൽ
ചക്ക ചുള കൊണ്ട് എരിശ്ശേരി ..അതി ഗംഭീരം ആണ്
എരിശേരിയിൽ കൊള്ളാവുന്ന ഒരേ ഒരിനം ചക്ക എരിശ്ശേരി ആണ്

ചക്ക മടലും ചുളയും ചക്ക കുരുവും പരിപ്പും കൊണ്ട് സാമ്പാർ
ചക്ക കുരുവും കായും കൊണ്ട് മെഴുക്കു വരട്ടി
ചക്കപഴം വേവിച്ചു ശർക്കര പാനിയിൽ വഴറ്റി
അരി പൊടിയും ജീരകവും  ചേര്ത്തു കുഴച്ചു
 ഊതൂണി  ഇലയിൽ അല്ലെങ്കിൽ എടന ഇലയിൽ
പരത്തി ആവിയിൽ വേവിച്ചു എടുത്ത അട
സത്യത്തിൽ ആ അട അല്പ്പം നൂല് പാകുന്ന രീതിയിൽ തിന്നാൻ ആണ് കൂടുതൽ രുചി

പിന്നെ പഴുത്ത കൂഴ ചക്ക
പ്ലാവിൽ കയറി അവിടെ ഇരുന്നു തന്നെ പൊളിച്ചു തിന്നുന്ന ചേട്ടന്മാർ
താഴെ നിന്ന് ഞങ്ങൾ ബഹളം കൂട്ടുമ്പോൾ
മറുപടിയായി താഴേക്കു വന്നു വീഴുന്ന പഴം ചക്കയുടെ കൂഞ്ഞിലും കുരുവും

ഒച്ചയും ബഹളവും വഴക്കും പരിഭവവും മൂക്കുമ്പോൾ
അമ്മയുടെ ഇടപെടും
പകുതി പൊളിഞ്ഞ ചക്ക വെട്ടി  കുട്ടയിൽ കെട്ടിതാഴേക്കു  ഇറക്കുമ്പോൾ
താഴെ ഞങ്ങൾ പെണ്‍ കുട്ടികളുടെ ആർപ്പും  ബഹളവും

കയ്യെത്തവുന്ന ദൂരത്തുള്ള ചക്കയൊക്കെ മൂര്ച്ചയുള്ള കത്തി കൊണ്ട്തുരന്നു വച്ചിരിക്കും.
.മൂത്തോ എന്നറിയാൻ
ആ തുറന്നു വച്ച സ്ഥലത്ത് കൂടി അണ്ണനും കിളികളും എല്ലാം കയറി പരിശോധന നടത്തും
ഒരു ദിവസം നേരം വെളുത്തു നോക്കുമ്പോൾ ഒരു ചക്ക പഴുത്തു
ഞങ്ങൾ അറിയുന്നതിനു മുൻപ് അണ്ണാൻ കുടുമ്പം അതറിഞ്ഞിരുന്നു
അവർ ചക്ക ഏതാണ്ട് പൂർണ്ണ മായും തിന്നു തീർത്ത് കഴിഞ്ഞു
ഒരസ്ഥി  കൂടം കിടക്കുന്നുണ്ട് പ്ലാവിൽ
ഞങ്ങൾ പെണ് പിലെര്ക്ക് പല പദ്ധതികളും ഉണ്ടായിരുന്നു ആ ചക്ക പഴം കൊണ്ട്
സ്വന്തമായി ചക്ക വരട്ടി അട ഉണ്ടാക്കി എല്ലാവരെയും ഒന്ന് അൽഭുതപ്പെടുത്തണം  എന്നാ ഞങ്ങളുടെ മോഹം അണ്ണാൻ ന്മാർ തീർത്ത്‌ തന്നു

രാവിലെ മഞ്ഞത്ത് കരിയില അടിച്ചു കൂട്ടി തീ കായും ,വരിക്ക ചക്ക കുരു അതിൽ  ഇട്ടു ചുട്ടു തിന്നുന്നതും ഞങ്ങൾക്ക്  രസമാണ്
എന്നാൽ ഞാൻ ഒരു ചക്ക കുരു വിരോധി ആണ്
 ഏ തു കറിയിൽ നിന്നും ഞാൻ ചക്ക കുരു കണ്ടു പിടിച്ചു എടുത്തു പുറത്തു കളയും
അങ്ങിനെ ഇവിടെ ചക്കയെ ക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ
 ഒരു മഹാ ഭാരതം തന്നെ രചിച്ചു കള യും

ഒരു നല്ല പ്ലാവും അതിൽ നിറയെ ചക്കയും ഉണ്ടെങ്കിൽ
ഒരു കൃഷീ വല കുടുമ്പത്തിനു മൂന്നു മാസം കുശാൽ ആണ് .
പട്ടിണി ഇല്ല
അയലവക്കത്തു കൂടി പട്ടിണി ഇല്ല  എന്നതാണ് വാസ്തവം

എന്നാൽ ഇന്നോ
ചക്ക വലിയ മിനക്കേടാണ് നമുക്ക്
വലിയ കത്തി വേണം
കയ്യിൽ മുള ഞ്ഞീൻ പിടിക്കും
പ്രീ പ്രോസസിംഗ്  വലിയ ബുദ്ധിമുട്ട് തന്നെ
അത് കൊണ്ട് ഇപ്പോഴൊക്കെ കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചക്ക പുഴുക്ക് വൈ ക്കും
ഒരു ചക്ക വരട്ടും പ്രതീകാൽമകമായി
പട്ടിണി കാലത്ത് വയറു നിറച്ച ചക്കെയെ മറന്നു കൂടല്ലോ
അത് കൊണ്ട് മാത്രം
എനിക്ക് തിരക്കല്ലെ

2013 നവംബർ 15, വെള്ളിയാഴ്‌ച

മൂന്നു പുരുഷൻമാർ



ഭർത്താവ്‌

സുശീല നീ എന്റെ മെട്രോ സീസണ്‍ ഒന്ന്
 റീ ചാർജു ചെയ്തേക്കുമോ പോകുന്ന വഴിക്ക്
നാളേക്ക് തീരും
അവൾ മൂളി

ബോസ്സ്

സുശീല ഡിയർ
ഗ്യാസ് തീർന്നു
നീയൊന്നു ഇ മെയിൽ വഴി ബുക്ക്‌ ചെയ്യുമോ
അവളെ വിളിച്ചാൽ നമ്പർ തരും
യെസ് സർ ..ഷ്യൂർ

കാമുകൻ

നീ അവിടെ കുറച്ചു കുപ്പി വളകൾ നോക്കുമോ
മയിൽ  പീലിയുടെ ഉള്ളിലെ  കണ്ണിന്റെ നിറമുള്ളത്
രാജസ്ഥാനി വളകൾ വളരെ മനോഹരമാണ് എന്ന് കേൾക്കുന്നു
അവൻ

എനിക്ക് ആ നിറം ഓർത്ത്‌ വൈക്കാൻ സാധിക്കുന്നില്ല
അത് കൊണ്ട്‌  പന്ത്രണ്ടു നിറങ്ങൾ വാങ്ങി
ഓരോ ഡസൻ വീതം
നിനക്കെല്ലാ സാരിക്കും കൂടെ ഇടാമല്ലോ

2013 ഒക്‌ടോബർ 26, ശനിയാഴ്‌ച

വീണ്ടും ഞാൻ പറയുന്നു ഇതൊരു സങ്കൽപ്പ കഥയാണ്

വീണ്ടും ഞാൻ പറയുന്നു ഇതൊരു സങ്കൽപ്പ കഥയാണ്
ഇതൊരു സങ്കൽപ്പ കഥയാണ്
ഇങ്ങനയുള്ള ഒരു മിസ്സും ഈ കേരളത്തിൽ ഇല്ല
ഇങ്ങനെ ഉള്ള ഒരു കുട്ടിയും ഈ സ്കൂളിൽ ഇല്ല
ഇങ്ങനെ ഉള്ള ഒരു സ്കൂളും ഈ കേരളത്തിൽ ഇല്ല
ആര്ക്കെങ്കിലും ആരോടെങ്കിലും സാദൃശ്യം തോന്നി എങ്കിൽ അത് യാധർധ്യ മാവാം
കാരണം എല്ലാ സ്കൂളിലും വട്ടുള്ള ഒരു ടീച്ചർ എങ്കിലും കാണും

പത്തിൽ എഴുപത്തി അഞ്ചു ശതമാനം മാർക്ക്കിട്ടിയാണ് ദേവ പ്രിയ ജയിച്ചത്‌ .
അവളും അമ്മയും അനുജത്തിയും വീട്ടു ജോലിക്കാർ ആണ്
വയസായ അമ്മൂമ്മയും കരൾ രോഗം കൊണ്ട് കഷ്ട്ടപെടുന്ന അച്ഛനും ..നല്ല അസ്തമ രോഗിയായ അമ്മയും ....ഒത്തിരി അലച്ചിൽ ഉള്ള കുടുമ്പം
പത്തു വയസിൽ ദേവ അയലവക്കത്തെ മിറ്റം അടിചു വാരാൻ പോയാണ് ജോലി തുടങ്ങിയത് .
ഒരു കൊച്ചു മിറ്റമല്ലേ ഒന്നടിച്ചു കൊടുത്തിട്ട് വാടീ എന്നാണ് അമ്മ പറഞ്ഞത്
ഒരു മൂന്നു വീടിന്റെ അപ്പുറത്താണ് ..വലിയ ഒരു വീട്.കാര്യമായി മിറ്റം ഒന്നുമില്ല എന്നാൽ ഒരു ഊക്കൻ പട്ടിയുണ്ട് അവിടെ ബ്രൂണോ
അത് മുറ്റം മുഴുവൻ കാഷ്ടിച്ചു നാശമാക്കി വൈക്കും .അത് മുഴുവൻ കോരി കളഞ്ഞു വേണം അടിക്കാൻ ചിലപ്പോൾ ബ്രൂണോ ശര്ദിച്ചും വൈയ്ക്കും വീടിന്റെ ഭിത്തിയിൽ മുഴുവൻ ആ പട്ടി മൂത്രമോഴിച്ചും വച്ചിട്ടുണ്ടാവും .ഒരു വല്ലാത്ത മണമാണ് ആ മൂത്രത്തിന് ..അത് വെള്ളമൊഴിച്ച് കഴുകണം
അഞ്ഞൂറു രൂപയാണ് ശമ്പളം .മിക്കവാറും ആ മുറ്റമടിച്ചു കഴിയുമ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിട്ടുണ്ടാവും
ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞാലും അവൾക്കു കഴിക്കാൻ കഴിയില്ല അത്രക്കും പട്ടിക്കാട്ടത്തിന്റെയും മൂത്രത്തിന്റെയും മണമാകും ശരീരം മുഴുവൻ .തരുന്ന ഭക്ഷണം വേണ്ട എന്നും പറയരുത് എന്ന് അവൾക്കറിയാം
അമ്മക്ക് എങ്ങിനെയും തികഞ്ഞു പറ്റുന്നില്ല ചിലവുകൾ
അന്ന് അമ്മയുടെ അമ്മയും കൂടെ ഉണ്ടായിരുന്നു അമ്മൂമ്മക്ക് ശരീരം മുഴുവൻ വിറ യാണ് തലയ്ക്കു അമർത്തിയാൽ വിറയ്ക്കുന്ന പാവക്കുട്ടിയെ പോലെ വിറച്ചു വിറച്ചു അങ്ങിനെ ഇരിക്കും .ഓർമ്മ ഒട്ടും ഇല്ല
ഉറക്കവും ഇല്ല .അമ്മൂമ്മയുടെ ചികിത്സ തന്നെ നല്ലൊരു തുകയാകുമായിരുന്നു .ദേവയുടെ കാശു കൊണ്ട് അത്രയും ആയല്ലോ എന്നായിരുന്നു
എന്നാലും നേരത്ത കയ്യും കാലുമായി വിളറി വെളുത്തു നിറഞ്ഞ കണ്ണുമായി ദേവ ഒരു പത്രത്തിൽ ചോറുമായി വരുന്നത് അമ്മയെ നന്നായി വിഷമിച്ചിരുന്നു അവർക്ക് ഒരു തട്ട് പത്രം ഉണ്ട്.അതിൽ ദേവക്കും അനിയത്തിക്കും ഉച്ചക്ക് ഉണ്ണാൻ ചോറും എന്തെങ്കിലും രണ്ടു കൂട്ടം കറിയും ഉണ്ടാകും
ദേവയും ദേവിയും അത് കൊണ്ടാണ് വര്ഷങ്ങളോളം ഉച്ചക്ക് ഊണ് കഴിച്ചിരുന്നത്
സ്കൂളിൽ ഉച്ച ഭക്ഷണം അന്നൊന്നും ഇല്ലായിരുന്നല്ലോ.
സ്കൂൾ തുറക്കുമ്പോൾ അവർ ദേവക്കും ദേവിക്കും രണ്ടു ജോഡി ഉടുപ്പും വാങ്ങി കൊടുക്കും .
ഓണത്തിനു ഭംഗിയുള്ള ഒരു ഉടുപ്പോ വളർന്നപ്പോൾ ഒരു ചുരിദാറോ അവർ വാങ്ങാൻ മറന്നില്ല .വലിയ ക്ലാസിൽ ആയപ്പോൾ അതനുസരിച്ച് ദേവക്കു അവിടെ ചെയ്യേണ്ടുന്ന ജോലികളും കൂടി
വീട്ടിൽ അടുക്കള ജോലിക്കാരി പോയപ്പോൾ അവർ ദേവയെ അടുക്കള യിലേക്ക് കൂട്ടി ..രാവിലെ പഠിക്കാൻ ഉള്ളത് പഠിച്ചു കഴിഞ്ഞാൽ ചെന്ന് അവിടുത്തെ മുഴുവൻ ജോലിയും കഴിച്ചു ചോറും എടുത്തു അവൾ വേഗം പോരും വീട്ടിൽ വന്നു കുളിച്ചു സ്കൂളിലേക്ക് ഓടും....
സർക്കാർ സ്കൂളിന്റെ പരാധീനതകൾ,അക്കാമ്മ ചേച്ചിയുടെ വീട്ടിലെ പണിത്തിരക്ക് അമ്മൂമ്മയുടെ മരണം..എല്ലാം ദേവയുടെ പരീക്ഷയെ നേരെ തന്നെ ബാധിച്ചു
റിസൾട്ട്‌ അറിഞ്ഞപ്പോൾ അക്കാമ്മ ടീച്ചർ അവൾക്കു ഒരു ചെറിയ മാല കൊടുത്തു .ഒരു പവനെ ഉണ്ടായിരുന്നുള്ളൂ
വാരിയ പട്ടി തീട്ടത്തിന്റെ ചർദിലിന്റെ എല്ലാ കൈപ്പും ദുർഗന്ധവും അതിൽ തീർന്നു എന്ന് തന്നെ പറയാം .അവൾക്കു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി .രാവിലെ ത്തെ പണി കഴിഞ്ഞാൽ പിന്നെവെക്കേഷൻ കിടക്കുവല്ലേ
ചെമ്മീൻ കമ്പനിയിൽ മീറ്റെടുക്കാൻ ചേർന്നത്‌ അങ്ങിനെയാണ്
ചെമ്മീൻ വരുന്നത് അനുസരിച്ചേ ജോലിയുള്ളൂ
എന്നാൽ അവളുടെ കൊച്ചു കയ്യു അഴുകി പോയി എന്ന് തന്നെ പറയാം
എ പ്പോഴും ഐസു വെള്ള ത്തിൽ മുങ്ങി മുങ്ങി കയ്യ് അങ്ങിനെ വീർത്തു ..
വിരലുകൾ ക്കിടയിൽ അഴുകി ..അവൾ ആകെ കുഴഞ്ഞു .എന്നാൽ ജോലി നിർ ത്താനും പറ്റില്ല ഒരു കിലോ മീറ്റിനു ഇരുപതു രൂപ വരെ കിട്ടും
പത്തും ഇരുപതും കിലോ മീറ്റെടുക്കാൻ ഒരു ബുധിമുട്ടുമില്ല താനും
ആറായിരം രൂപ കിട്ടി .
ഒരുമിച്ചു .
കാനറ ബാങ്കിൽ അക്കാമ്മ ചേച്ചിയാണ് ഒരു അകൌണ്ട് തുടങ്ങി തന്നത്
കാര്യമുണ്ടായില്ല.
പിറ്റേന്ന് അച്ഛന് മഹോദരം കലശലായി..ജെനെറൽ ആശുപത്രിയിൽ പോയി..എട്ടു ദിവസം കിടന്നു..ആ രൂപ മുഴുവനും ആവിയായി തീർന്നു
ജീവിതം നരകമാണ്,അലച്ചിൽ ആണ് എന്നൊക്കെ അമ്മയ്ക്കും മക്കൾക്കും നന്നായി തോന്നിയിരുന്നു .നന്നായി ജോലി എടുത്തു അഷ്ട്ടിക്കു വക ഉണ്ടാക്കാൻ അധ്വാനിക്കുക ..അതായിരുന്നു ജീവിതം ..
സമുദായത്തിന്റെ സ്കൂളിൽ പ്ലസ് 2 പഠിക്കാൻ ചേർന്നപ്പോഴാണ് .നരകം എന്ത് അവൾ യഥാർഥത്തിൽ അറിഞ്ഞത്.അവരുടെ സമുദായത്തിനു കേരളത്തിൽ ഏതാണ്ട്  നാനൂറു സ്കൂളുകൾ ഉണ്ടായിരുന്നു .ആ ഗ്രൂപ്പിന്റെ  ഒരു പ്രെസ്റ്റീജു സ്കൂളിൽ ആയിരുന്നു ദേവ കാലക്കേടിന് ചെന്ന് ചേർന്നത്‌ .
തൊണ്ണൂറു ശതമാനം മേലെ മാര്ക്കുള്ള കുട്ടികൾ ആയിരുന്നു കൂടുതലും
.ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പണമുള്ള മാതാ പിതാക്കളുടെ അതി സമർഥരായ വിദ്യര്ധികളുടെ ഇടയിൽ  ദേവപ്രിയയും .
അവൾക്കു ശരീരത്തിന് ഒരു വല്ലാത്ത നാറ്റം ഉണ്ട് എന്ന് കൂട്ടുകാരികൾ മനസിലാക്കിയിരുന്നു .അത് സത്യവും ആണ് ..അധ്വാനിക്കുന്നവന്റെ വിയർപ്പിനു സുഗന്ധം ആവാൻ വഴിയില്ലല്ലോ .അത് കൊണ്ട് മാത്രം അവൾ അവിടെ
 ഭൂമിയോളം താഴ്ന്നു ,ചെറുതായി ,ചുരുങ്ങി ചൂളി അപമാനിക്കപെട്ടു
ഓരോ ദിവസവും .ഓരോ കാര്യത്തിന് ..എന്നും ഒരു കാര്യം ഉണ്ടാവുകയും ചെയ്യും
ഇത്ര വൃത്തികെട്ട ടീച്ചർമാർ ലോകത്തിൽ ഉണ്ട് എന്നവൾ അറിഞ്ഞത് സ്മിത റ്റീച്ചറിനെയും അഞ്ജലി മിസ്സിനെയും പരിചയപെട്ട ശേഷം ആണ്
വന്ന അന്ന് തന്നെ അഞ്ചു  മിസ്‌ തന്നെ ഒന്ന് നോക്കി
മുടിയിൽ എണ്ണ പുരട്ടുന്ന പതിവൊന്നും ഇല്ലേ ..എന്നായിരുന്നു ആദ്യത്തെ ചോദ്യം തന്നെ
സത്യത്തിൽ കരണത്തു അടി കൊണ്ട് പോലെ ഒന്ന് ചുളുങ്ങി പോയി .
വെളിച്ചെണ്ണ തീര്ന്നിട്ടു പത്തു പതിനഞ്ചു ദിവസം ആയിരുന്നു .സ്കൂൾ ഫീസും മറ്റും മറ്റും ആയി അമ്മക്ക് നിൽക്ക ക്കള്ളി ഇല്ല .കുറച്ചു പാമോയിലു കൊണ്ട് അങ്ങിനെ തട്ടി മുട്ടി കഴിയുകയാണ്.
തലേന്നും കൂടി മീറ്റെടുക്കാൻ പോയ താണ്.ചെമ്മീൻ വെള്ളത്തിന്‌ ഒരു ചീഞ്ഞ മണമാണ്‌.സോപ്പിട്ടു മുടി നന്നായി കഴുകി .രണ്ടു പ്രാവശ്യം .
നേരം വെളുത്തപ്പോൾ നന്നായി പാറി കിടന്നു
കുപ്പിയിൽ ഇത്തിരി പാമോയിൽ ഉണ്ടായിരുന്നു.എന്നലതു കൊണ്ട് മുടി മിനുക്കാൻ ഒരു ഭയം..എങ്ങാനും മുടി കൊഴിഞ്ഞാലോ.ഇത്തിരി വെള്ളം പുരട്ടി ഒതുക്കി രണ്ടായി പകുത്തു കെട്ടിയാണ് വന്നത്.
എങ്കിലും മുടിയിൽ തീരെ എണ്ണയില്ല .പാറി പറന്നാണ് ഇരിക്കുന്നത്
ഒന്നും മിണ്ടിയില്ല.തല തന്നെ താണ് പോയി .
അത് അപമാനങ്ങളുടെ ഒരു തുടക്കം മാത്രം ആയിരുന്നു
ഉടുപ്പ് തേച്ചില്ല എന്ന് പറഞ്ഞു ഒരു ദിവസം മുഴുവൻ അവർ ദേവയെ പുറത്തു നിർത്തി
പിന്നെ പിന്നെ അവൾ അക്കാമ്മ ചേ ച്ചിയുടെ വീട്ടിൽ കൊണ്ട് പോയി യൂണിഫോം തേക്കുന്നത് പതിവാക്കി .എന്നാൽ അത് കൊണ്ടും ആകുന്നില്ലല്ലോ
പിന്നൊരു ദിവസം അവൾക്കു യൂണിഫോം ഉണങ്ങി കിട്ടിയില്ല ..എന്തും വരട്ടെ  എന്ന് കരുതി കുറെ തേച്ചു ഉണക്കിയ നന ഞ്ഞ യൂണിഫോം ഇട്ടു അവൾ സ്കൂളിൽ ചെന്നു
അന്നു എഴുനെല്പ്പിച്ചു നിർത്തി സ്മിത ടീച്ചർ പറഞ്ഞ വാക്കുകൾ അവൾക്കു താങ്ങാൻ പോലും ആവാത്തതായിരുന്നു .ദേവ വാവിട്ടു കരഞ്ഞു പോയി
അതിനു അമ്മയെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു വിട്ടു അവർ
അങ്ങിനെ ഉറക്കെ കരഞ്ഞു കൂടത്ത്രെ
അതിനു തലേ ആഴ്ചയാണ് നിശബ്ദയായി ടീച്ചര് വഴക്ക് പറയുന്നത് കേട്ട് നിന്ന ചമേലി ദാസിനെ അവർ പുറത്തു അയച്ചത്
അവൾക്കു വികാരങ്ങൾ ഇല്ല എന്നായിരുന്നു അന്നു മിസ്സിന്റെ പരാതി
ഹോം വർക്ക്‌ ചെയ്യാതെ ചെന്ന അന്നാണ് അവൾക്കു ക്ലാസിലെ

ബെഞ്ചിനിടയിൽ മുട്ട് കുത്തി നിൽക്കേണ്ടി വന്നത്
മൂന്നു മണിക്കൂർ നിരന്തരം ഈ വൃത്തി കെട്ടവളുടെ ക്ലാസ്സ് ആണല്ലോ എന്നോർത്തു എല്ലാവരും ഭയന്നു .
രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ദേവ ബോധം കെട്ടു പോയി
അവളെ കുട്ടികൾ എല്ലാം കൂടി എടുത്തു പുറത്തു കൊണ്ട് പോയി
വെള്ളം മുഖത്ത് തളിച്ച് ഉണർത്തി . പ്രിൻസിപ്പൽ അവളെ വീട്ടിൽ അയച്ചു
അവൾക്കു നടക്കാൻ പോലും വയ്യാതെ ആയി പോയിരുന്നു
സ്കൂളിൽ നിന്നും ഒരു പ്യൂണ്‍ അവളെ ഒരു ഓട്ടോ റിക്ഷയിൽ വീട്ടിൽ കൊണ്ടാക്കി
ദാരിദ്ര്യവും രോഗവും ആണ് ജീവിതത്തിലെ ഏറ്റവും വലിയ ശാപങ്ങൾ എന്നായിരുന്നു ദേവ അന്നുവരെ കരുതിയിരുന്നത്
എന്നാൽ അവൾക്കു അന്ന് മനസിലായി ധനികരുടെ
 ഈ സ്കൂളിലെ ഭ്രാന്തരായ റ്റീചർമാരാണ്ജീവിതത്തിലെ തീക്കുരിപ്പുകൾ എന്ന്
തനിയെ മുളച്ചു പൊന്തി പഴുത്തു പൊട്ടി വൃണമാകുന്ന കുരിപ്പുകൾ
വീട്ടു ജോലിക്കാരിയാണ് എന്നത് ദേവയെ വളരെ മോശമായി കാണാൻ രണ്ടു പേര്ക്കും ഒരു കാരണമായി .
ഒരു അലോഹ്യം ഉണ്ടായിരുന്നു അവളോട്‌
കൂട്ട് കൂടാൻ എല്ലാവര്ക്കും ഒരു സങ്കോചം
അവൾ അവരുടെ കൂട്ടത്തിൽ പെട്ടതല്ല എന്നൊരു മനോഭാവം ..
പൊതുവെ ദേവ തനിയെ തന്നെ ആയിത്തീർന്നു
പറ്റില്ലെങ്കിൽ ഇട്ടിട്ടു പോടീ എന്ന് മിസ് പല പ്രാവശ്യം പറഞ്ഞിട്ടും ക്ലാസിനു പുറത്തു അക്കിയിട്ടും അവൾക്കു പിറ്റേ ദിവസവും തല കുനിച്ചു ചെല്ലേണ്ടി വന്നു
ഫീസ് വൈകുന്ന മാസങ്ങളിൽ അവൾക്കു എല്കേണ്ടി വന്ന്ന അപമാനങ്ങൾക്ക്  കയ്യും കണക്കും ഇല്ലയിര്ന്നു
ഒരു മാസംഅവരുടെ  ക്ലാസ് ലീഡ ർ പ്രതീക്ഷ ,ദേവയുടെ വിഷമം  സഹിക്കാൻ വയ്യാതെ വീ ട്ടിൽ ചെന്ന് പപ്പയോടു കരഞ്ഞു പറഞ്ഞു രൂപ വാങ്ങി കൊണ്ട് പോയി ദേവയുടെ ഫീസ്‌ അടച്ചു
സ്മിത മിസ്സിനെ എല്ലാവരും ചെകുത്താനെ കാണുന്നത് പോലെയാണ് ഭയന്നതും വെറുത്തതും
ഒളിമ്പ്യൻ അന്തോണി ആദത്തിലെ നായികയെ പോലെ
ഭ്രാന്ത് പിടിച്ച ഒരു വൃത്തികെട്ട ജന്തു .
കണ്ണിൽ ഭ്രാന്തിന്റെ..ഉന്മാദത്തിന്റെ ഒരു ലാഞ്ചന ഉണ്ട്
ചോറ്റാനിക്കര കീഴ്ക്കാവിൽ ഭജനം ഇരിക്കാൻ വരുന്ന സ്ത്രീകളിൽ അവൾ ഈ ഭാവം കണ്ടിട്ടുണ്ട് .
കിഴുക്കി ,പിച്ചി പറിച്ചു ,ശപിച്ച് , ക്ലാസിനു പുറത്താക്കി രേക്ഷിതാവിനെ വിളിച്ചു കൊണ്ട് വരുത്തി , അങ്ങിനെ അവർ കുട്ടികളുടെ ജീവിതം ആവുന്നത്ര നരകമാക്കി
മറ്റു മിസ്സുമാർ ഇവരെ രണ്ടു പേരെയും ഭ്രാന്തുള്ളവർ എന്ന് തന്നെയാണ് കരുതുന്നത് എന്നും അവൾ അറിഞ്ഞു വച്ചിരുന്നു .
പതിനെഴു പേജുള്ള ഒരു അദ്ധ്യായം മുഴുവൻ ഇരുപത്തി അഞ്ചു പ്രാവശ്യം ഇമ്പോസിഷൻ എഴുതാൻ പറഞ്ഞപ്പോൾ
അതും ഒരു ക്ലാസിലെ ലെ മുഴുവൻ കുട്ടികൾക്കും ബാധക മാക്കിയപ്പോൾ പ്രിന്സിപ്പാളും നിസ്സയഹയായി തീരുന്നത് കണ്ടു.
കമ്പ്യൂട്ടർ സയൻസും കെമിസ്റ്റ്രിയും മാത്രമല്ലല്ലോ പഠിക്കേണ്ടുന്ന വിഷയങ്ങൾ . ഇവരുടെ ഹോം വർക്കും ബഹളവും കാരണം മറ്റു മിസ്സുമാർക്കും ബുദ്ധിമുട്ടായി തീർന്നു .
അവരുടെ വിഷയങ്ങൾ പഠിക്കാൻ കുട്ടികള്ക്ക് സമയം ഇല്ലാതെ ആയി .അവരുടെ പരാതികൾ ഒന്നും ഏശിയില്ല
രണ്ടു മിസ്സുമാരും അവർ പഠിച്ച ചൈൽഡ് സൈക്കോളജി ,അതിസമർധരായ ഈ കുട്ടികളിൽ നിരന്തരം അടിചെൽപ്പിച്ചു കൊണ്ടിരുന്നു .
അക്കാമ്മ ചേച്ചിയാണ് പറഞ്ഞത് ,വലിയ തുക കൊടുത്താണ് ഈ മിസ്സുമാർ ജോലിക്ക് കയറി ഇരിക്കുന്നത് .ബുദ്ധി കുറവുള്ള മിസ്സുമാർ ആണ് ഇവിടെ ജോലിക്ക് വരുന്നത്.നല്ല ബുദ്ധിയുള്ള മിസ്സുമാർക്ക് സർക്കാർ സ്കൂളിൽ ജോലി കിട്ടും.അതിനു മത്സര പരീക്ഷ പാസാവണം.ഇവർ പണം കൊടുത്തു ബി എഡ് സീറ്റ് വാങ്ങി പഠിച്ചു പണം കൊടുത്ത് ജോലിക്ക് കയറിയവർ ആണ് ആ ബുദ്ധി കുറവ് കൊണ്ടാണ് ഇങ്ങനെ മാനസിക ആരോഗ്യം ഇല്ലാത്തവരെ ജോലിക്ക് എടുക്കേണ്ടി വരുന്നത് .നല്ല മിസ്സുമാരും ഉണ്ടവിടെ
.കണക്കു മിസ്സും മലയാളം മിസ്സും ഒക്കെ വളരെ നല്ല മിസ്സുമാർ ആണ്
നല്ല അറിവുള്ളവർ .വിവേകവും പക്വതയും ഉള്ളവർ
ഒരു സ്കൂളിൽ രണ്ടു കെട്ട മിസ്സുമാർ ഉണ്ടെങ്കിൽ അത് തീരെ ചെറിയ ഒരു ശതമാനം ആണ് എന്ന് കരുതി സമാധാനിക്കാൻ ആണ് പാരെന്റ്സ്‌ തീരുമാനിച്ചത്
എന്നാൽ ദേവ വിഷമിച്ചത് സ്മിത മിസ്സിന്റെ സമയ ക്ളിപ്പ്ത്തത ഇല്ലായ്മ്മയാണ് .
മിക്ക ദിവസങ്ങളിലും അവർ നാലു മണിക്ക് തീരേണ്ടുന്ന ക്ലാസ് അവസാനിപ്പിക്കുന്നത് ആറു മണിക്കാണ്
മൂത്രമോഴിക്കാതെയും ദാഹിച്ചും വിശന്നും കുട്ടികൾ അവരുടെ ക്ലാസിൽ ഇരിക്കുന്നത് മുള്ളിൽ ഇരിക്കുന്നതു പോലെയാണ്.
പലര്ക്കും യൂറിനറി ഇൻഫെക്ഷൻ വന്നു .
ദേവ കുഴങ്ങിപ്പോയി .അക്കാമ്മ ചേച്ചി വരുന്നതിനു മുൻപ് അവരുടെ വീട്ടിലെ ജോലി തീർത്ത്‌ വൈക്കാറുള്ളതാണ്
ഇപ്പോൾ അവിടെ ദേവിയാണ് പോയി ചെയ്യുന്നത്
പകരം ദേവി ചെയ്യുന്ന വീട്ടിലെ ജോലി അവൾ ചെയ്യാൻ തുടങ്ങി .അവരുടെ വീട്ടിൽ രാവിലെ ആണ് ജോലി .എന്താലായാലും രണ്ടു മിസ്സുമാർക്കും വീട്ടിൽ ജോലി ഉള്ളത് കൊണ്ടാവും രാവിലെ ഏഴു മണിക്ക് ക്ലാസ് വച്ച് തുടങ്ങിയിട്ടില്ല..
അത്രയും നല്ലത്
ഇരുപത്തി അഞ്ചു പ്രാവശ്യം ഇമ്പോസിഷൻ സത്യത്തിൽ മനുഷ്യാവകാശ ലംഘനം ആണെന്ന് അക്കാമ്മ ചേച്ചി പറഞ്ഞു
അവരും സാറും മൂന്നു നാലു പ്രാവശ്യം എഴുതി തന്നു
പിന്നെ അവർ ഒരു കാര്യം പറഞ്ഞു
ഈ മിസ്സുമാരെ ക്കുറിച്ച് ജില്ല കല്ക്ട്ടറോട് ഒന്ന് പരാതി പ്പെടാം എന്ന്
മധുര ചൂരൽ എന്നൊരു പദ്ധതി ഉണ്ടത്രേ
അതനുസരിച്ച് കുട്ടികളെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത് എന്ന് സർക്കാർ ഉത്തരവ് ഉണ്ട്.
അവർ ഈ രണ്ടു മിസ്സുമാരെയും കുറിച്ച് അന്വേഷിച്ചു നോക്കി രണ്ടു പേരും മഹാ ദ്രോഹികളും ജന്തുക്കളും ആണെന്ന് വിവരം കിട്ടി
കളക്റ്ററുടെ കാബിനിൽ വച്ച് നടന്ന ഒരു മീറ്റിങ്ങിൽ അവർ ഈ ക്കാര്യം അവുടെ ശ്രേധയിൽ പെടുത്തി .അവർ വളരെ ചെറുപ്പമായ ഒരു ഐ എ എസ് കാരിയാണ്
ഭർത്താവ് പൊലീസിലെ വലിയ ഒരു ഉദ്യോഗസ്ഥനും വെളുത്തു മെലിഞ്ഞു നീണ്ടു ഒരു സുന്ദരി
അവർ മുറിയില കടന്നു വന്നാൽ ഒരു പ്രകശം പരക്കും എന്നാണ് അക്കാമ്മ ചേച്ചി പറഞ്ഞത്
എന്തായാലും അവർ അപ്പോൾ തന്നെ ഡി പി ഐ യെ വിളിച്ചു വിവരം പറഞ്ഞു
സ്വന്തം ഭര്ത്താവിനെയും വിളിച്ചു സംസാരിച്ചു
എന്നിട്ട് നുണക്കുഴി വിരിഞ്ഞ പുഞ്ചിരിയുമായി അക്കാമ്മ ചേച്ചിയെ ആശ്വസിപ്പിച്ചു വിട്ടു
പിന്നെ കാര്യങ്ങൾ ബഹു വേഗത്തിൽ ആയിരുന്നു .
പോലീസ് കമ്മീഷണർ തന്നെ സ്കൂളിൽ വന്നു
പ്രിന്സിപ്പൾ പേടിച്ചു തുള്ളി പോയി .ടീച്ചർമാരെ വിളിച്ചു കൂട്ടി കമ്മീഷണർ വിശദമായി സംസാരിച്ചു
ഓരോരോ ടീച്ചറെ വീതം അകത്തെ ഒരു മുറിയിൽ വിളിച്ചു തെളിവെടുത്തു
എല്ലാ അധ്യാപകരോടും ഓഫീസ് ജീവനക്കാരോടും ക്ലാസ് ലീഡർമാരൊടും കാര്യങ്ങൾ ചോദിച്ചു മനസിലാക്കി
അവസാനം ആണ് പ്രതികൾ ആയ ടീച്ചർമാരെ വിളിച്ചു വരുത്തിയത്
അഞ്ജലി മിസ്‌ നിക്കറിൽ മൂത്രം ഒഴിച്ച് കാണും സ്നഗ്ഗി ഇട്ടു കാണുമോ എന്നായിരുന്നു ക്ലാസ് ലീഡർമാരുടെ സംശയം
മുട്ട് കുത്തിച്ചു നിർത്തിയതിന്റെ മൊബൈൽ ഫോട്ടോ വരെ ഒരു ലീഡർ പോലിസിനെ കാണിച്ചു .മൊബൈൽ സ്കൂളിൽ നിരോധിച്ചതാണ് എന്ന് ഓർക്കണം .
പുറത്തു വന്നപ്പോൾ അഞ്ജലി ടീച്ചർ കരയുന്നുണ്ടായിരുന്നു
സ്മിത മിസ്‌ പോയിട്ട് പിന്നെ പ്രിൻസിയും മറ്റും മുറിയിലേക്ക് വേഗം പോകുന്നതാണ് കണ്ടത്.അവര്ക്ക് ബോധം പോയത്രേ ..എന്തായാലും അധികം താമസിയാതെ പോലീസ് പോയി
പിറകെ എല്ലാവരും കൂടി നിന്നും സംസാരിച്ചു .കുട്ടികൾ എല്ലാം ക്ലാസിൽ ഒതുങ്ങി ഇരുന്നു ..
ഉച്ചയായി പൊലീസു പോയപ്പോൾ
മാനേജർ പൊലീസു വരുന്നതിനു മുൻപ് എത്തി.അങ്ങേരു ഗുരുവായൂർക്ക് തൊഴാൻ പോയ ദിവസം ആണ് ഇതെല്ലം സംഭവിച്ചത്
എന്തായാലും കുട്ടികൾക്ക് വലിയ ആശ്വാസവും ..മാനേജുമെന്റിന് വലിയ നാണ ക്കെടും ആയിപ്പോയി സംഭവം
തങ്ങൾ ക്രിമിനൽ കുറ്റമാണ് ചെയ്യുന്നത് എന്ന് ടീച്ചർമാർക്ക് അറിയുമായിരുന്നില്ല അത്രേ
മഹാ ശവികൾ ആയ ടീച്ചർമാർക്ക് ക്രിമിനൽ കേസ് ഭയന്ന് ലീവ് എടുത്തു മാറി നിൽക്കേണ്ടി വന്നു .രണ്ടു പേരെയും നിന്ന നിൽപ്പിൽ മാനെജുമെന്റ് സ്ഥലം മാറ്റി
അവർ യാത്ര പറയാൻ പോലും സ്കൂളിൽ വന്നില്ല പിന്നീട് .
ദേവയുടെ ജീവിതകഥയുടെ ഒരേട്‌ മാത്രമാണ് ഇത്
കാണാൻ കൊള്ളാവുന്ന വീട്ടു ജൊലിക്കാരിയായ ഒരു പെണ്‍ കുട്ടിക്ക് ജീവിതം പൂമെ ത്തയോന്നുമല്ലല്ലോ ....

വീണ്ടും ഞാൻ പറയുന്നു
ഇതൊരു സങ്കൽപ്പ കഥയാണ്

2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

ഗർഭം



ഇതിലെ സംഭാഷണം മുഴുവൻ നടക്കുന്നത് ഇംഗ്ലീഷിൽ ആണ്

എന്റേതു ഒരു സ്വതന്ത്ര വിവർത്തനം ആണ്

അത് കൊണ്ട് അൽപ്പം കല്ലുകടി
നിങ്ങൾക്കു   അനുഭവപെട്ടെക്കാം

സംഭവം നടക്കുന്നത്കേരളത്തിലും
 അമ്മയും മകളും മലയാളികളും ആണ്

രാവിലത്തെ നടത്ത കഴിഞ്ഞു വന്നു കയറിയപ്പോൾ
മകൾ ജോലിസ്ഥലത്ത് നിന്ന് വന്നിട്ടുണ്ട്
ജോഗിംഗ് ഡ്രെസ്സിൽ ആണ് അവളും 
അമ്മ ഒന്ന് സംശയിച്ചു
 സാധാരണ വെളുപ്പിനുള്ള ബസിൽ വന്നാൽ
അവൾ ഉടനെ കിടന്നു ഉറങ്ങുകയാണ്‌ പതിവ്

എന്തോ കര്യമുണ്ട് ,അല്ലെങ്കിൽ ഇങ്ങനെ തന്നെ കാത്തു ഇരിക്കില്ല
അവർ ജിം ഇരിക്കുന്ന മുറിയിലേക്ക് കയറി
പിറകെ അവളും


അമ്മേ  ഞാൻ ഗർഭിണി ആണ്

അമ്മ ഒന്ന്ഞെട്ടി

ആരാണ് നിന്റെ ഉദരത്തിലെ കുഞ്ഞിന്റെ അച്ഛൻ
ട്രെഡ് മില്ലിൽ അവൾ പതുക്കെ നടക്കുക ആയിരുന്നു

അമ്മ..ഇങ്ങനെ മണ്ടത്തരം ചോദിക്കാതെ
ആരെങ്കിലും കുഞ്ഞിനെ വയറ്റിൽ ചുമക്കുമോ
കുട്ടി  എന്റെ ഗര്ഭ പത്രത്തിൽ ആണുള്ളത്

എങ്കിൽ പറ ആരാണ് നിന്റെ ഗർഭ പാത്രത്തിലെ കുഞ്ഞിന്റെ അച്ഛൻ

എന്റെ എഫ്ബി ഫോട്ടോയിലെ ബ്ലൂ ഷർട്ട്‌ ഇട്ടു നില്ക്കുന്ന
 ഒരു ചെക്കനെ ഓർക്കുന്നുണ്ടോ
അവനാണ്

അമ്മ ലാപ് ഓണ്‍ ചെയ്തു മകളുടെ പ്രൊഫൈലിൽ പോയി നോക്കി
ചെക്കൻ കൊള്ളാം
ഒരു ആറടി ഉയരം കാണും
നല്ല വെളുപ്പ്‌ നിറം

മാർട്ടിൻ എലിസ് സേവിയർ
ഗോവ
കൊള്ളാം
ഞാൻ ഒരു ബന്ധത്തിൽ ആണ് എന്നെഴുതിയിട്ടുണ്ട്
നല്ലത്

ഇവൻ കല്യാണം കഴിച്ചതാണോടി
അവൾ അമ്മയെ അതി രൂക്ഷ മായി ഒന്ന് നോക്കി

അല്ല

അവൻ നിന്നെ കെട്ടുമോ

സത്യത്തിൽ അമ്മാ  അത് ഞങ്ങൾ സംസാരിച്ചിട്ടില്ല

അവൾ ട്രെഡ് മില്ലിൽ നിന്നും ഇറങ്ങി  വിട്ടു സൈക്കിളിൽ കയറി

അവനിപ്പോൾ കമ്പനി അയച്ചു യു എസ ഇൽ  ആണുള്ളത്
ആറു മാസമോ ഒരു കൊല്ലമോ എടുത്തേക്കും തിരികെ വരാൻ

അവൻ അവിടെ കമ്പനി മാറാനും ശ്രേമിക്കുന്നുണ്ട്
അപ്പോൾ പിന്നെയും വൈകിയേക്കും

നീ അവനോടു ഇതേക്കുറിച്ച് സംസാരിച്ചോ
ഇല്ല

ഇല്ലേ

കുഞ്ഞു എന്റെ വയറ്റിൽ  അല്ലെ അമ്മെ ഉള്ളത്
അവനിതിൽ എന്ത് കാര്യം
ഇത് ഞാൻ തന്നെ കൈകാര്യം ചെയ്യേണ്ടി വരും

ആവട്ടെ ആവട്ടെ..
ചുരുങ്ങിയത് നീ അവനോടു ഇതേ കുറിച്ച് ഒന്ന് സംസരിക്കുക എങ്കിലും ചെയ്യൂ

തീർച്ചയായും അമ്മേ  തീർച്ചയായും
അവനെ വിശ്വാസത്തിൽ എടുക്കണമല്ലോ

മകൾ  ജിമ്മിൽ നിന്നും എഴുനേറ്റു അമ്മയുടെ അടുത്തു വന്നു

അമ്മ എനിക്കൊരു സഹായം വേണം
ഞാൻ ബംഗ്ലൂർ ഒരു ക്ലിനിക്കിൽ ഗര്ഭ ഛിദ്രതിനായി ഏർപ്പാട്ചെ യ്തിട്ടുണ്ട്

എന്നാൽ അവർ കൂടെ ആരെങ്കിലും വേണമെന്ന് നിർബന്ധം പിടിക്കയാണ്‌
രണ്ടു ദിവസം അമ്മക്ക് മാറി നിൽക്കാൻ സാധിക്കുമോ

യോഗ മാറ്റിൽ നിന്നും അമ്മ പൊടുന്നനെ നിവർന്നിരുന്നു

നിന്റെ കൂട്ടുകാർ  ആരുമില്ലേ


വീണക്കു ഇങ്ങനെ വന്നപ്പോൾ ഞാൻ പോയി നിന്നതാണ്
എന്നാൽ അവൾ ഇപ്പോൾ വിയന്നയിൽ പോയിരിക്കുകയാണ്
രാഖിയും ഈ ദിവസങ്ങളിൽ  ഫ്രീ അല്ല
സീവി ലീവിൽ ആണ്
അവളും അവനും കൂടി യൂറോപ്പിൽ ആണ് ഇപ്പോൾ

അടുത്ത മാസം എനിക്കു  ട്രെക്കിങ്ങിനു ഹിമാലയത്തിൽ പോകണം
അമ്മക്ക് ഓര്മ്മയില്ലേ
അവർ കുറച്ചു പേർ മാർച്ച്‌ ആദ്യം വരും
ഇപ്പോൾ തന്നെ ജനുവരി ആയില്ലേ
അതിനു മുൻപ് ഇത് എടുത്തു കളയണം

അമ്മ എഴുനേറ്റു ഡയറി എടുത്തു നോക്കി
നീ പന്ത്ര ണ്ടോ പതിമൂന്നോ തീയതി എടുത്തോളൂ
ഞാൻ എന്റെ കാര്യങ്ങൾ  മാറ്റി വച്ചോളാം
പതിനഞ്ചു മുതൽ എനിക്ക് വലിയ തിരക്കാണ്
നിനക്കറിയാമല്ലോ

അവൾക്കറിയാം
അവർ കൊച്ചിയിലെ പൂ കച്ചവടക്കാരിയാണ് (ഫ്ലോറിസ്റ്റ് )
പതിനഞ്ചു മുതൽ  ഒരു അന്താരാഷ്ട്ര സെമിനാർ തുടങ്ങുകയാണ്
ലെ മെറിഡിയനിൽ
ആധുനിക പൂ വളർത്തൽ ,വിപണനം എന്നതാണ്  വിഷയം
അമ്മയാണ് അതിന്റെ ചെയർ  പെഴസണ്‍

ഫ്ലൈറ്റ് കിട്ടുമോ ആവോ
ഇത്ര കുറച്ചു ദിവസത്തിനുള്ളിൽ
അത് നൊക്കാമമ്മെ

അവൾ ജിമ്മിലെക്ക് തിരിഞ്ഞു
അമ്മ യോഗയിലേക്കും
പകൽ മുഴുവൻ വലിയ തിരക്കാണ്

2013 സെപ്റ്റംബർ 11, ബുധനാഴ്‌ച

ഒരു ആധുനിക പ്രണയ കഥ



രാത്രിയിൽ ഫോണ്‍ മുരളുന്നത് കേട്ടാണ്അവൾ ഉണർന്നത് 
ഫോണിൽ ഒരു താടിക്കാരന്റെ മുഖമാണ് 
സിനാൻ ..
അവൻ ഇപ്പോൾ ഇസ്രായേലിൽ ആണ് 
എന്താണാവോ കാര്യം 
സിനാൻ ..
ഉറക്കം ഇനിയും വിട്ടുമാറാത്ത അവളുടെ ചെവിയിലേക്ക് ആയിരം മുത്തങ്ങൾ 
അവൾ ഫോണ്‍ ഓഫ്‌ ചെയ്തു കളഞ്ഞു 
അകിടിൽ മുത്തി മുത്തി കുടിക്കുമ്പോൾ 
പശു കിടാവിന്റെ വായിൽ ഊറുന്ന പാൽ പ്പ ത പോലെ
ഒരു നറും പുഞ്ചിരി അവളുടെ ചുണ്ടിൽ ഊറി കൂടി 
അവനും വിളിച്ചില്ല പിന്നീട് 

അതിൽ രാവിലെ വീണ്ടും ഫോണ്‍ വൈബ്രെഷനിൽ കിടന്നു കയറു പൊട്ടിക്കാൻ തുടങ്ങി 
മോളെ വിളിച്ചുണർത്തി ഹോം വർക്ക്‌ ചെയ്യിക്കുകയായിരുന്നു അവൾ 
അത് ദുബായിൽ നിന്നും സിജു ആയിരുന്നു ..
അവൻ നേരത്തെ ഉണർന്നു കൂട്ടുകാരന്റെ ലാപ്പിൽ നിന്നും വിളിക്കുന്നതാണ് 
തേനെ നിന്നെ കാണാതേ എനിക്ക് വയ്യെടീ 
കൊച്ചു കൊച്ചു പരിഭവങ്ങൾ 
സങ്കടങ്ങൾ
പ്രണയ ത്തിറെ എണ്ണമറ്റ പരിവേദനങ്ങൾ 
അവൾ എല്ലാം മൂളി കേട്ടു 
അവൻ ഫോണ്‍ വച്ചപ്പോഴേക്കും അര മണിക്കൂറ കഴിഞ്ഞിരുന്നു 
അവൾ അപ്പോഴേക്കും അരി അടുപ്പത്തു ഇട്ടു 
ഇഡ്ഡലി യുടെ മാവെടുത്തു വെളിയിൽ വച്ചു 
ചമ്മന്തിക്ക് തേങ്ങ ചിരണ്ടി 
മോൾക്കാ യി ഇളം ചൂടിൽ ചായ അല്പ്പം ഹോർലിക്സ് ചേര്ത്തു ഉണ്ടാക്കി അവളെ കള്ബ്ബിൽ കളിക്കാൻ അയച്ചു 

പിന്നെ ബ്രേക്ക്‌ ഫസ്റിനും ലഞ്ചിനുമായി തിരക്കിട്ട ജോലി ആയിരുന്നു 
വർക്കി ഇതുവരെ വിളിച്ചില്ല വഴക്കാവുമൊ
എങ്കിലും അധികം നേരം സ്വരം കേൾക്കാതെ ഇരിക്കാൻ അവനാവില്ല 
ഭാര്യയെ വേണമെങ്കിൽ മൂന്നു ദിവസം വിളിക്കാതെ ഇരിക്കാം 
എന്നാൽ നിന്റെ സൌണ്ട് കേട്ടിട്ലെങ്കിൽ ഹൃദയം നുറുങ്ങി പോകും എന്നാണു 
അവൻ ഇപ്പോഴും പറയുക 
എന്നാൽ ഈയിടെ ആയി ആ അനാമിക അവനെ കേറി കൊത്തിയിട്ടുണ്ടോ എന്നൊരു സംശയമുണ്ട്‌ 

വരട്ടെ നോക്കാം 
എല്ലാവർക്കും ഊണ് പാത്രത്തിൽ ആക്കി,
മുറി ഒന്ന് അടിച്ചു വാരി അടുക്കള തുടച്ചു വൃ ത്തി ആക്കി അവൾ കുളിക്കാൻ കയറി 
ഭർത്താവു അപ്പോഴേക്കും രാത്രി ജോലി കഴിഞ്ഞു വന്നിരുന്നു 
വേഷം മാറുമ്പോഴും അവർ നെറ്റിലെ പുതിയ സംഭവ വികാസങ്ങൾ ചർച്ച ചെയ്തു കൊണ്ടിരുന്നു.
വർക്കി വിളിച്ചിട്ടില്ല എന്നോർത്തു അവൾക്കു വേവലാതി ഉണ്ടായിരുന്നു 
അയാൾ സമാധാനിപ്പിച്ചു 
അനമികയെ ആർക്ക്സ ഹിക്കാൻ ആകും
മൂന്നേ മൂന്നു ദിവസം അവൾ തിരികെ നിന്റെ അടുത്തു തന്നെ വരും നോക്കിക്കോ
അവൾക്കു സമാധാനമായി 
ഇന്നേവരെ നെറ്റിലെ പുരുഷന്മാർ പെരുമാറുന്നത്
അയാൾ പറയുന്നത് പോലെ തന്നെ ആവും എന്നെന്നതാണ് വാസ്തവം 
പോക്കെറ്റിലെ ഫോണ്‍ അയാൾക്ക് കൊടുത്ത് അവൾ പറഞ്ഞു 

നീ ആ സീനത്തിനെ ഒന്ന് വിളിക്കണം കേട്ടോ 
അവളുടെ ഭർത്താവു അവളെ ഇന്നലെ തല്ലി 
എസ് എം എസ് കണ്ടു 

ഭർത്താവിന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തു 

അവനെ ഞാൻ അഴി എണ്ണിക്കും 

ഡോണ്ട് ...ഡോണ്ട് ബി സില്ലി ഡിയർ 
ബി പ്രാക്ടിക്കൽ 
അവളുടെ ജീവിതം അല്ലെ 
അവൾ അത് ഡീൽ ചെയ്തോളും 
വർക്കി വിളിക്കുക ആണെങ്കിൽ സ്വീറ്റ് ആയി 
ഒരു എസ് എം എസ് കൊടുക്കണം കേട്ടോ 
മേമ്മറി യിൽ കിടക്കുന്ന പതിനെഴാമത്തെത് 
നിന്റെ സ്വരം കേൾക്കാതെ എന്റെ നെഞ്ചു വിങ്ങുന്നു മോനെ 

പിന്നെ 

അവൻ അവളെ അവളുടെ ഓഫിസിനു വാതിൽക്കൽ ഇറക്കി 

എന്നാൽ പോട്ടെ
വൈകീട്ട് അഞ്ചു മണിക്കു എന്നെ പിക് ചെയ്യാൻ വരില്ലേ 

അവൾ ഒഫിസിലെക്കും അവൻ ഉറക്കത്തിലേക്കും പിരിഞ്ഞു 
?
???
????

2013 സെപ്റ്റംബർ 1, ഞായറാഴ്‌ച

ഓരോ ഇതളായി.


മൊട്ടു തല നീട്ടി നോക്കിയത് പൊൻ സൂര്യന്റെ മുഖത്തേക്കായിരുന്നു തിരു നെറ്റിയിൽ ഒരു ഉമ്മ നൽകി സൂര്യനവളെ ഒന്ന് താലോലിച്ചു പിന്നെ
ഓരോ ഇതളായി...............
ഓരോ ഇതളായി ...................
 ഉമ്മ വച്ച് ................
 ഉമ്മ വച്ച് ....

2012 ഓഗസ്റ്റ് 26, ഞായറാഴ്‌ച

സിന്‍ഡ്രെല

സിന്‍ഡ്രെല   

ഗ്രൈണ്ടറിൽ അരിയും ഉഴുന്നും കിടന്നു തിരിയുന്ന ഒച്ച..
വാഷിംഗ് മെഷീനില്‍ തുണികള്‍  ..
രണ്ടാം തവണയാണ്....
നാളെ ഫിസിക്സിന്റെ ടെസ്റ്റ്‌ പേപ്പര്‍ ഉണ്ട് ..
കട്ടിംഗ് ബോര്‍ഡിന്റെ വലതു വശത്ത്‌ പുസ്തകം വച്ച്  അവള്‍ വായിക്കാന്‍ ശ്രേമിച്ചു...
മനസ് നില്‍ക്കുന്നില്ല...
എന്നാണു താന്‍ ഒരു സിന്‍ഡ്രെല    ആകുന്നതു
അച്ഛനും അമ്മയ്ക്കും മൂത്ത മകള്‍ ആയിട്ടും ..
എന്നും ഒഴിവാക്കപെടുന്നു,,,
തനിച്ചാക്കപെടുന്നു..
വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍..
‍..ഒരിക്കലും തനിക്കവിടെ ചെന്ന് കൂടാ...

ദിവ്യ എന്തിയെ 
എന്ന് ആരെങ്കിലും ചോദിച്ചാല്‍..
അവള്‍ക്കു നാളെ പരീക്ഷയുണ്ട് ..
ശല്യപെടുതെണ്ട എന്ന സ്ഥിരം പല്ലവി ..
അമ്മാമ്മയുടെ എണ്ണ കറുപ്പ് തൊലിയുടെ ശാപം...
എങ്ങിനെയോ തനിക്കു കിട്ടി ....

വെളുത്തു  അതീവ സുമുഖന്‍ ആയ അച്ഛന്‍ ..
അതിലും സുന്ദരിയും...
മിഴിയെഴുതാതെ തന്നെ തിളങ്ങുന്ന കണ്ണുകളും...
ചന്ദനം തോല്‍ക്കുന്ന തൊലി വെളുപ്പും ആയി...
അമ്മയും...

രണ്ടു പേരും എഫ് ആര്‍ സി എസ് എടുത്തത്‌ സായിപ്പിന്റെ നാട്ടില്‍....
എന്നിട്ടും വീട്ടില്‍ അപാര്‍ത്തീഡു    തന്നെ ......
കടുത്ത വര്‍ണ്ണ വിവേചനം....
അനിയന് പോലും തന്നെ കാണുമ്പോള്‍ മുഖത്ത് തെളിയുന്ന ഭാവം...
ഒളിച്ചു വച്ച ഒരു വെറുപ്പല്ലേ...
.എന്ന് തോന്നിയിട്ടുണ്ട്  
തന്നെ ഒഴിവാക്കാന്‍ എല്ലാവർക്കും നല്ല സാമർധ്യമാണ്....
സിനിമയോ ..ഒബെറോണ്‍ മാളില്‍ അത്താഴമോ..
എല്ലാ മാസവും ഉണ്ടാവും.... കൂടെ സിനിമയും ..

എല്ലാത്തിലും തന്നെ ഒഴിവാക്കാന്‍ അവര്‍ക്ക് നല്ല കഴിവാണ്....
താന്‍ കോളേജില്‍ നിന്നും വരുമ്പോഴേക്കും അവര്‍ എല്ലാവരും പോയിട്ടുണ്ടാവും...
അമ്മയുടെ എസ് എം എസ് ഉണ്ടാവു....
ദിവൂ..നീ എന്തെങ്കിലും ഉണ്ടാക്കി കഴിചോളൂട്ടോ...
ഞങ്ങള്‍ വരുമ്പോള്‍ പതിനൊന്നു മണി ആവും....
.
അവര്‍ വരുന്നത് വരെ കാത്തിരിക്കുക ഒന്നും വേണ്ട...
പിറ്റെന്നത്തേക്ക് ബ്രേക്ക്‌ ഫസ്ടിനു ഏര്‍പ്പാട് ചെയ്തു....
എല്ലാവരുടെയും തുണികള്‍ മെഷീനില്‍ കഴുകി...
അമ്മയ്ക്കും അച്ഛനും അവനും പാല് കാച്ചി ഓരോരുത്തരുടെയും മുറിയില്‍ വച്ച്.....
എന്തെങ്കിലും തോരനും അരിഞ്ഞു  വച്ചാല്‍ മതി ....
അത്രയേ തനിക്കു ജോലിയുള്ളൂ.....
രാവിലെ ദേവകി ചേച്ചി വരും....
രണ്ടു മണിക്കൂര്‍ കൊണ്ട് മുറ്റം... വീട് അടിച്ചു വാരി  തൂത്തു തുടച്ചു ബാത്ത് റൂം കഴുകി..
രാവിലത്തെ ഭക്ഷവും ഉണ്ടാക്കി....
സ്ഥലം വിടും....
ഉച്ചക്ക് ഊണ് ആരും വീട്ടില്‍  പതിവില്ല....


അച്ഛനും അമ്മയും ആശുപത്രിയിലെ  കാന്റീനില്‍ കഴിക്കും ....
തനിക്കും ശരത്തിനും ഉച്ചക്ക് ഊണ് തട്ടുകാരന്‍ കൊണ്ട് വരും ..
കാന്റീനില്‍ കാത്തിരിക്കുന്ന നല്ല വെജിറ്റെറിയന്‍  ഊണ് ....
എത്ര ഉണ്ടാലും മതി വരില്ല എന്ന് തോന്നും ...
 

വൈകീട്ട് നേരത്തെ വന്നാല്‍ കുടുങ്ങി പോകും....
ഒരു ഓംലെറ്റും  രണ്ടു പീസ് മൊരിച്ച ബ്രെഡും  ....
അത് കഴിച്ചു കളിയ്ക്കാന്‍ പോകും...
ക്ലബ്ബില്‍..കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നുണ്ടാവും ....
തൊലിയുടെ കറപ്പൊന്നും    അവര്‍ക്ക് വിഷയമല്ല ..
ഒരു മണിക്കൂര്‍ ഷട്ടില്‍ കളിച്ചു....
പൂളില്‍ ഒന്ന് നീന്തി കുളിച്ചു ....

എട്ടു മണി ആവും വീട്ടില്‍ വരാന്‍....
ശരത്തിന് പിന്നെ ബെര്‍ഗേര്‍ മതി....
.കെ എഫ് സി ചിക്കനും...
കളി കഴിഞ്ഞു വരുമ്പോള്‍....
അത് വാങ്ങി വയറു  നിറയെ  കഴിച്ചു അവന്‍ വായന തുടങ്ങിയിടുണ്ടാവും....

വീട്ടു ജോലികള്‍ എല്ലാം വേഗം വേഗം തീര്‍ത്ത്‌ ...
.അവളും വായനക്കായി കയറും...

ലിവിംഗ് റൂമിലെ ടി വി കാണാന്‍ തനിക്കു അനുവാദമെയില്ല  ..
മുകളില്‍ സിറ്റ് ഔട്ടില്‍ ഒരു ടി വി യുണ്ട്
രാവും പകലും അത് കണ്ടോളണം
താഴേക്ക്‌ താന്‍ ഇറങ്ങിയാല്‍ എത്ര ഒളിക്കാന്‍ ശ്രേമിചാലും അമ്മയുടെ മുഖം അങ്ങ്  ഇരുളും
അച്ഛന്‍ പിന്നെ തന്റെ മുഖത്തെ നോക്കില്ല ....

കറുത്ത ഒരു ജന്തു ....
എന്തിനാ സുമി നീയിവളെ പെറ്റത്.
നമുക്ക് അബോര്‍ട്ട്‌ ചെയ്തു കളഞ്ഞാല്‍ മതിയായിരുന്നു....
ഒരിക്കല്‍ വല്ലാതെ മദ്യപിച്ചു വന്ന അച്ഛനെ ...
താങ്ങാന്‍ അമ്മ താഴേക്കു വിളിച്ചതായിരുന്നു...
താങ്ങാന്‍ ചെന്ന തന്റെ കയ്യ് തട്ടിമാറ്റി അച്ഛന്‍ ചീറി.....

നീയെന്നെ തൊടരുത്.....

എത്ര മുന്നില്‍ ചെന്ന് പെടരുത് എന്ന് വിചാരിച്ചാലും ചെന്ന് പെട്ട് പോകും
നിവൃത്തിയുണ്ടെങ്കില്‍.....
അടുക്കള  യില്‍ ഇരുന്നു മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ....    ..
എങ്കിലും ഒരുമിച്ചു ഇരിക്കാതെ നിവൃത്തി ഇല്ലാത്ത അവസരങ്ങള്‍ വരുമല്ലോ ...
അമ്മയുടെ കുടുമ്പം വരുമ്പോള്‍....
അമ്മാവന്‍  വരുമ്പോള്‍....
ചിറ്റ വരുമ്പോള്‍....
കൊച്ചച്ചന്‍ അമേരിക്കയില്‍ നിന്നും വരുമ്പോള്‍...

അവരെല്ലാം തന്നെ സ്വന്തമായി തന്നെ കരുതുന്നു....
കൊച്ചച്ചന്‍ സ്നേഹത്തോടെ ചുറ്റി പിടിച്ചു ഉമ്മ വൈക്കുമ്പോൾ .
എത്ര ശ്രേമിചാലും കണ്ണ് നിറയും....
കണ്ണില്‍ കണ്ണ് നീരുണ്ട് എന്ന് അറിയുന്നത് അപ്പോള്‍ മാത്രമാണ്...

ചിറ്റ എപ്പോഴും പറയും....

സുമി അവളെ ഖ്വാറൻറ്റൈനിൽ   ആക്കിയെക്കുകയാണ്
അടുപ്പിക്കില്ല..
കറുപ്പ് നിറം സുമിക്ക് പകര്‍ന്നാലോ എന്നാണു പേടി

  ചിറ്റ യാണ്  തന്നെ തുല്യയായ  ഭൂമിയില്‍ കാണുന്ന ഏക വ്യക്തി എന്ന് തോന്നുന്നു...
വേറെ ആരും അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് 

തന്റെ നിറത്തെക്കുറിച്ച്  മിണ്ടാന്‍ പോലും ധൈര്യപെടില്ല..

അമ്മക്ക് ദേഷ്യം വന്നാല്‍ മൂക്കിന്റെ തുമ്പു ചുവന്നു വരും
അത് നോക്കി ഇരിക്കാന്‍ ഒത്തിരി ഇഷ്ട്ടമാണ്

അമ്മ തനിക്കു മുല തന്നിട്ടുണ്ടാവുമോ
അമ്മയുടെ വെളുത്ത മുലയില്‍ കറുത്ത രണ്ടു കുഞ്ഞി ചുണ്ടുകള്‍
അമ്മ എങ്ങിനെ സമ്മതിചിരിക്കും..

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
എപ്പോഴും അറിയാതെ സ്വപ്‌നത്തിലേക്ക് വീഴുന്ന മനസ്
പെട്ടന്ന് മനസ് ഉണര്‍ന്നു 

വായിച്ച ബാല കഥയിലെ സിന്‍ഡ്രെലയേ പോലെ
ഒരു ദിവസം തനിക്കും വരുമോ

അറിയാതെ നിറഞ്ഞ കണ്ണുകള്‍ ..
ഒഴുകാന്‍ അനുവദിച്ചു

എന്തിനു വിഷമിക്കണം
കുഷ്ട്ടം  ഒന്നുമല്ലല്ലോ തനിക്കു
അമ്മമ്മ പറഞ്ഞത് ഓര്‍ത്തു...


നീ കറമ്പി എന്ന് കരുതുന്ന നിന്റെ അച്ഛനും അമ്മയ്ക്കും മനസിനാണ് കുഷ്ട്ടം ..

എന്നിട്ട് ബാലചന്ദ്രന്റെ ഒരു പുസ്തകം വായിക്കാന്‍ തരികയും ചെയ്തു



കുഷ്ട്ടം ഉള്ള കുട്ടിയുടെ കൂടെ മുറി പങ്കിടാന്‍ വിസമ്മതിച്ച...

ഒരു ഹോസ്റെലിലെ കുട്ടികളുടെ കഥ
അശ്വമേധം എന്നാ നാടകം പിന്നെ അവിടെ സ്റെജില്‍ അവതരിപ്പിച്ചപ്പോള്‍ 

എല്ലാവര്ക്കും മനസ് മാറുന്നതും...എല്ലാമാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം 

 അത് വായിച്ചപ്പോള്‍ മനസിന്‌ ഒത്തിരി സമാധാനം തോന്നി ....

എങ്ങിനെയും ഇവിടന്നു രേക്ഷപെടണം 
എന്നാല്‍ വായിച്ചും പഠിച്ചും അതിനു കഴിയുമെന്നെ തോന്നുന്നില്ല
പിന്നെ എന്താണ് ഒരു വഴി ..


ഇത്ര കറുത്ത തന്നെ ആരെങ്കിലും കല്യാണം കഴിക്കുമോ


എസ് എസ് എല്‍ സി ക്ക് ആകെ കിട്ടിയത് എണ്‍പത് ശതമാനം ആണ്
അച്ഛനും അമ്മയും ആരെയും അതൊന്നും അറിയിച്ചുമില്ല..

പാര്‍ട്ടിയും ഉണ്ടായില്ല
മിക്കവര്‍ക്കും....

 ശരത്  അല്ലാതെ ഒരു മകള്‍ കൂടി നായര്‍ ദമ്പതികള്‍ക്ക് ഉണ്ട് എന്നറിയില്ല

എന്നാല്‍ രണ്ടായിരം രൂപ എടുത്തു തന്നു..
കൂട്ടുകാരുമായി അടിച്ചു പൊളിക്കാന്‍

പല പ്രാവശ്യം തന്ന പോക്കെറ്റ്‌ മണി യെല്ലാം കൂടി നല്ലൊരു തുക ആയിട്ടുണ്ട് ..
ഇനി പോയി ഒരു  നല്ല ഡ്രസ്സ്‌ വാങ്ങണം

ശ്രുതിയുടെ ബര്‍ത്ത് ഡേയ് ക്ക് ക്ഷേണിച്ചിട്ടുണ്ട്
വലിയ കണ്ണുകളും 
അതില്‍ അതിലും വലിയ പീലികളും ഉള്ള
ശ്രുതിയുടെ ചേട്ടന്‍ കാണും അവിടെ

എപ്പോള്‍ കണ്ടാലും ഒന്നും മിണ്ടാതെ തന്നെ തന്നെ ഉറ്റു നോക്കുന്നു...

എപ്പോഴും തന്നെ തന്നെ പിന്‍ തുടരുന്ന രണ്ടു തെളിഞ്ഞ കണ്ണുകള്‍...
ബംഗ്ലൂര്‍ ആണ് ജോലി..
മിണ്ടുകയെ ഇല്ല എന്ന് തോന്നുന്നു...
ഓര്‍ത്തപ്പോള്‍
പെട്ടന്ന് നെഞ്ചിടിപ്പ്  ഒന്ന് കൂടിയ പോലെ 

അമ്മ യോട് പറയേണ്ട  ഡ്രസ്സ്‌ ..
തന്നെ പോയി വാങ്ങാം എന്ന് നിശ്ചയിച്ചു

എവിടെ പോകണം ..
കോണ്‍വെന്റ്   റോഡിലെ കടയില്‍ കണ്ട 

തെളിഞ്ഞ തിളങ്ങുന്ന ഒരു വെളുത്ത ഉടുപ്പ് ഓര്‍മ്മ വന്നു
അതില്‍ നിറയെ പീച്ച് നിറമുള്ള കല്ലുകള്‍ ആണ്

ഒരു പീച്ച് ചെരുപ്പ് വേണം..
അതോ വെളുപ്പ്‌ വേണോ ..

മുടി എന്തായാലും സോഫെന്‍ ചെയ്യണം
തൊടുമ്പോള്‍ അങ്ങിനെ സില്‍ക്ക് പോലെ തോന്നണം
മുഖം ഫേഷ്യല്‍  ചെയ്യണം ..
ബ്ലീചിടണം
അപ്പോള്‍ കുറെ കൂടി വെളുക്കും ..
ഉറപ്പാണ്‌

അമ്മയുടെ കാശ്മീരി ആപ്പിളിന്റെ ചുവപ്പ് ഉണ്ടാവുകയില്ല
എങ്കിലും
കണ്ണാടിയിലെ മുഖത്തെ എന്തോ വെറുക്കാന്‍ കഴിയുന്നില്ല

ദിവൂ കുട്ടി ചുന്ദരി ..
അമ്മമ്മയുടെ വാക്കുകള്‍..

അറിയാതെ ചുണ്ടിൽ  ഒരു പുഞ്ചിരി വിടര്‍ന്നു
ചുന്ദരി ആകാമോ എന്ന് നോക്കട്ടെ 


പിറ്റേ ദിവസം ഉച്ചക്ക് ക്ലാസില്‍  നിന്നും ചാടി
മുടി നീട്ടി എടുക്കണം
അയ്യോ ..വിചാരിച്ച പോലെ എളുപ്പമല്ല സംഗതികള്‍..
അഞ്ചു മണിക്കൂര്‍ എടുത്തു

അത് കഴിഞ്ഞു മുടി അവര്‍ ഭംഗിയായി വെട്ടി ഇട്ടു തന്നു ..
അരയും കഴിഞ്ഞു അങ്ങിനെ കിടക്കുന്നു
അമ്മമ്മയുടെ നിറത്തോടൊപ്പം  കിട്ടിയ സമ്മാനം ആണ്

മുടിയും നിരയൊത്ത പല്ലുകളും

ബ്യൂടീഷ്യന്‍ ചേച്ചി അതിനിടെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കിയിരുന്നു ..

വനിതാ എറണാകുളത് ഒരു സൌന്ദര്യ  മത്സരം നടത്തുന്നുണ്ട് 

ദിവ്യ ചേരുന്നോ
അവര്‍ ചോദിച്ചപ്പോള്‍  ഞെട്ടി പോയി
ഞാനോ?
ഈ നിറവും കൊണ്ടോ  ?
നിറത്തിനെന്താ    കുഴപ്പം ?
രണ്ടാമതൊന്നു ആലോചിക്കാതെ ചേരാം 
എന്ന് സമ്മതിച്ചു

അവരാണ് എല്ലാം പറഞ്ഞു തന്നത് ..


അമ്മ ഇതുവരെ മുടി നീട്ടിയത്  കണ്ടിട്ടില്ല..
മൂന്നു ദിവസം അനക്കാതെ അഴിച്ചിട്ടു നടകേണ്ടി വന്നു..
കളിക്കാനും പോയില്ല..
നീന്താനും പോയില്ല
മൂന്നാം ദിവസം അവര്‍ മുടി കഴുകി തന്നു..
ഫേഷ്യല്‍ ചെയ്തു


ഷോപ്പിങ്ങിനു പോയി
കടയില്‍ ചെന്നപ്പോള്‍ ആ വെളുത്ത
ഉടുപ്പ് ആരും വാങ്ങിയിട്ടില്ല

അതിട്ടു കണ്ണാടിയില്‍ നോക്കി..
മാലാഖയെ പോലെ ഒരു സുന്ദരി
ചിരി വന്നു പോയി
കറുത്ത മാലാഖയോ

പിന്നെ ചെരുപ്പ് കട തേടി യായി നടപ്പ് ..
മൊച്ചിയില്‍ ആണ് അതെ പീച്ച് കല്ലുകള്‍ വച്ച വെളുത്ത സ്ട്രാപ്പുള്ള ചെരുപ്പ് കിട്ടിയത്
പിന്നെ ചേരുന്ന മാല കമ്മല്‍ വള മോതിരം .

.എല്ലാം കഴിഞ്ഞപ്പോള്‍ വൈകി

പിന്നെ വീട്ടില്‍ വരാന്‍ തോന്നിയില്ല ..

ജ്യോതി ആന്റിയുടെ പാര്‍ലറിലേക്ക്  പോയി
ലാച്ചയും  ലെഹെങ്കയും  ടോപ്പും കുര്‍ത്തകളും  ജീന്‍സും
മാത്രമേ ഇതുവരെ ഇട്ടിട്ടുള്ളൂ
ആദ്യമായാണ് ഗൌണ്‍ ഇടുന്നത് ..
ഷോപ്പില്‍ നല്ല തിരക്കുണ്ടായിട്ടും ആന്റി അത് ഇട്ടു നോക്കിച്ചു ..
പിന്നെ ആരെയൊക്കെയോ ഒക്കെ ഫോണ്‍ ചെയ്യിച്ചു വരുത്തി
അവരുടെ പോര്‍ച്ചി ലും  റ്റെറെസിലും

  തോട്ടത്തിലും വച്ച് വേണു ചേട്ടന്‍ തന്റെ ഒത്തിരി ഫോട്ടോകള്‍ എടുത്തു

ഒരു റോസാപ്പൂവ് പറിച്ചു..അതിന്റെ ഇതളില്‍ ചുണ്ട് പതുക്കെ ചേര്‍ക്കാന്‍ പറഞ്ഞു
മൃദുലമായ റോസാ ഇതളില്‍ അല്‍പ്പം നനവ്‌ ഉണ്ടായിരുന്നു..എന്ന് തോന്നുന്നു
ശരീരം ഒന്ന് വിറച്ചു ..കണ്ണ് ഒന്നും കൂമ്പി ..
പിന്നെ എല്ലാ ഫോട്ടോയുടെയും റഷസ്  ക്യാമറയില്‍ കാണിച്ചു തന്നു
ചിലതെല്ലാം അല്‍പ്പം മോശമല്ലേ എന്നും തോന്നി..
മാറ് കുറച്ചു വലുതാണോ എന്നൊരു സംശയം
ആളുകള്‍ അതിലേക്കു തന്നെ ശ്രേധിക്കും എന്ന മട്ടില്‍ കുറെ ചിത്രങ്ങള്‍
അത് വേണോ എന്നും മനസ് സംശയിച്ചു
എന്നാലും മനസ് മൊത്തത്തില്‍ നിറയുകയാണ് ഉണ്ടായതു

വേഗം വിട്ടു പോന്നു ..
ഇനി വന്നു മേല്‍ ക്കഴുകി ശ്രുതിയുടെ വീട്ടില്‍ പോകണം

അവളുടെ ചേട്ടന്‍ വന്നു കാണുമോ ..വരാതിരിക്കില്ല ..
മുടി മുകളില്‍ പിന്‍ ചെയ്തു വച്ച് വേഗം മേൽ ക്കഴുകി
ഭംഗിയായി മേക്ക് അപ്പും  ഇട്ടു ഗൌണും ഇട്ടു അങ്ങിനെ ആടി  ആടി  താഴേക്ക്‌ ചെന്നപ്പോള്‍..
ഞെട്ടി പോയി
അമ്മയും അച്ഛനും വേറെ ആരോ ഒക്കെയും
ഒരു മനോഹര സ്വപനത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്ന പോലെ
നീ എവിടെക്കാ ഈ നേരത്ത് ..
ശ്രുതിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടി അല്ലെ അമ്മെ
അമ്മക്ക് സമാധാനം ആയി.മൂന്നു വീടിനു അപ്പുറം ആണ് ശ്രുതിയുടെ വീട്
മുഖത്തെ ചിരി മായാതെ തന്നെ എല്ലാവർക്കും പരിച്ചയപെടുത്തുകയും ചെയ്തു
മോളെ ഇത് കൊച്ചച്ചന്റെ അമേരിക്കയിലെ  കൂട്ടുകാര്‍ ആണ്  
ഫിലിപോസും അന്നമ്മയും..
അവര്‍ അവിടെ നാസയില്‍ ആണ്

നിനക്കായി രാജേഷ്‌ ഒരു പെട്ടി നിറയെ എന്തൊക്കെയോ കൊടുത്തു വിട്ടിട്ടുണ്ട് ..
കൊച്ചച്ചന്‍ എപ്പോഴും അങ്ങിനെയാണ്
നാട്ടില്‍ അമ്മക്ക് ഞാന്‍ ഒരു മകള്‍ മാത്രമേ ഉള്ളൂ എന്ന മട്ടില്‍..
ഒത്തിരി ഒത്തിരി സാധനങ്ങള്‍    ..
നഖം വെട്ടി മുതല്‍..
മുഖത്ത് പുരട്ടാന്‍ ഉള്ള ക്രീമുകളും ഷാമ്പൂകളും..
നീന്താന്‍ പോകുമ്പോള്‍  ഇടാന്‍ ഉള്ള ഡ്രെസ്സുകളും  
ഷട്ടില്‍ കളിയ്ക്കാന്‍ പോകുമ്പോള്‍ ഇടാന്‍ ഉള്ള 
ഡ്രെസ്സുകളും
അങ്ങിനെ എന്തൊക്കെയാ  കൊടുത്തു വിടുക

കൊച്ചച്ചന്റെ  രാജ കുമാരിയാണ് ദിവൂ എന്ന മട്ടില്‍ ആണ് 
കൊച്ചച്ചന്‍ പെരുമാറുന്നത്

എല്ലാ ജന്മ ദിനത്തിലും ഭംഗിയുള്ള ഒരു കേക്കും
ഒരു കുല റോസാ പൂക്കളും..
ഒരു മോഡേന്‍ വാച്ചും വീട്ടില്‍ കൊണ്ട് തരും കൊറിയര്‍കാരന്‍
അമ്മയും അച്ഛനും തന്നെ കൊണ്ട് പോയി എന്തെങ്കിലും എടുത്തു തന്നിട്ടുണ്ടോ ആവോ

ഇല്ലെന്നു തോന്നുന്നു
പിന്നെന്താ..
ചിറ്റ എല്ലാ കൊല്ലവും ജെര്‍മ്മനിയില്‍ നിന്നും വരുമ്പോള്‍ കൊണ്ട് പോയി ഒരു കുന്നു ഉടുപ്പുകള്‍ വാങ്ങി തരും
അടി വസ്ത്രങ്ങളും ..
മേല്‍ കുപ്പായങ്ങളും ..
ജീന്‍സുകളും ടോപ്പുകളും എല്ലാം..
ആയി ചിറ്റയുടെ മോഹം തീരുവോളം

അച്ഛനും അമ്മയും സ്നേഹിക്കാത്തതിനു ഇവര്‍ പ്രായശ്ചിത്തം ചെയ്യുന്നതാണോ എന്ന് പോലും തോന്നിയിട്ടുണ്ട്
ആ ഉടുപ്പുകള്‍ ഒന്നും കാണാന്‍ പോലും അമ്മക്ക് സമയം ഉണ്ടാവാറില്ല .

ശ്രുതിയുടെ വീടിലേക്ക്‌ നടക്കുമ്പോള്‍ ചില്ല് ചെരുപ്പ് ഇട്ടു കാലു വേദനിക്കുന്ന പോലെ തോന്നി
എവിടെ ഒക്കെയോ കുത്തി കൊള്ളുന്നോ
നടപ്പ് പതുക്കെ ആക്കി
ഹീലിത്തിരി  കൂടുതല്‍ ആണോ
മുഖത്ത് മേക്ക് അപ്പ് കൂടുതല്‍ ആണോ..
പുട്ടി ഇട്ട പോലെ ഉണ്ടാവുമോ
മുടി ഉലഞ്ഞോ ആവോ ..
അങ്ങിനെ ഭയന്ന് ഭയന്ന് ചെന്ന് കയറിയത് റിയയുടെ മുന്നിലേക്കാണ്
ഒരു കൂവല്‍ ആണ് അവളില്‍ നിന്നും വന്ന ആദ്യ പ്രതികരണം
ഇതാര് ദിവുവോ..
അമ്മച്ചിയെ കണ്ടിട്ടറിഞ്ഞില്ല കേട്ടോ


ചിരിയും ആര്‍പ്പു വിളികളും ..
ശരിക്കും നാണം കേട്ട് പോയി..

എങ്കിലും മുഖത്തു ചിരി അങ്ങിനെ പിടിച്ചു നിര്‍ത്തി ..

കാരണം ആരൊക്കെയോ ഫോട്ടോകള്‍ എടുക്കുന്നുണ്ട്..
ഫ്ലാഷു തലങ്ങും വിലങ്ങും വീശുന്നുണ്ട്

ഒന്നോടിച്ചു നോക്കി ചുറ്റിലും..
വലിയ ഇമകള്‍ ഉള്ള തിളങ്ങുന്ന കണ്ണുകള്‍ ..
എവിടെ എങ്കിലും ഉണ്ടോ എന്ന്
ഉവ്വ്
കയ്യില്‍ കാമേറയുമായി തന്നെ തന്നെ നോക്കി നില്‍ക്കുന്നു
ഒന്ന് പുഞ്ചിരിച്ചു ..
അപ്പോള്‍ തന്നെ റിയ അങ്ങോട്ട്‌ വന്നു
ശ്രാവണ്‍  എന്റെ രണ്ടു സ്നാപ്സ്  എടുക്കൂ പ്ലീസ്
വെളുത്തു ചുവന്നു തുടുത്തു അപ്പോള്‍ വിരിഞ്ഞ ചെമ്പനിനീര്‍  പോലെ റിയ
അങ്ങോട്ട്‌ തിരിയുന്ന രണ്ടു വലിയ കണ്ണുകള്‍ ..


മുഖം തിരിച്ചു ബാക്കി എല്ലാവരിലേക്കും ശ്രെധ തിരിച്ചു
ശ്രുതിയുടെ ലാച്ച ഗംഭീരം തന്നെ ..
നല്ല തുക ആയിട്ടുണ്ടാവും..
ചേരുന്ന കമ്മലുകളും മാലയും.

മാല സ്വര്‍ണ്ണം ആവുമോ..
ഇല്ല ഇല്ല..
ഒരു പതിനഞ്ചു ലക്ഷം എങ്കിലും ആകും ആത്തരം  ഒന്ന് എടുക്കാന്‍
ചിറ്റ അന്ന് എടുത്തത്‌ കണ്ടതെല്ലേ
പിന്നെ എല്ലാവരും   കുശലം പറഞ്ഞും..
കുറച്ചു വൈന്‍ കുടിച്ചും .

അവരുടെയും ഇവരുടെയും ഒക്കെ കാര്യം പറഞ്ഞും ..

ഐശര്യ റായിയുടെ കൊച്ചിന് പൂച്ച കണ്ണാ യിരിക്കുമോ 
അവളുടെ വയര്‍ കുറഞ്ഞു കാണുമോ
ഫ്രഞ്ച് സാഹിത്യത്തിലെ ആ സുഷമക്ക് വയര്‍ ചാടുന്നുണ്ട്
ഇനി ഗര്‍ഭമോ മറ്റോ ആണോ 

സിസ്റ്റര്‍ ഡിഗ്ന കാലു   തെറ്റി വീണപ്പോള്‍  തുട വെളിയില്‍ കണ്ടതും
എല്ലാം പറഞ്ഞു..
ചിരിച്ചും കളിയാക്കിയും
ഒരു ഡയറ്റിങ്ങും    നോക്കാതെ കണ്ടതൊക്കെ വാരി വലിച്ചു തിന്നും

പതിനൊന്നു മണിയായി എല്ലാം തീര്‍ന്നപ്പോള്‍

ശരത്തുമായി എന്തൊക്കെയോ പറഞ്ഞു 
പതുക്കെ പുറത്തു ഇറങ്ങിയപ്പോള്‍
മുന്നില്‍ വീണ്ടും അയാള്‍
കൂടെ നടന്നു കയ്യിലെ കാമറയിലെ ഫോട്ടോകള്‍ ഓരോന്നായി കാണിച്ചു തരാന്‍ തുടങ്ങി

എല്ലാത്തിലും തന്റെ മുഖം മാത്രം
ഒരു കോഴി കാലു കടിച്ചു വലിക്കുന്ന ഫോട്ടോ വരെ ഉണ്ട്..
എന്തൊരു വൃത്തികെട്

"കൊച്ചേട്ട..വേണ്ട പ്ലീസ് അത് കളയണം..
ആരെങ്കിലും കണ്ടാല്‍ മാനം പോകും "
ശ്രുതി വിളിക്കുന്ന പോലെ അറിയാതെ വിളിച്ചതാണ് .കൊച്ചേട്ടന്‍ എന്ന്
എന്തായാലും അപ്പോഴേക്കും വീടെത്തി..
ഒരു ബൈ പറഞ്ഞു അകത്തേക്ക് പോരുമ്പോള്‍ കണ്ണുകള്‍
എന്തോ തന്നോട് പറയാന്‍ ശ്രേമിക്കുന്നോ എന്നൊരു സംശയം തോന്നി ..
അല്‍പ്പം ലജ്ജയോടെയാണ് ചിരിച്ചു പിരിഞ്ഞത്

പിന്നെ വനിതയുടെ മത്സരത്തിനു ഉള്ള ഒരുക്കങ്ങള്‍ ആയിരുന്നു
മുഖം വെടിപ്പാക്കി..
ശരീര പരിശോധനകള്‍..
ഫോട്ടോ സെഷനുകള്‍
ചിറ്റ യോട്  പറഞ്ഞാലോ എന്ന് പലവട്ടം ചിന്തിച്ചു
അവര്‍ ചേടത്തിയും അനുജത്തിയും വലിയ കൂട്ടുകാര്‍ ആണ്
എങ്ങാനും അമ്മയോട് പറഞ്ഞാല്‍ പിന്നെ 
ആ മുഖത്തെ പരിഹാസവും കാണണം

നീ ഞങ്ങളെ നാണം കേടുത്തിയെ  അടങ്ങൂ  
എന്ന  സ്ഥിരം പല്ലവിയും കേള്‍ക്കണം
പരീക്ഷക്ക്‌  പോകാന്‍ ,
കോളേജു ബസിനു സമയം ആയാല്‍ ഒക്കെ
ചിലപ്പോള്‍ അതിഥികള്‍ ഇരിക്കുന്നത് കണക്കാതെ താഴേക്കു വരേണ്ടി വരും..
മിക്കപ്പോഴും ഭൂമിയില്‍  ഞാനും പടികളും അല്ലാതെ വേറെ ഒന്നും ഇല്ല എന്ന മട്ടില്‍
അതിധികളെ ശ്രേധിക്കാതെ കതകു തുറന്നു വെളിയില്‍ ചാടും..

ചിലപ്പോള്‍ അതിനു കഴിയില്ല
ആരാ ഈ  കുട്ടി ..ഡോക്ടര്‍ 
 എന്ന് ചിലര്‍ വാ തുറന്നു അങ്ങ് ചോദിക്കും
മുഖത്തെ പുഞ്ചിരി അപ്പാടെ മാഞ്ഞു അമ്മ പറയും..

അവള്‍ മോളാണ്

പിന്നീട് വൈകീട്ട് വന്നാണ് ഈ ചോദ്യം ..
നീ എന്നെ നാണം കേടുതിയെ അടങ്ങൂ അല്ലെ

ഒരിക്കല്‍ പറഞ്ഞു
അമ്മ പിറകില്‍ ഒരു സ്റെയര്‍ കേസ് വച്ചാല്‍ മതി
ഞാന്‍ അത് വഴി ഇറങ്ങി പോയ്‌ക്കോളാം   
അമ്മയ്ക്കും അത് ഇഷ്ട്ടമായതാണ്..
എന്നാല്‍ ജോത്സ്യന്‍ ചേട്ടന്‍ അത് സമ്മതിച്ചില്ല..

കോളേജില്‍ പോകാതെ മത്സരത്തിനു പിന്നില്‍ നടപ്പ് തുടങ്ങിയിട്ട് കുറച്ചു ദിവസമായി
പ്രിന്‍സിപ്പല്‍ പിന്നെ ലെറ്റര്‍ തന്നു സംശയിക്കാതെ
ഈ കോളേജില്‍ ആണ് പഠിക്കുന്നത് ..ഇത്ര വയസുണ്ട് എന്നൊക്കെ
എങ്കിലും അച്ഛനും അമ്മയും സമ്മതികേണ്ടി വരുമോ എന്നായിരുന്നു പിന്നെ ഭയം
അവര്‍ അറിഞ്ഞിട്ടില്ല എന്ന് എങ്ങിനെ പറയും ..
വനിതക്കാര്‍ അങ്ങിനെ നിര്‍ബന്ധം പിടിക്കുക ആണെങ്കില്‍ അവിടെ വച്ച് നിര്‍ത്താം മത്സരം എന്ന് തീരുമാനിച്ചു
എന്നാല്‍ അവര്‍ക്ക് പെപെറുകള്‍ എല്ലാം ശെരി ആയി കിട്ടിയാല്‍ മതി എന്നാണു
പല തരം സ്ക്രീനിങ്ങുകള്‍ .
.ശരീരത്തിന്റെ അളവുകള്‍ ..
പരിശോധിക്കുന്നത് തീര്‍ത്തും  പുതുമയുള്ള ഇടപാട് ആയിരുന്നു..
കയ്യും കാലും തുടയും വയറും നെഞ്ചും എല്ലാം സൂക്ഷ്മം ആയി അളവ് എടുക്കുന്നു

പല തരം  വേഷങ്ങളില്‍ ..നെഞ്ചും തള്ളിച്ചു
ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു
നീണ്ട മുടിയും ആട്ടി
കാറ്റ് വാക്കും നടത്തി വിലസാന്‍ എന്താ രേസം

മിക്കവാറും ഇരുപതിനും ഇരുപത്തി അഞ്ചിനും ഇടയ്ക്കു പ്രായം ഉള്ളവര്‍ ..
ആണ് മിക്കവാറും ..

മോഡലുകളും  സിനിമ നടികള്‍ ആകാന്‍ മോഹിക്കുന്നവരും 
ഓറഞ്ചു   പോലെ തുടുത്ത ശരീരവും  ഉള്ള 
സുര സുന്ദരികള്‍

മനോഹര വസ്ത്രങ്ങള്‍
ഒതുങ്ങിയ അരക്കെട്ടും  നെഞ്ചും ..
വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഹെയര്‍ സ്റ്റയിലുകള്‍
കേരളത്തിലെ ഏറ്റവും സുന്ദരികള്‍ ഇവിടെ വന്നു ചേര്‍ന്നിരിക്കുന്നു

അവരുടെ ഇടയില്‍ എനിക്കെന്തു സ്ഥാനം ..
എന്നാല്‍ ആരും നിറം ഒരു കാര്യമേ ആക്കുന്നില്ല എന്നതായിരുന്നു സത്യം
കോട്ടയത്ത്‌ നിന്നും വന്ന രേവ ഫിലിപ്പിന് തന്റെ അത്ര ഉയരവും ഇല്ല.
തന്നെക്കാള്‍ മോശം തൊലിയും ആണ് ..
കയ്യും കാലും കൂടുതല്‍ തടിച്ചതും ആണ്
കവിളത്തു തനിക്കുള്ളത് പോലെ നുണ ക്കുഴിയും ഇല്ല

പലതരം സ്ക്രീനിംഗ് കഴിഞ്ഞപ്പോള്‍ ..
ആകെ നൂറ്റി  ഏഴു പേര് 
പതിനെട്ടു  പേരായി ചുരുങ്ങി
അപ്പോഴേക്കും മത്സരം ഗൌരവം ആകുന്നതു തെളിഞ്ഞു വരുന്നത് കണ്ടു
പ്രായക്കുറവും പരിചയ കുറവും കൊണ്ട് പിന്‍ തള്ള പെട്ട് പോകുമോ എന്നതായിരുന്നു ഭയം

എല്ലാവരുടെയും കൂടെ അച്ഛനോ അമ്മയോ  ചേച്ചിയോ അല്ലെങ്കില്‍
ഒരു ആയയോ ഉണ്ടായിരുന്നു

ദിവൂ മാത്രം തനിയെ എന്ന് മനസ്സില്‍ കരുതി
ഞാനും എന്റെ ഭാഗ്യ ചില്ല് ചെരുപ്പും മാത്രം


മത്സര  ദിവസം
അന്നൊരു ശനി ആഴ്ചയാണ് ..
ബാക്കി എല്ലാവരും ഹോട്ടെലില്‍ താമസിക്കുകയാണ് ..
ദിവ്യ മാത്രം എന്നും തിരികെ പോരും ..
ഇത് വരെ എന്താ വൈകുന്നത് എന്ന് ആരും അന്വേഷിച്ചിട്ടില്ല ..
ദേവകി അമ്മയോട് പറഞ്ഞു അവര്‍ക്ക് ദിവസവും നൂറു രൂപ അധികം കൊടുത്തു
വൈകീട്ടത്തെ തന്റെ ജോലികള്‍ എല്ലാം ചെയ്യിച്ചു വൈക്കുകയാണ് പതിവ്

അത് കൊണ്ട് താന്‍ ഇല്ലാതിരുന്നത് ഇത് വരെ അമ്മ അറിഞ്ഞിട്ടില്ല

രാവിലെ താഴേക്കു ഇറങ്ങുമ്പോള്‍ അമ്മയും അച്ഛനും എങ്ങോ പോകാന്‍ ഒരുങ്ങി ഭക്ഷണം കഴിക്കുകയാണ്
ഗുരുവായൂര്‍ ആണെന്ന് തോന്നുന്നു ..
അപ്പോഴേക്കും ശരത്തും എത്തി
ഇന്നവന്റെ പിറന്നാള്‍ ആണ്
എല്ലാ കൊല്ലവും ഗുരുവായൂര്‍ കൊണ്ട് പോയി തൊഴുവിച്ചു
 തുലാഭാരവും നടത്തിയാണ് വരിക .

.ഇന്നെന്ത നേരത്തെ ചേച്ചി ..
ശരത് ചോദിച്ചു
ഒരു കൊമ്പെറ്റിഷന്‍  ഉണ്ട്
എന്ന് പറഞ്ഞു പുറത്തു കടന്നു
പുറത്തു രമേശന്‍ ചേട്ടന്‍ ഓട്ടോയുമായി കാത്തു കിടക്കുന്നുണ്ടായിരുന്നു
വീണ്ടും താജ്  മലബാറിലേക്ക്

അമ്മയും ചിറ്റയും കൊച്ചച്ചനും തന്ന പോക്കെറ്റ്‌  മണി ഏതാണ്ട് തീരുകയാണ്
കൊച്ചച്ചനോട് കുറച്ചു കാശ് ചോദിച്ചാലോ
ഓട്ടോയില്‍ ഇരുന്നു തന്നെ വിളിച്ചു ..
അപ്പോള്‍  ഓഫിസില്‍ നിന്നും തിരികെ പോരികയാണ്
എനിക്ക് കുറച്ചു കാശു വേണം
നേരെ കാര്യം പറഞ്ഞു
എന്തിനാണ് കാശ് ദിവൂ
കൊച്ചച്ച ഇന്ന് മിസ്സ്‌ കേരള മത്സരം നടക്കുയാണ്
ഞാന്‍ അതില്‍ ഉണ്ട്
ലാസ്റ്റ് പതിനെട്ട്‌  പേരില്‍ ഒരാള്‍ ഞാന്‍ ആണ്
മനസിലെ ഉത്സാഹം അറിയാതെ വാക്കുകളില്‍  നിറഞ്ഞു  
ഇന്നലെ വിളിച്ചിട്ടും ചേട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ
അവര്‍ക്ക് ഒന്നും അറിയില്ല ..
അറിയില്ലേ
ഇല്ല പറഞ്ഞില്ല
പറഞ്ഞാല്‍ പിന്നെയും .
.

കൂടുതല്‍ പറഞ്ഞില്ല ..
എത്ര വേണം നിനക്ക് രൂപ..
അമ്പതു മതിയാകും ..
ശരി ഞാന്‍ ഇട്ടേക്കാം.
.കൊച്ചച്ച പകല്‍ എന്നെ വിളിക്കരുത്  കേട്ടോ..
ഫോണ്‍ എടുക്കാന്‍ ഒക്കത്തില്ല
മത്സരം കഴിയുന്നത്‌ വരെ അച്ഛനോടും അമ്മയോടും പറയരുത് കേട്ടോ

അതിനും ഒരു മൂളല്‍ ആയിരുന്നു മറുപടി

പിന്നെ വിളിച്ചത് ചിറ്റയെ  ആയിരുന്നു ..
അവിടെ പുലര്‍ച്ച നാല് മണി
എങ്കിലും ചിറ്റക്കും വലിയ സന്തോഷമായി
എടീ ബിക്കിനിയൊക്കെ ഇട്ടു നില്‍ക്കാന്‍  നിന്റെ അമ്മ സമ്മതിചൊടി .

എന്നായിരുന്നു പിന്നത്തെ ചോദ്യം 

അമ്മയോട് ആര് പറഞ്ഞു

നീ പറഞ്ഞില്ലേ ഇതുവരെ

പിന്നെ പറയാത്തെ കുറ്റമാ
ചിറ്റക്കറിയില്ലേ  
.
രണ്ടു പേര്‍ക്കും എന്നെ കാണാന്‍ തന്നെ ഇഷ്ട്ടമില്ല
അവരുടെ മുന്നില്‍ ചെന്ന് ചാടാതെ എങ്ങിനെ ഒരു ദിവസം കഴിച്ചു കൂട്ടാം എന്നാണ് എന്റെ പ്രധാന ചിന്ത തന്നെ

അപ്പുറത്ത് ഫോണ്‍ നിശബ്ദമായി
നിനക്ക് പണം വല്ലതും വേണോ
വേണ്ട കൊച്ചച്ചന്‍ തരാം എന്ന് പറഞ്ഞിട്ടുണ്ട്
ഞാന്‍ കുറച്ചു ഇട്ടേക്കാം എന്ന് പറഞ്ഞു ചിറ്റ ഫോണ്‍  കട്ട് ചെയ്തു

പിന്നെ അമ്മാമ്മയെയാണ് വിളികേണ്ടത്
മനസു ഒന്ന് മടിച്ചു
എങ്കിലും വിളിക്കുക തന്നെ ചെയ്തു
അമ്മാമ്മേ ..അമ്മമ്മേ..
ഫോണ്‍ അടിക്കുംപോഴേ അറിയാതെ വിളി തുടങ്ങും
.അമ്മാമ്മയെ വിളിക്കുമ്പോള്‍ അങ്ങിനെയാണ്

ഫോണ്‍ എടുക്കുന്നത് വരെ അമ്മമ്മേ എന്ന് വിളിയാണ് പതിവ്
അമ്മാമ്മേടെ പോന്നൂട്ടി എന്താ വിശേഷം
എന്നായിരുന്നു പതിവ് ചോദ്യം..

അമ്മമ്മേ ഇന്ന് വൈകീട്ട് താജ് മലബാറില്‍ വച്ച് മിസ്സ്‌ കേരള മത്സരം ഉണ്ട് കാണണം കേട്ടോ
ഞാന്‍ ഉണ്ട് അതില്‍

അമ്മമ്മയും ഒന്ന് പകച്ചു എന്ന് തോന്നി

നീയോ
നിന്റെ അമ്മ സമ്മതിചോടി?

ഇല്ല ഇന്ന് മത്സരം കഴിഞ്ഞിട്ട് അറിഞ്ഞാല്‍ മതി
ഞാന്‍ എന്ത് ചെയ്താലും അവര്‍ക്കെന്ത
അവര്‍ ശ്രെദ്ധിക്കുന്നു പോലുമില്ലല്ലോ എന്റെ കാര്യം
ഞാന്‍ മിസ്സ്‌ യൂണിവേഴ്സ് ആയാലും എന്നെ കാണുമ്പോള്‍ അമ്മയുടെ സുന്ദരി മോള്‍ക്ക്‌ അറയ്ക്കും ..
അത് കൊണ്ട് പറഞ്ഞില്ല 

പറയുമ്പോള്‍ പിന്നെയും തൊണ്ട ഇടറി
അമ്മമ്മയോടു സംസാരിക്കുമ്പോള്‍ ആണ്
 മനസിലെ കെട്ടി നിര്‍ത്തിയിരിക്കുന്ന
 ദേഷ്യവും സങ്കടവും ഒക്കെ പുറത്തു വരിക
പരാതികളും പരിഭവങ്ങളും ..
എല്ലാം പറയുക അമ്മമ്മയോടു ആണ്

ബാക്കി എല്ലാവരുടെയും മുന്നില്‍ ചെല്ലുമ്പോള്‍ 

എപ്പോഴും മുഖത്ത് ഒട്ടിച്ചു വച്ച ഒരു ചിരിയുണ്ടാവും

ഞാന്‍ വൈകീട്ട് പറ്റുമെങ്കില്‍ അവിടെ വരാം കേട്ടോ
നീ സന്തോഷമായി ഇരിക്കണം

ഫോണ്‍ കട്ടായി

ഫൈനല്‍ ആയപ്പോഴേക്കും മനസ് ശാന്തമായി കഴിഞ്ഞിരുന്നു 
മറ്റുള്ളവര്‍ക്കുള്ളത് പോലെ ഒരു പരിഭ്രമവും ഉണ്ടായിരുന്നില്ല
ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പതറിയും ഇല്ല 

സ്ത്രീ എന്ന നിലയില്‍ എന്താണ് പ്രഥമ കര്‍ത്തവ്യം  എന്ന് ചോദിച്ചപ്പോള്‍ 
ഒരു നിമിഷം മനസ് കൂമ്പി പോയി

ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ നന്നായി പഠിക്കുക ..
ഒരു മകള്‍ എന്ന നിലയില്‍ അച്ഛനോടും അമ്മയോടും നീതി പുല്കര്തുക ..
എന്തോ അവരെ സ്നേഹിക്കുക 

എന്ന് പറയാന്‍ തോന്നിയില്ല എന്നതാണ് വാസ്തവം .
.
ഒരു ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിനോട് സന്തോഷമായും സ്നേഹമായും പെരുമാറുക .

.ഒരു ജോലിക്കാരി എന്ന നിലയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കായി ആവുന്നത്ര ശ്രേമിക്കുക ..

ഒരു അമ്മ എന്ന നിലയില്‍ മക്കളെ നീതി ബോധത്തോടെ പൂര്‍ണ്ണമായി സ്നേഹിക്കുക..
അവരെ സംരക്ഷിക്കുക..
അവരുടെ പഠിത്തം ജോലി ഇതില്‍ എല്ലാം ശ്രെദ്ധിക്കുക ..


ഒരു സാമൂഹ്യ ജീവി എന്നനിലയില്‍ തനിക്കു ചുറ്റുമുള്ളവരുടെ ഉന്നമനത്തിനും ഉയര്ച്ചക്കും ..
തന്നാല്‍ ആകാവുന്നത് ചെയ്യുക ..

സാമൂഹ്യ ഉച്ച നീച്ചത്ത്വങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രേമിക്കുക
അനീതികള്‍ കണ്ടാല്‍ പ്രതികരിക്കുക 


നിങ്ങള്‍ ഒരു പുരുഷനെ വിദ്യഭ്യാസം ചെയ്യിക്കുമ്പോള്‍ ഒരു വ്യക്തിയെ വിദ്യാഭ്യാസം ചെയ്യിക്കുന്നു
എന്നാല്‍ ഒരു സ്ത്രീയ വിദ്യഭ്യാസം ചെയ്യികുമ്പോള്‍ നിങ്ങള്‍ ഒരു കുടുമ്പത്തെ  വിദ്യാഭ്യാസം ചെയ്യിക്കുന്നു ..

എന്ന് പറഞ്ഞാണ് നിര്‍ത്തിയത്

വലിയ കരഘോഷം മുഴങ്ങി

പിന്നെ സമ്മാനം ഓരോന്നായി പുറത്തേക്കു വന്നു
മിസ്സ്‌ പുഞ്ചിരി പട്ടം
ദിവ്യ .എസ് .
എഴുനേറ്റു കയ്യുകള്‍ വീശുമ്പോള്‍ മനസ് വല്ലാതെ നിറയുന്നത് അറിഞ്ഞു
നുണ കുഴികളുടെ വിജയം തന്നെ

പിന്നെയും മിസ്സ്‌ മുടി പട്ടവും
ദിവ്യ എസ് നു തന്നെ

അതെ രണ്ടും അമ്മമ്മയുടെ കയ്യില്‍ നിന്നും കിട്ടിയത് തന്നെ
മനസ്സില്‍ ഒരു നന്ദി പറഞ്ഞു 

 മൂന്നാം സ്ഥാനം 

ബംഗ്ലൂരില്‍ നിന്നും വന്ന നീണ്ട കാലുകള്‍ ഉള്ള ശീതള്‍ കുരിയാക്കൊസിനാണ്
ഒന്നാം സ്ഥാനം കിട്ടേണ്ടത് ആയിരുന്നു ശീതളിന്
എന്നാല്‍ ചോദ്യങ്ങളുടെ ഉത്തരം തീരെ മനസ്സില്‍ തട്ടാതെ
കാണാതെ പഠിച്ചു പറഞ്ഞ പോലെ ആയി പോയത് കൊണ്ടാവും 

മൂന്നാം സ്ഥാനം ആയി പോയത്

രണ്ടാം സ്ഥാനം തൃശൂരില്‍ നിന്നും ഉള്ള ചുരുണ്ട് മുടിക്കരിയായ  രേവതി ചന്ദ്രപാലനാണ്   
കേരളത്തിലെ മിക്ക ബാറു കളുടെയും ഉടമസ്ഥന്‍ ആണ് ചന്ദ്ര പാലന്‍
കയ്യിലും കാലിലും കഴുത്തിലും കനത്ത ആഭരണങ്ങള്‍ അണിഞ്ഞു അവര്‍ ഭാര്യയും ഭര്‍ത്താവും എത്തിയിട്ടുണ്ട് .
.
രണ്ടു പേരുടെയും സന്തോഷം കാണണം ..
മിസ്സ്‌ യൂണിവേഴ്സ് ആയി മകള്‍ എന്ന മട്ടില്‍ ആണ് അവരുടെ നില
 പിന്നെയും അനൌണ്സ് മെന്റു   

മിസ്സ്‌ കേരള
സെന്റ്‌ തെരാസസിന്റെ  കറുത്ത മുത്തായ
ദിവ്യ .എസ്.
സന്തോഷവും സങ്കടവും കൊണ്ട് ശ്വാസം മുട്ടി പോയി
സ്റെജില്‍ വന്നു കെട്ടി പിടിക്കാന്‍ അച്ഛനും അമ്മയും ഇല്ലല്ലോ
എന്നൊരു വലിയ അനാധത്ത്വം
അമ്മാമ്മ എങ്കിലും വന്നാല്‍ മതിയായിരുന്നു എന്നൊരു മോഹം

പിന്നെ തലയില്‍ വന്ന കിരീടം ..
ചിരിയും സന്തോഷവും ..
വേറെ ഒന്നും ചിന്തിക്കാന്‍ സമയം കിട്ടിയില്ല


അപ്പോള്‍ കണ്ടു സ്റെജിലേക്ക് സന്തോഷത്തോടെ കയറി വരുന്നു
അച്ഛനും അമ്മയും അമ്മാമ്മയും ശരത്തും

അമ്മമ്മ വന്നു കെട്ടി പിടിച്ചപ്പോള്‍ പൊട്ടി കരഞ്ഞു പോയി
അമ്മ മുഖത്തെ കണ്ണ് നീര്‍ ശ്രേധയോടെ ഒപ്പി മാറി
പിന്നെ അഭിമാന പൂര്‍വ്വം ചേര്‍ത്തു പിടിച്ചു
അവരുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു
എന്റെ മകള്‍ എന്റെ  മകള്‍

ഒരു രാത്രിയിലെ ..
ഒരേ ഒരു രാത്രിയിലെ മാത്രം സിന്‍ഡ്രെല