2014, ജൂൺ 15, ഞായറാഴ്‌ച

തിരുവാതിര കളി















മുറ്റത്തെ തുളസി ത്തറക്ക്‌ ചുറ്റുമുള്ള തിരുവാതിര കളി
ഒരു മൂന്നു മാസം മുന്‍പേ അമ്മ ഞങളെ എല്ലാം വിളിച്ചു വൈകീട്ട് കളി പഠിപ്പിച്ചു തുടങ്ങും .
അയല്‍വക്കത്ത് നിന്ന് ചിലകുട്ടികളും വീട്ടമ്മമാരും ഉണ്ടാവും
കളി ഭ്രാന്തു മൂത്ത ചില മുത്തശിമാരും
അതി രാവിലെ എഴുനേറ്റു ഒരു ഇഡ്ഡലി കഴിച്ചു കോളേജിലെക്കോടി ഉച്ചക്ക് ഒരു മസാല ദോശയും കഴിച്ചു വൈകീട്ട് പാരലല്‍ കോളേജില്‍ മൂന്നു മണിക്കൂര്‍ വായിട്ടലച്ചു പിന്നെ ടയ്പ്പ് പഠിച്ചു വൈകീട്ട് ഏഴു മണിക്ക് തളര്‍ന്ന കാലുമായി വീട്ടില്‍ വന്നാല്‍ ഉടനെ
കൊച്ചെ കുളിച്ചിട്ടു വാ എല്ലാവരും നിന്നെ കാത്തിരിക്കുവാ എന്ന അശരീരി കേള്‍ക്കാം
പിന്നെ രണ്ടു മണിക്കൂര്‍ പ്രാക്ടീസ് തന്നെ
നിന്നെക്കാള്‍ ഭേദം മുത്തിയമ്മ തന്നെ എന്ന കളിയാക്കലും
തിരുവാതിര നല്ല രസമാണ്
തലേന്ന് ഒരിക്കലാണ്
അതും ഒരു നോയമ്പാണ്.
അരി ആഹാരം ഒരു പ്രാവശ്യമേ പാടുള്ളൂ എന്നതാണ് ഒരിക്കല്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത്
കൂവ പ്പൊടി കൊണ്ടുള്ള ഉപ്പു മാവ്
സൂചി ഗോതമ്പ് കൊണ്ടുള്ള കഞ്ഞി
അതില്‍ ചിരകിയിട്ട തേങ്ങ.
അല്‍പ്പം നെയ്യ്
എന്തെങ്കിലും ഒരു അച്ചാര്‍
വൈകീട്ട് കപ്പയോ ചെമ്പോ കാച്ചിലോ കൊണ്ടുള്ള ഒരു പുഴുക്ക്
തിരുവാതിര പുഴുക്കും പ്രസിദ്ധമാണ്
കഴിച്ചിട്ടുണ്ടോ
നവ ധാന്യങ്ങളും ചേര്‍ത്താണ് അതുണ്ടാക്കുക.
എട്ടു കിഴങ്ങുകളും ചേര്‍ത്താണ് അത് ഉണ്ടാക്കുക പതിവ്.ചിലയിടത്ത് എട്ടങ്ങാടി എന്ന് പറയും
ചേന, ചേമ്പ്, കാച്ചില്‍,ചെറു കിഴങ്ങ് ,മധുര കിഴങ്ങ് .കൂര്‍ക്ക .പച്ച നേന്ത്ര കായ , മുതിര, വന്‍ പയര്‍ മുതലായവ ആണ് അതിന്റെ കൂടെ ചേര്‍ക്കുക
മുതിരയും പരിപ്പും പയറും നന്നായി വേവിച്ചു പിന്നെഅതിലിട്ട് കിഴങ്ങുകളും വേവിച്ചു
ഇഞ്ചിയും പച്ചമുളകും മഞ്ഞള്‍ പൊടിയും തേങ്ങയും അരച്ച് ചേര്‍ത്തു
നന്നായി ഉടച്ചു ചേര്‍ത്തു പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി എടുക്കും മുതിര എങ്ങിനെ വെഇവ്ഹാലും വേവാതെ കിടക്കും
അത് കൊണ്ട് പുഴുക്കില്‍ നിന്നും മുതിര മാത്രം എല്ലാവരും തിരഞ്ഞു മാറ്റി വൈക്കും












കളിക്ക് മുന്‍പ് ദശപുഷ്പ്പവും ചൂടി ഇരിക്കണം എന്നാണു നിര്‍ബന്ധം
വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),
* കറുക,
* മുയല്‍ ചെവിയന്‍
* തിരുതാളി,
* ചെറുള,
* നിലപ്പന
* കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),
* പൂവാംകുറുന്തൽ (പൂവാംകുറുന്നില),
* മുക്കുറ്റി,
* ഉഴിഞ്ഞ
ഇവയെല്ലാം ആണ് അവ

പറയുമ്പോള്‍ വിഷമം തോന്നരുത്
അമ്മ പറയുന്നത് കൊണ്ട് ചൂടുന്നു എന്നല്ലാതെ
അതില്‍ ഒരു പൂവ് പോലും സുഗന്ധമോ ഗുണമോ ഉള്ളതല്ല തന്നെ
നിയന്ത്രണമില്ലാതെ മുറുക്കാം..
സാധാരണ ഗതിയില്‍ വീട്ടില്‍ വെറ്റില മുറുക്കുന്നത് ഞങ്ങള്‍ക്ക് നിഷിദ്ധമാണ്.
പല്ല് ചുവക്കും കറ വീഴും എന്നെല്ലാം പറഞ്ഞു
എന്നാല്‍ ഞങള്‍ പെണ്‍ കുട്ടികള്‍ക്ക് അന്നും ഇന്നും മുറുക്കുന്നത് വലിയ ഹരമാണ്.
അല്‍പ്പം റോസ് നിറമുള്ള ചുണ്ടിനു യക്ഷിയുടെ ചുണ്ടിന്റെ ചുവപ്പ്
നല്‍കുന്ന മുറുക്കാന്‍
അന്ന് നൂറു വെറ്റില എങ്കിലും ചവക്കണം എന്നാണു നിര്‍ബന്ധം
കളിയോ ബഹു രസവും.
തട്ടിന്‍ പുറത്തെ വലിയ നില വിളക്ക് താഴെ ഇറക്കി
നന്നായി തേച്ചു മിനുക്കി എണ്ണ ഒഴിച്ച് തിരി ഇട്ടു വച്ചിരിക്കും
പിന്നെ ഒരു പെട്രോ മാക്സും
അയല്‍ വീടുകളില്‍ എല്ലാം നേരത്തെ ക്ഷണം പോയിട്ടുണ്ടാവും.
അവര്‍ എല്ലാം സന്ധ്യയോടെ വരാന്‍ തുടങ്ങും
ഒരു പത്തു നാള്‍ മുന്‍പേ കളി തുടങ്ങിയിട്ടുണ്ടാവും
സ്റാര്‍ പ്ലയെര്‍സ് എല്ലാം നേരത്തെ തന്നെ നന്നായി പ്രക്ടിസ് ചെയ്തിട്ടുണ്ടാവും
എന്നാല്‍ നന്നായി കളിക്കുന്ന ചില ആശാട്ടിമാര്‍ ഉണ്ടപ്പാ
തെരുപ്പറക്കല്‍ എന്നൊരു കളി ഉണ്ട്
പൂര്‍ണമായും കാലില്‍ ഇരുന്നാണ് കളികേണ്ടത്
ഏതാണ്ട് ഒരു പതിനഞ്ചു മിനുട്ടെങ്കിലും കുത്ത് കാലില്‍ ഇരുന്നു ചെയ്യേണ്ടി വരും
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കളികള്‍ എല്ലാം ഇരുന്നു തന്നെ
ആരുടെ നടുവും കാലും കഴച്ചു പൊട്ടി പോകുമ്പോഴും ഒരു കുലുക്കവും ഇല്ലാതെ
അത് ചെയ്യുന്ന അതി വിദഗ്ദ്ധരായ സ്ത്രീകള്‍ ഉണ്ടായിരുന്നു
സംഘ കളികളില്‍ അതീവ രസകരമായ ചില ഇനങ്ങളും ഉണ്ട്
പാര്‍വതിയാണ് പ്രധാന കഥാപാത്രം
അവളുടെ മുജ്ജന്മ ശത്രു പ്രിയ കൂട്ടുകാരി ലക്ഷ്മി തന്നെ
അവര്‍ തമ്മില്‍ കാണുന്നതും കുശലം പറയുന്നതും എല്ലാം തിരുവാതിര കളിയിലെ ഏറ്റവും രസകരമായ ഇനങ്ങളാണ്
ലക്ഷ്മി സ്നേഹത്തോടെ പാര്‍വതിയോട് ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്
"ഉത്തമേ നിന്നുടെ കുത്തും മുതു കാള ചത്തു പോയോ അതോ ഉണ്ടോ ബാലെ "
എന്നാണു
ശിവന്റെ വാഹനം കാള ആണല്ലോ
അതിനു പാര്‍വതി നല്‍കുന്ന മറുപടിയും കുത്ത് വാക്ക് തന്നെ

"തൃശ്ശിവ പേരൂര്‍ മതിലകത്ത്
ഒന്നല്ലോ പൂത്തിലഞ്ഞി
ആയിലഞ്ഞി പൂ പറിക്കാന്‍
പോരിന്‍ പോരിന്‍ തോഴി മാരെ"
ഇപ്പോഴും വളരെ പ്രചാരത്തില്‍ ഉള്ള ഒരു പാട്ടാണ്
നാത്തൂനാണ് പിന്നത്തെ പ്രധാന വില്ലത്തി
ഭര്‍ത്താവിന്റെ വീട്ടില്‍ വല്ലപ്പോഴും ചെല്ലുന്ന അച്ചിയെ നാത്തൂന് തീരെ പിടിതമല്ല
ചെന്ന് കിട്ടുമ്പോള്‍ അവളെ കൊണ്ട് എന്തെല്ലാം ചെയ്യിക്കാമോ അതെല്ലാം ചെയ്യിക്കും
"മുട്ടോളം കേറീലോ ചോനോനുറുംപ്
തൂത്തു കളയെടി നാത്തൂനി കൊച്ചെ "
എന്ന് പാടുന്ന ആ പാട്ട് പിന്നെ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ കയറി
വലിയ ചിരിയിലും അട്ടഹസങ്ങളിലും ആണ് അവസാനിക്കുക
നല്ല നിലാവില്‍ ചിരിച്ചു കളിച്ചു ശരീരം ചൂടായി
കഴിഞ്ഞാല്‍ ശരീരം തനുക്കനമല്ലോ
പിന്നെ ബാക്കി കുളത്തില്‍ ആണ്
തുടിച്ചു കുളിക്കാന്‍ കുളത്തില്‍ ചെന്നാല്‍
അവിടെ കുളത്തിലും കളിക്കാന്‍ പാട്ടും കളികളും ഉണ്ട്
ഞങള്‍ ചെറുപ്പക്കാരികള്‍ക്ക് കുളത്തിലെ കളികള്‍ അത്ര സുഖമുള്ള കാര്യമല്ല
ഞങളുടെ സീറോ ഫിഗറിന് നാട്ടിലെ ചെട്ടത്തിയമ്മമാരുടെ കമെന്റു കേട്ടാല്‍
ഐശ്വര്യ റായ്‌ പണി നിര്‍ത്തി വീട്ടില്‍ പോകും
അല്‍പ്പം തടിയും ചെലും ചെമ്മാന്ത്രവും ഇല്ലാത്ത പെണ്ണുങ്ങളെ ഗ്രാമത്തിലെ വീട്ടമ്മമാര്‍ക്ക് അന്നും ഇന്നും അത്ര പിടിതമല്ല
കുളി കഴിഞ്ഞു കയറിയാല്‍ അലക്കിയത് ഉടുത്തു ഭക്ഷണം കഴിക്കാം
അലക്കിയത് എന്നാല്‍ വീട്ടില്‍ അലക്കിയത് അല്ല.വെളുതെടത്തികള്‍ അല്ക്കിയാതെ അലക്കിയതാവൂ എന്നാണു വൈപ്പ്‌
പിന്നെ വയറു നിറയെ പുഴുക്ക് കട്ടന്‍ ചായ കാപ്പി ..വായ്‌ നിറയെ മുറുക്കാന്‍
കേള്‍കാന്‍ ആയി ഒത്തിരി പര ദൂഷണം
ടിവിയില്‍ ശരീരം അനങ്ങാതെ സുന്ദരികള്‍ സംസ്കൃത പദങ്ങള്‍ക്കു ചുവടു വൈക്കുന്നത് കാണുമ്പോള്‍
കുത്ത് കാലില്‍ ഇരുന്നു അതി വിദഗ്ധമായി പണ്ട് നാടന്‍ വീട്ടമ്മമാര്‍ മത്സര ബുദ്ധിയോടെ ചെയുന്ന കളികള്‍ ഓര്‍ത്ത്‌ പോകും
എങ്കിലും ആതിരേ നിനക്ക് നമോവാകം
അത് ഞങളുടെ ഉത്സവം ആയിരുന്നു
പൂര്‍ണമായും സ്ത്രീകളുടെ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ