2010 ഏപ്രിൽ 3, ശനിയാഴ്‌ച

പ്രമാണി..



 പ്രമാണി..

ഒരു പഞ്ചായത്ത് പ്രസിഡന്റ്‌..
അഴിമതിയില്‍ മുങ്ങി കുളിച്ചു നടക്കുന്നു..
അയാള്‍ക്ക്‌ വിട് വേല ചെയ്യുന്ന ഒരു ഉപജാപക സന്ഖവും
അതിനിടയില്‍ കുട്ടനാട്ടെ നെല്‍ വയലുകള്‍ ചുള് വിലക്ക് വാങ്ങി വില്‍ക്കാന്‍ ശ്രേമിക്കുന്ന ഒരു സംഘം ആളുകള്‍..
അവരുടെ വലയില്‍ പ്രലോഭനത്തില്‍ വീഴുന്ന നായകന്‍..
എതിര്‍ക്കുന്ന സ്വരങ്ങള്‍ ഒന്നും തടസ്സമാവാതെ മുന്നോട്ടു നീങ്ങുമ്പോള്‍ എങ്ങിനെയോ നന്മയുടെ നേര്‍ക്ക്‌ അയാള്‍ മിഴികള്‍ തുറക്കുന്നു..
തെറ്റുകള്‍ മനസിലാക്കി അയാള്‍ വാങ്ങിയ ഭീമമായ കൈക്കൂലി തിരികെ നല്‍കാന്‍ ശരമിക്കുകയാണ്..
അപ്പോള്‍ തിന്മയുടെ സന്തതികള്‍ എല്ലാം ചേര്‍ന്ന് അയാളെ എതിര്‍ക്കുന്നു
ഏതു പ്രശനത്തിലും ഇടപെട്ടു തനിക്കായി കാര്യങ്ങള്‍ നീക്കുന്ന സമര്‍ഥനായ പണിക്കര്‍ക്ക് പിഴച്ചതും അവിടെ മുതല്‍ ആണ് എന്ന് പറയാം..
എല്ലാം ഉണ്ടാക്കിയത് മച്ചംപിയുടെ പേരില്‍..
അവന്‍ കാലു മാറുന്നു..
നിസ്വന്‍ ആയി പുറത്തിറങ്ങുമ്പോള്‍..
നന്മയുടെ ചെറു കീറുകള്‍ അവനെ സഹായിക്കാന്‍ ഉണ്ടാവുന്നു..
ലക്ഷ്മി അവതരിപ്പിക്കുന്ന റോസി ടീച്ചര്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രമാണ്..
തിളച്ചു മറിയുന്ന വികാരങ്ങള്‍ മുകഹ്ത്തു യധേഷ്ട്ടം വരുന്ന ആ അഭിനേത്രി നായകനെ
വഴി തിരിച്ചു വിടുന്നതില്‍ വളരെ നല്ല പങ്കാണ് നിരവഹിച്ചത്

പണിക്കരുടെ മലക്കം മറിച്ചില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍.
.തിരഞ്ഞെടുപ്പില്‍ മച്ചമ്പി തന്നെ പണിക്കര്‍ക്കെതിരെ മത്സരിക്കുന്നു..
നായകന്‍റെ ഗുരുവും ദൈവവുമായ പ്രഭു അവതരിപ്പിക്കുന്ന വര്‍ഗീസ് ,
അയാളുടെ മകന്‍ പുരോഗമന ചിന്ത ഗതിക്കാരന്‍ ആയ ജോബി..
വളര്‍ത്തു മകള്‍..
നാടകീയമായ രംഗങ്ങള്‍..വഴിത്തിരിവുകള്‍..മലക്കം മറിച്ചിലുകള്‍ ..
ആ ച്ചുഴികള്‍ക്കിടയില്‍ തിന്മയുടെ തീ നാളങ്ങളെ അടക്കം ചെയ്യുന്നതില്‍ മന പരിവര്‍ത്തനം വന്ന നായകന്‍ വിജയിക്കുന്നു
സുരാജിന്റെ മാവോയെ യഥാര്‍ത്ഥ തീവ്ര വാദികള്‍ കാണേണ്ട..
കണ്ടാല്‍ അവര്‍ അപ്പോള്‍ തന്നെ അവനെ വെടി വച്ച് കൊല്ലും ..തീര്‍ച്ച
ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കുന്ന സുരാജിന് വന്ന ഒരു ഗതി കേടു ..





നല്ല ഭംഗിയുള്ള നായിക..കാണാന്‍ കൊള്ളാവുന്ന നായകന്‍..ഒന്നാംതരം പ്രതി നായകന്‍
അടി പൊളി കഥ
മമ്മൂട്ടി നന്നായി അഭിനയിച്ചു
കാമറയും മനോഹരം തന്നെ
കണ്ണിനു കുളിര്‍മ്മ തരുന്ന പ്രകൃതി ദൃശ്യങ്ങളും..
നെല്‍ വയലുകളുടെ ചെതോഹാരിതയും ഒപ്പിയെടുക്കുന്ന ക്യാമറ നമ്മളെ നിരാശ പെടുത്തില്ല

എന്നിട്ടും ചിത്രം കണ്ടു ഇറങ്ങിയാല്‍ നമുക്ക് വലിയ ഒരു ശൂന്യത തോന്നും..
എന്തോ ഒരു വലിയ കുറവ് ഉള്ളത് പോലെ..
ഒരു ശൂന്യത
മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭാഷണം ഇല്ല..
ആര്‍ജവം ഉള്ള ഒരു കഥ സന്ദര്‍ഭം ഇല്ല..
തിളങ്ങുന്ന ഒരു അഭിനയ മുഹൂര്‍ത്തം ഇല്ല


മനസ്സില്‍ തങ്ങുന്ന ഒരു കഥ പാത്രം ജനാര്‍ദനന്റെ കാസ്ട്രോ മാത്രമാണ്..
സുരാജെല്ലാം ശുദ്ധ ഭോഷ്ക്ക് തന്നെ
ഒരു കഥയ്ക്കും സിനിമക്കും മിഴിവും സുഗന്ധവും വരുന്നത് മമ്മൂട്ടി അതില്‍ ഉണ്ടായത് കൊണ്ട് മാത്രമല്ല
ഭംഗിയായി എഴുതിയ ഒരു തിര ക്കഥ..
നല്ല പാട്ടുകള്‍..
നല്ല കഥ സന്ദര്‍ഭങ്ങള്‍
എല്ലാം ഉണ്ടാവുമ്പോള്‍ ആണ്
കൊള്ളാവുന്ന തമാശകള്‍ ഉണ്ടായാല്‍ പോലും സിനിമ നന്നായി ഓടും
ഇതിപ്പോള്‍ അതി പ്രഗല്ഭന്‍ ആയ ഒരു നായക നടന്‍ ഉണ്ടായിട്ടും ഈ സിനിമ ഹൃദയത്തില്‍ തട്ടുന്നില്ല എന്ന് പറയേണ്ടി വരുന്നു
യുവ സുന്ദരിയായ സ്നേഹ പോലും നല്ല ഒരു അഭിനയമല്ല കാഴ്ച വച്ചത് ..
പുതു സംവിധായകരോട് പ്രേക്ഷകന് പറയാനുള്ളത് മറ്റൊന്നാണ്
നിങ്ങള്‍ ജനങള്‍ക്ക് രസിക്കുന്ന രീതിയില്‍ ഉള്ള ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ശ്രേമിക്കൂ
അല്ലാതെ സെറ്റില്‍ വരുന്ന നായക നടനെ പ്രീതി പെടുത്താന്‍ നോക്കല്ലേ
പാട്ടുകള്‍ പൊതുവേ നന്നായിട്ടുണ്ട്..
കേള്‍കാനും കാണാനും സുഖമുള്ളവ തന്നെ
ഒന്ന് ഞാന്‍ പറയാം..
ആകെ കൂടി നമുക്ക് ഒരു തൃപ്തി തരില്ല എങ്കിലും
ചിത്രം കണ്ടാല്‍ നമുക്ക് മരിക്കണം എന്നൊന്നും തോന്നില്ല..
സമയം കളഞ്ഞു എന്നൊരു വല്ലായ്മ ആല്ലാതെ..
നമുക്കായി സവിശേഷമായി ഒന്നും കരുതിയില്ല സംവിധായകന്‍..




അഭിനയിക്കുന്നവര്‍
മമ്മൂട്ടി , സ്നേഹ , സിദ്ദിക്ക് , സുരേഷ് കൃഷ്ണ , ബൈജു , ബാബുരാജ്‌ , ജനാര്‍ദ്ദനന്‍ , ബിജു പപ്പന്‍ , കവിയൂര്‍ പൊന്നമ്മ , ലക്ഷ്മി പ്രിയ , ദിയ , ശ്രീലത തുടങ്ങിയവര്‍
സംഗീതം M. ജയചന്ദ്രന്‍
ക്യാമറ : ശ്യാം ദത്ത്
ലിറിക്സ് : ഗിരീഷ്‌ പുത്തെന്ചെരി
നിര്‍മാണം : ബി .സി . ജോഷി
സംവിധാനം : B. ഉണ്ണികൃഷ്ണന്‍
ബാനെര്‍ : സുര്യ സിനിമ

2010 മാർച്ച് 26, വെള്ളിയാഴ്‌ച

in ghost house inn



In Ghost House Inn

തമാശ ചിത്രങ്ങള്‍ കാന്നന്‍ ഉള്ള ശിശു സഹജമായ ഒരു കൌതുകം എനിക്കുണ്ട്.
ഇംഗ്ലീഷ് പേരുമായി ലാല്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു..
ഹരിഹരന്‍ നഗര്‍ മൂന്ന്നം ഭാഗം..
ഈ നാല് മധ്യ വയസ്കരുടെ കോപ്രായങ്ങള്‍ കാണേണ്ടി വരുമല്ലോ എന്നാ വിഷമത്തോടെയാണ് പക്ഷെ ചിത്രത്തിന് പോയത്
ആളുകള്‍ തിയെടരില്‍ കൂടി നില്‍ക്കുന്നില്ല
ചിത്രം ഗുണമില്ല എന്നാ പ്രാഥമിക നിഗമനം
എന്നാല്‍ മുഴുവന്‍ സീറ്റും ബുക്ക് ചെയ്തിരിക്കുകയായിരുന്നു..
മമ്മൂട്ടിയുടെയോ ലാലിന്റെയോ,പ്രത്വിയുടെയോ കാന്തിക സാന്നിധ്യം ഇല്ല
അതി സുന്ദരികള്‍ ആയ നായികമാര്‍ ഇല്ല
എന്നാല്‍ മനോഹരമായി കഥ പറഞ്ഞു ലാല്‍ നമ്മെ ഈ കുറവുകള്‍ എല്ലാം ഇല്ലാതാക്കി എന്നതാണ് വാസ്തവം
തോമസ്‌ കുട്ടി പ്രേത വാസമുള്ള ഒരു കെട്ടിടം വിലക്കെടുജ്ജുന്നു
അതില്‍ ഒരാഴ്ച താമസിക്കാന്‍ കോട്ടുകാഎ എത്തുന്നു
ഓരോ നിമിഷവും പിരിമുറുക്കവും ആകാംക്ഷയും നിറഞ്ഞേ ഒരു ഒന്നാം തരം കഥയുടെ ചുരുള്‍ നിവരുകയാണ്‌..
പ്രേതം ..അവരെ കൊല്ലാതെ കൊല്ലുന്നു
അവസാനം പ്രേതത്തെ തോല്‍പ്പിച്ചു അവര്‍ തിരിച്ചു പോകുന്നു ശുഭ പര്യവസായി ആയ കഥ
നെടുമുടി വേണുവിന്റെ ക്ലാസ്സിക്‌ അഭിനയം
ഈ ചിത്രത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഖടകം ആണ്
ജഗദീഷിന്റെ നിര്‍ത്താത്ത മണ്ടത്തരങ്ങളും
തമാശകളും ഇല്ലായിരുന്നെങ്കില്‍
കാണികളുടെ ഹൃദയം നിന്ന് പോകുമായിരുന്നു പല സന്ദര്‍ഭങ്ങളിലും
ചന്ദ്ര ഗ്രഹണം ..അപകടം നിറഞ്ഞ സന്ദര്‍ഭം..ജീവന്‍ വരെ പോയേക്കാം
നായകന്മാര്‍ പ്രേതത്തെ ഉച്ചാടനം ചെയ്യാന്‍ തന്നെ തീരുമാനിച്ചു..
അപ്പോള്‍ ജഗദീഷു ഭാര്യയോടു ഒരു ചോദ്യം ഉണ്ട്
നീ ഇന്‍ഷുറന്‍സ് പ്രീമിയം അടചായിരുന്നോ
ഉവ്വ ചേട്ടാ
സങ്കടത്തോടെ
നീ ഇതെല്ലാം മുന്നേ കൂട്ടി കണ്ടാരുന്നല്ലേ
തുടങ്ങി..
ജഗദീഷു വായു തുറന്നാല്‍ നമ്മള്‍ ചിരിച്ചു പോകും
വാതില്‍ തുറക്കാന്‍ വൈകിയപ്പോള്‍ തമിള്‍ വണ്ടി ഡ്രൈവര്‍ പുറകോട്ടു ഓടി , മുഴുവന്‍ ശക്തിയും സംഭരിച്ചു മുന്നോട്ട് ഓടി വന്നു കതകു ചവിട്ടി പൊളിക്കുന്ന ഒരു രംഗം ഉണ്ട്
മുകേഷ് കൃത്യം ആ സമയത്ത് തന്നെ വാതില്‍ തുറക്കുകയും..നെഞ്ചില്‍ തന്നെ ഒരു നൂറു ടോണ്‍ കേവ് ഭാരമുള്ള ഒരു ചവിട്ടു കിട്ടുന്നുണ്ട്‌
മുകേഷ്,സിടിക്ക് ,അശോകന്‍ ഇവര്‍ നന്നായി അഭിനയിച്ചു.
ലക്ഷ്മി റായുടെ നൃത്തവും നന്നായി..
രാധികയുടെ തര്പ്പന്‍ അഭിനയം തന്നെ
മറക്കില്ല നമ്മള്‍ ആ നടിയെ
ചിത്ര സന്നിവേശവും ക്യാമറയും കൊള്ളാം എന്നെ പറയാന്‍ കഴിയൂ
ഒരു ഡോകുമെന്ടരിയില്‍ നിന്നും ഒരു സിനിമയെ മാറ്റി നിര്‍ത്തുന്നത് പലപ്പോഴും നല്ല ക്യാമറ മാന്‍ ആണ്..
ഇവിടെ കഥ പറയാന്‍ സംവിധായകനെ സഹായിക്കുക എന്നല്ലാതെ..
പാവം ക്യാമറ ക്കാരന് മറ്റൊരു ജോലിയും ഇല്ലായിരുന്നു എന്ന് തന്നെ പറയേണ്ടി വരും
പാട്ടുകള്‍..
എന്താണപ്പാ ഇത്..
നായകന്മാര്‍ സ്വപ്നം കാണുന്നത് തമിള്‍ പാട്ടില്‍..
അതാണിപ്പോ നന്നായെ
പിന്നെ മലയാളം
പാട്ടുകള്‍ ഉണ്ട്..
അത് കാണുകയും കേള്‍ക്കയും ചെയ്തു
അതിനപ്പുറം ഒന്നും ഇല്ല..
സംവിധാനം
എന്നിലെ സിന്ക്ക് പറയുന്നത് ഇത് ഏതോ ഇംഗ്ലീഷ് കഥ പോലെ തന്നെ ഉണ്ടെന്നാണ്..
എന്നാല്‍ നമുക്കതില്‍ ഒരു വിരോധം തോന്നേണ്ടതില്ല
അത്ര മനോഹരമായി ലാല്‍ തന്റെ കടമ നിര്‍വഹിച്ചു
നല്ല ഒരു കഥ,നല്ല ശ്രദ്ധയോടെ സംവിധാനം ചെയ്തു
അവസാനം വരെ തമാശയും പിരിമുറുക്കവും ആകാംക്ഷയും നില നിര്‍ത്തി
അല്‍പ്പം പോലും നമ്മെ മുഷിപ്പിച്ചില്ല
നമുക്കായി ഒരു മഹാ അത്ഭുതം കാത്തു വൈക്കുകയും ചെയ്തു
സ്വയം അഭിനയിച്ചില്ല എന്നാ മാന്യത കൂടി ലാല്‍ കാട്ടി
മൊത്തത്തില്‍ അടി പൊളി പടം


ലാല്‍ creation
സിദ്ദിക്ക് , മുകേഷ് , ജഗടിഷ് , അശോകന്‍ , നെടുമുടി വേണു , കൊച്ചു പ്രേമന്‍ , ഹരിശ്രീ അശോകന്‍ , മോഹിനി , ലെന , രാധിക , റീന
സംഗീതം : അലക്സ്‌ പുല്‍
ഗാനങ്ങള്‍ : ബിച്ചു തിരുമല
ക്യാമറ : വേണു
എഡിറ്റിംഗ് : V. സാജന്‍
ആര്‍ട്ട്‌ : പ്രശാന്ത് മാധവ
നിര്‍മാതാവ് : ലാല്‍ ജോസ്
സംവിധാനം : ലാല്‍

2010 മാർച്ച് 19, വെള്ളിയാഴ്‌ച

വിഷു





വിഷു
വളരെ സമ്മോഹനമായ ഒരു ആഘോഷം..
സര്‍വാംഗം അണിഞ്ഞൊരുങ്ങി കാമുകനെ കാത്തു നില്‍ക്കുന്ന കന്യകയെ പോലെ
തീ മഞ്ഞ പൂക്കളിൽ  വിടര്‍ന്നു വിലസി നിൽ ക്കുന്ന കൊന്ന മരങ്ങൾ
എന്റെ പൊന്നലുക്കുകൾ  കണ്ടോ  ??എങ്ങിനെ ഉണ്ട് ?
ഞാൻ സുന്ദരി അല്ലെ 
എന്നൊക്കെ അവൾ  നമ്മോടു ചോദിക്കുന്നുണ്ട്..
വിഷുവിനെ കുറിച്ച് ഏറ്റവും ദീപ്തമായ ഓർമ്മ മറ്റൊന്നാണ് 
വിഷു പ്പുലരിയിൽ രാവിലെ നാലു മണിക്ക്
അമ്മയുടെ പരു പരുത്ത വിരലുകൾ  കണ്ണുകൾ  മൂടി പടിഞ്ഞാറേ മുറിയിൽ  നിന്നും ഉമ്മറത്തേക്കുള്ള നടപ്പാണ്..
അമ്മ എന്നെ തൊടുന്നത് അപൂർവ്വം ആണ്..
അമ്മയുടെ വിരലുകൾക്ക് തലേന്ന് കുപ്പിയിലാക്കിയ അച്ചാറിന്റെയും,മുല്ലപൂവിന്റെയും ഒരു സമ്മിശ്ര ഗന്ധം ആണ്.
മനസ് കിടന്നു വെമ്പുകയാണ് ഇറയത്തെ വർണ പ്രപഞ്ചം കാണാൻ .
.രാത്രി കണി ഒരുക്കി  വിളക്കിൽ  ഒരെണ്ണത്തിൽ ഒരു തിരിയിട്ടു  ഒന്ന് കത്തിച്ചു കെടുത്തി വൈക്കും..
അത് പോരല്ലോ
രാവിലെ  എല്ലാ നില വിളക്കും തേച്ചു മിനുക്കി തിരിയിട്ടു കത്തിച്ചു വച്ചേക്കും..
കൃഷ്ണന്റെ മുഖം ഉള്ള ഒരു ഫോട്ടോ,
പഴുത്ത മനോഹരമായ ഒരു ചെറു ചുവന്ന വെള്ളരിക്ക

കണി വെയ്ക്കാൻ  ഉള്ള വെള്ളരിക്ക നമ്മൾ  നേരത്തെ കണ്ടു വച്ചിട്ടു ണ്ടാവും..
നന്നായി പഴുത്ത ഒരു കൊച്ചു വെള്ളരിക്കയാണ് വേണ്ടത്..
അതില്‍ കണ്‍മഷി  കൊണ്ട് കണ്ണും മൂക്കും എല്ലാം വരച്ചു.
ചെവിയുടെ ഭാഗത്ത് രണ്ടു ഈര്‍ക്കില്‍ കഷണം കുത്തി അതില്‍ ഒരു കമ്മലും ജിമുക്കിയും ഇട്ടു..
പിന്നെ കഴുത്തിന്റെ ഭാഗത്ത്തു രണ്ടു ഈര്‍ക്കില്‍ കുത്തി മാ ലകളും,ഇടുവിച്ചു,അമ്മയുടെ കസവു നേര്യതിന്റെ സ്വര്ന്ന ഭാഗം മാത്രം ചുരുക്കാകി തല വഴി  ഒരു തൊപ്പിയും ഇട്ടു നവ വധുവിനെ പോലെ 
വെള്ളരി പെണ്ണ് അങ്ങിനെ സുന്ദരിയായി ഇരിക്കുകയാവും..

വലിയ ഉരുളിയിൽ മഞ്ഞ നിറമാർന്ന 
നന്നായി  പഴുത്ത മാമ്പഴം,
ചുവന്ന ചെത്തി പൂവ്,
നല്ല കൊന്ന പൂക്കൾ  ..
മൊട്ടുകൾ കനത്തിൽ ചേര്‍ത്തു കെട്ടിയ മുല്ല പ്പൂ മാല..
വീട്ടിലെ മുല്ലയിൽ  നിന്നും  പറിച്ചു കോർത്തത്
അതിന്റെ ഹൃദ്യ സുഗന്ധം മുറി മുഴുവൻ  പരന്നിരിക്കും..
കുറെ മുല്ല മൊട്ടുകൾ  വെറുതെ ഇട്ടിരിക്കും..
വലിയ ഒരു ഓട്ടു ഉരുളിയാണ് കണി വൈക്കാൻ എടുക്കുന്നത് 
തലേന്നത് പുളിയും ചാരവും ഇട്ടു തേച്ചു തേച്ചു വെളുപ്പിച്ചി ചിട്ടുണ്ടാവും
നവ ധാന്യങ്ങള്‍
എല്ലാം അടുക്കിയിരിക്കും
അമ്മയുടെ കസവ് നേരിയതു മടക്കി കസവ് പുറമേ കാണുന്ന വിധം ചുറ്റി ഒതുക്കി കൃഷ്ണന്റെ ഫോട്ടോയുടെ ചുറ്റും വച്ചിരിക്കും..
കൃഷ്ണന് ഒരു സ്വർണ്ണസ്വര്‍ണ തലേ ക്കെട്ട് .
അമ്മ എന്റെ കണ്ണ് മുറുകെ അടച്ചു പിടിചിടുണ്ടാവും..
കണി യുടെ മുന്‍പില്‍ കൊണ്ട് പോയി നിര്‍ത്തിയിട്ടു കണ്ണിലെ കയ്യെടുക്കും
അനേകം വിളക്കുകളുടെ , നെയ്‌ ത്തിരികളുടെ പ്രഭയിൽ  ഒരു വർണ പ്രപഞ്ചം തന്നെ മുന്‍പിൽ 
കണ്ടാലും കണ്ടാലും മതി വരില്ലാ..
വലിയ ഒരു കൂട്ട് കുടുമ്പം ആണ് ഞങ്ങളുടേത് ..ഓരോ മുറിയിലും ഒരു കുടുമ്പം ഉണ്ടാകും
 അച്ഛനും അമ്മയും കൂടി അവരുടെ മക്കളെ കണ്ണ് തുറക്കാതെ പുറത്തു കൊണ്ട് വന്നു കണി കാണിക്കാൻ ഉള്ള ശ്രേമങ്ങള്‍ കേള്‍ക്കാം..
അച്ഛാ ..അമ്മ എന്റെ കണ്ണ് കുത്തി പൊട്ടിച്ചെന്നാ തോന്നുന്നേ..
എനിക്കിപ്പോ പോയി കണി കാണണം..ഞാൻ ഒന്നും തട്ടി കളയില്ല
എന്നെല്ലാം കേള്‍ക്കാം
എല്ലാവരും വന്നു കണി കണ്ടു കഴിഞ്ഞാൽ പിന്നെ 
കണിയുടെ ഉരുളി ചുവന്നു ഒരു പുരുഷനും മുന്നിൽ  നിലവിള ക്കുകളുമായി   
ഞാങ്ങൾ  സ്ത്രീകളും പിള്ളേരും പുറത്തു ഇറങ്ങും
 മാവും പ്ലാവും കണി കാണേ 
തെങ്ങും കവുങ്ങും കണി കാണേ  
പോത്തും പശുവു കണി കാണേ.
പട്ടി പൂച്ച കണി കാണേ..
എന്നിങ്ങനെ സകല ജന്തുക്കളെയും മരങ്ങളെയും രാവിലെ തന്നെ കൊണ്ട് പോയി കണി കാണിക്കും..
അന്നതിന്റെ ആവശ്യം മനസിലായില്ലെങ്കിലും പിന്നീട് വലിയ പരിസ്ഥിതി പ്രേമി ആയപ്പോൾ ആ ഗ്രാമീണ ചടങ്ങിന്റെ അന്തസ്സത്ത മനസിലായി 
പറമ്പിലെ മരങ്ങളെയും തൊഴുത്തിലെ പശുവിനേയും തുല്യമായി സഹ ജീവി എന്ന് കരുതി ആദരിച്ച ഒരു ശുദ്ധ ഗ്രാമീണത.നമുക്കെന്നോ കൈ മോശം വന്നു പോയി ക്കഴിഞ്ഞു എന്നതാണ് വാസ്തവം 
കണി ഉമ്മറത്തു തിരികെ വച്ച് കഴിഞ്ഞാൽ  
പിന്നെ അമ്മയുടെ കൈനീട്ടം കൊടുക്കല്‍ ആണ്..
ഓരോരുത്തർക്കും അവരുടെ ഗ്രേഡ് അനുസരിച്ചാണ്..
എനിക്ക് അത് വെറും ഒരു രൂപ ആയിരുന്നു
കൂടെ അമ്മ ഒരു സ്വർണ നാണയവും തരും..
അത് തിരിച്ചു കൊടുക്കണം..
ഒരു പിടി ധാന്യങ്ങളും,ഒരു പിടി പൂവും അതിൽ  ഒരു സ്വർണ നാണയവും ,ഒരു ഒറ്റ രൂപാ തുട്ടും
തുട്ടു എടുത്തു ബാക്കി എല്ലാം തിരികെ കൊടുക്കണം
ചേട്ടന്മാരും ചേച്ചിമാരും എല്ലാം വിഷു ക്കൈ നീട്ടം തരും..
അത് പിന്നത്തെ കൊല്ലത്തേക്കുള്ള ഒരു കരുതൽ  ധനം ആണ്
കൊണ്ട് പോയി മേശയിൽ സൂക്ഷിച്ചു വയ്ക്കും
അപ്പോഴേക്കും കുട്ടികൾ  പടക്കം പൊട്ടിക്കാൻ  ഉള്ള ശ്രേമം ആയി..
മുറ്റത്തെ കൂവളത്തിൽ  ഒരു മാല പ്പടക്കം കെട്ടി തൂക്കി അത് പൊട്ടിച്ചാ ണ്  തുടക്കം 

ഞങ്ങൾ  ഉണർന്നെടാ ,,
ചുണ ഉണ്ടെങ്കില്‍ പോരിനു വാടാ
എന്നാ അയല്‍വക്കത്തെ കുട്ടികളോടുള്ള ഒരു പോര്‍ വിളിയാണ്..ആ മാല പ്പടക്കം 
ആണുങ്ങള്‍ എല്ലാം ഗുണ്ട് ,അമിട്ട് വാണം തുടങ്ങിയ അന്താരാഷ്ട്ര യുദ്ധ സന്നാഹങ്ങളും ആയി പാടത്തേക്കും,
ഏറു പടക്കം,കമ്പിത്തിരി,പൂത്തിരി ,ചക്രം തുടങ്ങി ലഘു ആയുധങ്ങളുമായി ഞങ്ങൾ  പെണ്ണുങ്ങൾ  വീട്ടു മുറ്റത്തും ഇറങ്ങും 
കുരവ പ്പൂ  കത്തിക്കുന്നതിന് മുന്‍പ് എല്ലാവരെയും വിളിക്കും..
പാടത്തെ ചേട്ടന്മാർക്ക് കൂടി കാണണമല്ലോ
കുഴിഞ്ഞ കവിടി പിഞ്ഞാണത്തിൽ  ആണ് ചക്രം കത്തിക്കുക..
നിലത്തു കത്തിച്ചാൽ  അത് മുഴുവൻ  കത്തിയില്ല എന്ന് വരും
കവിടി പാത്രത്തില്‍ കിടന്നു ചക്രം കറങ്ങുന്നതിന്റെ ഭംഗി അപാരം തന്നെ
എല്ലാവരും പടക്ക ഭ്രാന്തന്മാർ  ആയതിനാൽ ..
ഒരോം ചേട്ടനും ചേച്ചിയും നല്ല ഒരു തുക മുടക്കി ഒരു പടക്കപ്പൊ തിയുമായെ വിഷുവിനു വീട്ടിൽ വരൂ..
വളരെ അഭിമാനത്തോടെയാണ് ആ പൊതി പുറത്തെടുക്കുക,..
ഞാൻ  മേടിച്ചായിരുന്നല്ലോട
പിന്നെ നീയെന്തിനാ മേടിച്ചേ എന്ന് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും മര്യാദ പറയും..എങ്കിലും..
ഇത് കൊണ്ട് നേരം വെളുക്കും വരെ കത്തിക്കാൻ  തികയുമോ എന്നാവും എല്ലാവർക്കും എന്നിട്ടും ഉള്ളിൽ ശങ്ക
ഭാനു ഒരു ആയിരം രൂപ പൊടിചിടുണ്ടാവും,ഭ്രാന്തന്‍,
അവനു എന്തിന്റെ കേടാ എന്ന് വലിയേട്ടന്‍ ഒട്ടൊരു അഭിമാനത്തോടെ
മൂത്ത ചെടത്തിയമമയോട് പറയും..
എന്നാൽ  അവന്മാർ  കൊണ്ട് വന്നില്ലെങ്കിൽ  മോശമാവുമല്ലോ എന്ന് പറഞ്ഞു തലേന്ന്
അത്രയും തന്നെ തുകക്ക് വാങ്ങി വീട്ടിൽ  കരുതിയിടുണ്ടാവും കാരണവര്‍ എന്നത് സത്യം..
ചേച്ചിമാരും ഇതിൽ  ഒട്ടും മോശമല്ല
അവർ  വാങ്ങിയത് തികഞ്ഞില്ലെങ്കിലോ..ഭർത്താക്കന്മാർ  കുടുമ്പത്തെ കുറിച്ച് എന്ത് കരുതും എന്ന വിചാരത്തിൽ പടക്ക ഭ്രാന്തികളായ അവരും ഒരു വലിയ പൊതി കൊണ്ട് വരും..
എല്ലാം ചൊരിഞ്ഞിട്ടു അടുക്കി പെറുക്കി തരം തിരിച്ചു ഓരോരുത്തരുടെയും വയസിനു ചേർന്ന രീതിയിൽ  വിതരണം ചെയ്യുക കുഞ്ഞോപ്പയാണ്
ആർക്കും അപകടം പറ്റാതെ എല്ലാവരുടെയും മേൽ  കണ്ണ് വച്ച് വീട്ടിലെ പെണ്ണുങ്ങളും ഒപ്പം തന്നെ യുണ്ടാവും..
കുട്ടികളുടെ ആവേശ തിമിർപ്പിൽ  ആണുങ്ങൾ  ഒന്നും കത്തിക്കാൻ  മിനക്കെടില്ല..
ഏറു പടക്കം എറിയാൻ  കുട്ടികളെ പരിശീലിപ്പിക്കുക വലിയ കളി ആണ്
ആദ്യം കുഞ്ഞി കയ്യിൽ  പടക്കം പിടിച്ചു ആഞ്ഞിലി തിരിയുടെ അറ്റം കത്തിച്ചു അതിൽ  മുട്ടിച്ചു എറിയാൻ  ശീലിപ്പിക്കും
അച്ഛൻ ചേര്‍ത്തു പിടിചിടുണ്ടാവും
അവനെ കൊണ്ട് എറിയിക്കും
നാലഞ്ചു പടക്കം എറിഞ്ഞു കഴിഞ്ഞാൽ അങ്ങിനെ അങ്ങിനെ അച്ഛന്റെ മടിയില്  വച്ച് എറിഞ്ഞു കഴിഞ്ഞാൽ പിന്നെ അവൻ  ബിരുദം എടുത്തു..
പിന്നെ പതുക്കെ ഓരോന്നായി കത്തിച്ചു ,വിറയ്ക്കുന്ന വിരൽ കൊണ്ട് ആഞ്ഞു ഏറിയും
പലതും  കത്താതെ പോയി മുറ്റത്തു വീഴും..
തൃശ്ശൂർ  പൂരത്തിലെ വെടിക്കെട്ടുകാരന്റെ ഗമയിൽ  പിന്നെ അവൻ  പടക്കം വലിച്ചെറിഞ്ഞു തുടങ്ങും..
പകുതിയേ കത്തിയിട്ടുണ്ടാവൂ
എങ്കിലും ഒരു ചെറുക്കനെ ധീരനാക്കിയതിന്റെ ഗമയുമായി അച്ഛനും..എന്റെ മോൻ മിടുക്കൻ ന ആയി എന്ന് കരുതി വെളുക്കെ ചിരിച്ച ഒരമ്മയും..ഞാൻ അച്ഛനെക്കാൾ കേമൻ ആയി എന്ന് കരുതുന്ന ഒരു അഞ്ചു വയസുകാരനും കൂടി അവിടം നിറയ്ക്കും
പൊട്ടാതെ എറിഞ്ഞ പടക്കങ്ങൾ , രാവിലെ ഞങ്ങൾ  ചെന്ന് പെറുക്കി എടുക്കും
ഒരു മാല പ്പടക്കം. രണ്ടു ഗുണ്ട്..അതങ്ങ് ചെല്ലുമ്പോഴേക്കും പാടത്തിന്റെ മറു കരയിൽ  ഉള്ളവർ  ഉണർന്നിരിക്കും
അവിടുന്ന് ഒരു വാണം ഇങ്ങു ചീറി പാഞ്ഞു വരും..
അത്രക്കായോ
എന്നാ മട്ടിൽ  ഇവിടുന്നു ഒരു വാണം അനന്ത വിഹായസ്സിലേക്ക് ഉയരും
അതിനു അനുബന്ധം എന്നാ മട്ടിൽ  ഒരു ഗുണ്ടും കൊടുക്കും ..
കണ്ടോടാ എന്നാ മട്ടിൽ 
ഒരു മാസം മുമ്പേ  മലയ്ക്കപ്പുറത്തെ കൊല്ലന്മാരുടെ പറമ്പിലെ വിശറി പനയുടെ ഒരു ഓല വെട്ടി വാങ്ങി വാട്ടി ഉണക്കി പടക്കം കെട്ടൽ  ആരംഭിച്ചിട്ടുണ്ടാവും..
വെടി മരുന്നും തിരിയും ഉണ്ടാക്കി പടക്കം കെട്ടി മച്ചിൽ  സൂക്ഷിക്കും 
വലിയ ഗുണ്ടുകളും,തയ്യല്‍ക്കാരൻ  ദാമുവിന്റെ അടുത്ത് നിന്ന് വാങ്ങിയ നൂലുണ്ടയുടെ കുഴലിൽ  ചെയ്ത സ്വദേശി വാണങ്ങളും ആയി പിള്ളേര്‍ സെറ്റ് (പത്തിനും ഇരുപതിനും ഇടയ്ക്കു പ്രായമുള്ളവർ )വിഷുവിനെ കാത്തിരിക്കുകയാവും
അങ്ങോട്ടും ഇങ്ങോട്ടും വാനം കത്തിച്ചും പൂത്തിരി കത്തിച്ചു അയല്ക്കാരെ കാണിച്ചും ഒക്കെ ..ഇരിക്കുമ്പോൾ നേരം വെളുക്കാൻ തുടങ്ങും
തലേന്ന് വൈകി ഉറങ്ങിയതും,രാവിലെ നേരത്തെ ഉണർന്നതും..
 നേരം വെളുക്കുമ്പോഴേക്കും എല്ലാവരും ഉറക്കം തൂങ്ങാൻ തുടങ്ങും 
അങ്ങിനെ 
ഒരു വിഷു ദിനം ആരംഭിക്കുകയായി
ആ പത്തു വയസുകാരിയുടെ നിഷ്കളങ്കത നിറഞ്ഞ
 സ്വപ്നം കാണുന്ന മിഴികൾ   എന്റേത് തന്നെയാണോ 
അറിയില്ല 

തെളിച്ചവും,
പ്രകാശവും 
സന്തോഷവും,
കാത്തിരിപ്പും..
ഒത്തിരി ഒത്തിരി പ്രതീക്ഷകളും ആയി വിഷു ഇപ്പോഴും നമ്മെ മോഹിപ്പിക്കുന്നു