2019, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

തിരഞ്ഞെടുപ്പ്

വട്ടിയൂർക്കാവ് ജയം..
അത് കോൺഗ്രസ് ,ബിജെപി മുന്നണികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു എന്നത് സത്യമാണ് .എൻ എസ്  എസ്  ,യുഡിഎഫ് നു പരസ്യമായി പിന്തുണ നല്കിയിട്ടും ,ബിജെപിക്ക്  നിയമ സഭയിലേക്ക് ഒരു എം എൽ എ യെ നൽകിയ തിരുവനന്തപുരത്ത് ആയിട്ടും  ..രാഷ്ട്രീയ  ബുദ്ധി ജീവികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു  കൊണ്ട് മൃഗീയമായ ഭൂരിപക്ഷത്തോടെ വി കെ പ്രശാന്ത് ജയിച്ചിരിക്കുന്നു .
സത്യസന്ധമായ,നിഷ്ക്കാമമായ , രാഷ്ട്രീയ പ്രവർത്തനം ..അതാണ് പ്രശാന്തിനെ ഈ തിളക്കമാർന്ന വിജയത്തിന് യോഗ്യനാക്കിയിരിക്കുന്നത് .ആ സഖാവിനു എല്ലാ വിധ ആശംസകളും
പിന്നെ വളരെ ശ്രദ്ധേയമായ ഒരു വിജയം ഷാനിമോൾ ഉസ്മാന്റെതാണ് .ആർക്കും വേണ്ടാത്ത,ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത മണ്ഡലങ്ങളിൽ ,വീണ്ടും, വീണ്ടും,വീണ്ടും , മത്സരിച്ച തോൽക്കേണ്ടി വന്ന ഷാനിമോളിന്റെ രാഷ്ട്രീയ ജീവിതം ,പ്രതിപക്ഷ നിരകളെപ്പോലും നോവിച്ചിരുന്നു .ആ ഒരു ദയവ് അവരോട് വോട്ടർമാർ കാണിച്ചു എന്നതാണ് നമ്മൾ കാണേണ്ടത് .ഇത്രയും അപമാനിക്കപ്പെട്ടിട്ടും ,കോൺഗ്രസ് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ ഷാനിമോൾക്ക് കഴിഞ്ഞു ..നിശ്ചയ ദാർഢ്യമുള്ള ഒരു വനിതാ നേതാവിന്റെ വിജയമാണിത്
.അവർക്ക് പ്രത്യേക അനുമോദനങ്ങൾ ..
കോന്നിയിൽ കെ സുരേന്ദ്രന്റെ പരാജയം..വട്ടിയൂർക്കാവിലെ തിരിച്ചടി ,മഞ്ചേശ്വരത്ത് മുൻ വോട്ടുകളിൽ നിന്നും പിറകോട്ടു പോന്നത്..ബിജെപി നേതൃത്വം സ്വയം തിരുത്തേണ്ട സമയമായി എന്ന് തന്നെയാണ് ഈ തിരിച്ചടികൾ കാണിക്കുന്നത്.ശ്രീധരൻ  പിള്ളയെയും ,ഗോപാലകൃഷ്ണനെയും ഒക്കെ അട്ടത്തിരുത്തേണ്ട സമയമായി  എന്ന് തന്നെയാണ്
ലോക സഭ തിരഞ്ഞെടുപ്പിലെ വിജയം,രാഹുൽ ഗാന്ധിയെ ചാരി നിന്ന് നേടിയതാണ് എന്ന് കോൺഗ്രസ് സ്വയം വിമർശനപരമായി കാണേണ്ടതുണ്ട്.'ഉറങ്ങാൻ കള്ള് വേറെ കൂടിക്കണം 'എന്നൊരു ചൊല്ലുണ്ട്‌ .അത് പോലെ..അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ ജയിക്കണം എങ്കിൽ ..കോൺഗ്രസ് ,ഹോംവർക് വേറെ ചെയ്യേണ്ടി വരും .
എറണാകുളത്തെ പരാജയം..സ്വയം കൃതാനർത്ഥം  ആണ് എന്നതാണ് എൽ ഡി എഫ് കാണേണ്ടത്.ഉറപ്പുള്ള വോട്ടുകൾ പോലും ചെയ്യിക്കാൻ..പാർട്ടി പ്രവർത്തകർക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.കുറച്ചു കൂടി ആത്മാർഥമായി പ്രവർത്തിചിരുന്നു എങ്കിൽ ,തോല്പിക്കാമായിരുന്ന ഒരു പ്രതിയോഗി ആയിരുന്നു വിനോദ് എന്നതാണ് സത്യം.മനു അത്ര മണ്ഡലത്തിൽ പരിചിതനും അല്ല.അനിൽ കുമാറിനെപ്പോലെ കുറേക്കൂടി പ്രവർത്തകരുടെ ഇടയിൽ വേരുകൾ ഉള്ള ആരെയെങ്കിലും നിർത്തിയിരുന്നു എങ്കിൽ വിധി മറിച്ചായേനെ എന്നതാണ് സത്യം.
 കോന്നിയിൽ ,അടൂർ പ്രകാശ്  ഒരു മാന്ത്രിക ദണ്ഡേടുത്ത് വീശി , ജിനേഷ് കുമാറിനെ ജയിപ്പിച്ചു എന്ന് കരുതേണ്ട.കെ സുരേന്ദ്രൻ ശക്തനായ പ്രതിയോഗി തന്നെ ആയിരുന്നു.എന്നാൽ ശബരിമല വിഷയത്തിൽ ബിജെപി നിലപാടുകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് സുരേന്ദ്രന്റെ ,കോന്നിയിലെ പരാജയം സൂചിപ്പിക്കുന്നത്.മഞ്ചേശ്വരത്ത് നിർത്തിയിരുന്നു എങ്കിൽ ,സുരേന്ദ്രൻ ജയിക്കുമായിരുന്നു എന്നതാണ്
യാഥാർഥ്യം
.
അരൂരിലെ ബിജെപി സാന്നിധ്യം യാദൃശ്ചികമല്ല .പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ചില വാർഡുകളിൽ ബിജെപി ജയിക്കുന്നത് നമ്മൾ കണ്ടതാണ് .കുറച്ചു കൂടി പോപ്പുലർ ആയ മറ്റാരെയെങ്കിലും നിർത്തിയിരുന്നു എങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നുന്നു .മിക്കപ്പോഴും സ്ഥാനാർഥികളുടെ തിളക്കം അസാധ്യമായ വിജയങ്ങൾ  ലഭിക്കുന്നത് നമ്മൾ മുൻപ് കണ്ടിട്ടുണ്ട് .

ഇടതു സഖ്യം..വീണ്ടും റെയിലിൽ ആയി.കോൺഗ്രസ് [പിറകോട്ടു പോയി ,ബിജെപി ക്കു ആശ്വസിക്കാൻ വകയില്ല ..എന്നൊക്കെയാണ്  ഈ ഉപ തിരഞ്ഞെടുപ്പുകളുടെ ആത്യന്തികമായ ബാക്കി പത്രം
കേരളത്തെ സംബന്ധിച്ചിടത്തോളം..തിരഞ്ഞെടുപ്പുകൾ എപ്പോഴും സുതാര്യമാണ്.ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമാണ് .അത് കൊണ്ട് തന്നെ ..വിജയികൾ ,വിജയികൾ തന്നെയാണ്   .
അവർക്ക്  ..അനുമോദനങ്ങൾ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ