അവിശ്വാസിയുടെ അഗ്നി പരീക്ഷണങ്ങൾ
നാസ്തിക ..ആയി ജീവിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്
വലിയ ജീവിത പ്രതിസന്ധികൾ ഏതു വ്യക്ത്തിക്കും കടന്നു പോകേണ്ടി വരാറുണ്ട്
ഏതാണ്ട് 14 വയസ്സൊക്കെ ആയപ്പോഴേക്കും അധ്യാപകരോട് ദൈവമില്ല എന്ന രീതിയിൽ തർക്കിക്കാൻ ഉള്ള ഒരു ബാലിശത്വം കാട്ടിയിരുന്നു ..വിവാഹം ഒക്കെ ആയപ്പോഴേക്കും യുക്തിവാദി എന്നൊരു ലേബലും വീണിരുന്നു
റെബെൽ ആണ് അടിമുടി
എന്നാലോ വീട് എന്നത് വിട്ടു വീഴ്ചയില്ലാത്ത ഒരു മുൻഗണന തന്നെ ആയിരുന്നു.എന്നും.അന്നും ഇന്നും
കല്യാണം വന്നപ്പോൾ..ചോറ്റാനിക്കര അമ്പലത്തിൽ ആക്കാം എന്നായി വീട്ടിലുള്ളവർ
എന്റെ പരസ്യമായ നിലപാടിനെ തള്ളിപ്പറയുക ആവും അമ്പലത്തിൽ വച്ച് വിവാഹിത ആയാൽ എന്നായി ഞാൻ.മൂത്ത സഹോദരൻ അതിനു പറഞ്ഞ ന്യായം വളരെ ലോജിക്കൽ ആയിരുന്നു.
"നമ്മുടെ വീട് റോഡിൽ നിന്നും വളരെ ഉള്ളിൽ ആണ് .ബസ്സോ കാറോ ഒന്നും വരുന്ന വഴിയില്ല .കല്യാണം വിളിച്ചവർക്ക് വന്നു ചേരാൻ എളുപ്പമുള്ള ഒരു സ്ഥലവും ഹോളും ഒക്കെ ഇവിടെ ആണുള്ളത്.നീ തൊഴുകയൊന്നും വേണ്ട"
അമ്ബലത്തിൽ നിന്നും തുളസി മാല എടുത്തു അങ്ങോട്ടും ഇങ്ങോട്ടും അണിയിക്കണം .ഭഗവതിയെ തൊഴണം..ഫോട്ടോ ഗ്രാഫര്മാര്ക്ക് ഫോട്ടോ എടുക്കണം
അമ്മാവൻ ആണ് എന്റെ കയ്യ് പിടിച്ചു കൊടുത്തതും..മാല എടുത്തു തന്നതും ഒക്കെ
തൊഴടീ ..
ഫോട്ടോക്ക് പോസ് ചെയ്യാൻ ആയി ആണ് എന്ന് തോന്നുന്നു
അമ്മാവൻ പറഞ്ഞു
ഒന്ന് ചെറുതായി ചിരിച്ചു
പക്ഷെ തൊഴുതില്ല
"കഴുതേ തൊഴടീ "
എന്നായി
എങ്കിലും തൊഴുതില്ല
അവിശ്വാസിയുടെ ആദ്യത്തെ പരീക്ഷണം അവിടെ ആയിരുന്നു
കാലം പോയപ്പോൾ...ജീവിതത്തിലെ താങ്ങാൻ ആവാത്ത പല വിധ പരീക്ഷണങ്ങളിൽ കൂടി കടന്നു പോയപ്പോൾ
വീട്ടിലെ ബാക്കി അവിശ്വാസികൾ എല്ലാം വിശ്വാസികൾ ആയി തീർന്നു
അത് കൊണ്ട് തന്നെ എന്റെയും ഗതി അത് തന്നെ ആവും എന്നൊരു തോന്നൽ മനസ്സിൽ ഉണ്ടായിരുന്നു
മോന് അപ്പെൻഡിക്സിന് വേദന വന്നു.ആശുപത്രിയിൽ ആക്കണം ഒരു മണിക്കൂറിനുള്ളിൽ എന്ന് ഡോക്റ്റർ പറഞ്ഞു.യുക്തി പൂർവ്വം ചിന്തിക്കാൻ ഉള്ള കഴിവ് കേടു മൂലം..ഞാൻ 25 കിലോമീറ്റര് അകലത്തുള്ള വീട്ടിലേക്കു ഓടി എത്തുകയാണ് ഉണ്ടായത്
കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് വരിക ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും പിന്നെയും ഒരു ഇരുപതു കൊല്ലം കഴിഞ്ഞാണ് തോന്നുന്നത്,
വേദനിച്ചു മോൻ എന്റെ മടിയിൽ കാറിൽ കിടക്കുകയാണ്.വേദന അവൻ കടിച്ചു പിടിച്ചിരിക്കുകയാണ്.എന്റെ കണ്ണുകൾ അങ്ങിനെ നിറഞ്ഞു ഒഴുകുകയാണ്
അത് മോന്റെ മുഖത്തു വീഴാതെ ഞാൻ തൂവൽ കൊണ്ട് സൂക്ഷ്മം ആയി ഒപ്പി മാറ്റുകയാണ്
എന്നിലെ വിശ്വാസി പകച്ചു പോയതാണ്..ആ നിമിഷങ്ങൾ..അപ്പോഴും ദൈവത്തെ വിളിക്കാൻ മനസ് കൂട്ടാക്കിയില്ല
പൊട്ടാറായെങ്കിലും വിജയകുമാര മേനോൻ ആശുപത്രിയിലെ ഡോക്ടർ ഭരതൻ പറഞ്ഞു
"എനിക്ക് അപ്പെന്ഡിക്സ് വന്നപ്പ്ൾ എന്റെ ഡോക്ടർ എന്നെ ഓപ്പറേറ്റ് ചെയ്തിട്ടില്ല ..അത് കൊണ്ട് നിന്നെയും കീറാതെ പറ്റുമോ എന്ന് നോക്കാം "
അഞ്ചു ദിവസം ആശുപത്രിയിൽ ഒരു ഭക്ഷണവും കൊടുക്കാതെ ..ഗ്ളൂക്കോസിൽ മാത്രം ഇട്ടു രോഗം മാറ്റി വിട്ടു
ജീവിതം കുട്ടിക്കളി അല്ലല്ലോ
അതി സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളിൽ ക്കൂടി പിന്നേയും പലവട്ടം കടന്നു പോകേണ്ടി വന്നു .\
എടുത്ത തീരുമാനങ്ങളുടെ ശരി തെറ്റുകൾ
നിശിതമായി വിമർശിക്കപ്പെട്ടു
ഒറ്റപ്പെട്ടു ..പരിഹസിക്കപെട്ടു
ശക്തമായ കല്ലെറിയലിൽ മനസ് മുറിവേറ്റു രക്തം ഒഴുകി
അന്നൊന്നും പ്രപഞ്ച ഭരണം കൊണ്ട് ക്ഷീണിതനായ ദൈവത്തെ സഹായത്തിനു വിളിച്ചില്ല
എന്നാൽ മനസ് വല്ലാതെ പതറിയത് ഈയിടെ ആണ്
ന്യുറോ ആഞ്ജിയോ ഗ്രാം വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു പ്രൊസീജർ ആണ്
തൊടുപുഴയിലുള്ള ചാഴിക്കാട് എന്നൊരു ആശുപത്രിയിലെ ഡോക്ട്ർ ബോബി ജോസ്ആ ണത് ചെയ്തത്
അനസ്തേഷ്യ തരും...ഭക്ഷണം ഒന്നും കഴിക്കരുത് എന്നൊക്കെ പറഞ്ഞെങ്കിലും..അനസ്തേഷ്യ വെറും ലോക്കൽ മാത്രമാണ്ഇ ടുപ്പിലെ വലതു ഭാഗത്തിലുള്ള വലിയൊരു ആർട്ടറി മുറിച്ചു അതിനകത്തേക്കു ഒരു ചെറിയ ക്യാമറയും ഒരു ഡൈ യും കടത്തി വീടുകയാണ് ആ പ്രോസസ്സ്
ഏതാണ്ട് ഒന്നര മണിക്കൂർ എടുക്കും നമുക്ക് നല്ല ബോധമുണ്ട്..കാമറ പോകുന്നത് അറിയാൻ കഴിയും ..കഴുത്തിൽ കൂടി പോകുമ്പോൾ ശരീരം മുഴുവനും അനിയന്ത്രിതമായി വിറയ്ക്കും .
ചെവിയിൽ എത്തുമ്പോൾ പണ്ട് നമ്മൾ ചെവിയിൽ മൂട്ട ..ഉറുമ്പ് ഒക്കെ പോയാൽ അത് അകത്തിരുന്നു കടിക്കാതേയും അനങ്ങാതെയും ഇരിക്കാനായി നല്ല ചൂടുള്ള എണ്ണ ചൂടാക്കി ചെവിയിൽ ഒഴിക്കുമായിരുന്നു 'അമ്മ
ഏതാണ്ട് ആ ഫീലിംഗ് ആണ് ഇത് ചെവിയിൽ എത്തുമ്പോൾ
പിന്നെ കണ്ണിൽ നല്ല ആസിഡ് വീണപോലെ ചൂടായ എന്തോ വന്നു കണ്ണിന്റെ കൃഷണ മണിയിൽ വീഴുന്നത് പോലെ തോന്നും
വലതു വശം ചെയ്തു കഴിയുമ്പോൾ നമുക്കൊരു നിസ്സഹായത ഉണ്ട്.കാരണം ഇടതു കഴുത്തും..ഇടതു ചെവിയും ഇടതു കണ്ണും..ഇനി വരാൻ ഇരിക്കുന്നതെ ഉള്ളല്ലോ എന്നൊരു നിസ്സഹായത നമുക്ക് ഉണ്ടാകും
അതിൽ കൂടി കടന്നു പോകണമല്ലോ
പ്രോസിജിയറിനിടെ മരിച്ചു പോയാൽ കുഴപ്പമില്ല എന്ന് ശ്രീമാൻ എഴുതി ഒപ്പിട്ടു കൊടുത്തിട്ടുമുണ്ട്
ആ ഒന്നര മണിക്കൂർ
ഒരു വിധം ഏതൊരു അവിശ്വാസിയും നന്നായി പതറും ..കാരണം ടെൻഷൻ അത്ര ഭയങ്കരമാണ്
ചോറ്റാനിക്ക്കു ഒരു വഴിപാട് നേർന്നാലോ എന്ന് മനസ്സിൽ കൂടി പോയി ഉടനെ മനസിലെ യുക്തീ വാദി തലപൊക്കി.അവർക്കു വേറെ ഒത്തിരി പേരുടെ കാര്യങ്ങൾ നോക്കാൻ കാണും
ദൈവവും നീയുമായി പണ്ടേ ഒരു കോംമ്പ്രമൈസിൽ എത്തിയതാണ് ലോക കാര്യം മുഴുവനും ദൈവവും..എന്റെ കാര്യം ഞാനും നോക്കും എന്ന്.ചുണ്ടിൽ ഒരു ചെറു ചിരിയും വന്നു,,
സംഭവം കഴിഞ്ഞു
മൂന്നാമത്തെ പരീക്ഷണവും അങ്ങിനെ കഴിഞ്ഞു എങ്കിലും കുറെ കൊല്ലമായി ഇങ്ങിനെ കിണ്ണത്തിന്റെ വക്കിലെ കടുകയായി ജീവിക്കുന്നു ഇനി വല്ല ഹാർട്ടറ്റാക്കോ ഒക്കെ വരുമ്പോൾ ദൈവ സഹായം
തേടുമായിരിക്കും
25 ദിവസം കഴിഞ്ഞാൽ വീണ്ടും ഈ പ്രോസിജ്യർ ആവർത്തിക്കണം
ഓർക്കുമ്പോഴേ പേടി ഉണ്ട്
അത് കഴിഞ്ഞു ഞാൻ വീണ്ടും വരാം അഗ്നി പരീക്ഷണം എങ്ങിനെ ഉണ്ടായിരുന്നു എന്ന് വീണ്ടും പറയാം
നെറ്റിയിൽ ജൂറിയോ ഒക്കെ ആയി ഞാൻ വന്നാൽ ..കളിയാക്കേണ്ട

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ