2018, മാർച്ച് 31, ശനിയാഴ്‌ച

ചെറുപ്പത്തിന്റെ അനിശ്ചിതങ്ങൾ

ചെറുപ്പത്തിന്റെ അനിശ്ചിതങ്ങൾ പലതാണ്
സ്‌കൂളിൽ പഠിക്കുന്ന..രണ്ടു മക്കൾ
ഒരാൾക്ക് അല്ലെങ്കിൽ മറ്റേ ആൾക്ക് എല്ലാ മാസവും എന്ന പോലെ വരുന്ന അസുഖങ്ങൾ.. ചിലപ്പോൾ അഡ്മിറ്റ് ആവേണ്ടി വരും .അപ്പോൾ വലിയ ചിലവാണ്‌
സ്‌കൂൾ ഫീസ് ഒക്കെ വലിയാ ബുദ്ധിമുട്ടാണ്  അടച്ചു പോകാൻ..ഫൈനൽ പരീക്ഷയ്ക്ക് മുൻപ് മോതിരമോ വളയോ  പണയം വച്ച്സൗകര്യം പോലെ  ഫീസ് കെട്ടും
എനിക്കാണെങ്കിൽ അമ്മയോടു്ഭയങ്കര പിണക്കമാണ്
'അമ്മ എന്തെങ്കിലും ദുഷ്ടത ചെയ്തിട്ടൊന്നുമല്ല
പത്താമത് എന്നെ  പ്രസവിച്ചു എന്നൊരു തെറ്റേ 'അമ്മ ചെയ്തുള്ളൂ
എന്നാലത് ഒരു ഒന്നൊന്നര പണി ആയി പ്പോയി
കഷ്ടകാലത്തിനു അച്ഛൻ എനിക്ക് നാല് വയസാകും മുൻപേ മരിച്ചു
അതിന്റെ കേട് എന്താണെന്നറിയാമോ
ഫീസ്കെട്ടണം  ..എക്സ്കർഷന് പോകണം ..പട്ടു പാവാട വേണം ..
ഇസ്ട്രുമെന്റ ബോക്സ് വാങ്ങണം
ലോഗരിതം ടേബിൾ വേണം
ഓണത്തിന് ഹാഫ് സാരി ഉടുക്കണം
ക്ലാസിൽ എല്ലാവര്ക്കും ചെരിപ്പുണ്ട്
അത് കൊണ്ട് എനിക്ക് ചെരുപ്പ് കൂടിയേ തീരൂ
കാര്യം നിസ്സാരമാണ്
പക്ഷെ ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്
ആരാണതിനു  ബാധ്യസ്ഥതയുള്ള ആൾ
അവിടെയാണ് അച്ഛനില്ലാത്ത മക്കൾ അടിഞ്ഞു അവിഞ്ഞു ചീഞ്ഞു പോകുന്നത്
അതിപ്പോൾ ട്രാക്റ്ററുകാരന് നിലമുഴുത പണമാണോ
പത്താമത്തെ കൊച്ചിന്റെ സ്‌കൂൾ ട്രിപ്പാണോ വലുത്
മുൻഗണനകൾ ശരിയാണ്
എങ്കിലും പത്തു വയസിനു അതത്ര ദഹിക്കില്ല
അങ്ങിനെ എല്ലാ അപമാനങ്ങൾക്കും ..അവഗണനകൾക്കും ..
ഉത്തരവാദി ബാക്കിയുള്ള പാരന്റ് ആണ്
അതാണ്പാവം 'അമ്മ
മോളുണ്ടാവുന്നതു വരെ എനിക്കമ്മയോടു ഭയങ്കര കലിപ്പായിരുന്നു
മോളുണ്ടായപ്പോൾ അവളോട് തോന്നിയ നിസ്സഹായമായ സ്നേഹം അറിഞ്ഞപ്പോൾ ..അമ്മയെ മനസിലാവാൻ തുടങ്ങി .
 മക്കളുടെ ഫീസ്.. ഓട്ടോ റിക്ഷാ ചാർജ് ,പല ചരക്കു കട മരുന്ന് കട  അങ്ങിനെ വീതം വച്ച് വച്ച്  ബജറ്റ് അങ്ങിനെ ടൈറ്റ് ആയി പ്പോകുമ്പോൾ
ഒരു പുതു സിനിമ അനൗൺസ് ചെയ്യുന്നത് ..

കാണണം ..കണ്ടേ തീരൂ ..
പല തിരിമറി നടത്തി ഒരു ഞായർ  പോകാൻ  അങ്ങ് തീരുമാനിച്ചു
ഞായർ ദിവസം..കൊച്ചു വെളുപ്പാൻ കാലത്തെ ഫുഡ് ഒക്കെ ഉണ്ടാക്കി ..പാലൊക്കെ കാച്ചി പിള്ളേരുടെ മരുന്നൊക്കെ ബാഗിൽ എടുത്തു പോകാൻ ഇറങ്ങുമ്പോൾ
അതാ വിരുന്നുകാർ ..
ഇല്ല ...ഇല്ല ...പൂട്ടിയ വാതിൽ തുറക്കുന്ന വിഷയമേയില്ല
മോഹൻ ലാൽ പറയുന്നത് പോലെ ..ഊരിയ  കത്തി ചോര കണ്ടേ തിരികെ ഉറയിൽ ഇടൂ
സിനിമ കാണാൻ പുര പൂട്ടി ഇറങ്ങിയാൽ ..ഏതെങ്കിലും സിനിമ കണ്ടേ തിരികെ വീട്ടിൽ കയറൂ
വിരുന്നുകരെയൊന്നും കണ്ടു സൊ കതക് തുറക്കില്ല
വാവലിനു വാവലു വിരുന്നു വന്നാൽ
അങ്ങേ കൊമ്പിൽ തൂങ്ങിക്കൊ
ഞങ്ങൾ സിനിമാക്കാണെങ്കിൽ  പിന്നെ എന്ത് നോക്കാൻ
അവരും സിനിമക്ക് തന്നെ
അതിലൊന്നും സംശയം ഇല്ല
നമ്മളെ പോലേ  കഴിയുന്നവർ തന്നെ
ഇന്നത്തെ പ്പോലെ അന്ന് ഫോണും ഇന്റർനെറ്റും ഒന്നുമില്ല
ബുക്കിംഗ് ഒന്നും നടക്കില്ല ..
അവരും കൂടെ ബസ്റ്റോപ്പിൽ വരുന്നു ..ബസിനു ടിക്കറ്റ് എടുക്കുന്നു ..തിയേറ്ററിൽ ഇറങ്ങുന്നു .
പദ്മരാജന്റെ ചിത്രമാണ് ..ഒരാൾക്ക് രണ്ടു ടിക്കെറ്റേ  കിട്ടു
മൂന്നു മണിയുടെ ഷോക്ക് ഒൻപതു മണിക്ക് പോയി ക്യൂ നിൽക്കുന്നു
ആരെങ്കിലും പോയി പഫൊ ..സമൂസയോ വാങ്ങുന്നു ..
കടുത്ത ചൂടിൽ നിന്നും ഏ സിയുടെ തണുപ്പിൽ രണ്ടര മണിക്കൂർ ..ആര്യഭവനിലോ ഇന്ത്യൻ കോഫീ ഹൗസിലോ കലക്കൻ ശാപ്പാട് ..മൊത്തം   കാശ് വീതം വച്ച് അങ്ങോട്ടും ഇങ്ങോട്ടും കണക്കു നോക്കി കൊടൂത്ത് പിരിയുന്നു ....സുഭാഷ് ബോസ് പാർക്കിലും ചിൽഡ്രൻസ് പാർക്കിലും ചെന്ന് വള്ള ങ്ങളും കപ്പലുകളും ബോട്ടുകളും ഒക്കെ കണ്ടു കടലയും കൊറിച്ചു കടൽ കാറ്റും കൊണ്ടങ്ങിനെ ഇരിക്കും .നന്നായി ഇരുട്ടി ലാസ്‌റ് ബസിനു മാത്രം തിരികെ വരുന്നു
മാസത്തിൽ ഒരിക്കലുള്ള ആ സിനിമയായിരുന്നു ..അന്നത്തെ ജീവിതത്തിലെ വലിയ ലക്ഷ്വറി
മക്കളുടെ അസുഖം ഒഴിച്ച് എന്തിനും ..ആ സിനിമ ഞങ്ങൾ മാറ്റി വച്ചിട്ടില്ല
പല സമയത്തും വലിയ കുറ്റബോധം തോന്നിയിട്ടുണ്ട് ..
സിനിമ ആയിരുന്നില്ല വേണ്ടിയിരുന്നത് .എന്ന്
ചിലപ്പോൾ മാസത്തിൽ ഒരിക്കൽ മാത്രം ഉള്ള ആ സന്തോഷം വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ട്
എങ്കിലും ഒരു മാസം ഒത്തിരി കഷ്ടപ്പെട്ട് .ജോലി ചെയ്ത് ഉറക്കം ഇളച്ചു അടി കൂടി .ആ സിനിമ കാണാൻ ഉള്ള യോഗ്യത ഞങ്ങൾ സ്വയം ഉണ്ടാക്കിയിരുന്നു എന്ന് തോന്നുന്നു






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ