2018, മാർച്ച് 31, ശനിയാഴ്‌ച

പാത്രം പാത്രം പൂശുകാരന്റെ പ്രതികാര


കേട്ട കഥ യാണ് .എത്ര നേരുണ്ട് എന്നറിയില്ല ..പണ്ട് ചെമ്പു പാത്രമാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത് ..അത് കുറച്ചു കഴിയുമ്പോൾ ക്ലാവ് പിടിക്കും ,അപ്പോൾ വയ്ക്കുന്ന ഭക്ഷണത്തിനു രുചി ഭേദം ഉണ്ടാവും .ആ പത്രങ്ങളുടെ ഉള്ളിൽ ഈയം പൂശാൻ ഒരു മാപ്പിള വരും..എന്റെ കുഞ്ഞു ജീവിതത്തിലെ വലിയ ഒരു വില്ലൻ ആയിരുന്നു കക്ഷി ..ചിരിക്കില്ല..വലിയ ദേഷ്യം പിടിച്ച മുഖഭാവം വലിയ വൈരാഗ്യ ബുദ്ധിക്കാരൻ ..കൊല്ലത്തിൽ ഒരിക്കലൊക്കെയേ വരൂ ..വന്നാൽ ഒന്ന് രണ്ടു ദിവസം തങ്ങി ഞങ്ങളുടെയും അയൽ വീട്ടിലെയും പാത്രങ്ങളൊക്കെ പൂശും ..ഭക്ഷണമൊക്കെ നമ്മൾ കൊടുക്കുന്നത് കഴിച്ചോളും ..ചിരിക്കാത്ത മനുഷ്യരെ കാണുന്നത് എനിക്ക് വലിയ അത്ഭുതമാണ് ..അയാളുടെ ഭാര്യ അയൽവാസിയുമായി സ്നേഹത്തിൽ ആയി ..അവരെ വീട്ടിൽ പറഞ്ഞു വിട്ടിട്ടു കക്ഷി ഇങ്ങനെ അലഞ്ഞു നടക്കുകയാണ് ..
ഇല്ല ഒരു ഉപ്പും മുളകും എന്റെ കഥയിൽ പ്രതീക്ഷിക്കേണ്ട
ദിവസം ചെല്ലുംതോറും നമ്മുടെ മാപ്പിളയ്ക്കു അയൽക്കാരനോടുള്ള പക കൂടി കൂടി വന്നു .അയൽക്കാരൻ സ്വന്തം ഭാര്യയോടും കുടുമ്പത്തോടും കൂടി സമാധാനമായി ജീവിക്കുന്നു.അത് കാണുംതോറും നമ്മുടെ കക്ഷിയ്ക്കു സഹിക്കുന്നില്ല
പകരം വീട്ടണം ..അതായി മാപ്പിളയുടെ ഊണിലും ഉറക്കത്തിലും ഉള്ള ചിന്ത
പുള്ളി മരിക്കാൻ തീരുമാനിച്ചു .എന്നാൽ അതിനു മുൻപ് അയൽക്കാരനെ ഒരു പാഠം പഠിപ്പിക്കണം ..എലിവിഷം ആണ് അന്നത്തെക്കാലത്തെ ഏറ്റവും കടുത്ത വിഷം ..നമ്മുടെ സർക്കാർ ആശുപത്രീകളിലെ സംവിധാനം പോലെയാണ് .വിഷം കഴിച്ചാൽ മരിച്ചോളണം എന്നൊന്നുമില്ല .രോഗിയുടെ ആയുസിന്റെ ബലം പോലെ ഇരിക്കും..ജീവിക്കുമോ മരിക്കുമോ ..എന്ന കാര്യം..ഇയാൾ വിഷം കഴിച്ച..പിന്നെ അയൽക്കാരന്റെ വേലിക്കടുത്തേക്കു ചെന്നു .അയാളുടെ പറമ്പിൽ വേണം കിടന്നു മരിക്കാൻ..അയാൾ കൊന്നതാണ് എന്ന് നാട്ടുകാർ കരുതട്ടെ ..അയാളെ പോലീസ് പിടിക്കട്ടെ ..ഭാര്യ അറിയട്ടെ..അയാളെ ദുഷ്ടൻ എന്ന് കരുതട്ടെ ..
അങ്ങിനെ പല ദുഷ്ട ചിന്തകൾ ആയിരുന്നു മനസു നിറയെ
വേലിക്കൽ ചെന്നപ്പോൾ കണ്ട കാഴ്ച അയാൾ പ്രതീക്ഷിച്ചത് ആയിരുന്നില്ല..അയൽവാസി ഇയാൾ എന്നുംരാത്രി നൂണ്ടു ചെന്ന് ജനാല വഴി ഉളിഞ്ഞു നോക്കുന്നത് ഒഴിവാക്കാൻ വേലിയുടെ തരം അങ്ങ് മാറ്റി ..ഊക്കൻ കമ്പി വേലി..നല്ല ഉയരത്തിൽ ആണ് കെട്ടിയിരിക്കുന്നത് ..ഏതാണ്ട് മൂന്നാൾ ഉയരം ..ഉള്ളിൽ വിഷവും..ഛർദിലും വയറ്റിളക്കവും ..നമ്മുടെ മാപ്പിള അപ്പോഴേക്കും ഒരു വിധം വശം കെട്ടിരുന്നു .ഒരു വിധം വേലിയിൽ വലിഞ്ഞു കയറി ..ഇറങ്ങാനും വയ്യ..കയറാനും വയ്യ ..പല്ലിയൊക്കെ വിട്ടത്തിനിടയിൽ പറ്റിപ്പിടിച്ച പ്പോലെ വേലി യിൽ ആള് പതിഞ്ഞു പോയി..ഉള്ളിലെ മദ്യവും വിഷവും ..എല്ലാം പോരാഞ്ഞു കോണകം വെലി യിൽ ഉടക്കുകയും ചെയ്തു ..ആരെയെങ്കിലും വിളിക്കാൻ ഒക്കുമോ..അതുമില്ല .പുള്ളി കുടുങ്ങിപ്പോയി
വയറിളകി ..ഛർദിച്ചു .അവശനായ മാപ്പിൾജി അവിടെ കിടന്നു മയങ്ങിപ്പോയി
രാവിലെ നല്ല കാഴ്ചയാണ് കണി ,സ്വന്തം മലത്തിലും ഛര്ദിലിലും..തുണി ഉരിഞ്ഞു ..ആളങ്ങിനെ ബോധമില്ലാതെ കിടക്കുകയാണ്
.ദുഷ്ടനെ രാവിലെ നാട്ടുകാർ കൂടി എടുത്തു ആശുപത്രിയിലാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ ..പിന്നെ ഈയം പൂശാൻ കക്ഷി പുറത്തു ഇറങ്ങിയിട്ടില്ല
ആള് മരിച്ചില്ല എന്ന് തന്നെയല്ല ..
നിങ്ങൾക്കറിയാമല്ലോ ..പിന്നത്തെ പുകിൽ
പൂശുകാരന്റെ പ്രതികാരം 

ചെറുപ്പത്തിന്റെ അനിശ്ചിതങ്ങൾ

ചെറുപ്പത്തിന്റെ അനിശ്ചിതങ്ങൾ പലതാണ്
സ്‌കൂളിൽ പഠിക്കുന്ന..രണ്ടു മക്കൾ
ഒരാൾക്ക് അല്ലെങ്കിൽ മറ്റേ ആൾക്ക് എല്ലാ മാസവും എന്ന പോലെ വരുന്ന അസുഖങ്ങൾ.. ചിലപ്പോൾ അഡ്മിറ്റ് ആവേണ്ടി വരും .അപ്പോൾ വലിയ ചിലവാണ്‌
സ്‌കൂൾ ഫീസ് ഒക്കെ വലിയാ ബുദ്ധിമുട്ടാണ്  അടച്ചു പോകാൻ..ഫൈനൽ പരീക്ഷയ്ക്ക് മുൻപ് മോതിരമോ വളയോ  പണയം വച്ച്സൗകര്യം പോലെ  ഫീസ് കെട്ടും
എനിക്കാണെങ്കിൽ അമ്മയോടു്ഭയങ്കര പിണക്കമാണ്
'അമ്മ എന്തെങ്കിലും ദുഷ്ടത ചെയ്തിട്ടൊന്നുമല്ല
പത്താമത് എന്നെ  പ്രസവിച്ചു എന്നൊരു തെറ്റേ 'അമ്മ ചെയ്തുള്ളൂ
എന്നാലത് ഒരു ഒന്നൊന്നര പണി ആയി പ്പോയി
കഷ്ടകാലത്തിനു അച്ഛൻ എനിക്ക് നാല് വയസാകും മുൻപേ മരിച്ചു
അതിന്റെ കേട് എന്താണെന്നറിയാമോ
ഫീസ്കെട്ടണം  ..എക്സ്കർഷന് പോകണം ..പട്ടു പാവാട വേണം ..
ഇസ്ട്രുമെന്റ ബോക്സ് വാങ്ങണം
ലോഗരിതം ടേബിൾ വേണം
ഓണത്തിന് ഹാഫ് സാരി ഉടുക്കണം
ക്ലാസിൽ എല്ലാവര്ക്കും ചെരിപ്പുണ്ട്
അത് കൊണ്ട് എനിക്ക് ചെരുപ്പ് കൂടിയേ തീരൂ
കാര്യം നിസ്സാരമാണ്
പക്ഷെ ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്
ആരാണതിനു  ബാധ്യസ്ഥതയുള്ള ആൾ
അവിടെയാണ് അച്ഛനില്ലാത്ത മക്കൾ അടിഞ്ഞു അവിഞ്ഞു ചീഞ്ഞു പോകുന്നത്
അതിപ്പോൾ ട്രാക്റ്ററുകാരന് നിലമുഴുത പണമാണോ
പത്താമത്തെ കൊച്ചിന്റെ സ്‌കൂൾ ട്രിപ്പാണോ വലുത്
മുൻഗണനകൾ ശരിയാണ്
എങ്കിലും പത്തു വയസിനു അതത്ര ദഹിക്കില്ല
അങ്ങിനെ എല്ലാ അപമാനങ്ങൾക്കും ..അവഗണനകൾക്കും ..
ഉത്തരവാദി ബാക്കിയുള്ള പാരന്റ് ആണ്
അതാണ്പാവം 'അമ്മ
മോളുണ്ടാവുന്നതു വരെ എനിക്കമ്മയോടു ഭയങ്കര കലിപ്പായിരുന്നു
മോളുണ്ടായപ്പോൾ അവളോട് തോന്നിയ നിസ്സഹായമായ സ്നേഹം അറിഞ്ഞപ്പോൾ ..അമ്മയെ മനസിലാവാൻ തുടങ്ങി .
 മക്കളുടെ ഫീസ്.. ഓട്ടോ റിക്ഷാ ചാർജ് ,പല ചരക്കു കട മരുന്ന് കട  അങ്ങിനെ വീതം വച്ച് വച്ച്  ബജറ്റ് അങ്ങിനെ ടൈറ്റ് ആയി പ്പോകുമ്പോൾ
ഒരു പുതു സിനിമ അനൗൺസ് ചെയ്യുന്നത് ..

കാണണം ..കണ്ടേ തീരൂ ..
പല തിരിമറി നടത്തി ഒരു ഞായർ  പോകാൻ  അങ്ങ് തീരുമാനിച്ചു
ഞായർ ദിവസം..കൊച്ചു വെളുപ്പാൻ കാലത്തെ ഫുഡ് ഒക്കെ ഉണ്ടാക്കി ..പാലൊക്കെ കാച്ചി പിള്ളേരുടെ മരുന്നൊക്കെ ബാഗിൽ എടുത്തു പോകാൻ ഇറങ്ങുമ്പോൾ
അതാ വിരുന്നുകാർ ..
ഇല്ല ...ഇല്ല ...പൂട്ടിയ വാതിൽ തുറക്കുന്ന വിഷയമേയില്ല
മോഹൻ ലാൽ പറയുന്നത് പോലെ ..ഊരിയ  കത്തി ചോര കണ്ടേ തിരികെ ഉറയിൽ ഇടൂ
സിനിമ കാണാൻ പുര പൂട്ടി ഇറങ്ങിയാൽ ..ഏതെങ്കിലും സിനിമ കണ്ടേ തിരികെ വീട്ടിൽ കയറൂ
വിരുന്നുകരെയൊന്നും കണ്ടു സൊ കതക് തുറക്കില്ല
വാവലിനു വാവലു വിരുന്നു വന്നാൽ
അങ്ങേ കൊമ്പിൽ തൂങ്ങിക്കൊ
ഞങ്ങൾ സിനിമാക്കാണെങ്കിൽ  പിന്നെ എന്ത് നോക്കാൻ
അവരും സിനിമക്ക് തന്നെ
അതിലൊന്നും സംശയം ഇല്ല
നമ്മളെ പോലേ  കഴിയുന്നവർ തന്നെ
ഇന്നത്തെ പ്പോലെ അന്ന് ഫോണും ഇന്റർനെറ്റും ഒന്നുമില്ല
ബുക്കിംഗ് ഒന്നും നടക്കില്ല ..
അവരും കൂടെ ബസ്റ്റോപ്പിൽ വരുന്നു ..ബസിനു ടിക്കറ്റ് എടുക്കുന്നു ..തിയേറ്ററിൽ ഇറങ്ങുന്നു .
പദ്മരാജന്റെ ചിത്രമാണ് ..ഒരാൾക്ക് രണ്ടു ടിക്കെറ്റേ  കിട്ടു
മൂന്നു മണിയുടെ ഷോക്ക് ഒൻപതു മണിക്ക് പോയി ക്യൂ നിൽക്കുന്നു
ആരെങ്കിലും പോയി പഫൊ ..സമൂസയോ വാങ്ങുന്നു ..
കടുത്ത ചൂടിൽ നിന്നും ഏ സിയുടെ തണുപ്പിൽ രണ്ടര മണിക്കൂർ ..ആര്യഭവനിലോ ഇന്ത്യൻ കോഫീ ഹൗസിലോ കലക്കൻ ശാപ്പാട് ..മൊത്തം   കാശ് വീതം വച്ച് അങ്ങോട്ടും ഇങ്ങോട്ടും കണക്കു നോക്കി കൊടൂത്ത് പിരിയുന്നു ....സുഭാഷ് ബോസ് പാർക്കിലും ചിൽഡ്രൻസ് പാർക്കിലും ചെന്ന് വള്ള ങ്ങളും കപ്പലുകളും ബോട്ടുകളും ഒക്കെ കണ്ടു കടലയും കൊറിച്ചു കടൽ കാറ്റും കൊണ്ടങ്ങിനെ ഇരിക്കും .നന്നായി ഇരുട്ടി ലാസ്‌റ് ബസിനു മാത്രം തിരികെ വരുന്നു
മാസത്തിൽ ഒരിക്കലുള്ള ആ സിനിമയായിരുന്നു ..അന്നത്തെ ജീവിതത്തിലെ വലിയ ലക്ഷ്വറി
മക്കളുടെ അസുഖം ഒഴിച്ച് എന്തിനും ..ആ സിനിമ ഞങ്ങൾ മാറ്റി വച്ചിട്ടില്ല
പല സമയത്തും വലിയ കുറ്റബോധം തോന്നിയിട്ടുണ്ട് ..
സിനിമ ആയിരുന്നില്ല വേണ്ടിയിരുന്നത് .എന്ന്
ചിലപ്പോൾ മാസത്തിൽ ഒരിക്കൽ മാത്രം ഉള്ള ആ സന്തോഷം വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ട്
എങ്കിലും ഒരു മാസം ഒത്തിരി കഷ്ടപ്പെട്ട് .ജോലി ചെയ്ത് ഉറക്കം ഇളച്ചു അടി കൂടി .ആ സിനിമ കാണാൻ ഉള്ള യോഗ്യത ഞങ്ങൾ സ്വയം ഉണ്ടാക്കിയിരുന്നു എന്ന് തോന്നുന്നു






2018, മാർച്ച് 24, ശനിയാഴ്‌ച

ഇതെന്റെ ഒസ്യത്ത്

ഇതെന്റെ ഒസ്യത്ത്
എനിക്ക് പ്രീയപ്പെട്ട ഒരു കൂട്ടുകാരി
ഭർത്താവുമായി വലിയ  സ്‌നേഹമായിരുന്നു
പാർവതി പരമേശ്വരൻ എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിലാണ്  അവർ ജീവിച്ചതും
പ്രത്യേകിച്ച് ജീവിത സങ്കീർണ്ണതകൾ ഒന്നുമില്ലാതിരുന്ന ആ ദമ്പതികൾ നമുക്കൊരു സുഖകരമായ കാഴ്ചയായിരുന്നു
എന്നാൽ ഒരു ദിവസം അദ്ദേഹം ആത്മഹത്യ ചെയ്തു
മൃദല ഹൃദയായ എന്റെ ചങ്ങാതി തകർന്നു പോയി
ഒന്നും എഴുതി വച്ചില്ല.
.എന്തിനു തനിയെ പോയി എന്ന് പറഞ്ഞില്ല
എന്ത് കൊണ്ട് പറയാതെ പോകുന്നു എന്നവൾ അറിഞ്ഞില്ല 
എന്തെ കൂടെ വിളിച്ചില്ല എന്നവൾ കരഞ്ഞു
 അധികം താമസിയാതെ.ഞാൻ മറവിയിൽ മുങ്ങി പ്പോയെക്കും .ആരോടും ഒന്നും പറയാൻ  കഴിഞ്ഞേക്കില്ല എന്നൊരു ഭയം എനിക്കുണ്ട്
അത് കൊണ്ട് എന്റെ അവസാന ചിന്തകളുടെ ഒസ്യത്ത് ഞാൻ ഇവിടെ നൽകുന്നു
ലോകം ഒരു മഹത്തായ സ്ഥലമാണ്
എന്റെ മക്കളും കുടുമ്പവും എന്നെ ഒത്തിരി സ്നേഹിക്കുന്നു
ഞാൻ അവരെയും നന്നായി സ്നേഹിക്കുന്നുണ്ട്
എന്റെ സ്നേഹിതർ വളരെ നല്ലവർ ആണ്
ജീവിതകാലത്ത് ചീത്തയായ ഒന്നോ രണ്ടോ മനുഷ്യരുമായി മാത്രമേ എനിക്ക് ഇടപെടേണ്ടി വന്നിട്ടുള്ളൂ
അവർ വലിയ മുറിവുകൾ എനിക്ക് നൽകുകയും ചെയ്തു
വളരെ വെറുപ്പുള്ള ഒരു വ്യക്തിയെ കുടുമ്പത്തിന്റെ ആവശ്യങ്ങൾ മൂലം വർഷങ്ങൾ എനിക്ക് സംരക്ഷിക്കേണ്ടി വന്നു
അതിനു ഞാൻ എന്നോട് ഒരിക്കലും ക്ഷമിച്ചിട്ടില്ല
ഞാൻ നല്കിയത്ര സ്നേഹം എനിക്ക് തിരികെ കിട്ടിയില്ല എന്നൊരു പരാതി എനിക്കുണ്ട്
ഈ ഭൂമിയിൽ സുഖമായി തന്നെ ഞാൻ ജീവിച്ചു
വഴിയിൽ കറുത്ത ഒരു ഭ്രാന്തിയെ കണ്ടാൽ
അവൾക്കു ബോധമില്ലെങ്കിൽ
അടുത്തൊരു ആശുപത്രിയിൽ ആക്കിയേക്കണം
ശരീരത്തിൽ വസ്ത്രം ഇല്ലെങ്കിൽ എന്തെങ്കിലും ഉടുപ്പിക്കണം
കാരണം എനിക്ക് ചിലപ്പോൾ ഓർമ്മ ഇല്ലാതെ ആയാലോ
എനിക്കുള്ളതെല്ലാം ലോകമേ നിനക്കായി ഞാൻ തരുന്നു
സ്നേഹവും.. ദയവും..കാരുണ്യവും 

2018, മാർച്ച് 6, ചൊവ്വാഴ്ച

അന്തരീക്ഷം

അന്തരീക്ഷം
നമ്മുടെ  പരിസ്ഥിതി കവിതമത്സര പരമ്പരയിൽ ആദ്യത്തെ രണ്ടു വിഷയങ്ങളും കഴിഞ്ഞല്ലോ
മൂന്നാമത്തെ വിഷയം..ആകാശവും ഭൂമിയും..തമ്മിൽ ചേരുമ്പോൾ ..ഇടയ്ക്കുള്ള..അന്തരീക്ഷമാണ്
കവികൾ ആകാശത്തെ കുറിച്ച് പേർത്തും പേർത്തും എഴുതാറുണ്ട്
എന്നാൽ തീമഴപോലെ ആസിഡ് വർഷിക്കുന്നതും ഈ തൂമഞ്ഞു മേഘ ങ്ങൾ  ആണ്
ഡൽഹിയിൽ ശ്വാസ കോശ രോഗങ്ങൾ മൂലം ലക്ഷ ക്കണക്കിനാണ് കുഞ്ഞുങ്ങളും വൃദ്ധരും  മരിക്കുന്നത്.അന്തരീക്ഷ മലിനീകരമാണ് ഇതിനു കാരണം
ഭൂമിയുടെ ചെകിളകൾ ..ശ്വാസകോശങ്ങൾ ആണ് വൃക്ഷങ്ങൾ ..വനങ്ങൾ ..പച്ചപ്പ് ..ആണ് പ്രകൃതിയെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നത് ..അന്തരീക്ഷത്തിൽ നിന്നും കാർബൺ ഡയോക്‌സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തു തള്ളുന്ന നല്ല സമരിയക്കാരാണ് മരങ്ങൾ..അഥവാ പച്ചിലകൾ ,,
ഫാക്റ്ററികൾ പുറത്തി വിടുന്ന കെമിക്കൽ മാലിന്യങ്ങൾ.വലിയ ഫാക്റ്ററികൾ പുറത്തു വിടുന്ന വഷാശമുള്ള മുള്ള ...വാഹനങ്ങൾ പുറത്തു വിടുന്ന മാരക പുകകൾ ..ഇതെല്ലം അന്തരീക്ഷത്തിൽ ലയിച്ചു ചേരുന്നു
 തീരത്തെ താജ്‌മഹൽ ..അതിന്റെ വെണ്മ ..കറുപ്പിന് വഴിമാറുന്നു ..കാരണം ഈ അന്തരീക്ഷ മലിനീകരമാണ്
വന നശീകരണം ..ഈ പ്രക്രിയക്ക് കൂട്ടുന്നു

ഭയാനകമായ ഈ ചുറ്റുപാടിൽ
അന്തരീക്ഷം..വായു .ഇവയുടെ . സംരക്ഷണം പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു
 ഇക്കുറി നമ്മുടെ കവിത മത്സര വിഷയം അത് കൊണ്ട് തന്നെ നമുക്ക് ചുറ്റും ഉള്ള നമ്മൾ ശ്വസിക്കുന്ന വായു..അന്തരീക്ഷം ആണ്
താജ്മഹലിനെ പ്പോലും കറുപ്പാക്കുന്ന ആ പുകയേ..നമ്മൾ വെളുപ്പിക്കേണ്ടതുണ്ട്
ലോകമെങ്ങും  മനുഷ്യൻ ഭൂമിയെ സംരക്ഷിക്കാൻ..ആകാശ പാളികളെ നില നിറുത്താൻ അതിന്റെ വിശുദ്ധി നില നിർത്താൻ കഠിന യത്നം ചെയ്യുന്ന ഇ കാലഘട്ടത്തിൽ നമ്മുടെ വിഷയത്തിന് വലിയ പ്രാധാന്യമുണ്ട്
പ്രിയരേ
ഈ ഭൂമിയുടെ സംരക്ഷണം  നമ്മുടെ കയ്യിലാണ്..ഹോമോ സാപിയൻമാരായ നമ്മൾ മനുഷ്യരുടെ കയ്യിൽ
എഴുത്തുകാരെ.. കവികളെ ..
നമ്മളാണ് ലോകത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാർ .
ലോകം എങ്ങിനെ നീങ്ങണം
എങ്ങിനെ ചിന്തിക്കണം
എന്നുള്ളത് നമ്മുടെ പേന  ത്തുമ്പിൽ ആണ്

അന്തരീക്ഷ മലിനീകരണത്തിനെതിരായി
നമ്മുടെ കയ്യിൽ ഉള്ള ഏക ആയുധം നമ്മുടെ എഴുത്താണിയാണ്
സജ്ജരാകൂ
നമ്മൾ എല്ലാവരും കവികൾ ആണ്
ഒരു ചെറു കവിത..
അത് മതി
ഇ തീജ്വാല കെടാതെ നമുക്ക് നോക്കാം
എഴുതൂ



1) കവിതയ്ക്ക് 16 മുതൽ 24 വരെ വരികൾ മാത്രം..
2) മറ്റൊരിടത്തും പോസ്റ്റ് ചെയ്ത രചനകൾ ആയിരിക്കരുത്
മത്സര ഫല പ്രഖ്യാപനം വരെ സ്വന്തം വാളിൽ അടക്കം ഒരിടത്തും പ്രസ്തുത രചന പോസ്റ്റ് ചെയ്യരുത്
3) ടൈപ്പ് ചെയ്ത് മാത്രം അയക്കുക..മറ്റു ഫോർമാറ്റുകൾ ,പിക്ചർ ഫോർമാറ്റ്, സ്കാൻ കോപ്പി എന്നിവ സ്വീകാര്യം അല്ല
4 ) ഒരാൾ ഒരു രചന മാത്രം... ഒരേ രചന തന്നെ വീണ്ടൂം എഡിറ്റ് ചെയ്തും അയക്കരുത്.....രചനകൾ ദയവായിരചയിതാക്കൾ തന്നെ നേരിട്ട് ഈ പോസ്റ്റിൽ പോസ്റ്റ് ചെയ്യരുത്.രചനകൾ എല്ലാം ലഭിച്ച് കഴിഞ്ഞാൽ ഹരിശ്രീ പാനൽ തന്നെ എല്ലാ രചനകളും പോസ്റ്റ് ചെയ്യുന്നതാണു
5) വ്യാജ പ്രൊഫൈലുകളിൽ നിന്നോ ഐഡന്റിറ്റി വെളിപ്പെടുത്താൻ പ്രയാസം ഉള്ളവരിൽ നിന്നോ രചനകൾ സ്വീകരിക്കുന്നതല്ല
6) നിങ്ങളുടെ രചനകൾ harisreegroup@yahoo.in എന്ന മെയിൽ ഐഡിയിലേക്കോ.. അല്ലെങ്കിൽ ഈ പോസ്റ്റ് ഇട്ട പ്രൊഫൈലിന്റെ ഇൻ ബോക്സിലേക്കോ മാത്രം അയക്കുക
7) ഈമെയിലായി രചന അയക്കുന്നവർ ദയവായി രചനയോടൊപ്പം ഫേസ്ബുക്ക് പ്രൊഫൈലിലെ അവരുടെ പേരു തന്നെ ചേർക്കുക
8)) രചനകൾ അയക്കുന്നവർ നിർബന്ധമായും ഹരിശ്രീ സാഹിത്യക്കൂട്ടായ്മയിലെ അംഗം ആയിരിക്കണം.
9)സമയം നീട്ടി നൽകിയതായി അഡ്മിൻ അറിയിപ്പുകൾ ഒന്നും ഇല്ലായെങ്കിൽ നിശ്ചിത സമയത്തിനുശേഷം വരുന്ന രചനകൾ പരിഗണിക്കില്ല.
( ഭാഗം1, 2 എന്നീ മത്സര പരമ്പരകളിൽ സെലെൿറ്റ് ആയ കവികൾ ഭാഗം മൂന്നിൽ പങ്കെടുക്കണം എന്ന് നിർബന്ധം ഇല്ല.അവരുടെ രചനകൾ മത്സരത്തിനു പരിഗണിക്കില്ല എങ്കിലും താല്പര്യം ഉള്ളവർക്ക് രചനകൾ അയക്കാം )
മത്സര സമയ പരിധി :-
മാർച്ച് 1 വൈകുന്നേരം 7 മുതൽ
മാർച്ച് 10 വൈകുന്നേരം 7 വരെ