ലോകത്തിലെ ഏഴു മാഹത്ഭുതങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാൻഡ് കാന്യൻ കാണാൻ ഈയിടെ അവസരമുണ്ടായി .
നെറ്റിലെ ഒരു ലിങ്കിൽ നിന്നും എടുത്തു പൈസ അടച്ചു ഒരു ടൂർ ഗ്രൂപ്പിന്റെ കൂടെ പോവുകയാണ് ഉണ്ടായത്.ഒരു രാത്രി രണ്ടു പകൽ യാത്ര
സീഗൾ എന്നായിരുന്നു അവരുടെ ഗ്രൂപ്പിന്റെ പേര്
അമേരിക്കയിൽ സായിപ്പന്മാർ ഉണ്ടോ എന്ന് നമ്മൾ സംശയിച്ചു പോകും ബസിൽ കയറിയാൽ
56 യാത്രക്കാരിൽ മലയാളികൾ ഞങ്ങൾ മൂന്നു പേർ മാത്രം ...അഞ്ചു തമിഴർ ..രണ്ടു കൽക്കട്ടക്കാർ ..ബാക്കി മുഴുവനും ചൈനക്കാർ ..ഒരുഅമേരിക്കക്കാരൻ പോലും ഇല്ല
ജോണി എന്ന പേരുള്ള ചൈനക്കാരൻ ആയിരുന്നു ഞങ്ങളുടെ ടൂർ ഗൈഡ്
മൂക്ക് കൊണ്ട് കണ കുണ എന്നു ഒരു മൂന്നു മിനിട്ട് സംസാരിക്കും..പിന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പറയും ..
"നമ്മൾ എട്ടു മണിക്ക് പുറപ്പെടും "
അതാണോ ഇങ്ങനെ ഇത്രയും സംസാരിച്ചത് എന്നാർക്കറിയാം
ലെസ് വെഗാസ്--- ഗ്രാൻഡ് കാന്യൻ ട്രിപ് ആയിരുന്നു ബുക് ചെയ്തത്
ആർകെഡിയ യിൽ ആണ് ഞങ്ങൾ താമസിക്കുന്നത് .
ആദ്യ ദിവസം ലാസ്‌വേഗാസ് പിറ്റേന്നു ,ഗ്രാൻഡ് കാന്യൻ എന്നതായിരുന്നു പരിപാടി .ഏതാണ്ട് മൂന്നുമൂന്നര മണിക്കൂർ ഡ്രൈവ് ഉണ്ട്,ഞങ്ങളുടെ താമസ സ്ഥലത്തു നിന്നും ലാസ് വേഗാസിലേക്കു ..253 മൈൽ ( 408 കിലോ മീറ്റർ ) സത്യത്തിൽ ലാസ് വെഗാസിൽ നമ്മളെ ആകർഷിക്കാൻ തക്ക വണ്ണം ഒന്നുമില്ല തന്നെ ..എന്നാൽ നിങ്ങൾ ചെറുപ്പക്കാർക്ക് പ്രതീക്ഷിക്കാൻ ചിലതുണ്ട് താനും ..രാത്രി തനിയെ നടന്നു പോരുമ്പോൾ ഒരു സുന്ദരി വാഹനം നിർത്തി മോനോട് പോരുന്നോ എന്നു ചോദിച്ചു എന്നവൻ അവകാശപ്പെടുന്നുണ്ട്.ഞങ്ങൾ ആരും അതു അത്രക്ക് വിശ്വസിച്ചിട്ടില്ല..
കാസിനോകളുടെ .നഗരമാണ് ലാസ് വെഗാസ്.അതിനെ കുറിച്ചു പിന്നെ എഴുതാം ..പണം കൊണ്ടു നിർമ്മിക്കാവുന്ന അത്ഭുതങ്ങൾ പലതും അവിടെ ഉണ്ട്.നമ്മൾ ദുബായ് കാണുന്നത് പോലെ മാത്രമേ ആ നഗരത്തിനു ഭംഗിയുള്ളൂ .പൂർണ്ണമായും .കോൺക്രീറ്റിൽ തീർത്ത നഗരം .
ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത് .തീർത്തും ദരിദ്രമായ ഒരു അമേരിക്കൻ സംസ്ഥാനമാണ് അരിസോണ ..
ലെസ് വെഗാസിൽ നിന്നും ഗ്രാൻഡ് കന്യനിലേക്ക് .3 .40 മിനിറ്റ് യാത്രയുണ്ട് .ഏതാണ്ട് 250 മൈൽ (ഏതാണ്ട് 400 കിലോ മീറ്റർ )വരും .തെളിഞ്ഞ ദിവസം.എന്നാൽ റോഡ് നമ്മളെ നിരാശപ്പെടും വിധം വിജനവും ഊഷരവും ആണ് ..വീടുകളോ നഗരങ്ങളോ ഈ വഴിയിൽ തീരെയുമില്ല.അപൂർവ്വമായി മാത്രം ചില വീടുകൾ കാണാം ..ഹോട്ടലുകളും ഇല്ല,,വഴിയിൽ പെട്രോൾ പമ്പുകളും ഇല്ല ..
വഴിയിൽ മുഴുവൻ വെറും തരിശു ഭൂമി.എന്നാൽ മരുഭൂമി എന്നു പറയാൻ സാധിക്കില്ല..സമതലം തന്നെ..ചെറിയ മുൾ ചെടികൾ ആണ് മുഴുവനും.അതു കൊണ്ടു തന്നെ പുറത്തെ കാഴ്ച കാണാൻ തോന്നിയില്ല..എന്നാലോ കണ്ണടക്കാനും ആവുന്നില്ല .എന്തെങ്കിലും ഇടക്ക് കയറി വന്നാലോ ..ഒരു നഗര പധമോ
പല സ്ടലങ്ങളിൽ നിന്ന് നമുക്ക് ഗ്രാൻഡ് കാന്യൻ കാണാൻ കഴിയും ..ഞങ്ങൾ ബുക്ക് ചെയ്തിരുന്നത് സ്കൈ വാക്കർ(സൌത്ത് റിം) ഉള്ള ഭാഗത്ത് നിന്ന് കാണാൻ ആയിരുന്നു.അതിനു 90 ഡോളർ ആണ് നിരക്ക് .എന്നാൽ നോർത് റിം നിരക്ക് 10 ഡോളർ കുറവായിരുന്നു.ലോസ് വെഗാസ് വഴി പോകുമ്പോൾ ഏറ്റവും അടുത്തുള്ള സ്ഥലം നോക്കി ഞങ്ങൾ ബുക്ക് ചെയ്തു എങ്കിലും വണ്ടിയിലെ യാത്രക്കാർ മുഴുവനും നോർത് റിം വഴി പോകുന്നവർ ആയതു കൊണ്ടു ഞങ്ങൾക്കും ആ ഭാഗത്തു നിന്നും ഗ്രാൻഡ് കാന്യൻ കാണേണ്ടി വന്നു .സ്കൈ വാക്കർ യഥാർഥത്തിൽ വളരെ ആകർഷകമായ ഒരു ചില്ലിൽ തീർത്ത പ്ളാറ് ഫോമാണ് ..അതിന്റെ ചിത്രം ഇടാം ഇതിനൊപ്പം
ഏഴിൽ പഠിക്കുമ്പോൾ സാമൂഹ്യ പാഠ പുസ്തകത്തിൽ ഗ്രാൻഡ് കാന്യൻ എന്ന് വായിച്ചിരുന്നു
പ്രപഞ്ചൊൽപ്പത്തിയെ കുറിച്ച് ശാസ് ത്രം പറയുന്നത് നിങ്ങൾക്കറിയുമല്ലോ
ആകാശ ഗംഗ യിലെ കത്തി ജ്വലിച്ചു നിന്ന ഒരു സൂര്യൻ പൊട്ടി ത്തെറിച്ച് അനേക കഷണങ്ങൾ ആയി ,സൌരയൂഥ വീഥിയിൽ വന്നു കറങ്ങി തിരിഞ്ഞു പരസ്പരം യോജിച്ചു ഉണ്ടായതാണ് ഭൂമി എന്നാണു ആ തിയറി(ബിഗ് ബാങ് തിയറി ).അങ്ങിനെയുള്ള അനേകം ഖണ്ഡങ്ങൾ യോജിച്ചു ഉണ്ടായതാണ് ഭൂമി എന്നാണ് വിശ്വസിക്കപ്പെടുന്നത് .അങ്ങിനെ പരസ്പരം ചേരാൻ വിട്ടു പോയ രണ്ടു ഖണ്ഡങ്ങൾ..അതിനിടയിലെ അഗാധമായ ഒരു കിടങ്ങു ..അതാണ് ഗ്രാൻഡ് കാന്യൻ
ഗ്രാൻഡ് കാന്യൻ കിടക്കുന്നതു ഈ തിയറിയെ സാധൂകരിക്കും വിധമാണ്
ആകാശത്തു നിന്ന് നോക്കുമ്പോൾ ഭൂമി രണ്ടായി പിളര്ന്നിരിക്കുന്നത് പോലെ തോന്നും ..പരസ്പരം ഒരുമിച്ചായിരുന്നത് വേർ പിരിഞ്ഞത് പോലെ ..ഇനിയൊരു ഭൂകമ്പം ഉണ്ടായാൽ..ആ രണ്ടു കഷണങ്ങൾ പരസ്പരം വീണ്ടുമങ്ങു യോജിച്ചേക്കും എന്ന് കാഴ്ചക്കാർക്ക് തോന്നിക്കുന്ന ഒരു അത്ഭുത പ്രതിഭാസം
ഈ കൗന്റി ഏതാണ്ട് മുഴുവൻ നാഷണൽ ഹെറിറ്റേജ് സൈറ്റ് ആയി യുനെസ്‌കോ 1979 ഇൽ പ്രഖ്യാപിച്ചതാണ് .
സംരക്ഷിത സ്ഥലമായതു കൊണ്ടു തന്നെ ഹോട്ടലുകളോ മറ്റു വ്യാപാര സ്ഥാപനങ്ങളോ ഇവിടെ ഇല്ല. മൈനിങ് ആണ് ഇവിടുത്തെ പ്രധാന വരുമാന മാർഗം ആയിരുന്നത്.അതും നിരോധിച്ചിരിക്കുന്നു .ജനവാസം തീരെ കുറവാണ് .എന്നു വച്ചാൽ ഒരു മനുഷ്യനെ കാണണം എങ്കിൽ നമ്മൾ ഒരു മണിക്കൂർ ഒക്കെ വണ്ടി ഓടിക്കണം
.പാർക്കിനു കുറച്ചു മുൻപ് ഒരു പെട്രോൾ പമ്പുണ്ട്.ഇവർ പറയുന്നത് ഗ്യാസ് സ്റ്റേഷൻ എന്നാണ് ..ഗ്യാസ് നമ്മൾ തന്നെ അടിക്കണം ..എത്ര ഡോളറിനു അടിക്കണം എന്നു അടിച്ചു കൊടുത്താൽ അതു കാർഡ് വഴി പേയ്‌മെന്റ് നടത്താം ..അത്രയും ഗ്യാസ് റിലീസ് ആവും.ഗാലൻ കണക്കിനാണ് അടിക്കുന്നത്.ലിറ്റർ അല്ല കണക്കു .ഈ പമ്പിനടുത്തു പാർക്കിന്റെ വിസിറ്റർസ് സെന്റർ ഉണ്ട് ..അവിടെ ഒരു ഐമാക്സ് ചിത്ര പ്രദർശനം കാണിക്കുന്നുണ്ട് .ഈ സ്ഥലത്തിന്റെ ചരിത്രം നമ്മോടു വിവരിക്കുന്ന നല്ല ഒരു ചലച്ചിത്രം ..കാന്യൻറെ എഴുതപ്പെട്ട ചരിത്രം ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു ..ഐ -മാക്സിന്റെ ക്ലാരിറ്റി ഞാൻ നിങ്ങൾക്കു പറഞ്ഞു തരേണ്ടതിലല്ലല്ലോ.വരണ്ട ഈ കിടങ്ങിനെ അറിയാൻ ഈ ചലച്ചിത്രം സഹായിച്ചു എന്നതാണ് വാസ്തവം
രണ്ടു ലക്ഷം ഹെക്ടർ സ്ഥലം വരും ഇതിന്റെ ഏരിയ .
.കനത്ത ട്രാഫിക് ബ്ളോക് ആണ് ഇവിടെ ..നമ്മുടെ കണക്കിന് നാലു വണ്ടിക്കു പോകാവുന്ന റൂട്ടിൽ
ഓരോ വണ്ടി വച്ചു മുൻപേ പോകുന്ന വണ്ടിയുടെ പിന്നിൽ തൂങ്ങി തൂങ്ങി പോകുന്ന കാഴ്ച..മടുപ്പിക്കുന്നതാണ് ..
വിജനതയുടെ മടുപ്പു അത്യാവശ്യം മരങ്ങളും പച്ചപ്പും കാണുമ്പോൾ മാറും.എന്നാൽ മലയാളിക്ക് ഇതൊന്നും ഒരു കാടല്ലല്ലോ ..നമുക്കിത് വെറും കുറ്റിക്കാട് മാത്രം ..ഒരു മരം കാണാൻ കൊതിക്കുന്ന നഗര വാസികൾ പക്ഷെ സന്തോഷിക്കുന്നതും കാണാമായിരുന്നു .വണ്ടി നിർത്തി കുറച്ചങ്ങു ചെന്നപ്പോൾ തന്നെ കിടങ്ങു കാണാൻ ആയി ..പോരുമ്പോൾ എടുക്കാൻ മറന്ന ഒന്നു വീട്ടിലെ നല്ല ക്യാമെറ ആയിരുന്നു.canon 100.പിന്നെ ഉള്ളത് മൊബൈലിൽ പകർത്തുന്നതിന്റെ നിസ്സഹായത ആണ്.6 s ന് നല്ല ഒരു ക്യാമെറ ആണുള്ളത് ..എന്നാൽ കാന്യൻറെ വന്യതക്കും വിശാലതക്കും ഈ ക്യാമറ ഒന്നുമല്ല തന്നെ.പാനോ പോലും തല കുമ്പിടുകയാണ് ചെയ്യുന്നത്
കൊളറാഡോ നദിയാണ് കിടങ്ങിന്റെ നടുക്ക് കൂടി ഒഴുകുന്നത് ..ഞങ്ങൾ ചെല്ലുമ്പോൾ കിടങ്ങിൽ ഒരു തുള്ളി വെള്ളമില്ല എന്നതാണ് ഒരു നഗ്ന സത്യം ..ഈ സംസ്ഥാനം ഗൗരവതരമായ വരൾച്ച നേരിടുകയാണ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി വരൾച്ച ആണ് കിടങ്ങിനു അടുത്തു .ചുറ്റും കനത്ത ബാരിക്കേഡുകൾ വച്ചിട്ടുണ്ട്..ആരും അതു മറി കടന്നു പോകാതെ ഇരിക്കാൻ ..ഫോട്ടോ എടുക്കാൻ ആയി പറ്റിയ സ്ഥലങ്ങൾ ധാരാളം ഉണ്ട്
കിടങ്ങിന്റെ ചാഞ്ഞും ചെരിഞ്ഞും ഉള്ള കുറെ ഫോട്ടോകൾ എടുത്തു കുറച്ചു വിഡീയോ പിടിച്ചു ..ചെമ്പു നിറത്തിൽ അകലെ ..വിശാലമായ ഭൂസ്ഥലി ..എങ്ങും കുന്നുകൾ മാത്രം..വെട്ടി ഒരുക്കി നിർത്തിയത് പോലെ ജ്യോമിതീയ രൂപത്തിൽ ഉള്ള കുന്നുകൾ ..ഒരു മൈൽ ആഴമാണ് കിടങ്ങിനു ..എങ്ങാനും താഴെപ്പോയാൽ പൊടി പോലുമില്ല കണ്ടു പിടിക്കാൻ എന്നാവും സ്ഥിതി
സ്ഥലം കാണാൻ വന്ന വിചിത്ര വേഷധാരികളെയും അൽപ്പ വസ്ത്ര ധാരികളെയും വിഭിന്ന രാജ്യക്കാരെയും ..ഭാഷക്കാരെയും കൺ നിറയെ കണ്ടു .നല്ല വെയിൽ ആയതു കൊണ്ടു ഒരു അര മണിക്കൂർ ചുറ്റി കണ്ടു തൃപ്തി അടഞ്ഞു തിരികെ പോന്നു .സതേൺ റിമ്മിൽ ആയിരുന്നു എങ്കിൽ ഹെലിക്കോപ്റ്ററിൽ, കഴുത പുറത്തുയാത്ര ,ട്രെക്കിങ്ങു ,ഒക്കെ പോകാൻ കഴിഞ്ഞേനെ..നദിയിൽ ബോട്ടു സവാരിയും തരമായേനേ .വെയിലിൽ ട്രെ ക്കിങ് നടത്തുകയില്ല..ഹെലിക്കോപ്റ്ററിൽ പേടിച്ചിട്ടു കയറുകയില്ല..കഴുത പുറത്തു മൃഗ സ്നേഹം കൊണ്ടു കയറുകയില്ല..എങ്കിൽ കൂടി നദിയിൽ ബോട്ടിൽ കയറിയേനെ..അതും നടന്നില്ല..എന്നാൽ ഭൂമി ഭ്രമണം നിർത്തുകയൊന്നും അല്ലല്ലോ..വീണ്ടും ഇവിടെ വരണം എന്നുണ്ട്..നടക്കുമോ എന്നറിയില്ല..സ്കയ റേപ്പറിൽ ഒന്നു കയറണം എന്നൊരാഗ്രഹം ഉണ്ട്.നടക്കുമോ എന്നറിയില്ല
ഒന്നു നമ്മൾക്ക് മനസിലാവും .മനുഷ്യൻ എത്ര അഹങ്കരിക്കുന്ന ..പ്രകൃതിയെ വരച്ച വരയിൽ നിർത്തി എന്ന് .എന്നാൽ നമ്മൾ ഒന്നുമല്ല..വെറും കൃമികൾ എന്നു ഈ വിശാല ദൃശ്യം നമ്മെ ബോധ്യപ്പെടുത്തും .തിരികെ പോന്നപ്പോൾ ഈ നദിയിൽ ഹൂവർ ഡാം ഞങ്ങൾ കണ്ടിരുന്നു ..അഹങ്കരിച്ചു പറയുകയാണ് എന്നു കരുതരുത് ..നമ്മുടെ പീച്ചി ഡാം കണ്ടാൽ ഹൂവർ നാണിച്ചു തല താഴ്ത്തി പോകും .അത്ര സൗന്ദര്യ ബോധം ഇല്ലാതെ നിർമ്മിച്ചത് എന്നു തന്നെ പറയേണ്ടി വരും.ഒരു റോസാപ്പൂ പോലും ഇല്ലാതെ കോൺക്രീറ്റും കമ്പിയും മാത്രം കാണാൻ കഴിയുന്നുള്ളൂ
ഞങ്ങളുടെ ഡ്രൈവർ ഒരു ലേഡി ആയിരുന്നു
ടിറ്റി .ഹൂവർ ഡാമിന് മുകളിലൂടെ ഒക്കെ വളരെ മനോഹരമായി അവർ വണ്ടി ഓടിച്ചു ..ഞങ്ങൾക്കൊക്കെ വലിയ തൃപ്തി ആയി.യാത്ര അവസാനിക്കുന്നതിനു മുണ്ട് ഒരു സ്റ്റോപ്പിൽ ..ഒരു ഹോട്ടലിനകത്തേക്കു വണ്ടി കയറുകയാണ്.അവിടെ മത്തങ്ങാ പോലെ എഴുതി വച്ചിട്ടുണ്ട്..ബസുകൾ ഇതു വഴി കയറ്റരുത് എന്ന് .തീറ്റി കയറ്റി ..വണ്ടിയുടെ അടിവശം റോഡിൽ ഇടിച്ചു നിൽപ്പായി ..പാമ്പ് നിലത്തിഴയുന്നതു പോലെ പകുതി ഭാഗം നിലത്തു പതിഞ്ഞു പോയി.വോൾവോയുടെ പിൻ ചക്രങ്ങൾ വണ്ടിയുടെ ഏതാണ്ട് പകുതി ഭാഗത്താണല്ലോ ..ബാക്കി മുഴുവനും റോഡിലാണ് ഞങ്ങളെ വേറെ വണ്ടി വന്നു കൊണ്ടു പൊന്നു..ആ വണ്ടി അവർ ക്രെയിൻ വച്ചു ഉയർത്തി എടുക്കേണ്ടി വരും
അവിടെ ആകെ കണ്ട ഒരു പൂവിട്ടു നിൽക്കുന്ന ചെടിയുടെ ഫോട്ടോ ഇടുന്നു
വേറെ ഒന്നുമില്ല അവിടെ ഭംഗിയുള്ളതായി
ആകാശ ദൃശ്യങ്ങൾ ഗൂഗിളിൽ നിന്നും എടുത്തു നൽകാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ