സന്തോഷ മാത്രം തരുന്ന തമാശകൾക്കും ഇടയിൽ
വല്ലാതെ മഥിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്
എനിക്ക് വേണ്ടപെട്ട ഒരു കുട്ടി..
അവള്‍ ഒരു വീട്ടില്‍ ഹോം നേഴ്സ് ആയി ജോലിക്ക് ചെന്നു
പട്ടണത്തിനു നടുവിലെ ഒരു ഹൌസിംഗ് കോളനി ..
നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന പ്രദേശം..
ഒരു മകന്‍ മാത്രം അമ്മക്ക്.
അയാള്‍ പൊതു മേഖല സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍..
ഭാര്യക്ക് ജോലി ഇല്ല..
മൂത്ത മകള്‍ വക്കീല്‍
രണ്ടാമത്തെ മകള്‍ പ്ലസ് ടൂ വിനു
എന്റെ കൂട്ടുകാരിയെ നമുക്ക് ചന്ദ്രിക എന്ന് വിളിക്കാം..
അവള്‍ ചെന്നപ്പോള്‍ വീട്ടമ്മ അവളെ വീടിനു പിറകിലേക്ക് കൊണ്ട് പോയി
അവിടെ അടുക്കള തിണ്ണയില്‍ ബോധമില്ലാതെ ഒരു സ്ത്രീ കിടക്കുന്നുണ്ടായിരുന്നു
വീടിനു വെളിയില്‍ ആണ് ആ വരാന്ത . കൊച്ചിയിലെ കൊതുകു കടിയും കൊണ്ട് മൂന്നു ദിവസമായി അവര്‍ കിടക്കുകയാണ് അവിടെ
ആദ്യമായി അവരെ അകത്തെ മുറിയില്‍ ആക്കണം ..
ഒരു ചാക്കില്‍ ആണ് ഇവര്‍ കിടക്കുന്നത്
അതില്‍ മലവും മൂത്രവും എല്ലാം ഉണ്ട് ..
ചന്ദ്രിക വേഷം പോലും മാറാതെ അവരെ അവിടെ കിടന്ന വേറെ ഒരു ചാക്കിലേക്കു മാറ്റി കിടത്തി
മലവും മൂത്രവും ഈച്ചയും ആർക്കുന്ന ചാക്കെടുത്തു മുറ്റത്തേക്കു ഇട്ടു
കത്തിച്ചു കളയാം എന്ന് കരുതി
അപ്പോഴേക്കും വീട്ടമ്മ വന്നു ..
അമ്മയെ നല്ല ചാക്കിലേക്കു കിടത്തിയത് അവര്‍ക്ക് ഇഷ്ട്ടമായില്ല
""എന്തിനാണ് ആ നല്ല ചാക്ക് കൂടി ചീത്ത ആക്കിയത് ?
അതിട്ടാണ് രാത്രിയിൽ ഇവരെ പുതപ്പിച്ചിരുന്നത്
ഇനി ഇതിനെ നമുക്ക് മുകളിലേക്ക് കൊണ്ട് പോകാം ?""
അമ്മയുടെ മകൻ ഒരു ശസ്ത്രക്രിയ കഴിഞ്ഞു ഇരിക്കുകയാണ്..സഹായിക്കാന്‍ സാധിക്കില്ല..
ചന്ദ്രിയും മരു മകളും വേണം അവരെ മുകളില്‍ കൊണ്ട് പോകാന്‍
വീടിനകത്തു കൂടി ഗോവണി ഉണ്ട്
അതിലെ കൊണ്ട് പോകാന്‍ സാധിക്കില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു
പുറത്തു ഒരു പിരിയന്‍ ഗോവണിയുണ്ട് ..
അത് വഴി രണ്ടു പേരും കൂടി സ്ത്രീയെ മുകളിലേക്ക് വലിച്ചു കയറ്റുകയാണ്
ചന്ദ്രി മുകളിലും വീട്ടമ്മ താഴെയും ..
ബോധമില്ലാത്ത സ്ത്രീയെ രണ്ടു പേരും കൂടി ചാക്കിൽ വലിച്ചു ഗോവണിക്ക് അടുത്തു എത്തിച്ചു ..പിന്നെ മുകളിലേക്ക് കയറ്റണം.കുറച്ചു വലിച്ചു കയറ്റി കഴിഞ്ഞപ്പോൾ
മരുമകൾ അമ്മയെ അങ്ങ് വിട്ടു കളഞ്ഞു ..
അവര്‍ ചുരുണ്ട് കൂടി താഴേക്ക് വീണു
ചന്ദ്രി ഞെട്ടി പ്പോയി ..
""നിങ്ങള്‍ എന്താ ഈ ചെയ്തത് ""??
""ഇവര്‍ പണ്ട് എന്നോട് എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നറിയാമോ..
അവരെ ഇതൊന്നും ചെയ്‌താല്‍ പോര """അവരുടെ കൂസലില്ലാത്ത മറുപടി
വീണ്ടും അവരെ വലിച്ചു പൊക്കി മുറിയില്‍ എത്തിച്ചു
അഞ്ചു കൊല്ലമെങ്കിലും ആയിട്ട് ഉണ്ടാവും ആ മുറി അടിച്ചിട്ട് ..കഴുകിയിട്ടോ..തുടച്ചിട്ടോ
തറയും ഭിത്തിയും എല്ലാം കറുത്തു വൃത്തി കേടായി ..കരിപോലെ ചെളി പിടിച്ചു ..അടച്ചിട്ട ജനാലകൾ ..അതിലും നിറയെ പൊടിയും അഴുക്കും
കട്ടിലില്‍ ഒരു വിരിപ്പുണ്ട്..അതൊരു കീറ ത്തുണി മാത്രം..
ഇത് പോലെ അഞ്ചു കൊല്ലം ആയിട്ടുണ്ടാവും കഴുകിയിട്ട്
രാവിലെ പതിനൊന്നു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ജോലി ചെയ്തപ്പോള്‍ അമ്മയെ തുടപ്പിച്ചു .കഴുകിച്ചു
അവർ ഒരു കറുത്ത അമ്മയല്ല
ചന്ദന നിറമുള്ള ഒരു വൃദ്ധ ..പതുക്കെ മിടിക്കുന്ന ഹൃദയം..ഇപ്പൾ നിന്ന് പോയേക്കും എന്നാ മട്ടിൽ പതുക്കെ പതുക്കെ മിടിക്കുന്നുണ്ട്
ജീവന്റെ ഏക ലക്ഷണം അത് മാത്രമാണ്
.നല്ല വിരിപ്പൊക്കെ ഇട്ടു..കട്ടിലിൽ അവരെ കിടത്തി
മുറി അടിച്ചു വാരി തുടച്ചു
എല്ലാം കഴിഞ്ഞു താഴെ വന്നു ചന്ദ്രി അല്‍പ്പം ഭക്ഷണം ചോദിച്ചു ..അമ്മക്ക് കൊടുക്കാന്‍
അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കാന്‍ ചോദിച്ചപ്പോള്‍ വീട്ടമ്മ ഇടഞ്ഞു
"""""തരാന്‍ പറ്റില്ല """.
രണ്ടാമത്തെ മകള്‍ വന്നപ്പോള്‍ അമ്മയോട് താണു കേണു പറഞ്ഞു..
""അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കമ്മേ മുത്തശിക്ക് ""
നെറ്റിയില്‍ ആഴമുള്ള ഒരു മുറിവുണ്ട്
അതില്‍ മരുന്ന് പുരട്ടണം ..
ഇവരുടെ ആരോഗ്യ സ്ഥിതി മോശമാണ് ..
ഡോക്റ്ററെ വിളിക്കണം
രണ്ടിനും വീട്ടമ്മ തയ്യാറല്ല
ചന്ദ്രിക അവള്‍ക്കു കൊടുത്ത ചായ കുടിക്കാതെ അമ്മക്ക് വായില്‍ ഇറ്റിച്ചു കൊടുത്തിട്ട് പോന്നു
പിന്നെ പുറത്തു വന്നു എന്നെ വിളിച്ചു..
എന്താ ചെയ്യേണ്ടത്
ഈ അമ്മയെ കൊല്ലാനാണ് അവരുടെ ഉദ്ദേശം..
നമുക്ക് എന്ത് ചെയ്യാന്‍ ആവും
പോലീസില്‍ ജോലി ഉള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഉണ്ട് ബന്ധുവായി
അവനെ വിളിച്ചു വിവരം പറഞ്ഞു
അവന്‍ ഒരു നമ്പര്‍ തന്നു..
ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ വിളിച്ചു പറയേണ്ട ഒരു നമ്പര്‍ ആണ്
ഞാൻ അത് ചന്ദ്രികക്ക് കൊടുത്തു
പോലീസ് ചെന്നു വേണ്ടത് ചെയ്തോളും എന്ന് സമാധാനിപ്പിച്ചു
അവൾ വിളിച്ചു കാര്യങ്ങള്‍ എല്ലാം പോലീസിൽ പറഞ്ഞു
വേറെ ഒന്നും ചെയ്യേണ്ട..
മകന്‍ ജോലി ചെയ്യുന്ന പൊതു മേഖല സ്ഥാപനത്തില്‍
ഒന്നാന്തരം ആശുപത്രി ഉണ്ട്..ചികിത്സ ഫ്രീ ആണ്
അവിടെ അവരെ ആക്കിയാല്‍ മതി
കേട്ട പോലീസുകാരന്‍ എല്ലാം സമ്മതിച്ചു
ഇനിയിപ്പോള്‍ എന്തിനു വിഷമിക്കണം..
വിവരം പോലിസിനെ അറിയിച്ചല്ലോ
നമ്മുടെ ചുമതലകള്‍ കഴിഞ്ഞല്ലോ
ഒരാഴ്ച കഴിഞ്ഞു പോലീസില്‍ നിന്നും വിളി ..
വീട്ടമ്മയുടെ വിളി
പരാതി പിന്‍ വലിക്കണം..
ചന്ദ്രിയുടെ വിലാസം ഒന്നും അവര്‍ക്കറിയില്ല..
സ്റെഷനില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കിയപ്പോൾ
മൂന്നാം ദിവസം ആണ് പോലീസുകാര്‍ അവിടെ ചെല്ലുന്നത്
അപ്പോഴേക്കും സ്ത്രീയ അവര്‍ ദഹിപ്പിച്ചു കഴിഞ്ഞിരുന്നു
അവര്‍ക്ക് കാര്യത്തിന്റെ ഗൌരവം മനസിലാവുന്നത് കുറച്ചു വൈകിയാണ്
പരാതിയില്‍ നെറ്റിയിലെ മുറിവ് വീണു ഉണ്ടായതാണോ എന്ന് സംശയം ഉണ്ട് എന്നും പറഞ്ഞിരുന്നല്ലോ ..ആ കേസ് എങ്ങിനെ ആയോ എന്നറിയില്ല
വലിയ വീഴ്ച പറ്റി എന്ന്മാത്രമേ എനിക്ക് പറയാനുള്ളൂ
വളരെ വളരെ അവശ ആയ ഒരു വൃദ്ധയെ,
ഒരും കൊടും ദുഷ്ട്ട സ്ത്രീയുടെ ദയവിനായി വിട്ടു കൊടുത്തു ,
കൊല്ലാൻ കൂട്ടുനിന്ന മഹാപാപിആണ് ഞാൻ
ആ ചിന്ത ഇന്നും എന്നെ നോവിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ